കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണം 9 ന്

കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണം 9 ന്
കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണം 9 ന്
Share  
2024 Jul 05, 11:29 PM
VASTHU
MANNAN
laureal

കലാഗ്രാമം സ്ഥാപകൻ

എ.പി.കുഞ്ഞിക്കണ്ണൻ

അനുസ്മരണം 9 ന്

ന്യൂ മാഹി :മലയാള കലാഗ്രാമം സ്ഥാപകൻ എ. പി. കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷിക ദിനാചരണം- 'എ. പി. നിനവിൽ വരുമ്പോൾ'-

 ജൂലൈ 9 ന് ചൊവ്വാഴ്ച

രാവിലെ 9.30ന് മലയാളകലാഗ്രാമത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാലത്ത്

8 മണിക്ക് കാഞ്ഞിരത്തിൻ കീഴിലെ ആക്കൂൽ പൊയിൽ വീട്ടിൽ എ. പി. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിക്കും.

9.30ന് മലയാള കലാഗ്രാമം എം. വി. ദേവൻ ആർട്ട് ഗാലറിയിൽ എ. പി.യുടെ ധന്യ ജീവിതത്തിലൂടെ യുള്ള ഫോട്ടോ പ്രദർശനം 'എ. പി. സ്മൃതി ചിത്രങ്ങൾ'

ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് എം. മുകുന്ദൻ 'എ. പി. കുഞ്ഞിക്കണ്ണൻ ലൈബ്രറി'ഉദ്ഘാടനം ചെയ്യും. എം. മുകുന്ദൻ തന്റെ രചനകൾ ലൈബ്രറിക്കു കൈമാറും.

capture_1720198917

10 മണിക്ക് 'എ. പി. ഓർമ്മ' അനുസ്മരണചടങ്ങ് ടി. പത്മനാഭന്റെ അദ്ധ്യ ക്ഷതയിൽ എം. എ. ബേബി ഉദ്ഘാടനം ചെയ്യും. എ. പി. പുസ്തക ശേഖരം എ. പി. കെ. ട്രസ്റ്റ്‌ അംഗം പ്രേംരാജിയിൽ നിന്നും എം. മുകുന്ദൻ ഏറ്റുവാങ്ങും. തുടർന്ന് എം. മുകുന്ദൻ,

കെ. കെ. മാരാർ, കെ. എ. ജോണി, അഗസ്റ്റിൻ, പി.കെ.. പാറക്കടവ്, ടി. എം. പ്രഭ (ചെന്നൈ )തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും.ഡോ.എ. പി.ശ്രീധരൻ (എ. പി. കെ ട്രസ്റ്റ്‌) സ്വാഗതവും സംഘാ ടകസമിതി ചെയർമാൻ അസീസ് മാഹി നന്ദിയും പറയും.

വാർത്താ സമ്മേളനത്തിൽ ഡോ. എ. പി. ശ്രീധരൻ, എം. ഹരീന്ദ്രൻ, ചാലക്കര പുരുഷു, പി. ജയരാജൻ, അസീസ് മാഹി സംബന്ധിച്ചു.

dc55c5c6-9788-4d98-9db1-4bc747859571-(1)_1720202528

കഥാപാത്രങ്ങൾ അരങ്ങിലെത്തി: കഥാകാരൻ പുനർജ്ജനിച്ചു 

 മാഹി: നൂതനമായ ദൃശ്യ-ശ്രാവ്യ പരിപാടികളിലുടെ കാലം മറക്കാത്ത ബഷീറിയൻ കഥാപാത്രങ്ങളുടെ അവതരണം കാണികൾക്ക് അഭ്രപാളികളിലെന്ന പോലെ അനുഭവവേദ്യമായി.

പള്ളൂർ നോർത്ത് ഗവൺമെന്റ് എൽ പി സ്കൂളിലെ ബഷീർ അനുസ്മരണ ദിനം കുട്ടികൾക്ക് വേറിട്ട അനുഭവമായി. ബഷീർ ഇമ്മിണി വലിയ പുസ്തകം എന്ന പേരിൽ ബഷീറിന്റെ കവർ പേജിൽ സൃഷ്ടിച്ച പുസ്തകത്തിൽ ഓരോ താളുകളിലും ഓരോ കഥാപാത്രങ്ങളെ ഒരുക്കി , ഓരോ കഥാപാത്രങ്ങളുടെയും വേഷത്തിൽ എത്തിയ കുട്ടികൾ നേരിട്ട് മറ്റു കുട്ടികളോട് കഥ പറഞ്ഞപ്പോൾ , പുസ്തകങ്ങൾ വായിക്കാതെ തന്നെ കഥാപാത്രങ്ങളെ നേരിട്ട് കണ്ട അനുഭവമായി മാറി.

മുതിർന്ന മാധ്യമപ്രവർത്തകനും കലൈമാമണി അവാർഡ് ജേതാവുമായ ചാലക്കര പുരുഷു ബഷീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കഥാപാത്രങ്ങളെ വേദിയിൽ അത് അവതരിപ്പിച്ച മുഴുവൻ കുട്ടികൾക്കും ഉദ്ഘാടകൻ പുസ്തകങ്ങൾ സമ്മാനിച്ചു.

  അധ്യാപക അവാർഡ് ജേതാവും മലയാള അധ്യാപകനുമായ എ.സി.എച്ച് അഷറഫ് മുഖ്യ അതിഥിയായിരുന്നു. മലയാളം അദ്ധ്യാപിക സ്നേഹപ്രഭ ടീച്ചർ കുട്ടികൾക്ക് ബഷീർ കഥകളും പുസ്തകങ്ങളും പരിചയപ്പെടുത്തി.

   പ്രധാന അധ്യാപിക റീന ചാത്തമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സ്കൂൾ സി സി എ സെക്രട്ടറി ആർ രൂപ ടീച്ചർ സ്വാഗതവും, ശരണ്യ രവീന്ദ്രൻ നന്ദിയും പറഞ്ഞു


ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു

0fb0e3f6-5dd2-4c3c-b393-994e50eb8b9b

ബഷീർ അനുസ്മരണ

പരിപാടി സംഘടിപ്പിച്ചു


മാഹി എക്സൽ പബ്ലിക് സ്കൂൾ മലയാള വിഭാഗം അക്ഷരക്കൂട്ടം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ .സതി എം കുറുപ്പ്

 ഉദ്ഘാടനം ചെയ്തു. മദർ പി ടി എ പ്രസിഡണ്ട്

 ലുബ്‌ന സമീർ ബഷീർ അനുസ്മരണം നടത്തി. ബഷീറിന്റെ സാഹിത്യലോകം എന്ന വിഷയത്തിൽ അനശ്വർ ശ്രീജേഷ് പ്രഭാഷണം നടത്തി. എം.ആരാധ്യ അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങിൽ ടി.അഞ്ചൽ ദേവ് സ്വാഗതം പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ  പി പി വിനോദൻ സംസാരിച്ചു വായനാവാരാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളുംവിതരണം ചെയ്തു. ബഷീറിന്റെ ബാല്യകാല സഖി എന്ന നോവലിനെ ആസ്പദമാക്കി 'ഒന്നും ഒന്നും രണ്ടല്ല' എന്ന നാടകവും കുട്ടികൾ അവതരിപ്പിച്ചു. ചിത്രകലാ അധ്യാപകനായ രാഗേഷ് പുന്നോൽ ബഷീറിന്റെ ഛായാചിത്രവും വേദിയിൽ വരച്ചു. 


ചിത്ര വിവരണം..ലുബ്ന സെമീർ ബഷീർ അനുസ്മരണപ്രഭാഷണം നടത്തുന്നു

4e87478f-48ab-4b65-947f-18af1c5bed46

പാത്തുമ്മയും ആടും കൗതുകമായി

മാഹി:പാത്തുമ്മയും ആടും ആനവാരിയും പൊൻകുരിശുമൊക്കെ അരങ്ങിലെത്തിയപ്പോൾ വൈക്കം മുഹമ്മദ് ബഷീർ ദിനം പാറക്കൽഗവ: എൽ.പി.സ്കൂളിന് ഉത്സവമായി  കുഞ്ഞുപാത്തുമ്മയും കുഞ്ഞു താച്ചുമ്മയും ന്റുപ്പുപ്പാക്ക് ഒരാനേണ്ടാർന്നു എന്ന് പറഞ്ഞഭിനയിച്ചപ്പോൾ കുഞ്ഞി കണ്ണുകൾ വിസ്മയ- ഭരിതമായി.

പാത്തുമ്മ ആടിന് പ്ലാവില നീട്ടിയപ്പോൾ സ്നേഹപൂർവ്വം തല കുലുക്കിയ ആടിനൊപ്പം കുട്ടികളേവരും ആടിനെ തലോടാൻ മത്സരിച്ചു. മയ്യഴിയിലെ വ്യാപാര പ്രമുഖനായ ഷാജി പിണക്കാട്ടിന്റെ അരുമയായ ആടാണ് പാറക്കൽ സ്കൂളിലെത്തിയത്.

വിനയൻ പുത്തലത്ത് അനുസ്മരണ ഭാഷണം നടത്തി. പ്രഥമാധ്യാപകൻ ബി ബാലപ്രദീപ് അധ്യക്ഷത വഹിച്ചു മാഹി എ ഡി പി സി ഷിജു, പിടിഎ പ്രസിഡന്റ് ബൈജു പൂഴിയിൽ സംസാരിച്ചു.


    ചിത്രവിവരണം.. ബഷീർ കഥാപാത്രമായ ആടിനൊപ്പം പാറക്കൽ സ്കൂളിൽ പാത്തുമ്മയും മറ്റ് കഥാപാത്രങ്ങളും.

c4904ecf-1f6c-404a-9f30-d5ef20ddcd1e

ബഷീർ ദിനാചരണം നടത്തി

മാഹി. ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്ത് ബഷീർ ദിനാചരണത്തോടനുബന്ധിച്ച്

ബഷീർ കഥാപാത്രങ്ങളെ അതെ വേഷപ്പകർച്ചയോടെ വിദ്യാർത്ഥികൾ വേദിയിൽ അവതരിപ്പിച്ചു' അദ്ദേഹത്തിൻ്റെ പ്രശസ്ത നോവലായ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

 എന്ന നോവലിനെ ആസ്പദമാക്കി ദൃശ്യാവികാരം, ബഷീർ കഥാപാത്രങ്ങളുടെ പോസ്റ്റർ പ്രർശനം ,പ്രസംഗം ഗാനാലാപനo തുടങ്ങിയവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.പ്രധാന അദ്ധ്യാപിക

എ ബിജുഷ ദിനാചരണം ഉദ്ഘാടനം ചെയ്തു. കെ ശ്രേയ, നിഖിത ഫയർണാണ്ടസ്,  

ടി.വി ജമുനഭായ്, സജിത ടി,

എ വി സിന്ധു, ആർടിസ്റ്റ്

 ടി.എം സജീവൻ  

എ ഷംന, എം ഷൈനി എന്നിവർ സംസാരിച്ചു കെ ശിവഗംഗ, ദേവനന്ദ എം എം,  

നീലാഞ്ജന കെ.പി, ആമിന മർവ്വ എന്നിവർ നേതൃത്വം നൽകി

a72731be-9115-47e4-a82a-77c767338c7a-(1)

രേഖാചിത്രം സമർപ്പിച്ചു 

വരകളിൽ ബഷീർ പുനർജ്ജനിച്ചു


മാഹി: പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.

പ്രധാനാധ്യാപിക സി ലളിത പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്ലസ് റ്റു വിദ്യാർഥിനി മാനസ പായറ്റ വരച്ച ബഷീറിൻ്റെ രേഖാചിത്രം പ്രധാനാധ്യാപിക സി ലളിതക്ക് കൈമാറി.

 എം. വി. സുജയ സ്വാഗതവും കെ. സ്നേഹപ്രഭ നന്ദിയും പറഞ്ഞു. വിദ്യാർഥികളവതരിപ്പിച്ച വിവിധ കലാ പരിപാടികളുമുണ്ടായി.


ചിത്രവിവരണം:മാനസ പായറ്റ വരച്ച ബഷീറിന്റെ രേഖാ ചിത്രം പ്രധാനാദ്ധ്യാപിക സി.ലളിതക്ക് കൈമാറുന്നു.

ഇന്നത്തെപരിപാടി

തലശ്ശേരി:വി.സി.ബാലൻ മാസ്റ്റരുടെ മഹാഭാഗന്മാർ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് തലശേരി പാർക്കോ റസിഡൻസിയിൽ

മാഹി പി.കെ. രാമൻ മെമ്മോറിയൽ

ഹൈ സ്കൂളിൽ ബഷീർ ദിനം ആചരിച്ചു.


മാഹി പി.കെ രാമൻ മെമ്മോറിയൽ സ്കൂളിൽ ബഷീർ ദിനം വളരെ വിപുലമായ പരിപാടികളോടെ ആചരിച്ചു. മാനേജർ കെ.അജിത് കുമാർ പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഭാനുമതി ടീച്ചർ സ്വാഗതം പി.ടി.എ പ്രതിനിധി ഷാഹിന ടീച്ചർ നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ അനുസ്മരണ പ്രഭാഷണം , ബഷീറിന്റെ വിവിധ കഥാപാത്രങ്ങളായുളള വേഷ പകർച്ച, ബഷീറിന്റെ പുസ്തക പ്രദർശനവും പുസ്തക പരിചയവും, വിവിധ കഥകളിലെ സ്കിറ്റ്, ഡോക്യുമെന്ററി മുതലായവ വിദ്യാർതികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു. ചെറിയ ക്ലാസിലെ കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടീച്ചർമാരായ നിഷ, ശരണ്യ, അശ്വതി, ഭാഗ്യലക്ഷ്മി എന്നിവർ നേതൃത്വം നൽകി

ബഷീർ ദിനം ആഘോഷിച്ചു

.

മാഹി :ഗവ. എൽ. പി. സ്‌കൂൾ മാഹി ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ പ്രധാനഅധ്യാപിക ബീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ബഷീർ കൃതികളിലെ കഥാപാത്ര ദൃശ്യാവിഷ്കാരം, പുസ്‌തക പരിചയം, ബഷീർ പ്രദർശനം, പ്രച്ഛന്ന വേഷം, ബഷീർ കഥാപാത്രങ്ങളെ ആസ്പദമാക്കിയ പാട്ട്,. ബഷീർദിന ക്വിസ്തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്‌കൂൾ ലീഡർമാരായ ശെയ്. എം. ദാസ്, ആമിന റിയാസ്, തുടങ്ങിയവർ ബഷീർ ദിന പ്രസംഗം നടത്തി. കുട്ടികൾ അവതരിപ്പിച്ച ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യവിഷ്‌കാരം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പുത്തൻ അനുഭവമായിരുന്നു. അധ്യാപകരായ പ്രീത. കെ. സി,, ഡൽസി. ഫെർണാൻഡസ്, അതുല്യ ഉദയകുമാർ, അഞ്ജുൻ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി വി.കെ.സജിന നന്ദി പറഞ്ഞു.

c5475688-92fe-4538-9fb0-2805bbe3da77

മാഹിയിലെ ട്രാഫിക് പൊലീസുകാർക്കുള്ള കുട വിതരണം സി.എച്ച് സെന്റർ പ്രസിഡണ്ട് എ.വി യുസഫ് കൈമാറുന്നു

ദാമോദരൻ നമ്പ്യാർ നിര്യാതനായി.

മാഹി:ചെമ്പ്ര ശ്രീ അയ്യപ്പൻ കാവിനു സമീപം പാറക്കൽ ടി.ദാമോദരൻ നമ്പ്യാർ (80) നിര്യാതനായി. (റിട്ട. ട്രഷറി സ്റ്റാഫ് ). ഭാര്യ: പരേതയായ ലീല. മക്കൾ: പ്രമോദ് (വൈദ്യുതി വകുപ്പ്, മാഹി ) പ്രവീൺ, പ്രശോഭ്. മരുമക്കൾ: പ്രജിഷ,അമൃത , സുലോഷ്ണ. സഹോദരങ്ങൾ: സരോജിനി അമ്മ, ശ്രീധരൻ (ഡൽഹി). സംസ്കാരം ശനിയാഴ്ച (6/7/24) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

b6761a8e-8070-41b4-8fa1-8d92a84bf521-(1)

മഴക്കോട്ടുകൾ വിതരണം ചെയ്തു


മാഹി: മാഹി മേഖലയിലെ മുഴുവൻ ശുചികരണ തൊഴിലാളികൾക്കും മാഹി സി.എച്ച് സെന്റർ മഴക്കോട്ടുകൾ വിതരണം ചെയ്തു.

മാഹി ടാഗോർ പാർക്കിൽ നടന്ന ചടങ്ങിൽ സെന്റർ പ്രസിഡണ്ട് എ.വി. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു വിതരണോദ്ഘാടനം നിർവ്വഹിച്ചു. കോരിച്ചൊരിയുന്ന മഴയിലും പൊരി വെയിലിലും പുലർകാലത്ത് തന്നെ മയ്യഴിത്തെരു വീഥികളാകെ ശുചീകരിക്കുന്ന നിർദ്ധനരായ സ്ത്രീ തൊഴിലാളിക്ക് കേവലം 300 രൂപയാണ് പ്രതിദിന വേതനം ലഭിക്കുന്നത്. ഇവർക്ക് ജീവിക്കാനാവശ്യമായ വേതനം ലഭ്യമാക്കണമെന്ന് ചാലക്കര പുരുഷു ആവശ്യപ്പെട്ടു

 സി.എച്ച്. സിറാജുദ്ദീൻ . എ.വി. അൻസാർ സംസാരിച്ചു. കെ.നംഷീർ, സക്കീർ നേതൃത്വം നൽകി.


ചിത്രവിവരണം: മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു


തലശ്ശേരി:നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ പാലയാട് എച്ച് എസ് റോഡിന് സമീപം വലിയമുറ്റത്ത് വീട്ടിൽ അപ്പു എന്ന മൃദുൽ (30) എന്ന യുവാവിനെതിരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.

ഇയാൾ ധർമ്മടം പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പൊലീസ് സ്വീകരിച്ച് വരുന്നുണ്ട്.

633378d7-337f-48e3-9ee2-57b92d0378c7-(1)

മകന്റെ പിറന്നാൾ ദിന മധുരവും സമ്മാനവും കുട്ടികൾക്ക് 

തലശ്ശേരി: മകന്റെ പിറന്നാൾ ദിന മധുരവും സമ്മാനങ്ങളും ദേശത്തെ സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് നൽകിയ വാർഡ് മെമ്പരുടെ മാതൃക നാട്ടുകാർക്ക് വേറിട്ട അനുഭവമായി. ധർമ്മടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ( കാറാടി )മെമ്പർ കെ.ലതികയാണ് അമ്മ മനസുകൾക് അനുകരണിയ മാതൃകയായത്.മകന്റെ പിറന്നാൾ ദിനത്തിൽ അണ്ടലൂർ സീനിയർ ബേസിക് സ്കൂളിലെ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും കുടയും മധുര പലഹാരങ്ങളുമാണ് വിതരണം ചെയ്യതത്. കൂടാതെ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി സാധനങ്ങളും നൽകി.


ചിത്രവിവരണം: വാർഡ് മെമ്പർ കെ.ലതിക പിറന്നാൾ ദിന സമ്മാനങ്ങൾ സ്കൂൾ അധികൃതർക്ക് കൈമാറുന്നു

0703221b-7dee-4222-91b8-5f139b4c5bf9

പ്രതിഷ്ഠാ ദിനം ആഘോഷിച്ചു


പള്ളൂർ കോയ്യോട്ട് തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ സമുചിതമായി ആഘോഷിച്ചു.

 ഗണപതിഹോമം,വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന നാഗപൂജ, തേങ്ങ മുട്ട്,

പകൽ വിളക്ക് അടിയന്തിരവും,

പ്രസാദ സദ്യയും ഉണ്ടയിരുന്നു. നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിനു ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.

279ca4cf-23af-498a-ad8d-1ee90399edd6

ബാഡ്മിൻറൺ ദിനം

കളിച്ച് ആഘോഷിച്ചു


തലശ്ശേരി:ലോക ബാഡ്മിൻറൺ ദിനത്തിൽ ജി വി എച്ച് എസ് എസ് കതിരൂരിൽ ബാഡ്മിൻറൺ ദിനം കളിച്ച് ആഘോഷിച്ചു. കതിരൂർ സ്കൂൾ ബാഡ്മിൻറൺ ഇൻഡോർ കോർട്ടിൽ ജില്ലാ പഞ്ചായത്തംഗം എ. മുഹമ്മദ് അഫ്സൽ കളി ഉദ്ഘാടനം ചെയ്തു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനൽ അദ്ധ്യക്ഷത വഹിച്ചു. കതിരൂർ സി ഐ പി.ജംഷീർ വിശിഷ്ടാതിഥിയായിരുന്നു. കതിരൂർ സ്കൂൾ പ്രിൻസിപ്പാൾ പ്രകാശൻ തച്ചറോൻ,പിടിഎ പ്രസിഡണ്ട് സുധീഷ് നെയ്യൻ, കായികാധ്യാപകൻ പി.വി.പ്രശാന്ത്,വി.അനിൽകുമാർ,ദേവദാസ് വെള്ളോത്ത് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ജനപ്രതിനിധികളുടെയും,ഉദ്യോഗസ്ഥരുടെയും, അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും ടീമും തമ്മിൽ മൽസരം നടന്നു.



ചിത്ര വിവരണം: ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു.


പി.ആർ.ആനന്ദ വല്ലി നിര്യാതയായി.

മാഹി: പന്തക്കൽ പൊതു ജന വായനശാലയ്ക്ക് സമീപം വാവിനേരി കൂലോത്ത് പി.ആർ.ആനന്ദവല്ലി (77)നിര്യാതയായി. നാദാപുരം പ്രൈമറി സ്കൂൾ റിട്ട. അധ്യാപികയാണ്..വയനാട് കല്ലോടി സ്വദേശിനിയാണ്. ഭർത്താവ് :പരേതനായ വി.കെ.ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, വട്ടോളി സംസ്കൃത സ്ക്കൂൾ) മക്കൾ: രജനി (അധ്യാപിക, പട്ടാമ്പി), അജിത്ത് കുമാർ (അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്), ശ്രീജിത്ത് (അധ്യാപകൻ, കോഴിക്കോട്) മരുമക്കൾ: പ്രഭിൻ (അധ്യാപകൻ, ഷൊർണ്ണൂർ), സ്നിത(പടിയോട്ടുംചാൽ ), ഷെർളി (വിദ്യാർഥിനി, എൻ.ഐ.ടി, കോഴിക്കോട്) സഹോദരങ്ങൾ: ശാന്ത (തൊടുപുഴ), രാധ (വയനാട്), ഗീത (റിട്ട. അധ്യാപിക, വയനാട്) സംസ്ക്കാരം ശനിയാഴ്‌ച്ച രാവിലെ 10ന് പന്തക്കലിലെ വീട്ട് വളപ്പിൽ

കതിരൂർ ബാങ്കിന്

വീണ്ടും ഒന്നാം സ്ഥാനം

തലശ്ശേരി: ബാങ്കിങ്ങ്/ ബാങ്കേതര മേഖലകളിൽ നാടിന് മാതൃകയായ കതിരൂർ സർവ്വീസ് സഹകരണ ബേങ്കിന് വീണ്ടും കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ബേങ്കിനുള്ള സംസ്ഥാന അവാർഡ്. ധനകാര്യ മേ ഖലയിലെ അഭൂതപൂർവ്വമായ നേട്ടങ്ങൾക്കൊപ്പം കലാ കായിക കാർഷിക സാഹിത്യ മേഖലകളിലും സംസ്ഥാനത്തിന് തന്നെ മാതൃകയായ കതിരൂർ ബേങ്കിന്റെ പ്രസിഡണ്ട് പ്രമുഖ സഹകാരിയായ ശ്രീജിത്ത് ചോയനാണ്

b5ae4429-b1f4-4b73-952f-81988622f584

തലശ്ശേരിയുടെ കായിക കുത്തിപ്പിന് പുത്തന്‍ പ്രതീക്ഷ


തലശ്ശേരി:തലശ്ശേരിയുടെ കായിക  പ്രതീക്ഷയ്ക്ക് പുത്തന്‍ കുതിപ്പ് സമ്മാനിക്കാന്‍ നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ ഇടപെടല്‍ ഫലവത്താകുന്നു.  വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ നിലവിലെ പരിപാലന ചുമതലക്കാര്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ്.  

റവന്യൂ ഭുമിയിലുള്ള വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം തലശ്ശേരി മുനിസിപ്പാലിറ്റിക്ക് പാട്ട വ്യവസ്ഥയില്‍ കൈമാറണമെന്ന കാര്യം റവന്യൂ വകുപ്പുമന്ത്രി കെ. രാജനും കായിക വകുപ്പുമന്ത്രി വി. അബ്ദുറഹ്മാനുമായി സംയുക്തമായി ജൂലൈ 11-ാം തീയതി സ്പീക്കറുടെ ചേംബറില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും. ഇന്നലെ സ്പീക്കറുടെ ചേംബറില്‍ റവന്യൂ വകുപ്പുമന്ത്രിയുമായിനടന്ന ചർച്ചയിൽ ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി.

തലശ്ശേരി കോടതി മുതല്‍ സിവ്യൂ പാര്‍ക്ക് വരെയുള്ള ക്ലിഫ് വാക്ക് പദ്ധതിക്ക് ഭൂമി അനുവദിക്കല്‍,  സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ സ്മരണകളുര്‍ത്തുന്ന ജവഹര്‍ഘട്ടിന്റെ പുനരുദ്ധാരണത്തിന് കടല്‍പുറമ്പോക്ക് ഉപയോഗപ്പെടുത്തല്‍, കുയ്യാലി നദീതീര സൗന്ദര്യവല്‍ക്കരണ പദ്ധതി,  വെയര്‍ഹൗസിന്റെ 80 സെന്റ് സ്ഥലമേറ്റെടുത്ത് സിവില്‍ സ്റ്റേഷന്‍ കോംപ്ലക്സ് നിര്‍മ്മാണം തുടങ്ങി സ്പീക്കര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നറിയിച്ചു. 


ചിത്രവിവരണം: സ്പീക്കർ അഡ്വ.എ.എൻ. ഷംസിറിന്റെചേമ്പറിൽ നടന്ന ഉന്നതതല യോഗം


ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത, അസിസ്റ്റന്റ് കമ്മീഷണര്‍ അനു എസ്. നായര്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്.കുമാര്‍ എന്നിവര്‍ നേരിട്ടും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, സര്‍വ്വേയും ഭൂരേഖയും വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവ റാവു എന്നിവര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.

90a45cad-624c-4ba5-a94f-b440750e5c6d

ചിത്രപ്രദർശനത്തിന് തുടക്കമായി


തലശ്ശേരി:ശ്രാവണിക അമാൽ ഗമേഷൻ ഓഫ് ആർട്സ് സംഘടിപ്പിച്ച ശില്പ രതീഷിന്റെ എ ജേർണി ഇൻ കളേഴ്സ് എന്ന ചിത്ര പ്രദർശനം കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ പ്രശസ്ത നർത്തകി പി. സുകന്യ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി.രാജ് അധ്യക്ഷതവഹിച്ചു. കെ.എം ശിവകൃഷ്ണൻ, സി.അനിൽകുമാർ,സായി പ്രസാദ്,ചിത്രകാരൻ സുശാന്ത് കൊല്ലറക്കൽ, പ്രകാശൻ തച്ചറോൻ സംസാരിച്ചു.ജൂലായ് 5 മുതൽ 10 വരെയാണ് ചിത്രപ്രദർശനം.


ചിത്രവിവരണം: പ്രശസ്ത നർത്തകി പി.സുകന്യ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യുന്നു.

3fcef911-dc54-4ac7-a724-c6754589467c

ബഷീർ അനുസ്മരണം

എഴുത്ത് പെട്ടി ഉദ്ഘാടനം


തലശ്ശേരി:വടക്കുമ്പാട് പി.സി ഗുരുവിലാസം ബി.യു.പി സ്കൂളിൻ്റെയും എസ് എൻ പുരം ശ്രീനാരായണ വായനശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബഷീർ അനുസ്മരണവും എഴുത്ത് പെട്ടി ഉദ്ഘാടനവും ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി നിർവ്വഹിച്ചു.ഷാജി കാരായി അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാദ്ധ്യാപിക പി.കെ ജ്യോഷിത,പനോളി രമേശൻ എഴുത്ത് പെട്ടി പദ്ധതി വിശദീകരണവും നടത്തി.സ്ക്കൂൾ വിദ്യാരംഗം സെക്രട്ടറി സി.എൻ.വാഗ്ദ എന്നിവർ സംസാരിച്ചു.കുട്ടികൾ അവതരിപ്പിച്ച ൻറുപ്പാപ്പക്കൊരാനേണ്ടാർന്നു എന്ന നോവലിൻ്റെ ദൃശ്യാവിഷ്ക്കാരവും മോണോ ആക്റ്റും ചടങ്ങിന് മാറ്റ് കൂട്ടി.കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കുകയുണ്ടായി.



ചിത്രവിവരണം:

 ബഷീർ അനുസ്മരണം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു.

ഹൈറിച്ചിനെതിരെ കേസ്സെടുത്തു

തലശ്ശേരി:ഹൈറിച്ച് സാമ്പത്തികതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് BUDS act പ്രകാരം Crime No: 659 / 24 ആയി തലശ്ശേരി പൊലീസ് കേസെടുത്തു. തലശ്ശേരി ബഡ്സ് കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത് തലശ്ശേരി സ്വദേശി ഷീബ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി അഭിഭാഷകരായ കെ.വി.അബ്ദുൾ റസാഖ് ഒ.കെ. പത്മപ്രിയ, സിന്ധു. സി എന്നിവർ മുഖേനയാണ് പരാതി ഫയൽ ചെയ്തത് ഇനിയും ധാരാളം ആളുകൾ പരാതി നൽകാനായി ജില്ലയുടെ വിവിധ ഭാഗത്തു നിന്നും തയ്യാറായി വരുന്നുണ്ട്

മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 900 രൂപ ശമ്പള വർദ്ധന


മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 900 രൂപ ശമ്പള വർദ്ധന അനുവദിച്ചു - മാഹി ലേബർ ഓഫീസർ കെ. മനോജ് കുമാറിൻ്റെ സാന്നിധ്യത്തിൽ സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളും, പമ്പുടമകളും പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമായത്.കഴിഞ്ഞ ജൂൺ 21 ന് ഇത് സംബന്ധിച്ച ചർച്ച ലേബർ ഓഫീസർ വിളിച്ചു ചേർത്തെങ്കിലും പരാജയപ്പെട്ടിരുന്നു. ട്രേഡ് യൂനിയൻ നേതാക്കൾ മുന്നോട്ട് വെച്ച വർദ്ധനവ് പമ്പുടമകൾ നിരാകരിച്ചതോടെയാണ് ചർച്ച അലസിയത്. ലേബർ ഓഫീസർ ഇടപെട്ട് വീണ്ടും ഇരുവിഭാഗത്തേയും വെള്ളിയാഴ്ച്ച ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു -

    മാഹി മേഖലയിലെ 17 പെട്രോൾ പമ്പുകളിലെ 300 ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കും പുതിയ നിരക്ക് ജൂലായ് മാസത്തിൽ പ്രാബല്യത്തിൽ വരും പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.എൻ.ഗണേശൻ, സെക്രട്ടറി കെ.സുജിത്ത്, മജീദ്, മുരളീധരൻ എന്നിവരും തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് എ.പ്രേമരാജൻ, പി സി.പ്രകാശൻ, ടി.സുരേന്ദ്രൻ (സി ഐ ടി യു ), പി.കൃഷ്ണൻ, ഇ.രാജേഷ്, സത്യൻ കുനിയിൽ (ബിഎംഎസ്) കെ.മോഹനൻ (ഐഎൻടിയുസി) എന്നിവരും പങ്കെടുത്തു.

ഉണ്ണിത്താന്‍ കൂടോത്രത്തിന്റെ യൂണിവേഴ്‌സിറ്റി: എന്‍. ഹരിദാസ് 


തലശ്ശേരി:കൂടോത്രത്തിന്റെ പേര് പറഞ്ഞ് നല്ല വിശ്വാസികളെ അന്ധവിശ്വാസികളാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് . . കൂടോത്രം എന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. സമൂഹത്തില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കര്‍ശന നിരീക്ഷണമുള്ള കെ. സുധാകരന്‍ എംപിയുടെ വീട്ടിലും കെപിസിസി ആസ്ഥാനത്തും എംപി ഓഫീസിലും കോണ്‍ഗ്രസിന് പുറത്തുള്ള ഒരാള്‍ക്ക് സന്ദര്‍ശിക്കാനും ഇത്തരം കൂടോത്ര പ്രവൃത്തി ചെയ്യാനും സാധിക്കില്ല എന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ കൂടോത്രം ഉണ്ടായിരിക്കുന്നത് കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെയാണ്. ഇതിന് പൊതു സമൂഹത്തോട് സമാധാനം പറയേണ്ടത് ഉണ്ണിത്താനും കെ. സുധാകരനുമാണ്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂടോത്രത്തിന്റെ യൂണിവേഴ്‌സിറ്റിയാണെന്നും ഇതിന് പുറകിലുള്ള വസ്തുത പൊതുസമൂഹത്തോട് വിളിച്ചു പറയാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും ഹരിദാസ് പറഞ്ഞു. നേരത്തെ കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാര്‍ തനിക്കെതിരെ തളിപ്പറമ്പില്‍ ആഭിചാരക്രിയയും കൂടോത്രവും നടന്നുവെന്ന് പരസ്യമായി പറഞ്ഞിരുന്നു. മൃഗബലി വരെ നടന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പൊലീസ് അന്വേഷണത്തില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചില്ലെങ്കിലും പുതിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ഡി.കെ. ശിവകുമാറിനെ സ്ഥാനത്തു നിന്ന് നീക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ ആയിരിക്കാം കൂടോത്രം ചെയ്തതെന്നും ഹരിദാസ് ആരോപിച്ചു.

89d5c7db-b1b3-465b-a47f-5c9912ba64f9

എ.സുധാകരൻ ലയൺസ് ക്ലബ് പ്രസിഡണ്ട്


മാഹി :ലയൺസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ടായി എ സുധാകരനേയും സെക്രട്ടറിയായി ടി.രമേഷ് കുമാറിനേയും, ട്രഷററായി എൻ.പി. സുജിത്തിനേയും തിരഞ്ഞെടുത്തു.

പാനൂർ സ്ഫോടന മരണം - ജയിലിലുള്ള മൂന്ന് പ്രതികൾക്ക് ജാമ്യം


 തലശ്ശേരി : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിക്കാനിടയായ കേസിൽ അറസ്റ്റിലായി റിമാന്റിൽ ജയിലിൽ കഴിയുന്ന മൂന്ന് പേർക്ക് തലശ്ശേരി കോടതി ജാമ്യം നൽകി..മൂന്നാം പ്രതി ചെണ്ടയാട് ഉറവുള്ള കണ്ടിയിൽ അരുൺ ( 28 ), നാലാം പ്രതി.ചെറുപ്പറമ്പ് അടുപ്പു കൂട്ടിയ പറമ്പത്ത് ഷബിൻ ലാൽ ( 25 ), അഞ്ചാം പ്രതി കുന്നോത്ത്പപറമ്പ് കിഴക്കയിൽ കെ. അതുൽ ( 28 )എന്നിവർക്കാണ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് സി.ഉബൈദുള്ള ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികൾ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ക്രിമിനൽ നടപടി നിയമം 167(2) സി. ആർ.പി സി. വകുപ്പിലാണ് ജാമ്യം നൽകിയത്. റിമാന്റിലായി 91-ാം ദിവസമാണ് അഡ്വ. പ്രദ്യു മുഖേന പ്രതികൾ ജാമ്യഹരജി നൽകിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 4 നാണ് പാനൂർ കുന്നോത്ത് പറമ്പ് മുളയാത്തോടിലെ ആൾ താമസമില്ലാത്ത വീട്ടു ടെറസിൽ ബോംബ് സ്ഫോടനമുണ്ടായത് - സംഭവത്തിൽ പ്രദേശവാസിയായ എലിക്കൊത്തന്റവിട ഷരിൽ( 31 ) മരണപ്പെട്ടിരുന്നു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2