മൂന്ന് പേരുടെ ജോലി ഒരാൾ ചെയ്യണം ; വേതനം തുച്ഛവും. :ചാലക്കര പുരുഷു

മൂന്ന് പേരുടെ ജോലി ഒരാൾ ചെയ്യണം ; വേതനം തുച്ഛവും. :ചാലക്കര പുരുഷു
മൂന്ന് പേരുടെ ജോലി ഒരാൾ ചെയ്യണം ; വേതനം തുച്ഛവും. :ചാലക്കര പുരുഷു
Share  
2024 Apr 23, 11:53 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: രാജീവ് ഗാന്ധി പ്രഭാതഭക്ഷണപദ്ധതിക്കായിനിയമിക്കപ്പെട്ട താൽക്കാലിക ജീവനക്കാരെ കൊണ്ട് തുച്ഛമായ വേതനത്തിൽ പത്ത് മണിക്കൂർ ജോലി ചെയ്യിക്കുന്നതായി പരാതി.

20 വർഷം മുമ്പാണ് ഇവരെ സർക്കാർ സ്കൂളുകളിൽ കുട്ടികൾക്ക്പ്രഭാത ഭക്ഷണം പാകം ചെയ്യാനും വിതരണം ചെയ്യാനും പ്രതിമാസം 7000 രൂപ വേതനത്തിൽ നിയമിച്ചത്. രണ്ട് മണിക്കൂറാണ് ഇവർക്ക് ജോലി നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ട് പതിറ്റാണ്ടുകൾ ജോലി ചെയ്ത ഇവർക്ക് നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷം മൂവായിരം രൂപ കൂട്ടി പതിനായിരം രൂപയാക്കി വർദ്ധിപ്പിച്ചു.

അതിനിടെ സർക്കാർ സർവ്വീസിലെ ഡിഗ്രൂപ്പ് എന്ന വിഭാഗത്തെ എടുത്തു കളഞ്ഞു. സാനിറ്ററി വർക്കർ, കുക്ക് തുടങ്ങി വാച്ച് മേൻവരെയുള്ള തസ്തികകൾ ഇല്ലാതായി. ഇതോടെ ഇവരെല്ലാം ചെയ്തിരുന്ന ജോലികളത്രയും ഇവരെക്കൊണ്ട് നിർബന്ധപൂർവ്വം ചെയ്യിക്കുകയാണ്. പറ്റില്ലെങ്കിൽ ജോലി വിട്ടേച്ച് പോകൂ എന്നാണ് മിക്ക സ്കൂൾ അധികൃതരുടേയും നിലപാട് പ്രഭാത ഭക്ഷണം വെക്കാൻ മാത്രം നിയമിക്കപ്പെട്ടവർ ഉച്ചഭക്ഷണം, ശുചീകരണം സാനിറ്ററി ജോലികളടക്കം എല്ലാം ചെയ്യണമെന്ന അവസ്ഥയാണിപ്പോൾ. ഭക്ഷണം വെക്കുകയും വിളമ്പുകയും ചെയ്യുന്നവരെക്കൊണ്ടാണ് ശുചീകരണ ജോലികളും, കക്കൂസുകളും വൃത്തിയാക്കിക്കുന്നത്. മാഹി മേഖലയിലെ 19 സർക്കാർ സ്കൂളിലേക്ക് 13 അടുക്കളകളിൽ നിന്നാണ് ഭക്ഷണം തയ്യാറാക്കുന്നത്. 4246 കുട്ടികൾക്കാണ് ഇരുനേരവും ഭക്ഷണം പാകം ചെയ്യുന്നത്.

തുച്ഛമായ വേതനത്തിൽ നിരാലംബരായ താത്ക്കാലിക ജോലിക്കാരെക്കൊണ്ട് നേരത്തെ മൂന്ന് വിഭാഗം ജീവനക്കാർ ചെയ്ത ജോലികളത്രയും ചെയ്യിക്കുകയാണ്. കാലത്ത് 8 മണിക്ക് വരുന്ന ഇവർ വൈകീട്ട് 6 മണിക്കാണ് മടങ്ങി പോകുന്നത്.


''പുതുച്ചേരിയിലെന്നപോലെ ഈ മേഖലയിൽ കേന്ദ്രീകൃത അടുക്കള സ്ഥാപിക്കണം. ജോലിഭാരം കുറക്കണം., ഭക്ഷണ നിർമ്മാണവും കക്കൂസ് ശുചീകരിക്കലും ഒരേ ആളെ കൊണ്ട് ചെയ്യിക്കുന്നത് അവസാനിപ്പിക്കണം. ഇത് കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

 ഇ.കെ. റഫീഖ്

ജനറൽ സെക്രട്ടരി

ജനശബ്ദം മാഹി

c15ed402-acfe-471e-bfa5-a5e9fdd1e1eb

പെരിങ്ങാടിയിൽഇങ്ങിനേയുമുണ്ട്

ഒരു റേഷൻ കട

മാതൃകാപരം ഈ പ്രതിബദ്ധത ..

ന്യൂമാഹി:സാധാരണക്കാരുടെ നിത്യജീവിതത്തിൻ്റെ ഭാഗമാണ് ഓരോ പ്രദേശത്തേയും റേഷൻ കടകൾ.

പരാതികളും പരിവട്ടങ്ങളും കൊണ്ട് പല റേഷൻ കടകളും മൂടപ്പെടുമ്പോൾ, മങ്ങാട്, വേലായുധൻ മൊട്ടക്കാരുടെ റേഷൻ കട നാടിന് മാതൃകയാവുകയാണ്.  

 പൊതുവിതരണ സംവിധാനത്തിൻ്റെ താഴെ തട്ടിലുള്ള റേഷൻകടകൾ നിത്യ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായിട്ട് ഏറെ വർഷങ്ങളായി. ഇപ്പോൾ റേഷൻ കടകളും ആധുനികവൽക്കരിപ്പെട്ടിരിക്കുകയാണ്.

റേഷൻ കട നടത്തുന്നയാൾ കാർഡുടമകളുമായി ആത്മബന്ധം സ്ഥാപിക്കുമ്പോഴാണ് ഈ 

സംവിധാനം ജനകീയമാകുന്നത്. അത്തരത്തിലുള്ള ഒരു കട യാണ് കെ.പി. വത്സൻ കരിയാട്നടത്തുന്ന കവിയൂർ മങ്ങാട്ടെ ARD 281 നമ്പർ റേഷൻ കടയെന്ന് പറയാതിരിക്കാനാവില്ല..

റേഷൻ കടയിലെത്തുന്ന വിവിധ നിറത്തിലുള്ള കാർഡു് ഉടമകൾക്ക് ഇരിപ്പിടവും കുടിവെള്ളവും  വായിക്കാൻ പത്രവുമുൾപ്പെടെയുണ്ടിവിടെ. റേഷൻ സാധനങ്ങൾ എത്തുന്നതും വിതരണം ചെയ്യുന്നതുമൊക്കെ വിളിച്ചറിയിക്കാനും സമയം കണ്ടെത്താറുണ്ട് ഇദ്ദേഹം. ഒരു റേഷൻ കട എങ്ങിനെ ആയിരിക്കണം എന്നതിന്റെ ഉത്തമ മാതൃകയാണ് പ്രസ്തുത റേഷൻ കടയും ചാലക ശക്തിയായ വത്സേട്ടനും . സൗമ്യനും സേവന തല്പരനുമായ കെ പി വത്സനെ പോലെയുള്ളവരാണ് പൊതുവിതരണ സമ്പ്രദായത്തെ സമൂഹവുമായി ചേർത്തു നിർത്തുന്നത്. അദ്ദേഹത്തിൻ്റെ പ്രതിബദ്ധത മാതൃകാപരം തന്നെ .

78e6ef58-36ca-4de2-8936-7f6e8558d536

സുകുമാർ അണ്ടല്ലൂരിനെ അനുസ്മരിച്ചു


തലശ്ശേരി : കവിയും ഫോട്ടോഗ്രാഫറുമായിരുന്ന സുകുമാർ അണ്ടല്ലൂരിന് മൂന്നാം ചരമവാർഷികദിനത്തിൽ അനുസ്മരിച്ചു. പാലയാട്ട് നടന്ന ചടങ്ങിൽ അനുസ്മരണം ആസ്വാദനം, കാവ്യാലാപനം എന്നിവയുണ്ടായി. ഡോ: രവിശങ്കർ എസ്.നായർ മുഖ്യഭാഷണം നടത്തി. എം.കെ. രാജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ഡി. മുഴപ്പിലങ്ങാട് പ്രൊഫ.വി രവീന്ദ്രൻ, അഡ്വ. കെ.കെ.രമേഷ്, കെ.ടി. ബാബുരാജ്, എം.പി.ബാലറാം എ വത്സൻ സംസാരിച്ചു. എം.കെ. നരേന്ദ്രൻ സ്വാഗതവും, സാരംഗ് സുകുമാർ നന്ദിയും പറഞ്ഞു.


ചിത്ര വിവരണം:ഡോ: രവിശങ്കർ എസ് നായർ മുഖ്യഭാഷണം നടത്തുന്നു

കഞ്ചാവുമായി പിടിയിൽ


തലശ്ശേരി:കഞ്ചാവുമായി റെയിൽവെ സ്റ്റേഷൻ പരിസരത്ത് കാണപ്പെട്ട ഇതര സംസ്ഥാന യുവാവ് അറസ്റ്റിൽ 

തലശ്ശേരി: കഞ്ചാവുമായി റെയിൽവെ സ്റ്റേഷൻ പരിസരത്ത് കാണപ്പെട്ട ഇതര സംസ്ഥാന യുവാവിനെ പൊലീസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.. ഒഡീഷ്യയിലെ സർദാർ പൂർ സ്വദേശി

നിലാ മണി മുദുലി ( 31) യാണ് അറസ്റ്റിലായത് . ഇയാളിൽ നിന്ന് 32ഗ്രാം കഞ്ചാവ് പിടികൂടി. റെയിൽവെ സ്റ്റേഷനിലേക്കുള്ള റോഡിൽ ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട നിലാമണിയെ ഡാൻസാഫ് സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്.. 20 (ബി), 11 എ വകുപ്പിൽ കേസെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു   

ഇരു മുന്നണികളും വടകരയെ തഴഞ്ഞു: പ്രഫുൽ കൃഷ്ണൻ


തലശേരി: വടകരയുടെ സമഗ്ര വികസനത്തിന് പ്രത്യേകിച്ച് തീരദേശ മേഖലയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഇതുവരെ ഉണ്ടായ ജന പ്രതിനിധികൾക്കൊന്നും സാധിച്ചിട്ടില്ലെന്ന് വടകര മണ്ഡലം 

എൻ ഡി. .എ. സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ തലശ്ശേരിയിൽ ആരോപിച്ചു

തലശ്ശേരി പ്രസ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

വടകര മണ്ഡലം ഭൂമിശാസത്രപരമായി സമ്പന്നമായ മണ്ഡലമാണ്.

തീരദേശ മേഖലയോട് വലിയ അവഗണനയാണ് കേരളം കാണിക്കുന്നത്

വടകരയിലെ വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള

ടൂറിസ്റ്റ് സർക്യൂട്ടിന് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു

1300 കോടി രൂപയാണ് മത്സ്യസമ്പദാ യോജനയിൽ കേന്ദ്ര ഗവൺമെൻറ് കേരളത്തിന് അനുവദിച്ചത് എന്നാൽ ഇതിൽ 700 കോടി ചെലവഴിക്കാതെ ലാപ്സാവുകയാണ്.

കുറ്റ്യാടി തേങ്ങയെ ഒരു ബ്രാൻ്റ് ആക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു

വടകര മണ്ഡലത്തിലെ

ആരോഗ്യമേഖല തകർച്ചയിലാണ്

വടകര മണ്ഡലത്തിന് ഒരു ശാപമോക്ഷമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പ്രസ് ഫോറം പ്രസിഡൻറ് നവാസ് മേത്തർ, സിക്രട്ടറി അനിഷ് പാതിരിയാട്, എൻ.സിറാജുദ്ദിൻ, നേതാക്കളായ കെ. ലിജേഷ് ,കെ.അജേഷ് ,കെ.അനിൽകുമാർ സംബന്ധിച്ചു.

13737a09-69e0-40fd-a1ef-4e30718cffc6


വൈദ്യുതി മുടങ്ങും

മാഹി: ഏപ്രിൽ 25ന് വ്യാഴാഴ്ച്ച രാവിലെ 8 മണി മുതൽ 3 മണി വരെ മാഹി ടൗണിൽ വൈദ്യുതി മുടങ്ങുമെന്ന് അസി: എഞ്ചിനീയർ അറിയിച്ചു

download-(15)

കൊടുംവേനലിൽ ഭക്ഷണമോ വെള്ളമോ കിട്ടാതെ വലയുന്ന ഒരു തെരുവ് പട്ടി മരത്തണലിൽ നിന്ന് തൻ്റെ മക്കളെ മുലയൂട്ടുന്നു.ചൊക്ലി ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ടിലെ മരത്തണലിൽ നിന്നുള്ളതാണ് ഈ ദൃശ്യം


6fa4aa81-c577-471c-a1f2-bcb03a2c1c5a

ജപ സ്കൂൾ ഓഫ് മ്യൂസിക്

ദ്വിദിന വാർഷികാഘോഷം


മാഹി: ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ 31-ാം വാർഷികം വിവിധ പരിപാടികളോടെ മെയ് 4, 5 തിയ്യതികളിൽ നടക്കും.

4 ന് കുറിച്ചിയിൽ പുന്നോൽ സംഗീത കലാക്ഷേത്രയിൽ കാലത്ത് 7 മണിക്ക് അരങ്ങേറ്റവും സംഗീതാരാധനയും നടക്കും.

5 ന് വടകര മുൻസിപ്പാൽ പാർക്കിൽ കാലത്ത് 10 മണിക്ക് ശാസ്ത്രീയ സംഗീത മത്സരം സ്രീനിയാ ഉച്ചക്ക് 12 മണിക്ക് ശാസ്ത്രീയ സംഗീത മത്സരം (ജൂണിയർ ) വിജയികൾക്ക് സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ പിതാവ് സി.കെ. പണിക്കരുടെ സ്മരണക്കായി ഏർപ്പെടുത്തിയ സ്വർണ്ണ മെഡൽ സമ്മാനിക്കും.

 ഉച്ചക്ക് 2 മണിക്ക് യു ജയൻ മാസ്റ്റരുടെ നേതൃത്വത്തിൽ പഞ്ചരത്ന കീർത്തനാലാപനം 3 മണിക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനും, ജയൻമാഷും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി 4 മണിക്ക് സംഗീതാരാധന - വാദ്യവൃന്ദ കച്ചേരി വൈ 5 മണി ഗുരുകുല സംഗീത പഠനം എങ്ങിനെ? അമ്പതിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സംഗീതാവിഷ്ക്കാരം

വൈ6 മണിക്ക് കെ.കെ. രമ എം എൽ എയുടെ അദ്ധ്യക്ഷതയിൽ സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടന ചെയ്യും. മണലിൽ മോഹനൻ ഡോ: സി. അനിൽകുമാർ, ചാലക്കര പുരുഷു, പ്രേംകുമാർ വടകര, പ്രേംകുമാർ ലോകനാർകാവ് സംസാരിക്കും. ഗാനമേളയുമുണ്ടാകും.

യു.ജയൻ മാഷും സംഗീത വിദ്യാർത്ഥികളും


capture_1713896534

ഫ്രഞ്ച് പെട്ടിപ്പാലം എഫ്.പി. ബ്രദേർന്ന് വാട്സ് ആപ്പ് കൂട്ടായ്മയുടെ സാമ്പത്തിക സഹകരണത്തിൽ പള്ളൂർ ഗവണ്മെന്റ് ആശുപത്രിയിൽ വരുന്ന രോഗികൾക്ക് വേണ്ട രണ്ട് വാക്കർ ഡോക്ടർ പ്രകാശ്, എഫ്. പി.ബി പ്രതിനിധി റഫീഖ് വട്ടൊത്തിൽ നിന്ന് സ്വീകരിക്കുന്നു.

പൈതൃകം ഏകദിന കേമ്പ്

പഞ്ചവർണ്ണത്തിൽ


മാഹി: മയ്യഴി മേഖലാ എൻ.എസ്.എസ്. ഏക ദിന കേമ്പ്'പൈതൃകം ' ഏപ്രിൽ 28 ന് ചുണ്ടങ്ങാപൊയിൽ പഞ്ചവർണ്ണത്തിൽ നടക്കും.

നാടൻപാട്ട്, കൈകൊട്ടിക്കളി, കളരിപ്പയറ്റ്, നാണയ പ്രദർശനം, എന്നിവ ഉണ്ടാകും.56 തവണ രക്തദാനം ചെയ്ത ചുണ്ടങ്ങാപൊയിലിലെ ടി. മനോജ് കുമാറിനെ ആദരിക്കും.

എം.പി.ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണം


തലശ്ശേരി:ധർമടം. ഗാന്ധി മാർഗ പ്രചാരകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന എം. പി.ബാലകൃഷ്ണൻ മാസ്റ്ററുടെ ചരമ വാർഷികം അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ 28 ന് ചിറക്കുനിയിൽ ആചരിക്കും. രാവിലെ 7.30 ന് സ്മൃതി കുടിരത്തിൽ പുഷ്പാർച്ചന. വൈകിട്ട് 4 മണിക്ക് ചിറക്കുനിയിലെ ധർമടം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ്‌ ചുര്യയി ചന്ദ്രൻ അധ്യക്ഷനായിരിക്കും. ചടങ്ങിൽ മുൻ എംഎൽഎ യും ഗാന്ധി മാർഗ പ്രചാരകനുമായ കെ. എ. ചന്ദ്രന് എം. പി. ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് കൽപ്പറ്റ നാരായണൻ സമ്മാനിക്കും.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal