സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങി

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങി
സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങി
Share  
2024 Jul 21, 07:42 PM
VASTHU
MANNAN
laureal

സംസ്ഥാന കളരിപ്പയറ്റ്

ചാമ്പ്യൻഷിപ്പ് തുടങ്ങി

മാഹി:പുതുശ്ശേരി സംസ്ഥാന നാലാമത് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തെയും മുഖമുദ്രയാണ് അയോധനകലയിൽ പ്രധാനപ്പെട്ട ഇനമായ കളരി അഭ്യാസമെന്ന് എംഎൽഎ. അഭിപ്രായപ്പെട്ടു

ഇന്നും മയ്യഴിയിലെ ഒരുപറ്റം ചെറുപ്പക്കാർ കളരി സംസ്ക്കാരം നിലനിർത്താൻ, ആ യോധനകലയെ മുറുകെപ്പിടിച്ചു മുന്നോട്ട് പോകുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹംപറഞ്ഞു.

സി എച്ച് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.പുതുച്ചേരി സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻറ് സി.വി.ശ്രീജേഷ് , സി.വി.പ്രദീപ്,ശ്രീജയൻ, ജനീഷ് ,നിഹാര പ്രേം സംസാരിച്ചു.

capture_1721571093

ചിത്രവിവരണം: രമേശ് പറമ്പത്ത് എം.എൽ എ കളരിപ്പയറ്റ് ചാമ്പ്യൻ ഷിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

capture_1721575204

ധർമ്മടം ലയൺസ്

ഭാരവാഹികൾ

ചുമതലയേറ്റു

തലശ്ശേരി:ധർമടം ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനരോഹണം നടന്നു 

പാലയാട് അസാപ്പ് എൻ.ടി.ടി.എഫ് ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡെന്നിസ് തോമസ് എംജെഫ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.

ലയൺ ടി എം ദിലീകുമാർ അധ്യക്ഷത വഹിച്ചു.

റീജിയൻ ചെയർപേഴ്സൺ ലയൺ പി.പി. സുധേഷ് , സോൺ ചെയർപേഴ്സൺ ഗീതകൃഷ്ണൻ, അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി സുരേഷ്ബാബു, പി.കെ.സുധീർകുമാർ , പി.ജെ. കുര്യൻ, അന്നമ്മ കുര്യൻ,എ രവീന്ദ്രൻ , ഷീജ സുധേഷ്, സംബന്ധിച്ചു.



ചിത്ര വിവരണം:ഡെന്നിസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

capture_1721576171

സീക്ക് അക്കാദമി കതിരൂരിൽ പ്രവർത്തനമാരംഭിച്ചു

തലശ്ശേരി:യുവ തലമുറയെ ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട മത്സര പരീക്ഷകൾക്കും തയ്യാറെടുപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സീക്ക് കരിയർ അക്കാദമി കതിരൂരിൽ പ്രവർത്തനം ആരംഭിച്ചു.

 കേരള യുവജന ക്ഷേമ ബോർഡ് അംഗം വി കെ സനോജ് സീക്ക് കരിയർ അക്കാദമി ഉദ്ഘാടനം ചെയ്തു . കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത്‌ ചോയൻ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഭാരവാഹികളായ സദാനന്ദൻ , സി. വി. സന്തോഷ്‌, യുവധാര കൺവീനർ മുഹമ്മദ്‌ ഫാസിൽ, കതിരൂർ ഗ്രാമപഞ്ചായത്ത്‌ മെമ്പർ സുധീഷ് നെയ്യൻ സംസാരിച്ചു . 

കേരള പി. എസ്. സി, സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ, ഇന്ത്യൻ റെയിൽവേ, കര നാവിക വ്യോമ പ്രതിരോധ സേന തുടങ്ങിയവർ നടത്തുന്ന മത്സര പരീക്ഷകൾക്കുള്ള എഴുത്തു പരീക്ഷ പരിശീലനവും കായിക ക്ഷമതാ പരിശീലനവും ഇനി മുതൽ കതിരൂർ സീക്ക് അക്കാദമിയിലൂടെ യുവതി യുവാക്കൾക്ക് ലഭിക്കും. 

സീക്ക് അക്കാദമിയുടെ ആദ്യ ബാച്ചായ SSC GD കോൺസ്റ്റബിൾ ബാച്ച് ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും. കേന്ദ്ര സായുധ പോലീസ് സേനയിലേക്കുള്ള കോൺസ്റ്റബിൾ നോട്ടിഫിക്കേഷൻ ഓഗസ്റ്റ് 31 നാണ് പ്രസിദ്ധീകരിക്കുന്നത്. കൂടാതെ SSC മൾട്ടി ടാസ്കിങ് സർവീസ് (MTS) , റെയിൽവേ NTPC, റെയിൽവേ പോലീസ് കോൺസ്റ്റബിൾ, RRB ഗ്രൂപ്പ് D തുടങ്ങിയ പരീക്ഷകൾക്കുള്ള പരിശീലനവും സീക്ക് അക്കാദമിയിൽ ഓഗസ്റ്റ് ഒന്നു മുതൽ ലഭിക്കും.


ചിത്ര വിവരണം: ചിവി.കെ. സനോജ് ഉദ്ഘാടനം ചെയ്യുന്നു

capture_1721575945

ശ്യാമ സംഗീതോത്സവം

രാഗമഴയായി


തലശ്ശേരി : ഒരു ദശവർഷക്കാലം

ഇടമുറിയാതെ പെയ്ത സംഗീത രാവുകളുടെ ധന്യതയിൽ, തിരുവങ്ങാട് സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറിയിൽ തിങ്ങി നിറഞ്ഞ സംഗീതപ്രേമികൾ ആത്മനിർവൃതിയിലാറാടി.

ശ്യാമയുടെ 'എല്ലാരും പാടണ് ' സംഗീത സൗഹൃദപരിപാടിയുടെ ദശവാർഷികാഘോഷ ചടങ്ങ്അക്ഷരാർത്ഥത്തിൽ നാട്ടുത്സവമായി. ശാസ്ത്രീയ സംഗീത/ ഉപകരണസംഗീത പഠനത്തോടൊപ്പം നഗരത്തിലെ ഗായകരുടെ ഏറ്റവും വലിയ സംഗീത കുടുംബകൂട്ടായ്മയായി മാറിയ ശ്യാമ സംഗീത സായന്തനങ്ങൾ നാടിൻ്റെ സാംസ്ക്കാരിക ഞരമ്പുകളെത്രസിപ്പിക്കുന്ന പരിപാടിയാണ്. പാട്ടുകാരും കേൾവിക്കാരുമായി വൻജലാവലി സ്പോർട്ടിങ്ങ് യൂത്ത് സ്‌ ലൈബ്രറിയെ എന്നും പൊതിഞ്ഞ്നിൽപ്പുണ്ടാകും. ശ്യാമ സിക്രട്ടറിഎം.വി. സീതാനാഥിന്റെ ആമുഖത്തോടെയാണ് ദശവാർഷികാഘോഷങ്ങൾക്ക് തുടക്കമായത്. പ്രശസ്ത ഗായകരായ

കെ.പി.മനോജ് കുമാർ, രശ്മി ദിനേശ്, പ്രദീപ് സ്റ്റാർ ,

 കവിതാ മഹേന്ദ്രൻ, ജയദേവൻ, സുഷമ മനോജ്, അനിഷ് സിംഫണി ,ജയൻ വാഴയിൽ എന്നിവർ ഗാന നിശക്ക് നേതൃത്വം നൽകി.

ശ്യാമയിലെ അനുഗൃഹീത കലാകാരന്മാർക്കൊപ്പം

ഫ്ളവേർസ് കോമഡി ഫെയിം രാകേഷ് കണ്ണൂർ അതിഥിയായെത്തി. ശ്യാമ വനിതാ സംഘം അവതരിപ്പിച്ച ഡാൻഡിയ ഡാൻസ് ഏറെ ശ്രദ്ധേയമായി. നൃത്തനൃത്ത്യങ്ങൾ, മിമിക്രി, ജൂണിവേർസ് മജ ,ഉപകരണസംഗീതം എന്നിവ ആഘോഷ പരിപാടികൾക്ക് മികവേകി. പുരുഷ -വനിതാ ഗ്രൂപ്പുകൾ അവതരിപ്പിച്ച കരോക്കെ ജുഗൽബന്ദിയുമുണ്ടായി. മധുരം പങ്കിടലും, ലക്കി ഡിപ്പും ആഘോഷ ചടങ്ങുകൾക്ക് ആവേശം പകർന്നു.


ചിത്രവിവരണം: ശ്യാമ വനിതാ ടീം അവതരിപ്പിച്ച ഗുജറാത്തി ഡാൻഡിയ നൃത്തം

capture_1721576729

ശ്യാമ ദശവാർഷികത്തോടനുബന്ധിച്ച് പ്രശസ്ത ഗായകൻ പ്രദീപ് സ്റ്റാർ കേക്ക് മുറിക്കുന്നു.

capture_1721576830

ശ്യാമ സംഗീതോത്സവം


capture_1721576553

അധികാരികൾ മുഖം തിരിച്ചു

 : ജനങ്ങൾ റോഡിലെ കുഴിയടച്ചു.

തലശ്ശേരി : കുയ്യാലി പാലത്തിന് മുകളിൽ രൂപപ്പെട്ട വൻ കുഴികൾ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് അടച്ചു. ആയിരക്കണക്കിന് വാഹനങ്ങളും നുറുക്കണക്കിന് ആളുകളും കടന്നു പോകുന്ന ഭാഗത്തെ കുഴികളാണ് ഇന്നലെ രാത്രി അടച്ചത്. സംഭവത്തിൽ നിരവധി തവണ പി ഡബ്ളു ഡി അധികാരികളുമായി ബന്ധപ്പെട്ടിട്ടും പരിഹാരം കാണാത്തതിനെ തുടർന്നാണ് പാർട്ടിക്കാരും നാട്ടുകാരും രംഗത്തെത്തിയത്. കഴിഞ്ഞ ഒരു മാസക്കാലമായി ഇവിടെ റോഡ് തകർന്നു കിടക്കുകയാണ്. നിരവധി ചെറിയ വാഹനങ്ങൾ കുഴിയിൽ അകപ്പെട്ട് അപകടം സംഭവിച്ചിട്ടുണ്ട്. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് ഭാരവഹികളായ എം. പി അരവിന്ദാക്ഷൻ, കെ ഇ പവിത്രരാജ്, വാർഡ് കൗൺസിലർ പി പ്രശാന്തൻ, കെ സുരേഷ് ബാബു, വി കെ സുധി , മണി, നാട്ടുകാരായ മനോജ്, പ്രശാന്ത്, പ്രസീത്, എന്നിവരും പങ്കാളികളായി.



ചിത്രവിവരണം: നാട്ടുകാർ റോഡിലെ കുഴിയടക്കുന്നു.

capture_1721576650

മീറാ പ്രഭു നിര്യാതയായി

തലശ്ശേരി : മോറക്കുന്ന് സരസ്വതി സദനത്തിൽ മീറാ പ്രഭു(.92) നിര്യാതയായി. ഭർത്താവ് :പരേതനായ ദാമോധര പ്രഭു.

മക്കൾ: കിഷോർ പ്രഭു ( റിട്ട : സിന്ഡിക്കേറ്റ് ബാങ്ക് ) പരേതയായ ജയാ മല്ലർ. മരുമക്കൾ : എസ്സ്. കൃഷ്ണരായ മല്ലർ ( റിട്ട : കാനറാ ബാങ്ക് ), മോഹിനി പ്രഭു.

capture_1721576381

കെ.പി.അബ്ദുൾ ഖാദർ ഹാജി നിര്യാതനായി

മാഹി:പെരിങ്ങാടി സാബിർ വില്ലയിൽ

 കെ പി അബ്ദുൽ ഖാദർ ഹാജി (90) നിര്യാതനായി. ഭാര്യ: ആസ്യ

മക്കൾ : നസീർ, റിജാൽ, സാബിർ, സാജിദ്, ഷർമിന, ഷബു.

മരുമക്കൾ : ഷാഹിന, സെറീന, ബിനു, സപ്ന, ആസിഫ്, ഫൈസൽ.

അജിത നിര്യാതയായി

തലശ്ശേരി: കോടിയേരി പാറാൽ ലക്ഷ്മി നിവാസിൽ അജിത [52] . അച്ഛൻ : ബാലൻ. അമ്മ : കാർത്ത്യായനി . ഭർത്താവ് : പ്രകാശൻ . മക്കൾ: ആതിര, അക്ഷയ് . സഹോദരങ്ങൾ : സജിത്ത്, അജീഷ്, ഷൈനി, സജിത .

കതിരൂർ ബാങ്ക്

പുരസ്കാര സമർപണം.

കതിരൂർ.. കതിരൂർ ബാങ്ക് സാഹിത്യ പുരസ്കാര സമർപണ പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. വി വി കെ സാഹിത്യ പുരസ്കാരവും ഐ വി ദാസ് മാധ്യമ പുരസ്കാരവും ആണു ജൂലൈ 27 ്ന് വിതരണം ചെയ്യുന്നത്. ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. പൊന്ന്യം ചന്ദ്രൻ. മുകുന്ദൻ മഠത്തിൽ. കെവി പവിത്രൻ പി.സുരേഷ്ബാബു എന്നിവർ സംസാരിച്ചു.2022.23 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ kg ശങ്കരപ്പിള്ള .ബെന്യാമിൻ.എന്നിവർക്കും മാധ്യമ പുരസ്കാരം മനോഹരൻ മൊറായി. ഡോ.അരുൺകുമാർ എന്നിവർക്കുമാണ് വിതരണം ചെയ്യുന്നത്.ഭാരവാഹികളായി ശ്രീജിത്ത് ചോയൻ ( ചെയർമാൻ) പി.സുരേഷ്ബാബു( കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.27 ്ന് ഉച്ചക്ക് ശേഷം 3.30 ്ന് ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി....

സംഘാടക സമിതിയായി.

അപകടാവസ്ഥയിലായ

മുഴുവൻ കെട്ടിടങ്ങളുടെ യും ശോച്യാവസ്ഥ ഉടൻ പരിഹരിക്കണം ........

  - തലശ്ശേരി വികസന വേദി


തലശ്ശേരി:നഗരസഭയുടേത്ഉൾപ്പെടെ അപകടാവസ്ഥ യിലായിട്ടുള്ള തലശ്ശേരി   യിലെ പഴക്കമേറിയ എല്ലാ കെട്ടിടങ്ങളുടെയുംസുരക്ഷ ഉറപ്പ് വരുത്തുവാൻ,    നഗര സഭാ ബിൽഡിങ്ങ് എഞ്ചിനീയറിംഗ് വിഭാഗം ഉൾപ്പെടെയുള്ള ഉത്തര വാദപ്പെട്ടവർ തയ്യാറാവണ മെന്ന് തലശ്ശേരി വികസന വേദി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു . നാല് പതിറ്റാണ്ടിലേറെ

പഴക്കമുള്ള, തലശ്ശേരി നഗരസഭയുടെ അധീനത യിലുള്ള ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സിന്റെ പ്രധാന ഭാഗങ്ങൾ കനത്ത മഴയിൽ ചോർന്നൊലിക്കാൻ തുടങ്ങി. നഗരസഭയുടെ 

തന്നെ അധീനതയിലുള്ള പുതിയ ബസ്റ്റാന്റിലെയും, എം.ജി റോഡിലെയും, കെട്ടിടങ്ങൾ ശോച്യാവസ്ഥ നേരിടുകയാണ്. എം.ജി.

റോഡിലെ , പഴയ ടി.ബി.കോംപ്ലക്സ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണംകെട്ടിടത്തിനോടനുബന്ധിച്ച ഭാഗം പൊട്ടി താഴേക്ക് പതി ച്ചത് രണ്ട് ദിവസം മുമ്പാണ്.

അത്ഭുതകരമായാണ് ഈ വഴി പോയ രണ്ട് കുട്ടികൾ    തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടത്.തലശ്ശേരിനഗര ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന,പഴയ കാല വാണിജ്യ സ്ഥാപനമായിരു ന്ന, കെ.ആർ.ബിസ്ക്കറ്റ് കമ്പനിയുടെ പഴക്കമേറിയ കെട്ടിടം പൂർണ്ണമായി നിലം പതിച്ചത് കേവലം മൂന്ന്ആഴ്ചകൾക്ക് മുമ്പ് മാത്രമാണ്.ഇതിന് തൊട്ടടു ത്തുള്ള കെട്ടിട ഭാഗത്ത് കച്ചവടം ചെയ്യുന്നവർ , ശ്രദ്ധയോടെ കടന്ന് പോവണമെന്ന മുന്നറിയിപ്പ് പൊതു ജനങ്ങൾക്കായി നൽകുന്നുമുണ്ട്. മഴയുടെ ശക്തി വർദ്ധിച്ച് വരുന്നത് കൊണ്ട്, തലശ്ശേരി നഗര സഭയുടേത് ഉൾപ്പെടെയുള്ള എല്ലാ കെട്ടിടങ്ങളുടെയും, ഫിറ്റ്നസ്സ് ഇല്ലാതെ പ്രവർത്തിച്ച് വരുന്ന മറ്റ് കെട്ടിടങ്ങളുടെയും

സുരക്ഷ ഉറപ്പ് വരുത്തി ,പൊതു ജനങ്ങളുടെ ജീവനും, സ്വത്തിനും സുരക്ഷ നൽകുവാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാവണം . ഈ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെ

ന്നാവശ്യപ്പെട്ട് തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ

24 ന് രാവിലെ 11മണി മുതൽ പഴയ ബസ്റ്റാന്റ് പരിസരത്ത് സൂചനാ ധർണ്ണ

നടത്തുവാനും ജനറൽ ബോഡി യോഗം  തീരുമാനിച്ചു.പ്രസിഡന്റ് കെ.വി.ഗോകുൽ ദാസ്അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി        സജീവ് മാണിയത്ത്,  ട്രഷറർ സി.പി.അഷറഫ് , വി.ബി.ഇസ്ഹാഖ്,

ബി.മുഹമ്മദ് കാസിം, എം.രാജീവ്, എൻ.സി.അഹമ്മദ്,

രഞ്ജിത്ത് രാഘവൻ,പി.സി. മുഹമ്മദലി,ബഷീർ പള്ള്യ ത്ത്, എൻ.പി.നൗഷാദ് ,ടി.എം. ദിലീപ് കുമാർ, നൗഷാദ് പുല്ലമ്പി , 

 സംസാരിച്ചു .

പ്രീ മാരിറ്റൽ കൗൺസിലിങ്ങ് ക്ലാസ് നടത്തി


തലശ്ശേരി:ടി സി റോഡ് ഇസ്‌ലാമിക് സെന്റർ സേവന കേന്ദ്രവും ആശ്വാസ് കൗൺസിലിംഗ് സെൻററും സംയുക്തമായി വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്നവർക്കായി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. സൈക്കോളജിസ്റ്റ് സാഹിദ് പയ്യന്നൂർ കളാസ് നയിച്ചു.

സേവന കേന്ദ്രം ഡയരക്ടർ എൻ സി ബഷീർ, കൺവീനർ സാജിദ് കോമത്ത് , ഫാസിന ബഷീർ എന്നിവർ സംസാരിച്ചു. 

സൗജന്യ കൗൺസിലിങ്ങിന് ഇസ്ലാമിക് സെൻ്റർ സേവന കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. 

ഫോൺ 9567999884

9567672050

7736846687

capture_1721577415

സി.ഒ.ടി.മുഹമ്മദലി നിര്യാതനായി

തലശ്ശേരി: വടകര തോപ്പിൽ കുഞ്ഞാലി മരയ്ക്കാർ കുടുംബാംഗം

 വലിയ പീടികയിൽമൊയ്തു ഹാജിയുടെയും, 

 സി ഒ ടി കുഞ്ഞാമിനയുടെയുംസി ഒ ടി മുഹമ്മദലി (79) തലശ്ശേരി കായ്യത്ത് റോഡിലെ ആയിഷാസിൽനിര്യാതനായി. ഓടത്തിൽ മസ്ജിദ് പരിപാലന കമ്മിറ്റി മുൻ അംഗമായിരുന്നു

 മുൻ അഡ്വക്കറ്റും, , സെയ്ൽ ടാക്സ് അസിസ്റ്റൻ് കമ്മീഷണറുമായിരുന്നു

തലശ്ശേരി കേയി കുടുംബാംഗമാണ്.

ഭാര്യ : ടി.എം.ആയിഷ 

 മക്കൾ : സൗദ,, ഹയറുനിസ, കദീജ, ഹനീസ,അബ്ദുൽ മുനാഫ്, ഫാത്തിമ

 മരുമക്കൾ:എം പി നാസർ,ടി വി അബ്ദുൽ ലത്തീഫ് ,മുഹമ്മദ് ഷാമിൽ,പി സി സമീർ ,എം വി റാസാ മുറാദ്,ഷസ്നസഹോദരങ്ങൾ:സി ഒ ടി അമീറലി ,( ഓടത്തിൽ മസ്ജിദ്സിക്രട്ടരി ), സി ഒ ടി അബ്ദുൽ കരീം

capture_1721577656

ബാലഗോപാല ക്ഷേത്രത്തിൽ കവർച്ച

തലശേരി :തലായ് ബാലഗോപാല ക്ഷേത്രത്തിൽകവർച്ച .പുറത്ത് തൂക്കിയിട്ട 11 തൂക്ക് വിളക്ക് ,ഉരുളി, ബക്കറ്റിൽ സൂക്ഷിച്ച നെയ് വിളക്കുകൾ ,ചട്ടുകം എന്നിവയാണ് മോഷണം പോയത്.ഇന്നലെ പുലർച്ചെയോടെയാണ് കവർച്ച നടന്നത്. മോഷ്ടാവിൻ്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. . സംഭവത്തിൽ തലശ്ശേരി പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.മഴ കനത്തതോടെ മേഖലയിൽ മോഷണം പതിവായിരിക്കുകയാണ്. അതേ സമയം സംസ്ഥാനത്ത് ആൻ്റി തെഫ്റ്റ് സ്ക്വാഡ് ഇല്ലാതായതോടെ തലശ്ശേരിയിലടക്കം മോഷണ പരമ്പരകൾ കൂടുന്നു.പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്നു.മുൻ ഡിജിപി ജേക്കബ് പുന്നൂസാണ് ആൻ്റിതെഫ്റ്റ് സ്ക്വാഡ് രൂപികരിച്ചത്. ക്ഷേത്ര കവർച്ചകൾ ഉൾപ്പെടെ കണ്ടെത്തുന്നതിനായാണ് ഈ സ്ക്വാഡ് രൂപീകരിച്ചത്.ഇപ്പോഴത്തെ ഐ.ജി.വിജയനായിരുന്നു മേൽനോട്ടം. സംസ്ഥാനത്തെ വൻ കവർച്ചകളായ പെരിയ ബേങ്ക്, പൊന്ന്യം ബേങ്ക്, ചേലമ്പ്ര ബേങ്ക് ഉൾപ്പെടെയുള്ള കവർച്ചകൾ തെളിയിച്ചതും ഈ സംഘമാണ്. കേരളത്തിലെ വിവിധ ജില്ലകളിലെ കഴിവുറ്റ പൊലീസ് ഉദ്യോഗസ്ഥരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.ഈ സ്ക്വാഡ് പിരിച്ചുവിട്ടതോടെ സിസ്റ്റ് എന്ന പേരിൽ വീണ്ടും ഒരു ടീo രൂപികരിച്ചു.തീവ്രവാദ കേസ്സുകൾ ഉൾപ്പെടെ നിരീക്ഷിക്കാൻ. ആറ് മാസം കൂടുമ്പോൾ തൃശ്ശൂർ പൊലീസ് അക്കാദമിയിൽ സ്ക്വാഡ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നല്കിയിരുന്നു.അതും നിലച്ച മട്ടിലായി.


ചിത്രവിവരണം: സി.സി.ടി.വി.യിൽ പതിഞ്ഞ മോഷ്ടാവിന്റെ പടം

capture_1721577742

പതാകദിനം ആചരിച്ചു

മാഹി: കണ്ണപുരത്ത് ജൂലൈ 28ന് നടക്കുന്ന പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തതൊടാനുബന്ധിച്ച് ജൂലൈ 21ഞായറാഴ്ച പതാക ദിനമായി ആചരിച്ചു. മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹിപ്പാലം ജംഗ്ഷനിൽ സംസ്ഥാന കമ്മിറ്റി അംഗം പി. ഭരതൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി മെമ്പർമാരായ എസ്. കെ. വിജയൻ, എം ശ്രീജയൻ മേഖല കമ്മിറ്റി ഭാരവാഹികളായ കല്ലിൽ ശ്രീധരൻ, പി. രാമചന്ദ്രൻ എ. ഇ. ശശിധരൻ, രാമദാസ് കോട്ടെമ്മൽ പങ്കെടുത്തു


ചിത്രവിവരണം: പി. ഭരതൻ പതാക ഉയർത്തുന്നു

ബി എം എസ്

കുടുംബ സംഗമം

സംഘടിപ്പിച്ചു

മാഹി:ബി എം എസ് സ്ഥാപനദിനത്തോടനുബന്ധിച്ച് ബി എം എസ് മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹിയിലെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നതൊഴിലാളികളുടെ കുടുംബസംഗമം  മാഹി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്നു

ബി എം എസ് സംസ്ഥാന സിക്രട്ടറി കെ. മഹേഷ് ഉദ്ഘാടനം ചെയ്തു

എസ് എസ് എൽ സി . പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച യൂനിയൻ മെമ്പർമാരുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു

ബി എം എസ് മാഹി മേഖല പ്രസിഡണ്ട് സത്യൻ ചാലക്കര, കെ ടി സത്യൻ, യു സി ബാബു സംസാരിച്ചു

x

പത്മനാഭൻ  നിര്യതനായി  

മാഹി:പെരിങ്ങാടി ശ്രീ മാങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിനു സമീപം കോമത്ത് ശ്രീനിലയത്തിൽ ചേലോട്ട് പത്മനാഭൻ (79) നിര്യതനായി. പരേതരായ കേളപ്പൻ മാഷിന്റെയും ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ :കമല (പൂക്കാട്) മക്കൾ :അരുൺ, അഖില, മരുമക്കൾ നിധിഷ് സഹോദരങ്ങൾ പ്രഭാകരൻ സി എച്ച്, നിർമ്മല സി എച്ച്, പ്രേമരാജൻ സി എച്ച് മോഹനൻ സി എച്ച് സംസ്കാരം ഇന്ന് കാലത്ത്10 മണിക്ക് (കോഴിക്കോട് പൂക്കാട്) വിട്ടു വളപ്പിൽ

new_1721625312

ദാസൻ നിര്യാതനായി

മാഹി: ചാലക്കരയിലെ മഠത്തിൽ ദാസൻ ( 62 ) നിര്യാതനായി.

ഭാര്യ: ബേബി

മകൻ: പ്രസിൻ (പോണ്ടിച്ചേരി പൊലീസ്)

 മാതാപിതാക്കൾ:ആണ്ടി - ജാനു.

സഹോദരങ്ങൾ:

പത്മിനി, ദാമോദരൻ,ബാലൻ, പരേതരായ രാഘവൻ, വിജയൻ, വത്സൻ.

സംസ്ക്കാരം: ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ

പി.വി. സദാനന്ദൻ

നിര്യാതനായി


തലശ്ശേരി:കാവുംഭാഗം നമ്പള്ളി വീട്ടിൽ പരേതനായ കുഞ്ഞികണ്ണന്റെയും സരസ്വതിയുടെയും മകൻ പി. വി. സദാനന്ദൻ (62) (ഓസ്ട്രേലിയ)നിര്യാതനായി സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് കണ്ടിക്കൽ വാതക ശ്മാശാനത്ത് 

ഭാര്യ: അഞ്ജന 

 മക്കൾ :ഷാൻ സാദാനന്ദ്. ആൻ സദാനന്ദ്.

സഹോദരങ്ങൾ :

 ദയാനന്ദൻ പി വി.(റിട്ടയർ ഏജീസ്ഓഫീസ് കോഴിക്കോട്) പ്രേമാനന്ദൻ പി വി. (ടൈപ്പിസ്റ്റ് ) ശ്രീജ ദിനേശൻ. സുധാനന്ദൻ പി വി. പരേതനായ വിദ്യാനന്ദൻ പി വി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2