വായനവാരാചരണം സമാപിച്ചു

വായനവാരാചരണം സമാപിച്ചു
വായനവാരാചരണം സമാപിച്ചു
Share  
2024 Jun 25, 11:28 PM
VASTHU
MANNAN
laureal

വായനവാരാചരണം സമാപിച്ചു

മാഹി: മൂലക്കടവ് ഗവ. ലോവർ പ്രൈമറി സ്കൂളിൽ വായന വാരാചരണം സമാപിച്ചു.

വായനവാരാചരണ സമാപന പരിപാടിയും സമ്മാന വിതരണവും വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും റിട്ടയേർഡ് ഹെഡ്മാസ്റ്ററും വിദ്യാലയ മാനേജ്മെൻ്റ് കമ്മറ്റി അംഗവുമായ എം. മുസ്തഫ മാസ്റ്റർ നിർവ്വഹിച്ചു.


വായനയിൽ ശ്രവ്യ വായനക്കുള്ള സാധ്യതകൾ വിശദീകരിച്ച് കൊച്ചു കുട്ടികൾ പാഠപുസ്തകങ്ങളും മറ്റു രചനകളും ഉറക്കെ വായിച്ചു ശീലിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി.

പ്രധാനാധ്യാപിക ഒ ഉഷ അധ്യക്ഷത വഹിച്ചു.

കെ. രൂപശ്രി സ്വാഗതവും

എം.വിദ്യ നന്ദിയും പറഞ്ഞു.

വാരാചരണത്തിൻ്റെ ഭാഗമായി ക്ലാസ്സടിസ്ഥാനത്തിൽ സംഘടിപ്പിച്ച വായന, കഥാരചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനമായി പുസ്തകങ്ങളും ഉപഹാരങ്ങളും നല്കി.


 എം.റെന്യ , എം.കെ.അശ്വന, എം.കെ.പ്രീത, ജിൽറ്റി മോൾ ജോർജ് എന്നിവർ വായന വാരാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

62536dc9-d71e-4542-8201-6025c18e8103-(1)

കണ്ണൂരില്‍ സമാധാനം നിലനിര്‍ത്തണം: ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍


തലശ്ശേരി: കണ്ണൂരില്‍ സമാധാന അന്തരീക്ഷവും ശാന്തിയും നിലനിര്‍ത്തണമെന്ന് ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ (ഐ.എ.എം) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂരിനെ ആശയ രാഷ്ട്രീയത്തിന് പകരം അക്രമ രാഷ്ട്രീയമാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിക്കുകയാണ്. ഇത്തരം അക്രമ സംഭവങ്ങള്‍ ഇല്ലായമ ചെയ്യാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഐ.എ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.മനീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എം. ധനേഷ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ശിവദാസന്‍ കരിപ്പാന്‍, വി.സി. ജിതേഷ്, പ്രഭാകരന്‍ മാങ്ങാട്, ഷൈനി പ്രശാന്ത്, ചന്ദ്രംഗദന്‍, ചേലോറ രാജീവന്‍. മനീഷ് കണ്ണൂര്‍, സി.പി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി അഡ്വ. ധനേഷ് നമ്പ്യാര്‍ (പ്രസിഡന്റ്), വി.സി. ജിതേഷ് (സെക്രട്ടറി) ശിവദാസന്‍ കരിപ്പാല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.



ചിത്രവിവരണം: ഇന്ത്യൻ ആൻറി കറപ്ഷൻ മിഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻസംസ്ഥാന ബൈ പ്രസിഡണ്ട് ഇ. മനീഷ് ഉദ്ഘാടനം

സോനേഷ് നിര്യാതനായി

മാഹി: സ്പിന്നിംങ്ങ് മില്ലിനു മുൻവശം ഈസ്റ്റ് പള്ളൂർ മേപ്പിലാട്ട് താഴെ കുനിയിൽ സോനേഷ് (27) നിര്യാതനായി. ഭാര്യ: ശരണ്യ. അച്ചൻ : ഹരിദാസൻ. അമ്മ: സാവിത്രി . സഹോദരൻ: സ്നേഹേഷ്

ഗേറ്റ് പാറ്റേൺ അനാലിസിസ് ഇതാദ്യമായി ന്യൂമാഹിയിൽ പരീക്ഷിച്ചു.


 തലശേരി:ബോംബേറ്, കൊലപാതകം, കവർച്ച, ഭവനഭേദനം, തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്ത് രക്ഷപ്പെടുന്ന പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാൻ തലശ്ശേരി പൊലീസ് ശാസ്ത്രീയ മാർഗ്ഗം അവലംബിക്കുന്നു. ഏത് രീതിയിൽ മുഖം മറച്ചെത്തിയാലും കുറ്റവാളികളുടെ നടത്തവും അംഗചലനങ്ങളും നിരീക്ഷിച്ച് പിടികൂടാനും പിടിയിലായവർ കുറ്റം ചെയ്തവരെന്ന് ഉറപ്പിക്കാനും സഹായിക്കുന്ന ഗേറ്റ് പാറ്റേൺ അനാലിസ് എന്ന നൂതന വിദ്യ പരീക്ഷണാടിസ്ഥാനത്തിൽ തലശേരി സബ്ബ് ഡിവിഷൻ പരിധിയിലും പ്രയോഗിച്ചു തുടങ്ങിയെന്നു എ. എസ്.പി.കെ.എസ്. ഷഹൻഷ അറിയിച്ചു. പോലീസ് സംശയിച്ച് പിടികൂടുന്നയാളെ കുറ്റാ . കൃത്യം നടന്ന സ്ഥലത്തെത്തിച്ച് സംഭവിച്ചതെല്ലാം പുനരാവിഷ്കരിക്കും. പ്രതിയുടെ ശരീര ചലനരീതികൾ പകർത്തും. ഇത് ജില്ലാ ഫോറൻസിക് സയൻസ് ലാബിന്റെ സഹായത്തോടെ അപഗ്രഥിക്കും. അഹമ്മദബാദിലെ സി.എഫ്.എസ്.എല്ലിന്റെ അന്തിമ വിശകലനത്തിൽ പ്രതിയെ ഉറപ്പിക്കും. ഈ രീതിയിൽ കുറ്റവാളിയുടെ പങ്ക് തെളിയിക്കപ്പെടുന്നതോടെ നിയമ പഴുതിലൂടെ പ്രതിക്ക് രക്ഷപ്പെടാനാവില്ലെന്നുംഎ. എസ്.പി. വിശദീകരിച്ചു.. കഴിഞ്ഞ ദിവസം ന്യൂമാഹി ചാലക്കര പോന്തയാട്ടിൽ മഴക്കോട്ടും മാസ്കും ധരിച്ച് ഇരുചക്ര വാഹനത്തിലെത്തി വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പിടികൂടിയ പ്രതിയിലൂടെയാണ് തലശ്ശേരി സബ്ബ്ഡിവിഷനിൽ ആദ്യമായി ഗേറ്റ് പാറ്റേൺ അനാലിസിസ് മാർഗ്ഗം നടത്തിയത്.. നേരത്ത മുംബയിൽ നടന്ന കുറ്റകൃത്യം ഗേറ്റ് പാറ്റേൺ അനാലിസിസിലൂടെ തെളിയിച്ചതായി എ.എസ്.പി. പറഞ്ഞു. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ന്യൂമാഹിയിൽ ഈ സംവിധാനം പ്രയോഗിച്ചതെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി.

സി കെ ജി അനുസ്മരണം 27 ന് 


തലശ്ശേരി : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ കെ. പി. സി. സി പ്രസിഡണ്ട് സി. കെ ജിയുടെ അറുപതാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിക്കുന്നു. 27 ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പാരീസ് പ്രസിഡൻസി ഹാളിൽ നടക്കുന്ന ചടങ്ങ് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

44aef33b-5279-4ef8-b27e-a71d975d0335-(2)-(1)

പി ഡബ്ല്യു ഡി അസി എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം നൽകി.


തലശ്ശേരി: പുതിയ റോഡ് കണ്ണിച്ചിറ പെട്രോൾ പമ്പിന് സമീപം മധ്യവയസ്കൻ ഓവ് ചാലിൽ മരിച്ച സംഭവത്തിൽ ഓവിന് മുകളിൽ സ്ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പി ഡബ്ല്യു ഡി അസി എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷീല ചോരന് മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികൾ നിവേദനം സമർപ്പിച്ചു. ഇതു സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും, മരണപ്പെട്ട രഞ്ജിത്ത് ബാബുവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടും, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും നിവേദനം അയച്ചിട്ടുണ്ട്.. ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാമെന്നും എഞ്ചിനിയർ നിവേദക സംഘത്തെ അറിയിച്ചു.. 

ബ്ലോക്ക് പ്രസിഡണ്ട് എം. പി അരവിന്ദാക്ഷൻ, പി. വി രാധാകൃഷ്ണൻ, ഒ ഹരിദാസ്, പത്മജ രഘുനാഥ്, പി. ഒ റാഫി ഹാജി, കെ രമേശൻ, ശിവദാസ് മാറോളി , എം അനുപ് , കെ രാജേന്ദ്രൻ എന്നിവരാണ് സംഘ ത്തിലുണ്ടായിരുന്നത്.

മാഹിയിൽ ചന്ദനമരങ്ങൾ

മോഷണം പോയി


മാഹി ചെറുകല്ലായി ടി.വി.റിലേസ്റ്റേഷന് സമീപത്തെ ആദീശ്വരത്തിൽ വി.കെ.ഉപേന്ദ്രൻ്റെ വിടിൻ്റെ മുറ്റത്തുള്ള ചന്ദനമരം മുറിച്ച് കൊണ്ടുപോയി. വീട്ടുകാർ രാവിലെ ഉണർന്നപ്പോഴാണ് ചന്ദനമരം മുറിച്ച വിവരം അറിഞ്ഞത്. മാഹി പോലീസിൽ പരാതി നൽകി.

തൊട്ടടുത്തുള്ള മോഹനൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും ചന്ദനമരം മോഷണം പോയിട്ടുണ്ട്.

മാതുനിര്യാതയായി.                   

മാഹി: ഈസ്റ്റ് പള്ളൂരിലെ തോട്ടോളിൽ താഴ കുനിയിൽ മാതു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രവി, സുരേഷ്, തിലകൻ, ലത, സുധ, രതി, പരേതരായ രാജൻ, പവി, സുനി. മരുക്കൾ : അനന്തൻ, ഹരീന്ദ്രൻ, രമേശൻ, സരസു, ശോഭ, വസന്ത, ജയ, ജിഷ. സഹോദരൻ പരേതനായ അനന്തൻ.

9def0781-6af0-410a-aa5b-750511c605f7

ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്

മാഹി : ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി മാഹി വിദ്യാഭ്യാസ വകുപ്പിൻ്റെയും മാഹി പൊലിസ് വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാഹി ജവഹർലാൽ നെഹ്റു ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു. മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖം ഉദ്ഘാടനം ചെയ്തു. മാഹി പൊലിസ് സ്റ്റേഷൻ എസ് ഐ കെ സി അജയകുമാർ കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലാസ്സ് നൽകി. ചടങ്ങിൽ വൈസ് പ്രിൻസിപ്പാൽ ഇൻചാർജ് കെ റീന , അദ്ധ്യാപികമാരായ ഗിരിജ പി, സാജിത ഭാസ്ക്കർ സംസാരിച്ചു.


ചിത്രവിസരണം: മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ ആർ. ഷൺമുഖം ഉദ്ഘാടനം ചെയ്യുന്നു.

കാട്ടുപന്നികളെ കൊന്നു


തലശ്ശേരി: മാടപ്പീടിക ഗുംട്ടിയിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കണ്ണൂർ ഡിവിഷൻ എം പാനൽ ഷൂട്ടറായ സി കെ വിനോദാണ് വെടിവെച്ചത്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2