വഴി യാത്രികൻ ബസ്സിടിച്ചു മരിച്ചു

വഴി യാത്രികൻ ബസ്സിടിച്ചു മരിച്ചു
വഴി യാത്രികൻ ബസ്സിടിച്ചു മരിച്ചു
Share  
2024 Jul 02, 11:19 PM
VASTHU
MANNAN
laureal

വഴി യാത്രികൻ ബസ്സിടിച്ചു മരിച്ചു 

തലശേരി:വഴിയാത്രക്കാരനായ കടൽ തൊഴിലാളി ദേശീയ പാതയിൽ ബസ്സ് തട്ടി മരിച്ചു.

തലശേരിയിൽ . കല്ലുമ്മക്കായ ശേഖരിച്ചു വിൽപ്പന നടത്തി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി പുത്തൻപുരയ്ക്കൽ ഹംസ (62) യാണ് മരണപ്പെട്ടത്. ഹംസക്ക് കാലിന് അസുഖമുണ്ട്. ഇപ്പോൾ പുന്നോൽ കരീക്കുന്നിലെ ഭാര്യ വീടായ കളരിക്കൽ ഹൌസിലാണ് താമസം.- തിങ്കളാഴ്ച രാത്രി പത്തരയോടെ ദേശിയ പാതയിൽ മാക്കൂട്ടം ലിമിറ്റിൽ ശ്മശാനത്തിനടുത്ത് സ്വകാര്യ ബസ്സിടിച്ചായിരുന്നു മരണം.യു. എഫ്.ഒ യുടെ വോൾവോ ബസ്സിടിച്ച് തെറിച്ചു വീണ ഹംസ അപകട സ്ഥലത്ത്തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾ ഏറ്റുവാങ്ങി. പുന്നോൽ ജുമാ മസ്ജിദിൽകബറടക്കി. പുന്നോൽ കരീക്കുന്നിലെ കളരിക്കൽ ഷാഷിദാ, കതിരൂരിലെ ആയിഷ എന്നിവരാണ് ഭാര്യമാർ - സലാം, ഫാസില, ഷർഫിന, ഹർഷാന, അനിസ എന്നിവർ മക്കളാണ്.

 

 ചിത്രവിവരണം: ബസ്സിടിച്ച് റോഡിൽ തെറിച്ച് വീണ ഹംസ

0ba59c10-426d-4c3c-9131-9e50347ba75e

തലശ്ശേരിയിൽ ജനകീയ വികസന ബദലിന്റെ മറ്റൊരു മാതൃക കൂടി 


തലശ്ശേരി ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തലശ്ശേരിയില്‍ മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് സ്കൂൾ സജ്ജമാക്കാൻ തീരുമാനമായി.നിയമസഭാ സ്‌പീക്കറും തലശ്ശേരി എം എൽ എ യുമായ എ എൻ ഷംസീറിന്റെ അധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.ഡ്രൈവിംഗ് പരിശീലനത്തിനുള്ള സ്ഥലമടക്കമുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി ഗതാഗത വകുപ്പിന് കൈമാറാൻ തെയ്യാറാണെന്ന് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി.ഇത് മാതൃകപരമായ ഐക്യപ്പെടലാണെന്ന് അസോസിയേഷൻ പ്രതിനിധികളെ അഭിനന്ദിച്ച് മന്ത്രി കെ .ബി. ഗണെഷ്കുമാര്‍ പറഞ്ഞു.

തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി,പന്ന്യന്നൂർ ഐ ടി ഐ ,കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവഃ കോളേജ് ചൊക്ലി ,പൊന്ന്യം ഏഴരക്കണ്ടം കളരി അക്കാദമി തുടങ്ങിയ കോടിയേരി മോഡൽ വികസനത്തിന്റെ തുടർച്ചയാണ് തലശ്ശേരിയിൽ സ്ഥാപിതമാവുന്ന മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് സ്കൂൾ എന്ന് സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി.

കേരള നിയമസഭയിലെ സ്‌പീക്കറുടെ ചേമ്പറിൽ നടന്ന ചർച്ചയിൽ അഡി.ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ്, സ്‌പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായർ ,ട്രാൻസ്‌പോർട്ട് മിനിസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറി അജിത്ത് അച്ഛൻ കോവിൽ ,സ്‌പീക്കറുടെ അഡി.പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കെ ,പി എ സത്താർ .കെ ,തലശ്ശേരി ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികളായ മനോജ് ടി സി ,ഷാജി ,അനിൽ കുമാർ ,പ്രജീഷ് ഇ പി ,സുരേന്ദ്രൻ എം പി തുടങ്ങിയവരും പങ്കാളിയായി.


ചിത്ര വിവരണം: സ്പീക്കർ എഎൻ. ഷംസീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നത തല യോഗം

തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പി.എ. യെ നിയമിക്കണം


 തലശ്ശേരി: ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കഴിഞ്ഞ ഒരു മാസത്തി ലധികമായി പി എ

 യെ നിയമിക്കാത്തതിൽ എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ

സ്റ്റാഫ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .കഴിഞ്ഞ ഒരു

മാസമായി വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ എയ്ഡഡ് സ്കൂളിന്റെയും

അധ്യാപകരുടെയും, ജീവനക്കാരുടെയും നൂറ് കണക്കിന് ഇൻക്രിമെന്റ് , ദിവസവേതനാടിസ്ഥാ ത്തിൽ സമർപ്പിച്ച നിരവധി ബില്ലുകൾ, ഗ്രേഡ്, നിയമന അംഗീകാരം തുടങ്ങിയവയൊക്കെ ഇതോടെ അനിശ്ചിതത്തിലായി. . നിരവധി പ്രശ്നങ്ങളാണ് ഇതുമൂലം ഓരോ സ്കൂളുകളും

നേരിടുന്നത് .ഒരു ബിൽ എടുത്താൽ അത് 45 ദിവസത്തിനകം ട്രഷറിയിൽ സമർപ്പി

ച്ചില്ലെങ്കിൽ ആ ബിൽ ക്യാൻസൽ ചെയ്ത് വീണ്ടും പുതിയ ബില്ല്‌ എടുക്കേണ്ടി

വരും. ഇപ്പോൾ തന്നെ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിച്ച പല

ബില്ലുകളും 40 ദിവസം കഴിഞ്ഞിരിക്കുകയാണ് ആ മുഴുവൻ ബില്ലും ക്യാൻസൽ ചെയ്തു

പുതിയ ബിൽ എടുക്കുക എന്നത് ജീവനക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമാണ്

ഉണ്ടാക്കുന്നത്  താത്കാലികമായി പി.എ യുടെ ചാർജ് കൊടുത്ത് ജീവനക്കാരുടെ

പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല

എത്രയും പെട്ടെന്ന് തന്നെ ഇതിന് ഒരു പരിഹാരം കാണണമെന്ന് എയ്ഡഡ് സ്കൂൾ

മിനിസ്റ്റീരിയൽ സ്റ്റാഫ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. .അല്ലാത്ത പക്ഷം

ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

അസോസിയേഷൻ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സന്തോഷ് കരിയാട്

,സെക്രട്ടറി എ.കെ.ഷിജു. ട്രഷറർ , പി.സന്തോഷ് കുമാർ, കെ.വി.

മനോജ്.ടി.എം. സുനീഷ്.,പ്രദീഷ് കൊളവല്ലൂർ സുജിത്ത് . സി ,ടി.പി.സുജിത്. കെ..സിബിൻ. ടി.പി.ഇസ്മയിൽ. 

.പി.രാജീവൻ.രഞ്ജിത്ത്കരാറത്ത് പങ്കെടുത്തു. .

c475cc4b-8d70-4d7e-ae4e-4f7a3943c60a-(1)

പെരിങ്ങാടിയിൽ അൽ മനാർ ക്യുർആനിക് പ്രീ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

ന്യൂമാഹി: പെരിങ്ങാടി പോസ്റ്റ് ഓഫീസ് സ്പിന്നിംഗ് മിൽ റോഡിൽ ഇന്ത്യൻ പബ്ലിക്ക് സ്കൂൾ ബിൽഡിംഗിൽ കേരള നദ്‌വത്തുൽ മുജാഹിദിന്റെ അൽ മാനാൽ ക്യുർആനിക് പ്രീ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 

കെ. എൻ. എം. കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം എലാങ്കോട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സുബൈദ അബ്ദുൽ ഖാദർ ക്ലാസ്സ് റൂമിന്റെ ഉൽഘാടനവും നടത്തി.

ഇസ്ലാഹുദ്ദീൻ അസോസിയേഷൻ പ്രസിഡണ്ട് സി. എച്ച്. അബ്ദുൽ ഖാദർ അദ്ധ്യക്ഷം വഹിച്ചു. 

 കെ. ടി. ഫാത്തിമ (ന്യൂമാഹി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ), പി. എ. ഫൈസൽ (കെ. എൻ. എം. തലശ്ശേരി മണ്ഡലം പ്രസിഡണ്ട്), സി. കെ. നജീബ് (എം. ഇ. ടി. വൈസ് ചെയർമാൻ, പെരിങ്ങാടി) സംസാരിച്ചു.  

പ്രിൻസിപ്പാൾ എ. കെ. അബ്ദുൽ ഗഫൂർ സ്വാഗതവും, ഹെഡ് ടീച്ചർ അഫ്സത്ത് അബ്ദുൽ ഖാദർ നന്ദിയുംപറഞ്ഞു. 


ചിത്രവിവരണം: ഇബ്രാഹിം എലാങ്കോട് ഉദ്ഘാടനം ചെയ്യുന്നു

92b2f810-e9cf-4d98-acf6-ae49e3b9fe96

ഞാറ്റുവേല ചന്തയും

കാർഷികസഭയും നടത്തി


തലശേരി:നഗരസഭയുടെയും കൃഷിഭവൻ്റെയും, കോടിയേരി ആശ്രയ കർഷിക കർമ്മ സേനയുടെയും സംയുക്താഭിമുഖ്യത്തിൻ ഞാറ്റുവേലചന്തയും കാർഷിക സഭയും സംഘടിപ്പിച്ചു.

തലശേരി സെൻ്റിനറി പാർക്കിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുന റാണി ടീച്ചർ ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.വി.ജയരാജൻ അദ്ധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർമാരായ എൻ.രേഷ്മ , ടി.പി.ഷാനവാസ് ' കോടിയേരി ആശ്രയസിക്രട്ടറി കെ. അച്ചുതൻ,, ക്യഷി ഓഫിസർ പി.ശ്രീകുമാർ ,അസിസ്റ്റൻ്റ് കൃഷി ഓഫിസർമാരായ ടി.വി.സിന്ധു., ജുബിഷ് ചൊവ്വ, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ, എൻ.കെ. റിയാസ് നഗരസഭ സ്റ്റാൻഡിങ്കമ്മിറ്റി ചെയർമാൻമാരായ

ടി.കെ.സാഹിറ, ഷബാന ഷാനവാസ്, സി. സോമൻ , സംബന്ധിച്ചു.

 കുറ്റ്യാടി തെങ്ങിൻ തൈകൾ ,കവുങ്ങ്, പ്ലാവ് തുടങ്ങിയ തൈകൾ ലഭ്യമാണ്. പരിപാടി ജൂലൈ 3 ന് സമാപിക്കും

ചിത്രവിവരണം: നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

capture

ദേവകി നിര്യാതയായി.


തലശ്ശേരിഎരുവട്ടി പെനാങ്കിമെട്ട ഇഎംഎസ് നഗറിൽ വി. ദേവകി (82 )നിര്യാതയായി.

 ഭർത്താവ് : പരേതനായ ഗോപാലൻ.

 മക്കൾ : വസന്ത, രമേശൻ, പ്രകാശൻ (സെക്രട്ടറി, സിപിഐ(എം) ഇഎംഎസ് നഗർ ബ്രാഞ്ച് ), അജിത, അനിത, പരേതനായ സുരേന്ദ്രൻ.

 മരുമക്കൾ : സുജാത, രജിത, ധനജ, മനോഹരൻ, ചന്ദ്രൻ.

 സഹോദരങ്ങൾ : ലീല, പരേതരായ നാരായണി, നാണു, കുമാരൻ, മാധവി.

2d8e763b-a199-458f-a9f9-9ab4b54f61c9-(1)

റോമാ നിതീഷിന് സിൽവർ മെഡൽ


മാഹി:കോഴിക്കോട് നടന്ന 26 മത് സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ഗേൾസ് വിഭാഗത്തിൽ അണ്ടർ 68 കെജി മത്സരത്തിൽ സിൽവർ മെഡൽ നേടിയ റോമാ നിതീഷ് തലശ്ശേരി അമൃത വിദ്യാലയം പ്ലസ് ടു വിദ്യാർത്ഥിയാണ്.മാഹി പോലീസ് എസ് ഐ നിതീഷിന്റെയും ശബ്നത്തിന്റെയും മകളാണ്


ചിത്രവിവരണം:റോമ നിതീഷ്

കെ.പി.സുരേഷിനെ ആദരിച്ചു.


മാഹി: പ്രമുഖ ജീവകാരുണ്യ / പരിസ്ഥിതി പ്രവർത്തകനായ കെ.പി.സുരേഷിനെ ചാലക്കര കണ്ടോത്ത് പൊയിൽ തറവാടും, കാരുണ്യ പാലിയേറ്റീവ് സെന്ററും ചേർന്ന് ആദരിച്ചു.

ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ കെ.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്ത് ഉപഹാരം സമർപ്പിച്ചു. കെ.പി. ലക്ഷ്മണൻ പൊന്നാട അണിയിച്ചു. എം.പി.ശിവദാസ് ,കെ.പി. ബീന സംസാരിച്ചു.

കെ.പി. സജീവൻ സ്വാഗതവും, പി.ശശികുമാർ നന്ദിയും പറഞ്ഞു. കൂറ്റൻ കേക്ക് മുറിക്കലും, സ്നേഹവിരുന്നും ഉണ്ടായി.

വിവിധ കലാപരിപാടികൾ അരങ്ങേറി


ചിത്രവിവരണം: കെ.പി.ശ്രീധരൻ ഉപഹാരം നൽകി കെ.പി.സുരേഷിനെ ആദരിക്കുന്നു.

ലൗ ഷോർ കുടുബ സംഗമം നടത്തി


 തലശ്ശേരി: സംഗീത - സൗഹൃദ വാട്സാപ്പ് ഗ്രൂപ്പായ ലൗ ഷോർ ( സ്നേഹതീരം നമ്പർ വൺ ) കുടുംബ സംഗമവും ഗാന വിരുന്നും നടത്തി. പ്രശസ്ത ഗായകൻ എം.എ.ഗഫൂർ ഉദ്ഘാടനം ചെയ്തു. അഡ്മിൻ സൈറ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഉസ്മാൻ പി. വടക്കുമ്പാട്, ഷാഫി അഴിയൂർ, നജീബ് മാമാസ്, മുസ്തഫ മുഴപ്പിലങ്ങാട് സംസാരിച്ചു.

 ബക്കർ തോട്ടുമ്മൽ, സൈറ മുഹമ്മദ്, ഷാഫി അഴിയൂർ, മുസ്തഫ മുഴപ്പിലങ്ങാട്, നൗഫൽ കുന്നോത്ത്, നസീമ മുഴപ്പിലങ്ങാട്, സിറാജ് മമ്മൂസ്, സംഗീത ഗൗസ്, ഫസൽ മുഹമ്മദ്, അഷറഫ് ബച്ചൻ, ഫർദീൻ, ഡയാന ആൽഫ്രഡ്, സാബിർ കവിയൂർ, അനീസ്, കലാം പൊന്നാനി, അസീബ് എടക്കാട് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.


ചിത്രവിവരണം: ഗായകൻ എം എ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു

7995cdc0-9e4c-4565-9637-82c8197dcc3c-(1)

മുസ്തഫ നിര്യാതനായി.


മാഹി: മാഹി മഞ്ചക്കൽ 

"റിവർ സൈഡ്" ൽ താമസിക്കുന്ന വടകരയിലെ മുസ്തഫ ആവിക്കൽ (73) നിര്യാതനായി.

ഭാര്യ: ഹാജിയാർ കണ്ടി സക്കീന (പെരിങ്ങാടി).

മക്കൾ: സജ്‌ന, സഫീന, സിംന. 

മരുമക്കൾ: നൗഷാദ് (ഖത്തർ), ഫയാസ് (ദുബായ്), ഹിഷാം (ഖത്തർ).

സഹോദരങ്ങൾ: ഹാഷിം, അബ്ദുള്ള, ഹാരിസ്, അഹമ്മദ്.

സൈത്തൂന നിര്യാതയായി.


ന്യൂമാഹി: പരിമഠം "സഷ്നാസ്" ൽ താമസിക്കുന്ന തായോട്ടിൽ സൈത്തൂന (59) നിര്യാതയായി.

പരേതനായ തലശ്ശേരിയിലെ കോട്ടേക്കാരൻ അബൂബക്കറിന്റെയും, ന്യൂമാഹിയിലെ തായോട്ടിൽ സഫിയയുടേയും മകളാണ്.

ഭർത്താവ്: കോട്ടേക്കാരൻ റഷീദ് (തലശ്ശേരി).

മക്കൾ: സഫർ, പരേതരായ സബീബ (സിബു), സഷ്ന.

മരുമകൾ: അഫ്ന

സഹോദരങ്ങൾ: ടി. വി. നൗഷാദ്‌ (പ്രസിഡണ്ട് എടോൾ ജുമാ മസ്ജിദ്, പരിമഠം), റഫീഖ്, റോസ്‌ന, ഹസീബ്, ജസീല..

1f62691a-53ad-4bb3-b0eb-437873cc2f9e-(1)

കെ ഹരീന്ദ്രൻ ഐ.എൻ.റ്റിയു.സി അഖിലേന്ത്യാ വർക്കിംഗ്‌ കമ്മിറ്റി പ്രത്യേക ക്ഷണിതാവ്


മാഹി : കെ ഹരീന്ദ്രനെ ഐ.എൻ.റ്റിയു.സി അഖിലേന്ത്യാ വർക്കിംഗ്‌ കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുത്തു.

7735f0ec-a155-4be2-ba82-0825fee5ac12-(1)

പ്രശസ്ത ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ രചിച്ച റെഡ് നോവൽ പ്രകാശനം സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പി എം ആർഷോ വിന് കൈമാറി നിർവഹിക്കുന്നു

0f1c00ba-dc06-44a8-a558-3273544853fb

ജന സേവന ദിനമാചരിച്ചു.


 തലശ്ശേരി : ജൂലായ് ഒന്ന് ലയണിസ്റ്റിക് വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ഡോക്ടേർസ് ദിനത്തിന്റെ ഭാഗമായി ഡോക്ടർ വി. വിജുമോൻ , ഡോക്ടർ ജെ.എൻ മിഥുൻ എന്നിവരെ ആദരീച്ചു.

തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിൽ രക്ത ദാനം നടത്തി.

ചാർട്ടേഡ് അക്കൗണ്ടന്റ് മുൻ ഡിസ്ട്രിക്ട് ഗവർണർടി.കെ രജീഷിനെ ആദരിച്ചു.മഹിളാ മന്ദിരത്തിൽ ഭക്ഷണ ക്കിറ്റ് നൽകി.തുടർന്ന് പരിസ്ഥിതി പരിപാലനത്തിൻ്റെ ഭാഗമായി വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു. പ്രസിഡന്റ്‌ സീ എൻ മുരളി അധ്യക്ഷതവഹിച്ചു. റീജിയണൽ ചെയർ പേഴ്സൺ പി.പി.സുധേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.രാധാകൃഷ്ണൻ, ട്രഷറർ ഇ.എൻഅനൂപ് കെ.കെ ,ലതിക , അഡ്വ.വി.ടി. ഷീല സംബന്ധിച്ചു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2