ആഫ്റ്റർ കെയർ ഹോമിൽ വിദ്യാർത്ഥി മരിച്ച നിലയിൽ

ആഫ്റ്റർ കെയർ ഹോമിൽ വിദ്യാർത്ഥി മരിച്ച നിലയിൽ
ആഫ്റ്റർ കെയർ ഹോമിൽ വിദ്യാർത്ഥി മരിച്ച നിലയിൽ
Share  
2024 Jun 10, 10:47 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

ആഫ്റ്റർ കെയർ ഹോമിൽ

വിദ്യാർത്ഥി മരിച്ച നിലയിൽ


തലശ്ശേരി:പന്ന്യന്നൂർ ഗവ.ഐടിഐയിലെ വിദ്യാർത്ഥി  മരിച്ച നിലയിൽ കാണപ്പെട്ടു. 19 കാരനായ പ്രവീൺ കുമാറിനെയാണ്' തലശേരി എരഞ്ഞോളി പാലത്തിന് സമീപത്തെ 

 'താമസ സ്ഥലത്ത് മരിച്ച 

നിലയിൽ കണ്ടെത്തിയത്

ആഫ്റ്റർ കെയർ ഹോമിൽ താമസിച്ച് ഐ ടി ഐ യിൽ വെൽഡർ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിയാണ് പ്രവീൺ. കഴിഞ്ഞ ദിവസം വൈകീട്ടാണ് പ്രവീൺ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് തമിഴ്നാട് കരൂർ സായി ബാബ നഗറിലെ പാണ്ഡ്യരാജൻ്റെ മകനാണ്. ഒരു വർഷം മുൻപാണ് തൃശൂർ ആഫ്റ്റർ കെയർ ഹോമിൽ നിന്ന് തലശേരിയിലെത്തിയത്. തലശേരി പൊലിസ് ഇൻക്വസ്റ്റ് നടത്തി.

മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.ബന്ധുക്കൾ നാളെ തലശേരിയിലെത്തി മൃതദേഹം ഏറ്റ് വാങ്ങും  

fd9e39df-adda-4a10-9f6d-a14bc77cfc82-(1)-(1)

സി.പി. നൂറുൽ അമീൻ നിര്യാതനായി . 

ന്യൂ മാഹി: പരിമഠം സീനത്തിൽ"സി.പി.നൂറുൽ അമീൻ (78) നിര്യാതനായി . 

ഭാര്യ : പി.കെ.വി.ആയിഷ അമീൻ 

മക്കൾ: ഡോ:അൻവർ സാബിൽ(മസ്കറ്റ്), സമീന ജലീൽ(ദുബായ്), സമീൽ അമീൻ(മസ്കറ്റ്) '

ജാമാതാക്കൾ: സി.കെ.പി.ജലീൽ, ഫസ്മീൻ സാബിൽ, സാനിയ സമീൽ 

ദശകങ്ങളോളം പ്രവാസ ജീവിതം നയിച്ച ഇദ്ദേഹം.. ആദ്യ കാലത്ത് ദുബായിലും പിന്നീട് മസ്കറ്റിലുമാണുണ്ടായിരുന്നത്. 

ന്യൂ മാഹി ഹിറാ സോഷ്യൽ സെന്റർ, അൽഫലാഹ് ഇൻസ്റ്റിട്യൂട്ടിഷൻസ്, ബൈത്തുസകാത്ത്,പരിമഠം മഡോളിൽ മാപ്പിള എൽ.പി. സ്കൂൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്നു. 

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9.ന് പരിമഠം എടോളിൽ പള്ളിയിൽ. ഖബറടക്കം ശേഷം കല്ലാപ്പള്ളിയിൽ.

capture_1718038531

എൻ.സി.പി. സ്ഥാപക ദിനം ആചരിച്ചു


തലശ്ശേരി:എൻ.സി.പി.(എസ്)25ാം സ്ഥാപന ദിനത്തിൽ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ NCP(S) ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽപതാക ഉയർത്തി.ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.വിനയരാജ്, പി.പ്രസന്നൻ എം.സുരേഷ് ബാബു, പി.വി. രമേശൻ, ഗുണഗേഖരൻ,തലശ്ശേരി മണ്ഡലം പ്രസിഡണ്ട് വി.എൻ. വത്സരാജ്., കെ. മുസ്തഫ, സംസാരിച്ചു,

ചിത്രവിവരണം: പുരുഷു വരക്കുൽ പതാക ഉയർത്തുന്നു

e501931b-a2ac-4103-9861-a192c36297f3

സരോജിനി നിര്യാതയായി

തലശ്ശേരി:ധർമടം സ്വാമിക്കുന്ന് മണാട്ട് ഹൗസിൽ എം. പി സരോജിനി ( 86 ) . നിര്യാതയായി ഭർത്താവ് പരേതനായ മണാട്ട് കരുണൻ. മക്കൾ സതീശൻ, പുഷ്പലത, സജീവൻ(ബോംബെ), തനൂജ, സൂരജ്, വിമൽകുമാർ. മരുമക്കൾ: ശ്രീലത, പയ്യമ്പള്ളി രമേശൻ, ഗായത്രി (ബോംബെ ), രാജൻ, ബിഗിന. സഹോദരി പത്മിനി.

2ea60b13-b87d-46b5-87b1-9342df2f987b

ലൈബ്രറി സോഫ്റ്റ് വെയർ പരിശീലനം നൽകി


തലശ്ശേരി:കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ തലശേരി മേഖലയിലെ ലൈബറി സെക്രട്ടരിമാർക്ക് ഏകദിന പരിശീലനം നല്കി

തലശേരി കുട്ടിമാക്കൂൽ ശ്രീനാരായണ ധർമ്മ പ്രകാശിനി ഗ്രന്ഥാലയത്തിൽ നടന്ന പരിശീലനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു

താലുക്ക് ലൈറി കൗൺസിൽ സെക്രട്ടരി പവിത്രൻ മൊകേരി അധ്യക്ഷത വഹിച്ചു

സി.സോമൻ കെ.എം ലതീഷ് എന്നിവർ സംസാരിച്ചു

ലൈബ്രറി സോഫ്റ്റ്വെയർ സംബന്ധിച്ച വിവിധ വിഷയങ്ങളിൽ കെ.സുരേഷ് പ്രണവ് ബാലകൃഷ്ണൻ എന്നിവരാണ് പരിശീലനം നല്കിയത്.

ചടങ്ങിൽ ഭാസ്കരൻ കുരാറത്ത് സ്വാഗതവും യു ബ്രിജേഷ് നന്ദിയും പറഞ്ഞു


ചിത്രവിവരണം: മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

capture_1718039149

മൊബൈൽമോഷ്ടാവ് കുടുങ്ങി


 തലശ്ശേരി :പാലക്കാട് അഗളിയിൽ നിന്നും തലശ്ശേരിയിലെത്തി കൊട്ടിയൂർ തിരക്കിനിടയിൽ തീർത്ഥാടകരുടെ മൊബൈലുകൾ  അടിച്ചു മാറ്റുന്ന മദ്ധ്യവയസ്കനെ തലശേരി പൊലീസ് പിടികൂടി. അഗളി കല്ലുമലയിലെപുളിച്ചിക്കൽ സിദ്ധിഖാണ് (55) പിടിയിലായത്..കഴിഞ്ഞ ദിവസം തലശ്ശേരി പുതിയ സ്റ്റാന്റിൽ വെച്ചാണ് ഇയാൾ കുടുങ്ങിയത്. കുടുംബത്തോടൊപ്പം കൊട്ടിയൂർ അമ്പലത്തിലേക്ക് പോകാനായി ബസ് കയറാൻ നിൽക്കുകയായിരുന്ന പട്ടാമ്പിയിലെ ചന്ദ്രന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിനിടയിലാണ് പ്രതിയെ തലശ്ശേരി പൊലീസ് കൈയ്യോടെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു . സിദ്ധിഖിന് മൊബൈലുകളോട് വലിയഇഷ്ടമാണെന്നും , മോഷ്ടിക്കുന്ന മൊബൈലുകൾ പാലക്കാട്, കോയമ്പത്തൂർ തെരുവുകളിലാണ് കിട്ടിയ പണത്തിന് കൈമാറുന്നതെന്നും പൊലീസ് പറഞ്ഞു.

 ഇതിനകം നിരവധി മൊബൈൽ ഫോണുകൾ സിദ്ധിഖ് അടിച്ചു മാറ്റി വിൽപന നടത്തിയിട്ടുണ്ട്. മോഷ്ടിച്ചെടുക്കുന്ന ഫോണുകൾ ഞൊടിയിടയിൽ സ്വിച്ച് ഓഫ് ചെയ്യുകയാണ് ഇയാളുടെ രീതി.

 

4352cc04-b2bc-421b-8b90-483f7d404fbe

എ പി റസിയ.നിര്യാതയായി.


മാഹി: മരാങ്കണ്ടി പുനത്തിൽ മുക്കിലെ പുനത്തി

ൽ റാസിൽ എപി റസിയ (61) നിര്യാതയായി.


ചൊക്ലി പഞ്ചായത്ത് ഓഫീസിന് സമീപം ഗ്രീൻ ഹൗസിൽ പരേതയായ കുഞ്ഞാമിയുടെയും, കാ ഞ്ഞിരത്തിൻ കീഴിൽ തൃപ്പാക്കണ്ടിയിൽ പരേതനാ യ മൊയ്തുവിൻ്റെയും മകളാണ്.

ഭർത്താവ്: അക്രാൽ വിപി റഫീഖ്.

മക്കൾ: റിസിൻ റഫീഖ്(യുഎഇ), റസ്മിൽ റഫീഖ്

ഗോ ഗ്രിൽ ചൊക്ലി, റിസ റഫീഖ് എപി (എംബിഎ വിദ്യാർത്ഥി),

മരുമകൾ: ഇഫ ഇൻത്യാസ്(ചൊക്ലി)

സഹോദരങ്ങൾ: ഷംസുദ്ധീൻ, മുഹമ്മദ്, നൌഫ ൽ, നൌഷാദ്, അസ്ഫാക്ക്, ഷരീഫ, നസീമ, സ റീന, റഹീമ, ബഷീറ.

a007f6f0-79f9-490d-bfc6-c9e63c461454

ഭാസ്ക്കരൻ നിര്യാതനായി

.

മാഹി:ചുമട്ട്തൊഴിലാളിയും,കോൺഗ്രസ്സ്

പ്രവർത്തകനുമായ ഭാസ്ക്കരൻ (61) നിര്യാതനായി.

അച്ഛൻ: കുഞ്ഞിരാമൻ

അമ്മ: ' കുഞ്ചിരിയമ്മ

സഹോരങ്ങൾ. സുരൻ കാഞ്ഞങ്ങാട്

3cf746eb-ec54-4a06-b02f-068235fc5b18

സുരേന്ദ്രൻ നിര്യാതനായി


മാഹി:ചെമ്പ്രയിലെ പുതുക്കുടി പറമ്പിൽ വിജയൻ ( സുരേന്ദ്രൻ-64) നിര്യാതനായി. ഭാര്യ: അജിത മക്കൾ :സു ബിഷ , സരിൻ . മരുമകൻ ജിനേഷ് സഹോദരങ്ങൾ: മഹിജ, അജിത പരേതനായ സതീഷ് ബാബു. സംസ്കാരം 4 മണിക്ക് വീട്ടുവളപ്പിൽ

പുന്നോലിൽ കടകളിൽമോഷണം


ന്യൂമാഹി: പുന്നോൽ കുറിച്ചിയിലെ രണ്ട് കച്ചവട സ്ഥാപനങ്ങളിൽ മോഷണം. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് മോഷ്ടാവ് തലശ്ശേരി-മാഹി ദേശീയ പാതയോരത്തെ എ.വി.ചന്ദ്രദാസിൻ്റെ ഹോട്ടൽ കോരൻസിൽ മോഷ്ടിക്കാനെത്തിയത്. കാഷ് കൗണ്ടറിലെ മേശവലിപ്പിൽ ഉണ്ടായിരുന്ന അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും മറ്റും നാണയങ്ങളടക്കം 1000 രൂപയോളമാണ് മോഷ്ടാവ് കവർന്നത്.

ഹോട്ടലിൻ്റെ മുൻവശത്തെ ഗ്ലാസ് ഫ്രെയിമിന് ഏറ്റവും മുകളിലെ ഒരടി വീതിയുള്ള ഗ്ലാസ് നീക്കിയാണ് മോഷ്ടാവ് ഹോട്ടലിനകത്ത് കടന്നത്. 

ഹോട്ടലിലെ മോഷണത്തിന് ശേഷം സമീപത്തെ എൻ.വി.ദിനേശ് ബാബുവിൻ്റെ സ്റ്റേഷനറിക്കടയിലാണ് മോഷ്ടാവെത്തിയത്. കടയുടെ വലത് വശത്തെ ചെറിയ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച ശേഷം അലമാരയുടെ ഗ്ലാസ് തകർത്താണ് മോഷ്ടാവ് കടയിൽ കയറിയത്. പത്തു രൂപയുടെയും മറ്റും നാണയങ്ങളും ചില്ലറകളുമായി ആയിരത്തിലേറെ രൂപയാണ് മോഷ്ടാവ് കവർന്നത്. കടയുടെ ഷട്ടർ തുറന്ന് വെച്ച നിലയിലാണ് ഉണ്ടായിരുന്നത്. വില പിടിപ്പുള്ള സിഗററ്റുകളോ മറ്റു സാധനങ്ങളോ മോഷണം നടത്തിയിട്ടില്ല. ന്യൂമാഹി പോലീസ് സംഭവസ്ഥലങ്ങൾ പരിശോധിച്ചു. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതിൽ മോഷ്ടാവിനെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. നല്ല പ്രാഗത്ഭ്യമുള്ള സ്ഥിരം മോഷ്ടാവാണെന്നാണ് നിഗമനം. പൂട്ട് പൊട്ടിക്കാനുപയോഗിച്ച കമ്പിപ്പാര പോലൊരു ഉപകരണം പൊലീസ് കണ്ടെടുത്തു.

bb

1 ലക്ഷം രൂപ വിവാഹസമ്മാനവുമായി

ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ

ജ്വല്ലേഴ്‌സിന്റെ മെഗാ ഷോറൂം

അരയിടത്തുപാലത്ത്

കോഴിക്കോട്: ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സിൻ്റെ മാവൂർ റോഡിലും, പാളയത്തുമുള്ള ഷോറൂമുകൾ കൂടുനൽ സ്റ്റോക്കും സെലക്ഷനുമായി അതിവിപുലമായ പാർക്കിംഗ് സൗകര്യത്തോടുകൂടി കോഴിക്കോട് അരയിടത്തുപാലത്തെ നാല് നില കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പുതിയ മെഗാ ഷോറൂമിന്റെ ഉദ്ഘാടനം വൻജനാവലിയുടെ സാന്നിധ്യത്തിൽ ബോചെയും സിനിമാതാരം മഡോണ സെബാസ്റ്റ്യനും ചേർന്ന് നിർവ്വഹിച്ചു ഉദ്ഘാടനം പ്രമാണിച്ച് ജൂൺ 30 വരെ വിവാഹാവശ്യത്തിന് 25 പവന് മുകളിൽ പ1 ലക്ഷം രൂപ വിവാഹസമ്മാനവുമായി ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ മെഗാ ഷോറൂം അർച്ചേയ്‌സ് ചെയ്യുന്ന ഏവർക്കും ബോചെ നേരിട്ട് 1 ലക്ഷം രൂപ സമ്മാനം നൽകുന്നു. കൂടാതെ 1 പവൻ വരെയുള്ള സ്വർണാഭരണങ്ങൾക്ക് പണിക്കൂലി ഈടാക്കുന്നതല്ല കൂടുതൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് സ്പെഷ്യൽ ഡിസ്കൗണ്ട് ലഭിക്കും.


എം.കെ രാഘവൻ (എം.പി കോഴിക്കോട്) കെ.ടി സുഷാജ് (വാർഡ് കൗൺസിലർ, കോഴിക്കോട് കോർപ്പറേഷൻ), അർജുൻ സേട്ട് മമത (പ്രസിഡൻ്റ്, AKGSMA), അഷ്റഫ് മുത്തേടത്ത് (പ്രസിഡൻ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി), ബോബി ഗ്രൂപ്പ് സിഇഒ ഗോപാലകൃഷ്‌ണൻ കെ. സിനിമാ താരവും ബോബി ചെമ്മണു ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൻ്റെ പിആർ.ഒ യുമായ വി.കെ. ശ്രീരാമൻ എന്നിവർ ചടങ്ങിൽ ആശംസകളറിയിച്ചു അനിൽ സിപി (ജി.എം. മാർക്കറ്റിംഗ്, ബോബി ഗ്രൂപ്പ്) സ്വാഗതവും ജോജ് എം.ജ (പി.ആർ.ഒ, ബോബി ഗ്രൂപ്പ്) നന്ദിയും അറിയിച്ചു ഉദ്ഘാടനത്തോടനുബന്ധിച്ച് ബോ ഫാൻസ് ചാമിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പേർക്ക് ധനസഹായം നൽകി


ഉദ്ഘാടനത്തിനെത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് ഡയമണ്ട് റിംഗ് സമ്മാനിച്ചു. ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്‌കാണ്ട് ഉയരുന്ന സ്വർണവിലയിൽ നിന്നും സംരക്ഷണം നൽകിക്കൊണ്ട് അഡ്വാൻസ് ബുക്കിംഗ് ഓഫർ. 5% അഡ്വാൻസ് നൽകി ബുക്ക് ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കാം. ഡയമണ്ട്, അൺകുട്ട്, പ്രഷ്യസ് ആഭരണങ്ങൾ പർച്ചേയ്‌സ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഭാഗ്യശാലികൾക്ക് ഡയമണ്ട് റിംഗും സ്വർണനാണയങ്ങളും സമ്മാനം. ഓഫർ ജൂൺ 20 വരെ മാത്രം.


പാളയം, മാവൂർ റോഡ് ഷോറൂമുകളിലെ പാർക്കിംഗ് അസൗകര്യത്തിന് പരിഹാരമായി അതിവിശാലമായ പാർക്കിംഗ് സൗകര്യവും അരയിടത്തുപാലം ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. അരയിടത്തുപാലത്ത് ഗോകുലം ഗലേറിയ മാളിന് എതിർവശത്തായാണ് ഷോറും സ്ഥിതി ചെയ്യുന്നത്.


boby-chemmanur
Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI
AYUR