പ്രതീക്ഷിക്കാം ഏത് നിമിഷവും തലശ്ശേരിയിൽ കെട്ടിട ദുരന്തങ്ങൾ : ചാലക്കര പുരുഷു

പ്രതീക്ഷിക്കാം ഏത് നിമിഷവും തലശ്ശേരിയിൽ കെട്ടിട ദുരന്തങ്ങൾ : ചാലക്കര പുരുഷു
പ്രതീക്ഷിക്കാം ഏത് നിമിഷവും തലശ്ശേരിയിൽ കെട്ടിട ദുരന്തങ്ങൾ : ചാലക്കര പുരുഷു
Share  
2024 Jun 27, 10:14 PM
VASTHU
MANNAN

പ്രതീക്ഷിക്കാം ഏത് നിമിഷവും തലശ്ശേരിയിൽ

 കെട്ടിട ദുരന്തങ്ങൾ

:ചാലക്കര പുരുഷു

തലശ്ശേരി: നഗര ഹൃദയത്ത് നൂറ്റാണ്ടോളം പഴക്കമുള്ള ജീർണ്ണിച്ച് ഏത് നിമിഷവും നിലം പൊത്താൻ പാകത്തിൽ നിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ച് മാറ്റാത്തതിന്നാൽ വാഹനങ്ങളും യാത്രികരും കാൽനട യാത്രക്കാരും ഒരുപോലെ ഭീതിയിലാണ്. 

നിരവധി വിദ്യാലയങ്ങളും നൂറ് കണക്കിന് തൊഴിൽ സ്ഥാപനങ്ങളുമുള്ള നഗരത്തിൽ തിരക്കൊഴിഞ്ഞനേരമുണ്ടാകില്ല. ബി.ഇ.എം.പി. ഹൈസ്ക്കൂളിന് മുന്നിൽ എം.ജി.റോഡിലെ നിരനിരയായുള്ള കെട്ടിടങ്ങൾക്ക് നൂറ്റാണ്ടിന്റെ വയസ്സുണ്ട്. ഇവിടെ അപകടം പതിയിരിക്കുകയാണ്. പല ഷോപ്പുകളുടേയും മുൻ ഭാഗം പെയിന്റടിച്ച് സുന്ദരമാക്കി വെച്ചത് കാണാം.പിൻഭാഗം പഴകി ജീർണ്ണിച്ച് വിള്ളൽ വീണിട്ടിട്ടുണ്ട്. പനങ്കാവ് ലൈനിലെ കെട്ടിട സമുച്ഛയം പൊളിച്ചു മാറ്റാൻ നഗരസഭ മൂന്ന് പതിറ്റാണ്ട് മുമ്പ് തന്നെ തീരുമാനിച്ചതാണ്. ഈ കെട്ടിടങ്ങളിൽ നിന്ന് നഗരസഭ ഇപ്പോഴും വാടക വാങ്ങുന്നുണ്ട്.

മെയിൻറോഡിലെ സെയ്താർ പള്ളി മുതൽ പഴയ ബസ്സ് സ്റ്റാന്റ് ട്രാഫിക് ജംഗ്ഷൻ വരെയുള്ള പല കെട്ടിടങ്ങളും അനധികൃതമായി മുൻഭാഗം മാത്രം റിപ്പയർ ചെയ്ത് മോടി കൂട്ടിയത് കാണാം.

വളരെ തിരക്കേറിയ ഒ. വി. റോഡിൽ മൂന്നിൽ പരം കടമുറികളാണ് ജീർണ്ണതയിൽ ഏത് നിമിഷവും മഴയിൽ നിലം പൊത്താൻ കാത്ത് നിൽക്കുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ഒട്ടേറെ വഴി യാത്രക്കാരും, വാഹനങ്ങളുമാണ് ഇതു വഴി കടന്ന് പോവുന്നത്.. അപകട നിലയിലായ കെട്ടിടം പൊളിച്ച് മാറ്റാൻ കോടതി ഉത്തരവുണ്ടായിട്ടും, നഗരസഭാ അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് പരാതി. ആഴ്ചകൾക്ക് മുമ്പാണ് തലശ്ശേരി പഴയ ബസ്സ് സ്റ്റാന്റിലെ കെ.ആർ.ബിസ്ക്കറ്റ് കമ്പനി കാലപഴക്കത്തിൽ തകർന്ന് വീണത്. വൻ ദുരന്തമാണ് അന്ന് തലനാരിഴക്ക് ഒഴിവായത്..

2d4d07b2-96bb-4470-830d-8a954f3ff46f-(1)

പിയർ റോഡിൽ അറ്റകുറ്റപ്പണികൾ പോലും നടത്താത്ത കാലപ്പഴക്കമുള്ള കുടുസ്സായ മുറികളുള്ള രണ്ട് ലോഡ്ജുകളിൽ അന്യ സംസ്ഥാന തൊഴിലാളികളെ കുത്തി നിറച്ചിരിക്കുകയാണ്. പഴയ പൊലീസ് ക്യാട്ടേർസ്, പഴയ മുൻസിപ്പാൽ ഗസ്റ്റ് ഹൗസ് കെട്ടിടം എന്നിവയുടെ ചുമരുകളിൽ വലിയ മരങ്ങൾ തന്നെ വേരിറക്കിയിട്ടുണ്ട്. ചുമരുകളാവട്ടെ വിള്ളലുകളുണ്ടായ നിലയിലുമാണുള്ളത്.


ചിത്ര വിവരണം: തകർന്ന കെട്ടിടങ്ങളിലൊന്ന്

f95023dd-232d-4833-ad40-98b4cdaa4058

മാഹി-തലശ്ശേരി ബൈപാസിൽ വീണ്ടും വാഹനാപകടം,ഒരു മരണം


തലശ്ശേരി-മാഹി ബൈപാസിൽ വീണ്ടും അപകടമരണം.കവിയൂർ അണ്ടർപാസിന് സമീപമാണ് അപകടം. നടന്നത് . അപകടം നടന്നപ്പോൾ മുകളിൽ നിന്നും സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. കരിയാട് എൻ.എ.എംറോഡിൽ മാരാൻ വീട്ടിൽ മുഹമ്മദ് നസിർ (39) ആണ്‌ മരണപ്പെട്ടത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഇന്നോവ കാറിൽ നിന്നും ഇറങ്ങി മൂത്രമൊഴിക്കാൻ പോകുമ്പോൾ പിറകെ നിയന്ത്രണം വിട്ടു വന്ന സ്വിഫ്റ്റ് കാർ ഇടിച്ച് താഴേക്ക്തെറിച്ച് വീഴുകയായിരുന്നു. ഉടൻ തലശ്ശേരി ഗവ: ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അപകടം


ചിത്രവിവരണം.അപകടത്തിൽപെട്ട വാഹനങ്ങൾ

577f9cfb-7176-48ab-b51b-882984456d38

മരം കടപുഴകി വീണു

മൂന്ന് കാറുകൾ തകർന്നു


ചൊക്ലി: റജിസ്ട്രോഫിസ് പരിസരത്ത് റോഡരികിൽ നിർത്തിയിട്ട മൂന്ന് കാറുകൾക്കുമുകളിൽ വൻമരം കടപുഴകിവീണു.

ചൊക്ലി - പാനൂർ റോഡിൽ എച്ച് പി പമ്പിനു സമീപമാണ് നിർത്തിയിട്ട മൂന്ന് കാറുകൾക്കുമുകളിലേക്ക് മരം പതിച്ചത്. കാറുകൾ തകർന്നു.

9d358039-4007-43dc-8aac-175fa9b4605b

കാറുകളിലും പരിസരത്തും ആരും ഇല്ലാതിരുന്നതിനാൽ ഭാഗ്യം കൊണ്ട് മാത്രം വൻ ദുരന്തം ഒഴിവായി. രണ്ട് വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മരം മുറിച്ച് മാറ്റിയത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.


ചിത്രവിവരണം: കാറുകൾക്ക് മുകളിൽ വീണു കിടക്കുന്ന വൻമരം

36156661-c4d3-4ef8-8bef-be613dc9905c

തലശ്ശേരിയിൽ സി.കെ.ഗോവിന്ദൻ നായർ

അനുസ്മരണം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

എം.വി.കുട്ടികൃഷ്ണൻ നിര്യാതനായി


മാഹി: പന്തക്കൽ പന്തോ ക്കാവിന് സമീപം 'അനന്തകൃഷ്ണ 'യിൽ എം.വി.കുട്ടികൃഷ്ണൻ (74) നിര്യാതനായി.വിമുക്ത ഭടനാണ്. ഭാര്യ: വിജയലക്ഷ്മി.മക്കൾ: വിജിലേഷ് (വെയർ ഹൗസ് ഇൻ-ചാർജ്, മസ്ക്കറ്റ് ), ജിതേഷ് (ഓപ്പറേഷൻ ഡയരക്ടർ, ഐ.ടി.ബെങ്കളൂരു), ദീപ്തി (ഇംപോർട്ട് കോ-ഓർഡിനേറ്റർ, ഖത്തർ) 

    മരുമക്കൾ: ഭവ്യ (അധ്യാപിക, ഇന്ത്യൻ സ്കൂൾ, മസ്ക്കറ്റ് ), അപർണ്ണ (ഐ.ടി.മാനേജർ, ബെങ്കളൂരു), അജിതേഷ് ശങ്കരൻ (റീജിയനൽ മാനേജർ, വോഡാ ഫോൺ, ഖത്തർ) സഹോദരങ്ങൾ: തങ്കമണി, കമലാക്ഷി ,കോമളം, രത്ന വല്ലി ,പരേതരായ സുരേന്ദ്രൻ (വിമുക്തഭടൻ ) പങ്കജം.സംസ്ക്കാരം വെള്ളിയാഴ്ച പകൽ 9 ന് വീട്ടുവളപ്പിൽ

എ. ടി. ഫൽഗുനൻ നിര്യാതനായി..


തലശേരി:ഇടത്തിലമ്പലം മൈത്രി ബസ്‌സ്‌റ്റോപ്പിന്‌ സമീപം മുള്ളൻകുന്നുമ്മൽ അണിയേരി തച്ചോളിഫൽഗുനൻ (82) നിര്യാതനായി.. റിട്ട. എയർഫോഴ്‌സ്‌ ഫ്‌ളൈറ്റ്‌ ലെഫ്‌റ്റനന്റ്‌ ആണ്‌. ഭാര്യ: ജലജ. മക്കൾ: കേണൽ പ്രജിത്ത്‌ (ഇന്ത്യൻ ആർമി), പ്രജോദ്‌ (യുഎസ്‌എ). മരുമക്കൾ: ഡോ ചാന്ദ്‌നി, അനുമോൾ (യുഎസ്‌എ). സഹോദരങ്ങൾ: സതി, രമ, ധനഞ്ജയൻ, പരേതരായ നളിനി, വിജയൻ, അരുണ. സംസ്‌കാരം 29ന്‌ പകൽ 11ന്‌ കോഴിക്കോട്‌ പുതിയപാലം ശ്‌മശാനത്തിൽ


ചമ്പാട് സ്വദേശി അബ്ദുന്നാസിറിന് പ്രധാനമന്ത്രിയുടെ ചികിൽസാ സഹായം


തലശ്ശേരി : പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിലെ മേലെ ചമ്പാട് റാസ് വില്ലയിൽ സി കെ ആയിഷയുടെ മകൻ

അബ്ദുന്നാസിർ ചെറിയാപ്പുല്ലേരിയത്തിന് കാൻസർ ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ഗ്രാൻ്റിന് പ്രധാനമന്ത്രി അംഗീകാരം നൽകി.

പി വി അബ്ദുൾ വഹാബ് എം പി മുഖേന ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് നൽകിയ കത്ത് പരിഗണിച്ചാണ് ചികിൽസാ സഹായം അനുവദിക്കാൻ നിർദേശം നൽകിയത്. കാൻസർ ചികിൽസയുടെ ഭാഗികമായ ചെലവായി ഒരു ലക്ഷത്തി അമ്പതിനായിരം രൂപയാണ് അനുവദിച്ചത്.

ന്യൂഡൽഹി യു.ടി.ആർ. നമ്പർ ഐ ഡി എഫ് ബി എച്ച് - 24159136910, എൻ.ഇ.എഫ്. ടി -

ആർ.ടി.ജി.എസ് മുഖേന നേരിട്ട് തുക ആശുപത്രിയിലേക്ക് അയച്ചതായും വിവരം ലഭിച്ചു. 

അനുവദിച്ച ഗ്രാൻ്റ് തുക അനുവദനീയമായ കാലയളവിലെ ചെലവിൻ്റെ പരിധിയിൽ മാത്രമേ ഉപയോഗിക്കാവൂവെന്നും നിർദ്ദേശമുണ്ട്.

9b41cbd3-5b7f-4a07-b549-82a942e14c60

വീട്ടു മതിൽ തകർന്നു


തലശേരി:കനത്ത മഴയിൽ തലശ്ശേരി ചേറ്റംകുന്നിൽ മതിൽ തകർന്നു. ദോസ്ത്താനയിൽ സാഹിറിൻ്റെ വീട്ടുമതിലാണ് തകർന്നത്.

വ്യാഴാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയിലാണ്  തലശ്ശേരി നഗരസഭയിലെ 50- വാർഡ് ചേറ്റംകുന്നിൽ ദോസ്താനയിൽ സാഹിറിൻ്റെ വീട്ടു മതിൽ തകർന്ന് റോഡിലേക്ക് വീണത് അപകട സമയത്ത് റോഡിൽ വാഹനങ്ങളോ ആളുകളോ ഇല്ലാത്ത തിനാൽ വലിയ അപകടമാണ് ഒഴിവായത്. 'വീട്ടുകാരും സമീപവാസികളുo ചേർന്നാണ് റോഡിലേക്ക് വീണ കല്ലും മണ്ണും നീക്കം ചെയ്തത്.


ചിത്രവിവരണം:റോഡിൽ മതിലിടിഞ്ഞ് വീണ നിലയിൽ

 

0cd07dd2-647c-422d-8231-926fcc574730-(1)

രാമായണ സപ്താഹത്തിൻ്റെ

ആദ്യ ഫണ്ട് സ്വീകരിച്ചു. 


തലശ്ശേരി : തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഈവർഷത്തെ രാമായണ മാസാചരണത്തോടനുബന്ധിച്ച് 

ജൂലായ് 31 മുതൽ ആഗസ്ത 6 വരെ നടക്കുന്ന രാമായണ സപ്താഹത്തിൻ്റെ ആദ്യ ഫണ്ട് ദേവസ്വം റിട്ടയേർഡ് വാദ്യജീവനക്കാരൻ ഗംഗാധര മാരാറിൽ നിന്നും ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ സി.വി ദാമോദരൻ സ്വീകരിച്ചു. ചടങ്ങിൽ ദേവസ്വം ട്രസ്റ്റി അജയകുമാർ , ദേവസ്വം ജീവനക്കാർ, ക്ഷേത്രം ജീർണ്ണോദ്ധാരണ കമ്മിറ്റി ജനറൽ കൺവീനർ പ്രദീപ് കുമാർ ഭക്തജനങ്ങൾ പങ്കെടുത്തു


ചിത്ര വിവരണം: ആദ്യ ഫണ്ട് ദേവസ്വംഎക്സി.. ഓഫീസർ സി.വി. ഭാമോ ധരൻ ഏറ്റുവാങ്ങുന്നു

മാഹിചാലക്കര വയലിലെ കെട്ടിട നിർമ്മാണ തൊഴിലാളിയായ പ്രകാശൻ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് മുന്ന് കോഴികളെ അകത്താക്കിയ ശേഷം അവിടെ തന്നെ വിശ്രമിക്കുന്ന പെരുമ്പാമ്പ്.

നിയമ മന്ത്രിയുമായി ബാർ അസോസിയേഷൻ ചർച്ച നടത്തി


മാഹി:മാഹി കോടതിക്ക് പുതിയ കെട്ടിടം പണിയണമെന്നും . പുതിയ ജില്ലാ കോടതി സ്ഥാപിക്കണമെന്നും മാഹി ബാർ അസോസിയേഷൻ ഭാരവാഹികൾ പുതുച്ചേരി നിയമ മന്ത്രി ലക്ഷ്മി നാരായണനോട് ആവശ്യപ്പെട്ടു. മാഹി എം എൽ എ രമേശ്‌ പറമ്പത്തും ബാർ അസോസിയേഷൻ ഭാരവാഹികളായ രാജേഷ് കുമാർ, ടി.സി.വത്സരാജൻ , എ പി അശോകൻ, ടി. അശോക് കുമാർ, എൻ.കെ. പ്രതാപൻ എന്നിവരുമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.


ചിത്രവിവരണം: മാഹി ബാർ അസോസിയേഷൻ ഭാരവാഹികൾ നിയമമത്രി ലക്ഷ്മിനാരായണനുമായിപുതുച്ചേരിയിൽ ചർച്ച നടത്തുന്നു.

15f20008-6727-4089-ac88-773942181fd9

പുകയില - ലഹരി വിരുദ്ധ 

മാസാചരണം സമാപിച്ചു.

തലശ്ശേരി :മലബാർ കാൻ|സർ സെന്റർ, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം, എക്സൈസ് വകുപ്പ് എന്നിവ സംയുക്തമായി നടത്തിയ ലോക പുകയില, ലഹരിവിരുദ്ധമാസാചരണം സമുചിതമായി സമാപിച്ചു.

 മലബാർ കാൻസർ സെൻ്റർ നഴ്സിങ്ങ് കോളേജിൽ നടന്ന സമാപന സമ്മേളനത്തിൽ, കൺസോർഷ്യം പ്രസിഡണ്ട് നാരായണൻ പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു. കേളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി രോഹിണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.  

ബന്ധൻ ബാങ്ക് മാനേജർ ഭവിഷ്, ഫ്ലാഷ് ബാക്ക് ഭാരവാഹി അഫ്സൽ സി ടി കെ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ടി അനിത, ട്രഷറർ നിസ്സാർ പടിപ്പുരക്കൽ, ടി എം ദിലീപ് കുമാർ, സി സി ബസന്ത്, പ്രൊഫ. ബിനുജ എന്നിവർ സംസാരിച്ചു. . 

ജന. സെക്രട്ടറി മേജർ പി ഗോവിന്ദൻ സ്വാഗതവും സെക്രട്ടറി കെ എം ചന്ദ്രൻ നന്ദിയും പറഞ്ഞു.

  ചിത്രരചന, കഥ, കവിത, കാർട്ടൂൺ, ക്വിസ് എന്നിവയിലെ വിജയികൾക്കുള്ള പാരിതോഷങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.  

  കമ്യൂണിറ്റി ഓങ്കോളജി മെഡിക്കൽ ഓഫീസർ ഡോ. ഫിൻസ് എം ഫിലിപ്പ് ക്ലാസെടുത്തു.


  ചിത്രവിവരണം:ഡോ: ടി. രോഹിണി ഉദ്ഘാടനം ചെയ്യുന്നു

3c3950af-ca66-43fd-85a0-8a50179de2fd-(1)

മാഹി:പന്തക്കൽ പതിമൂന്നാം വാർഡിൽ  വണ്ണാൻകണ്ടി , മഠത്തിൽ റോഡിന്റെ ഇന്റർലോക്ക് പണി പൂർത്തിയായി .

മഴക്ക് മുൻപ് തന്നെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചതിൽ പരിസരവാസികൾ ഏറെ സന്തോഷത്തിലാണ്.


മാഹി വളവിൽ മൂന്നാം വാർഡിലെ പാറക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ മുതൽ അച്യുതൻ അനന്തൻ വായനശാല വരെയുള്ള റോഡിൻറെ ഇരുവശവുമുള്ള ഡ്രെയിനേജിന്റെ ഒന്നാംഘട്ട പ്രവർത്തി നടത്താൻ 27 ലക്ഷം രൂപയുടെ ടെൻഡർ അനുമതിയായിട്ടുണ്ട്. പ്രസ്തുത ഡ്രെയിനേജിന്റെ നിർമാണ പ്രവർത്തനം മഴ കഴിഞ്ഞ ഉടനെ ആരംഭിക്കും. ഇത് ഏറെ കാലത്തെ പ്രദേശവാസികളുടെ ആവശ്യമായിരുന്നു. ഇത് പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തുള്ള വെള്ളക്കെട്ട് ഒഴിവാക്കാനുമാകും. അത് പോലെ 

വളവിൽ അമ്പലം മുതൽ കോസ്ററൽ പോലീസ് സ്റ്റേഷൻ വരെയുള്ള റോഡിൻറെ നിർമ്മാണവും ഈ മഴ കഴിഞ്ഞാൽ ആരംഭിക്കുമെന്ന്

രമേഷ് പറമ്പത്ത്, എംഎൽഎ അറിയിച്ചു.


ചിത്രവിവരണം: പന്തക്കലിലെ ഇന്റർലോക്ക് ചെയ്ത വണ്ണാൻ കണ്ടി / മഠത്തിൽ റോഡ്

തണ്ണിമത്തൻ വിളവെടുത്തു


മാഹി:കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി പുത്തലം ക്ഷേത്ര പരിസരത്ത്കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുപ്പുദ്ഘടനം റിട്ടയേർഡ് കൃഷി ഡയറക്ടർ കെ പി ജയരാജൻ നിർവഹിച്ചു.

കർഷകസംഘം മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞു. കെ പി നൗഷാദ് അധ്യക്ഷതവഹിച്ചു. കെ പി സുനിൽ കുമാർ ,രജിൽ,സന്ദീപ് ,വിനോദൻ സംസാരിച്ചു.ട്രഷറർ മനോഷ് പുത്തലം നന്ദി പറഞ്ഞു.

മാഹിയിലെ ഗവ. സ്കൂളുകളിൽ

നാളെ ബാഗ് രഹിത ദിനം


മാഹി: മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസ്സിലെ കുട്ടികൾക്ക് ഇന്ന് ബാഗ് രഹിത ദിനം.

 മേഖലയിലെ ഗവൺമെൻ്റ് സ്കൂളുകളിൽ സി.ബി.എസ്.സി. സിലബസ്സ് എർപ്പെടുത്തിയതിൻ്റെ ഭാഗമായാണ് ഈ ദിനം ആഘോഷിക്കുന്നത്.


 പഠനത്തിനപ്പുറം കുട്ടികളിലെ കലാപരവും സാഹിത്യപരവും കായികപരവുമായ കഴിവുകൾ പ്രകടിപ്പിക്കുവാനും വർധിപ്പിപ്പിക്കാനും അവസരമൊരുക്കുക എന്നതാണ് ബാഗ് ലെസ്സ് ഡേ കൊണ്ട് ഉദ്ദേശിക്കുന്നത്.

കുട്ടികളിലെ മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ ഈ ദിനാചരണം ഉപകരിക്കുമെന്ന് വിദഗ്ധർ പറയുന്നുണ്ട്.

വിദ്യാലയത്തിൽ പഠനത്തോടൊപ്പം വ്യായാമം, യോഗ, കായിക മത്സരങ്ങൾ കലാ സാഹിത്യ പരിപാടികൾ, മൂല്യബോധന പ്രവർത്തനണൾ എന്നിവ 'ബാഗ് ലെസ് ഡേ ' യിലൂടെ നടക്കേണ്ടതുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2