പുനർജ്ജനി പോലൊരു നോവൽ പിറവി : ചാലക്കര പുരുഷു

പുനർജ്ജനി പോലൊരു നോവൽ പിറവി : ചാലക്കര പുരുഷു
പുനർജ്ജനി പോലൊരു നോവൽ പിറവി : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Jun 12, 09:09 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പുനർജ്ജനി പോലൊരു

നോവൽ പിറവി


ചാലക്കര പുരുഷു


മാഹി: ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയി. കാഴ്ചകൾക്ക് ഇളക്കം. കൈകൾക്ക് വിറയൽ. വായിക്കാനോ ,എഴുതാനോ ആവാത്ത അവസ്ഥ. ബിരുദ വിദ്യാഭ്യാസം മുഴുമിപ്പിക്കാനായില്ല.

എന്നിട്ടും കതിരൂർ കായലോട് സ്വദേശിനി സ്വാതി പാലോറന് അതിരുകളില്ലാത്ത തന്റെ ഭാവനകളെ കേവല സ്വപ്നങ്ങളായി കാണാൻ കഴിഞ്ഞില്ല.


അനങ്ങാനാവാത്ത അവസ്ഥയിലും തന്റെ സ്വപ്നങ്ങളെ കണ്ടറിഞ്ഞെത്തിയ സ്ത്രീ ശാക്തികരണ പ്രവർത്തകരായ മാഹിയിലെ സി.കെ.രാജലക്ഷ്മിയും, മാടപ്പീടിക സ്വദേശിനി പി.പി. അസിതയും അവൾക്ക് തുണയായെത്തിയതോടെ സ്വാതിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു. ,ഡ്രീം ഓഫ് സ്വാതി - ഐ ടൂ ഹാവ് എ സോൾ, എന്ന ചെറു ആംഗലേയ നോവലിന് അച്ചടി മഷി പുരണ്ടു. ചിത്രകാരൻ ശ്രീനി പാലേരി നോവലിന് മനോഹരമായ ചിത്രണം ചെയ്തു. കഥാകൃത്ത് വി.ആർ.സുധീഷ് അവതാരികയുമെഴുതി. അമ്പത് പേജുള്ള മനോഹരമായ പുസ്തകം ജൂൺ 14 ന് പ്രകാശിതമാകും.

കവിതയിലും കഥയിലുമെല്ലാം അഭിരമിച്ച മനസ്സുമായി, കോളജിലെ മിടുക്കിയായ വിദ്യാർത്ഥിനിയായി മാറിയിരുന്നു സ്വാതി പാലോറൻ . ബി.സി.എ യുടെ അവസാന വർഷ പരീക്ഷ തൊട്ട് മുന്നിൽ നിൽക്കവെ, അശനിപാതം പോലെ

യാണ് അത്യപൂർവ രോഗം ഈ പെൺകുട്ടിയെ കീഴടക്കിയത്. കണ്ണിലെ കൃഷ്ണമണി ഇളകുകയും, കാണുന്നതെല്ലാം ഇളകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വല്ലാത്ത ഒരവസ്ഥ. വായിക്കുമ്പോൾ അക്ഷരങ്ങൾ ഇളകിയാടും. ഞരമ്പിന്റെ പ്രശ്നം മൂലം ഒരു ഭാഗം തീർത്തും തളർന്ന് പോയി.

ഒരു ലക്ഷത്തിൽ ഒരാളിൽ മാത്രം കാണപ്പെടാവുന്ന മൾട്ടിപ്പിൾ സ്ലിറോസിസ് എന്ന അത്യപൂർവരോഗം. അലോപ്പതിയിലും ആയുർവേദത്തിലുമെല്ലാം ചികിത്സ തേടാത്ത ഇടമില്ല. സ്വാതിയുടേത് മാത്രമല്ല, ഏക മകളുടെ ജീവിതത്തിൽ വന്നുപെട്ട ദുർഗതിയിൽ മാതാപിതാക്കളായ ചിൻമയ സ്കൂൾ അദ്ധ്യാപികശൈലജയുടേയും, ക്രൈസ്റ്റ് കോളജ് അദ്ധ്യാപകൻ അധീറിന്റേയും മനസ്സും ശരീരവും തളർന്ന് പോയി. ഒടുവിൽ 13 വർഷം മുമ്പ് ജൻമനാടായ മേലൂരിൽ നിന്നും കുടുംബം കായലോട്ടേക്ക് ചേക്കേറുകയായിരുന്നു. ഒരർത്ഥത്തിൽ ഒരു ഒളിച്ചോട്ടം തന്നെയായിരുന്നു അത്.

തളർന്ന കൈകൾ കൊണ്ട് മൊബൈൽ ഫോണിൽ പതുക്കെ എഴുതിയുണ്ടാക്കിയ അക്ഷരക്കൂട്ടുകൾ അമ്മ പകർത്തിയെഴുതിയാണ് ഈ നോവൽ രചിക്കപ്പെട്ടത്. എങ്ങു നിന്നോ എത്തിയ ഒരു പുണ്യാത്മാവ്, കുന്നിൻ ചെരിവിലുള്ള ഒരു ഗ്രാമത്തിലെ ജനതയെയാകെ നൻമ മനസ്സുള്ളവരായും പ്രകൃതി സ്നേഹികളായും മാറ്റിയെടുക്കുന്നതാണ്ഇംഗ്ലീഷ് നോവലിന്റെ ഇതിവൃത്തം..ഒപ്പം മനുഷ്യന്റെ മനോവ്യഥയെയും അനാവരണം ചെയ്യുകയാണിവിടെ. സ്വാതിയുടെസ്വപ്നങ്ങളും ആത്മകഥാംശവും ഇഴചേർന്ന് കിടക്കുന്നതാണ് കാവ്യാത്മകമായ കഥാ രചനയുടെ സഞ്ചാരവഴി.


 ചിത്രം. സ്വാതി പാലോറൻ

 -പ്രകാശനം ചെയ്യുന്ന പുസ്തകത്തിന്റെ കവർ

rcvsdqepsv27hk6jck4ejhvrc9._sx300_cr0,0,300,300_

Swathi Paloran 

About the author

The development of science has proved to be a boon for humanity. But over the years I have wondered where these are going to end, whether what we thought as boon would end up as an ultimate bane?! Then that thought was replaced by a new thought-"why assume the worst?! What if..what if everything turns out to be for the best! And that was the seed for this story, like it grew and blossomed in my mind I hope it will in all the hearts who go through this story.

From childhood on fairy tales taught us about superheros who wipes away all miseries. The lead character in this book, Airan is one who transforms the lives of the people of an entire village, making them realise it's ok to dream, dreams might come true. He invokes the courage in them to dream. He was a hero for that village. This story came to my mind at a time when my mind needed something to hold on to when I was suffering from a serious health problem, MS. Like in this story Airan came to my mind giving me strength, strength to still dream.

7be7a474-de9a-47a6-b92f-732eb16f90c0-(1)

സ്വാതി പാലോറാൻ എഴുതിയ

ഐ ടൂ ഹെവേ സോൾ

എന്ന പുസ്തകപ്രകാശനം 14 ന്


മാഹി: ഗുരുതരമായ മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന രോഗാവസ്ഥയിലും മനസ്സിൻറെ ധൈര്യം ഒന്നുകൊണ്ടുമാത്രം എഴുതി തീർത്ത കുമാരി സ്വാതി പാലോറാൻ്റെ "ഐ ടൂ ഹേവേ സോൾ" എന്നപുസ്തകത്തിൻറെ പ്രകാശനം 14 ന് രാവിലെ 10 മണി ന്യൂമാഹി ഹിറാ സോഷ്യൽ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കെ.പി.കെ വേങ്ങരയുടെ അദ്ധ്യക്ഷതയിൽ പുസ്തക പ്രകാശനത്തിന്റെ ഉദ്ഘാടനം രമേശ് പറമ്പത്ത് എം എൽ എ നിർവ്വഹിക്കും. പുസ്തക പ്രകാശനം ചെറു കഥാകൃത്ത് വി.ആർ.സുധീഷ് 

കുമാരി രമ്യക്ക് നൽകി പ്രകാശനം ചെയ്യും. ശ്രീനി പാലേരിയുടെ ചിത്രങ്ങളാൽ കഥാപാത്രങ്ങൾക്ക് മിഴിവേകും. ചിന്മയ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്ന സ്വാതി പാലോറൻ രോഗത്തോട് മല്ലിടിച്ചു കൊണ്ട് രചന നിർവ്വഹിച്ചത്. 200 രൂപ വിലവരുന്ന പുസ്തക വിൽപനയിൽ ലഭിക്കുന്ന തുക കുമാരി സ്വാതിയുടെ ചികിത്സാ ചിലവിലേക്ക് നൽകുമെന്ന് വാർത്താ സമ്മേളനത്തിൽ സി.കെ.രാജലക്ഷ്മി, എം.എ.കൃഷ്ണൻ, പി.പി.അസിത, രജീഷ് കാരായി എന്നിവർ അറിയിച്ചു.

bb

കതിരൂരിൽ വീടിന്റെ

മുകൾ നില മുറിയിൽ

ദുരൂഹ തീപിടിത്തം 


തലശ്ശേരി : കതിരൂരിൽ ആൾ താമസമുള്ള ഇരു നില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിലുള്ള അടച്ചിട്ട മുറിയിൽ ദൂരൂഹമായി തീപിടിച്ചു.. കതിരൂർ ചോയ്യാടം ക്ലബ്ബിന് സമീപത്തെ കച്ചവടക്കാരൻ പി.രാജന്റെ എവർഗ്രീൻ വീട്ടിലാണ് ഇന്നലെ ഉച്ചയോടെ തീപിടുത്തമുണ്ടായത്. മുകളിലെ മുറിയുടെ ജനാല വഴി ശക്തിയായി പുക പുറത്തുവന്നത് ശ്രദ്ധയിൽ പെട്ട അയൽക്കാരാണ് വീട്ടിലുള്ളവരെ കാര്യം അറിയിച്ചത്.അപ്പോഴേക്കും മുറിക്കകം മുഴുവൻ തീ കത്തി പടർന്നിരുന്നു. കതിരൂർ പൊലീസും തലശ്ശേരിയിൽ നിന്ന് അഗ്നിശമന സേനയും സ്ഥലത്തെത്തി. ആദ്യമെത്തിയ കതിരൂർ പൊലിസിന് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. മുറിക്കുള്ളിൽ നിന്നും വിഷപ്പുക പടർന്നതിനെ തുടർന്ന് പൊലിസ് പിന്മാറി. പിറകെ എത്തിയ ഫയർഫോഴ്സ് സംഘം ഓക്സിജൻ മാസ്കുകൾ ഉപയോഗിച്ചാണ് മുകളിൽ കയറി വെളളം ചീറ്റി തീ അണച്ചത്.

1dd38b5d-b38a-481a-86b9-85b18a3cfe75-(1)

അടച്ചിട്ട മുറിയിൽ ഉണ്ടായ കട്ടിൽ, കിടക്ക എന്നിവയും മറ്റ് ഫർണിച്ചറുകളും പൂർണ്ണമായും സോഫാ സെറ്റ് ഭാഗികമായും കത്തിയിട്ടുണ്ട്. സീലിംഗ് ഫാൻ കത്തി ഉരുകിതാഴെ വീണ നിലയിലും അറ്റാച്ച്ഡ് ബാത്ത് റൂമിന്റെ ക്ലോസെറ്റടക്കം നാശോ മുഖമായ നിലയിലുമാണുണ്ടായത്. മുറിക്കകത്ത് നിരവധി ഒഴിഞ്ഞ കുപ്പികൾ സൂക്ഷിച്ചിരുന്നു. കൂടാതെ ഒട്ടേറെ സിഗരറ്റ് പാക്കറ്റുകളും വലിച്ചിട്ട സിഗരറ്റ് കുറ്റികളും കാണാമായിരുന്നു. വീട്ടുടമ രാജനും ഭാര്യയും മകനും മാത്രമാണിവിടെ താമസം. രാജന്റെ മറ്റൊരു മകൻ പട്ടാളത്തിലാണ്. തീപിടിക്കുന്ന അവസരത്തിൽ ഭാര്യ മാത്രമേ വീട്ടിലുണ്ടായുള്ളൂ മൊബൈൽ ചാർജറിൽ നിന്നാണ് തീ പിടിച്ചിട്ടുണ്ടാവാമെന്നും, അതല്ല വലിച്ചിട്ട സിഗരറ്റ് കുറ്റികളിൽ നിന്നോ, ഷോർട്ട് സർക്യൂട്ട് കാരണമോ ആവാമെന്നാണ് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നിഗമനം.

നീറ്റ് മെഡിക്കൽ പ്രവേശനം

: സൗജന്യ കൗൺസലിംഗ് 15 ന്


തലശ്ശേരി : ദിശ കരിയർ ഗൈഡൻസ് സെൻററിന്റെ ആഭിമുഖ്യത്തിൽ നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് റാങ്ക്, നീറ്റ് സ്കോർ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവേശന സാധ്യതകൾ മനസ്സിലാക്കുന്നതിന് വേണ്ടി സൗജന്യ വ്യക്തിഗത നീറ്റ് കൗൺസലിംഗ്  സംഘടിപ്പിക്കുന്നു. ജൂൺ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റ് ഫയർ സ്റ്റേഷൻ്റെ എതിർ വശത്തുള്ള ദിശ കരിയർ ഗൈഡൻസ് സെൻ്ററിലാണ് വ്യക്തിഗത കൗൺസലിംഗ് നടത്തുന്നത്. 

നീറ്റ് കൗൺസിലിംഗ് എക്സ്പേർട്ട് റമീസ് പാറാൽ വ്യക്തിഗത കൗൺസലിംഗിന് നേതൃത്വം നൽകും. അഖിലേന്ത്യാ ക്വാട്ട, സ്റ്റേറ്റ് ക്വാട്ട, എയിംസ്, ജിപ്മെർ, ഇ എസ് ഐ ക്വാട്ട, ഡീംഡ്, എൻ ആർ ഐ ക്വാട്ട, എ എഫ് എം സി, മിലിറ്ററി നഴ്സിംഗ്, കേരള, കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി സ്റേറ്റ് കൗൺസലിംഗ് തുടങ്ങിയവയിലെ പ്രവേശന സാധ്യതകൾ സംബന്ധിച്ച വിദ്യാർത്ഥികളുടെ സംശയങ്ങൾ ദുരീകരിക്കാം. താല്പര്യമുള്ളവർ താഴെ നമ്പറിൽ വാട്ട്സ്അപ്പ് ചെയ്ത് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9656585121

97be4778-262b-45a0-b7cd-dc15c981260d

ബ്രണ്ണനിൽ ആവേശത്തിരയിളക്കി

 ആസിഫലി വന്നു 


 തലശ്ശേരി: തൊട്ടടുത്തലിബർട്ടി തീയ്യറ്ററിൽ തലവൻ സിനിമ തകർത്തോടുമ്പോൾ . പടത്തിലെ നായക നടൻ ആസിഫലിക്ക് ധർമടം ബ്രണ്ണനിൽ ആവേശോജ്വല വരവേൽപ് . ബ്രണ്ണൻ കോളേജ് യൂണിയന്റെ ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിനാണ് യുവതയുടെ ഇഷ്ടതാരത്തെ കോളജ് കാമ്പസിലേക്ക് ക്ഷണിച്ചിരുന്നത്.ആടിയും പാടിയും ഇവിടെയും ആസഫലി തലവനായി വിദ്യാർത്ഥികളെ ത്രസിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ യൂണിയൻ ചെയർമാൻ താരാനാഥ് അദ്ധ്യക്ഷത വഹിച്ചു. ബ്രണ്ണനെ പ്രകീർത്തിച്ചും പഠിതാക്കളെയും അധ്യാപകരെയുംപ്രശംസിച്ചും കൈയ്യിലെടുത്തായിരുന്നു ആസിഫലി ഉദ്ഘാടനം നിർവ്വഹിച്ചത്.- പ്രിൻസിപ്പൽ ഡോ.ജെ. വാസന്തി, വി.പി.വത്സരാജ്, ബി. ഫർഹാൻ, ആദിശാകൃഷ്ണൻ സംസാരിച്ചു. ലിബർട്ടി പാരഡൈസിൽ ആസിഫലി അഭിനയിച്ച തലവൻ വിജയകരമായ 25 ാം ദിവസത്തിലെത്തിയതിന്റെ ആവേശം നടന്റെ വാക്കുകളിലും പ്രകടമായിരുന്നു.. തലവനിൽ വേഷമിട്ട അനൂപും ബ്രണ്ണനിലെത്തിയിരുന്നു

1cec56e3-8352-456e-9c6a-594533231649-(2)

കെ.ടി. പ്രദീപ് കുമാറിനെ അനുസ്മരിച്ചു


ന്യൂമാഹി: പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും. ശ്രീനാരായണീയനുമായിരുന്ന കെ.ടി. പ്രദീപ് കുമാറിനെ ഏടന്നൂർ ശ്രീനാരായണ മഠം അനുസ്മരിച്ചു.

എം. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ മുഖ്യ ഭാഷണം നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തി. പി.പി. വിനോദ്, കെ.ജയപ്രകാശൻ ,കെ.ടി. മനോജ്, സി.പി.സുധീർ ,

തയ്യിൽ രാഘവൻ സംസാരിച്ചു.


ചിത്ര വിവരണം: അഡ്വ.കെ. സത്യൻ മുഖ്യഭാഷണം നടത്തു

5b0690e6-f385-44af-8f25-550a365ee8f2

ബാലൻ നായർ നിര്യാതനായി

തലശ്ശേരി: എയർഫോഴ്സിൽ നിന്ന് വിരമിച്ച പാറാൽ പോസ്റ്റോഫിസിന് സമീപം രാം നിവാസിൽബാലൻ നായർ (82) നിര്യാതനായി.മേക്കര വീട്ടിൽ പരേതനായ കുഞ്ഞിരാമൻ ഗുരുക്കളുടെയും പാറു അമ്മയുടെയും മകനാണ്. ഭാര്യ: വസന്ത.          

 മക്കൾ: രാജേഷ്, രൂപേഷ്, രതീഷ്. മരുമക്കൾ: ഷൈജ, ജൂന, ഷിബിജ.    

സഹോരി: ലീല ടീച്ചർ.

capture_1718211944

യൂസഫ് നിര്യാതനായി.


മാഹി.അയ്യിട്ട വളപ്പിൽ .യൂസഫ് (60)

ഭാര്യ: സുബൈദ. 

മക്കൾ: ഉൻഷീർ.(മാഹി ചുമട്ടുതൊഴിലാളി)

നൂർജ.ഉൻസീന.

മരുമക്കൾ:നസീർ.ഷംസീർ.ഫസീന

a12db40a-c94b-4b5f-9783-37ee682eceb1

ഫീൽഡ് ജോലിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. ഷീജ. കെ നിർവഹിക്കുന്നു.

de908266-9111-4a71-8741-cced1d9ad65f-(1)-(1)

വി.എം. ബാലൻ നിര്യാതനായി.

ന്യൂമാഹി :ഏടന്നൂർ പരയങ്ങാട്ട് വി എം ബാലൻ (90)നിര്യാതനായി.

കിടാരൻകുന്നിൽ ടീ ഷാപ്പ് ഉടമയാണ്

ഭാര്യ: രാധ

മക്കൾ: അജിത,ആശാലത, അനില , അഖിലകുമാരി, അമിത, അസിത

മരുമക്കൾ: രജീന്ദ്രൻ (മാഹി ), അനൂപ് (മുഴിക്കര ) , പ്രകാശൻ (ദുബൈ), പ്രശാന്തൻ (മസ്കത്ത് ) പരേതരായ നന്ത്യത്ത് ശശി, വി എം പവിത്രൻ

സഹോദരങ്ങൾ : പരേതരായ അനന്തൻ, നാണു, നാരായണി

സംസ്കാരം വ്യാഴാഴ്ച രവി

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25