അയൽപക്കത്ത് തെരഞ്ഞെടുപ്പ്: ഫ്രഞ്ചു മയ്യഴിക്കാർക്ക് അത്ഭുതം : ചാലക്കര പുരുഷു

അയൽപക്കത്ത് തെരഞ്ഞെടുപ്പ്: ഫ്രഞ്ചു മയ്യഴിക്കാർക്ക് അത്ഭുതം : ചാലക്കര പുരുഷു
അയൽപക്കത്ത് തെരഞ്ഞെടുപ്പ്: ഫ്രഞ്ചു മയ്യഴിക്കാർക്ക് അത്ഭുതം : ചാലക്കര പുരുഷു
Share  
പുരുഷു ചാലക്കര എഴുത്ത്

പുരുഷു ചാലക്കര

2024 Apr 11, 11:56 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തലശ്ശേരി: മദിരാശി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന മലബാറിലേയും, ഫ്രഞ്ച് കോളനിയായിരുന്ന മയ്യഴിയിലെയും ആദ്യത്തെ രഞ്ഞെടുപ്പിൻ്റെ വിശേഷങ്ങൾ

86 കാരനായ ചെറുകല്ലായിലെ മേച്ചേരി രാഘവൻ ഇന്നലെയെന്ന പോലെ ഓർക്കുന്നു.


1952 ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യതെരഞ്ഞെടുപ്പ് നടക്കുമ്പോൾ മയ്യഴി ഫ്രഞ്ചുകാരുടെ ഭരണത്തിൽ തന്നെയായിരുന്നു.


അത് മയ്യഴിക്കാർക്ക് ഒരത്ഭുതമായിരുന്നു. കോൺഗ്രസ്സിൽ നിന്ന് തെറ്റിപ്പിരിഞ്ഞ കിസാൻ മസ്ദൂർ പ്രജാപാർടിയും, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയും ഐക്യമുന്നണിയെന്ന നിലയിലാണ് മത്സരിച്ചത്.

തലശ്ശേരി പാർലിമെൻ്ററി നിയോജക മണ്ഡലത്തിൽ പി.കുഞ്ഞിരാമൻ വക്കീലിനെ പരാജയപ്പെടുത്തി നെട്ടൂർ പി.ദാമോദരനും, കണ്ണൂരിൽ നിന്ന് സംസ്ഥാന കോൺഗ്രസ്സ് പ്രസിഡണ്ട് സി.കെ.ഗോവിന്ദൻ നായരെ തോൽപ്പിച്ച് സഖാവ് എ.കെ.ജി യും തെരഞ്ഞെടുക്കപ്പെട്ടു.ഇതോടൊപ്പം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ കെ പി രാഘവൻ നായരെ (കോൺ ) തോൽപ്പിച്ച് സഖാവ് സിഎച്ച്.കണാരനാണ് വിജയിച്ചത്.


മെഗാ ഫോൺ ഉപയോഗിച്ച് കവലകൾ തോറും പ്രചാരണം നടത്തുന്നതോടൊപ്പം, മാഹി പാലം മുതൽ പെരിങ്ങത്തൂർ കടവ് വരെ മഹാത്മാ സർവ്വീസ് ബോട്ടിലും പ്രചരണം നടത്തുക പതിവാണ്. 'നീലം കൊണ്ടുള്ള ചുമരെഴുത്താണ് പ്രധാനം.

തെരഞ്ഞെടുപ്പ് 

യോഗങ്ങളിൽ നാടകങ്ങൾ ഹാസ്യ കലാപ്രകടനങ്ങൾ, തമിഴ് പാരഡിഗാനങ്ങൾ എന്നിവയിലൂടെയാണ് വോട്ടർമാരെ ആകർഷിച്ചിരുന്നത്.

സി.എച്ച്.കണാരൻ ജയിച്ചത് മദിരാശി നിയമസഭയിലേക്കായിരുന്നു. വി.ആർ.കൃഷ്ണയ്യർ, കെ.പി.ഗോപാലൻ, ടി.സി.നാരായണൻ നമ്പ്യാർ, കല്ലറോത്ത് മാധവൽനമ്പ്യാർ, പി.കെ.ഗോപാലകൃഷ്ണൻ, പി.കുഞ്ഞൻ തുടങ്ങി മലബാറിൽ നിന്ന് എട്ട് കമ്മ്യൂണിസ്റ്റുകാരാണ് അന്ന് മദിരാശി' നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

1955 ൽ ആദ്യമായി പുതുച്ചേരി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഫ്രഞ്ച് അനുകൂല സംഘടനയായ എഫ്.എൻ.ഡി.യും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയും ചേർന്ന് ജനമുന്നണി എന്ന പേരിലാണ് മത്സരിച്ചത്.


പുതുച്ചേരിയിലെ കമ്യൂണിസ്റ്റ് നേതാവ് വി.സുബ്ബയ്യ മാഹിയിലെത്തിയാണ് ജന മുന്നണിക്ക് രൂപം നൽകിയത്.

മാഹിയിലെ മൂന്ന് അസംബ്ലി സീറ്റുകളിലേക്കും പന്ത്രണ്ട് മുൻസിപ്പാൽ സീറ്റിലേക്കും മത്സരം നടന്നു. അസംബ്ലിയിൽ രണ്ടെണ്ണം ജനമുന്നണിയും ഒന്ന് കോൺഗ്രസ്സും നേടി. മുൻ സിപ്പാലിറ്റിയിൽ ഏഴെണ്ണം ജനമുന്നണിയും, മൂന്നെണ്ണം കോൺഗ്രസ്സും രണ്ടെണ്ണം മഹാജനസഭയും നേടി.


പുതുച്ചേരി മന്ത്രിസഭാ രൂപീകരണത്തിന് തൊട്ട് മുമ്പ് എഫ്.എൻ.ഡി നേതാവ് എഡ്വേർഡ് ഗു ബേർ കോൺഗ്രസ്സിലേക്ക് കൂറുമാറുകയും, അതിൻ്റെ ചുവട് പിടിച്ച് മാഹിയിലെ വി.എൻ.പുരുഷോത്തമനും കോൺഗ്രസ്സിലെത്തി. ജനമുന്നണി ശിഥിലമായതോടെ മാഹി നഗരസഭാ ഭരണം കോൺഗ്രസ്സിന് വീണു കിട്ടുകയായിരുന്നു


ഐക്യമുന്നണി ,റഷ്യൻ എലിക്കെണി' എന്നായിരുന്നു

കോൺഗ്രസ്സുകാർ വിളിച്ചിരുന്ന ഒരു മുദ്രാവാക്യം.1955 ലെ മയ്യഴി തെരഞ്ഞെടുപ്പിൽ മഹാജനസഭക്കെതിരെ കോൺഗ്രസ്സ് വിളിച്ച മറ്റൊരു മുദ്രാവാക്യം' 48 ൽ കൊള്ളയടിച്ച മുറിയൻ കൈക്ക് വോട്ടില്ല എന്നാണ്. അന്ന് മഹാജനസഭയുടെ ചിഹ്നമായിരുന്ന 'കൈപ്പത്തി ' ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ഔദ്യോഗിക ചിഹ്നമാണിന്ന്.


പന്തക്കലിൽ നിന്ന് വി.എൻ.പുരുഷോത്തമനും, ചാലക്കരയിൽ നിന്ന് മുച്ചിക്കൽ പത്മനാഭനും, മാഹിയിൽ നിന്ന് സി.ഇ.ഭരതനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.സി.ഇ.ഭരതൻ പുതുച്ചേരി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയുമായി.

ചെറുകല്ലായിലെ ഫ്രഞ്ച്കാരുടെ പട്ടാള താവളമായിരുന്ന സ്ഥലത്ത് വെച്ചാണ് വിമോചന പോരാളികളായ രണ്ട് കമ്യൂണിസ്റ്റുകാർ 1954 ഏപ്രിൽ 26ന് അർദ്ധരാത്രി ഫ്രഞ്ചുകാരുടെ വെടിയേറ്റ് മരിച്ചത്.

ഈ സ്ഥലത്താണ് സി.ഇ.ഭരതൻ മന്ത്രിയായിരുന്നപ്പോൾ സ്കൂൾ നിർമ്മിച്ചത്.


അന്ന് ഈ ഏകാദ്ധ്യാപക സ്കൂളിന് രക്തസാക്ഷികളായിരുന്ന അച്ചുതൻ്റേയും അനന്തൻ്റേയും പേരാണ് നൽകിയിരുന്നത്.

മാഹിയിലെ ഏക വൻകിട വ്യവസായ സ്ഥാപനമായ പള്ളൂരിലെ സ്പിന്നിങ്ങ് മിൽ കൊണ്ടുവരുന്നതിലും, സി.ഇ.ഭരതനാണ് മുൻകൈയ്യെടുത്തത്.


അക്കാലത്ത് കേരളത്തിൽ 'പശപച്ചരി' റേഷൻ കടകളിലൂടെ നൽകിയിരുന്നപ്പോൾ, മാഹിയിൽ കാരിക്കലിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന മുത്തുച്ചമ്പ എന്ന ഒന്നാം തരം അരി, ഒരാൾക്ക് പന്ത്രണ്ട് ഔൺസ് വീതം നൽകിയിരുന്നത്. ഇന്ന് മാഹിയിൽ റേഷൻ കടകൾ തന്നെ ഇല്ലാതായി.

മൂന്ന് അസംബ്ലി മണ്ഡലമുണ്ടായിരുന്ന മാഹിയിൽ ഇപ്പോൾ ഒന്ന് മാത്രമായി.12നഗരസഭാ കൗൺസിലർമാർ പിന്നീട് 15 ആവുകയും ഒടുവിൽ പത്തായി ചുരുങ്ങുകയും ചെയ്തു.



ചിത്രവിവരണം:മേച്ചേരി രാഘവൻ

new_14_21-copy-(1)-(2)
99e9e095-5039-403c-816a-90490f405330-(1)

പടക്കത്തിനൊപ്പം

ചൈനീസ് കൊന്നയും

വിപണി കൈയ്യടക്കുന്നു.


തലശ്ശേരി: കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഡിസമ്പറിൽ തന്നെ പൂത്തൊഴിഞ്ഞ കൊന്ന പൂമരങ്ങൾ വിഷുവിന് കണിയൊരുക്കാൻ പൂക്കളില്ലാതെ കഴിയുമ്പോൾ,

വിഷുവിനെ വരവേല്‍ക്കാൻ കൃത്രിമ കൊന്ന പൂക്കളെത്തി. ഒറിജിനലിനെ വെല്ലുന്ന ഇവയ്ക്ക് വൻ ഡിമാൻഡ് ആണ് കടകളിപ്പോള്‍.

 ഇതര സംസ്ഥാനങ്ങളിൽ നിന്നും ചൈനയിൽ നിന്നു മടക്കമെത്തിയ പലതരം കൊന്ന പൂക്കൾ കാണികളെ മാടി വിളിക്കുകയാണ്

നമ്മുടെ നാട്ടില്‍ കൊന്നപ്പൂ പൂക്കുന്നതിന് മുൻപേ ചൈനക്കാരന്റെ ഫാക്ടറിയില്‍ കൊന്നപ്പൂക്കള്‍ വിരിഞ്ഞു കഴിഞ്ഞിരുന്നു. ചൈനീസ്പടക്കങ്ങൾക്കൊപ്പം, ചൈനീസ് കൊന്നയും വിഷുവിന് ആഘോഷ പൊലിമയേകും.

 വേനല്‍ അവധിക്കാലത്ത് കൊന്നപ്പൂവും, കണ്ണി മണ്ടയും പറിച്ചു വില്‍പ്പന നടത്തി പോക്കറ്റ് മണിയുണ്ടാക്കുന്ന കുട്ടികള്‍ക്ക് ഇതൊരു വയറ്റത്തടിയായി മാറിയിരിക്കുകയാണ്



ചിത്രവിവരണം: കടവരാന്തയിൽ പുത്തുലഞ്ഞ കൊന്നക്കുലകൾ

images-(3)
wer

ഗർഭസ്ഥ ശിശുവിന്റെ മരണം തളർത്തിയ നൌഷാദ്- സാഹിറ ദമ്പതികൾ പെരുന്നാൾ ദിവസവും ആശുപത്രി വിട്ടില്ല


തലശ്ശേരി:ഗർഭസ്ഥ ശിശുവിന്റെ മരണം ഉളവാക്കിയ തളർച്ചയിൽ  സ്വകാര്യ ആശുപത്രിയിൽ സമരം തുടരുന്ന നൌഷാദ്- സാഹിറ ദമ്പതികൾ പെരുന്നാൾദിവസവും ആശുപത്രി വിട്ടില്ല. 

കായ്യത്ത് റോഡ് മിഷ്യൻ ആശുപത്രിയിലെ 404ാം നമ്പർ മുറിയിൽ നീതിക്കായുള്ള സമരത്തിലാണിരുവരും. 


പ്രസവിക്കാൻ ദിവസങ്ങൾ മാത്രമിരിക്കെ കുഞ്ഞ് മരിച്ചത്ചികിത്സിച്ച ഡോക്ടർമാരുടെ അനാസ്ഥ കാരണമാണെന്നും പ്രസ്തുത ഡോക്ടർമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് ദമ്പതികളുടെ ആവശ്യം - 

ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും, സംഭവം കഴിഞ്ഞ് മൂന്നാഴ്ച തികയാറായിട്ടും നിയമപാലകർ മിണ്ടുന്നില്ല. നീതി കിട്ടും വരെ സമരം തുടരുമെന്നും ' ആശുപത്രിയിൽ നിന്ന് പോവില്ലെന്നും നൌഷാദ് പറയുന്നു. 


2014ലാണ് നൌഷാദുംസാഹിറ യും വിവാഹിതരായത്. വർങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ സാഹിറ ഗർഭിണിയായെങ്കിലും ചികിത്സക്കിടയിൽ ഒമ്പത് മാസത്തെ പൂർണ്ണ വളർച്ചയെത്തിയ  ശിശു ഇക്കഴിഞ്ഞ മാർച്ച് 19 ന് ഗർഭപാത്രത്തിൽ മരണപ്പെടുകയായിരുന്നു.


 മരിക്കാനിടയായത് മിഷ്യൻ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റ്, ഡോക്ടർ വേണുഗോപാലിന്റെയും സ്കാനിങ്ങ് ചുമതലയുള്ള ഡോക്ടർസൈയിദ് ഫൈസലിന്റെയും ചികിത്സയിലുള്ള അശ്രദ്ധ കാരണമാണെന്നുമാണ് പിതാവ് ഗോപാല പേട്ട കൊക്കപ്പുറം അൽ നൌഗറിൽ പി.വി.നൌഷാദ് ആരോപിച്ചത്..പക്ഷേ ആശുപത്രിയും ഡോക്ടർമാരും ഇത് നിഷേധിക്കുന്നു. 


ഇക്കഴിഞ്ഞ മാർച്ച് 23 ന് തന്നെ സാഹിറയെ ഡിസ്ചാർജ് ചെയ്തിരുന്നു. അവർ മുറി വിട്ടു പോയില്ല. അതിനാൽ തങ്ങൾക്ക് മറ്റ് ഉത്തരവാദിത്വങ്ങൾ ഇല്ലെന്ന നിലപാടിലാണ് ആശുപത്രിയുള്ളത്. ഓപറേഷന് ശേഷം സാഹിറയ്ക്ക് ഇടക്കിടെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. വയറിൽ തുന്നിക്കെട്ടിയ ഭാഗത്ത് കഠിന വേദന അനുഭവപ്പെടുന്നു .


 ഇതറിയിച്ചിട്ടും ഡ്യൂട്ടി ഡോക്ടർ പരിശോധിക്കാൻ കൂട്ടാക്കിയില്ലത്രെ- ഒടുവിൽ പൊലീസ് സഹായം തേടി. അവർ ആശുപത്രിയിലെത്തി ആവശ്യപ്പെട്ടതിനാൽ തൽക്കാലം മരുന്ന് നൽകി.

 ഏറ്റവും ഒടുവിലായി പെരുന്നാൾ തലേന്ന് ഇവർ കഴിയുന്ന മുറിയിലേക്കുള്ള വൈദ്യുതി ബന്ധം ആശുപത്രിക്കാർ വിഛേ ദിച്ചു. വെളിച്ചവും ഫാനുമില്ലാതെ ദുരിതത്തിലായ ദമ്പതികൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ഇടപെട്ടതോടെ ഇവരുടെ മുറിയിലേക്കുള്ള വൈദ്യുതി പുന:സ്ഥാപിക്കുകയായിരുന്നു

അഭിഭാഷകർ

മെയ് 31വരെ  കോടതിക്കുള്ളിൽ 

കറുത്ത കോട്ടും ഗൌണും ധരിക്കേണ്ട 


തലശ്ശേരി: കൊടുംചൂടിൽ നാട് ഞെരിപിരി കൊള്ളുമ്പോൾ അഭിഭാഷക സമൂഹത്തിന് ഹൈക്കോടതിയിൽ നിന്നും ആശ്വാസ വാർത്തയെത്തി.. ചൂടിന്റെ കാഠിന്യം കൂട്ടുന്ന കറുത്ത കോട്ടും ഗൌണും മേയ് 31 വരെ ധരിക്കേണ്ടതില്ലെന്നാണ്ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ ഉത്തരവ്. ഹൈക്കോടതിയിൽ ഹാജരാവുന്ന അഭിഭാഷകർ കറുത്ത ഗൌൺ ധരിക്കണമെന്നില്ല.-ജില്ലാ കോടതികളിൽ ഹാജരാവുന്ന അഭിഭാഷകർ വെളുത്ത ഷർട്ടും കോളർ ബാന്റുംധരിച്ചാൽ മതി. കോട്ടും ഗൌണും നിർബന്ധമില്ല. ചൂടുകാലത്ത് കറുത്ത കോട്ടും ഗൌണും ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ചർച്ചയാവുന്നതിനിടയിൽ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് ഹൈക്കോടതിയിൽ നിന്നും ഇളവുത്തരവ് പുറത്ത് വന്നത്. വസ്ത്രധാരണ ഇളവിന്റെ കാര്യത്തിൽ അഭിഭാഷകർക്ക് സ്വന്തം ഇഷ്ടം പോലെ ചെയ്യാമെന്നും ഒരു നിയന്ത്രണവുമില്ലെന്നും ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.ജി.പി ഗോപാലകൃഷ്ണൻ പ്രതികരിച്ചു. നിലവിൽ അഭിഭാഷകരുടെ വസ്ത്രത്തെ പറ്റി വ്യക്തമായ ചട്ടങ്ങൾ ഇല്ലാത്തതിനാൽ ബ്രിട്ടീഷ് ഭരണകാലത്തെ സമ്പ്രദായമാണ് കോടതികളിൽ ഇപ്പഴും പിന്തുടരുന്നത്. വേനൽക്കാലത്ത് കീഴ്ക്കോടതികളിലെ അഭിഭാഷകർ കറുത്ത കോട്ടും ഗൌണും ധരിക്കേണ്ടതില്ലെന്ന് 2016 ൽഹൈക്കോടതി നിർദേശിച്ചിരുന്നു.എന്നാൽ എട്ട് വർഷത്തിന് ശേഷം പതിവിലേറെ ചൂടുമായി ഇത്തവണ എത്തിയ വേനൽക്കാലത്തും കറുപ്പ് മേൽവസ്ത്രധാരണത്തിന് മാറ്റമേതും വന്നിട്ടില്ല..കോടതിയിൽ കറുത്ത കോട്ടും ഗൌണുമാണ് അഭിഭാഷകരുടെ അന്തസ്സും അടയാളവുമെന്നും അത് ഉപേക്ഷിച്ചാൽ വക്കീലിനെ ആരും തിരിച്ചറിയില്ലെന്നും ജില്ലാ ഗവൺമെന്റ് പ്ലീഡറും 

 പ്രോസിക്യൂട്ടറുമായ അഡ്വ. കെ.അജിത്ത് കുമാർ പറയുന്നു.. മിക്കവാറും അഭിഭാഷകർക്കുംഇതേ അഭിപ്രായമാണുള്ളത്. കോവിഡ് പിടിമുറുക്കിയ ദിവസങ്ങളിൽ മാത്രമേ കോട്ടും ഗൌണും അഭിഭാഷകർ മാറ്റിയിരുന്നുള്ളൂ. പിന്നീട് എല്ലാം പതിവിൻ പടിയായി. ചൂട് നേരിടാൻ ചൂരിദാർ ധരിച്ച് കോടതിയിൽ ഹാജരാവാൻ അനുമതി തേടി വനിതാ ജുഡീഷ്യൽ ഓഫീസർമാരും നേരത്തെ ഹൈക്കോടതി രജിസ്ട്രാർക്ക് അപക്ഷ നൽകിയിരുന്നു. നിലവിലുള്ള ഡ്രസ് കോഡ് പ്രകാരം സാരിയും വെളുത്ത കോളർ ബാന്റും കറുത്ത ഗൌണുമാണ് ന്യായാധിപ മാർ ധരിക്കേണ്ടത്. 1970 ലാണ് ഈ ഡ്രസ് കോഡ് നിലവിൽ വന്നത്. എന്നാൽ കാലവും കാലാവസ്ഥയും മാറിയ സാഹചര്യത്തിലും വനിതാ ന്യായാധിപരുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല

പെൺകുട്ടികളുടെ

ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്


തലശ്ശേരി:19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് ഏപ്രിൽ 15 തിങ്കളാഴ്ച  രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

01-09-2005 നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി അന്നേ ദിവസം രാവിലെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

04902321111

8593016464

b59e1c35-7559-467c-9044-c4a94ba722c6

തയ്യിൽ സി.എം.പ്രീത (59) നിര്യാതയായി


മാഹി: പന്തക്കൽ പൊലീസ് ക്വാർട്ടേഴ്സിന് സമീപം തയ്യിൽ സി.എം.പ്രീത (59) നിര്യാതയായി.അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ: ശ്യാമള.ഭർത്താവ് രവീന്ദ്രൻ (ഓട്ടോ ഡ്രൈവർ). സഹോദരൻ: ശശീന്ദ്രൻ (വാർപ്പ് മേസ്ത്രി)

വൈദ്യുതി വിതരണം മുടങ്ങും


മാഹി: വൈദ്യുതി ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇന്ന് ചാലക്കര ഭാഗങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും. ഇന്ന്

(12-04-2024 ന് വെള്ളിയാഴ്ച്ച) പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന കോഹിനൂർ, കുഞ്ഞിപ്പുരമുക്ക്, ഹറാമഹൽ, പി.എം.ടി ഷെഡ്, ഡെൻ്റെൽ കോളേജ്, സതിഷ് ബേക്കറി, കിഴന്തൂർ, പോന്തയാട്ട്, എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.

സഹോദര ബാലികമാർക്ക് ലൈംഗികാതിക്രമം

: 25 വർഷം തടവ് രണ്ട് ലക്ഷം പിഴ


തലശേരി: ഏഴു വയസുകാരിയേയും സംസാരശേഷിയില്ലാത്ത സഹോദരിയായ മൂന്നു വയസുകാരിയേയും ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 25 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴ ശിക്ഷയും. കൂത്തുപറമ്പ് കണ്ടൻകുന്നിലെ ഓട്ടോഡ്രൈവർ കെ.വത്സനെ (66) ആണ് 

തലശേരി അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്. 2020 ഓഗസ്റ്റ് 22നാണ് കേസിനാസ്പദ സംഭവം. മാതാവിനോടൊപ്പം സപ്ലൈക്കോയിൽ വന്നതായിരുന്നു. ഓട്ടോറിക്ഷയിലിരുന്ന രണ്ടു കുട്ടികൾക്കു നേരെയും പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കൂത്തുപറമ്പ് പൊലിസ് ഇൻസ്പെക്ടറായിരുന്ന പി.എ ബിനു മോഹനനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പി.എം ഭാസുരി ഹാജരായി.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal