പുതുച്ചേരി ലോകസഭമണ്ഡലം: പോളിംങ്ങ് 78.57 ശതമാനം : കെ.വി.ഹരീന്ദ്രൻ മാഹി

പുതുച്ചേരി ലോകസഭമണ്ഡലം: പോളിംങ്ങ് 78.57 ശതമാനം : കെ.വി.ഹരീന്ദ്രൻ മാഹി
പുതുച്ചേരി ലോകസഭമണ്ഡലം: പോളിംങ്ങ് 78.57 ശതമാനം : കെ.വി.ഹരീന്ദ്രൻ മാഹി
Share  
2024 Apr 21, 09:41 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden


ഏറ്റവും കൂടുതൽ ബാഹുർ മണ്ഡലത്തിൽ

88.76 ശതമാനം

ഏറ്റവും കുറവ് മാഹി മണ്ഡലത്തിൽ

65.11 ശതമാനം

മാഹി: ആദ്യഘട്ട പോളിംങ്ങ് നടന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ ഏക ലോകസഭാ മണ്ഡലമായ പുതുച്ചേരി ലോകസഭ മണ്ഡലത്തിൽ 78.57 ശതമാനം പോളിംങ്ങ് രേഖപ്പെടുത്തി. പത്തേകാൽ ലക്ഷത്തോളം വോട്ടർമാരിൽ 8 ലക്ഷത്തോളം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ നാലേകാൽ ലക്ഷത്തോളം സ്ത്രീ വോട്ടർമാരും മുന്നേമുക്കാൽ ലക്ഷത്തോളം പുരുഷ വോട്ടർമാരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

ഏറ്റവും കൂടുതൽ പോൾ ചെയ്ത ബാഹുർ നിയമസഭ മണ്ഡലത്തിൽ 88.76 ശതമാനം പോളിംങ്ങ് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോൾ ചെയ്ത മാഹി നിയമസഭ മണ്ഡലത്തിൽ 65.11 ശതമാനം പോളിംങ്ങാണ് രേഖപ്പെടുത്തിയത്.


30 നിയമസഭ മണ്ഡലങ്ങളടങ്ങിയ പുതുച്ചേരി ലോകസഭ മണ്ഡലം നാലു മേഖലകളായാണ് തിരിക്കപ്പെട്ടിരിക്കുന്നത്. 23 നിയമസഭ മണ്ഡലങ്ങൾ ചേർന്ന പുതുച്ചേരിയിൽ 79.69 ശതമാനവും 5 നിയമസഭ മണ്ഡലങ്ങൾ ചേർന്ന കാരയ്ക്കലിൽ 75.65 ശതമാനവും ഓരോ നിയമസഭ മണ്ഡലങ്ങൾ മാത്രം ഉള്ള മാഹിയിൽ 65.11 ശതമാനവും യാനത്ത് 76.8 ശതമാനവുമാണ് പോളിംങ്ങ് രേഖപ്പെടുത്തിയത്.


മാഹിയിലെ 31 പോളിംങ്ങ് സ്റ്റേഷനുകളിലായി 31,038 വോട്ടർമാരാണുള്ളത്. ഇതിൽ 11,490 സ്ത്രീ വോട്ടർമാരും 8,720 പുരുഷ വോട്ടർമാരും ഉൾപ്പെടെ 20,210 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ടായിരത്തിൽ പരം സ്ത്രീ വോട്ടർമാർ കൂടുതലായുള്ള മാഹിയിലെ 31 പോളിംങ്ങ് സ്റ്റേഷനുകളും നിയന്ത്രിച്ചത് 140 ഓളം വരുന്ന വനിതാ ജീവനക്കാരാണ് എന്നത് ശ്രദ്ധേയമാണ്. പുരുഷ വോട്ടറെക്കാൾ രണ്ടായിരത്തി അഞ്ഞൂറോളം കൂടുതൽ സ്ത്രീകൾ വോട്ട് രേഖപ്പെടുത്തിയെന്നതും വനിതകളുടെ കരുത്ത് മാഹിയിൽ ഈ തിരഞ്ഞെടുപ്പിൽ പ്രകടമായിരിക്കയാണ്.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal