ജപ സംഗീത വിദ്യാലയം ദശവാർഷികം ആഘോഷിച്ചു

ജപ സംഗീത വിദ്യാലയം ദശവാർഷികം ആഘോഷിച്ചു
ജപ സംഗീത വിദ്യാലയം ദശവാർഷികം ആഘോഷിച്ചു
Share  
2024 Jul 07, 11:03 PM
VASTHU
MANNAN
laureal

ജപ സംഗീത വിദ്യാലയം

ദശവാർഷികം ആഘോഷിച്ചു

മാഹി: ഉത്തര കേരളത്തിലെ പ്രശസ്ത സംഗീത പഠന സ്ഥാപനമായ

ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ മാഹി ശാഖയുടെ ദശവാർഷികാഘോഷം വിവിധ പരിപാടികളോടെ സി.എച്ച്. ഗംഗാധരൻ ഓഡിറ്റോറിയത്തിൽ നടന്നു.

പ്രമുഖ സംഗീതജ്ഞൻ യു ജയൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.

യു.എച്ച്.സിന്ധു, , ഷീല ടീച്ചർ, നീലിമ സുജിത്ത്, എൻ.പി.രാജേഷ്, സുരേഷ് ബാബു സംസാരിച്ചു.

കെ.എം.പ്രദീപ്

സ്വാഗതവും,.സി. രേഷ്മ നന്ദിയുംപറഞ്ഞു.

സംഗീതാരാധന, ഭക്തി ഗാനാമൃതം, ഉപകരണസംഗീത കച്ചേരിയുമുണ്ടായി.

ചിത്രവിവരണം: കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു

capture_1720371351

ചിത്രം :വേർപിരിയാത്ത

സംഗീതഹൃദയങ്ങൾ 

( ഫയൽ കോപ്പി )









സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുക   

തലശ്ശേരി : സ്ത്രീ സുരക്ഷ ഉറപ്പുവരുത്തി ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗനീതിയും ലിഗ സമത്വവും സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും, സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് പേരാടാനും

വനിതാ സാഹിതി തലശ്ശേരി മേഖല കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

പ്രശസ്ത സാഹിത്യകാരി എസ് സിതാര ഉദ്ഘാടനം ചെയ്തു. എഴുത്തിൻ്റെയും സാഹിത്യത്തിൻ്റെയും മേഖലയിൽ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിയിൽ അതുണ്ടാക്കുന്ന തടസ്സങ്ങളെയെല്ലാം അതിജീവിച്ചാണ് സ്ത്രീകൾ എഴുതുന്നത് പലപ്പോഴും സർഗാത്മക മേഖലകളിൽ വ്യാപരിക്കാൻ സ്ത്രീകൾക്ക് കഴിയാതെ വരുന്നത് ഗാർഹികമായും, പുറത്തും ഉണ്ടാകുന്ന തടസ്സങ്ങളാണ് എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് എസ് സിതാര പറഞ്ഞു.

ആമിന മാളിയേക്കൽ അധ്യക്ഷത വഹിച്ചു

പ്രവീണ രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും, വനിതാ സാഹിതി സംസ്ഥാന ജോയൻ്റ് സെക്രട്ടറി വി ബിന്ദു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ കെ ലതിക, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം ടി എം ദിനേശൻ, ഇ ഡി ബീന, കെ ജലജ കുമാരി എന്നിവർ സംസാരിച്ചു


 തലശ്ശേരി മേഖലയിലെ എഴുത്തുകാരികളായ എസ് സിതാര, പി പ്രമീള, പി കെ രാജലക്ഷ്മി, മിനി വിശ്വനാഥൻ, പത്മ രാമചന്ദ്രൻ, ഷീബ കൃഷ്ണകുമാർ, സി. കെ രാജലക്ഷ്മി,പ്രവീണ രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.


ഭാരവാഹികളായി

 ആമിന മാളിയേക്കൽ (പ്രസിഡണ്ട്) പി വിനീത , ബബിത പൊന്ന്യം (വൈസ് പ്രസിഡണ്ടുമാർ) പ്രവീണ രാധാകൃഷ്ണൻ (സെക്രട്ടറി) ടി കെ ബിന്ദു, പ്രമീള രാജ്മോഹൻ (ജോയൻ്റ് സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു.

ദേവു  നിര്യാതയായി         

മാഹി:ചാലക്കര മൈദ കമ്പനിക്ക് സമീപം പയ്യള്ളിൽ ദേവൂ (80) നിര്യാതയായി മകൻ:പ്രകാശൻ ( പെയിന്റർ ) മരുമകൾ: മഞ്ജു (ഡെന്റൽ കോളേജ് ചാലക്കര) സഹോദരങ്ങൾ : രേവതി പരേതരായ ലീല കാർത്തിയായിനി. നാരായണൻ ,ബാലൻ രാജീവൻ

capture_1720371972

ആദരിച്ചു.

മാഹി: കൊല്ലത്ത് നടന്ന ആൾ കേരളാ മാസ്റ്റേഴ്സ് വെറ്ററൻസ് ഷട്ടിൽ ബാഡ്മിൻറൽ ടൂർണമെൻറിൽ റണ്ണേഴ്സ് ആയ വി.പി.റഷീദ് , (ഈസ്റ്റ് പള്ളൂർ, ചൊക്ലി), കെ.രാജീവ് എന്നിവരെ തലശ്ശേരി സ്മാഷേഴ്സ് ടീം ഇൻഡോർ അറിനയിൽ ആദരിച്ചപ്പോൾ

capture_1720372056

വി.പി.മാധവി നിര്യാതയായി

തലശ്ശേരി:പൊന്ന്യം. ചുണ്ടങ്ങാപൊയിലിലെ കുനിയിൽ വിപി മാധവി (88) നിര്യാതയായി. ഭർത്താവ്പരേതനായ കുനിയിൽ മുകുന്ദൻ.മക്കൾ:രാമകൃഷ്ണൻ(മുൻ ജീവനക്കാരൻ പടയണി).വിപി.പവിത്രൻ ( റിട്ട. ജീവനക്കാരൻ. ഐ കെ.കെ ഹയർ സെക്കൻഡറി സ്കൂൾ പന്തക്കൽ) മരുമക്കൾ: ശാന്ത. റീന.സഹോദരങ്ങൾ: ജാനു. ശാന്ത. പ്രേമി.സരോജിനി.പരേതരായവിപി കുഞ്ഞിക്കണ്ണൻ. വിപി അച്യുതൻ. സംസ്കാരം തിങ്കളഴ്ച കാലത്ത് 12 മണിക്ക് വീട്ടുവളപ്പിൽ

ആയില്യം നാൾ ആഘോഷവും കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും ഇന്ന്


 ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ആയില്യം നാൾ ആഘോഷവും കുട്ടിച്ചാത്താൻ നേർച്ച വെള്ളാട്ടവും ജൂലൈ 8ന് നടക്കുമെന്ന് . ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

 ആയില്യം നാൾ ആഘോഷത്തിന്റെ ഭാഗമായി അഖണ്ഡ നാമജപം നാഗപൂജ മുട്ട സമർപ്പണം പ്രസാദഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ദീപാരാധനക്കുശേഷം കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും നടക്കും.

 ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന നാഗ പൂജയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ഉണ്ണ്യം കടവത്ത് ദേവീക്ഷേത്രം പുന:പ്രതിഷ്ഠാകർമ്മം 10 ന്


ചൊക്ലി: പുളിയനമ്പ്രംശ്രീ ഉണ്ണ്യം കടവത്ത് ദേവീക്ഷേത്രം പുന:പ്രതിഷ്ഠാകർമ്മം ജൂലായ് 10 ന് കാലത്ത് 7.50 നും 8,.49 നുമിടയിൽ നടക്കും.

വിവാഹം

ഗൗതംനമ്പ്യാർ - ശിൽപ്പശിവദാസ്

മാഹി: ചാലക്കര പോന്തയാട്ടെ പുതിയേടത്ത് സി.ടി.ശിവദാസിന്റേയും, സീതാലക്ഷ്മിയുടേയും മകൾ ശിൽപ്പശിവദാസും , താഴെ ചൊവ്വയിലെ രൂപ് കലയിലെ പരേതനായ കൃഷ്ണകുമാർ കയരാലിന്റേയും, ശ്രീകല കൃഷ്ണകുമാറിന്റേയും മകൻ ഗൗതംനമ്പ്യാരും വിവാഹിതരായി.

ശാക്‌തേയ ദേവി ക്ഷേത്രം

പ്രതിഷ്ഠാദിന വാർഷികം


തലശ്ശേരി: വടക്കുമ്പാട് കൂളി ബസാർ പുത്തലോം ക്ഷേത്രംകുന്നത്ത് ശാക്തേയ ദേവീ ക്ഷേത്രം പത്താമത് പ്രതിഷ്ഠാദിന വാർഷിക മഹോത്സവം ജൂലായ് പത്തിന് ബുധനാഴ്ച ഊരാളിക്കണ്ടി ഇല്ലം യു.കെ.രമേശൻ മൂസത് അവർകളുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.കാലത്ത് 5 മണി ആചാര്യവരണം, 5.30ന് പുണ്യാഹം, 6 മണിക്ക് മഹാഗണപതിഹവനം, 8 മണിക്ക് കലശപൂജയും നടക്കും.രാവിലെ 10 മണിക്ക് 80 വയസ്സ് തികഞ്ഞ പുത്തലോം കുന്നത്ത് തറവാട്ടിലെ വ്യക്തികളെ ആദരിക്കും. പകൽ 11 മണിക്ക് ക്ഷേത്രം കർമ്മി ഹരീന്ദ്രൻ പുത്തലത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ഗുളികൻ പൂജ.ഉച്ചക്ക് 12 മണി ഉച്ചപൂജ,അന്നദാനം, വൈകീട്ട് മഹാസുദർശന ഹോമം,ദീപാരാധന,ശക്തിപൂജ,ഗുരുതിയും നടക്കും.

പെരിങ്ങാടി പള്ളിക്കുനി

ബസ്സ് സർവ്വീസ് പുനരാരംഭിക്കണം

ന്യൂമാഹി:ഒളവിലം,പെരിങ്ങാടി . പള്ളിക്കുനിറൂട്ടിൽ ബസ് സർവ്വീസ് കുറഞ്ഞതോടെ യാത്രക്കാർ ദുരിത്തിലായി. കെ എസ് ആർ ടി സി ഉൾപ്പടെ ഒട്ടേറെ ബസ്സുകൾ നേരത്തേ സർവ്വീസ് നടത്തീരുന്നു ഇപ്പോൾ ഒരു ബസ് മാത്രമാണുള്ളത് ഗ്രാമങ്ങളിലൂടെയുള്ള സർവ്വീസിനായി കെ എസ് ആർ ടി സി 300 മിനി ബസ്സുകൾ വാങ്ങുന്നുവെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരിക്കെ, തലശ്ശേരിയിൽ നിന്ന് ഒളവിലം വഴി പടന്നക്കരയിലേക്ക് നേരത്തെയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ സർവ്വിസ് പുനരാരംഭി ക്കണമെന്ന ആവശ്യം നാടുകാർ ഒന്നടങ്കംഉയർത്തിയിരിക്കുകയാണ്.

capture_1720372423

വൈദ്യുതി വകുപ്പ് സ്വകാര്യവത്കരണവും നീറ്റ് പരീക്ഷയും ഒഴിവാക്കണം: കോൺഗ്രസ്സ്

പുതുച്ചേരി : സംസ്ഥാന വൈദ്യുതി വകുപ്പിനെ സ്വകാര്യവത്ക്കരിക്കുവാനുള്ള നടപടി പിൻവലിക്കുക, നീറ്റ് പരീക്ഷ ഒഴിവാക്കുക, റേഷൻ കടകൾ തുറക്കുക, മദ്യശാലകൾ ക്രമപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വൈദ്യനാഥൻ എം.എൽ.എയുടെയും പി.സി.സി വൈസ് പ്രസിഡൻ്റ് അനന്തരാമൻ്റെയും നേതൃത്വത്തിൽ കോൺഗ്രസ്സ് ഭാരവാഹികൾ മുഖ്യമന്ത്രി രംഗസാമിയെ നേരിൽ കണ്ടു നിവേദനം നൽകി.


ചിത്ര വിവരണം: കോൺഗ്രസ്സ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നു

capture_1720372578

സ്വാതി പാലോറനെ

പുരസ്കാരം നല്കി ആദരിച്ചു


തലശേരി: കായലോട് സ്വദേശി എഴുത്തുകാരി സ്വാതി പാലോറനെ വടക്കുമ്പാട് എസ് എസ് എൽ സി ഫസ്റ്റ് ബാച്ച് കൂട്ടായ്മയായ 'ഓർമ്മക്കൂട്ട് ' പുരസ്കാരം നല്കി ആദരിച്ചു. 'ഓർമക്കൂട്ട്' അംഗം കൂടിയായ ശൈലജയുടെ മകളാണ് സ്വാതി. പൊന്നാടയും ശില്പവും ക്യാഷും അടങ്ങിയ പുരസ്കാരം വീട്ടിൽ നടന്ന ചടങ്ങിൽ കൈമാറി. ഓർമ്മക്കൂട്ട് ജന. കൺവീനർ പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഉസ്മാൻ പി. വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. പി.വി.ഷീലാബായ്, ടി.സി.സുരേഷ് ബാബു, സി.കെ.ഖാലിദ്, പി.നിർമ്മല, ഗിരിജ പി.ഒ, എൻ.സുരേന്ദ്രൻ, ഒ.രമേശൻ, ശോഭന, ജ്യോതി, മുരളി, അജിത എന്നിവർ സംസാരിച്ചു. എം.പി.ഗൗതമൻ സ്വാഗതവും, ഇ.ജയൻ നന്ദിയും പറഞ്ഞു.

  സ്വാതി എഴുതിയ 'ഐ ടൂ ഹാവ് എ സോൾ' എന്ന ചെറു ഇംഗ്ലീഷ് നോവലിന് ഇയ്യിടെ പി.എൻ.പണിക്കർ സാഹിത്യ പുരസ്കാരം ലഭിച്ചിരുന്നു

karkkitakam-ayur-mantra-(1)-(2)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2