തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ലേബർ റൂം തുറന്നു.

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ലേബർ റൂം തുറന്നു.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ലേബർ റൂം തുറന്നു.
Share  
2024 Jun 29, 11:00 PM
VASTHU
MANNAN

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍

ലേബർ റൂം തുറന്നു.


തലശ്ശേരി . ഗവ:ജനറല്‍ ആശുപത്രിയില്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റാമ്പ് ലേബര്‍ റൂം, അനുബന്ധ സൗകര്യങ്ങൾ എന്നിവ സ്പീക്കർ എ.എൻ. ഷംസീർ നാടിന് സമര്‍പ്പിച്ചു. ഇതോടെ ജനറല്‍ വാര്‍ഡില്‍ 100 ഓളം കിടക്കകളുടെയും 7 ഐസിയു ബെഡിന്റെയും വര്‍ദ്ധനവാണ് ആശുപത്രിയില്‍ ഉണ്ടായിരിക്കുന്നത്. ലയണ്‍സ് ക്ലബ്ബ് നല്‍കിയ നാല് ഡയാലിസിസ് മെഷീനും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തന സജ്ജമായി. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ആശുപത്രിയില്‍ വിവിധ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

 

8e970243-51e1-48a3-9a95-a41ebdd71ccd

നഗരസഭ ചെയർപേഴ്സൺ കെ. എം ജമുനാ റാണിടീച്ചർ അധ്യക്ഷത വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം പീയൂഷ് നമ്പൂതിരിപ്പാട്. എൻ എച്ച് എം ജില്ലാ പ്രൊജക്റ്റ്‌ മാനേജർ ഡോ പി കെ അനില്‍കുമാര്‍ എന്നിവർ മുഖ്യാതിഥികളായി. നഗരസഭാ വൈസ് ചെയര്‍മാന്‍ എം വി ജയരാജന്‍, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ സാഹിറ, വാര്‍ഡ് കൗണ്‍സിലര്‍ ഫൈസൽപുനത്തിൽ, കെ പി രാജീവ്, ടി കെ രജീഷ്, ജിഷി രാജേഷ്, കെ പി മുഹമ്മദ് നസീബ്, ഐഎംഎ പ്രസിഡണ്ട് ഡോ രാജീവ് നമ്പ്യാര്‍, ഡോ ഇ സജീവന്‍, എപിഎം നജീബ്, തുടങ്ങിയവര്‍ സംസാരിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ വി കെ രാജീവന്‍ സ്വാഗതവും ആര്‍എംഒ ഡോ വി എസ് ജിതിന്‍ നന്ദിയും പറഞ്ഞു,


സ്പീക്കർ ഡയാലിസിസ് യൂണിറ്റ് സന്ദർശിക്കുന്നു

ടി.വി.വസുമിത്രൻഎഞ്ചിനിയർക്ക്സ്വാമിആനന്ദതീർത്ഥപുരസ്ക്കാരംഇന്ന്സമർപ്പിക്കും

 തലശ്ശേരി :തിരുവല്ല ധർമ്മ പ്രബോധനം ട്രസ്റ്റ്  ആനന്ദ തീർത്ഥ സ്വാമികളുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ  ആനന്ദതീർത്ഥ പുരസ്കാരം ടി.വി. വസുമിത്രൻ എഞ്ചിനിയർക്ക്ഇന്ന് സമർപ്പിക്കും.

25,111 രൂപയും ഫലകവും മംഗള പത്രവും അടങ്ങുന്ന പുരസ്കാരം ഇന്ന് വൈകിട്ട് 5.30 ന് പെരുന്താറ്റിൽ ശ്രീനാരായണ ഗുരു സ്മാരക ഗുരുകൃപ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആലുവ അദ്വൈതാശ്രമ സർവ്വമത ശതാബ്ദി സമ്മേളനത്തിൽ ശ്രീമദ് സച്ചിദാനന്ദ സ്വാമികളും സ്വാമി ത്യാഗീശ്വരനും ചേർന്ന് സമ്മാനിക്കും. ശ്രി നാരായണഭക്താഗ്രഗണ്യനും ശ്രീ നാരായണ ചരിത്ര ഗവേഷകനും ഗുരുവിന്റെ അന്തിമ സന്യാസി ശിഷ്യൻ സ്വാമി ആനന്ദതീർത്ഥരുടെ ഗുഹസ്ഥശിഷ്യനുമാണ് ടി.വി.വസുമിത്രൻ എഞ്ചിനിയർ. ശ്രീനാരായണ ഗുരുസ്വാമികളുടെയും സ്വാമിആനനതീർത്ഥരുടെയും ജീവചരിത്ര രചയിതാവായ ഇദ്ദേഹം മികച്ച സംഘടകനും വാഗ്മിയുമാണ്.. പയ്യന്നൂർ കേന്ദ്രമാക്കി സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റിന്റെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു വരികയാണ്.

ആലുവ അദ്വൈതാശ്രമ സർവ്വ മത സമ്മേളന ശതാബ്ദി ആഘോഷവും മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി ആചരണവും ഇന്ന്


തലശേരി :പെരുന്താറ്റിൽ ശ്രീനാരായണ ഗുരു സ്മാരക മന്ദിരത്തിന്റെയും തലശേരി ശിവഗിരി തീർത്ഥാടന വിളംബര ശാന്തി ഘോഷയാത്രാ കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആലുവ അദ്വൈതാശ്രമ സർവ്വ മത സമ്മേളന ശതാബ്ദി ആഘോഷവും മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി ആചരണവും ഇന്ന് നടക്കും. . പെരുന്താറ്റിൽ ശ്രീനാരായണ ഗുരു സ്മാരക ഗുരുകൃപ ഓഡിറ്റോറിയത്തിലാണ് പരിപാടി

 ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ, സ്വാമി ത്യാഗീശ്വരൻ, സ്വാമി സുരേശ്വരാനന്ദ തുടങ്ങിയ സംന്ന്യാസി ശ്രേഷ്ഠരും വിവിധ മത പണ്ഡിതരും വാഗ്മികളും സംബന്ധിക്കും. മൂന്ന് മണിക്ക് ആരംഭിക്കുന്ന മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനം ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും.സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡണ്ട് ടി.വി. വസുമിത്രൻ എഞ്ചിനിയർ അദ്ധ്യക്ഷത വഹിക്കും. രണ്ടാം സമ്മേളന നടപടികൾ വർക്കല നാരായണ ഗുരുകുലം റഗുലേറ്റിംഗ് സിക്രട്ടറി സ്വാമി ത്യാഗീശ്വരൻ നിയന്ത്രിക്കും. ഉദ്ഘാടനം സച്ചിദാനന്ദ സ്വാമികൾ നിർവ്വഹിക്കും.- തിരുവല്ല ധർമ്മ ബോധനംട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ സ്വാമി ആനന്ദതീർത്ഥ പുരസ്കാരം ടി.വി. വസുമിത്രൻ എഞ്ചിനിയർക്ക് സച്ചിദാനന്ദ സ്വാമികളും, സ്വാമി ത്യാഗീശ്വരനും ചേർന്ന് സമ്മാനിക്കും.

f78cc00e-e2d0-4af3-927c-3f6e255a8ccf

സൗജന്യ നീന്തൽ

പരിശീലനം തുടങ്ങി


മാഹി: ഡി.വൈ.എഫ്.ഐ. മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാതല നീന്തൽ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ നിർവ്വഹിച്ചു. ബ്ലോക്ക് സിക്രട്ടറി സനീഷ് P , സുനിൽകുമാർ, നീരജ് പുത്തലം, സുധീഷ് എന്നിവർ സംസാരിച്ചു.23/24 ബാച്ചിൽ നീന്തൽ പരിശീലനം വിജയകരമായി പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകി. നീന്തൽ പരിശീലക പ്രജില, ദിയ, ഹരിലാൽ'അനിൽകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

2022 ൽ ആരംഭിച്ച പരിശീലന കേമ്പിൽ തികച്ചും സൗജന്യമായാണ് നീന്തൽ പഠിപ്പിക്കുന്നത്.

പരിശീലനത്തിന്‌ താൽപ്പര്യമുള്ളവർക്ക്‌ ബന്ധപ്പെടാം.. 

പ്രജില +91 98952 50347

നീരജ് +91 989547481സുധീഷ് +91 9995111090


ചിത്രവിവരണം: ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു

പുഴയിൽ വീണ ആളുടെ ജഡം കണ്ടെത്തി

തലശ്ശേരി: വെള്ളിയാഴ്ച രാവിലെ ദേശീയ പാതയിൽ കൊടുവള്ളി പുഴയിൽ വീണ പുരുഷന്റെ ജഡം കണ്ടെത്തി. തിരച്ചിനൊടുവിൽ ഇന്നലെ പുലർച്ചെ തലായി ഹാർബറിനടുത്ത് വെച്ചാണ് കോസ്റ്റൽ പൊലീസ് ജഡം കണ്ടെത്തിയത്.

കൊടുവള്ളി പഴയപാലത്തിനടുത്ത് കുനുവോത്ത് കെ. സുരേഷ് കുമാർ (62) ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.വൃക്ക സംബന്ധമായ അസുഖം കാരണം ഡയാലിസിസ് ചെയ്യുന്നുണ്ട്. ഇന്നലെ അതിനായി വീട്ടിൽ നിന്നും പോയതാണ്. പിന്നീട് തിരിച്ചു വരാത്തതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഭാര്യ രേഷമ. മക്കൾ ഐശ്വര്യ, ആകാശ്. പരേതരായ ജനാർദ്ദനന്റെയുംമൈഥിലിയുടെയും മകനാണ്.സഹോദരങ്ങൾ: മനോഹരൻ, വിനോദൻ, പരേതരായ മോഹനൻ, പ്രകാശൻ

ഗോവിന്ദൻ നിര്യാതനായി.

ചൊക്ളി: ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിന് സമീപത്തെ വളവിൽ താഴെ ഗോവിന്ദൻ (78) നിര്യാതനായി..

ഭാര്യ: ലീല. മക്കൾ: ലിജീഷ് , ലിനീഷ്, ലിബിഷ.

മരുമക്കൾ: ബിനോയ് (പാനൂർ),സുമി (ഒളവിലം), രജിഷ (നിടുമ്പ്രം )

3d88e707-b6e3-4210-a0c6-28a00f3db9e4

ഗവ:ക്വാട്ടേഴ്സ് കിണറും

പരിസരവും വൃത്തിഹീനമായി


മാഹി: മുണ്ടോക്കിലെ സർക്കാർ ജീവനക്കാരുടെ ക്വാട്ടേർസ് പരിസരവും കുടിവെള്ളം പമ്പ് ചെയ്യുന്ന കിണറും മലീമസമായി.

കിണറ്റിലെ വെള്ളം പൂപ്പൽ വന്ന് വൃത്തിഹീനമായിട്ടുണ്ട്. പരിസരമാകെ കാട് പിടിച്ച് കിടക്കുന്നു. മാലിന്യങ്ങൾ അങ്ങിങ്ങ് ഉപേക്ഷിച്ചത് കാണാം. മഴക്കാലമായതോടെ പകർച്ചവ്യാധികളും വ്യാപകമായപ്പോഴാണ് തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ ഇരുപത്തിരണ്ടോളം കുടുംബങ്ങൾക്ക് കഴിയേണ്ടി വരുന്നത്.


ചിത്ര വിവരണം: മലീമസമായ ഗവ:ക്വാർട്ടേർസിലെ കിണർ

വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ


തലശ്ശേരി: ഗവ.ബ്രണ്ണൻ ഹയർക്കെൻഡറി സ്കൂളിലെ വിദ്യാർത്ഥിയെ വീടിന് മുകളിലത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മടം കിഴക്കെ പാലയാട്ടെ കെ.കെ.ഷഹറയുടെയും ലിയാക്കത്തിന്റെയും മകൻ കെ.കെ. ആദിൽ (14) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.സഹോദരങ്ങൾ ഷിബില, സെറിൻ, സാഹിർ.

ധർമ്മടം പൊലീസ് ഇൻക്വസ്റ്റ് നടത്തി

45deb902-f8f0-4384-ae49-f3277ecb43bd-(1)

CPIM പ്രതിഷേധം       

പുതുച്ചേരി സർക്കാർ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചതിനെതിരെ CPIM ൻ്റെ നേതൃത്വത്തിൽ മാഹിയിലും പള്ളുരിലും പ്രതിഷേധം സംഘടിപ്പിച്ചു മാഹിയ്യിൽ v ജയബാലുവിൻ്റെ അധ്യക്ഷതയ്യിൽ CPIM തലശ്ശേരി ഏരിയാ സെക്രട്ടറി CK രമേശൻ ഉദ്ഘാടനം ചെയ്തു കെ ജയപ്രകാശ് ഹാരിസ് പരന്തിരാട് സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ പി സുനിൽ കുമാർ സ്വാഗതവും വി രജിന നന്ദിയും പറഞ്ഞു.പള്ളൂരിൽ ടി.കെ ഗംഗാധരൻ്റെ അധ്യക്ഷതയ്യിൽ ജില്ലാ കമ്മറ്റി അംഗം MC പവിത്രൻ ഉദ്ഘാടനം ചെയ്തു വടക്കൻ ജനാർദ്ദൻ 'ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു

ff10126e-cc32-4b62-bc2f-d96add2dd59d-(2)-(1)

മാനവിക സൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ സന്നദ്ധരാവണം

    -ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ

   തലശ്ശേരി:സമൂഹത്തിൻ്റെ നന്മക്കായി സ്ഥാനമാനങ്ങൾ വിസ്മരിച്ച് സൗഹാർദ്ദവും ഐക്യവും കാത്തുസൂക്ഷിക്കുവാൻ നാംപ്രതിജ്ഞാബദ്ധരാവണമെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻഅഭിപ്രായപ്പെട്ടു. സൗഹൃദ വേദി സംഘടിപ്പിച്ച മാനവിക സൗഹാർദ്ദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ അഡ്വ:ടി.പി സാജിദ് അധ്യക്ഷത വഹിച്ചു.കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മെമ്പർ അഡ്വ: പി.വി സൈനുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. തലശ്ശേരിയിലെ സാമൂഹിക- സേവന-വിദ്യാഭ്യാസ- ആരോഗ്യ രംഗത്ത് നിസ്തുല പ്രവർത്തനം നടത്തിയ സ്നേഹക്കൂട്,തണൽ,തറവാട്, സി.എച്ച് സെൻ്റർ, വികസനവേദി,സലഫി മെഡി കെയർ,കനിവ്, ബൈറുഹ,പ്രതീക്ഷ നന്മ, കെയർ & ക്യൂർ ഫാണ്ടേഷൻ, ഐ. ആർ.പി.സി, സാന്ത്വനം എന്നീ പ്രസ്ഥാനങ്ങളെ ആദരിച്ചു. എം.ബി.ബി.എസ്, സി.എ പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.

     യോഗത്തിൽ സി.കെ.പി റയീസ് , അഡ്വ:ഷാഹുൽ ഹമീദ്, മുനീർ പാച്ചാക്കര,നൗഷാദ് പൊന്നകം, സമീർകതിരൂർ,ജാഫർ ചമ്പാട്, പി.പി അബൂബക്കർ, എം.പി അരവിന്ദാക്ഷൻ, കെ.വി. ഗോകുൽദാസ്, ഡോ: ടി.പി. മുഹമ്മദ്, കെ.പി. നജീബ്, എം.എം.കെ.റിയാസ്, ഡോ:അനാമിക മാത്യു സംസാരിച്ചു. യു. വി അഷറഫ് സ്വാഗതവും, എ.കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

e8d8b3b7-eb3b-47d2-880b-923782581b21

വിജയോത്സവം സംഘടിപ്പിച്ചു

തലശ്ശേരി: ധർമ്മടം സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് റ്റു മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുവാനായി വിജയോത്സവം - '2024സംഘടിപ്പിച്ചു.

ധർമ്മടം ബേങ്ക് ഓഡിറ്റോറിയത്തിൽ കണ്ണൂർ സർവ്വകലാശാലാ സിൻഡിക്കേറ്റ് അംഗം എൻ.സുകന്യ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. എസ്.എൽ.സി.ക്ക് നൂറ് ശതമാനവും പ്ലസ് റ്റു വിന് മികച്ച വിജയവും കൈവരിച്ച പാലയാട് ഗവൺമെൻ്റ് ഹയർ സെക്കൻ്റെറി സ്കൂളിനുള്ള ഉപഹാരം ധർമ്മടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷീജ. സമ്മാനിച്ചു. പാലയാട് ഗവൺമെൻ്റ് ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥികളിൽ തെരഞ്ഞെടുത്ത പത്ത് പേർക്കുള്ള സ്കോളർ ഷിപ്പ് തലശ്ശേരി സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ എ.കെ.ഉഷ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സീമ. പി,. പാലയാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ പ്രസാദ് മാസ്റ്റർ, സന്തോഷ് വരച്ചൽ, പി.ടി. സനൽകുമാർ, സി.ഗിരീശൻ, കൊക്കോടൻ ലക്ഷ്മണൻ, അജയകുമാർ മീനോത്ത്, ടി.കെ.കനകരാജ് മാസ്റ്റർ സംസാരിച്ചു.  ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ദിലീപ് വേണാടൻ സ്വാഗതവും പി.പി. ബാബു നന്ദിയും പറഞ്ഞു.

പാലയാട് ഡയറ്റിലെയും മീത്തലെ പീടിക ജെ. ബി. സ്കൂളിലെയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. 


ചിത്രവിവരണം: എൻ. സുകന്യ ഉദ്ഘാടനം ചെയ്യുന്നു

7b36dfc2-473c-4e4f-a954-ddeae99530d7

ഇനി ഒരു നിർഭയ ഉണ്ടാകിലെന്നും പെൺകുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുമെന്നും നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്‌ (എസ്) ജില്ലാ പ്രവർത്തക കൺവെൻഷൻ പറഞ്ഞു.


തലശ്ശേരി : ഇനി ഒരു നിർഭയ ഉണ്ടാകിലെന്നും പെൺകുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുമെന്നും പറഞ്ഞ് അധികാര കസേരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോൽ സ്ഥാപിച്ച ഡൽഹിയിൽ ഒരു പെൺകുട്ടി കൂടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുക

യാണെന്നും ഇത് വഴി തകർക്കപെടുന്നത് പാവപെട്ട പെൺകുട്ടി

കളുടെയും സാധാരണക്കാരുടെയും വിശ്വാസങ്ങളാണെന്നും നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്‌ (എസ്) ജില്ലാ പ്രവർത്തക കൺവെൻഷൻ പറഞ്ഞു.

2012 ഡിസംബറിലെ ഭയാനകമായ രാത്രിയെ

ഓർമിപ്പിച്ചു കൊണ്ട് ഡൽഹിയിൽ വെള്ളിയാഴ്ച രാത്രി 10 വയസ്സുകാരി പെൺകുട്ടിയെ ക്രൂര ബലാൽസംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയിരിക്കുകയാണ്.പെൺകുട്ടികൾ നിരന്തരമായി പീഡനങ്ങൾക്ക് വിധേയമാകുകയും പ്രതികൾക്ക് രാഷ്ട്രീയ ബന്ധങ്ങളുടെ പേരിൽ സംരക്ഷണം ലഭിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നിടയിലാണ് കുട്ടിത്തം മാറാത്ത ഒരു പെൺകുട്ടി കൂടി ബലാത്സംഗത്തിന് ഇരയായി ക്രൂരമായി കൊലചെയ്യപ്പെടുന്നത്.

സ്ത്രീ പീഡകർക്ക് എം പി, എം എൽ എ പദവികൾ നൽകുന്നതിന് പകരം അവരെ മാതൃകപരമായി ശിക്ഷിക്കുകയാണ് വേണ്ടതെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

 എൻസിപി (എസ്) ജില്ലാ പ്രസിഡണ്ട് കെ സുരേശന്‍ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ പ്രസന്ന അധ്യക്ഷത വഹിച്ചു. എൻ സി പി (എസ്) ജില്ലാ ജനറൽ സെക്രട്ടറി പ്രദീപൻ തൈക്കണ്ടി, മണ്ഡലം പ്രസിഡന്റ്‌ വി എൻ വത്സരാജ് നാഷണലിസ്റ്റ് കിസാൻ സഭ ജില്ലാ പ്രസിഡന്റ്‌ ശ്രീനിവാസൻ മാറോളി,നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്‌ (എസ്)സംസ്ഥാന ജനറൽ സെക്രട്ടറി സന്ധ്യ സുകുമാരൻ,രജിന പ്രവീൺ,കെ ഷീല,തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ പ്രസന്ന അവധിയിൽ പ്രവേശിക്കുന്നതിനാൽ 

രജിന പ്രവീണിന് ജില്ലാ പ്രസിഡന്റിന്റെ ചുമതല കൈമാറി.


ഫോട്ടോ... നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ടായി രജിന പ്രവീണിന് ചുമതല കൈമാറുന്നു.

3e2da7d6-7022-4c94-8728-b09aaa70b885-(1)

പുരോഗമനകലാസാഹിത്യ സംഘംമാഹി യൂണിറ്റ് കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി എം. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2