പരിസ്ഥിതിയുടെ രാഷ്ട്രീയം ലോകത്തോട് പറഞ്ഞ ക്രാന്തദർശി :കെ.പി.മോഹനൻ

പരിസ്ഥിതിയുടെ രാഷ്ട്രീയം  ലോകത്തോട് പറഞ്ഞ ക്രാന്തദർശി  :കെ.പി.മോഹനൻ
പരിസ്ഥിതിയുടെ രാഷ്ട്രീയം ലോകത്തോട് പറഞ്ഞ ക്രാന്തദർശി :കെ.പി.മോഹനൻ
Share  
2024 Jun 08, 10:11 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

പരിസ്ഥിതിയുടെ രാഷ്ട്രീയം

ലോകത്തോട് പറഞ്ഞ ക്രാന്തദർശി

:കെ.പി.മോഹനൻ


തലശ്ശേരി: പരിസ്ഥിതിയുടെ രാഷ്ട്രീയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ക്രാന്തദർശിയായിരുന്നു എം.പി.വീരേന്ദ്രകുമാറെന്ന് കെ.പി.മോഹനൻ എം.എൽ.എ.അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന കമ്മിറ്റി തലശ്ശേരി സംഗമം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാർ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ണിനു വേണ്ടിയും വെള്ളത്തിനു വേണ്ടിയും നമ്മുടെ വായുവിന് വേണ്ടിയും ശബ്ദിക്കാൻ ഇവിടെ രാഷ്ട്രീയക്കാരന് ബാധ്യതയുണ്ടെന്ന തിരിച്ചറിവ് നേരത്തെ പ്രകടിപ്പിച്ചിരുന്ന എം പി വിരേന്ദ്രകുമാറിന്റെ ഓർമ്മകൾ ഏതൊരു പരിസ്ഥിതി പ്രവർത്തകനും കരുത്തായി ഇന്നും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര ധനകാര്യ സഹമന്ത്രിയായിരിക്കേ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ഇ.എസ്.ഐ. ആസ്പത്രികളെ ആധുനികവത്കരിച്ചുവെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

സംസ്ഥാന പ്രസിഡൻ്റ് ഒ. പി. ഷീജ അധ്യക്ഷത വഹിച്ചു. വടകര ഡയറ്റ് ലക്ചറർ ടി.എൻ.കെ. നിഷ അനുസ്മരണ പ്രഭാഷണം നടത്തി.സുജ ബാലുശ്ശേരി,ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ പ്രവീൺ, സെക്രട്ടറി ഡോ.എ.രബിജ, ഉഷ രയരോത്ത്, വനജ വടകര, പി മോനിഷ, കെ കെ ജയപ്രകാശ്, നിഷ കുമാരി, ചീളിൽ ശോഭ, കെ.സിനി എന്നിവർ സംസാരിച്ചു.

ചിത്ര വിവരണം: കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു


7fc2aeb2-1bb0-4095-9b57-6e2c8c7155cf-(1)

മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി


തലശ്ശേരി:നമുക്കൊരുക്കാം...അവർ പഠിക്കട്ടെ.' എസ്.എഫ് ഐ തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി കാവുംഭാഗം എൽ. പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഏരിയാ പ്രസിഡന്റ്‌ അഭിരാം തട്ടാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ ഷാലിമാ സജിത്ത് അധ്യക്ഷത വഹിച്ചു. എ. സി. മനോജ്‌, എം. സീതടീച്ചർ, ശരണ്യ ടീച്ചർ സംസാരിച്ചു.ലോക്കൽ സെക്രട്ടറി എ.എൻ.തുഷാർ സ്വാഗതം പറഞ്ഞു.


ചിത്ര വിവരണം:അഭിരാം തട്ടാരി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

bh

നാരായണി നിര്യാതയായി

മാഹി: കോയ്യോട്ടു തെരുവിലെ വടക്കൻ നാരായണി (85)സംസ്കാരം ഞായർ പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വടക്കൻ കൃഷ്ണൻ. മക്കൾ: ഹരിദാസൻ ( മാനേജർ, മാഹി കൺസ്യൂമർ കോ-ഓപ്പ്. സ്റ്റോർ ), രവീന്ദ്രൻ, ബിജു. വിനു, രേവതി , സുചിത്ര , അജിത, ബിന്ദു,പരേതനായ വടക്കൻ വിജയൻ. മരുമക്കൾ: കാരദാസൻ, ഇന്ദ്രജിത്ത്, ബാബു, ലീല, ദരിത്രി ദേവി, സീന, റീമ , രേഷ്മ, പരേതനായ രാമകൃഷ്ണൻ.

Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI