കെ.പങ്കജാക്ഷൻ അനുസ്മരണം നടത്തി

കെ.പങ്കജാക്ഷൻ അനുസ്മരണം നടത്തി
കെ.പങ്കജാക്ഷൻ അനുസ്മരണം നടത്തി
Share  
2024 Jun 28, 11:01 PM
VASTHU
MANNAN

കെ.പങ്കജാക്ഷൻ അനുസ്മരണം നടത്തി

മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ സ്ഥാപക രക്ഷാധികാരിയും സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാനിദ്ധ്യമായിരുന്ന കെ.പങ്കജാക്ഷൻ്റെ അകാലത്തിലുണ്ടായ നിര്യാണത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനും നമ്മുടെ സമുഹത്തിനും ഉണ്ടായ തിരാദുഃഖത്തിൽ പങ്കുചേർന്നു കൊണ്ട് പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി. അനുസ്മരണ യോഗം പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കോളോത്ത് ഉദ്ഘാടനം ചെയ്തു. അലി അക്ബർ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. എം.ശ്രീജയൻ, ഉത്തമൻ തിട്ടയിൽ, സതീശൻ തെക്കയിൽ, കെ.വി.ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, എം.എ.കൃഷ്ണൻ, പത്മനാഭൻ പത്മാലയം, പി.കെ.ശ്രീധരൻ മാസ്റ്റർ, കെ.സുജിത്ത് സംസാരിച്ചു.

capture_1719595703

പുതുച്ചേരി - മംഗലാപുരം ട്രെയിൻ മോഷ്ഠാക്കളുടെ വിഹാര കേന്ദ്രം


മാഹി: പുതുച്ചേരി - മംഗലാപുരം ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഒന്നു ഉറങ്ങാൻ പോലും സാധിക്കാത്ത ദുരിതയാത്രയായി മാറുകയാണ്. ഈ ട്രെയിനിൽ എ.സി.കോച്ചുകളിലും റിസർവേഷൻ കോച്ചുകളിലും യാത്ര ചെയ്യുന്നവർക്കാണ് മോഷ്ഠാക്കളെ നോക്കിയിരിക്കെണ്ട അവസ്ഥ സംജാതമായിരിക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസം മാത്രമുള്ള ഈ ട്രെയിനിൽ

കോഴിക്കോടിനും വടകരയ്ക്കുമിടയിൽ വെച്ചാണ് സ്ഥിരമായി മോഷണം നടക്കുന്നത്.


കഴിഞ്ഞ ദിവസം പുതുച്ചേരിയിൽ നിന്നും മാഹിക്കു വരികയായിരുന്ന ട്രെയിൻ യാത്രക്കാരിയുടെ മൊബൈൽ ഫോണും പണവും മറ്റ് രേഖകളും വസ്ത്രങ്ങളുമടങ്ങിയ ബാഗ് പുലർച്ചെ കോഴിക്കോടിനും വടകരക്കുമിടയിൽ വെച്ച് മോഷ്ടിക്കപ്പെട്ടു. പുതുച്ചേരിയിൽ നിന്നും ഔദ്യോഗിക ആവശ്യങ്ങൾക്കായി എ.സി.കോച്ചിൽ മാഹിയിലേക്ക് വരികയായിരുന്ന ഡ്രഗ് ഇൻസ്പക്ടർ കീർത്തനക്കാണ് ഈ ദുരനുഭവമുണ്ടായത്. ഉറക്കമുണർന്ന് പല്ലു തേക്കാനായി ടോയ്ലറ്റിലേക്ക് പോയപ്പോഴാണ് ബാഗ് മോഷ്ടിക്കപ്പെട്ടത്. ഉടൻ ആർ.പി.എഫിനെ വിവരമറിയിച്ചിരുന്നു. മാഹിയിലെത്തിയ ഇവർക്ക് ബാഗ് കണ്ടു കിട്ടിയെന്ന് കോഴിക്കോട്ടു നിന്നും ആർ.പി.എഫ്. ഉദ്യോഗസ്ഥർ അറിയിച്ചതോടെ കീർത്തന

കോഴിക്കോടെത്തി ബാഗ് പരിശോധിച്ചപ്പോൾ അതിൽ പണവും മൊബൈൽ ഫോണും കാണാനില്ലായിരുന്നു.


കഴിഞ്ഞയാഴ്ച ഇതുപൊലെ മാലമോഷണം പോയ സംഭവവും ഉണ്ടായിരുന്നു. ഉറങ്ങാൻ കിടന്ന സ്ത്രീ തൻ്റെ സ്വർണ്ണ മാല ബാഗിൽ കഴിച്ചു വെച്ചതായിരുന്നു രാവിലെ ഉറക്കമുണർന്നപ്പോൾ ബാഗ് കാണാനില്ലായിരുന്നു. കണ്ണൂരിലെ ദമ്പതികൾക്കാണ് കഴിഞ്ഞയാഴ്ച ബേഗ് നഷ്ടമായത്. ഇങ്ങനെ മിക്ക ആഴ്ചകളിലും ചെറുതും വലുതുമായ മോക്ഷണം പതിവാണ്. പലപ്പോഴും യാത്രക്കാരുടെ ബാഗുകളും മറ്റും ഈ ട്രെയിനിൽ നിന്നും നഷ്ടപ്പെടുന്നതായി പരാതിയുമുണ്ട്. 

(ചിത്രം :പ്രതീകാത്മകം )


കെ.വി.ഹരീന്ദ്രൻ മാഹി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2