നേതി ,പ്രകാശനവും കേൻസർ ബോധവൽക്കരണ ക്ലാസ്സും

നേതി ,പ്രകാശനവും കേൻസർ ബോധവൽക്കരണ ക്ലാസ്സും
നേതി ,പ്രകാശനവും കേൻസർ ബോധവൽക്കരണ ക്ലാസ്സും
Share  
2024 Jun 24, 09:50 PM
VASTHU
MANNAN

നേതി ,പ്രകാശനവും കേൻസർ ബോധവൽക്കരണ ക്ലാസ്സും

മാഹി: മലബാർ കേൻസർ സെൻ്ററിൻ്റെ ദ്വൈമാസ വാർത്താ പത്രികയായ 'നേതി'യുടെ പുതിയ പതിപ്പിൻ്റെ പ്രകാശനം എക്സൽ പബ്ളിക് സ്കൂളിൽ നടന്നു.

പ്രിൻസിപ്പാൾ സതി എം കുറുപ്പിൻ്റെ അദ്ധ്യക്ഷതയിൽ

മേജർ പി. ഗോവിന്ദൻ പ്രകാശനം ചെയ്തു.

fe1164f6-198d-4f84-8b00-060cc0bd99a2-(1)

മുതിർന്ന മാധ്യമപ്രവർത്തകൻ

ചാലക്കര പുരുഷു ആമുഖഭാഷണം നടത്തി.

 ഗായത്രി എസ്. റാം സ്വാഗതവും, ആതിദ്യൻ എസ്. രാജീവ് നന്ദിയും പറഞ്ഞു. ടി.സി. പ്രദീപ് ക്വിസ്സ് മാസ്റ്റരായി മത്സരം സംഘടിപ്പിച്ചു

തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസ്സിൽ മലബാർ കേൻസർ സെൻ്റർ ഓങ്കോളജി വിഭാഗം മേധാവി 

ഡോ:എ.പി നീതു , അസി : പ്രൊഫസർ ഡോ: ഫിൻസ് എം ഫിലിപ്പ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.


ചിത്രവിവരണം: മേജർ പി. ഗോവിന്ദൻ പ്രിൻസിപ്പാൾ സതി എം കുറുപ്പിന് നേതി വാർത്താപത്രിക കൈമാറി പ്രകാശനം ചെയ്യുന്നു

0ccfea64-c322-4a4a-937b-a16e0d68d06a

വിദ്യാരംഗം

കലാസാഹിത്യ വേദി

ഉദ്ഘാടനം ചെയ്തു.

തലശ്ശേരി:മാടപ്പീടികരാജാസ് കല്ലായ് യു .പി .സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തനോദ്ഘാടനം പ്രമുഖ സാഹിത്യകാരനും എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് ജേതാവുമായ അനു പാട്യംസ് ഉദ്ഘാടനം ചെയ്തു.തലശ്ശേരി നഗരസഭ വൈസ് ചെയർമാൻഎം.വി.ജയരാജൻ മുഖ്യാതിഥിയായിരു രുന്നു

   ഹെഡ്മാസ്റ്റർ കെ.ഷാജി സ്വാഗതവും. 


 സാംസ്കാരിക വിഭാഗം ചെയർമാൻ സന്തോഷ് , സ്റ്റാഫ് സെക്രട്ടറി വി.പി.പ്രദീപൻ, ഷിബിന, സുദയ സംസാരിച്ചു

ഹെഡ്മാസ്റ്റർ കെ.ഷാജി സ്വാഗതവും. 

വിദ്യാരംഗം കൺവീനർ മീനു നാദിറ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: അനു പാട്യംസ് ഉദ്ഘാടനം ചെയ്യുന്നു

1317e921-5594-4ebd-80c3-dbf2c6799f66

വായനാവാരാഘോഷവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും


തലശ്ശേരി:ബി ഇ എം പി എച്ച് എസ് തലശ്ശേരിയിൽ

വായനാവാരാഘോഷവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. പ്രശ്സത കവി എം.വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷാജി അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസീത തയ്യിൽ സ്വാഗതവും എ.കെ.രതീഷ് 

പ്രസീത തയ്യിൽ സ്വാഗതവും 

 അനിത ജോയ്സി നന്ദിയും സംസാരിച്ചു അമ്മമാർ വായനാനുഭവങ്ങൾ പങ്ക് വെച്ചു. വീരാൻ കുട്ടിയുടെ സ്മാരകം എന്ന കവിതയുടെ രംഗാവിഷകരണം ഒൻപതാം തരം വിദ്യാർത്ഥികൾ അവതരിപ്പിച്ചു


ചിത്രവിവരണം: കവി എം. വീരാൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ഒ .ആബൂട്ടിയെ അനുസ്മരിച്ചു


ന്യൂമാഹി : സി പി എം ന്യൂമാഹി ലോക്കൽ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി , ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സിഐടിയു) ന്യൂമാഹി ഡിവിഷൻ പ്രസിഡണ്ട് എന്നി നിലയിൽ പ്രവർത്തിച്ചിരുന്ന ന്യൂമാഹിയിലെ രാഷ്ട്രീയ സാമൂഹ്യ ട്രേഡ് യൂണിയൻ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ഒ ആബൂട്ടിയെ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) ന്യൂമാഹി ഡിവിഷൻ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ അനുസ്മരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി ജനാർദനൻ, കെ ജയപ്രകാശൻ,എസ് കെ വിജയൻ, 

എ കെ സിദ്ദീഖ് , പി പി രഞ്ചിത്ത്, കണ്ട്യൻ പ്രേമരാജൻ സംസാരിച്ചു



ചിത്രവിവരണം: ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

ഗ്രാന്റ് മലബാർ ഡയബറ്റിക് എക്സ്പോ


കതിരൂർ: കതിരൂർ സർവ്വീസ് സഹകരണ ബാങ്കും ഡോ: മോഹൻസ് ഡയബറ്റിസ് സ്‌പെഷ്യാലിറ്റീസ് കോഴിക്കോടും സംയുക്തമായി ഗ്രാന്റ് മലബാർ ഡയബറ്റിക് എക്സ്പോ സംഘടിപ്പിച്ചു. ആരോഗ്യ രംഗത്ത് മാതൃകകൾ സൃഷ്‌ടിച്ച ധനകാര്യ സ്ഥാപനമാണ് കതിരൂർ ബാങ്ക്‌. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ചാണ് മൾട്ടി ജിം ഫിറ്റ്നസ് സെന്റർ, ക്രിക്കറ്റ്&ഫുട്ബോൾ ടർഫ്, മെഡിക്കൽ ലാബ്, മെഡിക്കൽ സെന്റർ, ഫുട്ബോൾ അക്കാദമി, സൈക്കിൾ ക്ലബ്‌, തുടങ്ങി നിരവധിയായ സ്ഥാപനങ്ങൾ ആരംഭിച്ചത്. ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദയ- സഹകരണ സാന്ത്വന കേന്ദ്രം കിടപ്പ് രോഗികളുടെ ആശ്രയ കേന്ദ്രമാണ്. ഡയാലിസിസ് രോഗികൾക്ക് പെൻഷനും ബാങ്ക്‌ നൽകി വരുന്നുണ്ട്. ഡയബറ്റിക് രംഗത്ത് ഉള്ളറിഞ്ഞ് ഇടപെടുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. 8 സെക്ഷനുകളിലായാണ് എക്സ്പോ നടന്നത്. ഷുഗർ കൊണ്ട് പൊറുതിമുട്ടുന്ന നൂറുകണക്കിന് രോഗികളും അല്ലാത്തവരും ആരംഭം തൊട്ട് അവസാനം വരെ ക്യാമ്പിൽ പങ്കെടുത്തു. ഡോ: അശ്വിൻ മുകുന്ദൻ, ശ്രീമതി ശ്രീജിത, ശ്രീമതി അനുശ്രീ, ഐശ്വര്യ എന്നിവർ ആരോഗ്യ ക്ലാസുകൾ കൈകാര്യം ചെയ്തു. ഷുഗർ രോഗികളുടെ സ്റ്റാമിന മനസിലാക്കാനായി വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു. 

ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻ കൃഷി മന്ത്രി ശ്രീ. കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക്‌ പ്രസിഡണ്ട് ശ്രീജിത്ത്‌ ചോയൻ അധ്യക്ഷനായി. മുൻ ആരോഗ്യ ഡയറക്ടർ ഡോ: ആർ രമേശ്

വിശിഷ്ടാതിഥിയായി. ശ്രീ ഹരിദാസ് മൊകേരി, ശ്രീ. സദാനന്ദൻ, ശ്രീ. മുകുന്ദൻ മഠത്തിൽ, ഡോ: അശ്വിൻ മുകുന്ദൻ സ്വാഗതവും, ബാങ്ക്‌ സെക്രട്ടറി ശ്രീ. പി സുരേഷ്ബാബു നന്ദിയും പറഞ്ഞു.

bb

ബസ് കാത്തു നിന്ന വയോധികൻ ഓവുചാലിൽ വീണ് മരണപ്പെട്ടു .


തലശേരി:ബസ് കാത്തു നിൽക്കുന്നതിനിടയിൽ തലകറക്കം വന്ന വയോധികൻ റോഡരികിലെ ഓവുചാലിലെ വെള്ളത്തിൽ വീണു മരിച്ചു. പള്ളൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഗോഡൗൺ വാച്ച്മാനാമാനായി ജോലി ചെയ്തുവരുന്ന കോടിയേരി മുളിയിൽ നടയിലെ മമ്പള്ളി വയലേ ബ്രോൻ രഞ്ജിത്ത് കുമാറാണ് (63] മരണപ്പെട്ടത്. ഇന്നലെ രാവിലെ 8.45 മണിയോടെ മഞ്ഞോടി കണ്ണിച്ചിറ, ടെമ്പിൾഗേറ്റ് റോഡിലെ പുതിയ പെട്രോൾ പമ്പിനടുത്താണ് രഞ്ജിത്തിന്റെ മൃതദേഹം മഴ വെള്ളം പൊങ്ങിയ ഓവുചാലിൽ കമിഴ്ന്ന നിലയിൽ കാണപ്പെട്ടത് .സമീപം മെറൂൺകുട തുറന്ന നിലയിലും ബാഗും ഉണ്ടായിരുന്നു. വഴി യാത്രക്കാരാണ് ഓടയിലെ വെള്ളത്തിൽ പൊങ്ങിക്കിടന്ന ലേഡീസ് കുടയും സമീപം പുരുഷന്റെ മൃതദേഹവും ആദ്യം കണ്ടത്. വിവരമറിഞ്ഞ് എത്തിയ തലശ്ശേരി പൊലീസും അഗ്നിശമന സേനയും പുറത്തെടുത്ത് മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരികരിച്ചതോടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദാമോദരൻ-ശാന്ത ദമ്പതികളുടെ മകനാണ് രഞ്ജിത്ത്,. ഭാര്യ :സിന്ധു ( തലശ്ശേരിലുലു സാരീസ് )- മക്കൾ :അക്ഷയ് (വയനാട് ). ആദിത്യ (ബംഗളൂര് ) . സഹോദരങ്ങൾ : സുബിന, ദിനേശൻ, പരേതരായ രജൂല, രാജേഷ് 


86e562f7-9636-47aa-8160-276ed2cda3e7

അനുപ് ചന്ദ് നിര്യാതനായി .             

മാഹി പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്ര ത്തിനു സമീപം കുറ്റ്യാൻ്റവിട വീട്ടിൽ അനൂപ് ചന്ദ് അയ്യത്താൻ (49) നിര്യാതനായി . അച്ഛൻ : പരേതനായ അയ്യത്താൻ പ്രേമചന്ദ്രൻ, അമ്മ : സൗമിനി . ഭാര്യ : സോന രാമചന്ദ്രൻ , മക്കൾ : അങ്കിത്, അയാൻ , സഹോദരൻ: (ശിജേഷ് (മുംബൈ). സംസ്‌ക്കാരം 25/6/24 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ടിക്കൻ വാതക ശ്മശാനത്തിൽ.

a82f144c-c464-4c52-aa46-f6351517bbae-(1)

യാത്രയയപ്പും പുസ്തക പ്രകാശനവും


മാഹി:ഒരാൾക്ക് മാത്രമായിട്ട് കഥയില്ലെന്നും,മനുഷ്യജീവിതം ബന്ധങ്ങളെ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒന്നാണെന്നും , കുട്ടികളെ സ്നേഹിക്കുന്ന ഒരു അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം അയാളുടെ കഥ എന്നത് അയാളുടെ കുട്ടികളുടെ കുടി കഥയാണെന്നും ,ഇത് തന്നെ പഠിപ്പിച്ചത് മാഹി കോളജ് ആണെന്നും കഥാകൃത്ത് വി.ആർ.സുധീഷ്. .

മാഹി മഹാത്മാ ഗാന്ധിഗവ: ആർട്സ് കോളജിലെ മലയാളം വിഭാഗത്തിൽ 35 വർഷത്തെ സേവനത്തിൽ  നിന്നും വിരമിച്ച പ്രൊഫസർ ഇ.സി. ശ്രീഷിന് പൂർവ്വ വിദ്യാർത്ഥികളും സഹപ്രവർത്തകരും ഒരുക്കിയ ,കൂട്ടിരിപ്പ്,ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള കലാഗ്രാമത്തിൽ നടന്ന ചടങ്ങിൽ സാമൂഹ്യ മാധ്യമങ്ങളിലിൽ നിന്നും തിരഞ്ഞെടുത്ത പുതിയ കുട്ടികളുടെ കവിത സമാഹരണം .അനേകം , ചെറുകഥാകൃത്ത് കെ വി സുധീഷ് ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ്ന് നൽകി പ്രകാശനം ചെയ്തു. മഹേഷ്‌ മംഗലാട്ട്, വത്സലൻ വാതുശേരി സംബന്ധിച്ചു.

ഓം ജിത്ത് മനോജിന്റെ പുല്ലാങ്കുഴൽ കച്ചേരിയും തീർത്ഥയും സംഘവും അവതരിപ്പിച്ച നൃത്തവും ഒൻപതാം ക്ലാസുകാരി മൃണാളിനി മനോജിന്റെ സിതാറും അരങ്ങേരി.


ചിത്രവിവരണം:. കഥാകൃത്ത് വി.ആർ.സുധീഷ് പുസ്തകം സുരേഷ് കൂത്തുപറമ്പിന് കൈമാറി പ്രകാശനം ചെയ്യുന്നു

പി.കെ.രാഘവൻ മാസ്റ്റരേയും,

കവിയൂർ രാഘവനേയും അനുസ്മരിച്ചു


ന്യൂ മാഹി : ശ്രീനാരായണ പ്രസ്ഥാനത്തിൻ്റെ പ്രചാരകനും പാറക്കണ്ടി മാപ്പിള എൽ.പി സ്കൂൾ മുൻ പ്രഥമാധ്യാപകനുമായിരുന്ന പി.കെ. രാഘവൻ മാസ്റ്റരേയും, കലാ സാംസ്കാരിക പ്രവർത്തകനും നാടക നടനുമായിരുന്ന അക്ഷര ഗുരു കവിയൂർ രാഘവനേയും അനുസ്മരിച്ചു.  കവിയൂർ ശ്രീനാരായണമഠംകമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണസംഗമം നടത്തി. മഠം വൈസ് പ്രസിഡണ്ട് പി. ബാലൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടി.വി. വസുമിത്രൻ എഞ്ചിനീയർ, വി.എം റീത്ത, സി.വി.രാജൻ മാസ്റ്റർ, സി.ടി. ബാബു,വി. ഭരതൻ, പി. റൗഫ് , നാണി ടീച്ചർ സംസാരിച്ചു. വി.പി. ഭാസ്കരൻ സ്വാഗതവും ഒ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

474f4b98-1045-4ad8-8532-8965579eb1d1-(3)

 വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

ന്യൂ മാഹി: എം എം ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ നിർവ്വഹിച്ചു. 

പ്രകൃതിയോടിണങ്ങിയ ജീവിതവും വായനയും' എന്ന വിഷയത്തിൽ കുട്ടികളുമായി അദ്ദേഹം നടത്തിയ സംവാദം കലാസാഹിത്യ വേദി അംഗങ്ങൾക്ക് വേറിട്ട അനുഭവമായി. 

വിദ്യാർത്ഥികൾ തയ്യാറാക്കിയ അവധിക്കാല വായനക്കുറിപ്പുകളുടെ സമാഹാരം 'തൂമൊഴി മലയാളം ' ചടങ്ങിൽ പ്രകാശനം ചെയ്തു

പ്രധാനാധ്യാപകർ ഒ. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ അബു താഹിർ മുഖ്യാതിഥിയായിരുന്നു.

വിദ്യാരംഗം കൺവീനർ

സി. നിഷാറാണി സ്വാഗതവും ഭാഷാദ്ധ്യാപിക വി.വി.ഹലീല വിസിറാജ് നന്ദിയും പറഞ്ഞു.

വിദ്യാർഥികളവതരിപ്പിച്ച പുസ്തക പരിചയം, കാവ്യാലാപനം, ലഘു ഭാഷണം സംഘഗാനം എന്നിവയുമുണ്ടായി.

ചിത്രവിവരണം: ഗായകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

പുലപ്പാടി ലക്ഷ്മി  നിര്യത്രയായി   


തലശ്ശേരി:മൂഴിക്കര പത്തലായി വീട്ടിൽ പുലപ്പാടി ലക്ഷ്മി (92) നിര്യത്രയായി. ഭർത്താവ് പരേതനായ പത്തലായി അച്ചുതൻ (തലശ്ശേരിയിലെ ആദ്യകാല സി പി.ഐ നേതാവ്) മക്കൾ: ഭാരതി (റിട്ട. അദ്ധ്യാപിക, കാവുംഭാഗം ഹയർ സെക്കൻഡറി സ്കൂൾ), ഭാനുമതി, വത്സല കുമാരി (റിട്ട. അദ്ധ്യാപിക, മൂലക്കടവ് ഗവ.എൽ പി.സ്കുൾ ), പ്രേമലത (റിട്ട. കേരളാ ബാങ്ക് മാനേജർ) അനിത (റിട്ട. അധ്യാപിക, പിണറായി ) സിമ്മി (അദ്ധ്യാപിക, കണ്ണുർ ), ഷാജിൻ ( ബിസിനസ്) മരുമക്കൾ: ദാമോദരൻ, കരുണാകരൻ (റിട്ട. കമേഷ്സ്യൽ ഓഫീസർ, ബി.എസ്.എൻ.എൽ), രാജേന്ദ്ര ബാബു (റിട്ട. ബാങ്ക് മാനേജർ, തലശ്ശേരി)വിനീഷ് (മെക്കാനിക്ക് എഞ്ചിനീയർ ), രശ്മി, പരേതരായ വാസു (റിട്ട. അധ്യാപകൻ, കാവുംഭാഗം ഹയർ സെക്കൻഡറി സ്കൂൾ), കുഞ്ഞിക്കണ്ണൻ (റിട്ട. പ്രഥമാധ്യാപകൻ, മൂലക്കടവ് ഗവ.എൽ.പി.സ്കൂൾ)

   സഹോദരങ്ങൾ: പരേതരായ നാണു,രാഘവൻ, കുമാരൻ, ശ്രീധരൻ.സംസ്ക്കാരം ചൊവ്വാഴ്‌ച്ച പകൽ 12ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2