സൂര്യ തേജസ്സോടെ കതിരവന്റെ നാട്ടിലെ സഹകരണ ബേങ്ക് : ചാലക്കര പുരുഷു

സൂര്യ തേജസ്സോടെ കതിരവന്റെ നാട്ടിലെ സഹകരണ ബേങ്ക് : ചാലക്കര പുരുഷു
സൂര്യ തേജസ്സോടെ കതിരവന്റെ നാട്ടിലെ സഹകരണ ബേങ്ക് : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Jul 06, 10:51 PM
VASTHU
MANNAN

സൂര്യ തേജസ്സോടെ

കതിരവന്റെ നാട്ടിലെ

സഹകരണ ബേങ്ക്

: ചാലക്കര പുരുഷു

തലശ്ശേരി: കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പത്ത് ദേശീയ-സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടി കതിരൂർ സർവീസ് സഹകരണ ബേങ്ക് റിക്കാർഡുകളുടെ ചരിത്രത്തിൽ ഇടം നേടി. ഏറ്റവുമൊടുവിൽ മത്സരിച്ച ബാങ്കുകൾക്ക് സമീപത്തെങ്ങും എത്താനാവാത്തവിധം മൂന്നാമതും സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച സഹകരണ സ്ഥാപനത്തിനുള്ള അവാർഡ്

 രാജ്യത്തെ പരമോന്നത ബഹുമതിയായ എൻ.സി.ഡി.സി.യുടെ ദേശീയ അവാർഡ് , കേരള ബാങ്കിന്റെ ബെസ്റ്റ് ബാങ്ക് അവാർഡ് എന്നിവയെല്ലാം കതിരൂർ സർവീസ് സഹകരണ ബേങ്കിന് ലഭിച്ചിട്ടുണ്ട്.

സഹകരണ പ്രസ്ഥാനങ്ങളുടെ ജീൻസംഭരണ കേന്ദ്രമായ കണ്ണൂർ ജില്ലയിലെ കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ഇന്ന് രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ ഏറ്റവും ഉയരമുള്ള ശിഖരത്ത് എത്തിപ്പെട്ടതിൽ ആർക്കും അത്ഭുതമില്ല. പിറവി തൊട്ടിന്നു വരെ കേരളത്തിലെ സഹകരണ സംഘങ്ങൾ ഒന്നാകെ ഈ ബാങ്കിനെയാണ് മാതൃകയാക്കുന്നത്. റോബർട്ട് ഓവൻ വിഭാവനം ചെയ്ത സഹകരണ തത്വങ്ങളെ, കതിരുരിൻ്റ ഗ്രാമ്യ മണ്ണിൽ എങ്ങിനെ നൂറുമേനി വിളയിച്ചെടുക്കാനാവുമെന്ന് തെളിയിച്ച മാസ്മരികമായ കർമ്മകാണ്ഡങ്ങളാണ് ഈ ബാങ്ക് പിന്നിട്ടത്.

കതിരൂർ ഗ്രാമത്തിൻ്റെ ഹൃദയം തൊട്ടറിയാൻ മറ്റെങ്ങും പോകേണ്ടതില്ല. നിത്യജീവിതത്തിലെ ഏത് കാര്യത്തിനും ജനങ്ങൾ ദൈനം ദിനം ആശ്രയിക്കുന്ന ഇടമാണിത്.നാടിനെ, നാട്ടുകാരെ അറിഞ്ഞ് അവർക്ക് അനിവാര്യമായ തെന്തോ ,അവയൊക്കെ ഒരു കുടക്കീഴിൽ ഒരുക്കി വെക്കാൻ ഈ സൂപ്പർ ഗ്രേഡ്ബാങ്കിനായിരിക്കുന്നു. ന്യൂജെൻ ബാങ്കുകളുടെ സാങ്കേതികത്തികവോടെ പ്രവർത്തിക്കുന്ന ഈ ബാങ്കിൽ നിന്ന് എ.ടി.എം. വഴിവിനിമയം നടത്താം.

 കൊവിഡ് കാലത്ത് ഏറ്റവും നല്ല റിലീഫ് പാക്കേജ് നടപ്പിലാക്കിയതിന് നേരത്തെ പുരസ്‌കാരം ലഭിച്ചിരുന്നു.. കൊവിഡ് കാലത്ത് അംഗങ്ങള്‍ക്ക് .10,000 രൂപ വീതം നാല് കോടിയുടെ പലിശ രഹിത വായ്പ, ആംബുലന്‍സ് സര്‍വീസ്,, മെഡിക്കല്‍ ലാബ് ആന്‍ഡ് മെഡിക്കല്‍ സെന്റര്‍, വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനു പലിശ രഹിത വായ്പ, .എസ്.എല്‍.എഫ് പദ്ധതി പ്രകാരം അഞ്ച് ശതമാനം പലിശ നിരക്കില്‍ അഞ്ചു കോടി രൂപയുടെ വായ്പ,  

സഹകരണ മേഖലയിൽ ആദ്യമായി മൾട്ടി ജിം & ഫിറ്റ്നസ് സെൻറർ തുറക്കാനായി. കതിരൂരിനെ സൈക്കിൾ ഗ്രാമമാക്കി. സൈക്കിൾ പഠിക്കാം സ്വന്തമാക്കാം പദ്ധതി നടപ്പിലാക്കി. കായിക മേളകൾ മനുഷ്യരെ ഒന്നിപ്പിക്കുമെന്ന ലക്ഷ്യബോധത്തോടെ ഒട്ടേറെ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. മികച്ച താരങ്ങളെ വാർത്തെടുക്കാൻ ഫുട്ബാൾ അക്കാദമിയും, മരക്കാന ടർഫും സ്ഥാപിച്ചു.

ജനമനസ്സുകളിൽ കൃഷിയുടെ വിത്തുകൾപാകാൻ ഒട്ടേറെ കർഷക ഗ്രൂപ്പുകളുണ്ടിവിടെ. ഹരിത സമൃദ്ധി പദ്ധതിയിൽ വീടുകൾ തോറും പലതരം വാഴകൾ നൽകി. 800 പേർക്ക് മൺചട്ടികൾ, നൂറ് ഏക്കറിൽ നെൽകൃഷി , 50 ഏക്കറിൽ പച്ചക്കറികൃഷി.. കാർഷിക മേഖലയിൽ ബാങ്ക് വിതച്ച നിക്ഷേപം നൂറ് മേനി. കതിർ നെൽ ബ്രാന്റ് തന്നെ വിപണിയിലിറക്കി. പൂകൃഷി, മട്ടുപ്പാവ് കൃഷി, വനവൽക്കരണം, ഫലവൃ ക്ഷ തൈ വിതരണം അങ്ങനെ പോകുന്നു കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ..

എനർജി വിപ്ലവം ലക്ഷ്യമിട്ട് ഇ-ബിൽ ചാലഞ്ച്, സഹ കിരൺ സോളാർ പദ്ധതി നടപ്പിലാക്കി. ഗ്രാന്റ് മലബാർ ഡയബറ്റിക് എക്സ്പോ അനേകർക്ക് ആശ്വാസമേകി.

 സ്വയം പ്രവർത്തിക്കുന്ന പതിനായിരം പുസ്തകങ്ങളുള്ള അത്യാധുനിക ലൈബ്രറി, എണ്ണമയമില്ലാത്ത ഭക്ഷണ വിൽപ്പന ഔട്ട്ലറ്റ്, സൂപ്പർ മാർക്കറ്റ്, പച്ചക്കറി വിപണന കേന്ദ്രം. സൈക്കിൾ ക്ലബ്ബ്, നീതി സ്റ്റോർ, മെഡിക്കൽ ലാബ്, എ.ടി.എം.സംവിധാനം തുടങ്ങി സ്വപ്ന സദൃശമായ പദ്ധതികളാണ് ഈ പ്രൈമറി ബേങ്ക് യഥാർത്ഥ്യമാക്കിയത്.

 കഴിഞ്ഞ വര്‍ഷം ബാങ്ക് സംസ്ഥാനത്ത് തന്നെ :ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനലാഭമുണ്ടാക്കിയ ബാങ്കായി മാറിയിട്ടുണ്ടെന്ന് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ പറഞ്ഞു. ഭരണ സമിതിയും ജീവനക്കാരുംഅഭ്യുദയാകാംക്ഷികളും ഏക മനസ്സോടെ പ്രവർത്തിച്ചതിൻ്റെ അംഗീകാരമുദ്രയാണിതെന്ന് അദ്ദേഹം പറഞ്ഞു.


കോട്ടയത്ത് വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാനത്തെ മികച്ച സഹകരണ ബേങ്കിനുള്ള അവാർഡ്

സഹകരണ വകുപ്പ് മന്ത്രിവി എൻ വാസവനിൽ നിന്ന് ബാങ്ക്‌ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ, സെക്രട്ടറി പി. സുരേഷ്ബാബു, ഡയറക്ടർമാരായ കാട്ട്യത്ത് പ്രകാശൻ, കെ. സുരേഷ്, കെ. പി. അനീഷ്‌കുമാർ, എം. രാജേഷ്ബാബു, കെ. ബൈജു എന്നിവർ അവാർഡ് ഏറ്റുവാങ്ങുന്നു

15435527-1cc4-4fc2-b2d8-263433c384b6-(1)

കുവൈറ്റ് ദുരന്തം : ആശ്രിത ധനസഹായം കൈമാറി 

തലശ്ശേരി:കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ജില്ലയിൽ നിന്നുള്ള മൂന്ന് സ്വദേശികളുടെ ആശ്രിതർക്ക് രജിസ്‌ട്രേഷന്‍, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ധനസഹായം കൈമാറി.

ധര്‍മ്മടം വാഴയില്‍ വിശ്വാസ് കൃഷ്ണൻ,  കുറുവ ഉണ്ണാന്‍കണ്ടി യു കെ അനീഷ്‌കുമാർ, വയക്കര കുത്തൂർ ഹൗസ് നിധിൻ എന്നിവരുടെ വീടുകളിൽ എത്തിയാണ് അവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായമാണ് മന്ത്രി കൈമാറിയത്.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ഉള്‍പ്പെടെ 14 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയത്. 

പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡണ്ടുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയത്. വിശ്വാസ് കൃഷ്ണന്റെ വീട്ടിലെത്തിയ മന്ത്രി വിശ്വാസ് കൃഷ്ണൻ്റെ അമ്മ കെ ഹേമലത, ഭാര്യ പൂജ എം രമേഷ്, മകൻ ദൈവിക് വിശ്വാസ് എന്നിവരുടെ പേരിലുള്ള ചെക്കുകൾ കൈമാറി. വിശ്വാസ് കൃഷ്ണൻ്റെ അമ്മ ചെക്കുകൾ മന്ത്രിയുടെ കൈയിൽ നിന്നും ഏറ്റുവാങ്ങി.

മന്ത്രി മടങ്ങുന്നതിന് മുമ്പ് വിശ്വാസ് കൃഷ്ണൻ്റെ മകന് ഗാന്ധിജിയുടെയും ചിത്രശലഭത്തിൻ്റെയും ചിത്രങ്ങളും വരച്ച് സമ്മാനമായി നല്കി.

വിശ്വാസ് കൃഷ്ണൻ്റെ വീട്ടിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, എ ഡി എം കെ നവീൻ ബാബു, തലശ്ശേരി തഹസിൽദാർ സി പി മണി, ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷീജ , നോർക്ക റൂട്ട്സ് മാനേജർ സി രവീന്ദ്രൻ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.


ചിത്രവിവരണം: കുവൈറ്റിൽ മരണപ്പെട്ട വാഴയിൽ വിശ്വാസിന്റെ ആശ്രിതർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ധനസഹായം കൈമാറുന്നു

933836d5-e36c-4f5b-bc69-002b22124563-(2)-(1)

സി.കെ.സൗമിനി നിര്യാതയായി

മാഹി: ഈസ്റ്റ് പളളൂർ വന്ദനത്തിൽ സി.കെ. സൗമിനി. (73) നിര്യാതയായി.

പരേതരായ കേളപ്പൻ്റെയും ചിരുകണ്ടോത്ത് ചിരുതയുടെയും മകളാണ്. ഭർത്താവ്:

പരേതനായ മഞ്ചക്കൽ പ്രഭാകരൻ (ഫിറ്റർ )

മക്കൾ: എം.സത്യൻ (സ്വർണ്ണപ്പണി ), എം.സതീശൻ (ബഹറിൻ), അനിൽകുമാർ (കോഴിക്കോട്), അജിത്ത് കുമാർ (സ്വർണ്ണപ്പണി )

മരുമക്കൾ: രസിത സത്യൻ, മഞ്ജു സതീശൻ, ഭവ്യ അനിൽ കുമാർ .

സഹോദരങ്ങൾ: സി.കെ.രവീന്ദ്രൻ , സി.കെ. ശ്രീധരൻ , സി.കെ,വിജയൻ , സി.കെ. ചന്ദ്രിക, സി.കെ. രമ..

സംസ്കാരം ഇന്ന്  ഉച്ചതിരിഞ്ഞ് 2. മണിക്ക് ഈസ്റ്റ് പള്ളൂരിലെ വീട്ടുവളപ്പി

f059df11-3b8c-447d-9bf5-18a397460970-(1)-(1)

പുതിയ നിയമങ്ങൾ ജനങ്ങൾക്ക് ഏറെ ഗുണകരം : അഡ്വ. എൻ.കെ .സജ്‌ന 

മാഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ സുപ്രധാനമായ മാറ്റം നിലവിൽ വന്നതോടെ രാജ്യത്ത് എവിടെ നിന്നും പരാതി നൽകാനും അതനുസരിച്ച് എഫ്.ഐ.ആർ തയാറാക്കാനും അവസരം ലഭിച്ചുവെന്നത് സ്വാഗതാർഹമായ കാര്യമാണെന്ന് മാഹി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി അഡീഷനൽ ഡ്യൂട്ടി കൗൺസിലർ അഡ്വ. എൻ.കെ സജ്ന അഭിപ്രായപ്പെട്ടു. മാഹി സിവിൽ സ്റ്റേഷനിൽ സ്ത്രീ ശാക്തികരണത്തിൻ്റെ ഭാഗമായി വുമൺ ആൻ്റ് ചൈൽഡ് ഡവലപ്മെൻ്റ് സംഘടിപ്പിച്ച മിഷൻ ശക്തി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മിഷൻ ശക്തി പ്രോഗ്രാം കോഓർഡിനേറ്റർ ബിനി പവിത്രൻ, ഡിസ്ട്രിക്ക് മിഷൻ കോ ഓർഡിനേറ്റർ കെ.എം. ദൃശ്യ, ഐശ്വര്യ ബാബുസംസാരിച്ചു.


ചിത്രവിവരണം:അഡ്വ: എൻ.കെ. സജ്ന ഉദ്ഘാടനം ചെയ്യുന്നു

05a3d9f9-e854-4970-8019-e27cd9d77fd3

സഹകരണ ദിനം ആഘോഷിച്ചു

തലശ്ശേരി: തലശ്ശേരി സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ നൂറ്റി രണ്ടാമത് അന്താരാഷ്ട്ര സഹകരണ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. റബ്കോ ചെയർമാൻ കാരായി രാജൻ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. 'സഹകരണത്തിലൂടെ എല്ലാവർക്കും നല്ല ഭാവി കെട്ടിപ്പടുക്കുക, എന്ന വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻ്റ്, കണ്ണൂർ മുൻ ഡയറക്ടർ വി. എൻ. ബാബു മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി സഹകരണ പരിശീലന കോളേജ് പ്രിൻസിപ്പാൾ ജയരാജൻ വടവതി ,സംസ്ഥാന സഹകരണ വെൽഫെയർ ഫണ്ട് ബോർഡ് അംഗം എം. മോഹനൻ, തിരുവങ്ങാട് വനിതാ സഹകരണ സംഘം പ്രസിഡണ്ട് സ്നേഹലത സി., തലശ്ശേരി സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് പി.കെ.സുമേഷ് പ്രസംഗിച്ചു. തലശ്ശേരി സഹകരണ റൂറൽ ബാങ്ക് ഇ നാരായണൻ ഹാളിൽ ചേർന്ന പരിപാടിയിൽ സഹകരണ സംഘം അസിസ്റ്റൻ്റ് ഡയറക്ടർ കെ.പി. പ്രജിത്ത് ഭാസ്ക്കർ സ്വാഗതവും സർക്കിൾ സഹകരണ യൂണിയൻ അംഗം കെ.പത്മനാഭൻ മാസ്റ്റർ നന്ദിയും പറഞ്ഞു. സർക്കിളിലെ സഹകരണ സ്ഥാപനങ്ങൾക്ക് മുന്നിൽ രാവിലെ 9 മണിക്ക് സഹകരണ പതാകയുയർത്തി.


ചിത്രവിവരണം: റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു

പാനൂർ സ്ഫോടനം

: രണ്ട് പേർക്ക് കൂടി ജാമ്യം

തലശേരി:പാനൂരിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിക്കാനിടയായ കേസിൽ അറസ്റ്റിലായി റിമാന്റിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികൾക്ക് കൂടി തലശ്ശേരി എ.സി. ജെ. കോടതി ജാമ്യം നൽകി.- കേസിലെ ആറാം പ്രതി മീത്തലേ കുന്നോത്ത് പറമ്പിലെ ചിറക്കണ്ടിമ്മൽ സി.സായൂജ് , കുന്നോത്ത് പറമ്പിലെ അമൽ ബാബു എന്നിവർക്കാണ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് സി. ഉബൈദുള്ള ജാമ്യം അനുവദിച്ചത്-

 മൂന്നാം പ്രതി ചെണ്ടയാട് ഉറവുള്ള കണ്ടിയിൽ അരുൺ , നാലാം പ്രതി.ചെറുപ്പറമ്പ് അടുപ്പു കൂട്ടിയ പറമ്പത്ത് ഷബിൻ ലാൽ , അഞ്ചാം പ്രതി കുന്നോത്ത്പപറമ്പ് കിഴക്കയിൽ കെ. അതുൽ ,എന്നിവർക്ക് കഴിഞ്ഞ വെള്ളിയാഴ്ചയുംഇതേ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.. പ്രതികൾ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ക്രിമിനൽ നടപടി നിയമം 167.2.സി. ആർ.പി സി. വകുപ്പിലാണ് ജാമ്യം നൽകിയത്. അഡ്വ. പ്രദ്യു മുഖേനയാണ് പ്രതികൾ ജാമ്യഹരജി നൽകിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 4 ന് പുലർച്ചെ പാനൂർ കുന്നോത്ത് പറമ്പ് മുളയാത്തോടിലെ ആൾ താമസമില്ലാത്ത വീട്ടു ടെറസിലുണ്ടായ ബോംബ് സ്പോടനവും സംഭവത്തിൽ പ്രദേശവാസിയായ എലിക്കൊത്തന്റവിട ഷരിൽ

 മരണപ്പെട്ടതുമാണ് കേസിലും 15 പ്രതികളുടെ അറസ്റ്റിലും കലാശിച്ചത്..

501d0504-15ab-4095-be27-f966218f8ce5_1720287118

മഹാ ഭാഗന്മാർ പ്രകാശനം ചെയ്തു

തലശ്ശേരി: വി.സി. ബാലൻ മാസ്റ്ററുടെ മഹാ ഭാഗന്മാർ എന്ന ഗ്രന്ഥം പാർക്കോ റസിഡൻസിയിൽ നടന്ന ചടങ്ങിൽ കെ.പി.മോഹനൻ എം.എൽ.എ. പ്രകാശനം ചെയ്തു. വി.എ.നാരായണൻ ഏറ്റുവാങ്ങി. വി.ഇ. കുഞ്ഞനന്ദൻ പുസ്തക പരിചയം നടത്തി. പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. മമ്പറം ദിവാകരൻ, ചൂര്യയി ചന്ദ്രൻ മാസ്റ്റർ, സി.എൻ . ഗംഗാധരൻ ,എൻ. സിറാജുദ്ദീൻ, അഡ്വ: പി.കെ.രവീന്ദ്രൻ, വി.കെ.സുധി , എ.രവീന്ദ്രൻ , അഡ്വ. പ്രശാന്ത് കതിരൂർ, വി.സി. ബാലൻമാസ്റ്റർ, സംസാരിച്ചു. എം.രാജീവൻ മാസ്റ്റർ സ്വാഗതവും, കതിരൂർ ടി.കെ. ദിലീപ് കുമാർ നന്ദിയും പറഞ്ഞു.

ചിത്രവിവരണം: കെ.പി മോഹനൻ എം എൽ എ കെ.പി.രാജീവന് ആദ്യ പ്രതി കൈമാറി പുസ്തക പ്രകാശനം നടത്തുന്നു.

1ba688a0-4ca0-4329-ac0a-ff82c92cb0ae

സ്മൃതി സംഗമവും ആശ്രയ ഫണ്ട് കൈമാറലും നടന്നു

തലശ്ശേരി:കൺസ്ട്രക്ഷൻ എക്യുപ്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ടി.കെ സെൽവരാജ് സ്മൃതിസംഗമവും ആശ്രയഫണ്ട് കൈമാറലും നടന്നു. സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. 

 നിർമ്മാണ മേഖല സജീവമായെങ്കിൽ മാത്രമേ മറ്റ് മേഖലകളും കൂടുതൽ സജിവമാകു എന്നും സംഘടന ശക്തമായ് മുന്നോട്ട് പോകാൻ കഴിയട്ടെ എന്നും സ്പീക്കർ പറഞ്ഞു 

ചടങ്ങിൽ വെച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ പി മോഹനൻ എം എൽ എ ഉപഹാരം നൽകി ആദരിച്ചു. 

അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ജിജി കടവിൽ അനുസ്മരണ പ്രഭാഷണം നടത്തി. ആശ്രയ പദ്ധതി റിപ്പോർട്ട് അവതരണം സെമീർ ബാബു നിർവ്വഹിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കെ പി മോഹനൻ എം എൽ എ ഉപഹാരം നൽകി ആദരിച്ചു. എംഎം പ്രദീപ് കുമാർ, പ്രമോദ് മമ്പള്ളി, ടി കെ രാജേഷ്, പി ലിജു , ജോർജ് വിഡി സംസാരിച്ചു.

ചിത്ര വിവരണം: സ്പീക്കർ അഡ്വ.എ. എൻ .ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

25388bc4-1abb-445c-bd99-f91d5a2d43b2-(1)

തലശ്ശേരി :പേൾവ്യൂ റീജൻസിയിൽ

ഓർമ്മ പെയ്ത്ത് സംഗമം നടന്നു.

മൂന്ന് പതിറ്റാണ്ടിന് ശേഷംസതീർത്ഥ്യർഒത്തു കൂടി.

പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഫസ്റ്റ് ജൂനിയേർസ് പ്ലസ്ടു ബാച്ച് വിദ്യാർത്ഥികളാണ് ഒത്തു ചേർന്നത്. 

 റിട്ട. പ്രിൻസിപ്പാൾ എം. ഭാനു മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

തലശ്ശേരി എ.എസ്. പി. ഷഹൻ ഷാ മുഖ്യാതിഥിയായി. അധ്യാപകരെ ചടങ്ങിൽ അദ്ദേഹം ആദരിച്ചു

സൂരജ് ധർമ്മാലയം അധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ .എസ്.ദിഷിക,.സി.മോഹനൻ, പി.വി.സുജാതൻ, പി.പി.സത്യൻ ,വികാസ് നരോൻ, ,അനില പറമ്പൻ സംസാരിച്ചു. കലാപരിപാടികളുമുണ്ടായി. ബിനി മൃദുൽ സ്വാഗതം പറഞ്ഞു


ചിത്രവിവരണം: തലശ്ശേരിയിൽ നടന്ന സഹപാഠി സംഗമം .ഓർമ്മ പെയ്ത്ത്,എം. ഭാനു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ലൂപ്പ് ലൈനിൻ്റെ ടേൺ ഔട്ട് വർധിപ്പിച്ച് പുന:ക്രമീകരിക്കണം


തലശ്ശേരി:1901 ൽ കമ്മീഷൻ ചെയ്ത പാലക്കാട് ഡിവിഷനിലെ ആദ്യകാല എ ക്ലാസ്സ് റെയിൽവെ സ്റ്റേഷനായ തലശ്ശേരിയിൽ ഡൗൺ വണ്ടികൾ ലൂപ്പ് ലൈൻ വഴി ഒന്നാം നമ്പർ പ്ളാറ്റ് ഫോമിൽ സ്വീകരിക്കുന്നതിനാൽ .റെയിൽവേയ്ക്ക് സമയവും ഇന്ധനവും നഷ്ടപ്പെടുന്നുണ്ട്.അതിനാൽ നിലവിലെ ലൂപ്പ് ലൈനിൻ്റെ ടേൺ ഔട്ട് വർദ്ധിപ്പിച്ച് സ്ലിപ്പർ ഡെൻസിറ്റി കൂട്ടണമെന്നാവശ്യപ്പെട്ട് പാസ്സഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് സി.പി അലുപ്പികേയിയും,സിക്രട്ടറി ശശികുമാർ കല്ലിഡുംബിലും ഡിവിഷണൽ റെയിൽവേ മാനേജർ, ആർ.എം അരുൺകുമാർ ചതുർവേദിക്ക് നിവേധനം നൽകി. മറ്റു സെക്ഷനുകളിൽ ഇപ്രകാരം ടേൺ ഔട്ട് വർദ്ധിപ്പിച്ചെങ്കിലും കണ്ണൂർ കോഴിക്കോട് സെക്ഷനിലെ പ്രധാനപ്പെട്ട സ്റ്റേഷനായ തലശ്ശേരിയിൽ ഇത് വരെ നടപ്പിൽ വരുത്തിയിട്ടില്ല. ലൂപ്പ് ലൈൻ പുന:ക്രമീകരിച്ചാൽ വണ്ടികൾ 30 കി.മി. വേഗതയിൽ ഒന്നാം നമ്പർ പ്ളാറ്റ്ഫോമിൽ സ്വീകരിക്കാൻ കഴിയും.റെയിൽവേയ്ക്ക് സമയനഷ്ടം ഉണ്ടാവില്ല.ഇന്ധനം ലാഭിക്കാനും കഴിയും.തലശ്ശേരിയിൽ കൂടുതൽ ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് ലഭിക്കാനും സാദ്ധ്യതയുണ്ട്. ഇപ്പോൾ ടെംബിൽ ഗേറ്റ് മുതൽ 15 കി.മി.വേഗതയിലാണ് വണ്ടികൾ സ്റ്റേഷനിലേക്ക് വരുന്നത് .

b57d9062-6e35-4f73-8cc4-7401af1959e1

കോൽക്കളി മേഖലയിൽ കേരള ഫോക് ലോർ അക്കാദമി അവാർഡ് നേടിയ തലശ്ശേരി ബ്രണ്ണൻ കോളജ് കോമേഴ്‌സ് വിഭാഗം അധ്യാപകൻ ഡോ.സി. സന്തോഷ്‌ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്നും അവാർഡ് സ്വീകരിക്കുന്നു.

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2