ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും ടെക്നിക്കല്‍ സെമിനാറും

ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും ടെക്നിക്കല്‍ സെമിനാറും
ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും ടെക്നിക്കല്‍ സെമിനാറും
Share  
2024 Jun 20, 11:25 PM
VASTHU
MANNAN

കേബിൾ ടി വി ഓപ്പ : അസോസിയേഷൻ പ്രതിഭകളെ ആദരിച്ചു


മാഹി:കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മാഹി - പാനൂർ മേഖലകമ്മിറ്റികളുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും ടെക്നിക്കല്‍ സെമിനാറും സംഘടിപ്പിച്ചു. മാഹിയിലെ ഹോട്ടല്‍ ഫ്രഞ്ച് അവന്യു വിൽ നടന്ന

അനുമോദന പരിപാടിയുടെ ഉദ്ഘാടനം മാഹി എസ് പി  ജി ശരവണന്‍ നിര്‍വ്വഹിച്ചു..

സിഒഎ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സി സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി സണ്ണി സെബാസ്റ്റിയന്‍ , പാനൂര്‍ മേഖല പ്രസിഡണ്ട് സന്തോഷ് കുമാര്‍, മാഹി മേഖല പ്രസിഡണ്ട് ഇ എന്‍ പ്രദീപന്‍, നാട്ടൊരുമ എം ഡി തിലകരാജ്, മയ്യഴി എം ഡി സനീഷ് കരിയാട്  സംസാരിച്ചു. മാഹി മേഖല സെക്രട്ടറി കെ രഞ്ചിത്ത് സ്വാഗതവും പാനൂര്‍ മേഖല സെക്രട്ടറി എം പി മനോഹരന്‍ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: മാഹി എസ്.പി.ജി. ശരവണൻ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി മേഖലയിലെ സ്റ്റേഷൻ പരിധികളിൽ പ്രത്യേക പോലിസ് സംഘം

തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് ആൾ പാർപ്പില്ലാത്ത വീട്ടു പറമ്പിൽ സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ മരിക്കാനിടയായ സംഭവത്തെ തുടർന്ന് തലശേരി മേഖലയിലുള്ള അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ സംഘർഷ സാധ്യത പ്രദേശങ്ങളിൽ ബോംബുവേട്ടക്കായി പ്രത്യേക പൊലീസ് സംഘമിറങ്ങി.. കതിരൂർ, പാനൂർ, ന്യൂമാഹി, ധർമ്മടം, തലശേരി, ഭാഗങ്ങളിലാണ് ഇന്നലെ കാലത്ത് 8 മുതൽ കണ്ണൂരിനൊപ്പം , വയനാട്, കോഴിക്കോട്, ജില്ലാ കേന്ദ്രങ്ങളിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഫോടകവസ്തുക്കൾക്കായി വ്യാപക പരിശോധന നടത്തിയത് - കുടക്കളത്ത് അയനിക്കാട്ട് മീത്തൽ വേലായുധന് ജീവഹാനി സംഭവിച്ച വീട്ടുവളപ്പിൽ ഗ്രാസ് കട്ടർ ഉപയോഗിച്ച് കുറ്റിക്കാടുകൾ വെട്ടിയിട്ടും അരിച്ചു പെറുക്കി. എന്നാൽ ബോംബുകൾ ഒന്നും കണ്ടെത്താനായില്ല ആൾ പാർപ്പില്ലാത്ത വീടുകളിൽ അതിക്രമിച്ചു കയറി അനാശാസ്യവും മദ്യപാനവും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനായി ഇത്തരം വീടുകൾ നിരീക്ഷണ വലയത്തിലാക്കുമെന്ന് തലശ്ശേരി എ.സി.പി., കെ.എസ്. ഷഹൻഷാ പറഞ്ഞു.,, എ.സി.പിയുടെ നേത്യത്വത്തിൽ പൊലീസ് ഓഫീസർമാരായ ബിജു ആന്റണി, പി.പ്രസാദ്, ബോംബ് സ്ക്വാഡ് എസ്. ഐ.എം.സി. ജിയാസ് തുടങ്ങിയവരുംകണ്ണൂർ റൂറൽ, സിറ്റി, പരിധിയിലെ മറ്റ് ഉദ്യോഗസ്ഥരും സ്ഫോടക വസ്തുക്കൾ തിരയാനെത്തിയ സംഘത്തിലുണ്ടായിരുന്നു.

 

മാഹിയിൽ ഭാഷാ പഠനം അവതാളത്തിൽ


മാഹി: പുതിയ സി.ബി.എസ്.ഇ പാഠ്യപദ്ധതി വന്നതോടുകൂടി മാഹിയിൽ ഭാഷാ പഠനം അവതാളത്തിൽ. യു.പി ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം ഉപപാഠം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ കേരള സിലബസ് പ്രകാരം നിർബന്ധമായും പഠിക്കേണ്ടവയായിരുന്നു. കൂടാതെ അറബിക്ക്, സംസ്കൃതം, മലയാളം എന്നിവയിൽ ഏതെങ്കിലും ഒന്നു പ്രത്യേകമായും പഠിക്കേണ്ടതായും ഉണ്ടായിരുന്നു.

   എന്നാൽ സി.ബി.എസ്.ഇ യിൽ മാതൃഭാഷയായ മലയാളത്തെ പൂർണ്ണമായും ഒഴിവാക്കി അറബിക്കിനോ, സംസ്കൃതത്തിനോ പകരം പഠിക്കേണ്ട ഭാഷ എന്ന രീതിയിയിലാക്കി.എന്നാൽ പുതുച്ചേരിയിലാവട്ടെ മാതൃഭാഷ എന്ന രീതിയിൽ തമിഴ് നിർബന്ധമായും പഠിക്കേണ്ട ഭാഷയുമാക്കി. മാഹിയിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതലയിൽ ഇരുന്നവർ പഠിപ്പിച്ച ഭാഷ എന്ന നിലയിൽ ഹിന്ദിയെ മുഖ്യ ഭാഷയുമാക്കിയാണ് മാഹിയിൽ നിലവിൽ ഭാഷാ പഠനം.

    പുതുച്ചേരിയിൽ തമിഴ് പഠനം തമിഴ്നാട് സിലബസ് മുഖേനയായതിനാൽ പുതിയ മലയാള പുസ്തകങ്ങൾ ചീഫ് എജുക്കേഷണൽ ഓഫീസർ കേരളത്തിൽ നിന്നും വില കൊടുത്തു വാങ്ങിയെങ്കിലും മാറ്റിയ പുസ്തകമാണോ, പുതിയ പുസ്തകമാണോ പഠിപ്പിക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് മലയാളം അധ്യാപകർ.

    നിലവിൽ സംസ്കൃതം അദ്ധ്യാപകർ സർവ്വീസിൽ ഇല്ലെങ്കിലും ഒരു പ്രൈമറി ടീച്ചറുടെ കനിവിനാലാണ് സംസ്കൃത പഠനം നടക്കുന്നത്. അതിലും കേരള സിലബസ് ആണോ അതോ മറ്റ് ഏതെങ്കിലും ആണേ ആശങ്കയിലാണ് രക്ഷിതാക്കളും കുട്ടികളും

 അറബിക്ക് പഠനമാണ് ഏറെആശങ്കയുയർത്തുന്നത്. ചില സ്കൂളുകൾ കേരള സിലബസും മറ്റ് ചില സ്കൂളുകൾ മറ്റ് സി.ബി.എസ്.ഇ സ്കൂളിലെ സിലബസുമാണ് ഉപയോഗിക്കുന്നത്.ഇതിൽ ഒരേ അദ്ധ്യാപിക തന്നെ രണ്ടു സ്കൂളുകളിൽ രണ്ടു സിലബസ്സും രണ്ട് രീതികളിലുമാണ് പഠിപ്പിക്കുന്നത്. ഭാഷാ പഠത്തിനായി അധ്യാപകർ ഉപയോഗിക്കുന്ന പുസ്തകങ്ങൾ ഏതാണ് 

    എന്നതിനെപ്പറ്റി വിദ്യാഭ്യാസ വകുപ്പിനോ തലവനോനിശ്ചയമില്ലാത്ത അവസ്ഥയാണ്. 

   സി.ബി.എസ്.ഇ പദ്ധതി പ്രകാരമുള്ളപരിശീലനങ്ങൾനടന്നുവരികയാണെങ്കിലും ഇംഗ്ലീഷ്, മലയാളം എന്നിവയ്ക്ക് മാത്രമാണ് പരിശീലനം നടക്കുന്നതും.

അതിനിടെ പ്ലസ് വൺ വിദ്യാർത്ഥികൾ പലരും ടി.സി. വാങ്ങി സി.ബി.എസ്. ഇ ഇല്ലാത്ത മാഹിയിലെ സ്വകാര്യ വിദ്യാലയങ്ങളിലും, സമീപത്തെ കേരളീയ വിദ്യാലയങ്ങളിലും ചേരുകയാണ്.

capture_1718904969

സർക്കസ് കഥ പോലെ വിസ്മയം

ശ്രീധരേട്ടന്റെ ജീവിതം: കെ.കെ. മാരാർ

തലശ്ശേരി: സർക്കസ് തമ്പിനകത്തെ ദൈന്യതയാർന്ന ജീവിതത്തെ അഭ്രപാളികളിലും, അക്ഷരങ്ങളിലും തൻമയത്വത്തോടെ അനാവരണം ചെയ്ത അതുല്യ പ്രതിഭയാണ് ശ്രീധരൻ ചമ്പാടെന്ന് ചരിത്രകാരനും, നാടൻ കലാഗവേഷകനുമായ കെ.കെ. മാരാർ അഭിപ്രായപ്പെട്ടു. 

ജവഹർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പാർക്കോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചേകവൻമാരുടെ കുടുംബത്തിൽപ്പെട്ട ശ്രീധരൻ അത്യന്തം അപകടകരമായ ട്രിപ്പിസിൽ ആകൃഷ്ടനായത് സ്വാഭാവികം. അദ്ദേഹത്തിന്റെ സർക്കസ് കഥകൾക്ക് പ്രത്യേകമായ മാനവും,. വ്യത്യസ്തമായ പദാവലിയുമുണ്ടായിരുന്നു.

തമ്പ് ഉൾപ്പടെയുള്ള ഒട്ടേറെ സിനിമാ കഥകൾക്ക് ആധാരമായത് അദ്ദേഹത്തിന്റെ സ്വന്തം

ജീവിതാനുഭവങ്ങൾ തന്നെയായിരുന്നു.

കലാലോകത്ത് അംഗീകാരങ്ങൾ ലഭിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന് കടുത്ത അവജ്ഞയും അവഗണനയും നേരിടേണ്ടി വരികയും ചെയ്തു. നോവലും, ലേഖനങ്ങളും , ചരിത്രവും ,

കഥയുമെഴുതിമാത്രം ജീവിച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം.

സർക്കസ്സിന്റെ കഥ സത്യസന്ധമായി പുറം ലോകത്തെത്തിച്ചത് അദ്ദേഹമായിരുന്നു. ഭാരിദ്ര്യമാണ് ഇന്ത്യൻ സർക്കസ്സിനെ കെട്ടിപ്പടുത്തതെന്ന് അദ്ദേഹം വരച്ചുകാട്ടുകയായിരുന്നുവെന്ന് മാരാർ ചൂണ്ടിക്കാട്ടി. ഫോറം പ്രസിഡണ്ട്

കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.

ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട്, പ്രൊഫ: എ.പി. സുബൈർ, സ്വാമി പ്രേമാനന്ദ, ഫാദർ ജി.എസ്. ഫ്രാൻസിസ് , മമ്പറം ദിവാകരൻ,




ചിത്രവിവരണം: കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യുന്നു.

capture_1718905128

ഗംഗാധരൻ നിര്യാതനായി


ന്യൂമാഹി:മങ്ങാട് 

വാണു കണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിന് സമീപം  മന്ന്യാണ്ടിയിൽ ഗംഗാധരൻ (78)നിര്യാതനായി. 

ഭാര്യ: ലീല

മക്കൾ : ലീഷ്മ, ലിനീഷ, ലിബീഷ് 

മരുമക്കൾ: മനോജ്,സജീവൻ,സിന്ധു

സഹോദരങ്ങൾ: ലക്ഷ്മി, പരേതനായ ഭാസ്കരൻ, പരേതയായ രോഹിണി.

സംസ്കാരം 5 മണിക്ക് കണ്ടിക്കൽ ശ്മശാനത്ത് (നിദ്രാ തീരം).

പള്ളൂർ സ്പിന്നിംങ് മില്ലിൽ  (സ്പിന്നിങ് ഡിപ്പാർട്ട്മെന്റ് മെയിൻ ഫിറ്ററായിരുന്നു.

 മാഹി മേഖലാ പി.എഫ് അസ്സോസിയേഷൻ അനുശോചിച്ചു

03cb08ab-ae52-4387-a255-1affafdb64fe-(1)

തലശ്ശേരി സഹകരണ റൂറൽ ബാങ്കിന്റെ മഞ്ഞോടി സായാഹ്നശാഖ പുതിയ കെട്ടിടത്തിൽ സ്പിക്കർ അഡ്വ.എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി മേഖലയിലെ സ്റ്റേഷൻ പരിധികളിൽ പ്രത്യേക പോലിസ് സംഘം


തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് ആൾ പാർപ്പില്ലാത്ത വീട്ടു പറമ്പിൽ സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ മരിക്കാനിടയായ സംഭവത്തെ തുടർന്ന് തലശേരി മേഖലയിലുള്ള അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ സംഘർഷ സാധ്യത പ്രദേശങ്ങളിൽ ബോംബുവേട്ടക്കായി പ്രത്യേക പൊലീസ് സംഘമിറങ്ങി.. കതിരൂർ, പാനൂർ, ന്യൂമാഹി, ധർമ്മടം, തലശേരി, ഭാഗങ്ങളിലാണ് ഇന്നലെ കാലത്ത് 8 മുതൽ കണ്ണൂരിനൊപ്പം , വയനാട്, കോഴിക്കോട്, ജില്ലാ കേന്ദ്രങ്ങളിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഫോടകവസ്തുക്കൾക്കായി വ്യാപക പരിശോധന നടത്തിയത് - കുടക്കളത്ത് അയനിക്കാട്ട് മീത്തൽ വേലായുധന് ജീവഹാനി സംഭവിച്ച വീട്ടുവളപ്പിൽ ഗ്രാസ് കട്ടർ ഉപയോഗിച്ച് കുറ്റിക്കാടുകൾ വെട്ടിയിട്ടും അരിച്ചു പെറുക്കി. എന്നാൽ ബോംബുകൾ ഒന്നും കണ്ടെത്താനായില്ല ആൾ പാർപ്പില്ലാത്ത വീടുകളിൽ അതിക്രമിച്ചു കയറി അനാശാസ്യവും മദ്യപാനവും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനായി ഇത്തരം വീടുകൾ നിരീക്ഷണ വലയത്തിലാക്കുമെന്ന് തലശ്ശേരി എ.സി.പി., കെ.എസ്. ഷഹൻഷാ പറഞ്ഞു.,, എ.സി.പിയുടെ നേത്യത്വത്തിൽ പൊലീസ് ഓഫീസർമാരായ ബിജു ആന്റണി, പി.പ്രസാദ്, ബോംബ് സ്ക്വാഡ് എസ്. ഐ.എം.സി. ജിയാസ് തുടങ്ങിയവരുംകണ്ണൂർ റൂറൽ, സിറ്റി, പരിധിയിലെ മറ്റ് ഉദ്യോഗസ്ഥരും സ്ഫോടക വസ്തുക്കൾ തിരയാനെത്തിയ സംഘത്തിലുണ്ടായിരു

അന്താരാഷ്ട്ര യോഗ ദിനം ഇന്ന് പന്തക്കലിൽ


മാഹി : നെഹ്‌റു യുവ കേന്ദ്രയുടെയും പന്തക്കൽ പി എം ശ്രീ നവോദയ വിദ്യാലയയുടെയും ജൻവാണി എഫ് എം ന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 7.30 ന് ജവഹർ നവോദയ വിദ്യാലത്തിൽ യോഗ ദിന പരിപാടികൾ നടക്കും. പരിപാടിയുടെ ഭാഗമായി യോഗ പരിശീലനം ഉണ്ടായിരിക്കും. പന്തക്കൽ നവോദയ വിദ്യാലയ വൈസ് പ്രിൻസിപ്പൽ ഡോ. കെ.സജീവൻ ഉദ്ഘാടനം ചെയ്യും.

capture_1718905649

മറിയുമ്മ നിര്യാതയായി.


ന്യൂമാഹി:പുന്നോൽ റെയിൽവേ ഗേറ്റിന് സമീപം,ഷഫ്നാസിൽ, പരേതനായ കാട്ടിൽപീടിക അബ്ദുൽ മജീദിൻ്റെ ഭാര്യ,

ചെറിയ കായ്യത്ത് മറിയുമ്മ (82) നിര്യാതയായി.

മക്കൾ:ഷെരീഫ്, സീനത്ത്, സക്കീന, ഷാഹിദ, ഹാജിറ , ഷൗക്കത്ത്, ഫൈസൽ, സൗജത്ത് . മരുമക്കൾപരേതനായ ഹാരിസ് എം കെ ,

അബ്ദുൽ നഹാസ് കേളോത്ത്, ഹംസ സി എച്ച്,ഷറഫുദ്ദീൻ പി.കെ, സാഹിർ പി. സി(മാസാ ഗ്രൂപ്പ്, കോഴിക്കോട്),റജീന,ഷംന ,ഷഫാന.സഹോദരൻ: പരേതനായ കുഞ്ഞിമൊയ്തു.

1da501b0-23a6-4ca6-8451-b9f359a37cb7-(1)

പ്രതിഭാ സായാഹ്നം പരിപാടി രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു


ന്യൂമാഹി എം.എം. എജുക്കേഷണൽ സൊസൈറ്റി സംഘടിപ്പിച്ച പ്രതിഭാ സായാഹ്നം പരിപാടി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു പ്രഭാഷണം നടത്തുന്നു

852d3699-6c68-4247-9989-85b32df48fb5

പി.എൻ.പണിക്കർ അനുസ്മരണവും പുരസ്കാര വിതരണവും നടത്തി


കണ്ണൂർ: ഗ്രാമസ്വരാജ് ഫൗണ്ടേഷൻ നടത്തിയ പി.എൻ. പണിക്കർ അനുസ്മരണവും പുരസ്കാര വിതരണവും കണ്ണൂർ കെ.പി.എസ്.ടി.എ ഹാളിൽ വെച്ചു നടന്നു.

കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മoത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു.

രാധാകൃഷ്ണൻ മാണിക്കോത്ത്, സുനിൽ മടപ്പള്ളി, വി.മണികണ്ഠൻ, അഡ്വ.അജയൻ വടക്കയിൽ, പവിത്രൻ കൊതേരി, എം.സി.രേഷ്കുമാർ , ഷമീൽ ഇഞ്ചിക്കൽ , രേഖ സജയ്, മധു കക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ ഷാജി സൗപർണിക ( മഷിത്തണ്ട് - കവിത സമാഹാരം ) , വിനൂജ സുകേഷ് ( കഥ ) , ആനന്ദകുമാർ പറമ്പത്ത് ( കവിത ) , പ്രിയ എസ് യോഗി ( കവിത, ലേഖനം ) , കെ. ഉമാവതി ( ഹൃദയത്തിൻ്റെ ഭാഷ - കവിത സമാഹാരം ) , രാജേഷ് പനങ്ങാട്ടിൽ ( കവിത ) എന്നിവർ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ പി.എൻ. പണിക്കർ പുരസ്ക്കാരം ഏറ്റുവാങ്ങി. വായനാ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും , പൊതുജനങ്ങൾക്കുമായി

നടത്തിയ ക്വിസ്സ് മത്സരത്തിൽ സമ്മാനം നേടിയവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു


(ഫോട്ടോ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പി. എൻ. പണിക്കർ അനുസ്മരണം

മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു )

1da501b0-23a6-4ca6-8451-b9f359a37cb7

രാമവിലാസത്തിൽ വായനാവാരം ഉദ്ഘാടനവും പുസ്തക പ്രകാശനവും


ചൊക്ലി : രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ പി എൻ പണിക്കർ ദിനത്തിൽ വായനാവാരാചാരണ പരിപാടി ഡെപ്യൂട്ടി ഹെഡ്മിസ്ടസ് ശ്രീമതി എൻ സ്മിത ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കയ്യെഴുത്തുമാസിക ' വർണ്ണം' ശ്രീ കെ ഉദയകുമാർ  പ്രകാശനം ചെയ്തു. കുമാരി അമുതലക്ഷ്മി പുസ്തകം ഏറ്റുവാങ്ങി. കഥകളും, കവിതകളും, ലേഖനങ്ങളും, ചിത്രങ്ങളുമടങ്ങുന്ന അറുപതിലധികം സൃഷ്ടികളുൾക്കൊള്ളുന്ന സമ്പന്നമായ മാഗസിൻ കുട്ടികളുടെ സർഗവൈഭവത്തിൻ്റെ നേർക്കാഴ്ചയായി. ശ്രീ ശ്രീകുമാർ സി ആർ , ശ്രീമതി അസിത , ശ്രീമതി ജിസ്ന,ശ്രീ സുനേഷ് മലയിൽ, ശ്രീമതി സിന്ധു, ശ്രീമതി നവിഷ , കുമാരി ആര്യലക്ഷ്മി എന്നിവർ സംസാരിച്ചു. 

  

  വിദ്യാലയ വാർത്താ സംപ്രേഷണ പരിപാടി 'അമ്മമൊഴി' - യിൽ പിഎൻ പണിക്കർ അനുസ്മരണ പ്രഭാഷണവും, വായനാദിന പ്രത്യേക പരിപാടികളും അവതരിപ്പിച്ചു.

d11face9-459f-4ef3-8b69-75545acd7e37

മഹമ്മൂദ് നിര്യാതനായി.


ന്യൂമാഹി: ഹുസ്സൻ മസ്ജിദിന് സമീപം "പുഞ്ചിരി" ൽ താമസിക്കുന്ന പുഴക്കര മഹമ്മൂദ് (80) നിര്യാതനായി.

പരേതരായ തായോട്ടിൽ ഉമ്മറിന്റെയും, പുഴക്കര കുഞ്ഞീബിയുടേയും മകനാണ്

ഭാര്യ: എൽ. പി. ആയിഷ (പുതുക്കുടി, തലശ്ശേരി).

മക്കൾ: താഹ (ദുബായ്), നഹാസ്, റിനോജ്‌, തൗസീഫ് (ദുബായ്)

സഹോദരങ്ങൾ: അബ്‌ദുല്ല, ഇസ്മായിൽ, നാസർ (നാച്ചി), പരേതനായ മഹറൂഫ്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2