തലശ്ശേരിയുടെ സൗന്ദര്യവും, രുചിയും, നിറ കാഴ്ചകളും ആസ്വദിച്ച് റഷ്യൻ സഞ്ചാരികൾ :ചാലക്കര പുരുഷു

തലശ്ശേരിയുടെ സൗന്ദര്യവും, രുചിയും, നിറ കാഴ്ചകളും ആസ്വദിച്ച് റഷ്യൻ സഞ്ചാരികൾ :ചാലക്കര പുരുഷു
തലശ്ശേരിയുടെ സൗന്ദര്യവും, രുചിയും, നിറ കാഴ്ചകളും ആസ്വദിച്ച് റഷ്യൻ സഞ്ചാരികൾ :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Jun 28, 10:43 PM
VASTHU
MANNAN

തലശ്ശേരിയുടെ സൗന്ദര്യവും, രുചിയും, നിറ കാഴ്ചകളും ആസ്വദിച്ച് റഷ്യൻ സഞ്ചാരികൾ :ചാലക്കര പുരുഷു


തലശ്ശേരി : ഓവർബെറി സായ്പിന്റേയും, എഡ്വേർഡ് ബ്രണ്ണന്റേയും, ഹെർമ്മൻ ഗുണ്ടർട്ടിന്റേയും, വില്യം ലോഗന്റേയുമെല്ലാം മനം കവർന്ന തലശ്ശേരി എന്ന പൈതൃക നഗരത്തിന്റെ ചരിത്രശേഷിപ്പുകളും, പ്രകൃതി മനോഹാരിതയും നുകരാൻ റഷ്യൻ സംഘം തലശ്ശേരിയിലെത്തി.

 കേരള പര്യടനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് റൂൾഡ് സിറ്റിയായ തലശ്ശേരി കാണാനും അതിന്റെ പൗരാണികതയറിയാനുമാണ് അവർ നഗരത്തിലെത്തിയത്. വർഷകാലത്തിന്റെ മഴാ നുഭൂതികൾ തെല്ലൊന്നുമല്ല അവരെ ആകർഷിച്ചത്.

തലശ്ശേരിയുടെ ടൂറിസത്തിന്റെ മുഖമുദ്രയായ കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിലെ ആടിപ്പാടി ഉല്ലസിച്ചുള്ള യാത്രയിലൂടെ തലശ്ശേരിയുടെ കാഴ്ചകൾ ആസ്വദിച്ച്, തലശ്ശേരിയുടെ തനതു ഭക്ഷണ രീതികളും ഒപ്പം തലശ്ശേരി ബിരിയാണിയുമെല്ലാം രുചിച്ചാണ് അവർ യാത്ര ചെയ്തത്. അവരുടെ പ്രധാന യാത്രാ ഉദ്ദേശങ്ങളിൽ ഒന്നായ ആയുർവേദ ചികിത്സയുടെ സൗഖ്യവും അനുഭവിച്ചാണ് തലശ്ശേരിയിൽ നിന്നും മടങ്ങിയത്.

ലക്ഷ്യങ്ങളേക്കാൾ അനുഭവങ്ങളാണ് യാത്രകളെന്നും

കാഴ്ചകളാണ് യാത്രകളെന്നും സംഘാംഗങ്ങൾ പറഞ്ഞു.

യാത്രകളുടെ ലക്ഷ്യം യാത്രകൾ മാത്രമാണ്.

റഷ്യൻ സഞ്ചാരികൾ അത് ശരിക്കും ആസ്വദിച്ചു.

ഇത്തരത്തിൽ ടൂറിസത്തിന്റെ ഒരുപാട് സാധ്യതകൾ തുറന്ന് വച്ച് കാഴ്ചകളും രുചികളും ഒരുക്കിവച്ച് സ്വദേശിയരും വിദേശിയരുമായ സഞ്ചാരികളെ തലശ്ശേരി കാത്തിരിക്കുകയാണ് കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസ് അവരെ തലശ്ശേരി പൈതൃക ക്കാഴ്ചകളിലേക്കും, ധർമ്മടം തുരുത്ത് ഉൾപ്പടെയുള്ള പ്രകൃതി രമണീയതയിലേക്കും നയിക്കും.


ചിത്ര വിവരണം: പൈതൃക നഗരത്തെ തൊട്ടറിയാനെത്തിയ റഷ്യൻ സംഘം

12345-(1)

പുതുച്ചേരി - മാഹി ട്രെയിനിൽ

മോഷണം പതിവായി.


മാഹി: പുതുച്ചേരിയിൽ നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്ന ട്രെയിൻ യാത്രക്കാരിയുടെ മൊബൈൽ ഫോണും പണവുമടങ്ങിയ മറ്റ് രേഖകളും വസ്ത്രങ്ങളുമടങ്ങിയ ബാഗ് വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോടിനും, വടകരക്കുമിടയിൽ മോഷ്ടിക്കപ്പെട്ടു. പുരുചേരിയിൽ നിന്നും ഔദ്യോഗിക ആവശ്യങ്ങൾ ക്കായി എ.സി. കോച്ചിൽ മാഹിയിലേക്ക് വരികയായിരുന്ന ഡ്രഗ് ഇൻസ്പക്ടർ കീർത്തനക്കാണ് ഈ ദുരനുഭവം. ഉറക്കമുണർന്ന് പല്ലു തേക്കാൻ ടോയ് ലറ്റിലേക്ക് പോയപ്പോഴാണ് ബാഗ് മോഷ്ടിക്കപ്പെട്ടത്.. ഉടൻ ആർ.പി.എഫിനെ വിവരമറിയിച്ചിരുന്നു. മാഹിയിലെത്തിയ ഇവർക്ക് ബാഗ് കണ്ടു കിട്ടിയെന്ന് കോഴിയോട് ആർ.പി.എഫ്. ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും അതിൽ പണവും മൊബൈൽ ഫോണും കാണാനില്ലായിരുന്നു. കീർത്തന കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്.

പലപ്പോഴും യാത്രക്കാരുടെ ബാഗുകളും മറ്റും ഈ ട്രെയിനിൽ നഷ്ടപ്പെടുന്നതായി പരാതിയുണ്ട്. കണ്ണൂരിലെ ദമ്പതികൾക്കാണ് കഴിഞ്ഞയാഴ്ച ബേഗ് നഷ്ടമായത്.പുതുച്ചേരി - മാഹി ട്രെയിനിൽ മോഷണം പതിവായി.


മാഹി: പുതുച്ചേരിയിൽ നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്ന ട്രെയിൻ യാത്രക്കാരിയുടെ മൊബൈൽ ഫോണും പണവുമടങ്ങിയ മറ്റ് രേഖകളും വസ്ത്രങ്ങളുമടങ്ങിയ ബാഗ് വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോടിനും, വടകരക്കുമിടയിൽ മോഷ്ടിക്കപ്പെട്ടു. പുരുചേരിയിൽ നിന്നും ഔദ്യോഗിക ആവശ്യങ്ങൾ ക്കായി എ.സി. കോച്ചിൽ മാഹിയിലേക്ക് വരികയായിരുന്ന ഡ്രഗ് ഇൻസ്പക്ടർ കീർത്തനക്കാണ് ഈ ദുരനുഭവം. ഉറക്കമുണർന്ന് പല്ലു തേക്കാൻ ടോയ് ലറ്റിലേക്ക് പോയപ്പോഴാണ് ബാഗ് മോഷ്ടിക്കപ്പെട്ടത്.. ഉടൻ ആർ.പി.എഫിനെ വിവരമറിയിച്ചിരുന്നു. മാഹിയിലെത്തിയ ഇവർക്ക് ബാഗ് കണ്ടു കിട്ടിയെന്ന് കോഴിയോട് ആർ.പി.എഫ്. ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും അതിൽ പണവും മൊബൈൽ ഫോണും കാണാനില്ലായിരുന്നു. കീർത്തന കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്.

പലപ്പോഴും യാത്രക്കാരുടെ ബാഗുകളും മറ്റും ഈ ട്രെയിനിൽ നഷ്ടപ്പെടുന്നതായി പരാതിയുണ്ട്. കണ്ണൂരിലെ ദമ്പതികൾക്കാണ് കഴിഞ്ഞയാഴ്ച ബേഗ് നഷ്ടമായത്.പുതുച്ചേരി - മാഹി ട്രെയിനിൽ മോഷണം പതിവായി.


മാഹി: പുതുച്ചേരിയിൽ നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്ന ട്രെയിൻ യാത്രക്കാരിയുടെ മൊബൈൽ ഫോണും പണവുമടങ്ങിയ മറ്റ് രേഖകളും വസ്ത്രങ്ങളുമടങ്ങിയ ബാഗ് വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോടിനും, വടകരക്കുമിടയിൽ മോഷ്ടിക്കപ്പെട്ടു. പുരുചേരിയിൽ നിന്നും ഔദ്യോഗിക ആവശ്യങ്ങൾ ക്കായി എ.സി. കോച്ചിൽ മാഹിയിലേക്ക് വരികയായിരുന്ന ഡ്രഗ് ഇൻസ്പക്ടർ കീർത്തനക്കാണ് ഈ ദുരനുഭവം. ഉറക്കമുണർന്ന് പല്ലു തേക്കാൻ ടോയ് ലറ്റിലേക്ക് പോയപ്പോഴാണ് ബാഗ് മോഷ്ടിക്കപ്പെട്ടത്.. ഉടൻ ആർ.പി.എഫിനെ വിവരമറിയിച്ചിരുന്നു. മാഹിയിലെത്തിയ ഇവർക്ക് ബാഗ് കണ്ടു കിട്ടിയെന്ന് കോഴിയോട് ആർ.പി.എഫ്. ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും അതിൽ പണവും മൊബൈൽ ഫോണും കാണാനില്ലായിരുന്നു. കീർത്തന കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്.

പലപ്പോഴും യാത്രക്കാരുടെ ബാഗുകളും മറ്റും ഈ ട്രെയിനിൽ നഷ്ടപ്പെടുന്നതായി പരാതിയുണ്ട്. കണ്ണൂരിലെ ദമ്പതികൾക്കാണ് കഴിഞ്ഞയാഴ്ച ബേഗ് നഷ്ടമായത്. (ചിത്രം : പ്രതീകാത്മകം )

മാഹിയിലെ വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഉടൻ നികത്തും


മാഹി:മാഹിയിലെ വിവിധ ഗവൺമെൻറ് ഓഫീസുകളിലെയും,പ്രത്യേകിച്ച് മാഹി മുൻസിപ്പാൽ ഓഫീസിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്താൻ നടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി ചീഫ് സെക്രട്ടറി ഉറപ്പു നൽകിയതായി രമേശ് പറമ്പത്ത് എം എൽ എ അറിയിച്ചു.

മാഹി മുൻസിപ്പാൽ ഓഫീസിൽ കമ്മീഷണർ ഉൾപ്പെടെ ആകെയുള്ള 73 തസ്തികകളിൽ 52 തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. കമ്മീഷണർ, ഓഫീസ് മേനേജർ, അസിസ്റ്റൻ്റ് എഞ്ചിനിയർ, ജൂനിയർ എഞ്ചിനിയർ, ക്ലാർക്കുമാർ തുടങ്ങിയ തസ്തികൾ ഒഴിഞ്ഞു കിടക്കുന്നത് കാരണം ഓഫീസിൻ്റെ പ്രവർത്തനം തന്നെ താളം തെറ്റുകയാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പുതുച്ചേരി ചീഫ് സെക്രട്ടറി ശരത്ത് ചൗഹാനെ കണ്ട് മാഹി മുൻസിപ്പാലിറ്റി ഉൾപ്പെടെ മാഹിയിലെ വിവിധ വകുപ്പുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തുന്ന കാര്യം ചർച്ച ചെയ്യുകയും പ്രശ്നത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഒഴിവുകൾ നികത്താൻ ഉടൻ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ടെന്ന് എം എൽ എ അറിയിച്ചു.

capture_1719595040

കെ.പങ്കജാക്ഷനെ അനുസ്മരിച്ചു

മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ സ്ഥാപക രക്ഷാധികാരിയും സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാനിദ്ധ്യമായിരുന്ന കെ.പങ്കജാക്ഷൻ്റെ അകാലത്തിലുണ്ടായ നിര്യാണത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനും നമ്മുടെ സമുഹത്തിനും ഉണ്ടായ തിരാദുഃഖത്തിൽ പങ്കുചേർന്നു കൊണ്ട് പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി. അനുസ്മരണ യോഗം പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കോളോത്ത് ഉദ്ഘാടനം ചെയ്തു. അലി അക്ബർ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. എം.ശ്രീജയൻ, ഉത്തമൻ തിട്ടയിൽ, സതീശൻ തെക്കയിൽ, കെ.വി.ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, എം.എ.കൃഷ്ണൻ, പത്മനാഭൻ പത്മാലയം, പി.കെ.ശ്രീധരൻ മാസ്റ്റർ, കെ.സുജിത്ത് സംസാരിച്ചു.

c065ac2f-1526-4530-8bca-b039285d7b76

വിദ്യാലയങ്ങളിൽ

 ബാഗില്ലാ ദിനം ആഘോഷിച്ചു


മാഹി മേഖലയിലെ 8-ാം തരം വരെയുള്ള വിദ്യാലയങ്ങളിൽ ബാഗില്ലാ ദിനം ആഘോഷിച്ചു. മാസത്തിലെ അവസാന പ്രവർത്തിദിനമാണ് 

ബാഗ് ലസ് ഡേ.

മാഹി പാറക്കൽ ഗവ. എൽ.പി. സ്കൂളിൽ

ബാഗില്ലാ ദിനാഘോഷ പരിപാടികൾ പി.ടി.എ. പ്രസിഡൻ്റ് ബൈജു പൂഴിയിൽ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത മജീഷ്യൻ രാജേഷ് ചന്ദ്ര മാജിക്ക് അവതരിപ്പിച്ചത് കുട്ടികൾക്ക് .

മാന്ത്രിക പരിപാടികളിൽ വിദ്യാർത്ഥികളും ആവേശത്തോടെ പങ്കെടുത്തു. വിവിധ വർണശീലകളിൽ നിന്നും ദേശീയപതാക സൃഷ്ടിച്ച് മാജിക്ക് ഷോ സമാപിക്കുമ്പോൾ ആഹ്ലാദത്തിമിർപ്പോടെ വിദ്യാർത്ഥികൾ ആരവമുയർത്തി.


സ്കൂൾ പ്രഥമാധ്യാപകൻ

ബാലപ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജീഷ്മ എം.കെ. സ്വാഗതവും അമൃത പുരുഷോത്തമൻ നന്ദിയും പറഞ്ഞു.


ഉച്ചക്ക് ശേഷം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി 

ദന്തസംരക്ഷണ സെമിനാറും

ദന്തപരിശോധനയും നടത്തി.

ഡോ. വിജേഷ് അടിയേരി ക്ലാസ്സെടുത്തു. ഡോ. നമിത ദന്തപരിശോധന നടത്തി.

കുമാരി പി. മേഘ്ന, അണിമ പവിത്രൻ, റഷീന. ഉമാശങ്കരി ,ജയദേവ് വളവിൽ അക്ഷയ തുടങ്ങിയവർ നേതൃത്വം നൽകി.

പുതിയ വിദ്യാഭ്യാസ പദ്ധതി NEP 2020 ൻ്റെ ഭാഗമായുള്ള ബാഗില്ലാ ദിനാഘോഷം രക്ഷാകർത്താക്കളും വിദ്യാർത്ഥികളും അധ്യാപകരും അവിസ്മരണീയമാക്കി. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

പായസ വിതരണവും നടന്നു


ചിത്ര വിവരണം: മജീഷ്യൻ രാജേഷ് ചന്ദ്ര മായിക കാഴ്ചകളൊറുക്കി കുട്ടികളുമായി സംവദിക്കുന്നു

d62da48c-77f8-4c19-9feb-be28dfd831e9

ജില്ലാ തല പ്രസംഗ മത്സര വിജയികൾ


തലശ്ശേരി::അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്

ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ജില്ലാ തലത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ വിജയികൾ:


ജനിയർ എൽ പി വിഭാഗം

ഒന്നാം സ്ഥാനം

സഹ ഐഷിൻ വി.സി

(ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ )

രണ്ടാം സ്ഥാനം രണ്ട് പേർക്ക്

ഐസ മെഹക് ബിൻത് ഹാരീസ്

( യുനിക് കിഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ )

ഇവാനിയ അനീഷ്

(ശാന്തി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പേരാവൂർ )

മൂന്നാം സ്ഥാനം

രണ്ട് പേർക്ക്

സാറ മുവാസ്

(സാൻ ജോസ് മെട്രോ പോളിറ്റൻ സ്കൂൾ തലശേരി )

ഹൃദന്യസനിൽ

(സാൻ ജോസ് മെട്രോ പോളിറ്റൻ സ്കൂൾ തലശ്ശേരി

സീനിയർ എൽ പി .വിഭാഗം

ഒന്നാം സ്ഥാനം

സാവന്ന എച്ച് ജിത്ത്

(സാൻ ജോസ് മെട്രോ പോലീറ്റൻ സ്കൂൾ തലശേരി )

രണ്ടാം സ്ഥാനം രണ്ട് പേർക്ക്

റയാൻ ജംഷീദ്

റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ തളിപ്പറമ്പ

നിദ.സി

റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ തളിപ്പറമ്പ

മൂന്നാം സ്ഥാനം രണ്ട് പേർക്ക്

ആദിൻ ജയകിഷ്

(സാൻ ജോസ് മെട്രോ പോലിറ്റൻ സ്കൂൾ തലശ്ശേരി )

യു.പി വിഭാഗം

ഒന്നാം സ്ഥാനം

എയ്ഞ്ചൽ മാത്യു .

(സെന്റ് ജോസഫ് സ്കൂൾ വായാട്ട് പറമ്പ്)

രണ്ടാം സ്ഥാനം രണ്ട് പേർക്ക്

മിൻഹ ഷെറിൻ

( കേന്ദ്രീയ വിദ്യാലയം കണ്ണൂർ )

ഗൗരി കൃഷ്ണ

(ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂൾ പേരാവൂർ

മൂന്നാം സ്ഥാനം രണ്ട് പേർക്ക്

ഹിബ ആയിഷ

(സാൻ ജോസ് മെട്രോ പോളിറ്റൻ സ്കൂൾ തലശേരി )

വേധിക ജിതേഷ്

(ശാന്തി നികേതൻ ഇംഗ്ലീഷ് സ്കൂൾ പേരാവൂർ )

ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം

.നിദ നൗഷാദ്

(റോയൽ ഇംഗ്‌ഷീഷ് സ്കൂൾ

തളിപറമ്പ)


രണ്ടാം സ്ഥാനം

റിസ ഫാത്തിമ .പി

റോയൽ ഇംഗ്ലീഷ് മീഡിയം

സ്കൂൾ തളിപ്പറമ്പ

പ്രവീൺ.ടി.പി.(54) ( ബി.എസ്.എഫ്.) നിര്യാതനായി 

തലശ്ശേരി:

ടെമ്പിൾ ഗെയിററിൽ പരേതരായ ടി.പി.മോഹനന്റെയും (മോഹന വിലാസം ഹോട്ടൽ) .കമലയുടെയും മകൻ പ്രവീൺ.ടി.പി.(54) ( ബി.എസ്.എഫ്.) അന്തരിച്ചു.ഭാര്യ സവിത, മകൻ ദേവനന്ത്.സഹോദരങ്ങൾ പ്രീത, പ്രസീദ്, പ്രിയ, പ്രീതി. സംസ്ക്‌കാരം ഇന്ന് (29.6.2024) ബാഗ്ലൂരിൽ..

ചാലക്കര 'സഹപാഠി' ഒരുക്കുന്ന അനുമോദനം മാഹി എം. എൽ. എ.രമേശ് പറമ്പത്ത് ഇന്ന് ഉദ്ഘാടനം ചെയ്യും


മാഹി: ചാലക്കര ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടനയായ 'സഹപാഠി ' സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങ് മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും

 ജൂൺ 29നു ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് സ്കൂൾ ഓഡിറ്റോറിയമായ ഉസ്മാൻ കൺവെൻഷൻ ഹാളിലൊരുക്കുന്ന അനുമോദന പരിപാടിയിൽ

 2024 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയ നേട്ടത്തിൽ പങ്കാളികളായ മുഴുവൻ കുട്ടികളെയും അനുമോദിക്കും.

 ഒപ്പം പോണ്ടിച്ചേരി പോലീസ് വകുപ്പിൽ സബ് ഇൻ്സ്പെക്ടറായി പ്രമോഷൻ ലഭിച്ച 

വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും 'സഹപാഠി ' എക്സിക്യുട്ടിവ് അംഗവുമായ പി.പി. അനിൽകുമാറിനെ ആദരിക്കും.

ജനാബ് കുഞ്ഞിപ്പക്കി സാഹിബിൻ്റെ ഓർമ്മകളോടെ സംഘടിപ്പിക്കുന്ന അനുമോദന സമ്മേളനത്തിൽ ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ നിന്നു വിരമിച്ച ഹെഡ്മാസ്റ്റർ എം മുസ്തഫ മുഖ്യാതിഥിയായി പങ്കെടുക്കും

836921b0-48ad-4970-bc6f-b72dd93ec710

തലശ്ശേരി ലയൺസ് ക്ലബ്ബ് ഗോൾഡൻ സ്റ്റാർ പ്രസിഡന്റായി സെൻസെയ് സി. എൻ. മുരളിയെയും സെക്രട്ടറിയായി സി. രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു.


തലശ്ശേരി. പുതുതായി രൂപീകരിച്ച തലശ്ശേരി ലയൺസ് ക്ലബ്ബ് ഗോൾഡൻ സ്റ്റാർ പ്രസിഡന്റായി സെൻസെയ് സി. എൻ. മുരളിയെയും സെക്രട്ടറിയായി സി. രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ. അഡ്വ. വി. ടി. ഷീല, സി. പി. സുജിത് കുമാർ, ഇ. പി. പ്രഷീജ് ( വൈ. പ്രസിഡണ്ട് മാർ )ഇ. എൻ. അനൂപ് (ട്രഷ), കെ. രഞ്ജിത്ത് കുമാർ, കെ. മുരളി, റെമിൽ രാജ്‌ ( ഡയറക്ടർമാർ ), കെ. വി. യതീന്ദ്രൻ ( ചെയർമാൻ, മാർക്കറ്റിംഗ് ആൻഡ്‌ കമ്മ്യൂണിക്കേഷൻ ), സി. പ്രീത് , സത്യാനന്ദ് മുരിക്കോളി .

 ദിലീപ്കുമാർ ടി എം ൻ്റെ അധ്യക്ഷതയിൽ ലയൺസ്

ഡിസ്ട്രിക്ട് ഗവർണർ സിഎ റെജീഷ് ടി കെ ഉദ്ഘാടനം നിർവ്വഹിച്ചു


capture_1719598500

അംഗത്വ സ്ഥാനാരോഹണം

ലയൺസ് ഡിസ്ട്രിക് കാബിനറ്റ് സെക്രട്ടറി ശ്രീനിവാസ പൈ യും

ഭാരവാഹികളുടെയും പ്രസിഡണ്ടിൻ്റെയും സ്ഥാനാരോഹണം

 ഗ്ലോബൽ എക്സ്റ്റൺഷൻ ചെയർമാൻ രാജേഷ് കുഞ്ഞപ്പനും നിർവ്വഹിച്ചു. 

അനൂപ് കേളോത്ത് (ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറർ)

, എസ് ബിജോയ് (റീജനൽചെയർ പെഴ്സൺ)

 സുധേഷ് പി പി ( സോൺ ചെയർപെഴ്സൺ) തുടങ്ങിയവർ പ്രസംഗിച്ചു

സഫിയ  നിര്യാതയായി

       മാഹി:പള്ളൂർ ബുഷറ മൻസിലിലെ കരക്കണ്ടത്തിൽ എ.പി.സഫിയ (74) നിര്യാതയായി. ഭർത്താവ്: പരേതനായ തായത്ത് ഉമ്മർ കുട്ടി. മക്കൾ: അബ്ദുനാസർ, യൂസുഫ്, നൌഷാദ്, ബുഷ്റ, സജ്റ. ജാമാതക്കൾ: ഫിറോസ്, മുനാം, ഫെമിത, ശംഷാദ്, ഷൈമ. സഹോദരങ്ങൾ:

എ.പി.ഷെറീഫ, പരേതരായ എ.പി.ഇബ്രാഹിം, എ.പി.മഹമ്മൂദ്, എ.പി.യുസുഫ്, എ.പി.അബ്ദുൽഖാദർ എ.പി.അഷ്റഫ്, എ.പി.ആസിയ.

bc34e9e2-fed4-4cf2-89ee-c449a1285ec4

ദന്ത സംരക്ഷണ

ബോധവത്ക്കരണ

ക്ലാസ് സംഘടിപ്പിച്ചു.


മാഹി: ഈസ്റ്റ് പള്ളൂർഗവ: അവറോത്ത് യു.പി.സ്കൂളിൽ

ദന്ത സംരക്ഷണ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. 

 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെൻ്റൽ സയൻസസ് ആൻഡ് ഹോസ്പിറ്റൽ, പബ്ലിക് ഹെൽത്ത് ഡെൻ്റിസ്ട്രി വിഭാഗം മേധാവി ഡോ. രജനി മേരി ജോർജ് ക്ലാസിന് നേതൃത്വം നൽകി.

സ്കൂൾ ഹെഡ് മിസ്റ്റേഴ്സ് ഇൻ ചാർജ് എ ബിജുഷ അധ്യക്ഷത വഹിച്ചു.

കെ ശ്രീജ വിശിഷ്ട വ്യകതിയെ ആദരിച്ചു.

ഡോ: എസ് സിദ്ധാർഥ്, ഡോ: മുഹമ്മദ്‌ അഫ്രീദ്, ചിത്രകലാ അധ്യാപകൻ ടി എം സജീവൻ, വി സൗജത്, എ വി സിന്ധു,ടി വി ജമുനഭായ് നേതൃത്വം നൽകി.

കെ ഷിജിന സ്വാഗതവും കെ പി സാനിദ നന്ദിയും പറഞ്ഞു


ചിത്രവിവരണം:ഡോ. രജനി മേരി ജോർജ് ക്ലാസ്സെടുക്കുന്നു

പുതുച്ചേരി സംസ്ഥാന GST ഗ്രീവൻസ്

റീഡ്രസ്സൽ കമ്മിറ്റി മെമ്പറായി  മാഹി.വ്യാപാരി വ്യവസായി ഏകോപനസമിതി ചേർമാൻ  കെ.കെ. അനിൽകുമാറിനെ തിരഞ്ഞെടുത്തു പുതുച്ചേരി GST അഡീഷനൽ കമ്മീഷണർ രുചിഭിഷ്ട  അറിയിച്ചു  സംസ്ഥനത്ത് മറ്റു വ്യാപാരി പ്രതിനിധികളായ മറ്റു പതിനൊന്ന് പേരേയും തിരഞ്ഞെത്തു

606cab27-47ad-4ffe-8dff-67674acd9479-(1)

അപകടം തലക്ക് മുകളിൽ


മാഹി:ഈസ്റ്റ് പള്ളൂർ ബൈപ്പാസ് സിഗ്നൽ ജംഗ്ഷന് സമീപത്ത് സ്പിന്നിംഗ് മിൽ റോഡിൽ റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന വൻമരം വാഹനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി.. നിരവധി ആളുകളും വിദ്യാർത്ഥികളും ബസ് കാത്തു നിൽക്കുന്നത് ഈ സ്ഥലത്താണ്. കൂടാതെ ബൈപ്പാസിലെ സിഗ്നൽ കാത്തിരിക്കുന്ന വാഹനങ്ങളും ഇതിനടിയിലാണ് നിർത്തിയിടുന്നത്. ഇലക്ട്രിക്‌ ലൈനും ഇതിലൂടെകടന്നുപോകുന്നുണ്ട്. വൻ ദുരന്തം ഒഴിവാക്കാനായി എത്രയും പെട്ടെന്ന് അധികൃതർ ഈ മരംമുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം


ചിത്രവിവരണം:റോഡിൽ ചരിഞ്ഞ് കിടക്കുന്ന വൻമരം

സമ്പാദ്യം നാളേക്ക് '

പദ്ധതി ആരംഭിച്ചു


തലശ്ശേരി:സമ്പാദ്യം നാളേക്ക്" എന്ന സന്ദേശവുമായി ടെലിച്ചെറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സേവിങ് ബാങ്ക് റെക്കറിംഗ് ഡിപ്പോസിറ്റ് ക്യാമ്പയിനിന്റെ ചിറക്കര ബ്രാഞ്ച് തല ഉദ്ഘാടനം നഗരസഭാംഗം ടി വി റാഷിദ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ കെ വിനയരാജ് അധ്യക്ഷതവഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ പി രാജേന്ദ്രൻ പദ്ധതി വിശദീകരിച്ചു . ബാങ്ക് വൈസ് ചെയർമാൻ അഡ്വ: എം.വി മുഹമ്മദ് സലീംസംസാരിച്ചു.

 ജനറൽ മാനേജർ പി. രത്‌നേഷ് സ്വാഗതവും ബ്രാഞ്ച് മാനേജർ കെ.വി രജീഷ് നന്ദിയും പറഞ്ഞു



ചിത്രവിവരണം: ടി.വി. റാഷിദ ഉദ്ഘാടനം ചെയ്യുന്നു.

be316625-675c-46ec-815d-1b136a0846c8

പള്ളൂരിലെ ബൈ പാസ്സ് പാലത്തിന് വിള്ളൽ


മാഹി:പള്ളൂരിൽ നിന്നും ചാലക്കരയിലേക്കുള്ള റോഡിൽ തലശ്ശേരി - മാഹിബൈ പാസ്സിന് വേണ്ടി നിർമ്മിച്ച പാലത്തിൽ വിള്ളൽ : റോഡിൽ കുറുകെയും, പാർശ്വ മതിലിലും വിള്ളൽ വീണിട്ടുണ്ട്. മഴക്കാലം തുടങ്ങിയത് മുതൽ പാലത്തിൽ രണ്ടിടത്ത് മഴ വെള്ളം സ്ഥിരമായി കെട്ടിക്കിടക്കുകയുമാണ്. കുന്നിൽ മുകളിലുള്ള പാലത്തിലേക്കുള്ള റോഡ് കുത്തനെയുള്ള കയറ്റമാണ്. പാലത്തിലെത്തിയാൽ മാത്രമേ മറുഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ കാണാനാവൂ.


ചിത്രവിവരണം: വിള്ളൽ വീണ പള്ളൂരിലെ മേൽപ്പാലം

08b6d159-cb1d-449a-ad08-859dad3d238c

എൻ.സി.പി. അനുസ്മരിച്ചു


തലശ്ശേരി:മുൻ കെ.പി. സി.സി. പ്രസിഡണ്ടു സി.കെ. ജി യുടെയും, എൻസിപി അഖിലേന്ത്യാ ട്രഷററുംമന്ത്രിയുംമായിരിന്ന ഏ. സി. ഷൺമുഖദാസിന്റെയും ഓർമ്മദിനത്തിൽ എൻസിപി (എസ്) തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.യോഗത്തിൽ എൻ.സി.പി. (എസ് ) തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു, കെ.വിനയരാജ്, കെ.വി. രജീഷ്, കെ.വി.മുസ്തഫ , എൻ. വത്സരാജ്, പി.കെ. രാഗേഷ് സംസാരിച്ചു


ചിത്രവിസരണം: കെ.വിനയരാജ് അനു സ്മരണ ഭാഷണം നടത്തുന്നു

fdf3559f-033f-4000-9ea5-386039276cde

ഒ വി റോഡിൽ ബസുകളുടെ അനധികൃത സ്റ്റോപ്പ് ഗതാഗതക്കുരുക്കു ണ്ടാക്കുന്നു 


തലശ്ശേരി : തിരക്കേറിയ വിതി കുറഞ്ഞ വൺ വേ യായ ഒ.വി. റോഡിൽ ബസ്സുകൾ അമിത വേഗതയിൽ ഓടിയെത്തുന്നതും , തോന്നിയ പോലെ നിർത്തുന്നതും, ഗതാഗതക്കുരുക്കും അപകട ഭീതിയുമുണർന്നുന്നു

കണ്ണൂർ, അഞ്ചരക്കണ്ടി, 

ചിറക്കുനി, പാറപ്രം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ ഒ വി റോഡിൽ എൻ സി സി റോഡ് കവലയിൽ നിർത്തി യാത്രക്കാരെ കയറ്റുന്നത് ഗതാഗതക്കുരുക്കിനും യാത്രാ തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നു.

 വീതിക്കുറഞ്ഞ ഒ വി റോഡിൽ സ്വകാര്യ ബസുകൾ അഞ്ചും പത്തും മിനിറ്റുകൾ നിർത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതിനായി കാത്തു നിൽക്കുന്നത് കാൽനട യാത്രക്കാർക്കും വാഹന യാത്രികർക്കും സമീപത്തെ വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു. ഇവിടെ ബസ് നിർത്തിയിടുന്നതു മൂലം സമീപത്തെ പോക്കറ്റ് റോഡിലേക്കും സ്ഥാപനങ്ങളിലേക്കും പോകേണ്ടുന്ന യാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ പ്രയാസപ്പെടുകയാണ്. ബസിൻ്റെ മറവിലൂടെ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുതിച്ചു വരുന്ന ഇരുചക്ര വാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും ഇടയിൽപെട്ട് അപകടങ്ങൾക്ക് ഇരയാകുന്നതും കുറവല്ല. 

പല ഭാഗങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർ 

എൻ സി സി റോഡിൽ ബസിറങ്ങിയാണ് പഴയ ബസ് സ്റ്റാൻ്റിലേക്കും മറ്റും കാൽനടയായിപോകുന്നത്

ഒ വി റോഡിൽ ബസുകൾ അനധികൃതമായി നിർത്തിയിടുന്നത് ഒഴിവാക്കാൻ മുമ്പ് ഈ കവലയിൽ ഒരു ട്രാഫിക് പോലീസുകാരൻ്റെസാന്നിദ്ധ്യമുണ്ടായിരുന്നു.. ഇപ്പോൾഅതില്ലാത്തതാണ് ബസുകളുടെ 

അനധികൃത സ്റ്റോപ്പുകൾ വ്യാപകമായതെന്നാണ് പരിസത്തെ വ്യാപാരികൾ പറയുന്നത്.അമിത വേഗതയിൽ മറികടന്നെത്തുന്ന ബസ്സുകൾ രണ്ട് വർഷം മുമ്പും മനുഷ്യജീവൻ കവർന്നിരുന്നു.


ചിത്രവിവരണം: ബസ് ഒ.വി. റോഡരികിൽ അനധികൃതമായി നിർത്തിയിടുന്നു

c4aee7ea-1065-4baa-90af-2c6274237375-(1)

പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ അജ്ഞാതനെ കാണാനില്ല


തലശ്ശേരി :കൊടുവള്ളി പാലത്തിന് മുകളിൽ നിന്നും അജ്ഞാതൻ പുഴയിലേക്ക് ചാടി. വെള്ളിയാഴ്ച രാവിലെ 8.45 യോടെയാണ് സംഭവം.

 പുഴയിലേക്ക് ചാടുന്നത് കണ്ട സമീപത്തെ മത്സ്യ തൊഴിലാളി വിവരം ഫയർ ഫോഴ്സിനെയും പൊലിസിനെയും അറിയിക്കുകയായിരുന്നു..തലശ്ശേരിയിൽ നിന്നും അഗ്നിശമന സേനയും പൊലീസും തീരദേശ പൊലീസും എത്തി. സ്കൂബ ടീമിനെ ഉപയോഗിച്ച്  തിരച്ചിൽ നടത്തിയെങ്കിലും പുഴയിലേക്ക് ചാടിയ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല സ്റ്റേഷൻ ഓഫിസർ വാസന്തിൻ്റെ നേതൃത്വത്തിലാണ് തീരച്ചിൽ നടക്കുന്നത്.


ചിത്ര വിവരണം:പുഴയിൽ തെരച്ചിൽ നടത്തുന്ന സംഘം

e965e9a3-4662-4dfc-92af-100bb045ea24-(1)

ചാലക്കരയുടെ പ്രദേശിക ചരിത്ര സെമിനാർ നടത്തി.


മാഹി: സി.ബി.എസ്.ഇ. പാഠ്യപദ്ധതിയുടെ ഭാഗമായി ബാഗ് ഇല്ലാ ദിനത്തിൽ നാട്ടറിവിന്റെ ഭാഗമായി ചാലക്കരയുടെ പ്രാദേശിക ചരിത്രം എന്ന വിഷയത്തിൽ ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു പ്രബന്ധം അവതരിപ്പിച്ചു.

ഗതകാല ചരിത്രം, നാട്ടുവിശേഷം, കോളനി വാഴ്ച, വിമോചന സമരം, വ്യക്തി വിശേഷങ്ങൾ എന്നിവ അവതരിപ്പിക്കപ്പെട്ടു.

തുടർന്ന് നടന്ന സംവാദത്തിൽ അദ്ധ്യാപികമാരായ പി.ഇ.സുമ, സുജിത രയരോത്ത്, എന്നിവരും വിദ്യാർത്ഥികളായ യദു നന്ദ്, ശ്വേത, കെ.തഹാനി പങ്കെടുത്തു. ചരിത്ര ക്വിസ്സ് മത്സര വിജയി കൾക്ക് പ്രധാനാദ്ധ്യാപകൻപി.എം. വിദ്യാസാഗർ സമ്മാനങ്ങൾ വിതരണം ചെയ്തു.


ചിത്രവിവരണം: ചരിത്ര ക്വിസ്സ് മത്സര വിജയി കൾക്ക് പ്രധാനാദ്ധ്യാപകൻ വിദ്യാസാഗർ സമ്മാനം നൽകുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2