കുവൈത്ത് ലേബർ ക്യാമ്പിലെ അഗ്നിബാധ ,മരിച്ചവരിൽ ധർമ്മടം സ്വദേശിയും

കുവൈത്ത് ലേബർ ക്യാമ്പിലെ അഗ്നിബാധ ,മരിച്ചവരിൽ ധർമ്മടം സ്വദേശിയും
കുവൈത്ത് ലേബർ ക്യാമ്പിലെ അഗ്നിബാധ ,മരിച്ചവരിൽ ധർമ്മടം സ്വദേശിയും
Share  
2024 Jun 13, 05:17 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

കുവൈത്ത് ലേബർ ക്യാമ്പിലെ

അഗ്നിബാധ ,മരിച്ചവരിൽ

ധർമ്മടം സ്വദേശിയും 


തലശേരി : കുവൈത്ത് മംഗെഫിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിൽ ഉണ്ടായ അഗ്നിബാധയിൽ വെന്തുമരിച്ച മലയാളികളിൽ ധർമ്മടം സ്വദേശിയും .ധർമ്മടം കോർണേഷൻ സ്കുളിന് സമീപമുള്ള വാഴയിൽ വീട്ടിലെ വിശ്വാസ് കൃഷ്ണ ( 34 ) മരണപ്പെട്ടതായി വീട്ടിൽ വിവരം ലഭിച്ചു. ഡ്രാഫ്റ്റ്സ്മാനായ വിശ്വാസ് ഒൻപത് മാസം മുൻപാണ് കുവൈറ്റിലെ സ്വകാര്യ കമ്പനിയിൽ ജോലിക്ക് ചേർന്നത്. അതിന് മുമ്പ് ബംഗളൂരിലായിരുന്നു. ധർമ്മടത്തെ പരേതനായ കൃഷ്ണന്റെയും ഹേമലതയുടെയും മകനാണ്. പൂജ രമേശാണ് ഭാര്യ. മകൻ ദൈവിക് (3]. സഹോദരൻ: ജിതിൻ കൃഷ്ണ

andal

സ്വപ്നങ്ങൾ ബാക്കി വെച്ച്

വിവേക് യാത്രയായി.


തലശ്ശേരി: ഏറെ പ്രതീക്ഷകളോടെയാണ് ധർമ്മത്തുകാരൻ വാഴയിൽ വീട്ടിൽ വിശ്വാസ് കൃഷ്ണ എട്ട് മാസം മുമ്പ് കുവൈറ്റിലെ മംഗെഫിൽ ഡ്രാഫ്ട് സ് മേനായി ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കെത്തിയത്.

നാട്ടിലെന്നപോലെ തൊഴിലിടത്തിലും, താമസ സ്ഥലത്തുമെല്ലാം വിശ്വാസ് പ്രിയപ്പെട്ടവനായിരുന്നു. തലേ ദിവസം പതിവ് പോലെ ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ ഏറെ നേരം കളിതമാശകൾ പറഞ്ഞാണ് ഫോൺ വെച്ചത്. കൊച്ചു മകനെക്കുറിച്ചുംതിരക്കിയിരുന്നു. അഗ്നിബാധയെക്കുറിച്ചുള്ള വിവരമറിഞ്ഞപ്പോൾ , ഇടിത്തീ വീണത് പോലെയായി. ആർക്കും വിശ്വസിക്കാൻ പോലുമാവുന്നില്ല. ടി.വി.യിൽ ദുരന്ത വാർത്ത കാണുമ്പോഴും അതിൽ വിശ്വാസ് ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. പിന്നീട് അവിടെ നിന്ന് വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് കരൾ പിടയുന്ന സത്യം അറിയുന്നത്.

നേരത്തെ ബാംഗ്ളൂരിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന വിശ്വാസ്, പ്രവാസിയായിരുന്ന അച്ഛൻ കൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്. അച്ഛൻ മരണപ്പെട്ടതിന് ശേഷവും നാട്ടിൽ തന്നെയായി. പിന്നീട് ഗൾഫിൽ ജോലി തരപ്പെട്ടതിന് ശേഷമാണ് ഏറെ പ്രതീക്ഷകളോടെ നാട് വിട്ടത്.

പഠന കാലത്തു തന്നെ ഫുട്ബാൾ, വോളി, ക്രിക്കറ്റ് എന്നിവയിലെല്ലാം മികവ് തെളിയിച്ച കളിക്കാരനായിരുന്നു.. നാട്ടിലെഏത് മരണ വീട്ടിലും വിവാഹ വീട്ടിലും വിശ്വാസ് നിറഞ്ഞ് നിൽക്കും. വലിയ ഒരു സുഹ്യദ് വലയത്തിന്നുടമയായിരുന്നു. ഭാര്യ പൂജ കൊടുവള്ളി നിട്ടുർ പോസ്റ്റാഫീസിലെ ജീവനക്കാരിയാണ്.

 അണ്ടല്ലൂർ ഉത്സവക്കാലം തുടങ്ങിയാൽ പിന്നെ വിശ്വാസിയായ ഈ ചെറുപ്പക്കാരൻ വ്രതം നോറ്റ് അവിടെ തന്നെയായിരിക്കും.

നാട്ടിലെ ഏത് കാര്യത്തിലും മുന്നിൽ നിൽക്കുന്ന ഈ ചെറുപ്പക്കാരന്റെ മരണം ദേശത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ഖത്തറിൽ എംബസിയിലെ നിയമാനുസൃതമായ നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ മരണപ്പെട്ട മറ്റ് ഇന്ത്യക്കാരോടൊപ്പം എയർഫോഴ്സ് വിമാനത്തിൽ ദില്ലിയിലെത്തിക്കും. അവിടെ നിന്ന് മിക്കവാറും ഇന്ന് രാത്രിയോടെ വീട്ടിൽ മൃതദേഹം കൊണ്ടുവരാനാവുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കും.ചിത്ര വിവരണം:അണ്ടല്ലൂർ കാവ് ഉത്സവ വേളയിൽ ഭാര്യ പൂജയോടും, മകൻ ദൈവികിനോടുമൊപ്പം.

കുവൈറ്റ് ദുരന്തത്തിൽ

കേന്ദ്ര സർക്കാർ സത്വര

നടപടിയെടുത്തു

: മന്ത്രിസുരേഷ് ഗോപി


തലശ്ശേരി:കുവൈത്ത് ദുരന്തം'വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് . ഗോപി.വിദേശകാര്യ സഹമന്ത്രിയെ കുവൈറ്റിലേയ്ക്ക് അയച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ്  കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തലശ്ശേരിയിൽ കൊല്ലപ്പെട്ട ആർ എസ് എസ് നേതാവ് വാടിക്കൽ രാമകൃഷ്ണൻ്റെ വീട് സന്ദർശിച്ചത്.

ഏറെ നേരം കുടുംബാംഗങ്ങൾക്കൊപ്പം ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

കുവൈത്ത് തീ പിടുത്ത ദൂരന്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം കാര്യക്ഷമമായി ഇടപ്പെട്ട് പ്രവർത്തനം നടത്തുന്നുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും മന്ത്രി ദർശനം നടത്തി. നേതാക്കളായ പി കെ കൃഷ്ണദാസ് ,പി സത്യപ്രകാശ്, കെ ലിജേഷ് തുടങ്ങിയവർ അദ്ധേഹത്തോടൊപ്പമുണ്ടായിരുന്നു.

724de683-13f4-4f03-9ca3-4f982e516fff-(1)-(1)

ഭക്തിയുടെ നിറവിൽ

മന്ത്രി സുരേഷ്‌ഗോപി

ശ്രീരാമ സവിധത്തിൽ


തലശ്ശേരി: പൊലീസ് പടയുടെ അകമ്പടിയില്ലാതെ സാധാരണക്കാരനായി

കേന്ദ്ര പെട്രോളിയം- ടൂറിസം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. വ്യാഴാഴ്ച രാവിലെ 9.20 മണിയോടെയാണ് ക്ഷേത്രത്തിൽ എത്തിയത്. മന്ത്രിയെ ക്ഷേത്ര ഭാരവാഹികളും ഭക്തരും ചേർന്ന് സ്വീകരിച്ചു.  

 സുരേഷ് ഗോപി എത്തുന്നതിന് ഏറെ സമയം മുമ്പ് തന്നെ ഇഷ്ട നടനെ അടുത്ത് കാണാൻ സ്ത്രീകളും കുട്ടികളും ഉൾപെടെയുള്ള പുരുഷാരം ക്ഷേത്രപറമ്പിലും നടവഴിയിലും എത്തിയിരുന്നു.. പറഞ്ഞ സമയത്തിലും വൈകിയാണ് സുരേഷ് ഗോപി എത്തിയത് - ക്ഷേത്ര ഭാരവാഹികളുൾപ്പടെയുള്ളവരും, ഭക്തരും ചേർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. അടുത്ത് കാണാനെത്തിയവർ തിക്കിത്തിരക്ക് കൂട്ടിയതോടെ ഏറെ പണിപ്പെട്ടാണ് കേന്ദ്രമന്ത്രിയെ അംഗരക്ഷകരും ബി.ജെ.പി. നേതാക്കളും മുന്നോട്ട് നയിച്ചത്.ചുറ്റും കൂടിയഎല്ലാവരെയും സ്നേഹാഭിവാദ്യം ചെയ്താണ് സുരേഷ് ഗോപി ക്ഷേത്രത്തിൽ കയറി ഭഗവാനെ തൊഴുത് പ്രാർത്ഥിച്ചത്. ഏതാണ്ട് പത്ത് മിനിട്ടോളം നാലമ്പലത്തിലും തിരുനടയിലും  പ്രാർത്ഥനാനിമഗ്നനായി അദ്ദേഹം കൈകൂപ്പി നിന്നു. ക്ഷേത്രം തന്ത്രിയിൽ നിന്നും പ്രസാദമുൾപ്പടെ സ്വീകരിച്ചാണ് അദ്ദേഹം മടങ്ങിയത്.

പി.കെ. കൃഷ്ണദാസ്, കൊളക്കാട്ട് ചന്ദ്രശേ ശേഖരൻ, പി.സത്യപ്രകാശ്, ബിജു എളക്കുഴി, വി.കെ. സജീവൻ, അഡ്വ. ഷിജി ലാൽ, കെ കെ. ധനജ്ജയൻ കെ.പി. സജീവൻ, അയ്യപ്പ സേവാ സമിതി പ്രസിഡണ്ട് കെ.എം. ധർമ്മപാലൻ തുടങ്ങിയ നേതാക്കളും പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു.

capture

തേൻ വരിക്ക തൈകൾ

നൽകി നവാഗതരെ വരവേറ്റു


മാഹി: നവാഗതരായ കൊച്ചു കൂട്ടുകാർക്ക് കുഞ്ഞേട്ടൻമാരുടെഹൃദ്യമായ വരവേൽപ്പ്

എക്സൽ പബ്ലിക് സ്കൂളിൽ പുതുതായി എൽകെജി ക്ലാസുകളിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്കും, അവരുടെ കൈപിടിച്ചെത്തിയ രക്ഷിതാക്കൾക്കും ഏറെ ഹൃദ്യമായ വരവേൽപ്പാണ് യുകെജി വിദ്യാർഥികളൊരുക്കിയത്. 

ആടിയും, പാടിയും ,

 സ്കിറ്റ് അവതരിപ്പിച്ചും , ഒരു നാട്ടുത്സവത്തിന്റെ പ്രതീതിയോടെ അവർ ആദ്യാക്ഷരങ്ങൾ നുകരാനെത്തിയവരെ വരവേറ്റു എല്ലാ എൽ.കെ.ജി വിദ്യാർത്ഥികൾക്കും അത്യുൽപാദന ശേഷിയുള്ള അപൂർവമായ തേൻവരിക്ക തൈകൾ പ്രഥമാദ്ധ്യാപിക സതി എം.കുറുപ്പ്

സൗജന്യമായി നല്കി.

 മൂന്ന് വര്ഷം കൊണ്ട് കുട്ടികൾ ഒന്നാം തരത്തിലെത്തുമ്പോഴേക്കും കായ്ക്കുന്ന പ്ലാവിൻതൈകളാണ്125ൽ പരം കുട്ടികൾക്ക് വിതരണം ചെയ്തത് എല്ലാ രക്ഷിതാക്കളും അവരവരുടെ വീട്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും, ചെടികൾ പരിപാലിക്കാനും, വളർത്താനും കുട്ടികളെ പഠിപ്പിക്കണമെന്നും ഇതിലൂടെ കുട്ടി എപ്പോഴും പ്രകൃതിയോട് കടപ്പെട്ടവരാണെന്ന്  ഓർമ്മിപ്പിക്കണമെന്നും പ്രിൻസിപ്പൽഓർമ്മിപ്പിച്ചു. കുട്ടിയോടൊപ്പം വളരുന്ന ഈ തൈകൾ വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ അത് അവർക്ക് വളരെ സന്തോഷകരമായ ഒരു അനുഭവമായിരിക്കുമെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.ചിത്രവിവരണം:പ്രിൻസിപ്പാൾ സതി എം കുറുപ്പ് പ്ലാവിൻ തൈകൾ വിതരണം ചെയ്യുന്നു

0c099580-1f96-4d31-b4f9-52bb710c0561-(1)

മണവാട്ടി ചമഞ്ഞത്

പോലൊരു കൂൺ


മാഹി: ഒരു കരകൗശല വിദഗ്ധന്റെ മനോഹര നിർമ്മിതി പോലൊരു കൂൺ. അതി സൂക്ഷ്മമായി തീർത്ത സ്വർണ്ണാഭരണം പോലെ തോന്നിക്കുന്ന ഈ കൂൺ ചാലക്ക |രയിലെ കെ.ടി.കെ ഷീന ടീച്ചറുടെ വീട്ടുപറമ്പിലാണ് കൗതുകം വിടർത്തി നിൽക്കുന്നത്.

ഇതൊരു പൂവല്ല

പൂവിൻ്റെ ആകൃതിയുള്ള ദുർഗന്ധമുള്ള ഒരു കൂൺ ആണെന്ന് ശാസ്ത്രാദ്ധ്യാപകനും, പരി സ്ഥിതി പ്രവർത്തകനുമായ ആനന്ദ് കുമാർ പറമ്പത്ത് പറയുന്നു.

ഫാലസ് ഇൻഡു സിയാറ്റസ് എന്നാണ് ശാസ്ത്രനാമം

മണവാട്ടി വസ്ത്രം പോലെയിരിക്കുന്നതിനാൽ ,ബ്രൈഡൽ വെയിൽ, എന്നാണ് ഇംഗ്ലീഷിൽ വിളിക്കുന്നത്. മുളങ്കൂൺ എന്ന് മലയാളത്തിൽ പേരുണ്ട്. ആകൃതി കൊണ്ട് പർദ്ദ ധരിച്ച സ്ത്രീ എന്നും വിളിപ്പേരുണ്ട്


ചിത്രവിവരണം: കെ.ടി.കെ.ഷീന ടീച്ചറുടെ വീട്ടുപറമ്പിലെ ശിൽപ്പ ചാതുരിയാർന്ന കൂൺ.

vasthu-revied-poster--for-june-class
c3b52d90-17b4-4353-be4c-ca672a171b81-(1)-(1)

പെരിങ്ങാടി ഗേറ്റ് വാഹനങ്ങൾക്കും

യാത്രികർക്കും കീറാമുട്ടിയായി.


--ചാലക്കര പുരുഷു--


ന്യൂമാഹി: മാഹിപ്പാലം - ചൊക്ലി പി.ഡബ്ല്യു ഡി. റോഡിലെ പെരിങ്ങാടി റെയിൽവേ ഗേയ്റ്റിൽ മേൽപ്പാലം എന്നത് പതിറ്റണ്ടുകളായുള്ള ആവശ്യമാണ് തലശ്ശേരി - മാഹി ബൈപ്പാസ് തുറന്നതോടെ പെരിങ്ങാടി ഗെയ്റ്റിൽ മണിക്കുറുകൾ നീണ്ട അതിരൂക്ഷമായ ഗതാഗത കുരുക്കിൽ വിദ്യാർത്ഥികളും ജോലി ആവശ്യത്തിനും മറ്റും പോകുന്നവരുംഏറെ പ്രയാസം നേരിടുന്നു ബൈപ്പാസിലെ സ്പിന്നിങ്ങ് മിൽ കവലയിൽ നിന്നും ഒളവിലം, ചൊക്ലി ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത് 

ട്രെയിനുകൾ വർദ്ധിച്ചതോടെ ഗേറ്റ് അടച്ചു കഴിഞ്ഞാൽ ചിലപ്പോൾ മൂന്നും നാലും ട്രെയിനുകൾ കടന്ന് പോയാൽ മാത്രമേ ഗേറ്റ് തുറക്കുകയുള്ളൂ .ഇത് കിലോമീറ്ററുകളോളം നീണ്ട ക്യൂവിന് ഇടയാക്കും. ബസ്സുകളും ഭാര വാഹനങ്ങളുമുൾപ്പടെ

ഇടതടവില്ലാതെ വാഹനങ്ങൾകടന്നുപോകുന്ന ഈ റോഡിൽ കാലത്തും വൈകീട്ടും നിരവധി വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളും, തൊഴിലിടങ്ങളിലേക്ക് പോകുന്നവരുമടക്കം ഏറെ നേരം കാത്ത് കിടക്കേണ്ടി വരുന്നു. കൃത്യസമയത്ത് എത്തിച്ചേരാനുമാവുന്നില്ല.

ഇതിനേക്കാൾ അപ്രധാനമായ റോഡുകൾക്ക് മേൽപാലങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നിരിക്കെ, വാഹനത്തിരക്കേറിയ പെരിങ്ങാടി ഗേറ്റിനോട് കാണിക്കുന്ന അവഗണനയിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്.

മാഹി പാലത്തു നിന്നും ചൊക്ലി, കൂത്തുപറമ്പ്, പാനൂർ , ഒളവിലം, പെരിങ്ങത്തുർ പ്രദേശങ്ങളിലേക്ക് ഈ ഗേറ്റ് കടന്നു വേണം പോകാൻ.

മേൽപാലത്തിന് വേണ്ടിയുള്ള മുറവിളി തുടങ്ങിയിട്ട് രണ്ട് ദശകങ്ങളായി. ജനപ്രതിനിധികളും, ആക്ഷൻ കമ്മിറ്റിയും പലവട്ടം അധികൃതരെ നേരിൽ കാണുകയും, നിരന്തരം നിവേദനങ്ങൾ നൽകുകയും ചെയ്തെങ്കിലും അനുകൂല നടപടികളൊന്നുമുണ്ടായില്ല. അതിനിടെ മേൽപ്പാലമല്ല അടിപ്പാലമാണ് വേണ്ടതെന്നും, നിലവിലുള്ള സ്ഥലത്ത് നിന്ന് വിട്ടു മാറി റോഡിലെ കയറ്റിറക്കങ്ങളും , വളവ് തിരിവുകളും മാറ്റി, തൊട്ടടുത്ത മറ്റൊരു സ്ഥലത്ത് സൗകര്യ പ്രദമായ മേൽപ്പാലം നിർമ്മിക്കണമെന്നും വ്യത്യ സ്താഭിപ്രായങ്ങളുമുയർന്നു. എന്നാൽ ശാസ്ത്രിയമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഇതേവരെ സാധിച്ചിട്ടുമില്ല.

വടകര എം പി ഷാഫി പറമ്പിൽ റെയിൽവേ ക്രേസിങ്ങിലെ മേൽപ്പാലം യഥാർത്ഥ്യമാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നാണ് ഇതു വഴിയുള്ള യാത്രികരുടെയും ദേശ വാസികളുടെയുംആവശ്യം

തെരഞ്ഞെടുപ്പ് വേളയിൽ മേൽപ്പാലത്തിന് വേണ്ടി പരിശ്രമിക്കുമെന്ന് അദ്ദേഹം ദേശവാസികൾക്ക് ഉറപ്പ് നൽകിയിരുന്നു.

78a059a5-1f44-40af-92a5-b2ec05c63bd9

തലശ്ശേരി റയിൽവേ സ്റ്റേഷന്

കൂടുതൽ സൗകര്യങ്ങൾ ഉണ്ടാവണം.

തലശ്ശേരി : നൂറ്റാണ്ടുകൾപിന്നിട്ട,എക്ലാസ്സ് റയിൽവേ

സ്റ്റേഷനായ തലശ്ശേരി സ്റ്റേഷന് അർഹമായ സൗകര്യങ്ങൾ ഉണ്ടാവണ

മെന്ന്, തലശ്ശേരി സ്റ്റേഷനിൽ ചേർന്ന, പുതിയതായി രൂപീകരിക്കപ്പെട്ട സ്റ്റേഷൻകൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ പ്രഥമ യോഗം ഉത്തരവാദപ്പെട്ടവരോട് ആവശ്യപ്പെട്ടു. ചരിത്ര പട്ടണമായിഅറിയപ്പെട്ട്രുന്ന സ്റ്റേഷനിൽ, അടുത്ത കാലത്തായി ഏറെ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കു. ദീർഘ ദൂര ട്രെയിനു

കൾ ഉൾപ്പെടെ 25 ട്രെയിനുകൾക്ക് നിലവിൽ ഇവിടെ സ്റ്റോപ്പ് ഇല്ല.ഇത്രയും ട്രെയിനുകൾ നിർത്താതിരുന്നിട്ടുംദക്ഷിണ റയിൽവേയുടെ ക്കഴിഞ്ഞ ബജറ്റിൽ, വരുമാനത്തിലും,യാത്രക്കാരുടെ എണ്ണത്തിലും 36ാം സ്ഥാനത്താണ് തലശ്ശേരി ട്രെയിനുകൾ നിർത്താതിരി

ക്കാൻ കാരണമായി പറയുന്നത് ലൂപ്പ്ലൈൻ പ്രശ്നമായതിനാൽ,നിലവിലെ ലൂപ്പ് ലൈൻമാറ്റി പ്രശ്ന പരിഹാരം കാണണമെന്ന് യോഗത്തി

ൽ ഐക്യ കണ്ഠേന ആവശ്യമുയർന്നു.അത് പോലെ പുതിയബസ്റ്റാന്റിൽ

നിന്ന് റയിൽവേ സ്റ്റേഷനിലേക്ക് ഒരു അപ്രോച്ച്റോഡ്യാഥാർത്ഥ്യമാക്കി, പൊതുജനങ്ങൾക്ക് സൗകര്യ പ്രദമാക്കണമെന്നും,പാർക്കിങ്ങ് സൗകര്യം വിപുലീകരിക്കണമെന്നും, ദീർഘ ദൂരയാത്രാക്കാർക്കും, രോഗികൾക്കും\അത്യാവശ്യമായറൂം സൗകര്യംഉടൻ ഏർപ്പെടുത്തണമെ

ന്നും,യാത്രക്കാർക്ക് എളുപ്പ ത്തിൽ ടിക്കറ്റ് ലഭിക്കുന്നതി    ന് സ്റ്റേഷനിൽ നിലവിലുള്ളഓട്ടോമാറ്റിക് വെൻഡിങ്ങ്മെഷീനുകൾ മുഴുവൻ

സമയവും പ്രവർത്തിപ്പിക്കണമെന്നും,യോഗത്തിൽആവശ്യമുയർന്നു.റൂഫിങ്ങ്

ഷീറ്റുകളിലൂടെയുണ്ടായ മഴവെള്ള ചോർച്ച ഇനി ആവർത്തിക്കപ്പെടാതിരിക്കാൻ, ശക്തമായ നടപടികൾ കൈക്കൊളളണമെന്നുംയോഗം ആവശ്യപ്പെട്ടു. വിവിധ മേഖലകളിൽ

പ്രവർത്തിക്കുന്നവരെഉൾപ്പെടുത്തി,ഓരോ മേജർ സ്റ്റേഷനിലും ഇന്ത്യൻ

റയിൽവേ പുതിയതായിരൂപീകരിച്ച 5 അംഗ റെയിൽവേ കൺസൾട്ടേറ്റീ

വ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് തലശ്ശേരിസ്റ്റേഷനിൽ ചേർന്നത്. സ്റ്റേഷൻ മാസ്റ്റർ എൻ.പി.മോഹന ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കമ്മേഴ്സ്യൽ സൂപ്പർവൈസർ ടി.ബിജോയ് സ്വാഗതം

പറഞ്ഞു.

തലശ്ശേരി സ്റ്റേഷൻ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗങ്ങളായി നോമിനേറ്റ് ചെയ്യപ്പെട്ട കെ.വി.ഗോകുൽ ദാസ് ,സി.പി.ആലുപ്പി കേയി,

ആർ.ബാബു രാജ്,യു.കെ.സന്ദീപ് എന്നിവരും , തലശ്ശേരി റെയിൽവേ സ്റ്റേഷൻ ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ എം.സി.രാജീവൻ, തലശ്ശേരി

സ്റ്റേഷൻ സീനിയർ സെക്ഷൻ ഇഞ്ചിനീയർ (ഇലക്ട്രിക്കൽ) പി.സുരേഷ്ന്നവരും യോഗത്തിൽ

. 5 അംഗ കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ,പ്രാദേശിക സർക്കാർ

പ്രതിനിധിയായി നോമിനേറ്റ്ചെയ്യപ്പെട്ട വാർഡ് കൗൺസിലർ സി.ഒ.ടി. ഷെബീർഅസൗകര്യം കാരണം യോഗത്തിന്എത്തിയിരുന്നില്ല.


ചിത്രവിവരണം: കൺസൾട്ടേറ്റീവ്

കമ്മി റ്റിയോഗം ചേർന്നപ്പോൾ

138bdd37-4549-40fb-aa61-1a8f9f23dbd2-(1)

പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു.

മാഹി:പള്ളൂർ നാലുതറ കൊയ്യോട്ടുതെരു ഗണപതി ക്ഷേത്രത്തിന് സമീപത്തെ അഞ്ചുവീടുകളിലും പരിസരത്തും ഭീതി പരത്തി കവർച്ച നടത്തിയ തഞ്ചാവൂർ സ്വദേശികളെ തെളിവെടുപ്പിനായി പ ള്ളൂരിലെത്തിച്ചു. 

തഞ്ചാവൂർ വല്ലം എം.ജി.ആർ നഗറിലെ ആർ. വിജയൻ (28), ത ഞ്ചാവൂർ സെങ്കിപ്പെട്ടി ഗാന്ധിനഗർ. കോളനിയിലെ എം. മുത്തൂ (32) എന്നിവരെയാണ് മോഷണം നടത്തിയ സ്ഥലത്തെത്തിച്ച് തെ ളിവെടുപ്പ് നടത്തിയത്. 

കൊയ്യോട്ടുതെരുവിലെ പാച്ചക്കണ്ടിയിലെ പവിത്രന്റെ ഭാര്യ ബിന്ദുവിൻറെ കഴുത്തിലെ ഒന്നര പവൻ സ്വർണ മാലയും 1,500 രൂപയുമാണ് കവർന്നത്.

കവർച്ചക്ക് ശേഷം റോഡിന് എതിർവശത്തുള്ള ഗുരുസി പറമ്പത്ത് ഗീതാഞ്ജലിയിലെ സതി ശന്റെ ബൈക്കുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. പുലർച്ചെ രണ്ടരക്കും മൂന്നിനുമിടയിലാണ് മോഷണം നടന്നത്ചിത്രവിവരണം:പ്രതികളെ പള്ളുരിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ


cv-(1)

കതിരൂർ ബേങ്ക് വിവികെ പുരസ്കാരം

കെ ജി. ശങ്കരപിള്ളയ്ക്കും ബെന്യാമിനും


തലശ്ശേരി : കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് എർപ്പെടുത്തിയ 2022 ലെ വി വി കെ സ്മാരക പുരസ്ക്‌കാരത്തിന് കെ ജി ശങ്കരപ്പിള്ളയും 2023ലെ പുരസ്കാരത്തിന് ബെന്യാമിനും അർഹരായി. 50,000 രൂപയും പൊന്ന്യം ചന്ദ്രൻ രൂപകൽപന ചെയിത ശില്പവും രാജേന്ദ്രൻ പുല്ലൂരിൻ്റെ പെയിന്റിംഗും അടങ്ങുന്നതാണ് പുരസ്‌കാരം:

പ്രമുഖ എഴുത്തുകാരൻ എം. മുകുന്ദൻ, നിരൂപകൻ ഇ പി രാജഗോപാലൻ, വി വി കെ സമിതി ചെയർമാൻ കാരായി രാജൻ, ബേങ്ക്' പ്രസിഡൻ്റ് ശ്രീജിത്ത് ചോയൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ആഗസ്റ്റ് ആദ്യവാരം പുരസ്കാര സമർപ്പണം നടത്തുമെന്ന് സമിതി ചെയർമാൻ കാരായി രാജനും ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആധുനിക മലയാള കാവ്യശാഖക്ക് അതുല്യ സംഭാവനകൾ നൽകി ജനമനസുകളിൽ പ്രതിഷ്ഠിതമായ പുരോഗമന ആശയക്കാരനായകവിയാണ് കെ.ജി.എസ്. കവിതകളും ലേഖനങ്ങളുമായി 20 ൽ പരം കൃതികൾ രചിച്ചിട്ടുണ്ട്. വിവിധ തലത്തിലുള്ള പുരസ്കാരങ്ങളും ഇതിനകം നേടിയിട്ടുണ്ട്.ആടുജീവിതം, ഇ എം.എസും പെൺകുട്ടിയും, തുടങ്ങി നിരവധിയായ രചനകൾ നിർവ്വഹിച്ച് ലക്ഷക്കണക്കിന് മലയാളികൾക്ക് നവീനമായ വായനാനുഭവം പകർന്നു നൽകിയ സാഹിത്യകാരനെന്നനിലയിലാണ് ബെന്യാമിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത് ഇദ്ദേഹം എഴുതിയ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിന് വയലാർ അവാർഡ് ലഭിച്ചിരുന്നു. പൊന്ന്യം ചന്ദ്രൻ, പുത്തലത്ത് സുരേഷ് ബാബു, അഡ്വ. കെ.കെ. രമേഷ്,,കെ.രാജക്കുറുപ്പ്, എന്നിവരും സംബന്ധിച്ചു.

മന്ത്രിസ്ഥാനം അർഹതപ്പെട്ടതാണെന്ന് 

ആർ.ജെ.ഡി തലശേരി മണ്ഡലം കമ്മിറ്റി.


തലശ്ശേരി: ആർ.ജെ ഡി.ക്ക് അർഹമായ മന്ത്രിസ്ഥാനം അനുവദിക്കണമെന്ന് ആർ ജെ ഡി തലശ്ശേരി മണ്ഡലം കമ്മിറ്റി 

എൽഡിഎഫിനോടാവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ജോർജ് പീറ്റർ അധ്യക്ഷത വഹിച്ചു. 

കെ.കെ ജയപ്രകാശ്,

പന്ന്യന്നൂർ രാമചന്ദ്രൻ, ബാബു ഡിക്രൂസ്, 

എൻ.ബിജു, വിക്ടർ റൂബൻ എന്നിവർ സംസാരിച്ചു.

മമ്പറത്തെ ആർജെഡി പ്രവർത്തകൻ കെ വി കുമാരൻ്റെയും, 

കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ്റെയും നിര്യാണത്തിൽ യോഗം അനുശോചിച്ചു.

മാഹി ഫിഷറീസ് വകുപ്പ്

: ക്യാഷ് അവാർഡ്

അപേക്ഷ ക്ഷണിച്ചു


മാഹി:പുതുച്ചേരി സർക്കാർ

മാഹി ഫിഷറീസ് ആൻഡ് ഫിഷർമെൻ വെൽഫേർ വകുപ്പ് മുഖേന മൂക്കുവ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നൽകി വരുന്ന പുതിയ അദ്ധ്യയന വർഷത്തെ ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി ( സി.ബി.എസ്.ഇ/ മെട്രിക്ക്/ബ്രവേ ) പ്ലസ്ടു എന്നീ കോഴ്‌സുകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്കു നേടി വിജയിച്ച വിദ്യാർത്ഥികൾക്ക്

എസ് എസ്.എൽ.സി വിഭാഗത്തിൽ 7500/-, 5000/- എന്നീ ക്രമത്തിലും

പ്ലസ്ടു വിഭാഗത്തിൽ 15000/-, 7000/- എന്നീ ക്രമത്തിലുമാണ് ക്യാഷ് അവാർഡ് ലഭിക്കുക.

അർഹരായ വിദ്യാർഥികൾ ഫോട്ടോ, മാർക്ക് ലിസ്റ്റ്, സ്ഥിര താമസ, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് അകൗണ്ട്, റേഷൻ കാർഡ്, ഫോൺ നമ്പർ, സ്‌കൂൾ അധികാരികൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷ സഹിതം ജൂലൈ 3 നു മുമ്പായി മാഹി ഫിഷറീഷ് വകുപ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം ഓഫീസിൽ നിന്നും ലഭിക്കുന്നതാണെന്ന്

മാഹി ഫിഷറീസ് അസിസ്റ്റൻ്റ് ഡയരക്ടർ അറിയിച്ചു.

സി.പി.എം.

പ്രവർത്തകർക്ക്

നേരെ അക്രമണം:


തലശ്ശേരി:കോടിയേരി പാറാലില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. 

ബുധനാഴ്ച രാത്രി 9.40 ഓടെയാണ് സംഭവം. 

.പരിക്കേറ്റ പാറാലിലെ തൊട്ടോളില്‍ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസില്‍ സുബിന്‍ (30) എന്നിവരെ തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി ചെമ്പ്രയില്‍ നിന്ന് ആയുധവുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സുബിന്റെ തലക്കും കഴുത്തിനുമാണ് പരിക്ക്. സുജനേഷിന്റെ കൈ എല്ല് പൊട്ടി. തലക്കും വെട്ടേറ്റു. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കഴിഞ്ഞ ദിവസം മാഹി ചെറുകല്ലായിയിലെ സി.പി.എം ഓഫിസ് ആക്രമിക്കപ്പെട്ടിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

2d93c521-feae-44f6-9f89-7c00af8d05b5

ഇത് മാതാപിതാക്കളെ

വഴിയിൽ തള്ളുന്ന കാലം

: എം.മുകുന്ദൻ


മാഹി..മികച്ച വിദ്യാഭ്യാസം നേടിയിട്ടും സ്വന്തം രക്ഷിതാക്കളെ വഴിയിൽ ഉപേക്ഷിക്കുന്ന വാർത്തകൾ അധികരിക്കുന്ന ഈ വർത്തമാനകാലത്തിൽ സ്വന്തം പിതാവിൻ്റെ പേരിൽ പ്രതിഭാ പുരസ്കാരം നൽകി വിദ്യാർത്ഥികൾക്ക് മാതൃകയാവുന്ന മക്കൾ ഉണ്ടാവുകയെന്നത് പുണ്യമാണെന്ന് മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ

മാഹി സ്പോർട്‌സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി, മാഹി സംഘടിപ്പിച്ച 

8-ാമത് കുമ്മായ മുകുന്ദൻ സ്‌മാരക പ്രതിഭാപുരസ്‌കാര സമർപ്പണവും അനുസ്‌മരണഭാഷണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കേരള മുൻ ചീഫ് സെക്രട്ടറിയും പ്രശസ്‌തകവിയുമായ കെ. ജയകുമാർ ഐ എഎസ്  വിദ്യാഭ്യാസം 21 -ാം നൂറ്റാണ്ടിൽ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി.

ഇ. വാത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ 

മാഹി മേഖലയിലെ വിദ്യാലയങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് - ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർക്കാണ് പുരസ്‌കാരം നൽകിയത്.

 സ്വാതന്ത്ര്യ സമര സേനാനി കുമ്മായ മുകുന്ദൻ്റെ മകൻ ഹരീഷ് മുകുന്ദൻ,മാഹി മേഖല വിദ്യാഭ്യാസ മേലധ്യക്ഷ എം.എം. തനൂജ, സി. എച്ച്. പ്രഭാകരൻ, കെ. പി. സുനിൽ കുമാർസംസാരിച്ചു. ക്ലബ്ബ് പ്രസിഡൻറ് കെ.സി. നിഖിലേഷ് അദ്ധ്യക്ഷത വഹിച്ചു ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും, വൈസ് പ്രസിഡൻറ് വിനയൻ പുത്തലത്ത് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: നോവലിസ്റ്റ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു

സൗജന്യ പഠനോപകരണ

വിതരണം വെള്ളിയാഴ്ച്ച 


തലശ്ശേരി: പൊന്ന്യം യുവജന സ്പോട്സ് ക്ലബിന്റെ ആദിമുഖ്യത്തിൽ 44 - മത് സൗജന്യ പഠനോപകരണ വിതരണം വെള്ളിയാഴ്ച്ച കാലത്ത് 10 മണിക്ക് പൊന്ന്യം യു.പി.സ്കൂളിൽ നടക്കും.

ഭാസ്ക്കരൻ കുരാറത്തിന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു വിതരണോദ്ഘാടനം നിർവ്വഹിക്കും.

2d93c521-feae-44f6-9f89-7c00af8d05b5-(1)

പേവിഷ ബാധ, ശുചിത്വം

എന്നിവയെ കുറിച്ച്

ബോധവൽക്കരണ ക്ലാസ്സ്‌

സംഘടിപ്പിച്ചു


ന്യൂ മാഹി പെരിങ്ങാടി കൊള്ളുമ്മൽ ജൂനിയർ ബേസിക് സ്കൂളിലെ കുട്ടികൾക്ക് ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ പേവിഷ ബാധ, ശുചിത്വം എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു ന്യൂ മാഹി ഹെൽത്ത്‌ സെന്ററിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ റഷീദ് ക്ലാസ്സിന് നേതൃത്വം നൽകി.  കുട്ടികളുടെ സംശയ നിവാരണവും നടത്തി. ചടങ്ങിൽ നേഴ്സ് ശ്രീവിദ്യ, സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുത്തു.

vvv

പുതുക്കുടിയിൽ മോഹനൻ നിര്യാതനായി    

 തലശ്ശേരി:ചമ്പാട് പുഞ്ചക്കരയിലെ പുതുക്കുടിയിൽ മോഹനൻ (67) നിര്യാതനായി അച്ഛൻ: പരേതനായ ഗോപാലൻ അമ്മ പരേതയായ നാണി ഭാര്യ അനിത മക്കൾ കിരൺ (ഗ്യാസ് പൈപ്പ് ടെക്നീഷ്യൻ മംഗലാപുരം) വരുൺ (ഇന്ത്യൻ ആർമി കാശ്മീർ) മരുമക്കൾ അനുഷ കായലോട് ആതിര മാക്കുനി (സ്റ്റാഫ് നേഴ്സ് ഗവൺമെൻറ് ഹോസ്പിറ്റൽ തലശ്ശേരി) സഹോദരൻ ചന്ദ്രൻ (റിട്ടയേഡ് ഇന്ത്യൻ ആർമി പൂനെ)സംസ്കാരം വെള്ളി രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

web
thankachan-vaidyar
448271454_1044264350401207_3923747592165650978_n
Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI
AYUR