,എന്റെ മകളുടെ ജീവൻ രക്ഷിക്കാൻ പ്രാർത്ഥിക്കണേ..,

,എന്റെ മകളുടെ ജീവൻ രക്ഷിക്കാൻ പ്രാർത്ഥിക്കണേ..,
,എന്റെ മകളുടെ ജീവൻ രക്ഷിക്കാൻ പ്രാർത്ഥിക്കണേ..,
Share  
2024 Jun 23, 12:16 AM
VASTHU
MANNAN

'എന്റെ മകളുടെ

ജീവൻ രക്ഷിക്കാൻ

പ്രാർത്ഥിക്കണേ..,


തലശ്ശേരി: മക്കളെ നിങ്ങൾ എന്റെ മകളുടെ ജീവൻ രക്ഷിക്കാൻ പ്രാർത്ഥാക്കണേ..

ഒരമ്മയുടെ വിലാപമാണിത്..

എരഞ്ഞോളിയിൽ ബോംബ് സ്പോട്നത്തിൽ മരിച്ച വേലായുധന്റെ മരണത്തിൽ അമർഷം പൂണ്ട് പ്രതികരിച്ച സീനയുടെ അമ്മയ്‌യുടേതാണീയാചനാ രൂപത്തിലുള്ള വാക്കുകൾ. അവളുടെ നിലനിൽപ്പ് ഭീഷണി യിലാണെന്നവർ പറഞ്ഞു.

വേലായുടെന്റെ വീട്ടിൽ സമാധാന സന്ദേശവുമായി പീപ്പിൾസ് മൂവേമെന്റ് ഫോർ പീസ് പ്രവർത്തകർ എത്തി അവരുടെ മകനും മറ്റു ബന്ധുക്കളുമായി സംസാരിച്ചതിന് ശേഷം സീനക്ക് ഐക്യദാദ്യദാർഢ്യം പ്രഖ്യാപിച്ചെത്തിയതായിരുന്നു പീപ്പിൾസ്‌ മൂവേമെന്റ് പ്രവർത്തകർ.

ജനാധിപത്യ മര്യാദകൾ പാലിക്കാൻ രാഷ്ട്രയ പാർട്ടികൾ ശ്രദ്ധിക്കണം, എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാൻബോംബുകളും,മറ്റു ആയുധങ്ങളും ഉപയോഗക്കുകയും നിശബ്ദരാക്കുകയും ചെയ്യുന്നത് ഭൂഷണമല്ല. സമാധാനം ആഗ്രഹിക്കുന്ന ഒരു ജനത ഇത്തരം പ്രവണതകളെ ചെറുത്തു നിൽക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ ഫാദർ സ്കറിയ കലൂർ, സെക്രട്ടറി അഡ്വ: ബിനോയ്‌ തോമസ്, കോർഡിനേറ്റർ സജീവ് മാണിയത്ത്, വർക്കിങ്ങ് പ്രസിഡന്റ്‌ പി. സതീശൻ,മണ്ഡലം പ്രസിഡന്റ്‌ പി. പ്രഭാകരൻ അനിൽ ഏടത്തിൽ, സരള ടീച്ചർ, ഷൈദാ പ്രവീൺ ഉസിബ് ഉമ്മലീൽ, പി. സതീഷ് കുമാർ, പവിത്രൻ കോതേരി, ഷമീൽ പങ്കെടുത്തു.


ചിത്രവിവരണം:സീനയുടെ പിതാവുമായി സംഘാംഗങ്ങൾ സംസാരിക്കുന്നു.

d8483c3d-3a3f-4369-939a-e0f9269dc63d

വിജയോത്സവം 2024

ഗ്രാമോത്സവമായി


മാഹി:ചാലക്കര എക്സൽ പബ്ലിക് സ്കൂൾ  എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. സ്ക്കൂൾ ചെയർപേഴ്സൺ ആയിരുന്ന പി. വിജയലക്ഷ്മിയമ്മയുടെ ജന്മദിനമായ ജൂൺ 21 ന്, സ്ക്കൂളിൽ നടന്ന ചടങ്ങിൽ മുഴുവൻ വിജയികളേയും അനുമോദിച്ചു. വിജയോത്സവം എന്ന ചടങ്ങിൽ ഹെഡ് ഗേൾ ഗായത്രി എസ് റാം സ്വാഗതം പറഞ്ഞു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ(അഡ്മിൻ) പ്രിയേഷ്.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ  ജി.കെമെമ്മോറിയൽ ട്രസ്റ്റി ഡോ.പി.രവീന്ദ്രൻ വിജയികളെ അനുമോദിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ (അക്കാദമിക്ക് )വി.കെ.സുധീഷ്, ഹൈ സ്കൂൾ വൈസ് പ്രിൻസിപ്പൽ വി.പി. മോഹനൻ, വെൽഫയർ ഓഫീസർ രാജേഷ് എം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.പി. വിനോദൻ, പി.ടി.എ.പ്രസിഡന്റ് കൃപേഷ് , പി.ടി.എ. ജോയിന്റ് സെക്രട്ടറി സുജേഷ് എന്നിവർ പങ്കെടുത്തതു. 1200 ഇൽ 1200 സ്കോർ നേടിയ മൂന്ന് വിദ്യാർത്ഥികളെയും ഉപഹാരം നൽകി സ്വീകരിക്കുന്നതോടൊപ്പം പ്ലസ് ടു മുഴുവൻ എ പ്ലസ് നേടിയ 64 കുട്ടികളെയും എസ എസ എൽ സി മുഴുവൻ എ പ്ലസ് നേടിയ 52 കുട്ടികളെയും ഉപഹാരം നൽകി അനുമോദിച്ചു. അതോടൊപ്പം മുഴുവൻ വിജയികളെയും ചടങ്ങിൽ ഡോ .പി.രവീന്ദ്രൻ അനുമോദിച്ചു.



ചിത്രവിവരണം: ഡോ: വി.രവീന്ദ്രൻ വിജയികളെ അനുമോദിക്കുന്നു

capture

കരിയാടൻ യൂസഫ് നിര്യാതനായി.


തലശ്ശേരി: പുന്നോലിലെ കച്ചേരി വളപ്പിൽ കരിയാടൻ യൂസഫ് (83) നിര്യാതനായി. ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്നു. 1971ലെ യുദ്ധകാലത്ത് പരിക്കുപറ്റിയതിനെ തുടർന്ന് വിരമിക്കുകയായിരുന്നു. പിന്നീട് ചെന്നൈയിലും അജ്മാനിലും ജോലി ചെയ്തിരുന്നു. ഭാര്യ: മാടത്തുമ്മൽ സുഹ്റ. മക്കൾ: റഷീദ് (മലബാർ ഗോൾഡ്, തലശ്ശേരി), കബീർ യൂസുഫ് (റിപ്പോർട്ടർ ഒമാൻ ഒബ്​സർവർ, മസ്കത്ത്​), സൗദ, റംഷീദ് (ട്രാവൽ ഏജൻസി, മസ്കത്ത്​). മരുമക്കൾ: സുമിയ, റിസ്​വന, മഹമൂദ് (ഫാർമസിസ്റ്റ്​), ഹൗല.

eb854ba7-7ac6-406b-96ec-46200bce3436-(1)

ചൊക്ലി ഗ്രാമ പഞ്ചായത്ത് 

ഉന്നത വിജയികളെഅനുമോദിച്ചു '

ബ്ളോക്ക് പഞ്ചായത്ത്വൈസ് പ്രസിഡണ്ട്ടി.ടി. റമ്‌ല ഉൽഘാടനം

ചെയ്തു. പ്രസിഡണ്ട്രമ്യ.സി.കെ. അദ്ധ്യക്ഷ്യം വഹിച്ചും 'വൈസ് പ്രസിഡണ്ട്എം.ഒ.ചന്ദ്രൻസ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ

സജിത എൻ.പി. റീത്ത വി.എം നവാസ് പരിത്തിനൻ്റവിട മെമ്പർമാരായ ഗീത പി.ടി.കെ , ശ്രീജ.കെ ഉഷ.എ. ഷീജ പി.വി. ഷിനോജ് കെ.പി. എന്നിവർ ആശംസകൾ നേർന്നു. കല.ബി സ്വാഗതവും കെ.പ്രദീപ്

നന്ദിയും പറഞ്ഞും.

85a9770e-94a9-40b5-8bf4-63485a250cea

വായന മത്സരം സംഘടിപ്പിച്ചു

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനോത്സവത്തിന്റെ ഭാഗമായി നടന്ന വായന മത്സരം ചലച്ചിത്ര പിന്നണി ഗായകൻ എം മുസ്തഫ ഉദ്ഘാടനം ചെയ്തു.

 വായനശാല പ്രസിഡന്റ് സിവി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു.

 ക്ഷേത്രപ്രസിഡണ്ട് ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു.

 സെക്രട്ടറി പി കെ സതീഷ് കുമാർ, എം വി സുജയ, കവിത ഹരീന്ദ്രൻസംസാരിച്ചു.

 വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും എൻ കെ പദ്മനാഭൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ഗായകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

8412fd10-f4f6-4356-89d3-76460cab2244

യോഗാ ദിനം ആചരിച്ചു


മാഹി:പള്ളൂർ വി.എൻ പി ജി എച്ച് എസ് എസ് സ്പോർട്ട്സ്ക്ലബ്ബ്, എൻ എസ്.എസ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു കായികാധ്യാപകൻ സി.സജീന്ദ്രൻമാസ്റ്റർ, അനുഷിൻ എന്നിവർ യോഗ ഡമോൺസ്ട്രേഷൻ ക്ലാസ്സ് നടത്തി. 100 ഓളം കുട്ടികൾ യോഗയിൽ പങ്കെടുത്തു. സീനിയർ ലക്ചററായ എം കെ. ബീന, ഹെഡ്മിസ്ട്രസ് സി ലളിത സംസാരിച്ചു.

fc7c0a63-4a19-48df-9a88-d8f07f98a4df

ബ്രണ്ണനൈറ്റ്സ് വാർഷിക സമ്മേളനം


തലശ്ശേരി: ബ്രണ്ണനൈറ്റ്സ് വാർഷിക സമ്മേളനം കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്നു. പ്രസിഡൻ്റ് എ.വി.ഗീത അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ച് ചൂര്യായി ചന്ദ്രൻ പ്രഭാഷണം നടത്തി. ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് കെ.സി.അജിത് കുമാർ ക്ലാസെടുത്തു.

ഗാന്ധിയൻ പുരസ്കാരം നേടിയ എ.കെ. സുരേശൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. അന്തരിച്ച സാഹിത്യകാരൻ ശ്രീധരൻ ചമ്പാട്, സി. പി. നൂറുൽ അമീൻ എന്നിവരെ അനുസ്മരിച്ചു. കെ.കുമാരൻ,കെ. സുകുമാരൻ, ഡോ.ആൻ്റണി ഫർണാണ്ടസ്, പ്രൊഫ: എ.പി. സുബൈർ, പി.കെ. ബാലകൃഷ്ണൻ, രാജേന്ദ്രൻ, ടി.സി. സുധാകരൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ. ജനാർദ്ദനൻ സ്വാഗതവും പി.പി.അബ്ദുൾ ഖാദർ നന്ദിയും പറഞ്ഞു.തലശ്ശേരി: ബ്രണ്ണനൈറ്റ്സ് ജനറൽ ബോഡി യോഗം തലശ്ശേരി കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്നു. പ്രസിഡൻ്റ് എ.വി.ഗീത അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ച് ചൂര്യായി ചന്ദ്രൻ പ്രഭാഷണം നടത്തി. ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് കെ.സി.അജിത് കുമാർ ക്ലാസെടുത്തു.

ഗാന്ധിയൻ പുരസ്കാരം നേടിയ എ.കെ. സുരേശൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. അന്തരിച്ച സാഹിത്യകാരൻ ശ്രീധരൻ ചമ്പാട്, സി. പി. നൂറുൽ അമീൻ എന്നിവരെ അനുസ്മരിച്ചു. കെ.കുമാരൻ,കെ. സുകുമാരൻ, ഡോ.ആൻ്റണി ഫർണാണ്ടസ്, പ്രൊഫ: എ.പി. സുബൈർ, പി.കെ. ബാലകൃഷ്ണൻ, രാജേന്ദ്രൻ, ടി.സി. സുധാകരൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ. ജനാർദ്ദനൻ സ്വാഗതവും പി.പി.അബ്ദുൾ ഖാദർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: പൂര്യായി ചന്ദ്രൻ മാസ്റ്റർ പ്രഭാഷണം നടത്തുന്നു

capture_1719080248

വായനാവാരവും

സാഹിത്യ ക്ലബ് ഉദ്ഘാടനവും


മാഹി: മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ വായനാവാരവും സാഹിത്യ ക്ലബ് ഉദ്ഘാടനവും

മാഹി പി.കെ. രാമൻ മെമ്മോറിയൽ സ്കൂളിലെ വായനാവാരാഘോഷവും സാഹിത്യ ക്ലബ് ഉത്ഘാടനവും അധ്യാപക പുരസ്കാര ജേതാവും റിട്ടയേർഡ് മലയാളം അധ്യാപകനുമായ ശ്രീ. എ.സി. എച്ച് . അഷറഫ് മാസ്റ്റർ നിർവ്വഹിച്ചു. വായനയുടെ മാഹാത്മ്യം വൈലോപ്പിള്ളിയുടേയു കാരൂരിൻ്റെയും സൃഷ്ടികൾ ഉദ്ധരിച്ചു കൊണ്ടുള്ള ഭാഷണം വളരെ ഹൃദയ സ്പർശിയായ രീതിയിൽ അവതരിപ്പിച്ചു എല്ലാ കുട്ടികളുടേയും മനസ്സിൽ വായനയോടുള്ള ആദിമുഖ്യം ഉണ്ടാക്കുവാൻ സാധിച്ചു.

ചടങ്ങിൽ സ്കൂൾ മാനേജർ കെ. അജിത് കുമാർ സ്വാഗതവും ഭാഗ്യലക്ഷ്മി ടീച്ചർ നന്ദിയും പറഞ്ഞു. ഹെഡ്മിസ്ട്രസ് ഭാനുമതി ടീച്ചർ, സുനിത ടീച്ചർ, അശ്വതി ടീച്ചർ നേതൃത്വം കൊടുത്തു

e75b6f18-1240-4da0-b58e-da4e7f211049

യോഗ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

 

മാഹി എക്സൽ പബ്ലിക് സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് സോണൽ കോർഡിനേറ്റർ ശാന്തി പവനൻ യോഗയുടെ പ്രധാന്യം എന്ന വിഷയത്തിൽക്ലാസ്സെടുത്തു.യോഗാഡമോൺസ്ട്രഷനും നടന്നു. എൻ.എസ്,എസ് വളണ്ടിയർ കുമാരി പാർവണ മഹേഷ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.  എൻ.എസ്,എസ് പ്രോഗ്രാം ഓഫീസർ പി സുരേശൻ / അധ്യക്ഷത വഹിച്ചു കുമാരി പാർവണ മഹേഷ് സ്വാഗതവും

 കുമാരി നിതിയ എസ് പ്രദീപ് നന്ദിയും പറഞ്ഞു


ചിത്ര വിവരണം: എക്സൽ സ്കൂളിൽ നടന്ന യോഗ പരിശീലനം

c02843a0-8f40-47e7-8c11-8d6b09d69b06

ദീപ വിജയ് നിര്യാതയായി

തലശ്ശേരി: തിരുവങ്ങാട് ലക്ഷിയിൽ പരേതരായ ഗോപാലൻ നമ്പ്യാർ പത്മാവതി അമ്മ എന്നിവരുടെ മകൾ ദീപ വിജയ് (58 ) ബാംഗ്ളൂരിൽ ഹൃദയാഘാതം മൂലം നിര്യാതയായി. ഭർത്താവ് വിജയരാഘവൻ. മക്കൾ: ശ്വേത, രോഷൻ (രണ്ടു പേരും ദുബായിയിൽ.J സഹോദരിമാർ: ശശികല രവീന്ദ്രൻ, റീന ഗംഗാധരൻ, ആശ വേണുനാഥ്, ശുഭ പത്മനാഭൻ. മൃതദേഹം ഞായറാഴ്ച രാവിലെ 8 മണി മുതൽ 11 മണി വരെ തിരുവങ്ങാട്ടെ ലക്ഷ്മിയിൽ പൊതുദർശനത്തിന് വെക്കും.സംസ്കാരം 11 മണിക്ക് കണ്ടിക്കൽ നിദ്രാതീരം പൊതു ശ്മശാനത്തിൽ.

capture-(1)

ടി.പത്മനാഭൻ മൂന്ന് ലക്ഷം രൂപ

സംഭാവന നൽകി


തലശ്ശേരി: കഥകളുടെ പെരുന്തച്ഛൻ ടി. പത്മനാഭൻ മലബാർ കേൻ സർ സെന്ററിന്

മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്തു. സ്പീക്കർ അഡ്വ:എ.എൻ. ഷംസീർ തുക എം.സി.സി. ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യത്തെ എൽപ്പിച്ചു.എം.സി.സി.യുടെ ഉപഹാരം സ്പിക്കർ എ.എൻ. ഷംസീർ കഥയുടെ കുലപതിക്ക് സമർപ്പിച്ചു.

1e4e2761-dce7-4602-ae5a-4ca59c4a329c-(1)

മലബാർ കേൻസർ സെന്ററിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത -നൃത്ത ശിൽപ്പത്തിൽ നിന്ന്

0346b8ff-1a19-42ba-bf1d-7ee6ecdd90ab-(1)

രാഗങ്ങൾ ഈണങ്ങളായി

വാക്കുകൾ സംഗീതമായി


മാഹി:രാഗങ്ങൾ എങ്ങിനെ മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നുവെന്നും, വരികളുടെ അർത്ഥങ്ങൾ എങ്ങിനെ ആലാപനത്തിൽ അന്തർലീനമാകുന്നുവെന്നും, നൈമിഷിക സംഗീതം എങ്ങിനെ പകരാനാകുന്നുവെന്നുമെല്ലാം പ്രശസ്തസംഗീത സംവിധായകൻ ശശി വള്ളിക്കാട് പാടിയും പറഞ്ഞും പകർന്നേകിയപ്പോൾ അത് സംഗീത പ്രേമികളായ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

ചാലക്കരഎക്സൽ പബ്ലിക് സ്കൂളിൽ അന്തർദ്ദേശീയ സംഗീത നാളിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സോദാഹരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഗീത ഉൽപ്പത്തിയെക്കുറിച്ചും

രാഗങ്ങളെക്കുറിച്ചും, ആലാപനശൈലികളെക്കുറിച്ചുമെല്ലാം അറിവ് പകർന്നു.

 ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ പി. പ്രിയേഷ്.അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രിൻസിപ്പൽ വി.കെ.സുധീഷ്, ഹൈ സ്കൂൾ വൈസ് പ്രിൻസിപ്പൽ വി.പി. മോഹനൻ, വെൽഫയർ ഓഫീസർ എം.രാജേഷ് എം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.പി. വിനോദൻ പങ്കെടുത്തു.സ്കൂൾ സംഗീതഅദ്ധ്യാപകൻപി.എം. പവിത്രൻ സ്വാഗതം പറഞ്ഞു.


ചിത്ര വിവരണം: സംഗീത സംവിധായകൻ ശശി വള്ളിക്കാട് ഈണം പകരുന്നു.

1c077aae-e2a5-4361-8d5e-77b5dd567b88-(1)

കുട്ടൻ മാരാർ കൊട്ടിക്കയറി

നിറസദസ്സ് ഇളകിയാടി

:ചാലക്കര പുരുഷു


തലശ്ശേരി:പുരാതന വാദ്യോപകരണങ്ങളായ ഇലത്താളം, കൊമ്പ്, കുറുംകുഴൽ എന്നിവയുടെ അകമ്പടിയോടെ തൃശൂർ പുരത്തിലെ ഇലഞ്ഞിത്തറമേളപ്രമാണി പത്മശ്രീ പെരുവനം കുട്ടൻ മാരാരും സംഘവും പാണ്ടിമേളം അവതരിപ്പിച്ചപ്പോൾ , ആയിരങ്ങൾ തിങ്ങി നിറഞ്ഞ മുൻസിപ്പാൽ ടൗൺഹാളിന്റെ അകവും പുറവും അക്ഷരാർത്ഥത്തിൽ താളലയങ്ങളിൽ ഇളകിയാടുകയായിരുന്നു.,

മലബാർ കേൻസർ സെന്ററിൽ നിന്നും രോഗവിമുക്തി നേടിയവരുടേയും കുടുംബാംഗങ്ങളുടേയും മെഗാ കൂട്ടായ്മയിലാണ് പാണ്ടിമേളം അരങ്ങ് തകർത്തത്.

 ചെണ്ടയിൽ ഓരോന്നിനും യഥാക്രമം , 28, 14, 7 എന്നിങ്ങനെ താളവട്ടങ്ങൾ ആവർത്തിക്കപ്പെട്ടപ്പോൾ , ആരോഹണാവരോഹണങ്ങളിൽപാണ്ടിമേളം

14 അക്ഷരങ്ങളിൽ തുടങ്ങി 28 അക്ഷരങ്ങളിലൂടെ ഏഴിൽ സമാപിക്കുകയായിരുന്നു

പെരുവനം ഗോപകുമാർ, പെരുവനം ഗോപകുമാർ, ( ഉരുട്ട്ചെണ്ട )ചേറുശ്ശേരിദാസൻ മാരാർ, പെരുവനം വിഷ്ണു (വലം തല) പെരുവനം മുരളി, വല്ലച്ചിറ അനിൽകുമാർ (ഇലത്താളം') ഊരകം അനിൽ കുമർ(കുറുംകുഴൽ ) ഊരകംശശി (കൊമ്പ്) എന്നിവയിൽ സർഗ്ഗപരതയുടെ ഔന്നത്യം കീഴടക്കുകയായിരുന്നു


ചിത്ര വിവരണം: പത്മശ്രീ പെരുവനം കുട്ടൻ മാരാരും സംഘവും പാണ്ടിമേളം അവതരിപ്പിക്കുന്നു

capture

സി .കമല (69) അന്തരിച്ചു.


ന്യൂമാഹി : കുറിച്ചിയിൽ മാതൃക ബസ്സ് സ്റ്റോപ്പ് ബീച്ച് റോഡിൽ താഴെ പുരയിൽ സൗപർണ്ണികയിൽ തമസിക്കുന്ന കതിരൂർ ചാലി ഹൗസിൽ സി കമല (69) അന്തരിച്ചു.

ഭർത്താവ്: പരേതനായ മുരിക്കോളി നാണു

മക്കൾ: നിഷ , ഷൈജ , പരേതനായ ഷജി

മരുമക്കൾ: ടി.പി സുരേന്ദ്രൻ, രാധാകൃഷ്ണൻ

സഹോദരങ്ങൾ: ശാന്ത, പരേതനായ ഭാസ്കരൻ

സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ

c6f31a56-c450-4b55-a54e-07accbb78087-(1)-(1)

രോഗവിമുക്തി നേടിയവരുടെ കൂട്ടായ്മ സ്നേഹത്തിന്റെ അമൃത ലേപനമായി


തലശ്ശേരി: കേൻസർ രോഗികളിൽആത്മവിശ്വാസം പകരാനും ജീവിത പ്രതിസന്ധികളെ ധീരമായി മറികടക്കാനുള്ള ഊർജം പകരാൻ രോഗവിമുക്തി നേടിയവരുടെ കുടുംബ സംഗമങ്ങൾ കൊണ്ട് സാധിതമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കാൻസർ അതിജീവിത രുടെ കൂട്ടായ്മയായ

അമൃതം 2024 പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജീവിതത്തിൽ ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമുള്ളവരാണ് നമ്മളെല്ലാം. എന്നാൽഅഭിശപ്ത നിമിഷങ്ങളിൽ വന്നുപെടുന്ന മാരക രോഗങ്ങളിൽ

ജീവിതം ഇരുണ്ട് പോകുന്നത് പോലുള്ള അവസ്ഥ. അതിജീവനം ഉറപ്പാന്നെന്ന് തെളിയിച്ചവരാണ് വിമുക്തി നേടിയവർ.

പ്രതീക്ഷാനിർഭരമായ സന്ദേശം നൽകുന്നവരാണ് നിങ്ങൾ.

സർക്കാർ സംവിധാനം കൊണ്ട് മാത്രം കേൻസറിനെ നേരിടാനാവില്ല.പൊതു ജനങ്ങളുടെ സഹകരണം കൂടി വേണം.

ജനങ്ങളെ സ്വാനുഭവങ്ങൾ കൊണ്ട് ബോധവൽക്കരിക്കാൻ വിമുക്തി നേടിയവർക്കാകും.

ആരോഗ്യ മന്ത്രി വീണാ ജോർജും ഓൺലൈനിൽ ആശംസകൾ നേർന്നു.

മാരക രോഗങ്ങളെല്ലാം വന്നുപെട്ട ഒരാളാണ് താനെന്ന് വിഖ്യാത കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു.

വിദ്യാർത്ഥിയായിരിക്കെആദ്യം വന്നത് വസൂരിയായിരുന്നു. തെരുവുകളിൽ പാവപ്പെട്ടവരുടെ അനാഥശരീരങ്ങൾ മരിച്ചു കിടക്കുന്നത് അന്ന് കണ്ടിട്ടുണ്ട്.

'ത്യാഗത്തിന്റെ രൂപങ്ങൾ , എന്ന തന്റെ കഥ വസൂരിക്കാലത്തെ ജീവിതാനുഭവമാണ്. പിന്നീട് കോളറയേയും

ചിക്കൻ ഗുനിയയേയും മറികടന്നു.

ഒടുവിൽ കോവിഡിനേയും അതിജീവിച്ചു. ഒരു ക്രൂര കഥാപാത്രത്തേയും എന്റെ കഥകളിൽ കാണാനാവില്ലെന്ന് ടി.പത്മനാഭൻ പറഞ്ഞു. കരുണയും, ദയയും, ദീനാനുകമ്പയുമുള്ള കഥാപാത്രങ്ങളെ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളു. ചികിത്സക്കുമപ്പുറം വേണ്ടത് അനുകമ്പയും സഹകരണവുമാണ്. മരുന്നിനേക്കാൾ വലുതാണ് ഹൃദ്യമായ പെരുമാറ്റം.

കോടിയേരിയുടേയും, പിണറായിയുടേയും ശ്രമഫലമായാണ് ഈ സ്ഥാപനം ഉയർന്നുവന്നത്. സ്പീക്കർ ഷംസീർ തന്റെ പ്രവർത്തനത്തിന്റെ സിംഹഭാഗവും എം.സി.സി.യുടെ വളർച്ചക്കായി ഉപയോഗിക്കുന്നുവെന്നത് അഭിമാനകരമാണ്. രോഗവിമുക്തരുടെ

ഓർമക്കുറിപ്പുകളടങ്ങിയ ...സായൂജ് . എന്ന ഗ്രന്ഥവും

വിവിധ എഴുത്തുകാരുടെ രചനകൾ ഉൾക്കൊള്ളിച്ച 'സമർപ്പണും . ഹൃദയാർദ്രമാണ്.

ഇത് വായിച്ചാൽഹൃദയാലുവായ ഏതൊരാളും കരഞ്ഞ് പോകും. ഒന്ന് രണ്ട് അദ്ധ്യായങ്ങൾ വായിച്ചപ്പോൾ തന്നെ സങ്കടം മൂലം മുന്നോട്ട് പോകാൻ എനിക്കായിരുന്നില്ല.

പണത്തിനും , സ്വാർത്ഥതക്കും വേണ്ടി രോഗികളെ ചൂഷണം ചെയ്യുന്ന കാലത്ത് പണത്തിനു മീതെയാണ് രോഗി പരിചരണമെന്ന് കർമ്മങ്ങളിലൂടെ തെളിയിച്ച മഹാ വരദാനമാണ് നമുക്ക് കൈവന്ന വിഖ്യാത ഡോക്ടർ സതീശൻ ബാലസുബ്രഹ്മണ്യമെന്ന് ഇരു ഗ്രന്ഥങ്ങളുടേയും പ്രകാശനം നിർവ്വഹിച്ച് കഥാകൃത്ത് പറഞ്ഞു.

പുതുജീവൻ കൈവരിച്ചതിന്റെ ആഘോഷമാണിതെന്നും,

നിസ്വാർത്ഥനായ സെന്റർ മേധാവി ഡോ:സതീശൻ ബാലസുബ്രഹ്മണ്യത്തോടൊപ്പമുള്ള ടീമിന്റെ വിജയമാണ് തെന്നിന്ത്യയിലെ തന്നെ തലയെടുപ്പുള്ള അർബുദ രോഗ ചികിത്സാ കേന്ദ്രമാക്കി എം.സി.സി.യെ വളർത്തിയതെന്നും നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ . ഷംസീർ അഭിപ്രായപ്പെടു.. ഭാവി തലശ്ശേരി അറിയപ്പെടുക എം.സി.സി. എന്ന സ്ഥാപനത്തിന്റെ പേരിലായിരിക്കുമെന്ന് സ്പീക്കർ പറഞ്ഞു. 


a188d86a-281d-4827-bedc-dc6465669063-(1)

ചലച്ചിത്ര നടി നാദിയാ മൊയ്തു,സബ്- കലക്ടർ സന്ദീപ്കുമാർ, പത്മശ്രീ പെരുവനം കുട്ടൻ മാരാർഅഡ്വ: കെ.എം.ശ്രീശൻ ,

അഭിനേതാക്കളായ അർജുൻ അശോകൻ, അപർണ്ണ ദാസ് , തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർ

 ആശംസകൾ നേർന്നു.

ഡോ: സതീശൻ ബാലസുബ്രഹ്മണ്യം സ്വാഗതവുംഡോ: കെ.ഇ. ശരത്ത് നന്ദിയും പറഞ്ഞു. രോഗവിമുക്തി നേടിയ ർക്കൊപ്പം, ഡോക്ടർമാരും, ജീവനക്കാരും, വിദ്യാർത്ഥികളും അവതരിപ്പിച്ച

സംഗീത-നൃത്ത പരിപാടികളും അരങ്ങേറി.


ചിത്രവിവരണം: എം.സി.സി. പ്രസിദ്ധീകരിച്ച രണ്ട് ഗ്രന്ഥങ്ങളുടെ പ്രകാശനം സ്പീക്കർ എ.എൻ ഷംസീറിന് നൽകി കഥാകൃത്ത് ടി.പത്മനാഭൻ പ്രകാശനം ചെയ്യുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2