മയ്യഴിയിൽ നിന്ന് സിനിമക്കാർ അകലുന്നുm :ചാലക്കര പുരുഷു

മയ്യഴിയിൽ നിന്ന് സിനിമക്കാർ അകലുന്നുm :ചാലക്കര പുരുഷു
മയ്യഴിയിൽ നിന്ന് സിനിമക്കാർ അകലുന്നുm :ചാലക്കര പുരുഷു
Share  
2024 Apr 10, 12:58 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: പ്രകൃതി ലാവണ്യവും, ചരിത്ര പശ്ചാത്തലവുമടക്കം ഒരു സിനിമക്ക് വേണ്ടതെല്ലാം ആവോളം ഉണ്ടായിട്ടും ഒരു കാലത്ത് സിനിമാക്കാരുടെ പറുദീസയായിരുന്ന മാഹിയിൽ നിന്നും സിനിമക്കാർ പതിയെ പിൻമടങ്ങുന്നു. ഭാരിച്ച നികുതിയും അധികൃതരുടെ നിസ്സഹകരണവുമാണ് പലരേയും പിന്തിരിപ്പിച്ചിട്ടുള്ളത്.

പ്രതിദിനം 23000 രൂപ നികുതി അടക്കണം

ഇതിന് പുറമെ നഗര സഭയടക്കമുള്ള വിവിധ സർക്കാർ വകുപ്പുകളുടെ അനുമതി കിട്ടാൻ ഏറെ വൈതരണികൾ കടക്കേണ്ടതുമുണ്ട്.

'ആർട്ടിസ്റ്റുകളും, ടെക്നീഷ്യൻമാരു മടക്കം നൂറിലേറെ പേർ ഒരു ടീമിലുണ്ടാകും. ഇവർക്ക് താമസിക്കാനുള്ള ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ, ബാറുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് ലഭിക്കേണ്ട വരുമാനമാണ് ഇതുമൂലം നഷ്ടമാകുന്നത്. പുഴയും, കടലും, അഴീമുഖവും, ജല കേളീ സമുച്ഛയവും, കുന്നുകളും, ചരിത്ര ശേഷിപ്പുകളുമെല്ലാമുള്ള സമ്മിശ്ര സംസ്ക്കാര ഭൂമികയാണ് മയ്യഴി.

സിങ്കപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങൾ ടൂറിസം പ്രമോഷന് വേണ്ടി സിനിമാ ചിത്രീകരണത്തിന് സബ്സിഡി അനുവദിക്കുമ്പോഴാണ് കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയിൽ നിന്നും പ്രതികൂല നിലപാടുണ്ടാകുന്നത്. പല സിനിമാക്കാരും നിരാശയോടെ മയ്യഴിയിൽ നിന്നും തലശ്ശേരിയിലേക്കും കണ്ണൂരിലേക്കും മറ്റും പോകേണ്ടി വന്നിട്ടുണ്ട്.

25b66e6b-0273-47e8-8f7d-c2214975d79e

ഭാർഗ്ഗവീനിലയം തൊട്ട്,

അണ്ടർവേൾഡ്, ലൗ എഫ്, എം. 'മലർവാടി ആർട്സ് ക്ലബ്ബ്, സത്യം പറഞ്ഞാൽ വിശ്വസിക്ക്വോ?, ഏതം, ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ,

മാഹി, ദൈവത്തിൻ്റെ വികൃതികൾ ,ചാവേർ ,ഉരു, തുടങ്ങി നിരവധി ചിത്രങ്ങൾ മാഹി കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചത്.

,ടൂറിസം വികസനത്തിന് മുൻഗണന നൽകുമെന്ന് പറയുന്ന അധികാരികൾ, മയ്യഴിക്ക് വരുമാനവും ഉണർവ്വുമേകുന്ന സിനിമാ ചിത്രീകരണത്തോട് മുഖം തിരിച്ച് നിൽക്കുന്നതിൽ കലാപ്രവർത്തകരിൽ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്.


ചിത്രവിവരണം: സുരാജ് വെഞ്ഞാറമൂട് മാഹിയിൽ ഒരു സിനിമാ ചിത്രീകരണത്തിനിടയിൽ

f4eeca8d-6d5b-43f2-97e4-b906c65c1cd0

മുട്ടക്കുള്ളിൽ മറ്റൊരു മുട്ട


മാഹി: നാടൻ കോഴിമുട്ട പൊളിച്ചപ്പോൾ അതിനകത്ത് തോടോടുകൂടിയ മറ്റൊരു മുട്ട .അത് പൊട്ടിച്ചപ്പോഴാകട്ടെ വെള്ളമാത്രവും. ചാലക്കര എ.വി.ഫാമിൽ നിന്ന് പള്ളുരിലെ വ്യാപാരിയായ പ്രദീപ് സ്റ്റാർ വാണിയ മുപ്പത് മുട്ടകളിലൊന്നിലാണ് ഈ പ്രതിഭാസം കാണാനായത്.


ചിത്രവിവരണം: മുട്ടക്കുള്ളിലെ മുട്ട

കലാഗ്രാമത്തിൽ പ്രവേശനം


മാഹി: മലയാള കലാഗ്രാമത്തിൽ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ഭരതനാട്യം, കുച്ചിപ്പുടി, കർണ്ണാടിക് സംഗീതം, വയലിൻ മൃദംഗം, പെയിൻ്റിങ്ങ് ,മ്യൂറൽ പെയിൻ്റിങ്ങ് ,യോഗഎന്നീ വിഷയങ്ങളിലേക്കുള്ള അപേക്ഷകൾ ഏപ്രിൽ 20നകം ലഭിച്ചിരിക്കണം.

ഫോൺ: 04902332961, 7907361149, 9447646125

കടവരാന്തയിൽ മരിച്ച നിലയിൽ


ന്യൂമാഹി:മൺചട്ടിക്കച്ചവടം നടത്തുന്ന സംഘത്തിലെ തമിഴ്നാട് കന്യാകുമാരി കുലാലത്തെരുവിലെ ടി.സതീശനെ (54) പുന്നോൽ കുറിച്ചിയിൽ പഴയ മത്സ്യ മാർക്കറ്റിന് സമീപത്തെ കടവരാന്തയിൽ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയെങ്കിലും മരിച്ചിരുന്നു. ന്യൂമാഹി പൊലീസ് ഇൻക്വസ്റ്റ് നടത്തി. ചൊവ്വാഴ്ച വൈകുന്നേരം ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. അച്ഛൻ: ചെല്ലപ്പൻ.

44cf6e46-65ba-40de-829f-f32e7c821bd5

ഇഫ്താർ സംഗമം നടത്തി


തലശ്ശേരി:നേഷണലിസ്റ്റ് മൈ നോർട്ടി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ ഇഫ്താർ സംഗമംനടത്തി . എൻ.സി. പി [എസ്]ജില്ലാ പ്രസിഡണ്ട് കെ സുരേശൻ സംഗമംഉദ്ഘാടനം ചെയ്തു,നേഷണലിസ്റ്റ് മൈനോർട്ടി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു, കെ. വിനയരാജ്, പുരുഷു വരക്കൂൽ, സന്ധ്യാ സുകുമാരൻ, പി.വി. രമേശൻ, വി.എൻ വത്സരാജ്, എം. സുരേഷ് ബാബു, ജോസ് പ്രകാശ്, കെ.പി. വത്സരാജൻ സംസാരിച്ചു.


ചിത്രവിവരണം: കെ.സുരേശൻ ഉദ്ഘാടനം ചെയ്യുന്നു

1181be40-19f0-4d5f-9a19-64684c6d9194

ഏപ്രിൽ 16 ന് മാഹിയിൽ

 വ്യാപാരബന്ദ് നടത്തും


 മാഹി: മാഹി മുൻസിപ്പാലിറ്റിയിൽ സ്ഥിരം കമ്മീഷണറെ  നിയമിക്കാത്തതിലും യൂസർഫീയുടെ പേരിൽ നടക്കുന്ന കൊള്ളയിലും പ്രതിഷേധിച്ച് മാഹിയിൽ ഏപ്രിൽ 16 ന് വ്യാപാര ബന്ദ് നടത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതായി ചെയർമാൻ കെ.കെ.അനിൽകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  ലൈസൻസ് പുതുക്കുവാൻ വ്യാപാരികൾ പോയാൽ  മിക്കവാറും ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവധിയിൽ ആണ്, കഴിഞ്ഞ വർഷത്തെ ലൈസൻസ് ഇതുവരെ നൽകിയിട്ടില്ല, ജനനമരണ സർട്ടിഫിക്കറ്റും വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പോലും പൊതുജനങ്ങൾക്ക് നൽകാൻ കഴിയുന്നില്ല,

മാഹി മുൻസിപ്പൽ മൈതാനവും'ഫിഷറീസ് കോമ്പൗണ്ടും ഹാർബർ റോഡും വാഹന പാർക്കിങ്ങിന് വേണ്ടി തുറന്ന് കൊടുക്കുക,

 മുൻസിപ്പാലിറ്റിയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം. സമരത്തിന് മുന്നോടിയായി 15 ന് കാലത്ത് 10 മണിക്ക് സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തും

 ഷാജി പിണക്കാട്ട് , ഷാജു കാനം,കെ.കെ.ശ്രീജിത്ത്, സംബന്ധിച്ചു

പ്രതിഷ്ഠാദിന മഹോത്സവം


 ന്യൂ മാഹി പെരിങ്ങാടി ശ്രീ മാങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 11 ന് തരണ നെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും.

 10 ന് വൈകിട്ട് 6.30 ന് ദീപാരാധന, സർപ്പബലി, ഭഗവതിസേവ, ഭജന, പൂമൂടൽ അത്താഴപൂജ എന്നിവ നടക്കും.

 11ന് ദ്രവ്യ രുദ്രഭിഷേകം, വൈകിട്ട് തിടമ്പ് നൃത്തം, പൂമൂടൽ അത്താഴപൂജ എന്നിവയും നടക്കും

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal