മാഹിയിൽ പോളിങ്ങ് ശാന്തം: വോട്ടിങ്ങ് 67 ശതമാനം.

മാഹിയിൽ പോളിങ്ങ് ശാന്തം: വോട്ടിങ്ങ് 67 ശതമാനം.
മാഹിയിൽ പോളിങ്ങ് ശാന്തം: വോട്ടിങ്ങ് 67 ശതമാനം.
Share  
2024 Apr 19, 11:47 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: പോസ്റ്ററും ബോർഡും ചുമരെഴുത്തുമൊന്നുമില്ലാതെ, ആരവങ്ങളിൽ നിന്നൊഴിഞ്ഞ് നിന്ന തെരഞ്ഞെടുപ്പിൽ, സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തിയവരിലും മന്ദഗതി. മൊത്തം 67  ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.തുടക്കത്തിലേ തിരക്ക് കുറവായിരുന്നു.

കാലത്ത് 11 മണി വരെ 27 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.

രമേശ് പറമ്പത്ത് എംഎൽഎ പള്ളൂർ ആലി സ്കൂളിലും, മുൻ മന്ത്രി ഇ.വത്സരാജ് മാഹി സി.ഇ.ഭരതൻ ഗവ: ഹയർ സെക്കൻഡറി.സ്കൂളിലും കുടുംബസമേതം വോട്ട് ചെയ്യാനെത്തി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് മിഡിൽ ഈസ്റ്റ് കൺവീനറും, പ്രമുഖ ചലച്ചിത്രനിർമ്മാതാവുമായ മൻസൂർ പളളൂർ ആലി സ്കൂളിലാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.

നോവലിസ്റ്റ് എം.മുകുന്ദന് കൊൽക്കൊത്തയിൽ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ വോട്ട് രേഖപ്പെടുത്താനായില്ല.

പോണ്ടിച്ചേരി നെട്ടപ്പാക്കം നിയോജകമണ്ഡലത്തിലെ മഡുക്കര ഗവൺമെൻറ് പ്രൈമറി സ്കൂളിലെ ബൂത്ത് നമ്പർ ഒന്നിലാണ് ഇന്ത്യ മുന്നണി സ്ഥാനാർത്ഥി വി. വൈദ്യലിംഗം വോട്ട് രേഖപ്പെടുത്തിയത്.പുതുച്ചേരിയിലെ വില്യന്നൂരിലാണ് എൻ.ഡി.എ.സ്ഥാനാർത്ഥി എ. നമ:ശിവായം വോട്ട് ചെയ്തത്.

മാഹിയിലെ

മൂലക്കടവ്എൽ.പി.സ്കൂൾ, പള്ളൂർ വി..എൻ.പി. ഹൈസ്ക്കൂൾ, ചാലക്കര യു.ജി. ഹൈസ്കൂൾ, ചെമ്പ്ര സ്കൂൾ, പൂഴിത്തല എൽ പി എസ് , 'പള്ളൂർ അവറോത്ത് യു.പി.സ്കൂൾ, പന്തക്കൽ വയലിൽ പീടിക എന്നിവിടങ്ങളിൽ താരതമ്യേന തിരക്ക് അനുഭവപ്പെട്ടു. എന്നാൽ ചെറുകല്ലായി, പാലോട്ടുമ്മൽ, വളവിൽ, ഐ.ടി.ഐ ബൂത്തുകളിൽ പോളിങ്ങ് ശതമാനം കുറവായിരുന്നു.

കടുത്ത ചൂട് മൂലം പലരും ഉച്ച സമയത്ത് വരാൻ മടിക്കുകയായിരുന്നു.

ഈസ്റ്റ് പള്ളൂരിലെ ഗവ: ഐ.ടി.ഐ. ബൂത്തിൽ വോട്ടിങ്ങ് യന്ത്രം പ്രവർത്തിക്കാത്തത് മൂലം പുതിയ യന്ത്രം കൊണ്ടുവരികയും ചെയ്തു. ഇതു മൂലം ഒരു മണിക്കൂർ വൈകിയാണ് അവിടെ പോളിങ്ങ് ആരംഭിച്ചത്. മാതൃകാ ബൂത്തും യൂത്ത് ബൂത്തും ഉൾപ്പടെ

ആകെയുള്ള 31 ബൂത്തുകളും നിയന്ത്രിച്ചത് ഇതാദ്യമായി വനിതാ ഉദ്യോഗസ്ഥരും, വനിതാ പൊലീസുമായിരുന്നു. അങ്ങിനെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മാഹിക്ക് ഇടം നേടാനുമായി. എവിടേയും അനിഷ്ട സംഭവങ്ങളുണ്ടായില്ല. അംഗ പരിമിതർക്കും 85 വയസ്സിന് മുകളിലുള്ള വർക്കും വീട്ടിൽ വെച്ചു തന്നെ നേരത്തെ വോട്ട് ചെയ്യാൻ അവസരമൊരുക്കിയിരുന്നു.

വോട്ടെണ്ണൽ ദിനമയ ജൂൺ മൂന്ന് വരെ ബാലറ്റ് പെട്ടികൾ മാഹി ജവഹർലാൽ നെഹ്റു ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ കേന്ദ്രനേയുടെ കാവലിൽ സൂക്ഷിക്കും.

09f63e9f-33b8-4812-845d-4990b861d439

മാഹി എം.എൽ.എ.രമേശ് പറമ്പത്ത്

പള്ളൂർ ആലി സ്കൂളിൽ വോട്ട് രേഖപ്പെടുത്തുന്നു



7e2c2aec-e7a2-49c8-8498-d1c46a376732

മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് മാഹി സി.ഇ.ഭരതൻ സ്കൂളിൽ വോട്ട് ചെയ്യുന്നു

7d4b2149-86bf-4160-ae2e-7ecf10cdc024

പളളൂർ വി.എൻ.പി.ഹയർ സെക്കൻഡറി

സ്കൂളിൽ വോട്ടു ചെയ്യാനെത്തിയവർ.

e56edd7a-4850-45c3-baeb-0013963fd27d-(1)

ഓപ്പൺ വോട്ട് ചെയ്യാനെത്തിയ

ഒരു മുതിർന്ന വനിതാ വോട്ടർ

2d634c80-8159-4f4f-ba33-5f0e7c3caac1

വൈദ്യലിംഗം വൻ ഭൂരിപക്ഷത്തോടെ

ജയിക്കും: രമേശ് പറമ്പത്ത്


മാഹി: മയ്യഴിയെ എക്കാലവും സ്നേഹിച്ചിരുന്ന പുതുച്ചേരിയുടെ ജനപ്രിയ മുഖ്യമന്ത്രിയും എം.പി.യുമായിരുന്ന, മയ്യഴിക്ക് മുഖവുര വേണ്ടാത്ത വി.വൈദ്യ ലിംഗം വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ

പള്ളൂർ ആലി സ്കൂളിൽ വോട്ട് രേഖപ്പെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയ്യഴിയിലെ സ്ത്രീ സമൂഹത്തെയാകെ മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ച എൻ. ഡി. എ. നേതാവ് പി.സി.ജോർജിനുള്ള മറുപടിയാണ് രാജ്യത്തിൻ്റെ ഭാവിഭാഗധേയം നിർണ്ണയിക്കുന്ന മയ്യഴിയിലെമ്പാടുമുള്ള സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി


ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എവാർത്താ ലേഖകരോട് സംസാരിക്കുന്നു

27a77a07-913f-4715-b5d1-ad559336942e_1713550641

സൈക്കിളുമായി അവർ ബൂത്തിലെത്തി


മാഹി: മാഹി സൈക്കിൾ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾ സൈക്കിളുകളിൽ 

ബൂത്തിലെത്തിയത് കൗതുകമായി.

ക്ലബ്ബ് ഭാരവാഹികളായ അഡ്വ.ടി.അശോക് കുമാർ, ശ്രീകുമാർ ഭാനു, വിനയൻ കക്കാടൻ, വിസ്മയ, റിഷബ് എന്നിവരാണ് വോട്ടു ചെയ്യാനെത്തിയത്.


 

capture_1713550869

തെയ്യം കലാകാരൻ

പ്രേമൻ നിര്യാതനായി

ചൊക്ലി 

കുറുന്താളി പീടികക്ക് സമീപം ഇല്ലത്ത് താഴക്കുനിയിൽ പ്രേമൻ 64 വയസ് നിര്യാതനായി. തെയ്യം കലാകാരനാണ്. പരേതരായ കുഞ്ഞിരാമ പണിക്കരുടെയുടെയും ചിരുതൈ കുട്ടിയുടെ മകനാണ്. ഭാര്യ സുജാത പോസ്റ്റ് ഓഫീസ് ജീവനക്കാരി'

സഹോദരങ്ങൾ

പരേതനായ ശശീന്ദ്രൻ Rtd Sl,

ഗണേശൻ പണിക്കർ, (മുൻചൊക്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ ) , ശ്യാമള , അജിത, പ്രകാശൻ

കലാഗ്രാമത്തിൽ ആനോ ചിത്രപ്രദർശനം ഇന്ന് 


മാഹി: നോവലിസ്റ്റ് ജി.ആർ.ഇന്ദുഗോപൻ്റെ ആനോ എന്ന നോവലിന് ചിത്രകാരൻ പ്രശാന്ത് ഒളവിലം ദൃശ്യഭാഷ്യം നൽകിയ രചനകളുടെ

 പ്രദർശനം 20ന് രാവിലെ 10 ന് ആരംഭിക്കും. എം.വി.ദേവൻ ആർട്ട് ഗാലറിയിൽ നോവലിസ്റ്റ് ജി.ആർ. ഇന്ദുഗോപൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ശ്രീനാഥ് ഒളവിലം അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ ഫ്യൂഷനുമുണ്ടാവും.

capture_1713551098

പ്രേമ കുമാരി'അമ്മ നിര്യാതയായി 

തലശ്ശേരി:കോടിയേരി ഇടയിൽപീടികയിൽ വാഴയിൽ ഹൗസിൽ പ്രേമകുമാരി (70) നിര്യാതയായി ഭർത്താവ് : പെരിങ്ങാടിയിലെ മുക്കിച്ചാൻക്കണ്ടി പുരുഷോത്തമൻ (സിപിഎം പെരിങ്ങാടി ബ്രാഞ്ച് മെമ്പർ), മക്കൾ : ദ്വിജ, ബിജീഷ് (ഗൾഫ്), മരുമക്കൾ : ടി.പി. മനേഷ് (സ്റ്റേഷൻ മാസ്റ്റർ റയിൽവേ), ശിൽപ (ചോമ്പാല), സഹോദരങ്ങൾ : എ.പി. ഹരിദാസൻ (യു.എസ്.എ), പുഷ്പ (ചെന്നൈ) പരേതനായ രാജേന്ദ്രൻ. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30 ന് വീട്ട് വളപ്പിൽ.


capture_1713551186

ലില്ലി ഫർണാണ്ടസ് നിര്യാതയായി.

 തലശ്ശേരി :പുന്നോൽ താഴെ വയൽ വിനോദ് ഭവനിൽ ലില്ലി ഫർണാണ്ടസ് (71) നിര്യാതയായി. പഞ്ചായത്ത് റിട്ട. യു.ഡി. ക്ലർക്കായിരുന്നു ഭർത്താവ് :എം. പ്രതാപൻ (സി.പി.ഐ. ടൌൺ ബ്രാഞ്ച് സിക്രട്ടറി)- മക്കൾ: സോന, ഷൈനി, സുജേഷ് (യു.കെ.]. മരുമക്കൾ - ശശികുമാർ (മസ്കറ്റ്), ഷാജി (കൊയിലാണ്ടി

efc3f066-8137-4016-8402-688e50e89ccc

മാഹിയിൽ പോളിങ്ങ് ഗണ്യമായി കുറഞ്ഞു


മാഹി: പുതുച്ചേരിയിലെ ഏക പാർലിമെൻ്റ് സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ മാഹിയിൽ പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞു.പുതുച്ചേരിയുടെ ഇതര ഭാഗങ്ങളായ പുതുച്ചേരി (78.07) കാരിക്കാൻ (75.02)യാം ( 75'.8) ശതമാനം വോട്ടുകൾരേഖപ്പെടുത്തപ്പെട്ടപ്പോൾ, മാഹിയിൽ 65.1 ശതമാനമേ ഉണ്ടായുള്ളൂ. വോട്ടിങ്ങ് ശതമാനം ഉയർത്താൻ ഏതാണ്ട് ഒരു മാസക്കാലമായി ലക്ഷങ്ങൾ ചിലവിച്ച് വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പ്രേരണ നൽകുന്ന വിവിധ തരം

സ്വീപ്പ് പരിപാടികൾ നടത്തിവന്നാരുന്നു. സാക്ഷരതയിലും സംസ്കാരത്തിലും മുന്നിൽ നിൽക്കുന്ന മയ്യഴി മേഖല വോട്ടിങ്ങിൽ ഏറെ പിറകിലായത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥർ മോഡൽ വോട്ടേർസായി പ്രവർത്തിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ്റെ ഉത്തരവുണ്ട്. ഇന്നലെ സർക്കാർ ജീവനക്കാർക്ക് വോട്ടിങ്ങിൽ പങ്കാളികളാവാൻ അവധിയും നൽകിയിരുന്നു.എന്നാൽ ഒട്ടേറെ ഉദ്യോഗസ്ഥർ വോട്ട് പോലും ചെയ്യാതെ ശനി, ഞായർ പതിവ് ലീവടക്കം ഉപയോഗിച്ച് നേരത്തെ തന്നെ മൂന്ന് ദിവസത്തെ വിനോദയാത്രക്ക് സ്ഥലം വിടുകയായിരുന്നു.ഉദ്യോഗസ്ഥർ വോട്ട് ചെയ്തിരിക്കണമെന്ന കർശന നിർദ്ദേശവും മേലധികാരികൾ നൽകിയിരുന്നില്ല'

7444c9b6-0d57-49f6-9bd5-0e0779795790

തലശ്ശേരി ശ്രീരാമ ക്ഷേത്രം വിഷുമഹോത്സവത്തോടനുബന്ധിച്ച് മലയാള കലാഗ്രാമത്തിലെ അഡ്വ.എൻ.കെ. സജ്നയും നർത്തകൻ സുബ്രഹ്മണ്യനും ചേർന്ന വതരിപ്പിച്ച ഭരതനാട്യം

capture_1713548051

ഈങ്ങോളി ഹൗസിൽ സി ഭാസ്കരൻ നിര്യാതനായി.


തലശ്ശേരി:പൊന്ന്യം

 പുല്ലോടി ഈങ്ങോളി ഹൗസിൽ സി ഭാസ്കരൻ (74) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ. ഭാര്യ: പ്രേമവല്ലി (കളക്ഷൻ ഏജന്റ് പൊന്ന്യം ബേങ്ക്). മക്കൾ: ബിനീഷ്, വിനൂപ. മരുമക്കൾ: ബിജില, ശ്രീജിത്ത്‌ (മാഹി). സഹോദരങ്ങൾ: രവീന്ദ്രൻ, സുരേന്ദ്രൻ, കമല, സതി, വിമല, പ്രേമ.

boby
mannan-2
ccb29579-0254-43bf-a3dc-61c3b3f3df59
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal