ജഗന്നാഥ ക്ഷേത്രക്കുളം നീന്തൽ പഠിതാക്കളുടെ ഇഷ്ടകേന്ദ്രം : ചാലക്കര പുരുഷു

ജഗന്നാഥ ക്ഷേത്രക്കുളം നീന്തൽ പഠിതാക്കളുടെ ഇഷ്ടകേന്ദ്രം : ചാലക്കര പുരുഷു
ജഗന്നാഥ ക്ഷേത്രക്കുളം നീന്തൽ പഠിതാക്കളുടെ ഇഷ്ടകേന്ദ്രം : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Jul 04, 11:45 PM
VASTHU
MANNAN

ജഗന്നാഥ ക്ഷേത്രക്കുളം നീന്തൽ പഠിതാക്കളുടെ ഇഷ്ടകേന്ദ്രം

: ചാലക്കര പുരുഷു

തലശ്ശേരി: വർഷക്കാലം തുടങ്ങിയതോടെ, തലശ്ശേരിയിലേയും പരിസരങ്ങളിലേയും ഏറ്റവും വലിയ നീന്തൽകുളമായ ജഗന്നാഥക്ഷേത്രക്കുളം, നീന്തൽ പ്രേമികളുടെ ഇഷ്ട ജലാശയമായി.

കാലത്തും വൈകീട്ടും കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകളാണ് നീന്താനെത്തുന്നത്. ക്ഷേത്രാങ്കണത്തിലെ വയലിലുള്ള അതിവിശാലമായ തെളിനീർക്കുളത്തിലേക്ക് വിദുരങ്ങളിൽനിന്നു പോലും വാഹനങ്ങളിൽ നീന്തൽ കമ്പക്കാർ വന്നെത്തുന്നു. കുട്ടികളെയടക്കം പരിശീലിപ്പിക്കാൻ സ്ത്രീ - പുരുഷ നിന്തൽ വിദഗ്ധരുമുണ്ട്. ചാറ്റൽ മഴയത്ത് കുട്ടികൾ നീന്തിത്തുടിക്കുന്നതും, ചിലർ ജലാഭ്യാസം നടത്തുന്നതും, വേറെ ചിലർ ശവാസനത്തിൽ മലർന്ന് കിടക്കുന്നതുമെല്ലാം ആവേശം പടർത്തുന്ന കൗതുക കാഴ്ചകളാണ്. മറ്റ് ചിലർ വിശാലമായ കുളത്തിൽ മത്സരിച്ച് നീന്തുന്നതും കാണാം. നിരവധി പടവുകളുള്ള കുളത്തിൽ നീന്തൽ വശമില്ലാത്തവർക്ക് സുരക്ഷിതമായി ഇവിടെ നീന്തൽ പഠിക്കാനാവുമെന്നതാണ് പഠിതാക്കളെ ഇവിടേക്ക് ആകർഷിക്കുന്നത്.


ചിത്ര വിവരണം: ജഗന്നാഥ ക്ഷേത്രക്കുളം

capture_1720117025

ജഗന്നാഥ ക്ഷേത്രക്കുളം

: ഒരു പുലർകാല ക്കാഴ്ച


കേഷ് അവാർഡിനുള്ള

അപേക്ഷ ക്ഷണിച്ചു


 മാഹി: പുതുച്ചേരി കെട്ടിട - കെട്ടിടേതര ക്ഷേമ ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് കേഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2023-24 അദ്ധ്യായന വർഷം പ്ലസ്സ് ടു പരീക്ഷ പാസായവരിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്ക്അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 30 ആണ്. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും മാഹി ക്ഷേമനിധി ബോർഡിന്റെ റീജ്യണൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് മാഹി ലേബർ ഓഫീസർ കെ.മനോജ് കുമാർ അറിയിച്ചു

ഒപ്പം താമസിക്കുന്ന ളുടെ ഫോണും പണവും കവർന്നതായി പരാതി

തലശ്ശേരി: സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ കൂടെ താമസിച്ചു വരുന്ന ആളുടെ പണവും മൊബൈൽ ഫോണും കവർന്നതായി റപരാതി.

കണ്ണൂർ മാട്ടൂൽ നോർത്തിലെ എ.കെ.മുഹമ്മദ് ഷാഫിയാണ് തലശ്ശേരി പൊലീസിൽ പരാതി നൽകിയത്. കൂടെ മുറിയിൽ താമസിച്ചു വരുന്ന സെക്യൂരിറ്റി ജീവനക്കാരനായ വയനാട് നട വയൽ സ്വദേശി സി.പി.സതീഷ് ബാബുവിനെതിരെയാണ് പരാതി.

മുഹമ്മദ് ഷാഫിയുടെ ഇരുപതിനായിരം രൂപ വില വരുന്ന മൊബൈൽ ഫോണും രണ്ടായിരം രൂപയുമാണ് സതീഷ് ബാബു കവർന്നതെന്നാണ് പരാതി.


4e1c2a61-adaf-4ae4-8942-0021e4a26bb6-(1)-(4)_1720118528

ആശുപത്രി ജീവനക്കാർ ധർണ്ണ നടത്തി


മാഹി: ഗവണ്മെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ എൻ.എച്ച്.എം. ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

സി.എസ്.ഒ.ചെയർമാൻ കെ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

 സ്ഥിര നിയമനം ,ശമ്പള വർദ്ധനവ്, ഹോസ്പിറ്റലിൽ ഉള്ള ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് ധർണ്ണനടത്തിയത്.

കെ എം പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.

കെ രാധാകൃഷ്ണൻ, എൻ മോഹനൻ, കെ ജയന്തി, പി പി സീസൻ , കെ സ്വപ്ന സംസാരിച്ചു.



ചിത്ര വിവരണം: കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

4e84803a-bf91-45f1-a552-24e7049b5ff8

പാരമ്പര്യ നിറവ് വിളിച്ചോതി ന്യൂ മാഹിയിൽ ഞാറ്റുവേല ചന്ത

 

ന്യൂ മാഹി:പാരമ്പര്യ അറിവുകൾ പുതു തലമുറയിലേക്ക് എന്ന ആപ്തവാക്യവുമായി ന്യൂ മാഹിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പരമ്പരാഗത കൃഷി അറിവുകൾ, കൃഷി രീതികൾ, പരമ്പരാഗത വിത്ത് കൈമാറൽ തുടങ്ങിയ പുതു തലമുറയിലെ കർഷകർക്ക് നവ്യാനുഭവമായി മാറി. ന്യൂ മാഹിയിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ന്യൂ മാഹി ഗ്രാമപഞ്ചായത്തിൻറെയും കൃഷി ഭവന്റേയും സംയുക്താഭിമുഖ്യത്തിലാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങളും നടീൽ വസ്തുക്കളും പ്രദർശിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് വിൽക്കുന്നതിനും ആവശ്യക്കാർക്ക് അവ യഥേഷ്ടം തിരഞ്ഞെടുത്ത് വാങ്ങുന്നതിനും ഞാറ്റുവേല ചന്ത പ്രയോജനപ്പെട്ടു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിസരത്ത് നടത്തിയ ഞാറ്റുവേല ചന്ത ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മഗേഷ് മാണിക്കോത്തിന്റ അദ്ധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.സെയ്തു ഉദ്‌ഘാടനം ചെയ്തു. ഉൽപ്പാദകരിൽ നിന്നും നേരിട്ട് ഉത്പന്നങ്ങൾ വാങ്ങുവാൻ ഉപഭോക്താക്കുള്ള അവസരമാണ് ഞാറ്റുവേല ചന്തയിലൂടെ ലഭിക്കുന്നതെന്നും കർഷകർക്ക് ഇത്തരം ചന്തകൾ ഏറെ പ്രയോജനപ്രദമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 നടീൽ വസ്തുക്കളുടെ പ്രദർശനവും വില്പനയും നടന്നു.കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളും ചന്തയിൽ ഇടംപിടിച്ചിരുന്നു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമായതിനാൽ ഉല്പന്നങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് വിറ്റുതീർന്നു. 


ചിത്രവിവരണം: പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്യുന്നു

സരോജിനി നിര്യാതയായി


തലശ്ശേരി:കടേപ്രം തെരുവിലെ പാലയാടൻ സരോജിനി (65) നിര്യാതയായി , കോയ്യോട്ട് തെരുവിലെ തൊവരായി ചന്ദ്രന്റെ സഹോദരിയാണ് മക്കൾ : വല്ലി , ബീന,ശശി.. മരുമക്കൾ : കാര ബാലകൃഷ്ണൻ.

സരോജിനി നിര്യാതയായി



 തലശ്ശേരി: ഒന്നാം ഗേറ്റിനടുത്ത്  റെയിൽ പാളത്തിൽ അപകട മരണങ്ങളും ആത്മഹത്യകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പാളത്തിലൂടെ അതിക്രമിച്ചു കടക്കുന്നവരുടെ വഴി തടയാൻ എഞ്ചിനിയറിംഗ് വിഭാഗം റെയിലോരത്ത് തടസ്സ മതിൽ കെട്ടി. പുതിയ ബസ് സ്റ്റാന്റിലെ പച്ചക്കറി മാർക്കറ്റിന് പിന്നിലാണ് ഏതാനും മീറ്റർ ദൂരത്തിൽ ഇരുമ്പു തൂൺ നാട്ടി തകര ഷീറ്റുകൾ കെട്ടി വഴി അടച്ചത്- ഇവിടുത്തെ പരിസരവാസികളും സമീപത്തെ സ്ഥാപനങ്ങളിൽ എത്തേണ്ടവരും പാളം മുറിച്ചു മറുവശത്തെത്താൻ വർഷങ്ങളായി ഉപയോഗപ്പെടുത്തിയിരുന്ന എളുപ്പ വഴി ഇതോടെ അടഞ്ഞു. റെയിൽവെ സ്ഥലത്താണ് തടസ്സമതിൽ കെട്ടിയത്. ഇനിയും ഇതിലെ അതിക്രമിച്ചു കടന്നുപോവുന്നവർ ശിക്ഷിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി..സീനിയർ സെക്ഷൻ എഞ്ചിനിയർ സന്ദീപ് മുകിൽ ദാസിന്റെയും ആർ.പി.എഫ് എസ്. ഐ.കെ.വി മനോജ് കുമാർ, ശ്രീരഞ്ച് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് താൽക്കാലിക മതിൽ കെട്ടിയത്. ഇരട്ടപ്പാളം വന്നതോടെ അപകട സാധ്യത കൂടിയെങ്കിലും പാളത്തിന് സമീപത്തെ പലരും ഇതൊന്നും ഗൌനിക്കാതെ റെയിൽ മുറിച്ചു കടക്കുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്. ഇത്തരക്കാർ ഇനി മുതൽ തൊട്ടപ്പുറത്തെ ഫുട് ഓവർ ബ്രിഡ്ജ് ഉപയോഗിക്കണമെന്നാണ് അറിയിപ്പ് .

ഒഴിവുള്ള മുഴുവൻ ഹോംഗാർഡ് തസ്തികകളും നികത്തണം

: രമേശ് പറമ്പത്ത് എം എൽ എ


മാഹി : മാഹി പൊലീസിൽ ഒഴിവുള്ള 46 ഹോംഗാർഡ് തസ്തികകൾ നികത്തുന്നതിനായി കഴിഞ്ഞ ദിവസം പുതുച്ചേരിയിൽ എഴുത്ത് പരീക്ഷ നടത്തിയിരുന്നു. മാഹിയിൽ നിന്ന് കായിക ക്ഷമതാ പരീക്ഷയിൽ വിജയിച്ച 90 പേർ പരീക്ഷ എഴുതിയിരുന്നുവെങ്കിലും 4 വനിതകൾ ഉൾപ്പെടെ 28 പേർ മാത്രമാണ് കട്ട് ഓഫ് മാർക്കായ 35 ൽ അധികം നേടി ലിസ്റ്റിൽ ഇടം നേടിയത്. ഇതുകാരണം 18 പേരുടെ ഒഴിവ് ഇനിയും നിലനിൽക്കുന്നുണ്ട്. മാഹിയിൽ 60 പോലീസ് കോൺസ്റ്റബിൾ തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. ഈ സാഹചര്യത്തിൽ മാഹിക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് നിലവിലുള്ള കട്ട് ഓഫ് മാർക്ക് 35 ൽ നിന്ന് 25 ആയി ചുരുക്കി ഒഴിവുള്ള മുഴുവൻ തസ്തികകളും നികത്താൻ നടപടി സ്വീകരിക്കണമെന്ന് പുതുച്ചേരി മുഖ്യമന്തി, അഭ്യന്തര മന്ത്രി, ഡി.ജി.പി എന്നിവരോട് എം എൽ എ ആവശ്യപ്പെട്ടു. കാര്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും അഭ്യന്തര മന്ത്രിയും ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു

45c1f344-995a-4174-a91b-53a7be125370

തലശ്ശേരി നഗരത്തെ ഒഴിവാക്കണം


തലശേരി: മെയിൻ റോഡിൽ നിർദ്ദിഷ്ട തീരദേശ ഹൈവേ പദ്ധതി നടപ്പാക്കുമ്പോൾ തലശേരി നഗരത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്ത്.

പ്രസ്തുത ആവശ്യ മുന്നയിച്ച് വ്യാപാര കർമ്മസമിതിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പ് ശേഖരണം നടത്തി.

തലശേരി മട്ടാബ്രത്ത് നടന്ന ഒപ്പ് ശേഖരണ പരിപാടികമ്മിറ്റി ജനറൽ കൺവിനറും വ്യാപാരി നേതാവുമായ സി.സി.വർഗ്ഗിസ് ഉദ്ഘാടനം ചെയ്തു.എ.കെ.സക്കറിയ അദ്ധ്യക്ഷതവഹിച്ചു.

 ധർമ്മടം മുതൽ ന്യൂ മാഹി പ്രദേശത്തായി റോഡിന് ഇരുവശത്തുമുള്ള ആയിര കണക്കിന് വ്യാപാരികളെയും തൊഴിലാളികളെയും ജീവിനക്കാരെയും പ്രതികൂലമായി ബാധിക്കും ഹൈവേ യാഥാർത്ഥ്യമായാൽ നിലവിലുള്ള തലശേരി പട്ടണം തന്നെ ഇല്ലാതാകും.

കടൽ കാഴ്ചകൾ കണ്ട് സഞ്ചരിക്കാൻ പാകത്തിൽ തീരദേശ ഹൈവേ തീരത്ത് കൂടി നിർമ്മിക്കണമെന്നാണ് വ്യാപാരികളുടെയും തൊഴിലാളികളുടെയും ബദൽ നിർദേശം. ഇതിന് മുന്നോടിയായുള്ള ഒപ്പ് ശേഖരണമാണ് ഇന്നലെ നടന്നത്.ടി.രാഘവൻ, ഇഎ.ഹാരിസ് വി.പി.അനിൽകുമാർ, കെ.എൻ.പ്രസാദ്.സി.പി.എം.നൗഫൽ ,അഷറഫ് ലാല എന്നിവർ നേതൃത്വം നൽകി.


ചിത്ര വിവരണം: സി.സി. വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു

karkkitakam-ayur-mantra-(1)-(2)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2