എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജ തലശേരി മണ്ഡലത്തിൽ പര്യടനം നടത്തി.

എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജ തലശേരി മണ്ഡലത്തിൽ പര്യടനം നടത്തി.
എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജ തലശേരി മണ്ഡലത്തിൽ പര്യടനം നടത്തി.
Share  
2024 Apr 13, 12:40 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജ തലശേരി മണ്ഡലത്തിൽ പര്യടനം നടത്തി.

അരയാക്കൂലിൽ നിന്നാരംഭിച്ച്‌ 15 കേന്ദ്രത്തിലെ സ്വീകരണത്തിന്‌ ശേഷം രാത്രി മനേക്കരയിൽ സമാപിച്ചു. ബാന്റ്‌–-ചെണ്ടമേളത്തോടെ നൃത്തവേഷമണിഞ്ഞ കുട്ടികളും ഫ്‌ളാഷ്‌മോബുമായി ഉത്സവാന്തരീക്ഷത്തിലായിരുന്നു വരവേൽപ്‌. വൻജനാവലി ഓരോ സ്വീകരണ കേന്ദ്രത്തിലും തടിച്ചുകൂടി. എൽഡിഎഫ്‌ നേതാക്കളായ കാരായിരാജൻ, സിപി ഷൈജൻ, എം സി പവിത്രൻ, കെ കെ പവിത്രൻ, സി കെ രമേശൻ, അഡ്വ എം എസ്‌ നിഷാദ്‌, കെ സന്തോഷ്‌, സത്യൻ , മുഹമ്മദ്‌ അഫ്‌സൽ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ടിപി ശ്രീധരൻ, എ രമേഷ്‌ബാബു, എം മഹേഷ്‌കുമാർ, എം ബാലൻ, എ കെ രമ്യ, പി വി സച്ചിൻ, സി കെ ഷജിത്ത്‌, നാരായണൻ വെള്ളൊറ , മുഹമ്മദ്‌ഫാസിൽ, കെ കെ ജയപ്രകാശ്‌, പി പി പ്രഗീഷ്‌ എന്നിവർ സംസാരിച്ചു .

എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജക്ക് ഇല്ലിക്കുന്ന് ചിറമ്മലിൽ നൽകിയ സ്വീകരണം

പാനൂരിലെ ബോംബ് സ്ഫോടനം 5 പേരുടെജാമ്യ ഹരജി 16 ലേക്ക് മാറ്റി


തലശേരി: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ പൊട്ടിതെറിച്ച് ഒരാൾ മരിക്കുകയും മൂന്നോളം പേർക്ക് പരിക്കേൽക്കാനിടയാവുകയും ചെയ്തുവെന്ന കേസിൽ അഞ്ച് പേർ നൽകിയ ജാമ്യ ഹരജി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഏപ്രിൽ 16ന് പരിഗണിക്കും.

കേസിലെ മൂന്ന് മുതൽ ഏഴ് വരെ പ്രതികളായ ചെണ്ടയാട് സ്വദേശി ഒ. കെ.അരുൺ (27) കൊളവല്ലൂരിലെ എ. പി.സബിൻ ലാൽ ( 27 )കിഴക്കെ യിൽ കെ. അതുൽ (27 ) ചെറുപറമ്പിലെ സി. സായൂജ് ( 26 ) പി.വി.അമൽ ബാബു (27)എന്നിവരാണ് അഡ്വ. കെ.പ്രദ്യു മുഖേനയാണ് ജാമ്യ ഹരജി ഫയൽ ചെയ്തത്. ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഇവർക്ക് ഒരു പങ്കുമില്ലെന്നും, സംഭവം കേട്ടറിഞ്ഞ് അവിടെ എത്തിയവരെയാണ് പൊലീസ് കേസിൽ ഉൾപ്പെടുത്തിയതെന്നുമാണ് ഹരജിയിൽ പറയുന്നത്.

സ്റ്റീൽ ബോംബ് നിർമ്മിക്കാൻ ചോറ്റ് പാത്രം പോലുള്ള സ്റ്റീൽ പാത്രം വാങ്ങി നൽകിയത് സബിൻ ലാൽആണെന്നും, അമൽ ബാബു ഗൂഡാലോചനയിൽ പങ്കെടുത്തു വെന്നുമാണ് പോലീസ് നിഗമനം. മറ്റുള്ള പ്രതികൾ നടത്തിയ കുറ്റകൃത്യങ്ങൾ പൊലീസ് റിമാണ്ട് റിപ്പോർട്ടിൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വിഷുമഹോത്സവത്തിന്

ഇന്ന് കൊടിയേറും


തലശ്ശേരി: പുരാതന പ്രസിഡമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷുമഹോത്സത്തിന് ഇന്ന് രാത്രി 8 നും 8.30 നും ഇടയിൽ കൊടിയേറും 9 മണി മുതൽ കലാമണ്ഡലം ഹരിഗോവിന്ദൻ്റെ തായമ്പക .14 ന് പുലർച്ചെ 3 മണിക്ക് വിഷുക്കണി / സ്വാമി ദർശനം/ വിഷു കൈനീട്ടം. എന്നിവയുണ്ടായി. വിവിധ ദിവസങ്ങളിലായി കാഴ്ചശീവേലി, ഓട്ടൻതുളളൽ നൃത്തനൃത്യങ്ങൾ, ഉത്സവ എഴുന്നള്ളത്ത്, ഭജനം, തിരുവാതിര, മോതിരം വെച്ച് തൊഴൽ ,കഥകളി, അടിയറ വരവ്' വിളക്കിനെഴുന്നള്ളത്ത്, കളമെഴുത്തുംപാട്ടും, ഭക്തിഗാനസുധ, പളളിവേട്ട, ആറാട്ട്, കൊടിയിറക്കൽ, ആറാട്ട് സദ്യ എന്നിവ ഉണ്ടായിരിക്കും.

[9:25 pm, 12/4/2024] PURUSHU. chalakkara പുരുഷു ചാലക്കര: അജ്ഞാത സ്ത്രീയുടെ മൃതദ്ദേഹം കണ്ടെത്തി 


മാഹി: റെയിൽവേ സ്റ്റേഷൻ റോഡിൽ അതിർത്തിക്കടുത്ത് സി കെ സർവ്വീസ് സ്റ്റേഷന് എതിർഭാഗത്തെ ആളൊഴിഞ്ഞ പറമ്പിൽ ഏകദേശം അറുപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

ഇന്നലെ ഉച്ചയോടെയാണ് മൃതദേഹത്തിന് കണ്ടത്

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്

ചോമ്പാല പോലീസ് സ്ഥലത്തെത്തി

മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

നാടോടി സ്ത്രീയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

ടി.എം.സി. നമ്പർ പ്രശ്നത്തിൽ ഓട്ടോ റിക്ഷാ ഡ്രൈവർക്ക് മർദ്ദനമേറ്റു.


തലശ്ശേരി:നഗരത്തിലെ ജൂബിലി റോഡിലുള്ള ഡൌൺ ടൌൺ മാൾ പാർക്കിംഗ് സ്ഥലത്ത്  യാത്രക്കാരെ കാത്തിരിക്കുന്നതിനിടയിൽ ഓട്ടോ റിക്ഷാ ഡ്രൈവർ ആക്രമിക്കപ്പെട്ടു. കെ.എൽ. 58 സെഡ്. 7092ഓട്ടോ ഡ്രൈവർ ചൊക്ലിയിലെ ശ്രീരാഗത്തിൽ കെ.ഷിജിനി നെ (33) വണ്ടിയിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. മുഖത്ത് കൈമടക്കി കൂത്തുകയും നാഭിക്ക് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. അക്രമിക്കപ്പെട്ട ഷിജിൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നേടി. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മറ്റൊരു ഓട്ടോ ഡ്രൈവറായ എടക്കാട് പോലീസ് സ്റ്റേഷനടുത്ത ഇംതിയാസാണ് തന്നെ ആക്രമിച്ചതെന്ന് ഷിജിൻ പറഞ്ഞു. ടി.എം.സി. നമ്പറില്ലാതെ ഇയാൾ നഗരത്തിൽ പാർക്ക് ചെയ്ത് ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസം മുൻപെ തർക്കമുണ്ടായിരുന്നുവത്രെ. ഈ വൈരാഗ്യത്തിലാണ് ഇംതിയാസ് ജോലിക്കിടയിൽ തന്നെ മർദിച്ചതെന്ന് ഷിജിൻ പറഞ്ഞു. തലശ്ശേരി പൊലീസിലും പരാതി നൽകി.- ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു യൂനിയൻ അംഗമാണ് ഷിജിൻ.

ഓട്ടോ ഇടിച്ച് റെയിൽവെ ഗേറ്റ് തകർന്നു


തലശ്ശേരി:കൊടുവള്ളി റെയിൽവേ ഗേറ്റ് ഓട്ടോ ഇടിച്ച് തകരാറിലായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം.അറ്റകുറ്റ പ്രവൃത്തികൾക്ക് ശേഷം ഉച്ചയ്ക്ക് 2.30 ഓടെഇത് വഴിയുള്ള വാഹനഗതാഗതം പുനസ്ഥാപിച്ചത് 

 ഇല്ലിക്കുന്ന് ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോ ട്രെയിൻ കടന്ന് പോകുന്നതിനായിഗേറ്റ് അടക്കുന്നതിനിടെ , മറുഭാഗത്ത് കടക്കാൻ ശ്രമിക്കുമ്പോൾ ഗേറ്റിലിടിക്കുകയായിരുന്നു ഇതോടെ ഗേറ്റ് ലോക്കായി. ഇത് വഴിയുള്ള വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും പിന്നീട് വഴി തിരിച്ച് വിടുകയുമായിരുന്നു. ട്രെയിൻ കടന്ന് പോകുന്നതിനാൽ ഗേറ്റ് അടക്കുമ്പോൾ വാഹനങ്ങൾ ധൃതിപ്പെട്ട് മറുഭാഗത്ത് കടക്കാൻ ശ്രമിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നതായി പരാതിയുണ്ട്.

വ്യാപാര ബന്ദ് പിൻവലിച്ചു

മാഹി:ഈ മാസം 16 ന് നടത്താനിരുന്ന വ്യാപാര ബന്ദു൦ ധർണ്ണയും പിൻവലിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് മാഹി റീജിയണൽ അഡ്മിനിസ്ട്രറ്റർ നടത്തിയ യോഗത്തിൽ വ്യാപാര ബന്ദിൻ്റെ പാശ്ചാത്തലത്തെ കുറിച്ച് ചർച്ചചെയ്യുകയും,  ലോകസഭാ തിരഞ്ഞെടുപ്പിന്ശേഷം പുതിയ കമ്മീഷണറെ  നിയമിക്കാമെന്നും  വ്യാപാരികൾക്ക് നൽകേണ്ട ലൈസൻസുകൾ ഉടൻ നൽകാമെന്നും . വ്യാപാരികളിൽ നിന്നും ഈടാക്കുന്ന ഭാരിച്ച യൂസർഫീയുടെ കാര്യങ്ങളും മറ്റു വ്യാപാരികളുടെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിന് ശേഷം എം . എൽ. എ യുടെ  സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്തു പരിഹരിക്കാമെന്നും  ഉറപ്പുനിൽകി

 . 

യോഗത്തിൽ ഏകോപനസമിതി ചേയർമാൻ കെ.കെ. അനിൽകുമാർ,  ജനറൽസെക്രട്ടറി ഷാജുകാനം  ഡെപ്യൂട്ടി തഹസിൽദാർ  മനോജ്  വളവിൽ, മുൻസിപാലിറ്റി അധികൃതർ '.സുപ്രണ്ട് പി. പ്രവീൺകുമാർ , പിപ്രശാന്ത് എന്നിവരും പങ്കെടുത്തു.

ഉത്തര മേഖലാ അന്തർ ജില്ലാ ടൂർണമെന്റ്

 : മലപ്പുറം 136 റൺസിന് ഓൾഔട്ട്


തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പതിനാറ് വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ലാ ടൂർണമെന്റിലെ ആദ്യ ദ്വിദിന മൽസരത്തിൽ കാസർകോടിനെതിരെ മലപ്പുറം ആദ്യ ഇന്നിങ്ങ്സിൽ 64.3 ഓവറിൽ 136 റൺസിന് ഓൾഔട്ടായി. മലപ്പുറത്തിന് വേണ്ടി എ.പി.ദേവനാരായൺ 31 റൺസടുത്തു.കാസർകോടിന് വേണ്ടി സി.ഇഷാൻ 32 റൺസിന് 4 വിക്കറ്റും ഇഷാൻ സാജു 36 റൺസിന് 4 വിക്കറ്റും വീഴ്ത്തി. മറുപടിയായി ആദ്യ ദിനം കളി നിർത്തുമ്പോൾ കാസർകോട് 23 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലാണ്. കാസർകോടിന് വേണ്ടി അഹമ്മദ് ഷബിൻ പുറത്താകാതെ 31 റൺസെടുത്തു.മലപ്പുറത്തിന് വേണ്ടി ബി.ഷിവദേവ് 16 റൺസിന് 2 വിക്കറ്റ് വീഴ്ത്തി. 

രാവിലെ ടൂർണമെന്റ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.സി.എം ഫിജാസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.പി.അനസ് അദ്ധ്യക്ഷത വഹിച്ചു.

ഭാരത് റൈസ് വിതരണം തടഞ്ഞു 


മാഹി:സാധാരണക്കാരന് കുറഞ്ഞ നിരക്കിൽ അരി എന്ന ലക്ഷ്യത്തോടു കൂടി കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഭാരത് റൈസ്' അരി വിതരണം തടഞ്ഞു.ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 8. മണി മുതൽ 11മണി വരെപള്ളൂർ ഇരട്ടപ്പിലാക്കൂൽ പുത്തനമ്പലത്തിന് സമീപത്ത് വെച്ചായിരുന്നു വിതരണം നടത്തേണ്ടിയിരുന്നത്.10 കിലോ അരിക്ക് 290 രൂപയാണ് വില.

റേഷൻ കാർഡ് മറ്റ് തിരിച്ചറിയൽ കാർഡുകളോ ഒന്നും തന്നെ ആവശ്യമില്ലാതെയായിരുന്നു വിതരണം നിശ്ചയിച്ചിരുന്നത്.

b394d0b8-bee5-40ab-923f-1cda9e3b6887

പുവ്വനാറമ്മൽ പറമ്പത്ത് ആയിശ ഹജ്ജൂമ്മ


മാഹി: ഈസ്റ്റ് പള്ളൂർ മങ്ങാട് ജുമാമസ്ജിദിന്ന് സമീപം മാടക്കുനിയിൽ താമസിക്കും പുവ്വനാറ മ്മൽ പറമ്പത്ത് ആയിശ ഹജ്ജൂമ്മ(80) ന്യര്യാതയായി. 

പരേതരായ കൊഞ്ചൻറ വിട മമ്മുട്ടിയുടെയും പുവ്വനാറമ്മൽ കുഞ്ഞാമിയുടെയും മകളാണ്. 

ഭർതാവ്: മഹമുദ് ഹാജി. 

മക്കൾ: നാസർ(അഹമ്മദാബാദ്), റഹിം(അജ്മാ ൻ), റാഷിദ്(അജ്മാൻ), സുഹറ,റഹ്മത്ത്, ഹസീന പരേതയായ സൈബു.

ജമാതാക്കൾ: എംകെ. യുസഫ്, അബുട്ടി, ശറഫു ദ്ദീൻ(ദുബൈ), പരേതനായ ചൊവ്വാൽ കുഞ്ഞഹ മ്മദ്, അസ്മ(ഗ്രാമത്തി), ശബാന(മുക്കാളി), അർ ഷിദ(ഒലിപ്പിൽ).

ef67c72f-3c83-48d2-8361-e4fa23d80a01

തട്ടാന്റവിട റഷീദ് (58) നിര്യാതനായി.


ന്യൂമാഹി:പെരിങ്ങാടിവയലക്കണ്ടി മസ്ജിദിന്റെ സമീപമുള്ള തട്ടാന്റവിട റഷീദ് (58) നിര്യാതനായി.

പരേതരായ മൈതാനിന്റവിട കുട്ട്യാലി ഹാജിയുടേയും തട്ടാന്റവിട നബീസ്സയുടേയും മകനാണ്.

ഭാര്യ: റസിയ ചെറിയാണ്ടി.

മക്കൾ: റാജിബ, രാശിഫ്, റാമിസ്, റിഷിൽ.

 ജാമാതാവ്: സഹീർ.

സഹോദരങ്ങൾ: ഹാജിറ, നിജാസ്, സഹീദ്.

capture

യു.പി. കുഞ്ഞാപ്പു

നിര്യാതനായി


ചൊക്ലി കാഞ്ഞിരത്തിൻ

കീഴിലെ ഉണ്ണിയാമ്പറ്റേമ്മ

ൽ യു.പി. കുഞ്ഞാപ്പു

(90 ) നിര്യാതനായി)


പരേതരായ കുഞ്ഞിക്ക

ണ്ണൻ്റെയും നുറുമ്പിൻ്റെയും

മകനാണ്.

ഭാര്യ: പാലോത്ത് ജാനു

മക്കൾ:

പുഷ്പജ, സിറോഷ് (സെയിൽസ്മേൻ നിറപറ )

സുമേഷ് ( പോണ്ടി ടൈൽ

സ്)

മരുമക്കൾ:

പുരുഷോത്തമൻ (ഗ്രാമ

ത്തി) രമ്യ ( ഒളവിലം യു പി

സ്കൂൾ ടീച്ചർ

റിൻസി (കൈനാട്ടി)

സഹോദരങ്ങൾ:

പരേതരായ കൃഷ്ണൻ,

മന്ദി, നാണി ,നാണു

ശവസംസ്ക്കാരം 

ഇന്ന് (13 04.2024 ) ന്

വീട്ടുപരിസരത്ത്

അജ്ഞാത സ്ത്രീയുടെ

 മൃതദ്ദേഹം കണ്ടെത്തി 


മാഹി: റെയിൽവേ സ്റ്റേഷൻ റോഡിൽ അതിർത്തിക്കടുത്ത് സി കെ സർവ്വീസ് സ്റ്റേഷന് എതിർഭാഗത്തെ ആളൊഴിഞ്ഞ പറമ്പിൽ ഏകദേശം അറുപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

ഇന്നലെ ഉച്ചയോടെയാണ് മൃതദേഹത്തിന് കണ്ടത്

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്

ചോമ്പാല പോലീസ് സ്ഥലത്തെത്തി

മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

നാടോടി സ്ത്രീയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

വിഷുമഹോത്സവത്തിന് ഇന്ന് കൊടിയേറും


തലശ്ശേരി: പുരാതന പ്രസിഡമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷുമഹോത്സത്തിന് ഇന്ന് രാത്രി 8 നും 8.30 നും ഇടയിൽ കൊടിയേറും 9 മണി മുതൽ കലാമണ്ഡലം ഹരിഗോവിന്ദൻ്റെ തായമ്പക .14 ന് പുലർച്ചെ 3 മണിക്ക് വിഷുക്കണി / സ്വാമി ദർശനം/ വിഷു കൈനീട്ടം. എന്നിവയുണ്ടായി. വിവിധ ദിവസങ്ങളിലായി കാഴ്ചശീവേലി, ഓട്ടൻതുളളൽ നൃത്തനൃത്യങ്ങൾ, ഉത്സവ എഴുന്നള്ളത്ത്, ഭജനം, തിരുവാതിര, മോതിരം വെച്ച് തൊഴൽ ,കഥകളി, അടിയറ വരവ്' വിളക്കിനെഴുന്നള്ളത്ത്, കളമെഴുത്തുംപാട്ടും, ഭക്തിഗാനസുധ, പളളിവേട്ട, ആറാട്ട്, കൊടിയിറക്കൽ, ആറാട്ട് സദ്യ എന്നിവ ഉണ്ടായിരിക്കും.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal