വസന്ത ഭംഗിയിൽ ജഗന്നാഥ ക്ഷേത്രം

വസന്ത ഭംഗിയിൽ ജഗന്നാഥ ക്ഷേത്രം
വസന്ത ഭംഗിയിൽ ജഗന്നാഥ ക്ഷേത്രം
Share  
2024 Jul 04, 09:42 AM
VASTHU
MANNAN

വസന്ത ഭംഗിയിൽ

ജഗന്നാഥ ക്ഷേത്രം

തലശ്ശേരി:മഴമേഘങ്ങൾ മടിച്ചു നിൽക്കുന്ന ആകാശത്തിന് കീഴെ

വർണ്ണ പുഷ്പങ്ങൾ വസന്ത ഭംഗി ചാർത്തിയ ജഗന്നാഥ സവിധംഉദ്യാന സൗന്ദര്യത്തിനുമപ്പുറം കണ്ണുകൾക്ക് കുളിരാർന്ന ആത്മീയാനുഭൂതി പടർത്തുന്നു.ക്ഷേത്രത്തിന്റെ മുൻഭാഗത്ത് സുവർണ്ണകാന്തി പടർത്തി നിറഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ നീണ്ട നിരയും ഭക്തർക്ക് പുറമെ പ്രകൃതി സ്നേഹികളേയും ഇവിടേക്ക് ആകർഷിക്കുകയാണ്. ചുറ്റിലും പലനിറങ്ങളിലും രൂപങ്ങളിലുമുള്ള മലർവാടി കാണാൻ ഉത്സവം കണക്കെയാണ് കുട്ടികളക്കമുള്ള ജനങ്ങൾ നിത്യേന വന്നെത്തുന്നത്. ക്ഷേത്രത്തിന് ചുറ്റിലും ഉദ്യാനം വേണമെന്ന ഗുരു സങ്കൽപ്പത്തിലുന്നിയാണ് അഡ്വ.കെ സത്യന്റെ അദ്ധ്യക്ഷതയിലുള്ള ശ്രീ ജ്ഞാനോദയ യോഗം ഉദ്യാനവൽക്കരണം നടത്തിയത്. പുതുച്ചേരിയുടെ സംസ്ഥാന പുഷ്പമായ നാഗലിംഗപുഷ്പം തൊട്ട് ഇന്ത്യയുടെ ദേശീയ പുഷ്പമായ താമര വരെ ഇവിടെ വിരിഞ്ഞ് നിൽപ്പുണ്ട്. കർണ്ണാടക സ്വദേശിയായ തോട്ടക്കാരൻ ശിവൻ,ജീവിത നിയോഗം പോലെയാണ് ചെടികളെ പരിപാലിക്കുന്നത്.


ചിത്രവിവരണം: ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റിലുമുള്ള ഉദ്യാനക്കാഴ്ച

തലശേരിക്കാർക്കും 

ചൈത്ര തെരേസ ജോൺ


തലശ്ശേരി:ആലപ്പുഴയിലെ ഞെട്ടിക്കുന്ന കൊലപാതകം തെളിയിച്ച എസ്.പി. ചൈത്രതേരേസ ജോണിനെക്കുറിച്ച് ഇങ്ങ് തലശ്ശേരിക്കാർക്കും പറയാർ ഏറെയുണ്ട്. പിണറായിലെ സൗമ്യ ചെയ്ത ക്രൂരകൃത്യങ്ങൾ തെളിയിച്ചത് ഈ യുവ ഐ.പി.എസ് ഉദ്യോഗസ്ഥയാണ്. സ്വന്തം മാതാപിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ സൗമ്യയെ പൂട്ടിയത് ചൈത്രയും സംഘവുമാണ് .2018 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.ആദ്യം സൗമ്യയുടെ അമ്മ മാധവി ജനുവരിയിൽ മരിക്കുന്നു.തുടർന്ന് അച്ഛൻ കുഞ്ഞിക്കണ്ണൻ മാർച്ചിൽ മരിച്ചു.. ഏറ്റവും ഒടുവിൽ മകൾ ഐശ്വര്യയും മരിച്ചതോടെ സംശയത്തിലായ ബന്ധുക്കളും നാട്ടുകാരും പരാതിയുമായി പൊലീസിനെ സമീപിച്ചു.ഇതോടെ അന്വേഷണം ആരംഭിച്ചു.അന്നത്തെ തലശ്ശേരി എ എസ്.പി ചൈത്ര തെരേസാ ജോണിൻ്റെ നേതൃത്വത്തിൽ സി.ഐ പ്രേമചന്ദ്രൻ, എ എസ്.ഐ.മാരായ ബിജുലാൽ, അജയകുമാർ ക്രൈം സ്ക്വാഡിലെ വിനോദ്, ശ്രീജേഷ്, സുജേഷ്, മീരജ്, വേണുഗോപാൽ എന്നിവർ രാവും പകലും അന്വേഷണം ആരംഭിച്ചു. വീട്ടു കിണറ്റിലെ വെള്ളം ഉൾപ്പെടെ ഫോറൻസിക് ലാബിൽ എത്തിച്ച് പരിശോധിച്ചു. എന്നാൽ അതിൽ നിന്നല്ലമരണം സംഭവിച്ചത് എന്ന് മനസിലായതോടെ പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തേടി.ഇതിൽ എല്ലാവരുടെയും ശരീരത്തിൽ എലിവിഷം അടങ്ങിയതായി കണ്ടെത്തി.ഇത് അറിഞ്ഞ സൗമ്യ എലിവിഷം കുടിച്ച് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം മണത്തറിഞ്ഞ പൊലീസ് സംഘം ആശുപത്രി പോലീസ് വലയത്തിൽ ആക്കി.ഡിച്ചാർജ് വാങ്ങി വീട്ടിലേക്ക് പോകാൻ ഓട്ടോ ടാക്സിൽ പോയ സൗമ്യയെ കൂടെ കാവൽ ഉണ്ടായ വനിത പോലീസിൻ്റെ സഹായത്തോടെ തലശ്ശേരി റസ്റ്റ്ഹൗസിൽ എത്തിക്കുകയും,. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ .ഒടുവിൽ ചൈത്രയ്ക്ക് മുൻപിൽ എല്ലാം തുറന്നു പറഞ്ഞു. കാമുകൻമാർക്കൊപ്പം ജീവിക്കാൻ എല്ലാവരെയും ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയത് എന്ന്. പിന്നെ പോലീസ് സംഘം പ്രതിയുമായിതലശ്ശേരി സ്റ്റേഷനിലേക്ക് .പുഞ്ചിരിയുമായി എ എസ് പി ചൈത്രതേരേസ ജോണും.. അന്വേഷണ സംഘാംഗങ്ങളും .

സുൽത്താൻ ബത്തേരിയിൽ എഎസ്പി ആയാണ് തുടക്കം.തുടർന്ന് തലശ്ശേരി എ എസ് പി ആയി.കോഴിക്കോട് സ്വദേശിനിയാണ്.

പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ

റാഗിങ്ങും അക്രമവും


മാഹി:പന്തക്കൽ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ്ങും അക്രമവും

പ്ലസ് വൺ ക്ലാസിൽ പുതുതായി ചേർന്ന ഇടയിൽ പീടികയിലെ വിദ്യാർത്ഥിക്ക് നേരെയാണ് രണ്ടാം തവണയും അക്രമം നടന്നത്. പരിക്കുകളോടെ കുട്ടിയെ മാഹി ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.. പള്ളൂർ പൊലീസിൽ പരാതി നൽകി.. ഒരാഴ്ച മുൻമ്പേ ഈ വിദ്യാർത്ഥിയെ പ്ലസ്ടു ക്ലാസ്സിലെ വിദ്യാർത്ഥികൾ ചേർന്ന് റാഗിങ്ങ് നടത്തുകയും, അക്രമിക്കുകയും ചെയ്തിരുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂൾ അധികൃതർ അക്രമം നടത്തിയ അഞ്ചോളം വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അതിൻ്റെ തുടർച്ചയായാണ് ഇന്നലെയും പന്ത്രണ്ടോളം വരുന്ന കുട്ടികൾ സംഘം ചേർന്ന് ഈ വിദ്യാർത്ഥിയെ അക്രമിച്ചു പരിക്കേൽപ്പിച്ചത്.

കേരളത്തിലെ ആദ്യത്തെ

ഇ-സ്പോര്‍ട്സ് കേന്ദ്രം തലശ്ശേരിയില്‍


തലശ്ശേരി:കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം തലശ്ശേരിയിലെ വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. തലശ്ശേരി സ്റ്റേഡിയം കോംപ്ലക്സില്‍, രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം സെന്ററും സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്തി കിഡ്സ് പ്രോഗ്രാമും ആരംഭിക്കുന്നതാണ്. ഇതിനായി എം.എല്‍.എ. ഫണ്ടില്‍നിന്നും 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജൂലൈ 13ന് സംസ്ഥാന സ്പോര്‍ട്സ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധസംഘം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങൾ വിലയിരുത്തും.

നിയമസഭാ സ്പീക്കറുടെ ചേംബറില്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. പ്രസ്തുത യോഗത്തിൽ, സ്പോര്‍ട്സ് വകുപ്പുമന്ത്രി വി. അബ്ദുറഹ്മാന്‍, കിഫ്ബി ജി.എം. ഷൈല, സ്പോര്‍ട്സ് ഡയറക്ടര്‍ വിഷ്ണുരാജ് ഐ.എ.എസ്,, എസ്.കെ.എഫ്. സി.ഇ.ഒ. അജയകുമാര്‍, സ്പോര്‍ട്സ് വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സത്യപാലന്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്.കുമാര്‍ പങ്കെടുത്തു.


ചിത്രവിവരണം: സ്പീക്കറുടെ ചേമ്പറിൽ നടന്ന ഉന്നതതല യോഗം

തലശ്ശേരി ജനറൽ ആശുപത്രിയിൽ

50 കുപ്പി രക്തം നൽകി


തലശ്ശേരി :

ലയൺസ് ക്ലബ്‌ തലശ്ശേരിയും എൻ ടി ടി എഫും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. 50 കുപ്പി രക്തം തലശ്ശേരി ജനറൽ ആശുപത്രിയിൽ നൽകി. ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ 

രാജഗോപാൽ അധ്യക്ഷത വഹിച്ചു.

എൻ ടി ടി എഫ് പ്രിൻസിപ്പൽ അയ്യപ്പൻ സ്വാഗതം പറഞ്ഞു. 

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർമാരായ ടി കെ രജീഷ്, എ ജെ മാത്യു, ലയൺ സാരഥികളായ ശ്രീനിവാസപൈ, പി വി ലക്ഷ്മണൻ, സുധേഷ്, രാജിവ് തണൽ, പ്രതീപ് പ്രതിഭ, ഷാജി ജോസഫ്, ഡോ. ബിനോയ്‌ എന്നിവർ സംസാരിച്ചു.

എൻ ടി ടി എഫ് പ്രോഗ്രാം മാനേജർ 

സുബിൻ നന്ദി പറഞ്ഞു.

കെ.ദാമോദരൻ അനുസ്മരണവും ഗ്രന്ഥാലോകം കാമ്പയിനും


തലശ്ശേരി:കോടിയേരി - പാറാൽ പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ കെ.ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ കെ സത്യൻ പ്രഭാഷണം നടത്തി. ഗ്രന്ഥശാലയിലെ മുതിർന്ന അംഗമായ എ കരുണകാരനെ വരിക്കാരനാക്കി ഗ്രന്ഥാലോകം ക്യാംപയ്ൻ തുടങ്ങി. പ്രസിഡണ്ട് എം.കെ ഹരിദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി സനീഷ് കുമാർ സ്വാഗതവും ലൈബ്രറിയൻ പി ശ്രീജ നന്ദിയും പറഞ്ഞു.

നേത്ര പരിശോധന ക്യാമ്പ് നടത്തി 


 തലശ്ശേരി: തലശ്ശേരി റോട്ടറിയുടെ നേതൃത്വത്തിൽ തലശ്ശേരി കോമ്ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ ധർമ്മടം ഗവർമെന്റ് മാപ്പിള ജൂനിയർ ബേസിക് സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി നേത്ര പരിശോധന ക്യാമ്പ് നടത്തി. റോട്ടറി പ്രസിഡന്റ് നാരായണൻ കറ്റേരി ഉദ്ഘാടനം ചെയ്തു. സി മോഹനൻ , സന്തോഷ് കുമാർ, അരവിന്ദൻ, ഹെഡ്മാസ്റ്റർ എം വി രാജൻ, കെ പി പ്രീത സംസാരിച്ചു.

cv

പ്രമീള നിര്യാതയായി


തലശ്ശേരി:കതിരൂർ പുല്ല്യോട് സി.എച്ച് നഗർ വൃന്ദാവനത്തിൽ ചാത്താമ്പള്ളി പ്രമീള (53) നിര്യാതയായി

ഭർത്താവ് :: ശശി

മക്കൾ : നിത്യ, നിഗിൽ ശശി

മരുമക്കൾ:അരുൺ

സഹോദരങ്ങൾ : പ്രേമി, പ്രസീത , പ്രസില, പരേതനായ സൂരേന്ദ്രൻ

 

താരിഫ് കൂട്ടുന്നു : സേവനം കിട്ടുന്നില്ല.


മാഹി: വൈദ്യുതി താരിഫ് അടിക്കടി കൂട്ടുമ്പോഴും ഉപഭോക്താക്കൾക്ക് കൃത്യമായി സർവ്വീസ് ലഭിക്കുന്നില്ലെന്ന് ജനശബ്ദം ഭാരവാഹികൾ പുതുചേരി വൈദ്യുതി ഉപഭോക്തൃ തർക്ക കോടതി മുമ്പാകെ പരാതിപ്പെട്ടു. ഏഴ് എഞ്ചിനീയർമാർ വേണ്ടിടത്ത് രണ്ടും, 93 ജീവനക്കാർ വേണ്ടി ടന്ന് 47 പേരുമാണുള്ളത്. ഒട്ടുമിക്ക ഇലക്ട്രിക്ക് പോസ്റ്റുകളും തുരുമ്പെടുത്ത് ഏത് നിമിഷവും നിലം പൊത്തുമെന്ന അവസ്ഥയിലാണ്. ട്രാൻസ്ഫോർമറുകൾക്ക് ചുറ്റിലും കാട് പിടിച്ച് കിടക്കുന്നു. അറ്റകുറ്റപ്പണികൾക്ക് വേണ്ട യാതൊരു സാമഗ്രികളും സ്റ്റോക്കില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇ.കെ. റഫീഖ്, ടി.എം. സുധാകരൻ എന്നിവരാണ് നിവേദനം നൽകിയത്.

fg-(1)_1720069088

കെ.ദാമോധരനെ

അനുസ്മരിച്ചു


തലശേരി: താലുക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കെ. ദാമോദരൻ് അനുസ്മരണം നടത്തി ഗ്രന്ഥശാല പ്രവർത്തകൻ

രാഷ്ട്രീയ നേതാവ് ഗവേഷകൻ എന്നിങ്ങനെയുള്ള അദ്ദേഹത്തിൻ്റെ പ്രതിഭ അനുസ്മരിക്കപ്പെട്ടു. പി.കെ വിജയൻ

അനുസ്മരണ പ്രഭാഷണം നടത്തി . 

ഇ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.

സി.സോമൻ ,പ്രൊഫ: കുമാരൻ ,

സുധ അഴീക്കോടൻ പവിത്രൻ മൊകേരി സംസാരിച്ചു


ചിത്രവിവരണം:പി.കെ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ശമ്പള വർദ്ധനവ് അനുവദിക്കണം


മാഹി: മാഹി ഏരിയ ഫ്യൂവൽ എംപ്ലോയീസ് യൂണിയൻ സിഐടിയു തൊഴിലാളി കൺവെൻഷൻ നടത്തി ' സിഐടിയു കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു ഫ്യൂവൽ എംപ്ലോയിസ് യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി എ പ്രേമരാജൻ, ടി. സുരേന്ദ്രൻ, പി.സി.പ്രകാശൻ എന്നിവർ സംസാരിച്ചു മേഖലയിലെ പെട്രോൾ പമ്പുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് അനുവദിക്കാത്ത തൊഴിലുടമകളുടെ തൊഴിലാളി വിരുദ്ധ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ശമ്പള വർദ്ധനവ് ലഭിക്കുന്നതിനുവേണ്ടി ശക്തമായ തുടർനടപടികൾ സ്വീകരിക്കാൻ കൺവെൻഷൻ തീരുമാനിച്ചു

27c7dfe6-f5c3-4dfd-849a-a32e5ebd8543

തലശ്ശേരി നഗരസഭ ദുരന്തനിവാരണ സേന "കൂടെയുണ്ട് കൂടെപ്പിറപ്പായി" പുന:സംഘടിപ്പിച്ചു.


 തലശ്ശേരി നഗരസഭ കഴിഞ്ഞവർഷം രൂപംകൊടുത്ത ദുരന്തനിവാരണ സേന "കൂടെയുണ്ട് കൂടപ്പിറപ്പായി" പുനസംഘടിപ്പിച്ചു കൂടാതെ പുതുതായി അംഗങ്ങളായവർക്കുള്ള പ്രാഥമിക പരിശീലനവും നൽകി.


തലശ്ശേരി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസിൽ വച്ച് നടന്ന ചടങ്ങു ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ കെഎം ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ശ്രീ എം വി ജയരാജൻ

 അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ. എൻ സ്വാഗതവും തലശ്ശേരി നഗരസഭ ദുരന്തനിവാരണ സേന നോഡൽ ഓഫീസർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.


നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സോമൻ, സ്റ്റേഷൻ ഓഫീസർ വാസത്ത് സി,തലശ്ശേരി നഗരസഭ ദുരന്തനിവാരണ സേന ലീഡർമാരായ കൗൺസിലർ ഷബീർ സി ഒ ടി, വിജേഷ് കെ വി എന്നിവർ സംസാരിച്ചു.


നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി 3ലക്ഷം രൂപയുടെ ഉപകരണങ്ങളും, യൂണിഫോമും വാങ്ങിക്കും. തുടർന്ന് രണ്ടു ദിവസത്തെ ഫയർ ഫോഴ്സ്, പോലീസ്, ഇലട്രിസിറ്റി, ആരോഗ്യ വിഭാഗം എന്നീ വിഭാഗങ്ങളുടെ 2 ദിവസത്തെ പരിശീലനം നൽകുന്നതാണ്.


ഇവർക്ക് ആവശ്യമുള്ള മഴക്കോട്ട് , കുട എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെയിൻ ബ്രാഞ്ച് തലശ്ശേരി, കല്യാൺ ജ്വല്ലേഴ്‌സ്,

മെട്രോ ഹൈപ്പർ മാർക്കറ്റ്, ഗ്രീൻസ്‌ ഹൈപ്പർ മാർക്കറ്റ്, മെട്രോ ഹോം ഹൈപ്പർമാർക്കറ്റ് എന്നിർ സ്പോൺസർ ചെയ്തു.


കഴിഞ്ഞ വർഷം നല്ല പ്രകടനം കാഴ്ച വെച്ച  സിവിൽ ഡിഫൻസ് വോളന്റീർമാരെ ആദരിച്ചു.


ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ദുരന്തനിവാരണ സേനയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. സേനയ്ക്ക് ആവശ്യ മായ തുടർ പരിശീലങ്ങൾ ഇടവേളകളിൽ നൽകുന്നതാണ്. 


ഫയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫീസർ ജോയ് ക്ലാസുകൾ കൈകാര്യം ചെയ്തു.

vvvv_1720069611

ചിത്രം വരയുന്നവർ

ദൈവത്തിന്റെ

കൈയ്യൊപ്പുള്ളവർ


മാഹി:ചിത്രം വരയുന്നവർ ദൈവത്തിൻ്റെ കൈയ്യൊപ്പുള്ളവരാണെന്നും പിന്നീട് തിരക്കുപിടിച്ച ജീവിതയാത്രയിലും അവ കൈമോശം വരാതെ കാക്കാൻ അവർക്കു കഴിയട്ടെയെന്നും മാഹി സ്പോർട് ക്ലബ്ബിൻ്റെ മുപ്പത്തൊൻപതാമത് നാരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണ്ണ മെഡലിനായുള്ള അഖില കേരള ചിത്ര രചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസ്സീസ്സ് മാഹി അഭിപ്രായപ്പെട്ടു.

ഏഷ്യൻ ഗിന്നസ്സ് റിക്കാർഡ് ജേതാവും ചിത്രകാരിയുമായ കലൈമാമണി സതീശങ്കർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

മുപ്പതൊൻപതാമത് നാരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണ്ണ മെഡൽ ചാലക്കര സെൻ്റ് തെരെസാസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി ആദിലക്ഷ്മി കരസ്ഥമാക്കി.

മാഹി സ്പോർട്സ് ക്ലബ്ബ് പ്രസിഡൻ്റ്.കെ.സി. നിഖിലേഷ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ക്ലബ്ബ് സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.


ചിത്രവിവരണം: അസീസ് മാഹി ഉദ്ഘാടനം ചെയ്യുന്നു

b8f1944a-9c21-412a-97d9-9ee7a544044f

കുനിയിൽ കൃഷ്ണനെ അനുസ്മരിച്ചു

ന്യൂമാഹി:പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഏടന്നൂർ ടാഗോർ വായനശാലയുടെ പ്രസിഡൻ്റുമായിരുന്ന കുനിയിൽ കൃഷ്‌ണൻ്റെ പതിനൊന്നാം ചരമ വാർഷികം ആചരിച്ചു. ഏടന്നൂർ ശ്രീനാരായണ മഠം ഹാളിൽ നടന്ന ചടങ്ങിൽ വായനശാല പ്രസിഡൻ്റ് എസ്. കെ. വിജയൻ അധ്യക്ഷത വഹിച്ചു. പ്രശസ്തവന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണം ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ നിർവഹിച്ചു. ശ്രീനാരായണ മഠം സെക്രട്ടറി തയ്യിൽ രാഘവൻ, വായനശാല സെക്രട്ടറി പി. പി. രഞ്ചിത്ത്, വൈസ് പ്രസിഡൻ്റ് പി. പി. അജയകുമാർ സംസാരിച്ചു.


ചിത്രവിവരണം: അസീസ് മാഹി ഉദ്ഘാടനം ചെയ്യുന്നു

കെ.സുജ നിര്യാതയായി


തലശ്ശേരി:എരഞ്ഞോളി ചോനാടം ഉഷ നിവാസിൽ കെ.സുജ (60) നിര്യാതയായി ഭർത്താവ്: പരേതനായ പുരുഷോത്തമൻ നായർ.മക്കൾ : രോഹിണി , കണ്ണൻ. . മരുമക്കൾ: - സുജിത്ത് ( റബ്ബ്കോ ചോനാടം) ,മോനിഷ. 'സംസ്കാരം: ബുധനാഴ്ചകാലത്ത് 11 ന് കൊല്ലം കൊട്ടാരകരയിലെ വീട്ട് വളപ്പിൽ

6293f847-d2a2-4a46-be71-bb90de7b871c

ഞാറ്റുവേല ചന്ത തുടങ്ങി.


തലശ്ശേരി: കൃഷിഭവൻ്റെയും, എരഞ്ഞോളി ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേലചന്തയും കാർഷിക സഭയും സംഘടിപ്പിച്ചു. എരഞ്ഞോളി കൃഷിഭവനിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ:ആർ.എൽ.സംഗീത അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ടി.കെ.കാവ്യ, സുശീൽ ചന്ത്രോത്ത്,ഇ. ബാലകൃഷ്ണൻ,എം. ബാലൻ,പി.ഷിംജിത്ത്,പി. പി.ഷീന,സിന്ധു,കൃഷി അസിസ്റ്റൻ്റ്മാരായ എ. റംസീന,എസ്.ബിന്ദു സംസാരിച്ചു.ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് വിവിധ ഇനം നടീൽ വസ്തുക്കളുടെ പ്രദർശനവും വിപണനവും നടത്തി.എസ്.എം.എ.എം. രജിസ്ട്രേഷനോടനുബന്ധിച്ച് കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

ഞാറ്റുവേലയെപറ്റി അറിയാൻ വേണ്ടി പിസി ഗുരുവിലാസം ബി യു പി സ്കൂൾ വിദ്യാർത്ഥികൾ ചന്തയിൽ പങ്കെടുത്തു. കുട്ടികൾക്കു വിത്ത് വിതരണം പി.ഷിംജിത്ത് നിർവഹിച്ചു.കേര കേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം കൃഷിഭവനിൽ ലഭ്യമാക്കിയ ഡബ്ല്യു സി ടി തെങ്ങിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്തു.ചന്തയിലും കർഷക സഭയിലുമായി അമ്പതിലധികം കർഷകർ പങ്കെടുത്തു.

കാറിടിച്ച് ബസ് കാത്തിരിപ്പ്‌

കേന്ദ്രം തകർന്നു


ന്യൂമാഹി: ദേശീയ പാതയിൽ പുന്നോൽ കുറിച്ചിയിൽ മാതൃക ബസ് കാത്തിരിപ്പ് കേന്ദ്രം കാറിടിച്ചതിനെത്തുടർന്ന് പൂർണ്ണമായും തകർന്നു വീണു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം.

നാല് പേരുണ്ടായിരുന്ന കാറിലെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. കാറോടിച്ചയാൾക്ക് മാത്രം നിസാരമായ പരിക്കേറ്റു. ന്യൂമാഹി പൊലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു.

രണ്ട് കാട്ടുപന്നികളെ വെടി വെച്ച് കൊന്നു


 തലശ്ശേരി :കാടിറങ്ങി വന്ന് ദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ രണ്ട് കാട്ടുചന്നികളെ അധികൃതർ വെടിവെച്ച് കൊന്നു.. വടക്കുമ്പാട് കൂളി ബസാർ പന്ന്യോട്ട്താഴെ പുലി മുക്കിലുള്ള കുനിയിൽ സുന്ദരന്റെ വീട്ടു പറമ്പിൽ വച്ചാണ് സാമാന്യം വലിപ്പമുള്ള രണ്ട് കാട്ടുപന്നികളെ കോട്ടയം പൊയിൽ സ്വദേശിയും അംഗീകൃത ഷൂട്ടറുമായ വിനോദ് വെടിവച്ചു കൊന്നത്.. കഴിഞ്ഞ ഏതാനും ആഴ്ചകളായി സുന്ദരന്റെ പറമ്പാകെ കുത്തിക്കിളച്ച് വാഴകളും തെങ്ങിൻ തൈകളും നശിപ്പിക്കുകയും ഓടിക്കാനെത്തുന്നവർക്ക്നേരെ ചീറിയെത്തി കുത്തി പരിക്കേൽപിക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ മറ്റ് പറമ്പുകളിലും ഇവ കൂട്ടമായെത്തി കൃഷി നാശം വരുത്തിയതോടെയാണ് ദേശവാസികൾ പഞ്ചായത്തിന്റെ അറിവോടെ ഷൂട്ടർമാരെ വരുത്തിയത്.

മാഹിയിലും ടാബ്ലെറ്റ് ലഭ്യമാക്കണം


മാഹി : പ്രൈമറി അധ്യാപകർക്ക് അനുവദിച്ച ടാബ്ലെറ്റ് മാഹിയിലും ലഭ്യമാക്കണമെന്ന് ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി വി സജിത ആവശ്യപ്പെട്ടു. പ്രസ്തുത ടാബ്ലെറ്റ് പുതുച്ചേരിയിൽ മാർച്ച് മാസത്തിൽ വിതരണം ചെയ്തിരുന്നു.

ഒ.ആബു അനുസ്മരണവും

അവാർഡ് ദാനവും 9ന്

എം.വസന്തകുമാറിനുള്ള ഒ.അബു സ്മാരക 15-ാംമത് അവാർഡ് സമർപ്പണവും ജൂലായ് 9 ന് ചൊവ്വാഴ്ച വൈകുന്നേരം 3.30 നടക്കും. തലശ്ശേരി പാർക്കോ റസിഡൻസിയിൽ പ്രസിഡൻ്റ് പ്രൊഫ.എ.പി.സുബൈറിൻ്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാ-നാടക നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും.കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ഉപാധ്യക്ഷൻ ആർ.കെ. പൂവ്വത്തിങ്കൽ അനുസ്മരണഭാഷണം നടത്തും. മമ്പറം ദിവാകരൻ, ടി.കെ.ഡി. മുഴപ്പിലങ്ങാട്, എൻ.ഹരിദാസ്, അനീഷ് പാതിരിയാട്, പി.എം.അഷറഫ്,

തലശ്ശേരി: മാപ്പിള കലാകേന്ദ്രം - തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും ഗ്രന്ഥകാരനുമായ ഒ.ആബു സാഹിബിൻ്റെ നാല്പത്തിനാലാം അനുസ്മരണവും ഗായകൻ സി.എൻ.മുരളി, എ.കെ.ഇബ്രാഹിം, ജാഫർ ജാസ്, കെ.മുസ്തഫ, അലി വലിയേടത്ത്, കലാകേന്ദ്രം ജനറൽ സെക്രട്ടറി ഉസ്മാൻ പി. വടക്കുമ്പാട് ബക്കർ തോട്ടുമ്മൽ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് ആബു സാഹിബ് രചിച്ച ഗാനങ്ങളുടെ ആലാപനം നടക്കും.

രഘുറാം നിര്യാതനായി


മാഹി: പള്ളൂർ പൊലീസ് സ്റ്റേഷനടുത്ത രഘുറാം (75)ചെന്നൈയിൽ നിര്യാതനായി. ഗോവയിൽ സർക്കാർ എഞ്ചിനീയറായിരുന്നു.

ഭാര്യ: ഹിമജ

മക്കൾ: ശ്രുതി, റസ്ന,

മാതാപിതാക്കൾ: പരേതനായ ഉണ്ണി ഗുമസ്തൻ( എത്താ സിവിൽ പള്ളൂർ ) - നാരായണിയമ്മ

സഹോദരങ്ങൾ: ശ്രീമതി സാവിത്രി, ദേവദാസ് പരേതരായ ശാരദ. ചന്ദ്രമതി, ചന്ദ്രദാസ് സംസ്ക്കാരം ചെന്നൈയിൽ.

d7e45b60-b8c6-41ce-aabf-a8b89dd11bce

ജനാധിപത്യരീതിയിൽ

തെരഞ്ഞെടുപ്പ് നടത്തി

മാതൃകയായി


മാഹി:ഈസ്റ്റ് പള്ളൂർ ചൊക്ലി മർക്കസ് ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ ഹെഡ് ബോയ് ഹെഡ് ഗേൾ ജനറൽ ക്യാപ്റ്റൻ പാർലമെൻ്ററി മെമ്പേഴ്സ് എന്നീ തലങ്ങളിലേക്ക് ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തി വിദ്യാർത്ഥികൾക്ക് പഠനാർഹമായ അനുഭവം സമ്മാനിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയകൾ വിജ്ഞാപനം പത്രിക സമർപ്പണം പത്രിക പിൻവലിക്കൽ സൂക്ഷ്മ പരിശോധന പ്രസിദ്ധീകരണം., തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ . സത്യപ്രതിജ്ഞ തുടങ്ങി മുഴുവൻ കാര്യങ്ങളും ക്രമപ്പെടുത്തി കൊണ്ടാണ് വിദ്യാലയത്തിൽ ഈ വർഷവും തെരഞ്ഞെടുപ്പ് നടന്നത്.

ഹെഡ് ബോയ് സ്ഥാനാർത്ഥിയായി അബ്ദുള്ള ഷാജഹാനും, ഫഹദ് എന്നിവരും ഹെഡ്ഗേൾസ് സ്ഥാനാർത്ഥിയായി ഫാത്തിമതുൽ ഫിസ , സിയ മിൻഹ എന്നിവരുമാണ് മറ്റൊരുക്കുന്നത്.

വിദ്യാർത്ഥികൾക്ക് അധ്യാപകർക്കും പ്രത്യേകം സജ്ജമാക്കിയ പോളിംഗ് സ്റ്റേഷനിൽ വച്ചാണ് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ഐഡി കാർഡുകൾ കാണിച്ച് കൈവിരലുകൾ മഷി രേഖപ്പെടുത്തി ക്യൂ നിന്നുകൊണ്ട് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

 പരസ്യപ്രചാരണത്തിന്റെ കാലാവധി അവസാനിക്കുന്ന സമയത്ത് വിദ്യാർഥികൾ സൗഹൃദപരമായ വിവിധ കലാപരിപാടികളോട് കൂടെയാണ് കൊട്ടിക്കലാശം സംഘടിപ്പിച്ചത്.

ഇന്ന് ഉച്ചയോടെ റിസൾട്ട് അറിവാകും അടുത്ത ആഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നതിലൂടെ വിദ്യാർത്ഥി മന്ത്രിസഭയ്ക്ക് രൂപം കൊടുക്കുകയും അച്ചടക്കം, ആരോഗ്യം വിദ്യാഭ്യാസം, ഗതാഗതം, പൊതു ഭരണം തുടങ്ങി എല്ലാ കാര്യങ്ങളും വിദ്യാർത്ഥികൾക്ക് നേതൃത്വം കൊടുക്കാവുന്ന രൂപത്തിൽ ക്യാബിനറ്റും നിലവിൽ വരും.

കൂടാതെ എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ് ലീഡർ പോസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പുകളും ക്ലാസ് മുറികളിൽ നടന്നു.

പൊതു തിരഞ്ഞെടുപ്പ് മാതൃകയിലുള്ള ഇന്നത്തെ വോട്ടെടുപ്പ് പള്ളൂർ എസ് ഐ പി ഹരിദാസ് ഉദ്ഘാടനം ചെയ്തു.

ഇത്തരം പരിപാടികൾ വിദ്യാർഥികൾക്ക് ഉന്മേഷവും പൊതു ഇലക്ഷൻ രീതിയെ കുറിച്ചുള്ള കൃത്യമായ അവബോധവും നൽകുന്നതിന് ഇതൊരു മുതൽക്കൂട്ടാണെന്ന് ഉദ്ഘാടകൻ പറഞ്ഞു .

സ്കൂൾ പ്രിൻസിപ്പാൾ ശരീഫ് കെമുഴിയോട്ട്,മാനേജർ ഹൈദരലി നൂറാനി,ട്രസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ പി അബ്ദുൽ മജീദ് മാസ്റ്റർ, ചീഫ് ഇലക്ഷൻ ഓഫീസർപി. ശ്രീപ ,സീനിയർ അസിസ്റ്റൻറ് കെ.ടി.സംഗീത ,അക്കാഡമിക് കോർഡിനേറ്റർ സി.പ്രിൻഷ , എന്നിവരും സ്കൂൾ വളണ്ടിയർമാരും ചേർന്ന് ഇലക്ഷൻ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു.


മാഹി: പള്ളൂർ പൊലീസ് എസ്.ഐ. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

ചെമ്പ്കമ്പികൾമോഷണം പ്രതി അറസ്റ്റിൽ '

തലശ്ശേരി : പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിച്ച് വരുന്ന പൊതുമേഖലെ സ്ഥാപനമായ ബി എസ് എൻ എൽ ഭവനിൽ നിന്നും 250 കിലോഗ്രാം തൂക്കം വരുന്ന കോപ്പർ കേബിൾ ഉരുപ്പടികൾ കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ . തമിഴ്നാട് നാമക്കൽ സ്വദേശി പ്രേംകുമാറിനെയാണ് തലശ്ശേരി എസ്ഐ അഖിലും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കെട്ടിടത്തിലെ മുറിയിൽ സൂക്ഷിച്ചതായിരുന്നു. സുമാർ ഒന്നര ലക്ഷം രൂപ വിലവരുന്ന കേബിളുകളാണ് മോഷ്ട്ടിച്ചത് . സെക്യൂരിറ്റി സംവിധാനം ഉള്ള സ്ഥാപനത്തിൽ നിന്നാണ് കേബിളുകൾ മോഷണം പോയത്.

capture_1720071652

പുഴയിൽ വീണ വൃദ്ധനെ പൊലീസും , ഫയർഫോഴ്സും, മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.


മാഹി: മയ്യഴി പാലത്തിന് നടുവിൽ നിന്ന് പുഴയിൽ വീണ വൃദ്ധനെപൊലീസും , ഫയർഫോഴ്സും, മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. പാതിരിയാട്ടെ റിട്ട.. എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ കെ.പത്മനാഭ (72 ) നെയാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ബുധനാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം.

വീട്ടിൽ ഭാര്യ മാത്രമാണുള്ളത്. മകൻ സജിത്ത് ഭാര്യയോടൊപ്പം യു.കെ.യിലാണ്. മത്സ്യബന്ധന തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് രക്ഷപ്പെട്ടത്. മാഹി ഗവ: ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.


ചിത്ര വിവരണം: പത്മനാഭനെ രക്ഷപ്പെടുത്തുന്നു 

അബ്ദുൽ കലാം നിര്യാതനായി


തലശ്ശേരി : ചിറക്കര കെ. ടി. പി മുക്ക് ആയിഷ സിൽ ഓലിയത്ത് അബ്ദുൽ കലാം (56) നിര്യാതനായി. പരേതരായ അബ്ദുല്ല റംല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ : ഓലിയത്ത് മുസ്തഫ ( കുഴിപ്പങ്ങാട് വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്), വാഹിദ്, ഷാഹിന , പരേതരായ സൈനബ, ശദീർ.


07be6635-07d6-4f2e-b0b3-9db07677b8c8-(1)

സംഘാടക സമിതി രൂപീകരിച്ചു


തലശ്ശേരി : ആഗസ്റ്റ് 6, 7, 8 തീയ്യതികളിൽ കണ്ണൂരിൽ നടക്കുന്ന പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് തലശ്ശേരി മേഖല സംഘടകസമിതി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി നാരായണൻ കാവുംമ്പായി ഉദ്ഘാടനം ചെയ്തു. സുരാജ് ചിറക്കര അധ്യക്ഷത വഹിച്ചു. സി കെ രമേശൻ, പൊന്ന്യം ചന്ദ്രൻ, മുകുന്ദൻ മഠത്തിൽ,ടി എം ദിനേശൻ, ഇ ഡി ബീന എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സംഘാടക സമിതി ഭാരവാഹികൾ


ചെയർമാൻ - സി.കെ. രമേശൻ

വൈസ് : ചെയർമാൻമാർ സുരാജ് ചിറക്കര

പി എം ജാബിർ,

കെ. ജയപ്രകാശൻ,

അഡ്വ : എം വി മുഹമ്മദ് സലീം,

ജനറൽ കൺവീനർ ടി.എം. ദിനേശൻ

കൺവീനർമാർ

ഇ ഡി ബീന,

എൻ.പി. ജസീൽ,

എൻ. രമേശൻ

യു. ബ്രിജേഷ്

8e3fa97e-26ca-4819-8418-b68c34ebe450

വിദ്യാരംഗം കലാ സാഹിത്യ വേദി


 മദ്രസ്സ തഅലീമുൽ അവാം യു.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി/ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സിനിമ പിന്നണി ഗായകനുംഅധ്യാപകനുമായ ശ്രീ മുസ്തഫ മാസ്റ്റർ നിർവഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഗാന ശിബിരം ശില്പശാല

ഏറെ ഹൃദ്യമായിരുന്നു. ചടങ്ങിൽഹെഡ്മാസ്റ്റർ അബ്ദുൽസലാം ടി പി അധ്യക്ഷത വഹിച്ചു.അബ്ദുള്ള മാസ്റ്റർ,ബഷീർ മാസ്റ്റർ എന്നീ അധ്യാപകർആശംസകളർപ്പിച്ച്സംസാരിച്ചു.വിദ്യാർത്ഥികളായ ജാസ്മിൻ സ്വാഗതവും റംസാനിയ നന്ദിയും പറഞ്ഞു.ഇതോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2