പെരുനാൾ ദിനത്തിലും യൂസഫിന് വിശ്രമമില്ല.

പെരുനാൾ ദിനത്തിലും യൂസഫിന് വിശ്രമമില്ല.
പെരുനാൾ ദിനത്തിലും യൂസഫിന് വിശ്രമമില്ല.
Share  
2024 Apr 10, 10:53 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: കഠിന വ്രതങ്ങൾക്കൊടുവിൽ നാടെമ്പാടും പെരുന്നാൾ ആഘോഷിക്കുമ്പോൾ, ജീവകാരുണ്യ പ്രവർത്തനം ജീവിത വ്രതമാക്കിയ എ.വി.യൂസഫിൻ്റെ നേതൃത്വത്തിൽ ഒരു പറ്റം സന്നദ്ധ പ്രവർത്തകർ മയ്യഴിയിലെങ്ങുമുള്ള നിർദ്ധനരായവർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു

ചെറിയ പെരുന്നാൾ

ദിനത്തിൽ പതിവ് തെറ്റിക്കാതെ മാഹി സി.എച്ച്.സെൻ്റർ പ്രവർത്തകർ മാഹി ഗവ: ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബിരിയാണി പായ്ക്കറ്റുകൾ വിതരണം ചെയ്തു.

സി.എച്ച്.സെൻ്റർ പ്രസിഡണ്ട് എ.വി.യൂസഫിൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു വിതരണോദ്ഘാടനം നിർവ്വഹിച്ചു. ന്യൂ മാഹി പഞ്ചായത്ത് അംഗം

ടി.എച്ച്.അസ്ലം ,കോൺഗ്രസ്സ് നേതാവ് സാജിദ് പെരിങ്ങാടി സംസാരിച്ചു.

സംസാരിച്ചു.

അഴിയൂർ മുതൽ പരിമഠം വരെയുള്ള തെരുവോര മക്കൾക്കും, ശുചീകരണ ജീവനക്കാർക്കുമെല്ലാം ഭക്ഷണ വിതരണമുണ്ടായി. എ.വി.സലാം , മുഹമ്മദ് റംസാൻ, കെ.നംഷീർ, കെ.ഷക്കീർ, നജ്മൽ നേതൃത്വം നൽകി


ചിത്രവിവരണം: മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു

e1b7f634-6e62-415e-875b-537ec5e033eb

കാപ്പ ലംഘനം; പ്രതി പിടിയിൽ 


തലശേരി:കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച യുവാവിനെ അറസ്റ്റ് ചെയ്തു . തലശ്ശേരി, കൊളശ്ശേരി സ്വദേശിആമിനാസ് ഹൗസിൽ, പി.കെ.മുനവ്വർ ഫൈറൂസി (25)നെയാണ്  തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

2018 മുതൽ ന്യൂ മാഹി, തലശ്ശേരി സ്റ്റേഷനുകളിലായി മൂന്ന് എൻ ഡി പി എസ് കേസുകളിൽ ഉൾപ്പെടെ ഇയാൾക്കെതിരെ കേസ്സുണ്ട് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയാണ്  ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് നിരോധിച്ചത്. ഉത്തരവ് നിലനിൽക്കെ , ജില്ലാ പരിധിയിൽ പ്രവേശിച്ചതിനെതുടർന്നാണ് അറസ്റ്റ് .

സബ് ഇൻസ്‌പെക്ടർ എ. അഷ്‌റഫ്‌  എസ് സി പി ഒ അനിൽ ആന്റണി, സിപിഒ സനോജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്..

ഇന്ന് വൈദ്യുതി മുടങ്ങും


മാഹി:വൈദ്യുതി ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇന്ന് പള്ളൂർ, ചെമ്പ്ര ഭാഗങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും. വ്യാഴാഴച രാവിലെ 9 മണി മുതൽ 1മണി വരെ ഈസ്റ്റ് പള്ളൂർ പുനത്തിൽ, ഗുരുസനിധി, മാർവെൽ റോഡ്, ഡാഡിമുക്ക്, സ്പിനിങ്ങ് മിൽ പരിസരം, , താഴെചൊക്ലി എന്നീ പ്രദേശങ്ങളിലും ഉച്ചക്ക് ഒരുമണി മുതൽ 5 മണി വരെ പാറാൽ, ചെമ്പ്ര, പൊതുവാച്ചേരി, അയ്യപ്പൻക്കാവ് എന്നീ പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.

ജില്ലാതല ശാസ്ത്രീയ നൃത്ത മത്സരം 

    

 തലശ്ശേരി : പിണറായി പ്രണവപ്രിയ കോളേജ് ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ വാർഷികാഘോഷത്തോടെനുബന്ധിച്ചു ഭരതനാട്യത്തിൽ ജില്ലാതല മത്സരം നടത്തുന്നു. മെയ്‌ 26 ( ഞായറാഴ്ച )രാവിലെ 10 മണിമുതൽ ആയിരിക്കും മത്സരം നടക്കുക.12 വയസ്സുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കാണ് മത്സരം, വിജയികൾക്ക് യഥാക്രമം ഒന്നാം സ്ഥാനം - 5000, രണ്ടാം സ്ഥാനം 3000, മൂന്നാം സ്ഥാനം 2000 രൂപ ക്യാഷ് അവാർഡ് നൽകുന്നതായിരിക്കും.

 താല്പര്യമുള്ളവർ ഏപ്രിൽ 30 ന് മുമ്പായി രെജിസ്റ്റർ ചെയ്യേണ്ടതാണ്.

 ബന്ധപ്പെടേണ്ട നമ്പർ - 9447663286, 9995696665. 

5ceb10c2-80c3-4b98-b363-1e45e6048922

ശാന്ത അമ്മ നിര്യാതയായി

 

കോടിയേരി :പുന്നോൽ തളയാറത്ത് ശാന്ത (90) നിര്യാതയായി

ഭർത്താവ് : പരേതനായ പുതുക്കുടി കണാരൻ. മക്കൾ: ഉഷ, രമേശൻ , ദിനേശൻ. മരുമക്കൾ: പ്രീത, ബിന്ദു, പരേതനായ പ്രകാശൻ.

സഹോദരങ്ങൾ: സുകുമാരൻ, രാജൻ, രാജമ്മ, അമ്മുജാക്ഷി, ചന്ദ്രൻ, പരേതരായ കൗസല്യ, രാഘവൻ.

e0b5a37b-60c6-4e50-aa93-c86297a4658e

സി. എച്ച്.: മതേതര കേരളം സ്നേഹത്തോടെ കണ്ട നേതാവ്:ഫാ. തോംസൺ കൊറ്റിയാത്ത്



തലശ്ശേരി:മതസൗഹാർദ്ദവും സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതിൽ ഏറെ പ്രയത്നിച്ച നേതാവായിരുന്നു സി. എച്ച്.മുഹമ്മദ് കോയ സാഹിബെന്നും, അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ മതേതര കേരളം ഏറെ സ്നേഹത്തോടെയാണ് ശ്രവിച്ചതെന്നും അദ്ദേഹത്തിൻ്റെ പേരിൽ കേരളത്തിൽ തീരുവനന്ന്തപുരം മുതൽ കാസർഗോഡ് വരെ പ്രവർത്തിച്ചു വരുന്ന ആതുര സേവന രംഗത്തെ സി. എച്ച്. സെന്ററിന്റെ പ്രവർത്തനങ്ങൾ നിസ്തുലമാണെന്നും ചാലിൽ സെൻ്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. തോംസൺ കൊറ്റിയാത്ത്പറഞ്ഞു. തലശ്ശേരി സി. എച്ച്. സെന്റർ, ആശുപത്രി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയ ഈദ് സ്നേഹവിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റർ വൈസ് ചെയർമാൻ ഡോ. സി. പി. നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ. എ. എം. ഷഹാബുദീൻ ഈദ് സന്ദേശം നൽകി. കെ.കുഞ്ഞിമൂസ,മഹാ ഗഫൂർ, റഹ്‌ദാദ് മൂഴിക്കര, എൻ. മൂസ,റഷീദ് കരിയാടൻ, സി. കെ. പി. റയീസ്, പാലക്കൽ സാഹിർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി അഡ്വ. കെ. എ. ലത്തീഫ് സ്വാഗതവും റഷീദ് തലായി നന്ദിയും പറഞ്ഞു. വളണ്ടിയർമാരായ പൊന്നകം നൗഷാദ്, ആഷിഖ് പി. പി., മുസ്തഫ യു

സി., ഉമ്മർ എ. വി., അബ്ദുനാസർ കെ., ഉമ്മർ പി. പി., ജലാൽ യു. പി., ഫസൽ ചേരിക്കൽ, സിറാജ് വലിയേടത്ത്, ഹനീഫ പിലാക്കൂൽ , സലാം പുന്നോൽ, റയീസ് പിലാക്കുൽ, അസ്സൂ എം., ദിൽഷാദ് ടി. പി., ദിൽഷാദ് എൻ. നേതൃത്വം നൽകി.


ചിത്രവിവരണം: ഫാദർ തോംസൺ കൊറ്റിയത്ത് ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയവിചാരകേന്ദ്രം വൈചാരികസദസ്സ് 



മാഹി : ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തിയോടനുബന്ധിച്ച് വൈചാരികസദസ്സ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 11 വ്യാഴാഴ്ച വൈകുന്നേരം 4.00 മണിക്ക് ഈസ്റ്റ്‌ പള്ളൂർ വിവേകാനന്ദ സേവ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന വൈചാരികസദസ്സിൽ "അംബേദ്കറും ദേശീയ ഐക്യവും" എന്ന വിഷയത്തിൽ കെ.പി.മനോജ്‌. പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കും.

capture_1712769346

കുന്ദാപുരത്ത് വാഹനാപകടത്തിൽ ചൊക്ളി സ്വദേശിനി മരിച്ചു.

തലശ്ശേരി::കുന്ദാപുരത്തുണ്ടായവാഹനാപകടത്തിൽ ചൊക്ലി നിടുമ്പ്രം സ്വദേശിതൈപ്പറമ്പത്ത് മുനവ്വറിന്റെ ഭാര്യയും തലശ്ശേരി സൈദാർ പള്ളിയിലെ അബ്ദുള്ളാ സിൽ അബ്ദുള്ളയുടെ മകളുമായ സമീറ (35) ആണ് മരിച്ചത്.

കാറിൽ കൂടെയുണ്ടായിരുന്ന ഭർത്താവ് മുനവ്വറിനും മകൻ സഹലിനും ഗുരുതരമായി പരിക്കേറ്റ് മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ മഹാരാഷ്ട്രയിയിലെ സാംഗ്ലിയിലെ മീറേജിൽ നിന്ന് സ്വദേശമായ ചൊക്ലിയിലേക്ക് തിരിക്കവെ കുന്ദാപുരത്ത് വെച്ചാണ് അപകടം.

സമീറ ഓടിച്ച കാർ ഫ്ലൈ ഓവറിൽ നിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ സമീറ മരണ മടഞ്ഞിരുന്നു.

ab22a99e-f412-466d-9c58-6078f718e16f

കുന്ദാപുരത്ത് അപകടത്തിൽ പെട്ട കാർ

b92ba3e0-a79b-4dea-925a-29c5d1a33f63

ടി. കെ .ജമീലഉമ്മ  നിര്യാതയായി.


ന്യൂമാഹി:പെരിങ്ങാടിയിലെ കൊമ്മോത്ത് ബസാറിന് സമീപം തായൽ കല്ലായി "സൻസാറി" ൽ ജമീല (74) നിര്യാതയായി.

പരേതരായ ഏരത്ത് ഉസ്മാന്റെയും തായൽ കല്ലായി പാത്തൂട്ടിയുടേയും മകളാണ്.

ഭർത്താവ്: പരേതനായ മണിയൂർ അബൂബക്കർ (ഏടന്നൂർ).

മക്കൾ: അൻവർ സാദത്ത്, ഫൈസൽ, സലീം, ഫഹദ്, സാജിത, സറീന, സമീന.

മരുമക്കൾ: ഷഹർബാൻ, ഷസ്മ, നജിത, നിൽവ, മജീദ്, നിയാസ്, മെഹതാബ്.

ജനാസ നമസ്ക്കാരം: വ്യാഴാഴ്ച രാവിലെ 8. 30 ന് ഉപ്പലത്ത് പള്ളിയിൽ.

 ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

2f5c7d4c-88c9-4a00-b526-46a94b7fd12a

വെള്ളരി കൃഷി വിളവെടുപ്പ്


മാഹി:കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരികൃഷി വിളവെടുപ്പ് നടത്തി. കർഷക സംഘം പ്രസിഡന്റ് കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു. പുന്നോൽ സർവിസ് ബാങ്ക് പ്രസിഡന്റ് രഘുറാം ഉദ്ഘാടനം ചെയ്തു.

റിട്ട: കൃഷിവകുപ്പ് ഡയറക്ടർ കെ പി ജയരാജൻ,സി പി എം മാഹി ലോക്കൽ സെക്രട്ടറി കെ പി സുനിൽകുമാർ,ശ്രീകുമാർ ഭാനു സംസാരിച്ചു.

സി ടി വിജീഷ് സ്വാഗതവും 

 മനോഷ് പുത്തലം നന്ദിയും പറഞ്ഞു.


ചിത്രവിവരണം: പുന്നോൽ ബാങ്ക് പ്രസിഡണ്ട് രഘുറാം വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

12942a60-939d-4a7e-b92d-f57f8ca39c73

കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി.


തലശ്ശേരി: തീയ്യത്തി വയലിൽ കുഞ്ഞിരാമൻ നമ്പ്യാർ (81) പലേരിയിൽ നിര്യാതനായി.(റിട്ട. നഴ്സിംങ്ങ് അസിസ്റ്റൻ്റ് ഗവ. ഹോസ്പിറ്റൽ, കുറ്റ്യാടി ) ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: ടി.വി.സനില (പ്രസിഡൻസി ഇൻ്റർനാഷണൽ സ്കൂൾ, ബാംഗ്ലൂർ) ടി.വി.സജിത (അദ്ധ്യാപിക, ജി.എം.എസ്സ് മാഹി ), ടി.വി.സവിത, ടി.വി.സീന. മരുമക്കൾ: ചന്ദ്രൻ (ബാഗ്ലൂർ), രവീന്ദ്രൻ (വൈദ്യുതി വകുപ്പ് മാഹി )സുബാഷ് (ഗൾഫ് ) സത്യൻ ( വിമുക്ത ഭടൻ), സഹോദരങ്ങൾ: കുഞ്ഞി മാധവി, നാരായണി, പാർവ്വതി

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal