വെള്ള കെട്ടിന് പരിഹാരമില്ലാതെ ഒരു പ്രദേശം

വെള്ള കെട്ടിന് പരിഹാരമില്ലാതെ ഒരു പ്രദേശം
വെള്ള കെട്ടിന് പരിഹാരമില്ലാതെ ഒരു പ്രദേശം
Share  
2024 Jun 24, 08:47 PM
VASTHU
MANNAN

ദുരിതമനുഭവിക്കുന്നത്

25 ഓളം കുടുംബങ്ങൾ

അധികൃതർക്ക്

അനങ്ങാപ്പാറ നയം


മാഹി: മഴക്കാലമായാൽ വെള്ളം കെട്ട് ഒരു ഒഴിയാബാധയായി പള്ളൂർ സബ്ബ് സ്റ്റേഷനു സമീപത്തെ ഈ വഴി മാറിയിരിക്കയാണ്. ഇവിടെ നിന്നും കാൽനടയായും ഇരുചക്ര വാഹനങ്ങളിലും മറ്റുമായി ചൊക്ലിയിലേക്കു പോവാൻ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ ആശ്രയിക്കുന്ന പ്രധാന നടപ്പാതയാണിത്. ഇവിടെ ഹോളോബ്രിക്സ് കമ്പനി മുതൽ ഏകദേശം 200 മീറ്ററോളം ഈ വഴിയിലെ ഇരുവശത്തുമായി 25 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. മഴ തുടങ്ങിയാൽ 6 മാസത്തോളം മലിനജലം കെട്ടി കിടക്കുന്നതിനാൽ പ്രദേശത്തുകാർക്ക് യാത്ര സാധ്യമല്ലായെന്നു മാത്രമല്ല സാംക്രമിക രോഗങ്ങൾ പടരുന്നതും സാധാരണമായിരിക്കയാണ്. വർഷങ്ങളായി അധികൃതർക്ക് നിരവധി തവണ പരാതികൾ നൽകിയെങ്കിലും ഈ വെള്ള കെട്ടിന് ഇതുവരെ ഒരു പരിഹാരവും കാണാൻ അവർക്ക് സാധിച്ചില്ലായെന്നതാണ് യാഥാർത്ഥ്യം. പരമ്പരാഗതമായി വെള്ളം ഒഴിഞ്ഞു പോവുന്ന ചാലുകൾ മണ്ണിട്ട് നികത്തിയതാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. (-റിപ്പോർട്ട് : കെ.വി.ഹരീന്ദ്രൻ മാഹി )

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2