നൂപുര നാട്യഗൃഹം പ്രതിഭാ സംഗമം സംഘടിപ്പിച്ചു

നൂപുര നാട്യഗൃഹം പ്രതിഭാ സംഗമം സംഘടിപ്പിച്ചു
നൂപുര നാട്യഗൃഹം പ്രതിഭാ സംഗമം സംഘടിപ്പിച്ചു
Share  
2024 Jun 15, 11:33 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

നൂപുര നാട്യഗൃഹം

പ്രതിഭാ സംഗമം സംഘടിപ്പിച്ചു


മാഹി: അക്കാദമിക് വിദ്യാഭ്യാസത്തോടൊപ്പം മനസ്സിൽ അന്തർലീനമായ സർഗ്ഗപരതയേയും എ.പ്ലസിലേക്ക് എത്തിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് വിദ്യാഭ്യാസ വിചക്ഷണൻ ഡോ: പി രവീന്ദ്രൻ അഭിപ്രായപ്പെട്ടു.

 മയ്യഴിയിലെ പ്രമുഖ കലാ സ്ഥാപനമായ പള്ളൂരിലെ നൂപുര നാട്യഗൃഹം സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ. പ്ലസ് നേടിയ വിദ്യാർത്ഥി പ്രതിഭകളെചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഇതോടൊപ്പം വിവിധ കലാ വിഭാഗങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് ഡിപ്ലോമസർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. റീജേഷ് രാജൻ അദ്ധ്യക്ഷത വഹിച്ചു.. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു വിശിഷ്ടാതിഥിയായിരുന്നു.

പ്രമുഖ നർത്തകി കലൈമാമണി ദിവ്യ പ്രീതേഷ് സ്വാഗതവും, ഊർമ്മിള പത്മനാഭൻ നന്ദിയും പറഞ്ഞു.


ചിത്ര വിവരണം:ഡോ: പി.രവീന്ദ്രൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുന്നു.

df15eb42-2ca8-4b5b-b63e-fcf181d37684

വീടിന് ബോംബെറിഞ്ഞ

ആൾ ക്യാമറയിൽ കുടുങ്ങി


മാഹി: ബി.ജെ.പി. പ്രവർത്തകൻ മണിയൂർ വയലിലെ പായറ്റ സനൂപിന്റെ വീടിന് നേർക്ക്

സ്റ്റീൽ ബോംബെറിഞ്ഞ  സംഭവത്തിൽ സി.പി.എം. പ്രവർത്തകനെപൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കര കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ അരുണിനെയാണ് ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

ആദരവും കരിയർ ഗൈഡൻസ് ക്ലാസ്സും


തലശ്ശേരി :വടക്കുമ്പാട് നവോദയ വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി ക്ക് നൂറുമേനി കൊയ്ത വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് നാടിൻ്റെ ആദരവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.വടക്കുമ്പാട് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ:കെ.വി.മനോജ് കുമാർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ. വസന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി.പ്രകാശ് ബാബു,എം.ബാലൻ,പി.ഷിംജിത്ത്,പി.പ്രീത, സതീശൻ മാസ്റ്റർ,ഷാജി കാരായി,പ്രശാന്ത് മാസ്റ്റർ, കെ.എം.ഓമന എന്നിവർ സംസാരിച്ചു.മെൻ്റർ ട്രെയിനർ നിതിൻ നങ്ങോത്ത് കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു.

രണ്ട് വർഷം തടവിന് ശിക്ഷിച്ചു


മാഹി: ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സാമൂഹ്യ പ്രവർത്തകൻ ഹമീദ് കിടഞ്ഞി, സുഹ്യത്ത് സെമീർ എന്നിവരെ മാഹി കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചു. കരിയാട് സ്വദേശി സാദിക്ക് നൽകിയ പരാതിയിലാണ് വിധിയുണ്ടായത്.

എ.ടി.ഉമ്മർ അനുസ്മരണം ഇന്ന്


മാഹി. ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിൽ ഇന്ന് വൈകിട്ട് 5 മണിക്ക് എ.ടി.ഉമ്മർ സംഗീത സായന്തനം സംഘടിപ്പിക്കും.ഡോ: എ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തും. തുടർന്ന് ഗാനാർച്ചനയുമുണ്ടാകും.

81bed293-5610-49d4-93e7-cb045fc02d6a

പൊന്ന്യംപാലം പി എം മുക്കിലെ വെള്ളക്കെട്ടിന് പരിഹാരമായി


തലശ്ശേരി : കാലവർഷം തുടങ്ങിയാൽ റോഡിൽ ഉടലെടുക്കുന്ന രൂക്ഷമായ വെള്ളക്കെട്ട് കാരണം പൊന്ന്യംപാലം പി എം മുക്ക് പ്രദേശത്തെ പരിസരവാസികളും വ്യാപാരികളും വർഷങ്ങളായി അനുഭവിച്ചു വരുന്ന ദുരിതത്തിന് ഒടുവിൽ പരിഹാരം. ചാററൽ മഴ പെയ്താൽ പോലും ദിവസങ്ങളോളം വെള്ളം കെട്ടി നിൽക്കുന്ന പ്രതിഭാസത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും ,പി ഡബ്ല്യു ഡി അധികൃതരും പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഒടുവിൽ പലരുടെയും അഭിപ്രായം മാനിച്ച് ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിന് മുന്നിൽ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ച സ്ലാബുകൾ ജെ സി ബി ഉപയോഗിച്ച് ഇളക്കി മാറ്റിയപ്പോഴാണ് വെള്ളക്കെട്ടിനുള്ള പ്രധാന കാരണം കണ്ടെത്തിയത്. വീട്ടിലെ വെള്ളം ഒഴികിപ്പോകാൻ ഓവിന് കുറുകെ സ്ഥാപിച്ച പൈപ്പിൽ കുടുങ്ങി മാലിന്യങ്ങളും മണ്ണും തടസ്സമായി നിൽക്കുന്നത് കാണാൻ കഴിഞ്ഞത്. ഉടൻ പൈപ്പ് മുറിച്ച് മാറ്റി മാലിന്യങ്ങൾ നീക്കം ചെയ്തതോടെ കെട്ടിക്കിടന്ന വെള്ളം കുത്തിയൊഴുകിപ്പോകുകയായിരുന്നു.

വാർഡ് അംഗം കെ സുനിതയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നിരന്തരമായ ഇടപെടലാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായത്.


ചിത്രവിവരണം. ഓവുചാൽ വൃത്തിയാക്കുന്നു.

82ebc9fd-677f-4950-af09-2cb577894013

ബസ് സ്റ്റാന്റിൽ

മരണപ്പെട്ടയാളെ

തിരിച്ചറിഞ്ഞില്ല


 തലശ്ശേരി:പുതിയ ബസ് സ്റ്റാന്റിൽ മരിച്ച നിലയിൽ കാണപ്പെട്ടതിനെതുടർന്ന് പൊലിസ് ഗവ:ജനറൽ ആശുപത്രിയിൽ എത്തിച്ചയാളെ തിരിച്ചറിഞ്ഞില്ല. സുമാർ 60 വയസ് പ്രായംതോന്നിക്കും. ബ്രൌൺകളർ ഷർട്ടും ചാര നിറത്തിൽ വരയോടു കൂടിയുള്ള മുണ്ടുമാണ് ധരിച്ചിരുന്നത്. നരച്ച താടി.വലത് കാലിന്റെ തുട ഭാഗത്തും വലത് വശം വാരിയെല്ലിനടുത്തും കാക്കപ്പുള്ളി . ഇരുനിറം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറി യിൽ. വിവരം ലഭിക്കുന്നവർ 0490-2323352, അല്ലെങ്കിൽ 9544408185 നമ്പറിലോ അറിയിക്കണമെന്ന് തലശ്ശേരി പൊലീസ് അറിയിച്ചു

dbecf844-a11c-451c-92f6-7a6d28518fff

ലൈബ്രേറിയൻമാർക്കുള്ളപരിശീലനം


തലശ്ശേരി:: ലൈബ്രേറിയൻമാർക്കുള്ള മേഖലാ തല പരിശീലനം പാനൂർബ്ലോക്ക്പഞ്ചായത്ത് ഹാളിൽ കൂത്ത്പറമ്പഎം.എൽ.എ.

കെ.പി.മോഹനൻ ഉൽഘാടനംചെയ്തു.എല്ലാംഅറിയാമെന്ന തോന്നൽ അപകടംചെയ്യും.നിരന്തരംപുതുക്കി കൊണ്ടിരിക്കണം.അതിനുഉതകുന്നതാകണംഇത്തരംപരിശീലനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു

പ്രമുഖസർക്കസ് കലാകാരനും എഴുത്ത്കാരനുമായശ്രീധരൻ ചമ്പാടിൻറെ നിര്യാണത്തിൽയോഗംഅനുശോചനംരേഖപ്പെടുത്തി.

പവിത്രൻമൊകേരിയുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽകെ.പ്രദീപ്,പ്രേമാനന്ദ്ചമ്പാട്,ലതീഷ്കെ.എംഎന്നിവർസംസാരിച്ചു.ജില്ലാസിക്രട്ടറിപി.കെ.വിജയൻ,സുരേഷ്,കൈലാസ്,എന്നിവർക്ലാസെടുത്തു.കെ.ഹരിദാസൻസ്വാഗതവും ഇശിവദാസൻമാസ്റ്റർനന്ദിയുംപറഞ്ഞു

e6970167-4406-4632-9c60-0d50ca155962

ചിത്രവിവരണം: ബലിപെരുന്നാളിനോടനുബന്ധിച്ച് സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് ദാറുസ്സലാം അക്കാദമി (സദ) പ്രസിദ്ധീകരിച്ച പെരുന്നാൾ പതിപ്പ് നിലാവ് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് അംഗം അഡ്വ പി വി സൈനുദ്ദീൻ അക്കാദമി പ്രിൻസിപ്പാൽ വാസിഹ് വാഫിക്ക് നൽകി പ്രകാശനം നിർവഹിക്കുന്നു

490bf174-7009-4274-898b-c24cb998e812-(1)

പുകയില - ലഹരി 

വിരുദ്ധ ക്വിസ് മത്സരം

സംഘടിപ്പിച്ചു.


തലശ്ശേരി : 

മലബാർ കാൻസർ സെന്ററും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യവും എക്സൈസ് വകുപ്പും സംയുക്തമായി നടത്തിയ

 പ്രശ്നോത്തരി മത്സരത്തിൻ്റെ ഉൽഘാടനം തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച് എസ് എസ് ഹെഡ് മിസ്ട്രസ് ഒ പി ഷൈലജ  നിർവഹിച്ചു. 

കണ്ണൂർ ജില്ലയിലെ സ്കൂളുകളിലെ ഹൈസ്കൂൾ ഹയർ സെക്കണ്ടറി തലത്തിൽ പഠിക്കുന്ന കുട്ടികളുടെ മുപ്പത് ടീമുകൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു.  

 ഡോ മിനി ബാലകൃഷണൻ  മുഖ്യാതിഥിയായിരുന്നു. 

എം സി സി കമ്മ്യൂണിറ്റി ഓങ്കോളജി മേധാവി 

ഡോ. എ പി നീതു ലഹരി വിരുദ്ധ സന്ദേശം നൽകി.

തലശ്ശേരി എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ പി.പി. പ്രദീപൻ , ഡോ. ഫിൻസ് എം ഫിലിപ്പ്സംസാരിച്ചു

 കെ സി സി സി പ്രസിഡന്റ് നാരായണൻ പുതുക്കൂടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ പി.കെ സുരേഷ് സ്വാഗതവും

കെ സി സി സി ട്രഷറർ മുഹമ്മദ് നിസാർ പടിപ്പുരക്കൽ നന്ദിയും പറഞ്ഞു. 

  


ചിത്രവിവരണം: നാരായണൻ പുതുക്കുടി സംസാരിക്കുന്നു

capture

വി.കെ.സുരേന്ദ്രൻ നിര്യാതനായി.


ന്യൂ :മാഹി : കുറിയായിൽ എൽ.പി.സ്കൂളിന് സമീപം കുറിച്ചിയിൽ

കുറ്റേരി കുനിയിൽ വി.കെ.സുരേന്ദ്രൻ(70) നിര്യാതനായി.

 ഭാര്യ : അജിത 

മക്കൾ :സായൂജ്, സനൂജ് 

സഹോദരി : പരേതയായപത്മാവതി സഹോദരൻ :പരേതനായ പത്മനാഭൻ

43c42e6d-ebbc-46af-b105-77ea89b02542

ഹനീഫ നിര്യാതനായി.


ന്യൂമാഹി..പെരിങ്ങാടി ഉപ്പലത്ത് പള്ളിയുടെ സമീപമുള്ള പുതിയ റോഡിൽ "ഖുർറത്ത് ഐൻ" ൽ താമസിക്കുന്ന കല്ലായി അങ്ങാടി ഈച്ചി റോഡിലെ കണ്ണാട്ടിൽ ഹനീഫ (56) നിര്യാതനായി.

ഭാര്യ: സാജിത (വേലായുധൻ മൊട്ട, ന്യൂ ഖദിജാസ്).

മക്കൾ: സുഹാന, മിസ്രിയ, ഫാത്തിമ.

മരുമക്കൾ: ജുനൈദ്, (പാനൂർ), റഈസ് (കൂത്തുപറമ്പ്), റാഷിദ് (പുല്ലൂക്കര)

9ba596f5-258a-437f-9eab-06ff24938028-(1)

ഭാവിതലമുറ വിദ്യാഭ്യാസ ത്തോടൊപ്പം ആർജ്ജിക്കേണ്ട മൂല്യങ്ങളും സംസ്കാരവും ഉൾക്കൊണ്ട് ജീവിക്കണമെന്ന്

മാഹി മുൻ എം ൽ എ ഡോക്ടർ വി രാമചന്ദ്രൻ


മാഹി: പബ്ലിക് സർവീസ് ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി അനുമോദനവും ക്യാഷ് അവാർഡും വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

 ഈ കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ സൊസൈറ്റിയിലെ മെമ്പർമാരുടെ മക്കളെയാണ് അനുമോദിച്ചത്. 


 സൊസൈറ്റി പ്രസിഡണ്ട് പി യതീന്ദ്രൻ അധ്യക്ഷത വഹിച്ചു.

 മാഹി വിദ്യാഭ്യാസ വകുപ്പ് മേൽ അധ്യക്ഷ എം എം തനൂജ ചടങ്ങിൽ മുഖ്യാതിഥിയായി.


 സൊസൈറ്റി മുൻ പ്രസിഡണ്ട് സി എച്ച് പ്രഭാകരൻ, സി എസ് ഒ പ്രസിഡണ്ട് കെ അജിത് കുമാർ, എഫ് എസ് എ സെക്രട്ടറി ശ്രീകുമാർ ഭാനു എന്നിവർ ചടങ്ങിന് ആശംസ നേർന്നു.

 സൊസൈറ്റി ട്രഷറർ പി പ്രവീൺകുമാർ സ്വാഗതവും സൊസൈറ്റി മാനേജർ പി ഷർമേഷ് നന്ദിയും പറഞ്ഞു.

e5139ddf-7ba0-4d12-871b-3c8edcace1d1-(1)

ടി. സി. കെ. തയ്സീർ ദുബായിൽ നിര്യാതനായി.

ന്യൂമാഹി:പെരിങ്ങാടി വേലായുധൻ മൊട്ടയുടെ സമീപം "അമാനത്ത്" ൽ താമസിക്കുന്ന ടി. സി. കെ. തയ്സീർ (47) ദുബായിൽ വെച്ച് നിര്യാതനായി.

പെരിങ്ങാടി മീത്തൽ പീടിക "മില്ലത്ത്" ൽ എം. പി. ഉമ്മർ കുട്ടിയുടേയും, തായൽ ചാർത്താൻ കോട്ടയിൽ സഫിയയുടേയും മകനാണ്.

ഭാര്യ: അഫ്നീത (പുന്നോൽ).

മക്കൾ: സാറ, സോയൽ അമാൻ, അയിറ.

സഹോദരങ്ങൾ: സീബ, നസീം, സമീഹ, അർഷിദ, പരേതനായ ഇല്ല്യാസ്.

ജനാസ നമസ്ക്കാരം: നാളെ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പെരിങ്ങാടി പോസ്റ്റ് ഓഫീസിന് സമീപമുളള യൂനിറ്റി സെൻറ്ററിൽ.

ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ


47ec4ee4-09cb-4df9-a7cc-43264fc7590c

ഗോവിന്ദൻ നിര്യാതനായി


തലശ്ശേരി: കോട്ടയം പൊയിൽ കുന്നിന് മീത്തൽ കുണ്ടത്തിൽ വീട്ടിൽ സി.പി.ഗോവിന്ദൻ (81) നിര്യാതനായി കേന്ദ്ര ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു

ഭാര്യ: വി.വി.നാരായണി

മക്കൾ :വി.വി.ദീപ (മസ്ക്കറ്റ് ), വി. വി. ബീന (തലശേരി), വി.വി ദിനീപ്.

മരുമക്കൾ: ഇ കെ .മനോജ് കുമാർ ,കെ.റിതേഷ്, സി.വിനയ '

സഹോദരങ്ങൾ: ദേവി, രോഹിണി, പരേതരായ മാധവി, ബാലൻ

സംസ്ക്കാരം ഞായർ പകൽ ഒരു മണികുണ്ടുചിറ വാതക സ്മശാനത്തിൽ.

Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI
AYUR