എഴുത്ത് പാരമ്പര്യത്തെ തിരിച്ചുപിടിക്കും: എം.മുകുന്ദൻ

എഴുത്ത് പാരമ്പര്യത്തെ തിരിച്ചുപിടിക്കും: എം.മുകുന്ദൻ
എഴുത്ത് പാരമ്പര്യത്തെ തിരിച്ചുപിടിക്കും: എം.മുകുന്ദൻ
Share  
2024 Jun 09, 11:56 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

തലശ്ശേരി:നമ്മുടെ സാംസ്ക്കാരിക പാരമ്പര്യങ്ങൾ കാലത്തിന്റെ കുത്തൊഴുക്കിൽനഷ്ടപ്പെട്ട് പോവുകയാണെന്നും, എഴുത്തിലൂടെയാണ് അത് പലപ്പോഴും വീണ്ടെടുക്കാൻ കഴിയുന്നതെന്നും വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ.

തലശ്ശേരി ഗോകുലം ഫോർട്ട്ഓഡിറ്റോറിയത്തിൽ ,കോമ്പാളി ,എന്ന ഡോ: കെ.സി. ശ്യാം മോഹന്റെ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം പുഴയിലേക്കാണ് സ്വാഭാവികമായും എത്തിച്ചേരേണ്ടത്. എന്നാൽഒഴുക്ക് തടസ്സപ്പെടുകയും വെള്ളം തളം കെട്ടിക്കിടക്കുകയുമാണ്. ഗൃഹാതുരത്വ സ്മരണകളുടെ ഗ്രന്ഥമായി ഈ പുസ്തകത്തെ വിശേഷിപ്പിക്കാമെന്ന് മുകുന്ദൻ പറഞ്ഞു.

ചടങ്ങിൽ ഡോ: അരവിന്ദ് സി. നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സാജു പുസ്തകം ഏറ്റുവാങ്ങി. ഐ.എം.എ. കേരള സംസ്ഥാന സെക്രട്ടറി ഡോ.ശശിധരൻ മുഖ്യാതിഥിയായിരുന്നു. കഥാകൃത്ത് പത്മാരാമചന്ദ്രൻ പുസ്തക പരിചയം നടത്തി.ഡോ: കെ.ബിതുൻ ബാലൻ, ചാലക്കര പുരുഷു സംസാരിച്ചു.ഡോ. ശ്യാം മോഹൻ മറുപടി പ്രസംഗം നടത്തി. ജി.വി. രാകേഷ് സ്വാഗതം പറഞ്ഞു.


ചിത്രവിവരണം: നോവലിസ്റ്റ് എം.മുകുന്ദൻ കെ.പി.സാജുവിന് പുസ്തകം കൈമാറി പ്രകാശനം ചെയ്യുന്നു.

006aee50-db2f-4111-95a0-71c29b6aa475

എന്തിനെന്നറിയാതെ .

പ്രകാശനം ചെയ്തു


തലശ്ശേരി: വടക്കുമ്പാട് ഗ്രാന്റ്മ തിയേറ്റർ പ്രസിദ്ധിരിച്ച പ്രമുഖ മന:ശാസ്ത്രജ്ഞൻ എ.വി.രത്നകുമാറിന്റെ 'എന്തിനെന്നറിയാതെ ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു. ഗ്രാൻമ തിയേറ്ററിൽ നടന്നചടങ്ങിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ആദ്യ പ്രതി ഡോ: സി.കെ. ഉഷക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

ചരിത്രവും, ശാസ്ത്രവും, മനോവ്യാപാരവും ഉൾച്ചേർന്ന

ജീവിതബോധത്തിന്റെ നിർമ്മിതിയാണ് ,എന്തിനെന്നറിയാതെ , എന്ന ഗ്രന്ഥം രചിക്കപ്പെട്ടതെന്ന് കരിവെള്ളൂർ മുരളി അഭിപ്രായപ്പെട്ടു.

 കെ.പി.വി.പ്രിത അദ്ധ്യക്ഷതവഹിച്ചു..

ഡോ:ടി.കെ.അനിൽകുമാർ പുസ്തക പരിചയം നടത്തി. പ്രൊഫ: കെ.ബാലൻ വി.വി.ശ്രീനിവാസൻ, ചാലക്കര പുരുഷു,പ്രേമാനന്ദ് ചമ്പാട്, ടി.വി. വിശ്വനാഥൻ, സംസാരിച്ചു.. എ.വി.രാജൻ സ്വാഗതവും, പി. പ്രകാശൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: കരിവെള്ളൂർ മുരളി പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു

0e4c9694-cb75-4eff-b469-b93617ab85f6

എ.വി.രത്നകുമാർ മാസ്റ്റർ എഴുതിയ 'എന്തിനെന്നറിയാതെ , എന്ന പുസ്തക പ്രകാശനം ഡോ: സി.കെ. ഉഷക്ക് കൈമാറി കരിവെള്ളൂർ മുരളി നിർവ്വഹിക്കുന്നു.

436c3a72-ba9e-474a-af04-2196c2ea2ab1

വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു


തലശ്ശേരി:പുന്നോൽ താഴെ വയൽ നവകേരളം ഗ്രന്ഥാലയം ഹയർ സെക്കന്ററി, എസ്.എസ്.എൽ.സി പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയ വിദ്യാർത്ഥികളേയും സാഹിത്യ രംഗത്തെ മികവിന് ദേശിയ പുരസ്കാരം നേടിയ സനീഷ് ആച്ചത്തിനേയും അനുമോദിച്ചു.

 നഗരസഭ ചെയർ പേഴ്സൺ ജമുന റാണി ടീച്ചർ ഉപഹാരങ്ങൾ നല്കി.

 വി.കെ.സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.

കെ.പി.രാമദാസൻ , യു ബ്രിജേഷ്, കെ.ടി. മൈഥിലി, കാരായി ബാബൂട്ടി എന്നിവർ പ്രസംഗിച്ചു.

 ടി.സി. പ്രദീപൻ മാഷ് പരിസ്ഥിതി ക്ലാസെടുത്തു


ചിത്രവിവരണം: ആദരിക്കപ്പെട്ട വിദ്യാർത്ഥികൾ സംഘാടകർക്കൊപ്പം

dfb091b7-9e79-472f-8f49-b919aec239b7-(1)_1717956479

അനിൽ നിര്യാതനായി


തലശ്ശേരി:ചിറക്കര ചെരിച്ചൽ ഹൗസിൽ പരേതരായ കരുണാകരൻ്റെയും ദാക്ഷായണിയുടെയും മകൻ അനിൽ (54) നിര്യാതനായി ഭാൎര്യ: ദിവ്യ. മക്കൾ: ദേവ്ന, ഇശാനി

 സഹോദരങ്ങൾ: അജയകുമാർ (മുന്നു ) , സോന പ്രസ്സന്നൻ (സിനി)

f38ac5c7-dd99-49d0-9f90-9e27b0dde347

മാഹി മുൻസിപ്പാലിറ്റി മാനേജർ പരേതനായ അമ്മാഞ്ചേരിയിൽ പുരുഷോത്തമൻ്റെ ഭാര്യ

വാസുദേവിൽ മഠത്തിൽ പ്രേമജ (85) നിര്യാതയായി.

മക്കൾ: അജയൻ അമ്മാഞ്ചേരി (അസിസ്റ്റന്റ്, പൊതുമരാമത്ത് വകുപ്പ്, മാഹി ) പ്രതിഭ, അരുൺ അമ്മാഞ്ചേരി (അസി. ലൈൻ ഇൻസ്പെക്ടർ, വൈദ്യുതി വകുപ്പ്, സബ്ബ് സ്റ്റേഷൻ, പള്ളൂർ ) മരുമക്കൾ: സുഗത (അദ്ധ്യാപിക, ഓണിയൻ ഹൈസ്ക്കുൾ , കോടിയേരി ) , മനോജ് (വിമുക്തഭടൻ, റിട്ട. എസ്.പി. ഓഫീസ്, മാഹി ) ഷീബ ( എരഞ്ഞോളി)

സഹോദരങ്ങൾ: വിശ്വനാഥൻ (ബോംബേ), ജയറാം (കണ്ണൂർ), രാധ, പരേതനായ സുമതി, മുകുന്ദൻ, ലക്ഷ്മി, ചന്ദ്രശേഖരൻ.

സംസ്കാരം നാളെ (10/6/24) രാവിലെ 10 മണി മാഹി പൊതു ശ്മശാനം

461ac243-8407-4d93-a16c-ee63bea382f3

മാഹിയിൽ നിന്നുള്ള ഹജ്ജ് സംഘം പുറപ്പെട്ടു


മാഹി:മാഹിയിൽ നിന്നും സർക്കാർ ക്വാട്ടയിൽ ഹജ്ജിന് പോകുന്ന ഹജ്ജാജിമാർ യാത്ര പുറപ്പെട്ടു. മാഹി എം എൽ എ രമേശ്‌ പറമ്പത്ത് യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു.  പിതുച്ചേരി ഹജ്ജ് കമ്മിറ്റി മെമ്പർ ടി എസ് ഇബ്രാഹിംകുട്ടി മുസലിയാർ, പുതുച്ചേരി വാഖഫ് ബോർഡ്‌ മെമ്പർ വി പി അബ്ദുറഹ്മാൻ, ഹജ്ജ് കോർഡിനേറ്റർ ടി കെ വസീം, കെ ഇ മമ്മു, എ വി യുസുഫ്, വി സി ഇക്ബാൽ ചടങ്ങിൽ സംബന്ധിച്ചു


ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

a6351263-d48e-4794-9dcf-c11dbc4f9322-(1)

മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി


തലശ്ശേരി:നമുക്കൊരുക്കാം...അവർ പഠിക്കട്ടെ.' എസ്.എഫ് ഐ തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി കാവുംഭാഗം എൽ. പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഏരിയാ പ്രസിഡന്റ്‌ അഭിരാം തട്ടാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ ഷാലിമാ സജിത്ത് അധ്യക്ഷത വഹിച്ചു. എ. സി. മനോജ്‌, എം. സീതടീച്ചർ, ശരണ്യ ടീച്ചർ സംസാരിച്ചു.ലോക്കൽ സെക്രട്ടറി എ.എൻ.തുഷാർ സ്വാഗതം പറഞ്ഞു.


ചിത്ര വിവരണം:അഭിരാം തട്ടാരി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

കഥ, കവിത, കാർട്ടൂൺ മത്സരങ്ങൾ നടത്തി

  തലശ്ശേരി:മലബാർ കാൻസർ സെൻറർ, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം, എക്സൈസ് ഡിപ്പാർട്ട്മെൻ്റ് എന്നിവയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി, ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി കഥ, കവിത, കാർട്ടൂൺ മത്സരങ്ങൾ നടത്തി. കൺസോർഷ്യം പ്രസിഡണ്ട് നാരായണൻ പുതുക്കുടിയുടെ അധ്യക്ഷതയിൽ പ്രൊഫ. എ പി സുബൈർ ഉദ്ഘാടനം നിർവഹിച്ചു.

  എം സി സി കമ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടർമാരായ എ പി നീതു, ഫിൻസ് എം ഫിലിപ്പ് എന്നിവരും മേജർ പി ഗോവിന്ദൻ, പി.കെ.സുരേഷ്, കെ എം ചന്ദ്രൻ, പ്രശാന്ത് എന്നിവരും

   ജില്ലയിലെ സ്കൂളുകളിലെ വിവിധ വിഭാഗത്തിൽപ്പെട്ട ധാരാളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. 

 അടുത്ത ശനിയാഴ്ച ജൂൺ 15 ന് രാവിലെ 9.30 ന് ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ വച്ച് സംസാരിച്ചു  

   ജില്ലയിലെ സ്കൂളുകളിലെ വിവിധ വിഭാഗത്തിൽപ്പെട്ട ധാരാളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. 

 അടുത്ത ശനിയാഴ്ച ജൂൺ 15 ന് രാവിലെ 9.30 ന് ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ വച്ച് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പൊതുവായി ക്വിസ് മത്സരങ്ങൾ കൂടി സംഘടിപ്പിക്കുന്നുണ്ട്. ഒരു സ്ഥാപനത്തിൽ നിന്ന് രണ്ടു പേർ ഉൾപ്പെടുന്ന ഒരു ടീമിനാണ് പങ്കെടുക്കാൻ അർഹതയുള്ളത്.

  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9447136495, 9947772077

185cdbdf-6d17-473a-8de2-1af52a388432-(1)

പരിസ്ഥിതി ക്ലാസ്സും ക്വിസ്സും സംഘടിപ്പിച്ചു


ന്യൂമാഹി റെഡ് സ്റ്റാർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലാസും ക്വിസ്സ് മത്സരവും നടന്നു. ടി.സി. പ്രദീപൻ നേതൃത്വം നൽകി. കെ.കെ. നിഹാൽ അധ്യക്ഷത വഹിച്ചു.

വി.കെ. സുരേഷ് ബാബു, എം.കെ. പുരുഷോത്തമൻ, കെ കുമാരൻ എന്നിവർ സംസാരിച്ചു. വിജയി കൾക്ക് സമ്മാനം നല്കി

അമേയ സ്വാഗതം പറഞ്ഞുചിത്രവിവരണം: ടി.സി. പ്രദീപൻ പ്രഭാഷണം നടത്തുന്നു.

7e4135a2-cf1b-4da9-94e4-c291e63e6760-(3)

  വ്യാപാരി ക്ഷേമനിധി പരിഷ്കരിക്കണം: 

 വ്യാപാരി വ്യവസായി സമിതി ന്യൂമാഹി :കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തി വ്യാപാരി ക്ഷേമനിധി ഇന്നത്തെ സഹാചര്യത്തിനനുസരിച്ച് മരണാന്തര അനൂകൂല്യവും പെൻഷനുമുൾപ്പടെ വർദ്ധിപ്പിക്കനമെന്ന് കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

തദ്ദേശസ്ഥാപങ്ങളിൽ വാണിജ്യ വ്യവസായ ലൈസൻസുകൾ പുതുക്കുന്ന വേളയിൽ എല്ലാ വർഷവും നിശ്ചിതതുക പിരിച്ചെടുത്തു സർക്കാർ ജീവനക്കാർക്ക് വേണ്ടി ആരംഭിച്ച മെഡിസിപ്പ് പദ്ധതിപോലെ കേരളത്തിലെ മുഴുവൻ വ്യാപാരി,വ്യവസായികളുടെയും അവരുടെ കുടുംബത്തിനുൾപ്പടെ ആശ്വാസമാകുന്നനിലയിൽ വ്യാപാരി ക്ഷേമ നിധി പരിഷ്‌കരിക്കണെമന്നും, കടുത്ത വ്യാപാര മാന്ദ്യം നിലനിൽക്കുന്ന ഈ സമയത്തു സംസ്ഥാനത്ത് പുതുതായി നിലവിൽ വന്ന വാണിജ്യ മന്ത്രലയത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തി ചെറുകിടവ്യാപാര മേഖല നേരിടുന്ന വിവധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലയാള കലാഗ്രാമം ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി വിജയൻ അധ്യക്ഷത വഹിച്ചു. വ്യാപാരിമിത്ര മരണാനന്തര ആനുകൂല്യം വിതരണം സംസ്ഥാന ട്രഷറർ വി ഗോപിനാഥ് നിർവ്വഹിച്ചു. പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി പി എം സുഗുണൻ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പങ്കജവല്ലി, എം എ ഹമീദ് ഹാജി, വ്യാപാരിമിത്ര 

കൺവീനർ കെ വി ഉണ്ണികൃഷ്ണൻ, ജില്ലാ ഭാരവാഹികളായ കെ കെ സഹദേവൻ , കെ പി പ്രമോദ് ,ടി സി. വിൽസൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ജയപ്രകാശൻ സ്വാഗതവും, കൺവീനർ സി പി എം നൗഫൽ നന്ദിയും പറഞ്ഞു


ചിത്രവിവരണം: ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യുന്നു

10fa2d2f-e1fb-4908-8e27-3f8b853a07e2-(1)

മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി


തലശ്ശേരി:നമുക്കൊരുക്കാം...അവർ പഠിക്കട്ടെ.' എസ്.എഫ് ഐ തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി കാവുംഭാഗം എൽ. പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഏരിയാ പ്രസിഡന്റ്‌ അഭിരാം തട്ടാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ ഷാലിമാ സജിത്ത് അധ്യക്ഷത വഹിച്ചു. എ. സി. മനോജ്‌, എം. സീതടീച്ചർ, ശരണ്യ ടീച്ചർ സംസാരിച്ചു.ലോക്കൽ സെക്രട്ടറി എ.എൻ.തുഷാർ സ്വാഗതം പറഞ്ഞു.


ചിത്ര വിവരണം:അഭിരാം തട്ടാരി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI