ആനോ ചിത്രപ്രദർശനം കാലത്തിൻ്റെ കഥ പറയുന്നു : ചാലക്കര പുരുഷു

ആനോ ചിത്രപ്രദർശനം കാലത്തിൻ്റെ കഥ പറയുന്നു : ചാലക്കര പുരുഷു
ആനോ ചിത്രപ്രദർശനം കാലത്തിൻ്റെ കഥ പറയുന്നു : ചാലക്കര പുരുഷു
Share  
പുരുഷു ചാലക്കര എഴുത്ത്

പുരുഷു ചാലക്കര

2024 Apr 22, 11:55 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ന്യൂമാഹി: ജി.ആർ.ഇന്ദുഗോപൻ്റെ ആനോ എന്ന നോവലിന് ചിത്രകാരൻ പ്രശാന്ത് ഒളവിലം ദൃശ്യഭാഷ്യം നൽകിയ 130 ജലഛായ ചിത്രങ്ങളുടെ

പ്രദർശനം ചരിത്രവഴികളിലൂടെയുള്ള കലാ സഞ്ചാരമായി.

v_1713810225

500 വർഷം മുമ്പ് നിലമ്പൂരിൽ നിന്ന് റോമിലേക്ക് പുറപ്പെട്ട ഒരു കുട്ടിയാന ലിയോ പത്താമൻ മാർപാപ്പയുടെ ഓമനയായി മാറി. അവനെ ആ നാട്ടുകാർ ആനോ എന്ന് വിളിച്ചു. മധ്യകാല യൂറോപ്യൻ ചരിത്രത്തിൽ സജീവമായി പങ്കെടുത്ത മലയാളി മനുഷ്യനല്ല കുട്ടിയാനയായിരുന്നു. ഈ സംസ്കാരവും കെട്ടിടരൂപങ്ങളും പത്തേമാരികളുമെല്ലാം പ്രാചീനതയുടെ സ്മരണകൾ ഉണർത്തുന്ന മോണാേ ക്രോം സെപിയ കളറിലാണ് പ്രശാന്ത് ഒളവിലം ചിത്രീകരിച്ചത്. നോവലിൻ്റെ ഭൂമി ശാസ്ത്രത്തെയും ആത്മാവിനെയും തൊട്ടറിഞ്ഞ് ആനോ എന്ന നോവലിന് ഗംഭീര്യം നൽകുന്ന നെറ്റിപ്പട്ടമായിത്തീർന്നു പ്രശാന്തിൻ്റെ വരകളെന്ന് നോവലിസ്റ്റ് വ്യക്തമാക്കി. നോവൽ പൊലെ തന്നെ വരകളും മറ്റൊരു കൃതിയാവുന്ന കാഴ്ചയാണിത്. കഥാകൃത്തിൻ്റെ മനസിനെ അതേപടി ആവാഹിച്ച് പുന:സൃഷ്ടിച്ചു കൊണ്ടുള്ള വലിയ സഹപ്രവർത്തനമായിരുന്നു ചിത്രകാരൻ നിർവ്വഹിച്ചതെന്ന് ഒരു ചിത്രവും അടിവരയിടുന്നു.

പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള പരസ്പര്യത്തിൻ്റെ നിറവാർ

ന്ന കാഴ്ചകളാണ് ക്യാൻവാസുകളിൽ നിഴലിക്കുന്നത്.

 ആനോവിൻ്റെ സൂക്ഷിക്കപ്പെട്ട ശരീരഅവശിഷ്ടങ്ങളും നോവലിന് ആധാരമായ പരിസരങ്ങളും നേരിൽ കാണാൻ പ്രശസ്തനോവലിസ്റ്റ് ബെന്യാമിനൊപ്പം പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇന്ദുഗോപൻ മാഹിയിലെത്തുന്നത്.'

ന്യൂമാഹി മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം 25 ന് സമാപിക്കും.


ചിത്രവിവരണം:മാഹി മലയാള കലാഗ്രാമത്തിൽ നടക്കുന്ന ആനോ ചിത്രപ്രദർശനം

fe191455-4ce6-4e0e-80f3-7871dbf6a553

ജി ആര്‍ ഇന്ദുഗോപന്റെ ‘ആനോ‘ എന്ന നോവലിന് പ്രശാന്ത് ഒളവിലം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഏപ്രില്‍ 20 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ന്യൂമാഹി എം വി ഭവന്‍ ആര്‍ട് ഗാലറിയിലെ മലയാള കലാഗ്രാമത്തില്‍

1511 ഡിസംബറിൽ കൊച്ചിയിൽ നിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു ആനക്കുട്ടിയുടെ കഥയാണ് ജി ആർ ഇന്ദുഗോപന്റെ  ‘ആനോ’ . മതനവീകരണം ലക്ഷ്യമിട്ടവർ, കത്തോലിക്കാ സഭയുടെ ധൂർത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് ഈ ‘വെള്ളാന’യെ ആയിരുന്നു. മധ്യകാല ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ‘മലയാളി’ മനുഷ്യനായിരുന്നില്ല, ഇഞ്ചി നിറമുള്ള ഈ ആൽബിനോ ‘ആനോ’യായിരുന്നു. പിൽക്കാലത്ത് 1962ൽ വത്തിക്കാനിൽ നിന്ന് കുഴിച്ചെടുത്ത ഇതിന്റെ അസ്ഥികൂടത്തിലൂടെ പുതിയ കഥ വിരിയുകയാണ്. മലബാറിൽ വന്നുപോയ വിദേശികളും, പറങ്കിനാട്ടിലെത്തിയ മലബാറികളും ചേർന്നെഴുതുന്ന ചരിത്രപുസ്തകം. നമ്മൾ പഠിച്ച പാഠങ്ങൾക്കപ്പുറമുള്ള ഒരു പുസ്തകം.

1ba25228-563f-4928-b341-0ccbd6d4cd39-(1)

സേവാപ്രവർത്തനത്തിലൂടെ സാമൂഹ്യ പരിവർത്തനം:എൻ സി ടി രാജഗോപാൽ


ന്യൂ മാഹി: സാമുഹ്യ പരിവർത്തനത്തിന് സേവാ പ്രവർത്തനം കൂടിയേ കഴിയൂവെന്ന് ആർ.എസ്.എസ്.വിഭാഗ് സംഘചാലക് എൻ.സി.ടി.രാജഗോപാൽ അഭിപ്രായപ്പെട്ടു.

 സേവാ പ്രവർത്തകർ പുതുതായി നിർമ്മിച്ച സ്വർഗ്ഗീയ കനകൻ സ്‌മാരക സേവാ കേന്ദ്രത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാനൂർഖണ്ഡ് കാര്യവാഹ് കെ.പി.ജഗീഷ് മാസ്റ്റർ

 അധ്യക്ഷത വഹിച്ചു. പ്രാന്ത കാര്യകാര്യ സദസ്യൻ ഗോപാലൻകുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സേവാ കേന്ദ്രം ജനറൽ സെക്രട്ടറി എം പ്രവീൺ സ്വാഗതവും സേവാ കേന്ദ്രം അധ്യക്ഷൻ യുസി ബാബു നന്ദിയും പറഞ്ഞു.

 ഉച്ചഭക്ഷണത്തിന് ശേഷം 

 കുടുംബസംഗമം ന്യൂമാഹി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് മെമ്പർ കെ രഞ്ജിനിയുടെ അധ്യക്ഷതയിൽ

കൊയിലാണ്ടി ശിവാനന്ദ യോഗ കൾച്ചർ സെൻ്ററിലെ നിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.

രാവിലെ 6. 30നും 7. 30 നും മദ്ധ്യേ പാലുകാച്ചൽ ചടങ്ങോട് കൂടി പരിപാടികൾക്കു തുടക്കം കുറിച്ചു.


ചിത്രവിവരണം: എൻ.സി.ടി .രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

360a0838-b6bd-4ee9-9061-99f79ba09717

ആർ.എസ്.എസ്.വിഭാഗ് സഹ: സംഘ് ചാലക് എൻ.സി.ടി.രാജഗോപാൽ ന്യൂ മാഹിയിൽ ഉദ്ഘാടനം ചെയ്ത സ്വർഗീയ കനകൻ സ്മാരക സേവാ കേന്ദ്രം


അണ്ടലൂർ താഴെക്കാവിലെ മണിത്തറയും വലിയ തറയും പുതുക്കിപണിയുന്നു. 


 അണ്ടലൂർ:ശ്രീരാമ സങ്കൽപമായ ദൈവത്താറിശ്വരൻ വാഴുന്ന അണ്ടലൂർ ക്ഷേത്രത്തിൽ ആറാംഘട്ട പുനരുദ്ധാരണത്തിന് ഒരുക്കങ്ങൾ തുടങ്ങി..ആണ്ടുത്സവ വേളയിൽ ആട്ടച്ചടങ്ങുകൾ നടത്തുന്ന താഴെക്കാവിലാണ് ഇത്തവണ നവീകരണ പ്രവൃത്തികൾ നടത്തുന്നത്. ആട്ടം നടക്കുമ്പോൾ ദൈവത്തീശ്വരൻ ഇരിക്കുന്ന മണിത്തറയും അഭിമുഖമായുള്ള വലിയ തറയുമാണ് നവീകരിച്ച് പുതുക്കിപണിയുന്നത്. പ്രവൃത്തി തുടങ്ങുന്നതിനായുള്ള ദേവന്റെ അനുമതി ചോദിച്ച് ക്ഷേത്രേശന്മാരും ഭക്തരും കൂപ്പുകൈകളുമായി ഇന്നലെ രാവിലെ മുതൽ ഇരുകാവുകളിലും മണിക്കൂറുകളോളം പ്രാർത്ഥനാ നിരതരായി നിന്നു..തത്സമയം ക്ഷേത്രതന്ത്രി വര്യൻ വെള്ളൂരില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും മകന്റെയും കാർമ്മികത്വത്തിൽ പ്രത്യേക പൂജാ ചടങ്ങുകൾ നടത്തി. 24 ന് ബുധനാഴ്ച താഴെക്കാവിലെ കെടാവിളക്കായ നിത്യ ദീപംബാലാലയത്തിേലേക്ക് മാറ്റി പ്രതിഷ്ടിക്കും - മെയ് 10 ന് വെള്ളിയാഴ്ച രാവിലെ 7.30 നും 8.20 നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര ജന്മാചാരി മുരിങ്ങോളി കുഞ്ഞിരാമൻ ആചാരിയുടെയും ശിൽപി കെ. ഭാഗ്യനാഥ് ചമ്പാടിന്റെയും നേതൃത്വത്തിൽ കുറ്റിയടി കർമ്മം നടത്തും. പ്രശ്ന ചിന്തയിൽ തെളിഞ്ഞ ദേവഹിതപ്രകാരം ഭൂനിരപ്പിൽ നിന്നും 20 വിരൽഉയർത്തിയാണ് മണിത്തറയും വലിയ തറയും പണിയുന്നത്.

capture_1713809413

കുനിയിൽ കുറ്റേരി ക്ഷേത്രം

: ദ്രവ്യ കലശ മഹോത്സവം സമാപനം


ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ കുനിയിൽ കുറ്റേരി തറവാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നാലു ദിവസം നീണ്ടുനിന്ന ദ്രവ്യകലശ മഹോത്സവം ഇന്ന് സമാപിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുന്നത്തില്ലത്ത് മുരളികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദ്രവ്യകലശ മഹോത്സവത്തിൻ്റെ ഭാഗമായി 108 നാളികേരം കൊണ്ടുള്ള ഗണപതിഹോമവും ദ്രവ്യകലശാഭിഷേകവും ഉച്ചപൂജയും നടക്കും. വൈകുന്നേരം സർപ്പബലി ഉണ്ടായിരിക്കും.

c01bf4db-b8f8-4f15-8621-6a1ce80ba19f

ജനാർദ്ദനൻ നമ്പ്യർ (87) നിര്യാതനായി.


മാഹി: ചാലക്കര വന്ദനത്തിൽ ആയില്യത്ത് ജനാർദ്ദനൻ നമ്പ്യർ (87) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിതേഷ് (ദുബൈയ്) ശ്യാം സുന്ദർ (ബാംഗ്ലൂർ). മരുമക്കൾ: റീജ, ദീപ്തി. സഹോദരങ്ങൾ: ജയരാജൻ നമ്പ്യാർ, വിശ്വനാഥൻ നമ്പ്യാർ, രക്നവല്ലി, വിനോദവല്ലി, പങ്കജവല്ലി, പുഷ്പ്പവല്ലി.

പരേതരായ ഭാസ്ക്കരൻ നമ്പ്യാർ, ചന്ദ്രൻ നമ്പ്യാർ, ദിനമണി നമ്പ്യാർ.

സംസ്ക്കാരം ഇന്ന് (23/4/24) രാവിലെ 10.30 ന് വിട്ടു 

ccc

ഈസ്റ്റ് പള്ളൂർ

ബൈപാസ്

ജംഗഷൻ

ഇന്നലെ രാത്രി

കൂരിരുട്ടിൽ

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal