കലാഗ്രാമത്തിൽ ആനോ ചിത്രപ്രദർശനം തുടങ്ങി

കലാഗ്രാമത്തിൽ ആനോ ചിത്രപ്രദർശനം തുടങ്ങി
കലാഗ്രാമത്തിൽ ആനോ ചിത്രപ്രദർശനം തുടങ്ങി
Share  
2024 Apr 21, 12:15 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: പ്രശസ്ത നോവലിസ്റ്റ് ജി.ആർ.ഇന്ദുഗോപൻ്റെ ആനോ എന്ന നോവലിന് ചിത്രകാരൻ പ്രശാന്ത് ഒളവിലം ദൃശ്യഭാഷ്യം നൽകിയ 130 രചനകളുടെ

 പ്രദർശനം മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ ആരംഭിച്ചു ഡോ: എ.പി.ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ നോവലിസ്റ്റ് ജി.ആർ. ഇന്ദുഗോപൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.

വന്യ ജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി: ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് ,മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സംസാരിച്ചു.കലാഗ്രാമം രജിസ്ട്രാർ എം.ഹരീന്ദ്രൻ സ്വാഗതവും, ചിത്രകാരൻ പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു.

 തുടർന്ന് ശ്രീനാഥ് ഒളവിലം അവതരിപ്പിച്ച പുല്ലാങ്കുഴൽ ഫ്യൂഷനുമുണ്ടായി പ്രദർശനം 25 ന് സമാപിക്കും.



ചിത്രവിവരണം: നോവലിസ്റ്റ് ജി.ആർ.ഇന്ദുഗോപൻ ഉദ്ഘാടനം ചെയ്യുന്നു.

capture

തണ്ണിമത്തൻ വിളവെടുത്തു


തലശ്ശേരി:കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്‌ കേരള സഹകരണ വകുപ്പിന്റെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ സഹകരണ മേഖലയുടെ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ഹരിത സമൃദ്ധിയുടെ ഭാഗമായി എരുവട്ടി വയലിൽ ഉൽപാദിപ്പിച്ച തണ്ണിമത്തന്റെയും, ധാന്യങ്ങളുടെയും വിളവെടുപ്പ് നടന്നു. എരുവട്ടി വയലിനു പുറമെ ചുണ്ടങ്ങാപൊയിൽ, എരഞ്ഞോളി, കതിരൂർ എന്നിവിടങ്ങളിലെ വയലുകളിലും, തരിശ് നിലങ്ങളിലുമായാണ് ബാങ്കിന്റെ സഹായത്തോടെ വിവിധ കൃഷികൾ ആരംഭിച്ചത്. വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന ചാല വയലിലും ബാങ്കിന്റെ സഹായത്താൽ കൃഷി ആരംഭിക്കുന്നതിനുള്ള തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കാർഷിക മേഖലയ്ക്ക് പുത്തനുണർവ് പകർന്നുകൊണ്ടാണ് വിവിധ തരത്തിലുള്ള കൃഷി ആരംഭിച്ചിട്ടുള്ളത്. ഇപ്പോൾ കൃഷി ചെയ്ത സ്ഥലങ്ങളിലെല്ലാം നെൽകൃഷിയും ആരംഭിക്കുകയാണ്. ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന 34 കർഷക ഗ്രൂപ്പുകൾ നടത്തിയ നെൽകൃഷിയിൽ നിന്ന് ഉൽപ്പാദിപ്പിച്ച നെല്ല് ഉപയോഗിച്ചാണ് ബാങ്ക്‌ 'കതിർ' എന്ന ബ്രാന്റിൽ അരിവിപണിയിലെത്തിച്ചിട്ടുള്ളത്.

എരുവട്ടി വയലിൽ നടന്ന വിളവെടുപ്പ് റെയ്ഡ്കോ ചെയർമാൻ എം സുരേന്ദ്രൻ നിർവ്വഹിച്ചു. ബാങ്ക്‌ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു.. മികച്ച കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ കക്കോത്ത് പ്രഭാകരൻ, കാരായി വിജയൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, ബാങ്ക്‌ സെക്രട്ടറി പി സുരേഷ്ബാബു, കെ സുരേഷ്, വി രഞ്ജിത്ത് സംസാരിച്ചു


ചിത്രവിവരണം:എരുവട്ടിവയലിൽ വിളവെടുത്ത തണ്ണി മത്തൻ

18d5c916-ca97-4219-9718-5346b29c5777

അപൂർവ നേട്ടവുമായി മൂന്ന് സഹോദരിമാർ കണ്ണൂർ ടീമിൽ


തലശ്ശേരി:പെരിന്തൽമണ്ണയിൽ ഏപ്രിൽ 21 മുതൽ 25 വരെ നടക്കുന്ന പെൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ മൽസരങ്ങൾക്കുള്ള കണ്ണൂർ ടീമിൽ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ ഇടം നേടി.കണ്ണൂർ താളിക്കാവ് ശ്രീരോഷ് മിഡ് ടൗൺ ഫ്ലാറ്റിൽ താമസിക്കുന്ന കെ.പി ഷിറാസിൻറേയും സുറുമി ഷിറാസിൻറേയും മക്കളായ ലാമിയ ഷിറാസ്, ലാമിസ് ഷിറാസ്, ലന ഷിറാസ് എന്നിവരാണ് ആ മൂന്ന് പേർ.ഇരട്ട സഹോദരിമാരായ ലാമിയ ഷിറാസ്, ലാമിസ് ഷിറാസ് എന്നിവർ അണ്ടർ 19, അണ്ടർ 23 ,സീനിയർ വനിത കണ്ണൂർ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ്. ലന ഷിറാസ് ആവട്ടെ അണ്ടർ 15 കണ്ണൂർ ടീമംഗമാണ്.ഇതാദ്യമായാണ് മൂവരും ഒന്നിച്ച് ഒരു ടീമിൽ കളിക്കുന്നത്.ചെന്നൈ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിൽ ഒന്നാം വർഷ ഡിസൈനിങ്ങ് ബിരുദ വിദ്യാർത്ഥിനിയാണ് ലാമിസ്.അതേ കോളേജിൽ തന്നെ ഒന്നാം വർഷ ബി സി എ വിദ്യാർത്ഥിനിയാണ് ലാമിയ.ലന ഉർസുലിൻ സീനിയർ സെക്കന്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. 

 ക്രിക്കറ്റിന് പുറമേ മറ്റ് കായിക വിനോദങ്ങളായ ബാഡ്മിൻറൻ, നീന്തൽ,സ്കേറ്റിംഗ്, സൈക്ലിങ്ങ് ,അത്ലറ്റിക്സ് എന്നിവയിലും സജീവമാണ് മൂന്ന് പേരും .

capture_1713637953

ജനാധിപത്യത്തിൻ്റെ കാവൽക്കാർ .

ബാലറ്റ് പെട്ടികൾ സൂക്ഷിച്ച

മാഹി ജെ.എൻ.ഹയർ സെക്കൻഡറി

സ്കൂളിലെ കേന്ദ്ര-സംസ്ഥാന സേനാംഗങ്ങൾ



46a10948-127d-482f-8bb8-5648ce81eeb2

തലശ്ശേരി റെയിൽവെ

സ്റ്റേഷൻ നവീകരണം

 വിലയിരുത്തി


തലശ്ശേരി:അമൃത് ഭാരത് പദ്ധതി പ്രകാരം തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തനങ്ങൾ വിലയിരുത്താൻ റെയിൽവെ ഡിവിഷണൽ ' മാനേജർ ഉൾപ്പടെയുള്ള ഉന്നതതല സംഘമെത്തി. ഇരു പ്ലാറ്റ്ഫോമിലും മുഴുവനായും മേൽക്കൂര സ്ഥാപിക്കുന്ന ജോലിയും,സ്റ്റേഷൻ്റെ മുൻവശവും പിറക് വശവും മോടി കൂട്ടുന്ന പ്രവൃത്തിയും,ഇരുവശത്തും പാർക്കിങ്ങ് സൗകര്യങ്ങൾ വർദ്ധിപ്പിക്കലും,പ്ലാറ്റ്ഫോമിലും പാർക്കിങ്ങ് ഇടങ്ങളിലും മുഴുവനായും ലൈറ്റിങ്ങ് ,ഇൻ്ററഗ്രേറ്റഡ് ഇൻഫോർമേഷൻ സിസ്റ്റം,ഡിജിറ്റൽ ഡിസ്പ്ളേ ബോർഡുകൾ,പുതിയ ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കുന്ന പ്രവൃത്തികൾ വിലയിരുത്താൻ വേണ്ടിയാണ് ഡിവിഷണൽ റെയിൽവേ മാനേജർ ആർ.എം അരുൺ കുമാർ ചതുർവേദിയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷൻ സന്ദർശിച്ചത്. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ മുരളീധരൻ, ഡെപ്യൂട്ടി ചീഫ് 'എഞ്ചിനിയർ ശ്രീകുമാർ, സീനിയർ എഞ്ചിനിയർ പ്രവീൺ കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്റ്റേഷൻ അഭീമുഖികരിക്കുന്ന പ്രശ്നങ്ങൾ റെയിൽവേ പാസ്സഞ്ചർ അസോസിയേഷൻ സിക്രട്ടറി ശശികുമാർ കല്ലിഡുംബിൽ ഡിവിഷണൽ മാനേജരുടെ ശ്രദ്ധയിൽപെടുത്തി.


ചിത്രവിവരണം: തലശ്ശേരി റെയിൽവെ സ്റ്റേഷൻ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പാസഞ്ചർ അസോസിയേഷൻ ഭാരവാഹികൾ അധികൃതരുമായി ചർച്ച ചെയ്യുന്നു

capture_1713638239

കെ.എ.ചന്ദ്രന് അവാർഡ്.


തലശ്ശേരി. എം.പി. ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് മുൻ എംഎൽഎയും ഗാന്ധി മാർഗ പ്രചാരകനുമായ കെ. എ. ചന്ദ്രന്. 

11,111 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. ഡയറ്റ് മുൻ പ്രിൻസിപ്പലും വിദ്യാഭ്യാസ വിചക്ഷണനും ഗാന്ധി മാർഗ പ്രചാരകനുമായിരുന്ന എം. പി. ബാലകൃഷ്ണൻ മാസ്റ്ററുടെ പേരിൽ 

അനുസ്മരണ സമിതി ഏർപ്പെടുത്തിയതാണ് അവാർഡ്.

എം.പി. ബാലകൃഷ്ണൻ മാസ്റ്ററുടെ ചരമ വാർഷിക ദിനമായ ഏപ്രിൽ 28 ന് ചിറക്കുനിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കല്പറ്റ നാരായണൻ അവാർഡ് സമ്മാനിക്കും.

99cdadcf-10a6-42f4-94df-1d2329890eaf

എൻ.കെ.വിജയരാഘവൻ നിര്യാതനായി


തലശ്ശേരി എരഞ്ഞോളി കുടക്കളം നെല്ലിക്ക വീട്ടിൽ എൻ കെ വിജയരാഘവൻ (82) (പി.ഡബ്ല്യ ഡി കോൺട്രാക്ടർ) നിര്യാതനായി ഭാര്യ: രമണി വിജയ രാഘവൻ മക്കൾ: ജഗ് മോഹൻ (ദുബായ്) , കിരൺ ( റിയാദ് ) ,സുമൺ. മരുമക്കൾ: റുബിന (കതിരൂർ) , ശ്രേയ (കണ്ണൂർ), നിമിഷ (പൂക്കോട്) സഹോദരൻ : എൻ കെ ലക്ഷ്മൺ (റിട്ട. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനിയർ) ' ജ്ഞാനോദയോഗം മുൻ ഡയരക്ടറും തലശ്ശേരി മർച്ചൻസ്സ് അസോസിയേഷൻ ജനറൽ സിക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി തലശേരി യൂനിറ്റ് വൈ. പ്രസിഡൻ്റ് , തലശ്ശേരി ഗുരു ധർമ്മ സമാജം സ്ഥാപക പ്രസിഡണ്ട്, കോൺടാക്ട്ർ ഫെടറേഷൻ സംസ്ഥാന രക്ഷാധികാരി കുടക്കളം ശ്രീനാരായണ മഠംപ്രസിഡണ്ട്

മാഹിയിൽ വോട്ടിങ്ങ് ശതമാനം കുറവ്

മാഹി:78.57% വോട്ടുകൾ രേഖപ്പെടുത്തിയ പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ ഏറ്റവും കുറഞ്ഞ വോട്ടിങ്ങ് രേഖപ്പെടുത്തിയത് മാഹിയിൽ. 65.11%മാണ് മാഹിയിലെ വോട്ടിങ്ങ് . മൊത്തം 31038 വോട്ടർമാരിൽ 20210 പേർ വോട്ട് ചെയ്തു. 14361 പുരുഷൻമാരിൽ8720(60.71%) പേരും,16675 സ്ത്രീകളിൽ 11490(68.91) പേരും വോട്ട് ചെയ്തു. ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത് ബാഹൂറിൽ, 88.76%. പുതുച്ചേരി മണ്ഡലത്തിൽ മൊത്തം 78.57% വോട്ടിങ്ങ് രേഖപ്പെടുത്തിയതിൽ, പുതുച്ചേരി - 79.69% ,കാരൈക്കൽ-75.65% ,യാനം-76.8% ,മാഹി- 65.11%.1023699 വോട്ടർമാരിൽ 276431 പുരുഷൻമാരും, 427742 സ്ത്രീകളും,104 തിരുനങ്കൈകളും( ട്രാൻസ്ജെന്ററുകളും) വോട്ടുകൾ രേഖപ്പെടുത്തി

capture_1713638576

കണ്ണൂർ ജില്ലാ ടീമിനെ സി.വി അനുഷ്ക്ക നയിക്കും 


പെരിന്തൽമണ്ണയിൽ ഏപ്രിൽ 21 മുതൽ 25 വരെ നടക്കുന്ന 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീമിനെ സി.വി അനുഷ്ക്ക നയിക്കും.19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ കേരള ടീമംഗമാണ് അനുഷ്ക്ക.കണ്ണൂർ 21 ന് കാസർകോടുമായും 22 ന് വയനാടുമായും 23 ന് മലപ്പുറവുമായും 25 ന് കോഴിക്കോടുമായും ഏറ്റുമുട്ടും.


ടീം അംഗങ്ങൾ: തീർത്ഥ സുരേഷ്, ദിയ ധനു,ഭവ്യ നന്ദ,പി.വി അർഷിത,പി.വി അരിത,ആരഭി പ്രകാശ്, ലാമിയ ഷിറാസ്, ലാമിസ് ഷിറാസ്, ലന ഷിറാസ്,അയോന ബിജി,കെ.കെ ദേവനന്ദ,കെ.ദർശന,കെ.ശ്രീലക്ഷ്മി, നീലാംബരി,പൂർണേന്ദു.


പരിശീലകൻ : വൈശാഖ് ബാലൻ 

സഹ പരിശീലക : എ.യദുപ്രിയ,

മാനേജർ : കെ.ഡെയ്സി

capture_1713638697

ഉത്തര മേഖലാ അന്തർ ജില്ലാ ടൂർണമെന്റ് : നസലിന് 5 വിക്കറ്റ്, കണ്ണൂരിന് ലീഡ്



തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പതിനാറ് വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ലാ ടൂർണമെന്റിൽ ടി.പി മുഹമ്മദ് നസലിൻറെ ഉജ്ജ്വല ബൗളിങ്ങ് മികവിൽ കണ്ണൂർ മലപ്പുറത്തിനെതിരെ 7 റൺസ് ലീഡ് നേടി.ആദ്യം ബാറ്റ് ചെയ്ത മലപ്പുറം ആദ്യ ഇന്നിങ്ങ്സിൽ 31 ഓവറിൽ 78 റൺസിന് ഓൾഔട്ടായി.വി.അഭിനവും കെ.പി ഷാരോണും 20 റൺസ് വീതമെടുത്തു.കണ്ണൂരിന് വേണ്ടി  ടി.പി മുഹമ്മദ് നസൽ 11 റൺസിന് 5 വിക്കറ്റ് വീഴ്ത്തി.

മറുപടിയായി കണ്ണൂർ ആദ്യ ഇന്നിങ്ങ്സിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ 53 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എന്ന നിലയിലാണ് .ആദിത്ത് മഹേഷ് മധു 25 റൺസും കെ അമൽ 23 റൺസുമെടുത്തു.മലപ്പുറത്തിന് വേണ്ടി പി പി ആകാശ് ശ്യാം ഒരു റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal