കോവിഡ് കാലത്തെ അഴിമതിയെ ക്കുറിച്ചുള്ള ജനങ്ങളുടെ സംശയം അകറ്റണം : മുല്ലപ്പള്ളി.

കോവിഡ് കാലത്തെ അഴിമതിയെ ക്കുറിച്ചുള്ള ജനങ്ങളുടെ സംശയം അകറ്റണം : മുല്ലപ്പള്ളി.
കോവിഡ് കാലത്തെ അഴിമതിയെ ക്കുറിച്ചുള്ള ജനങ്ങളുടെ സംശയം അകറ്റണം : മുല്ലപ്പള്ളി.
Share  
2024 Apr 21, 10:09 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തലശ്ശേരി : കോവിഡ് മഹാമാരിക്കാലത്തെ അഴിമതിയെക്കുറിച്ചിട്ട് പലവട്ടം

വ്യക്തമായ ആരോപണം ഉന്നയിച്ചിട്ടും വടകരയിലെ ഇടതു പക്ഷ സ്ഥാനാർത്ഥി മറുപടി പറയാൻ തയ്യാറാവാത്തതിന് കാരണമെന്തെന്ന് ചൂണ്ടിക്കാട്ടണമെന്ന് മുൻ കേന്ദ്ര ആഭ്യന്തര

മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. 


അത്തരമൊരു ഇടപാടിൻ്റെ ബുദ്ധി കേന്ദ്രമായ മുഖ്യ മന്ത്രി മറുപടി പറഞ്ഞേ പറ്റൂ,

അത് വിശദീകരിക്കേണ്ടതിന് ഏറ്റവും പറ്റിയ സമയമാണ് ഈ തെരഞ്ഞെടുപ്പ്.

അല്ലാത്ത പക്ഷം കേരള പൊതുസമൂഹത്തിന് മുന്നിലെ സംശയം വർദ്ധിക്കുകയേയുള്ളൂ വെന്നും മുല്ലപ്പള്ളി പറഞ്ഞു.

വടകരയിലെ യു ഡി. എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ തലശ്ശേരി മണ്ഡലം തീരദേശ യാത്രയുടെ ഉദ്ഘാടനം തലശ്ശേരി കടൽപ്പാലത്തിന് സമീപം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

എ കെ ആ ബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. 

കോവിഡ് മഹാമാരിയെ തുടർന്ന് 72,000 ആളുകളുടെ ജീവനാണ് ഈ കൊച്ചു കേരളത്തിൽ നഷ്ടമായിട്ടുള്ളത്. ഇന്ത്യ രാജ്യത്ത് കോവിഡ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ്.

അതോടൊപ്പം കോവിഡ് കാലം കൊയ്ത്ത് കാലമാക്കിയതും പിണറായിയുടെ ഭരണ കാലമാണ്.

പിണറായി വിജയൻ രാവും പകലും നരേന്ദ്ര മോദിയെ സംരക്ഷിക്കേണ്ട ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധിക്കെതിരെ കടന്നാക്രമണം നടത്തുന്നത്.

രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കുന്ന ഇരട്ടത്താപ്പിനെ കുറിച്ചാണ് പ്രധാനമായും പറഞ്ഞത്.

ഇന്ത്യ രാജ്യത്ത് അഴിമതിക്കാരായ ആളുകളെയൊക്കെ തന്നെ ഇ ഡി യെക്കൊണ്ടും മറ്റ് അന്വേഷണ ഏജൻസികളെക്കൊണ്ടും ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന മോദി എന്ത് കൊണ്ട് ഏറ്റവും വലിയ അഴിമതിക്കാരനായ പിണറായിക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്തതെന്നുമാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് ചോദിച്ചത്.

അതിൽ ഇത്രമാത്രം പ്രകോപിതനായി രാഹുൽ ഗാന്ധിക്കെതിരായി കടന്നാക്രമണം നടത്തുന്നത് തികഞ്ഞ കുറ്റ ബോധം കൊണ്ടാണ്.

 ആ കുറ്റ ബോധം കൊണ്ടാണ് പിണറായി വിജയൻ രാഹുൽ ഗാന്ധിയെ ശക്തമായി വിമർശിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ശബ്ദം സംഘപരിവാറിൻ്റെ ശബ്ദമാണെന്ന രൂപത്തോടെയാണ് പിണറായി സംസാരിക്കുന്നത്.

പിണറായി കഥയറിയാതെ ആട്ടം തുടരുകയാണ്.

സംഘപരിവാറിനും നരേന്ദ്ര മോദിക്കുമെതിരായി മുഖാമുഖം യുദ്ധം ചെയ്യുന്ന ഏക നേതാവ് രാഹുൽ ഗാന്ധിയാണ്. ഈ കാര്യം സൗകര്യ പൂർവ്വം മറച്ചുവച്ചു കൊണ്ടാണ് പിണറായി പുകമറ ശൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

ഇത് പൂർണ്ണമായും നരേന്ദ്ര മോദിയെ സംരക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗം തന്നെയാണ്. ഇത്തരമൊരുനിലപാട് പിണറായി സ്വീകരിക്കുന്നത് നരേന്ദ്ര മോദിയെ സഹായിക്കുന്ന നിലപാടായി മാത്രമെ വ്യാഖ്യാനിക്കാൻ സാധിക്കുകയുള്ളൂ.

മതനിരപേക്ഷ വാദിയായ രാഹുൽ ഗാന്ധിയുടെ പ്രതിച്ചായ എത്രതന്നെ ശ്രമിച്ചാലും പിണറായിക്ക് തകർക്കാൻ സാധ്യമല്ല. 

 മുസ്ലീം ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്, പുന്നക്കൽ അഹമ്മദ്, 

ആർ. എം. പി സംസ്ഥാന സെക്രട്ടറി എൻ വേണു, അഡ്വ കെ എ ലത്തീഫ്, സാഹിർ പാലക്കൽ സ്വാഗതവും അഡ്വ സി ടി സജിത്ത് നന്ദിയും പറഞ്ഞു. 

സംസാരിച്ചു. 

അഡ്വ. ടി ആസഫലി, വി എ നാരായണൻ, എം. പി അരവിന്ദാക്ഷൻ, സജീവ് മാറോളി , വി . സി പ്രസാദ്, എൻ മഹമൂദ്, സി. കെ. പി മമ്മു. അഷറഫ്, ഫൈസൽ പുനത്തിൽ ജാഥയെ നയിച്ചു.


ചിത്രവിവരണം: മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

f4ee9220-423f-4f6c-bf79-b9e9161975ce
0b8b10a6-2019-4cc8-be5b-3b3acdcecc9c

ഇക്കുറി വടകര തിരിച്ചു പിടിക്കുക തന്നെ ചെയ്യും: കെ.കെ. ശൈലജ


ചാലക്കര പുരുഷു


തലശ്ശേരി :പ്രാദേശിക വിഷയങ്ങളേക്കാൾ ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ, ഇത്തവണ വടകര സീറ്റ് തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ

തലശ്ശേരി പ്രസ്സ് ഫോറം ഹാളിൽ മീറ്റ് ദ് പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

രാജ്യം നേരിടുന്ന അപകടകരമായ വെല്ലുവിളികൾ തിരിച്ചറിഞ്ഞവരാണ് വടകരയിലെ പ്രബുദ്ധരായ വോട്ടർമാർ. രാജ്യത്തിൻ്റെ നിലനിൽപ്പ് തന്നെയാണ് പ്രഥമ പ്രശ്നം. മതേതര ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. കേരളത്തിൽ ഇത് സംരക്ഷിക്കാൻ എൽ.ഡി.എഫിന് മാത്രമേ സാധിതമാവുകയുള്ളൂവെന്ന് അനുഭവങ്ങൾ കൊണ്ട് ജനംതിരിച്ചറിഞ്ഞതാണ്.

കോൺഗ്രസ്സിൻ്റെ നില പരുങ്ങലിലാണ്. പലരേയും ബി.ജെ.പി. വിലക്കെടുത്തു. വേറെ ചിലർ അധികാരത്തിന് വേണ്ടി കൂടുമാറി. പോരാടാനുള്ള ശേഷി പോലും അവർക്ക് കൈമോശം വന്നു.

ഇത്തവണ

കേരളത്തിൽ വടകര ഉൾപ്പടെ 15 സീറ്റുകൾ എൽ.ഡിഎഫ് നേടുമെന്നുറപ്പാണ്.


? പൊതു ശത്രുവിനെതിരെ ദേശീയ തലത്തിൽ ഒറ്റ മുന്നണിയിൽ നിൽക്കുന്നവർ ,പരസ്പരം തലതല്ലി വിമർശിക്കുന്നത് ശരിയാണോ' ഇത് എൻ.ഡി.എ.ക്ക് കരുത്താ വില്ലേ

- രണ്ട്മുഖ്യമന്ത്രിമാരഅറസ്റ്റ് ചെയ്തതിന് പിറകെ കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തതെന്നാണ് കോൺഗ്രസ്സ് പ്രസിഡണ്ട് ചോദിക്കുന്നത്. ബി.ജെ.പി.യിൽ ചേർന്നാൽ ആരുടേയും അഴിമതി മുക്തമാകും. !പിന്നെ ഒരന്വേഷണവുമുണ്ടാകില്ല. കേന്ദ്ര ഏജൻസികളെ നിർദ്ദാക്ഷിണ്യം രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ ഒന്നിച്ച് നിൽക്കുന്നതിന് പകരം, അനവസരത്തിൽ അനുചിതമായി പക്വതയില്ലാതെ പെരുമാറുന്നത് ആർക്കും ഗുണം ചെയ്യില്ല.

? തെരഞ്ഞെടുപ്പിൻ്റെ അവസാന ലാപ്പിൽ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന അശ്ലീല ചുവയുള്ള ആരോപണങ്ങളെക്കുറിച്ച്


'വൃത്തികെട്ട മാർഗ്ഗങ്ങൾ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നത് ആരായാലും ധാർമ്മികതയല്ല. സുദീർഘമായ പൊതു പ്രവർത്തന പാരമ്പര്യമുള്ള തനിക്ക് ഇതൊന്നും ഏശാൻ പോകുന്നില്ല ജനങ്ങൾക്ക് എന്നെ നന്നായി അറിയാം. ഇത്തരത്തിലുള്ള വൃത്തികെട്ട സോഷ്യൽ മീഡിയാ പ്രചാരണം എനിക്ക് ഗുണകരമായി മാറുകയേ ഉള്ളൂ. എന്നെ സ്നേഹിക്കുന്ന എൽ.ഡി.എഫിനപ്പുറത്തുള്ള സ്ത്രീകൾ പോലും എനിക്കൊപ്പം നിൽക്കുകയാണ്. എന്നാൽ ഇത്തരക്കാർക്ക് വേണ്ടി കാര്യമറിഞ്ഞോ, അറിയാതെയോ നിന്നു കൊടുക്കുന്ന ചില മാധ്യമപ്രവർത്തകരുമുണ്ടെന്നത് കഷ്ടമാണ്.


? ചിഹ്നം സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണിതെന്ന

എ കെ. ബാലൻ്റെ പരസ്യമായ പ്രസ്താവനയല്ലേ, എതിരാളികൾക്ക് അടിക്കാൻ വടിയായത്. 


'എ.കെ. ബാലൻ അങ്ങിനെ പറഞ്ഞതായി അറിയില്ല. തെരഞ്ഞെടുപ്പിന് പാർട്ടിക്കും ഇടത് മുന്നണിക്കും വ്യക്തവും പ്രഖ്യാപിതവുമായ ഒരു നയവും കാഴ്ചപ്പാടുമുണ്ട്. അത് മുറുകെ പിടിച്ചാണ് പോരാടുന്നത്.


?എം.പി.യായാൽ തലശ്ശേരിയുടെ ദീർഘകാല സ്വപ്നമായ തലശ്ശേരി മൈസൂർ റെയിൽ പാത യാഥാർത്ഥ്യമാവുമോ


'അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കും. എന്നാൽ മറ്റേതെങ്കിലും പദ്ധതികൾ ഇല്ലാതാക്കിക്കൊണ്ടുള്ള നടപടിക്ക് കൂട്ടുനിൽക്കില്ല


? മോദി സർക്കാരിനോടുള്ള സമീപനം


'വർഗ്ഗീയ ധ്രൂവീകരണം മാത്രമല്ല, ജനാധിപത്യ വ്യവസ്ഥയെയും ഭരണഘടനയേയും തന്നെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. വടക്ക് - തെക്ക് എന്ന ചിന്തകൾ കൂടി പുതുതായി ഉണ്ടാക്കിയെടുക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു. ഇത് അത്യന്തം ആപൽക്കരമാണ്. ഈ തിരിച്ചറിവ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കണം.


? തലശ്ശേരിക്ക് മുമ്പുണ്ടായിരുന്ന മണ്ഡല ആസ്ഥാന പദവി

 നഷ്ടമായത്വികസനത്തെ മൊത്തത്തിൽബാധിച്ചിട്ടില്ലേ

'വികസന പിന്നോക്കാവസ്ഥക്ക്, മാറി മാറി വന്ന കേന്ദ്ര സർക്കാരുകളുടെ കടുത്ത അവഗണനയാണ് കാരണം. മൂന്നാമതൊരു ഭരണകൂടം അധികാരത്തിൽ വന്നാൽ കേരളത്തോടുള്ള അവഗനണനക്ക് അറുതിയാകും. ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലയിൽ ഏറെ സാദ്ധ്യതയുണ്ടിവിടെ


സി.പി.എം നേതാക്കളായ കാരായി രാജൻ, എം.സി. പവിത്രൻ, സി.കെ. രമേശൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. നവാസ് മേത്തർ അദ്ധ്യക്ഷതവഹിച്ചു. അനീഷ് പാതിരിയാട് സ്വാഗതവും, സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: കെ.കെ. ശൈലജ തലശ്ശേരിയിൽ മീറ്റ് ദ് പ്രസ്സ് പരിപാടിയിൽ

ഉത്തര മേഖലാ വനിതാ ക്രിക്കറ്റ്

: കണ്ണൂരിന് 7 വിക്കറ്റ് വിജയം


തലശ്ശേരി:മലപ്പുറം പെരിന്തൽമണ്ണ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ണൂർ 7 വിക്കറ്റിന് കാസർകോടിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാസർകോട് 25.2 ഓവറിൽ 122 റൺസിന് ഓൾഔട്ടായി. എം.എസ് റിത്വിക 21 റൺസ് എടുത്തു. കണ്ണൂരിന് വേണ്ടി ക്യാപ്റ്റൻ സി.വി അനുഷ്ക്ക 11 റൺസിന് 2 വിക്കറ്റും ഭവ്യ നന്ദ 23 റൺസിന് 2 വിക്കറ്റും ആരഭി എസ് പ്രകാശ് 27 റൺസിനും രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടിയായി കണ്ണൂർ 14.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. സി.വി അനുഷ്ക്ക പുറത്താകാതെ 43 റൺസും ഭവ്യ നന്ദ 34 റൺസുമെടുത്തു .

തിങ്കളാഴ്ച കണ്ണൂർ വയനാടിനെ നേരിടും

ശാരദാ പ്രതിഷ്ഠാ വാർഷികാഘോഷം 23 ന്


തലശ്ശേരി: ശിവഗിരി ശാരദാ പ്രതിഷ്ഠയുടെ നൂറ്റി പന്ത്രണ്ടാമത് വാർഷികാഘോഷം തലശ്ശേരി ഗുരുധർമ്മ സമാജം ഓഫീസിൽ നടക്കും.ശിവഗിരി തീർത്ഥാടന വിളംബര പദയാത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനം ഏപ്രിൽ 23ന് വൈ: 4 മണിക്ക് ടി.വി.വസുമിത്രൻ എഞ്ചിനീയറുടെ അദ്ധ്യക്ഷതയിൽ ഡോ: എ.വത്സലൻ ഉദ്ഘാടനം ചെയ്യും.അഡ്വ: എ.പി.അശോകൻ പ്രഭാഷണം നടത്തും

capture_1713717271

പ്ലാസ്റ്റിക് കുപ്പിയിൽ തല കുടുങ്ങിയ

പട്ടിയെ പൊലീസുകാരൻ രക്ഷിച്ചു

മാഹി: പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിൽ തല പ്ലാസ്റ്റിക് കുപ്പിയിൽ കുടുങ്ങി മരണവെപ്രാളത്തിൽ തലങ്ങും വിലങ്ങും ഓടിനടന്ന തെരുവ് പട്ടിയെ, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ്റെ ധീരമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.പ്ലാസ്റ്റിക് പാത്രത്തിൻ്റെ ഒഴിവുള്ള ഭാഗത്ത് ചവിട്ടിപ്പിടിച്ച്, പട്ടിയുടെ ഇരുകാലുകളും തൻ്റെ കൈകൾ കൊണ്ട് സമർത്ഥമായി ഉയർത്തി പിടിച്ച് വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പട്ടി ഓടി രക്ഷപ്പെട്ടു.

പളളൂർ സ്റ്റേഷനിലെ കോൺസ്റ്റബിൾ ജിജേഷാണ്

പലരും കണ്ടു നിൽക്കെ സാഹസികമായി രക്ഷപ്പെടുത്തിയത്.

last123

ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല സൗന്ദര്യം വർദ്ധിപ്പിക്കാനും മുടിഴയകിനും വെളിച്ചെണ്ണ ഏറെ മുന്നിൽ !


3f58b02d-bbbc-464b-bdc4-ae719a9a9d02

ആർപ്പോ ആരവം

മ്യൂസിക്കൽ ആൽബം 



തലശ്ശേരി:കെ.കെ. ശൈലജ

ടീച്ചറെ വൻ ഭൂരിപക്ഷ

ത്തോടെ വിജയിപ്പിക്കണ

മെന്നഭ്യർത്ഥിച്ച്

കേരളക്കരയാകെ ഇളക്കി

മറിച്ച് പര്യടനം നടത്തുന്ന

മേനപ്രം ആരവം ശിങ്കാ

രിമേള ഫ്യൂഷൻ ഡാൻസ്

സംഘം അവതരിപ്പിക്കുന്ന 

ആർപ്പോ ആരവം മ്യൂസി

ക്കൽ ആൽബം പുറത്തി

റക്കുന്നു

ഇമ്പമേറും തെരെഞ്ഞെടു

പ്പ് ഗാനങ്ങൾക്കൊപ്പം

നൃത്ത ചുവടുകളുമായി

അനുശ്രി സജീവൻ

റിയോണ ദിനേശ്

നിഹ വിനോദ്

അനഘ അശോകൻ

സോന പവിത്രൻ

വേദ പ്രജോഷ്

വൈഗ പ്രജോഷ്

ധ്വനി സിനോഷ്

എന്നിവരാണ് അരങ്ങിൽ

എത്തുന്നത്.

ചൊക്ലിയിലെഒളവിലത്ത് വെച്ചാണ്

നൃത്ത വിരുന്ന് ദൃശ്യ

ചാരുതയോടെ അവത

രിപ്പിക്കുന്നത്.

ആർപ്പോ ആരവത്തിൻ്റെ

സ്വിച്ച്ഓൺ കർമ്മം

ഒളവിലം പാത്തിക്കലിൽ

ടി. ജയേഷ് നിർവഹിച്ചു.

കെ.സജീവൻ, പി.ഷിംന

പ്രനിഷ സന്ദീപ് സംസാരിച്ചു


ചിത്രവിവരണം: ആർപ്പോ ആരവം ടീം അംഗങ്ങൾ

capture_1713717685

കൃഷ്ണൻ നിര്യാതനായി.

 തലശേരി : ചിറക്കുനി അണ്ടലൂർ റോഡ് തട്ടാരി മുക്കിനടുത്ത തനിമയിൽ താറ്റ്യോട്ട് കൃഷ്ണൻ (91) നിര്യാതനായി. തലഗ്ഗേരി പഞ്ചാബ് നാഷണൽ ബേങ്ക് ഡെപ്പോസിറ്റ് കളക്ടർ ആയിരുന്നു. ഭാര്യ: എ ടി ചന്ദ്രി. മക്കൾ: ഭാഷിത, അനൂപ് (ദുബായി), ഷമിത (ഓവർസിയർ, മൊകേരി പഞ്ചായത്ത്). മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. വിജയാ ബാങ്ക്), സജിത അനൂപ്, ശ്രീനിവാസ് (പി ബി എസ് അസോസിയേറ്റ്സ്). സഹോദരങ്ങൾ: രാഘവൻ, പത്മാവതി, കരുണാകരൻ, സരസ്വതി, പരേതരായ കൗസല്യ, സുശീല, ശാന്ത. സംസ്കാരം ഇന്ന് രാവിലെ 10 ന് പിണറായി പഞ്ചായത്ത് ശ്മശാനത്തിൽ.

 തലശേരി : ചിറക്കുനി അണ്ടലൂർ റോഡ് തട്ടാരി മുക്കിനടുത്ത തനിമയിൽ താറ്റ്യോട്ട് കൃഷ്ണൻ (91) നിര്യാതനായി. തലഗ്ഗേരി പഞ്ചാബ് നാഷണൽ ബേങ്ക് ഡെപ്പോസിറ്റ് കളക്ടർ ആയിരുന്നു. ഭാര്യ: എ ടി ചന്ദ്രി. മക്കൾ: ഭാഷിത, അനൂപ് (ദുബായി), ഷമിത (ഓവർസിയർ, മൊകേരി പഞ്ചായത്ത്). മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. വിജയാ ബാങ്ക്), സജിത അനൂപ്, ശ്രീനിവാസ് (പി ബി എസ് അസോസിയേറ്റ്സ്). സഹോദരങ്ങൾ: രാഘവൻ, പത്മാവതി, കരുണാകരൻ, സരസ്വതി, പരേതരായ കൗസല്യ, സുശീല, ശാന്ത. സംസ്കാരം ഇന്ന് രാവിലെ 10 ന് പിണറായി പഞ്ചായത്ത് ശ്മശാനത്തിൽ.

capture
mannan-6
ccb29579-0254-43bf-a3dc-61c3b3f3df59
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal