പ്രണയക്കൊല: ശ്യാംജിത്തിന് ജീവപര്യന്തം രണ്ട് ലക്ഷം പിഴ

പ്രണയക്കൊല: ശ്യാംജിത്തിന് ജീവപര്യന്തം രണ്ട് ലക്ഷം പിഴ
പ്രണയക്കൊല: ശ്യാംജിത്തിന് ജീവപര്യന്തം രണ്ട് ലക്ഷം പിഴ
Share  
2024 May 14, 12:09 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തലശ്ശേരി: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും.


വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്തുവർഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് കേസിൽ വിധി പ്രഖ്യാപിച്ചത് ;

പ്രണയത്തിൽ നിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യത്തിൽ പാനൂരിന് സമീപം വള്ള്യായി കണ്ടോത്തുംചാൽ നടമ്മലിൽ വിഷ്ണുപ്രിയ(25)യെ വീട്ടിൽക്കയറി കഴുത്തറത്തും കൈഞരമ്പുകൾ മുറിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 

 2022 ഒക്ടോബർ 22ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു കൊലപാതകം നടന്നത്.സംഭവം നടന്ന് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ നിലവിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. കുറ്റക്കാരനായെന്ന് കണ്ടെത്തിയ ശേഷം ഒന്നും പറയാനില്ലെന്നാണ് പ്രതി കോടതിയിൽ പറഞ്ഞത്. കൊലയ്ക്കായുള്ള ശാസ്ത്രീയ തെളിവുകളെല്ലാം കോടതിക്ക് ബോധ്യപ്പെട്ടു. 

കൊലപാതക ദിവസം രാവിലെ വിഷ്ണു പ്രിയയുടെ കുടുംബം അടുത്തുള്ള ബന്ധുവിൻ്റെ മരണ വീട്ടിൽ പോയതായിരുന്നു. വിഷ്ണുപ്രിയ തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആൺ സുഹൃത്തായിരുന്ന പൊന്നാനി പനമ്പാടിയിലെ വിപിൻ രാജുമായി വീഡിയോകോൾ വഴി സംസാരിച്ചു കൊണ്ടിരിക്കെ, ബൈക്കിൽ എത്തിയ ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയെന്നാണ് പൊലിസ് കേസ്. പാനൂരിലെ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണു പ്രിയ. ബന്ധുവായ കെ. ശ്രുതി വിഷ്ണു പ്രിയയുടെ വീട്ടിൽ എത്തിയപ്പോൾ വീട് തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് കയറിയപ്പോഴാണ് വിഷ്ണു പ്രിയ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വിഷ്ണു പ്രിയയുടെ ബന്ധു മൊകേരി പത്തായക്കുന്നിലെ കല്യാണി നിലയത്തിൽ കെ.വിജയന്റെ പരാതിയിലാണ് പൊലിസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്.

കേസിലെ മുഖ്യസാക്ഷി വിഷ്ണുപ്രിയ കൊല്ലപ്പെടുമ്പോൾ വീഡിയോകോൾ വഴി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന പനമ്പാടിയിലെ വിപിൻ രാജാണ്. 

കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത് പാനൂർ ഇൻസ്പെക്ടർ എം.പി ആസാണ്. 73 ആളുകളാണ് പ്രോസിക്യൂഷൻ സാക്ഷികൾ. കേസിലെ മുഖ്യ സാക്ഷി വർഷങ്ങൾക്ക് മുമ്പ് പാത്തിപ്പാലത്തെ ഉമാ മഹേശ്വരി ക്ഷേത്രത്തിനടുത്ത് വച്ചാണ് ആദ്യമായി ഇൻസ്റ്റാ ഗ്രാം വഴി പരിചയപ്പെട്ട ശേഷം കണ്ടതെന്നും പ്രതി ശ്യാംജിത്തിന്റെ സ്വഭാവ ശുദ്ധി ശരിയല്ലാത്തതിനാൽ അവനെ ഇഷ്ടമില്ലെന്നുമാണ് വിഷ്ണു പ്രിയ പറഞ്ഞ തെന്നും വിപിൻ രാജിന്റെ മൊഴി. കഴിഞ്ഞ വർഷം സെപ്റ്റംബർ 21നാണ് കേസിൽ വിചാരണ തുടങ്ങിയത്. 2024 ഏപ്രിൽ 30നാണ് പ്രോസിക്യൂഷൻ്റേയും പ്രതിഭാഗത്തിൻ്റേയും വാദം പൂർത്തിയായത്.

08305dbe-5e2e-4430-a99a-f550c5e3cab6

കൊട്ടിയൂർ നെയ്യമൃത് സംഘത്തിൻ്റെ നിവേദ്യം നാട്ടുകൂട്ടങ്ങൾക്കും പ്രിയതരമാകുന്നു


--ചാലക്കര പുരുഷു --

തലശ്ശേരി: കൊട്ടിയൂർ പെരുമാളിൻ്റെ ഉത്സവത്തിന് സമർപ്പിക്കാനുള്ള നെയ്യയുത് സംഘത്തിൻ്റെ ഭക്ഷണം നാട്ടുകൂട്ടങ്ങൾക്കും പ്രിയതരമാകുന്നു. മെയ് ഒന്നു മുതൽ കഠിന വ്രതമനുഷ്ഠിച്ചു വരുന്ന ഇവർ കുളിച്ച് ശുദ്ധി വരുത്തിയാണ് സ്വയം ഭക്ഷണം പാകം ചെയ്യുന്നത്.പുരാതനമായ ഉത്തര കേരളത്തിലെ രുചിയൂറുംനാട്ടു വിഭവങ്ങളാണ് ഇവർ പാകം ചെയ്യുന്നത്.പല വീടുകളിലായാണ് ഇവരുടെ ഭക്ഷണം. അയൽവാസികളേയും ക്ഷണിക്കും.നിലത്ത് ചമ്രം പടിഞ്ഞിരുന്ന് വാഴത്തട കൊണ്ടുണ്ടാക്കിയ തളത്തിൽ ഇല വെച്ചാണ് നെല്ല് കുത്തിയരിക്കഞ്ഞി വിളമ്പുക മറ്റൊരിലയിൽ വെള്ളരിയും മോരും ചേർത്തുള്ള ബന്നി, ഉഴുന്ന് കൊണ്ടുള്ള മധുര പുഴുക്ക്, മാങ്ങാ പെരക്ക്, വറ്റിച്ചെടുത്ത ചക്കപ്പുഴുക്ക്, പപ്പടം, പശുവിൻ നെയ്യ്, തേങ്ങാ പൂള് തുടങ്ങിയ വിഭവങ്ങളാണ് ഉച്ചനേരത്തെ വിഭവങ്ങൾ രാത്രി അത്താഴത്തിന് ചോറ്, സാമ്പാർ, പുളിങ്കറി, കടലപ്പുഴുക്ക്, മാങ്ങാപ്പെരക്ക്, പപ്പടം, അവീയൽ, മാങ്ങാ അച്ചാർ, പായസം, മെഴുക്ക് പുരട്ടി, മോര്, രസം എന്നിവയൊക്കെ ഉണ്ടാവും.പ്രശസ്ത പാചക വിദഗ്ധനും, പതിറ്റാണ്ടുകളോളം ചെമ്പ്രമഠത്തിലെ നെയ്യമൃത് സംഘത്തെ നയിക്കുകയും ചെയ്ത ക്യൂറ്റേരി വീട്ടിൽ രാഘവൻ നമ്പ്യാരാണ് പാചകകലയുടെ രസതന്ത്രം തൻ്റെ ശിഷ്യർക്ക് പകർന്നേകിയത്.

28 ദിവസത്തെ വ്രതത്തിനിടെ 16ന് ചൊക്ലി നിടുമ്പ്രം നള്ളക്കണ്ടി സങ്കേതത്തിൽ പ്രവേശിക്കും.18 ന് കാൽനടയായി പുറപ്പെട്ട് 21 ന് രാത്രി വില്ലിപ്പാലൻ വലിയകുറുപ്പ് ,തമ്മങ്ങാടൻ മൂത്ത നമ്പ്യാർഎന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കലശ പാത്രത്തിലുള്ള നെയ്യ് സമർപ്പിക്കും. തുടർന്ന് ഒട്ടേറെ മഠങ്ങളും നെയ്യ് സമർപ്പിക്കും. ചോതി വിളക്ക് തെളിയുന്നതോടെ അക്കര കൊട്ടിയൂരിൽ വൈശാഖമഹോത്സവത്തിന് തുടക്കമാവും.


ചിത്രവിവരണം:നെയ്യമൃത് സംഘത്തിൻ്റെ ഉച്ചക്കഞ്ഞി

പിണറായി പെരുമ സർഗ്ഗ വസന്തം,

 മെഗാ മേള 15 മുതൽ


തലശേരി:. വ്യത്യസ്ഥ കലാഭിരുചി ഉള്ളവരെ കോർത്തിണക്കി സംഘടിപ്പിച്ചു വരുന്ന പിണറായി പെരുമയുടെ ഭാഗമായുള്ള സർഗ്ഗ വസന്തം 2024 മെഗാ മേളയ്ക് നാളെ തുടക്കമിടും. പിണറായി കൺവൻഷൻ സെന്ററിന് സമീപം ഓപ്പൺ ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 7ന് സംസ്ഥാന പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ദിവസം മുതൽ ഒരാഴ്ച ക്കാലം പത്മവിഭൂഷൻ അംജത് അലിഖാന്റെ സരോദ്,രൂപാ രേവതിയുടെ വയലിൻ ഫ്യൂഷൻ, സച്ചിൻ വാര്യർ, ആര്യ ദയാൽ സംഘത്തിന്റെ മ്യൂസിക് ബാന്റ്, ഗൌരി ലക്ഷ്മിയുടെ മ്യൂസിക് ഫ്യൂഷൻ, അതുൽ നറുകരയുടെ നാടൻ പാട്ട്, സിനിമാ താരം റീമാ കല്ലിങ്കലിന്റെ ഡാൻസ് നെയ്ത്ത്, സൂരജ് സന്തോഷിന്റെ മ്യൂസിക് ലൈവ്, സൂര്യ കൃഷ്ണമൂർത്തിയുടെ അഗ്നി മൂന്ന് മെഗാ ഷോ എന്നീ കലാരൂപങ്ങൾ അരങ്ങിലെത്തും.- സമൂഹത്തിൽ വെറുപ്പ് പടർത്തി പൊതുജനത്തെ സ്വന്തം കുടുംബത്തിലും അടുക്കളയിലും ഒതുക്കി നിർത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്ന വർത്തമാന കാലത്ത് നാടിനെയാകെ ചേർത്ത് നിർത്തുന്ന പരിപാടികളാണ് പിണറായി പെരുമയും അനുബന്ധ പരിപാടികളുമെന്ന് ജനറൽ കൺവീനർ അഡ്വ. വി. പ്രദീപൻ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. പരിപാടികൾ അരങ്ങേറുന്ന ദിവസങ്ങളിലെല്ലാം ഓരോ സംസ്ഥാന മന്ത്രിമാർ ഉദ്ഘാടനത്തിനെത്തും അഞ്ച് വട്ടം കഴിഞ്ഞ് ആറാം തവണയിലേക്ക് കടന്ന പിണറായി പെരുമ കേരളമാകെ നെഞ്ചേറ്റുന്ന വിധം കേരള പെരുമയായി വളർന്ന കാഴ്ചയാണ് ഓരോ ദിവസം പിണറായിൽ ദൃശ്യമാവുകയന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ സമാപന സമ്മേളനം ഈ മാസം 21 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മറ്റ് ഭാരവാഹികളായ എ..ടി. ദാസൻ മാസ്റ്റർ, കെ.പി. സദു മാസ്റ്റർ, ടി.പി. രാജീവൻ എന്നിവരും സംബന്ധിച്ചു

സ്ഥലനാമ ബോർഡുകൾ സ്ഥാപിക്കണം 


മാഹി .മാഹിപ്പാലം അടച്ചിട്ടതിനെ തുടർന്ന് വഴി മാറി വരുന്നവർ ദിശതെറ്റി അലയുന്നു. രാത്രികാലത്തെത്തുന്ന ലോറി ഉൾപ്പെടെയുള്ള വാഹനങ്ങളാണ് മാഹിയിലെ പെട്രോൾ പമ്പ് ലക്ഷ്യമാക്കി പുതിയ ദേശീയ പാതയിലൂടെ വന്ന് വഴിതെറ്റി അലയുന്നത് .

മിക്ക വാഹനങ്ങളും പെരിങ്ങാടി റെയിൽവേ പാലത്തിന് സമീപമെത്തി വഴി മുട്ടി നിൽക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും 'ഗൂഗിൾ മാപ്പ് നോക്കി വരുന്നവർ പുതിയ കവിയൂരിലെ പുതിയ പാലത്തിനടിയിലെത്തി തിരിച്ചു പോകാന്നാവാത്ത വിധം കുടുങ്ങുകയാണ്. യാത്രക്കാർക്ക് ദിശയും സ്ഥലവും വ്യക്തമാകും വിധം സ്ഥലനാമബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ മുൻകൈ എടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

നിയമലംഘനങ്ങൾ തടയണം


മാഹി:മഴക്കാലത്തിന് മുമ്പേ റോഡരികിലെ കെട്ടിട്ടാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ന്യൂമാഹി പഞ്ചായത്ത് മുൻകൈ എടുക്കണം. ആറാം വാർഡിൽ പെരിങ്ങാടി പോസ്റ്റാഫീസ് പരിസരത്തമുള്ള ഓവുചാലുകൾ അടഞ്ഞ നിലയിലാണ് . കഴിഞ്ഞ വർഷങ്ങളിൽ പെയ്ത മഴയിൽ ഒലിച്ചു വന്ന മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഓവുചാലുകൾ. മമ്മി മുക്കിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ വച്ച സംഭരണകേന്ദ്രത്തിനു സമീപം മാലിന്യം നിറഞ്ഞ നിലയിലാണ്. മിക്ക കടകളുടെയും സമീപം സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് വലിച്ചെറിഞ്ഞിരിക്കുന്ന നിലയിലാണ്. പത്തുരൂപക്കും മറ്റും ലഭിക്കുന്ന പാനീയങ്ങൾ കുടിച്ച് റോഡിൽ വലിച്ചെറിയുകയാണ് കുപ്പികൾ. വ്യാപാരികൾ അൽപമൊന്ന് ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്നവയാണിതെല്ലാം . മാഹിപ്പാലത്തിന് സമീപം പുഴയോരത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം. മഴക്കാലപൂർവശുചീകരണം കേവലം ചടങ്ങാക്കി മാറ്റാതെ ഉണർന്ന് പ്രവർത്തിക്കാൻ അധികൃതർ തയ്യാറാവണം. ഉപയോഗിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന സംഭരണകേന്ദ്രങ്ങൾക്ക് സമീപം മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികാരികൾ മുൻകൈയെടുക്കണം. മഴവെള്ളം സുഗമമായി ഒഴുകിപ്പോവാൻ പറ്റും വിധംഅഴുക്കുചാലുകളിലെ മാലിന്യം നീക്കണം. പാതയോരത്തും കവലകളിലുമുള്ള കലാവധി കഴിഞ്ഞതും തിയ്യതി കഴിഞ്ഞതുമായ ബോർഡുകളും തോരണങ്ങളും മാറ്റാൻ നടപടിയുണ്ടാവണം. മയ്യഴിപ്പുഴയിൽ അനധികൃതമായി സ്ഥാപിച്ച കൊമേഴ്സ്യൽ ബോർഡും നീക്കം ചെയ്യണം.

c2989ad5-ba6a-4b7a-99a3-2c6aac9f20f5-(1)

സാവിത്രി നിര്യാതയായി.

മാഹി: പന്തക്കൽ പന്തോ ക്കാട്ടിലെ സനിൽ നിവാസിൽ സാവിത്രി (80) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി.ഭാസ്ക്കരൻ (റിട്ട. ജീവനക്കാരൻ, പള്ളൂർ മൃഗാസ്പത്രി) മക്കൾ: സനിൽ കുമാർ ( ഓട്ടോ ഡ്രൈവർ, പന്തോക്കാട് ഓട്ടോ സ്റ്റാൻഡ് ), സുധീപ് കുമാർ (വ്യാപാരി, ഇടയിൽ പീടിക ) മരുമക്കൾ: സജിമ, സജിന .സഹോദരങ്ങൾ: .വിജയൻ (റിട്ട. അധ്യാപകൻ), തങ്കമ്മ, പരേതനായ സുകുമാരൻ.സംസ്ക്കാരം ചൊവ്വാഴ്ച്ച പകൽ 12 ന് വീട്ടുവളപ്പിൽ

ലഹരിക്കെതിരെ ഒരു നാട് ഒന്നാകെ............

ചൊക്ലി : മേനപ്രം ആണ്ടി

പീടികയിൽ ടീം കുന്നുമ്മൽ

ക്കണ്ടിയുടെ ആഭിമുഖ്യ

ത്തിൽ ലഹരിക്കെതിരെ

ബോധവൽക്കരണ ക്ലാസും ജനകീയ സംവാദ

വും നടന്നു.


ചൊക്ലി ഗ്രാമ പഞ്ചായത്ത്

അപ്പാരൽ പാർക്കിൽ സഘടിപ്പിച്ച ബോധവൽ

ക്കരണ ക്ലാസ് കെ.കെ ഫെബിനിൻ്റെ അദ്ധ്യക്ഷത

യിൽ തലശ്ശേരിഅസിസ്റ്റ

ൻൻ്റ് എക്സൈസ് ഇൻസ്

പെക്ടർ പി.പി. പ്രദീപൻ

ഉദ്ഘാടനം ചെയ്തു.

പ്രിവൻറിവ് ഓഫീസർ

സുമേഷ് എം.കെ, ലെനിൻ

വനിത സിവിൽ എക്സൈ

സ് ഓഫീസർ എം.കെ .പ്ര

സന്ന , ടി. ജയേഷ്, കെ.കെ

കനകരാജ്, എൻ.കെ. ആശിഷ് , കെ.പി. അനിൽ

കുമാർ എന്നിവർ സംസാ

രിച്ചു.

കെ.പി. റയീസ് സ്വാഗത

വും ,കെ.കെ. ജംഷീർ നന്ദി

യും രേഖപ്പെടുത്തി.

07d640ff-9599-480d-ab98-5be2c9a1c79a

കമ്പിപ്പാലത്തിന് ശ്രമദാനത്തിലൂടെ നവീകരണം


മാഹി:പന്തക്കൽ: കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പ്രദേശത്തേയും, മാഹിയുടെ ഭാഗമായ പന്തക്കലിനേയും ബന്ധിപ്പിക്കുന്ന പൊന്ന്യം പുഴയ്ക്ക് കുറുകെയുള്ള കമ്പിപ്പാലത്തിന് നാട്ടുകാരുടെ ശ്രമദാനത്തിൽ അവധി ദിവസമായ ഞായറാഴ്ച്ച അറ്റകുറ്റപ്പണി നടത്തി പാലം നവീകരിച്ചു.41 വർഷത്തെ പഴക്കമുള്ള കമ്പിപ്പാലത്തിന് എല്ലാ വർഷവും നാട്ടുകാർ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിനാലാണ് പാലം നിലനിൽക്കുന്നത്.

  1983 ലാണ് ഇവിടെ ഇരുമ്പുകമ്പികൾ ഉപയോഗിച്ച് പാലം പണിതത്.ആദ്യകാലത്ത് തെങ്ങിൻ തടികൾ കുട്ടിയോജിപ്പിച്ച പാലമായിരുന്നു. പുഴയുടെ ഇരുകരകളിലും കരിങ്കൽ തൂണുകൾ നിർമ്മിച്ചാണ് ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് പാലം പണിതത്. 2016 ലെ പ്രളയകാലത്ത് പൊന്ന്യം പുഴ കരകവിഞ്ഞപ്പോൾ പാലം കമ്പക്കയറിൽ കെട്ടിയിട്ടാണ് സംരക്ഷിച്ചത്.

  ഈ പാലത്തിലൂടെ കാൽ നട യാത്ര മാത്രമാണ് അനുവദിച്ചിട്ട…

ഓർമ്മക്കൂട്ട് - 93 സംഗമം

ഓർമ്മക്കൂട് 93 ഓണിയൻ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഒന്നാം വാർഷികത്തിന്റെ ഭാഗമായി കേക്ക് മുറിക്കുകയും ,അവരുടെ മക്കളിൽ എസ്എസ്എൽസി പ്ലസ് ടു എൽ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മഹേഷ് കല്ലിൽത്താഴെ സ്വാഗതം പറഞ്ഞു. നുസൈബ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് വാർഡ് കൗൺസിലർ വസന്ത സംസാരിച്ചു വിജേഷ് " തുളസി പ്രസംഗിച്ചു. ഉത്തമൻ എന്നിവയിൽ വിജയികളായവരെ അനുമോദിക്കുകയും ചെയ്തു സ്കൂൾ മാസ്റ്റരെ ആദരിച്ചു. അനീഷ് ഉച്ചമ്പള്ളി നന്ദി പറഞ്ഞു.

96109e7c-b6c4-4843-ba4e-c32d5f458411

സ്കൂളുകളെ അനുമോദിച്ചു


ന്യൂമാഹി:എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി വിജയം കൊയ്ത ന്യു മാഹി എം എം ഹയർ സെക്കൻഡറി സ്കൂൾ, പെരിങ്ങാടി അൽ ഫലാഹ് സ്കൂൾഎന്നിവിടങ്ങളിലെത്തി ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് സെയ്തുവിൻ്റെ നേതൃത്വത്തിൽസ്കൂളിലെത്തി അനുമോദിച്ചു.


ചിത്രവിവരണം:: ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് സെയ്തുവിൻ്റെ നേതൃത്വത്തിൽ ന്യു മാഹി എം എം ഹയർ സെക്കൻഡറി സ്കൂളിലെത്തി അനുമോദിച്ചപ്പോൾ

എഞ്ചിനീയറിംഗ് ഡിപ്ലോമ

കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.


മാഹി : ഇന്ദിരാ ഗാന്ധി ഗവ: പോളിടെക്നിക് കോളേജ് മാഹിയിലെ 2024-25 അദ്ധ്യയനവര്ഷത്തേക്ക് താഴെ പറയുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു:

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് 

ഇൻസ്ട്രുമെന്റഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ് 

കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 

മുകളിൽ പറഞ്ഞ കോഴ്സുകളിലേക്ക് ദ്വിവത്സര (ലാറ്ററൽ എൻട്രി) കോഴ്സുകളിലേക്കുള്ള അപേക്ഷകളും ക്ഷണിച്ചിട്ടുണ്ട്. കോഴ്സുകളുടെ വിശദ വിവരങ്ങളും അപേക്ഷ ഫോമും കോളേജ് വെബ് സൈറ്റായ www.igptc-mahe.in ൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. 

പുതുച്ചേരി സംസ്ഥാനത്തെ അപേക്ഷകരെ പരിഗണിച്ച ശേഷം ബാക്കി വരുന്ന സീറ്റുകളിലേക്ക് കേരളം ഉൾപ്പടെയുള്ള ഇതര സംസ്ഥാനക്കാർക്കും പ്രവേശനംനൽകുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റജിസ്റ്റേഡ് പോസ്റ്റായോ, സ്പീഡ് പോസ്റ്റായോ, കൊറിയര്‍ ആയോ കോളേജ് വിലാസത്തിലേക്ക് അയക്കേണ്ടുന്നതാണ്. അപേക്ഷകൾ നേരിട്ടും സ്വീകരിക്കുന്നതാണ്.

 അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി:

ലാറ്ററല്‍ എന്‍ട്രി അപേക്ഷ : മെയ് 27

ഒന്നാം വര്‍ഷ അപേക്ഷ : ജൂൺ 03

കൂടുതൽ വിവരങ്ങൾക്കായി 0490-2935777 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ബൈപസ്സിന് ഇരുവശവും

വൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കണം


തലശ്ശേരി:തലശേരി -മാഹി ബൈപ്പാസിനു ഇരു വശങ്ങളിലുമായി റോഡരികിൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കണമെന്ന ആവശ്യം ശക്തമായി ബൈപ്പാസ് നിർമ്മാണത്തിനായി നൂറുക്കണക്കിന് തെങ്ങും കവുങ്ങും ഉൾപ്പെടെ നിരവധി വലുതും ചെറുതുമായ മരങ്ങൾ വെട്ടിമാറ്റിയിട്ടുണ്ട്. മരങ്ങൾ ഇല്ലാതായതോടെ പ്രദേശത്തെ താപനില മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വർധിച്ച നിലയിലുമാണ്. കാലാവസ്ഥ വ്യതിയാനത്തോടൊപ്പം പ്രകൃതിയേയും സംരക്ഷിക്കേണ്ട ബാധ്യത നാടിനും നാട്ടാർക്കുമുണ്ട്. വരുന്ന മഴക്കാലത്തിന് മുന്നോടിയായി പാതയോരത്തും മറ്റും മരങ്ങൾ നട്ടുപിടിപ്പിക്കാൻ സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ഉണർന്ന് പ്രവർത്തിക്കണം. അതോടൊപ്പം ദേശീയപാതക്ക് സമീപത്തെ സ്വകാര്യ വ്യക്തികൾ അവരുടെ ഭൂമിയിൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നതും തന്നായിരിക്കും.. അനിയന്ത്രിതമായ വാഹനപ്പെരുപ്പത്തിൻ്റെ ഭാഗമായി റോഡുകൾ വ്യാപകമായി കാർബൺ പൊല്യൂഷന് വിധേയമാകുന്നുണ്ട്. അതിന് ഒരു പരിധിവരെ പരിഹാരമാവാൻ മരങ്ങൾക്ക് സാധിക്കും. സ്വയം ഉണർന്ന് പ്രവർത്തിക്കുന്നതോടൊപ്പം കൂട്ടായ്മയുടെ ഭാഗമായി മരം നട്ടുവളർത്താൻ തയ്യാറാകണം.

വൈദ്യുതി മുടങ്ങും          


 മാഹി: മെയ് 15ന് ബുധനാഴ്ച രാവിലെ 8 മണി മുതൽ 12 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായിഎന്നീ പ്രദേശങ്ങളിലും 8 മണി മുതൽ 2 മണി വരെ മാഹി ടൗണിലും വൈദ്യുതി മുടങ്ങും

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal