മയ്യഴി തന്റെ ഇഷ്ട ഭൂമിക: ഷാഫി പറമ്പിൽ

മയ്യഴി തന്റെ ഇഷ്ട ഭൂമിക: ഷാഫി പറമ്പിൽ
മയ്യഴി തന്റെ ഇഷ്ട ഭൂമിക: ഷാഫി പറമ്പിൽ
Share  
2024 Jun 08, 08:48 AM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

മാഹി: മയ്യഴി തന്റെ ഇഷ്ട ഭുമികയാണെന്നും, അത് ഭാര്യ വീട് മയ്യഴിയിലായത് കൊണ്ടല്ലെന്നും, മയ്യഴിയുടെ സമ്മിശ്ര സംസ്കൃതിയും , പ്രകൃതി പോലെ സുന്ദരമായ ഇവിടുത്തെ മനുഷ്യമനസ്സുകളുമാണെന്നും നിയുക്ത എം.പി.ഷാഫി പറമ്പിൽ .

പുതുച്ചേരി കോൺഗ്രസ്സിലെ തലൈവരായ മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജിനെ വീട്ടിലെത്തി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മയ്യഴിയുടെ വികസനത്തിനായി പുതുച്ചേരിഎം.പി.വി.വൈദ്യ ലിംഗത്തിനൊപ്പംകൈ കോർക്കുമെന്നും അദ്ദേഹം പറഞ്ഞു. മയ്യഴിക്കാരുടെ എം.പി.യായ പുതുച്ചേരി സ്വദേശി വി.വൈദ്യലിംഗത്തെ വല്ലപ്പോഴും മാത്രമേ കാണാനാവുകയുള്ളുവെങ്കിലും ,ഷാഫിയെ എന്നും ഇനി കാണാനാവുമെന്ന സന്തോഷത്തിലാണ് മയ്യഴിക്കാർ.ന്യൂറു കണക്കിനാളുകളാണ് ഷാഫിയെ കാണാനെത്തുന്നത്.


ചിത്രവിവരണം..പുതുച്ചേരിയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ഇ വത്സരാജിനെ ഷാഫി പറമ്പിൽ മാഹിയിലെ വീട്ടിൽ സന്ദർശിച്ചപ്പോൾ

7bf0e4b1-514d-48c1-a106-3916a2926427-(1)

തലശ്ശേരിയിൽ യു.ഡി.എഫ്.

വിജയാഹ്ലാദ ശക്തി പ്രകടനം.

തലശേരി- യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തലശ്ശേരി നഗരത്തില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ ശക്തി പ്രകടനം നടത്തി. സ്ത്രീകളുള്‍പ്പെടെ ആഹ്ലാദം പ്രകടിപ്പിച്ച് ആനന്ദ നൃത്തമാടി. നേതാക്കളായ

എം പി അരവിന്ദാക്ഷൻ, എൻ മഹമൂദ്, 

എൻ മഹമൂദ്, എ കെ അബൂട്ടി ഹാജി,

അഡ്വ. സി. ടി സജിത്ത്, അഡ്വ കെ എ ലത്തീഫ്, ബഷീർ ചെറിയാണ്ടി , പി. വി രാധാകൃഷ്ണൻ, വി. സി പ്രസാദ് , ഇ വിജയ കൃഷ്ണൻ, ആര്യ ഹുസൈൻ , സാഹിർ പാലക്കൽ, സുധിൻ , 

ഷാനിദ് മേക്കുന്ന്, പി സി റിസാൽ , എ ഷർമ്മിള , പത്മജ രഘുനാഥ്, 

യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എൻ അഷറഫ്, യൂത്ത് ലീഗ് പ്രവർത്തകരായ റഷീദ് തലായ്, തഫ്ലിം മാണിയാട്ട്, നേതൃത്വം നൽകി. നഗരം വലം വെച്ച്

 നാരങ്ങാപ്പുറം പുതിയ ബസ് സ്റ്റാന്റ്പരിസരത്ത് സമാപിച്ചു

വടകരക്ക് പുറമെ എം.പി.യുടെ എക്സ്റ്റഷൻ ഓഫീസ് തലശ്ശേരിയിൽ തുറക്കുമെന്നും, അഞ്ച് വർഷം കൊണ്ട് തലശ്ശേരിയിൽ ഒരു ലക്ഷം വൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

. നഗരത്തില്‍ കനത്ത പോലീസ് കാവൽ ഏര്‍പ്പെടുത്തിയിരുന്നു.


ചിത്ര വിവരണം: തലശ്ശേരിയിൽ നടന്ന യു.ഡി.എഫ്. ആഹ്ലാദ പ്രകടനം.

d9e4b863-5729-4494-bccb-f978084d6207

സി.പി.എമ്മിലെ സാധാരണക്കാരുടെ വോട്ട് കൊണ്ടാണ് തനിക്ക് ഇത്രയും ഭൂരിപക്ഷം ലഭിച്ചതെന്ന് ഷാഫി പറമ്പില്‍ 

 

തലശ്ശേരി : വടകരക്കാര്‍ തന്ന 114506 വോട്ടിന്റെ ഭൂരിപക്ഷം അഹങ്കരിക്കാനുള്ളതല്ലെന്നും ഇത് ആരുടെയും വീടിന് നേരെ ബോംബ് എറിയാനും പടക്കമെറിയാനും കാരണമാവില്ലെന്നും, നിയുക്ത വടകര എം.പി ഷാഫി പറമ്പില്‍ പറഞ്ഞു. തലശ്ശേരിയിലെ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിക്കാന്‍ എത്തിയതായിരുന്നു ഷാഫി പറമ്പില്‍. ഇത് കൊണ്ട് ഈ നാട്ടില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിക്കാനല്ലെന്ന് പറയുകയാണ്. ഒരു വ്യാജ സ്‌ക്രീന്‍ ഷോട്ടിനും ഈ നാടിന്റെ ശാന്തിയെയും സമാധാനത്തെയും കെടുത്താനാവില്ല. ഇത് ഷാഫി പറമ്പിലിന്റെ വിജയമല്ല. വടകരയുടെ രാഷട്രീയ ബോധത്തിന്റെ വിജയമാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.കള്ള പ്രചരത്തിലൂടെ നാടിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്നും ഷാഫി പറഞ്ഞു.

ഇവിടുത്തെ ജനങ്ങളാണ് ഈ തെരഞ്ഞെടുപ്പ് നയിച്ചത്. ഈ നാട്ടിന്റെ രാഷട്രീയ ബോധത്തെ കള്ള പ്രചരണത്തിലൂടെ തകര്‍ക്കാന്‍ ആവില്ല. സി.പി.എമ്മിലെ സാധാരണക്കാര്‍ വോട്ട് ചെയ്തതു കൊണ്ടാണ് എനിക്ക് ഇത്രയും ഭൂരിപക്ഷം ലഭിച്ചത്. ഇവിടുത്ത പാവപ്പെട്ട സി.പി.എം പ്രവര്‍ത്തകരെ നേതാക്കള്‍ പറ്റിക്കുകയായിരുന്നു. എല്ലാ ധിക്കാരങ്ങളെയും അഹങ്കാരങ്ങളെയും ഇവിടെ ജനങ്ങള്‍ ചോദ്യം ചെയ്തിരിക്കുകയാണ്. അത് താടിയുള്ള അഹങ്കാരമായാലും ശരി, താടിയില്ലാത്ത അഹങ്കാരമായാലും ശരി, കോട്ടിട്ട അഹങ്കാരമായാലും ശരി. അത് മുണ്ടുടുത്ത അഹങ്കാരമായാലും ശരി, അത് ജനം ചോദ്യം ചെയ്തു. അതാണ് നാം ബംഗാളിലും മറ്റുംകണ്ടത്..് അതിനാല്‍ ഉറപ്പിച്ച് പറയുന്നു. ഈ വിജയം ആരുടെ മേലും കുതിര കയറാനുള്ളതല്ല. ഈ നാടിന ് വേണ്ടി ചോദിക്കേണ്ടത് ചോദിച്ചിരിക്കും. പറയേണ്ടത് പറഞ്ഞിരിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

വടകരക്ക് പുറമെ തലശ്ശേരിയിലും എം.പി ഓഫീസിന്റെ ശാഖ തുറക്കുമെന്ന് ഷാഫി പറമ്പില്‍ പ്രഖ്യാപിച്ചു. ഈ മണ്ഡലത്തിലെ എല്ലാ വീടുകളിലുമായ് ഒരു ലക്ഷം വൃക്ഷ തൈകള്‍ നട്ട് പിടിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു, എം പി അരവിന്ദാക്ഷൻ, 

അഡ്വ സി ടി സജിത്ത്, വി സി പ്രസാദ്, ഇ വിജയ കൃഷ്ണൻ, പാറക്കല്‍ അബ്ദുള്ള, അഡ്വ.കെ.എ ലത്തീഫ് സംസാരിച്ചു.



ചിത്ര വിവരണം: തലശ്ശേരി പുതിയ ബസ്സ് സ്റ്റാന്റിലെ സ്വീകരണ യോഗത്തിൽ ഷാഫി പറമ്പിൽ പ്രസംഗിക്കുന്നു.

നഗരത്തെ വിറപ്പിച്ച

മോഷണ സംഘം പിടിയിൽ


തലശ്ശേരി:ധർമ്മടംപാലയാട് ചിറക്കുനിമാണിയത്ത് സ്കൂളിനടുത്ത വീട്ടിൽ കയറി പൊന്നും പണവും മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റിലായമൂന്നംഗ തമിഴ് മോഷണസംഘത്തിന് തലശ്ശേരി ചിറക്കര കെ.ടി.പി. മുക്കിനടുത്ത മൂന്ന് വീടുകളിൽ നടത്തിയ കവർച്ചയിലും പങ്കുണ്ടെന്ന് തലശേരി പൊലീസ് കണ്ടെത്തി.

ഇതേ തുടർന്ന് ഇപ്പോൾ ജയിലിൽ കഴിയുന്ന തഞ്ചാവൂർ സ്വദേശിയും ഇപ്പോൾ വടകര മുട്ടുങ്ങലിൽ താമസിക്കുന്ന കുട്ടിക്കുനിയിൽ എൻ.കെ. മണി, തഞ്ചാവൂർ സെൻഗി പ്പെട്ടി ഗാന്ധിനഗർ കോളനിയിലെ മുത്തു , ഇതേ സ്ഥലത്തിനടുത്ത പെരിയ നഗറിലെ ആർ. വിജയൻ എന്നിവരെയാണ്

തെളിവെടുപ്പിനായി കൊണ്ട് വന്നത്

എ. എസ്.പി.കെ.എസ്. ഷഹൻ ഷായുടെ നേതൃത്വത്തിൽ മൂന്ന് പേരെയും കവർച്ച നടന്ന  ഫിഫാസിലും കവർച്ചാശ്രമം നടന്ന തൊട്ടടുത്ത രണ്ട് വീടുകളിലും എത്തിച്ചു തെളിവെടുത്തു. ചിറക്കര ഭാഗത്ത് എത്തിയ വഴികളും വീടുകളിൽ കയറിയ രീതിയും ഇവർ പോലിസിന് കാണിച്ച് കൊടുത്തു

വെള്ളിയാഴ്ച 12 മണിയോടെയാണ് തലശേരി ഐ.പി.ബിജു ആൻ്റണി. എസ്.ഐ.അഷറഫ് എന്നിവരടങ്ങിയ പൊലിസ് സംഘം തെളിവെടുപ്പിനായി ഇവരെചിറക്കര ഭാഗങ്ങളിൽ കൊണ്ട് വന്നത്. മോഷ്ടാക്കൾ സഞ്ചരിച്ച മാഹി ബൈപാസ് ,കണ്ടിക്കൽ, മറ്റ് ഇടവഴികൾ ഇവർ പൊലിസിന് കാണിച്ചു കൊടുത്തു.

 ഇവരെ തലശ്ശേരി പൊലീസ് കോടതി വഴി കസ്റ്റഡിയിൽ വാങ്ങിയിരുന്നു.. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ചിറക്കര കെ.ടി.പി. മുക്കിലെ ഫിഫാസിൽ കതക് പൊട്ടിച്ച് അകത്ത് കയറി വയോധികയായ അഫ്സത്തിന്റെ കഴുത്തിൽ കത്തി ചേർത്ത് പിടിച്ച് മാലയും മോതിരവും മേശവലിപ്പിലെ പണവും കവർന്നത് ഇവർ മൂവരുമാണെന്നു കണ്ടെത്തിയിരുന്നു. 

 ഇക്കഴിഞ്ഞ മാർച്ച് 20 ന് പുലർച്ചെയാണ് സ്ത്രീകൾ മാത്രമുണ്ടായിരുന്ന ഫിഫാ സിലും തൊട്ടപുറത്തെ എൽ.ഐ. സി.പ്രദീപന്റെയും സമീപത്തെ രാജേഷ് മാരാരുടേയും, ഹരിന്ദ്രന്റെയും അടച്ചിട്ട വീടുകളിലും കവർച്ചയും കവർച്ച ശ്രമവും നടന്നത്.

 ഇക്കഴിഞ്ഞ മേയ് 16 ന്പാലയാട് ചിറക്കുനിയിലെ റിട്ട. ഹെൽത്ത് ഇൻസ്പക്ടർ സതീശന്റെ നന്ദനം വീട്ടിലും : തൊട്ടടുത്ത് അടച്ചിട്ട വീട്ടിലും കവർച്ചനടന്ന അന്വേഷണത്തിലാണ് തമിഴ് മോഷ്ടാക്കൾ അറസ്റ്റിലായത്.. എ ' എസ് പിയുടെ സ്ക്വാഡും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

ഉപഭോക്തൃ സേവന കേന്ദ്രം തുടങ്ങി


മാഹി: ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഉപഭോക്ത സേവന കേന്ദ്രം മാഹി പെൻഷണെർസ് വെൽ ഫെർ കോഓപ്പ റേറ്റിവ് സൊസൈറ്റിയിൽ പ്രവൃത്തനമരംഭിച്ചു.സൊസൈറ്റി പ്രസിഡന്റ്‌ കെ. ഹരീന്ദ്രന്റെ ആദ്യക്ഷതയിൽ മാഹി എം. എൽ. എ രമേശ്‌ പറമ്പത്ത് ഉത്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് മാഹി ശാഖയുടെ ചിഫ് മാനേജർ ശരണ്യ വിജയൻ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു, കണ്ണൂർ മെയിൻ ബ്രാഞ്ച് ചീഫ് മാനേജർ ഡി. ധീരജ്,

ഉപഭോക്ത സേവ കേന്ദ്രം കോർഡിനേറ്റർ എം. നിഖിൽ,ഡെപ്യൂട്ടി രജിസ്ട്രാർ കോഓപ്പറേറ്റിവ് സൊസൈറ്റി കങ്കയ്യാൻ, ഡോക്ടർ എം. പി. പദ്മനാഭൻ,മാഹി സബ് ഇൻസ്‌പെക്ടർ അജയ് കുമാർ, ഡയറക്ടർ പി. സി. ദിവാനന്ദൻ, വൈസ് പ്രസിഡന്റ്‌ കെ. എം പവിത്രൻ എന്നിവർ സംസാരിച്ചു

ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി എരഞ്ഞോളിഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ " ഒരുമിക്കാം അരുവിക്കായ്" എന്ന പേരിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. എരഞ്ഞോളി വെള്ളപ്പൊയിൽ കൊട്ടാരക്കണ്ടി തോട് പരിസരത്ത് നടന്ന പരിപാടിയിൽ അരുവി സംരക്ഷണ ബോധവത്കരണ ക്ലാസിന് ഡോ കെ.കെ കുമാരൻ മാസ്റ്റർ നേതൃത്വം നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം.പി.ശ്രീഷ അധ്യക്ഷതവഹിച്ചു.വി.എംഷീജ,വൈസ് പ്രസിഡന്റ്‌ പി.വിജു,ആസൂത്രണ സമിതി കൺവീനർ എ.കെ.രമ്യ,കൃഷി ഓഫീസർ കാവ്യ,കെ.ഷാജി, ആർ.എൽ സംഗീത, ജസ്‌ന,അസിസ്റ്റന്റ് സെക്രട്ടറി എം.പി സാരജൻ എന്നിവർ സംസാരിച്ചു.അരുവി സംരക്ഷണത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ഒരു വർഷം കൊണ്ട് പഞ്ചായത്തിലെ അരുവികളെല്ലാം തന്നെ ,സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തൈകൾ നടുകയും ചെയ്തു.

80874af1-87d8-413b-bbdf-3ca574721365

ഒരുമിക്കാം അരുവിക്കായ്

ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി എരഞ്ഞോളിഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ " ഒരുമിക്കാം അരുവിക്കായ്" എന്ന പേരിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. എരഞ്ഞോളി വെള്ളപ്പൊയിൽ കൊട്ടാരക്കണ്ടി തോട് പരിസരത്ത് നടന്ന പരിപാടിയിൽ അരുവി സംരക്ഷണ ബോധവത്കരണ ക്ലാസിന് ഡോ കെ.കെ കുമാരൻ മാസ്റ്റർ നേതൃത്വം നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം.പി.ശ്രീഷ അധ്യക്ഷതവഹിച്ചു.വി.എംഷീജ,വൈസ് പ്രസിഡന്റ്‌ പി.വിജു,ആസൂത്രണ സമിതി കൺവീനർ എ.കെ.രമ്യ,കൃഷി ഓഫീസർ കാവ്യ,കെ.ഷാജി, ആർ.എൽ സംഗീത, ജസ്‌ന,അസിസ്റ്റന്റ് സെക്രട്ടറി എം.പി സാരജൻ എന്നിവർ സംസാരിച്ചു.അരുവി സംരക്ഷണത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ഒരു വർഷം കൊണ്ട് പഞ്ചായത്തിലെ അരുവികളെല്ലാം തന്നെ ,സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തൈകൾ നടുകയും ചെയ്തു.

ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി എരഞ്ഞോളിഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ " ഒരുമിക്കാം അരുവിക്കായ്" എന്ന പേരിൽ പരിസ്ഥിതി ദിനാചരണം എരഞ്ഞോളി വെള്ളപ്പൊയിൽ കൊട്ടാരക്കണ്ടി തോട് പരിസരത്ത് നടന്ന പരിപാടിയിൽ ഡോ:കെ.കെ.കുമാരൻ മാസ്റ്റർ അരുവി സംരക്ഷണ ബോധവത്കരണ ക്ലാസ്സെടുക്കുന്നു.

87756725-0f86-4481-b076-7a37799403a4-(2)

പന്തക്ക ഗോവിന്ദൻ അനുസ്മരണം

തലശ്ശേരി: സി.പി.ഐ തലശ്ശേരി മണ്ഡലം അസി: സെക്രട്ടറിയും

അഖിലേന്ത്യാ കിസാൻസഭ നേതാവുമായിരുന്ന പന്തക്ക ഗോവിന്ദൻ്റെ അഞ്ചാം ചരമവാർഷികം സമുചിതമായി

 ആചരിച്ചു. വടക്കുമ്പാട് പുതിയറോഡ് കവലയിൽ നടന്ന

അനുസ്മരണ പൊതുയോഗം

സി.പി.ഐ ജില്ലാ എക്സി:അംഗം

വി.കെ.സുരേഷ്ബാബു ഉദ്ഘാടനം

ചെയ്തു. എം.ബാലൻ അദ്ധ്യക്ഷനായി.എം.മഹേഷ്കുമാർ,

സി.എൻ.ഗംഗാധരൻ,എ.പങ്കജാക്ഷൻ

എന്നിവർ സംസാരിച്ചു. സ്മൃതികുടീരത്തിൽ രാവിലെ നടന്ന

പുഷ്പാർച്ചനക്ക് പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ്.നിഷാദ്,

എം.ബാലൻ, എരഞ്ഞോളി ലോക്കൽ സെക്രട്ടറി ടി.ശശി എന്നിവർ നേതൃത്വം നൽകി.

സി.പി.ഐ നേതാവായിരുന്ന പന്തക്ക ഗോവിന്ദൻ അനുസ്മരണ പൊതുയോഗം സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.


171783162460704489

അബ്ദുൽ റഹ്മാൻ നിര്യാതനായി


തലശ്ശേരി : നഗരത്തിലെ വ്യാപാരിയും ത്രെഡ് ഹൌസ് ഉടമയുമായിരുന്ന പാലത്തിൽ അബ്ദുൾ റഹ്‌മാൻ (75)നിര്യാതനായി വയൽ പുരയിൽ മൂസയുടേയും പാലത്തിൽ ബിച്ചുമ്മയുടെയും മകനാണ് ഭാര്യ: സാബിറ ആശാരിന്റവിട. മക്കൾ:

അസ്മർ, അഫ്സൽ,അസീബ്, അസ്‌ലം, അസ്ഹറുദ്ധീൻ, അജ്നാസ്. സഹോദരങ്ങൾ: കെ പി അബ്ദുൽ അസീസ് (ത്രെഡ് ഹൌസ് തലശ്ശേരി ), റാബിയ, പരേതരായ സഫിയ, സുബൈദ.

8212697f-e3d8-416f-89d5-9a0bdd4f11be

ഷാഫി പറമ്പിൽ തലശ്ശേരിയിൽ നടത്തിയ 

റോഡ് ഷോയിൽ വോട്ടർമാരോട് നന്ദി പറയുന്നു

e02fdc75-897b-445d-b2ed-c816a940fb0f-(1)

ഉപഭോക്തൃ സേവന കേന്ദ്രം തുടങ്ങി

മാഹി: ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഉപഭോക്ത സേവന കേന്ദ്രം മാഹി പെൻഷണെർസ് വെൽ ഫെർ കോഓപ്പ റേറ്റിവ് സൊസൈറ്റിയിൽ പ്രവൃത്തനമരംഭിച്ചു.സൊസൈറ്റി പ്രസിഡന്റ്‌ കെ. ഹരീന്ദ്രന്റെ ആദ്യക്ഷതയിൽ മാഹി എം. എൽ. എ രമേശ്‌ പറമ്പത്ത് ഉത്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് മാഹി ശാഖയുടെ ചിഫ് മാനേജർ ശരണ്യ വിജയൻ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു, കണ്ണൂർ മെയിൻ ബ്രാഞ്ച് ചീഫ് മാനേജർ ഡി. ധീരജ്,

ഉപഭോക്ത സേവ കേന്ദ്രം കോർഡിനേറ്റർ എം. നിഖിൽ,ഡെപ്യൂട്ടി രജിസ്ട്രാർ കോഓപ്പറേറ്റിവ് സൊസൈറ്റി കങ്കയ്യാൻ, ഡോക്ടർ എം. പി. പദ്മനാഭൻ,മാഹി സബ് ഇൻസ്‌പെക്ടർ അജയ് കുമാർ, ഡയറക്ടർ പി. സി. ദിവാനന്ദൻ, വൈസ് പ്രസിഡന്റ്‌ കെ. എം പവിത്രൻ എന്നിവർ സംസാരിച്ചു

171783162460704489-(1)

അന്ത്രു ഹാജി നിര്യാതനായി.

തലശ്ശേരി:കോഴിക്കോട് ടോപ് ഫോം ഹോട്ടൽ ഉടമ വൈ.എം. അന്ത്രു ഹാജി(86) തലശ്ശേരി സൈതാർ പള്ളിക്ക് സമീപം വൈ.എം. ഹൗസിൽ

ഭാര്യ: പി. ആയിശ തലശ്ശേരി.

മക്കൾ: സാജിദ് മൻസൂർ (ഇരുവരും) ദുബൈ), സുഹറ, കദീജ, സാഹിറ, സെമീമ.

മരുമക്കൾ: അബ്ദു സലാം പി.പി, സലീം, ഷെരീഫ് കെ.വി. (മട്ടന്നൂർ), ആസിഫ് (പാപ്പിനിശ്ശേരി), അസ്ബാറ (കണ്ണൂർ), ഷാനിത (കണ്ണൂർ).

97c2fed8-3102-4605-9c2c-d8b1ca8aeb23

ജാനകിയമ്മ നിര്യാതയായി


തലശ്ശേരി:എടക്കാട് ഒ.കെ. യു.പി സ്ക്കൂൾ അംഗൻവാടിക്കടുത്ത് കൊളുത്താറ്റി പൂലേരി ജാനകി അമ്മ .(91) .നിര്യാതയായി.

 ഭർത്താവ്: പരേതനായ ദാമോദരൻ നമ്പ്യാർ. മക്കൾ: പരേതനായ ശ്രീനിവാസൻ, പരേതനായ മനോഹരൻ, രാജലക്ഷ്മി , മണി( റിട്ടയേർഡ് ശിരസത ദാർ). മരുമക്കൾ ചന്ദ്രമതി , ദിവാകരൻ, അമൃത .

ഭിന്നശേഷി സൗഹൃദ സംഗമം ഇന്ന്


തലശ്ശേരി : മുസ്ലിം സർവീസ് സൊസൈറ്റി (എം എസ് എസ്) വനിതാ വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി സൗഹൃദ സംഗമം ഇന്ന് ( ശനിയാഴ്ച) നടക്കും.

തലശ്ശേരി മുബാറക്ക ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ രാവിലെ 10 മണിക്ക് കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സഫാരി ഗ്രൂപ്പ് എം ഡി സൈനുൽ ആബിദീൻ മുഖ്യാതിഥിയാകും. രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. രാവിലെ 9 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

af28cc1c-3166-4bec-9405-e48adfc4448f_1717832857

എംപി മാമിഹജജുമ്മ. നിര്യാതയായി.


മാഹി:പാറാൽ കേളോത്ത് മനാറിൽ എംപി മാമി ഹജ്ജുമ്മ(83) നിര്യാതയായി.

ഇകെ അന്ത്രുഹാജിയുടേയും എംപി കുഞ്ഞയിച്ചു മ്മയുടേയും മകളാണ്.

ഭർത്താവ്: പരേതനായ കെപി മമ്മു.

മക്കൾ: മുനവ്വർ, മുജീർ, മൻസൂറ, മസീത.

മരുമക്കൾ: പികെ നാസ്സർ, റഹീസ, ജസ്ന, പരേതനായ റിയാസ്(തലശ്ശേരി).

സഹോദരങ്ങൾ: എംപി മൊയ്തു ഹാജി(ചൊക്ലി), പരേതയായ എംപി കതീശു ഹജ്ജുമ്മ.

ഖബറടക്കം ശനിയാഴ്ച കാലത്ത് 9 മണിക്ക് പാറാൽ ജുമാഅത്ത് പള്ളി ഖബറിടത്തിൽ.

e71bc26e-d2e4-4f50-be46-3b7ed0af7c65

വി.സദാനന്ദൻ കുടുംബ സഹായ കൈമാറുന്നു


വി.സദാനന്ദൻ കുടുംബ സഹാഫണ്ട് തലശ്ശേരി പ്രസ് ഫോറത്തിൽ നടന്ന ചടങ്ങിൽ നഗരസഭാചെയർ പേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ ഭാര്യ ചന്ദ്രമതിക്ക് കൈമാറുന്നു

49429d10-7e92-4fd9-ac37-dea9f77a98cd-(1)

ഗോപിനാഥ്  നിര്യാതനായി.


 തലശ്ശേരി:പൊന്ന്യം

കുണ്ടു ചിറയിലെ

കൂരാഞ്ചി ഹൗസിൽ

ഗോപിനാഥ് (72)

നിര്യാതനായി.

ഭാര്യ: ശോഭിത.

മക്കൾ: വിദ്യ മാനന്തവാടി,

സഞ്ചയ് ഗൾഫ് . മരുമക്കൾ: റിതിൻ മാനന്തവാടി, അമൃത ഗൾഫ് .

സഹോദരങ്ങൾ :ബാബു ചൊക്ലി, വല്ലി, സുജാത പരേതനായ ജയരാജൻ.

ശവസംസ്കാരം 8.6.24 ശനിയാഴ്ച രാവിലെ 9 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ

c83decc1-0d9f-41c9-93ab-6b8904c7dd48

ജവഹർ കൾച്ചറൽ ഫോറം - തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഇന്ന് വൃക്ഷ തൈ നട്ടു.

കെ.ശിവദാസൻ കബീർ ഇബ്രാഹിം, സുബൈർ കെട്ടിനകം, കെ. മുസ്തഫ , തച്ചോളി അനിൽ, മൻസൂർ മട്ടാമ്പ്രം എന്നിവർ പങ്കെടുത്തു.

befa7b3c-ca4d-4f8a-893a-3b2119496037

ഇക്കോ ക്ലബ് ആരംഭിച്ചു


തലശ്ശേരി : സേക്രട്ട് ഹാർട്ട് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഇക്കോ ക്ലബ് ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാലിയ അധ്യക്ഷത വഹിച്ചു. 

കില, തീമാറ്റിക് എക്സ്പേർട്ട് ജസ്ന ഒന്നാം ക്ലാസിലെ കുട്ടിക്ക് പേരക്കത്തൈ നൽകിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

ചടങ്ങിൽ മുഖ്യാതിഥിയായ തലശ്ശേരി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ വിലങ്ങിൽ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും നിർവഹിച്ചു.

എം.പി. ടി.എ പ്രസിഡൻ്റ് ലേഖ ടീച്ചർ സംസാരിച്ചു.



ചിത്ര വിവരണം: തലശ്ശേരി സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ നടന്ന പരിസ്ഥിതിദിനാചരണം.

കീഴന്തുർ ക്ഷേത്രം

പ്രതിഷ്ഠാ വാർഷികം ഇന്ന് സമാപിക്കും.


മാഹി: ചാലക്കര ശ്രീ കീഴന്തൂർ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് സമാപിക്കും.

ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാട് മുഖ്യ കാർമ്മികനായിരുന്നു.. ഇന്നലെ വൈകിട്ട് ഭഗവതി സേവ, സർപ്പബലി, അത്താഴ പൂജ എന്നിവയുണ്ടായി. 8ന് കാലത്ത് മഹാഗണപതി ഹോമം. മഹാമൃത്യുഞ്ജയ ഹോമം, ഉദയാസ്തമന പൂജ , നവകം, പഞ്ചഗവ്യ കലശപൂജ, കലശാഭിഷേകം, അന്നദാനം, ദീപാരാധന, നിറമാല, തായമ്പക എന്നിവയുണ്ടായിരിക്കും.

w_1717833876

സി.ജാനകി (91) നിര്യതയായി


പൊന്ന്യം കുണ്ടുചിറയിലെ

കൃഷ്ണയിൽ സി.ജാനകി (91) നിര്യതയായി. മക്കൾ

സുനിൽകുമാർ, വിമൽകുമാർ, ഷാജിമോൻ,

സുപ്രിയ,സുധിയ, സീമ,

അമ്പിളി. മരുമക്കൾ

സുധീഷ്, ഗിരീഷ്, ദിവ്യ.

ശവസംസ്കാരം വൈകു: 7 മണിക്ക് കുണ്ടുചിറ ശ്മശാനത്തിൽ,

എസ്.ഐ.മനോജ് കുമാറിനെ അനുസ്മരിച്ചു.


മാഹി: ഡ്യൂട്ടിക്കിടെ മരണപ്പെട്ട മാഹി പോലീസ് സേനയിലെ എസ്.ഐ.എ.വി.മനോജ് കുമാറിൻ്റെ ഒന്നാം ചരമ വാർഷിക ദിനമായ ജൂൺ 5 ന് പൊലീസുകാരുടെ കൂട്ടായ്മയും, തലശ്ശേരി പിലാക്കൂൽ മാരിയമ്മൻ സേവാ സമിതിയും സംയുക്തമായി അദ്ദേഹത്തെ അനുസ്മരിച്ചു.

  പള്ളൂർ പൊലീസ് സ്റ്റേഷനിൽ നടന്ന അനുസ്മരണ യോഗം മാഹി പൊലീസ് സൂപ്രണ്ട് ശരവണൻ ഉദ്ഘാടനം ചെയ്തു. മാരിയമ്മൻ സേവാ സമിതി പ്രസിഡൻ്റ് മണി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പള്ളൂർ എസ്.ഐ. റെനിൽ കുമാർ, എസ്.ഐ.ഹരിദാസൻ, ഗ്രെയ്ഡ് എസ്.ഐ. ടി.കെ.രാജേഷ് കുമാർ സംസാരിച്ചു. പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാഹി പോലീസ് സേനയിലെ   പോലീസുകാരുടെ മക്കൾക്ക് മാരിയമ്മൻ സേവാ സമിതി ഉപഹാരം നൽകി അനുമോദിച്ചു. അധ്യൈയ പ്രശാന്ത്, മാളവിക മനോജ്, റിദ ഫാത്തിമ, ആത്മജ് എന്നിവർക്കാണ് ഉപഹാരം നൽകിയത്



ചിത്ര വിവരണം: മാഹി പൊലീസ് എസ്.പി. ശരവണൻ ഉപഹാര സമർ പ്പണം നടത്തുന്നു

fd9b9032-ba59-43fa-82a1-80858e68518d-(2)

ലഹരി വിരുദ്ധ ദിനം ആചരിച്ചു


മാഹി: പുതുച്ചേരി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

സി.ഇ. ഭരതൻ ഹയർ സെക്കൻഡറി സ്കുളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഷീന അദ്ധ്യക്ഷത വഹിച്ചു.

ഡോ: ബി.സതീഷ് പുകയില വിരുദ്ധ സന്ദേശം നൽകി. ശ്വാസകോശ രോഗവിദഗ്ധൻ ഡോ.ആദിൽ വാഫി, വൈസ് പ്രിൻസിപ്പാൾ കെ.ചന്ദ്രൻ . പി.എച്ച്.എൻ.ബി.ശോഭന., പി.ആദർശ്.സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയുമുണ്ടായി.


Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI
AYUR