മാഹിപ്പാലം അറ്റ കുറ്റപ്പണികൾക്കായി അടച്ചിടുന്നു

മാഹിപ്പാലം അറ്റ കുറ്റപ്പണികൾക്കായി അടച്ചിടുന്നു
മാഹിപ്പാലം അറ്റ കുറ്റപ്പണികൾക്കായി അടച്ചിടുന്നു
Share  
2024 Apr 24, 10:31 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി :അറ്റകുറ്റപ്പണികൾക്കായി ഈ മാസം 29 മുതൽ മെയ് 10 വരെ മാഹിപ്പാലം അടച്ചിടും

എൻ.എച്ച്.എ.ഐ യുടെ ഫണ്ട് ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്

കോഴിക്കോട് ഡിവിഷൻ്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുക

1934ൽ ഫ്രഞ്ച് ഭരണകാലത്താണ് പാലം നിർമ്മിച്ചത്. 1971ൽ തൂണുകൾ നില നിർത്തി കൊണ്ട്, മേൽഭാഗം പുതുക്കി നിർമ്മിച്ചിരുന്നു. പിന്നീട് പലതവണ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇപ്പോഴും പാലത്തിൻ്റെ തൂണുകൾക്ക് ബലക്ഷയമുണ്ടായിട്ടില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കിയിട്ടുള്ളത്.

ബൈപ്പാസ് റോഡ് വഴി ഗതാഗത സൗകര്യമുള്ളതിനാൽ ദീർഘദൂര യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല.



ചിത്രവിവരണം അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്ന മാഹി പാലം

അറ്റകുറ്റപ്പണി

 വാഹനങ്ങൾ

വഴിതിരിച്ചു വിടുന്നു 


മാഹി: മാഹിപ്പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ പഴയ ദേശീയപാത വഴിയുള്ള വാഹന ഗതാഗതം നിരോധിക്കും


29 മുതൽ മെയ് 10 വരെ 12 ദിവസത്തേക്കാണ്

വാഹന ഗതാഗത നിരോധനമേർപ്പെടുത്തുന്നത് 

കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസ്സ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലം വഴി പോകേണ്ടതാണ് തലശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ളി മേക്കുന്ന്- മോന്താൽ പാലം വഴിയോ, മാഹിപ്പാലത്തിൻറെ അടുത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപാലം വഴിയോ പോകേണ്ടതാണ്.

8990e24b-67d9-4fab-8f2b-7b1d4c76cedf-(1)

കെ.കെ.ശൈലജയുടെ വിജയത്തിനായി

എൽ.ഡി.എഫ്.തലശ്ശേരിയിൽ നടത്തിയ റാലി.

42b5ea0d-7c37-49cd-b51a-9ca76ebc0a5e

ഷാഫി പറമ്പിലിൻ്റെ വിജയത്തിനായി യു.ഡി.എഫ്.തലശ്ശേരിയിൽ നടത്തിയ കൊട്ടിക്കലാശ റാലി.

84689868-2d9b-4e1f-a687-9286550f09d8

പ്രഫുൽകൃഷ്ണയുടെ വിജയത്തിനായി

എൻ.ഡി.എ തലശ്ശേരിയിൽ നടത്തിയ റാലി

ബി.ജെ.പി പ്രവർത്തകരും

 തമ്മിൽ സംഘർഷം


തലശേരി: കൊട്ടിക്കലാശത്തിനിടെ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷം. കൊട്ടിക്കലാശത്തിന് അനുവദിക്കപ്പെട്ട സ്ഥലത്ത് രണ്ട് പൊലീസ് ബസുകൾ നിർത്തിയിട്ടതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. അനുവദിക്കപ്പെട്ട സ്ഥലത്തു നിന്നും കൂട്ടമായി മുന്നോട്ടു നീങ്ങിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.

ഇതോടെ പൊലീസും, പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. നേതാക്കളും പ്രവർത്തകർക്കൊപ്പം ചേർന്നതോടെ അല്പനേരം സംഘർഷാന്തരീക്ഷമുണ്ടായി. മുതിർന്ന നേതാക്കളിടപെട്ട് രംഗം ശാന്തമാക്കി. കൊട്ടിക്കലാശ സ്ഥലത്ത് ബസുകൾ കൊണ്ടിട്ട പൊലീസിൻ്റെ നടപടിയെ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയും, ബിജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസും വിമർശിച്ചു.

ed7492d0-a8cf-4626-b081-6be6ed6da201

ജനാർദ്ദനൻ നിര്യാതനായി

തലശ്ശേരി:ധർമടം പാലയാട് പണിക്കറ മൈതാനിക്ക് സമീപം ജനുകൃഷ്ണയിൽ പരേതരായ ചാലാടൻ നാരായണന്റെയും പുതിയ പുരയിൽ ശാന്തയുടെയും മകൻ ജനാർദ്ദനൻ (67) നിര്യാതനായി.. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്ററാണ്.. ഭാര്യ:കൃഷ്ണ. സഹോദരങ്ങൾ.ശാരദാമണി, ശ്യാമള, സുരേഷ് തമ്പി, സതീശൻ പരേതനായ രാമകൃഷ്ണ ബാബു.

2_3_vinyl_mannan
capture_1713977970
capture_1713978072
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal