നിരക്ഷരതയിൽ നിന്ന് ഡിജിറ്റൽ ലോകത്തേക്ക് പറന്നുയർന്ന അക്ഷര ഗുരു : ചാലക്കര പുരുഷു

നിരക്ഷരതയിൽ നിന്ന് ഡിജിറ്റൽ ലോകത്തേക്ക് പറന്നുയർന്ന അക്ഷര ഗുരു : ചാലക്കര പുരുഷു
നിരക്ഷരതയിൽ നിന്ന് ഡിജിറ്റൽ ലോകത്തേക്ക് പറന്നുയർന്ന അക്ഷര ഗുരു : ചാലക്കര പുരുഷു
Share  
പുരുഷു ചാലക്കര എഴുത്ത്

പുരുഷു ചാലക്കര

2024 Apr 09, 01:18 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തലശ്ശേരി: നിഘണ്ടുപിറന്ന മണ്ണിൽ നിന്ന് തെന്നിന്ത്യൻ ഭാഷകൾക്കായി ചതുർഭാഷാ നിഘണ്ടു സമ്മാനിച്ച രണ്ടാം ഗുണ്ടർട്ട് എന്നറിയപ്പെടുന്ന ഞാറ്റ്വേല ശ്രീധരൻ്റെ മഹദ്ഗ്രന്ഥം ഇനി ഡിജിറ്റൽ നിഘണ്ടുവായി ലോകമെങ്ങും വായിക്കാം.

തിരുവങ്ങാട് സ്വദേശി ഞാറ്റേല ശ്രീധരൻ്റെ 'ചതുർ ദ്രാവിഡ ഭാഷാ പദ പരിചയം' പുസ്‌തകത്തിൻ്റെ ഓൺലൈൻ പതിപ്പാണിത്. നിരക്ഷരതയുടെ അന്ധകാരത്തിൽ നിന്നും മലയാളം വാക്കുകളുടെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷയിലെ പര്യായപദ ങ്ങളുമായി തയാറാക്കിയ 'സമം' ഡിജിറ്റൽ നിഘണ്ടു പ്രവർത്തനമാരംഭിച്ചു. ഞാറ്റ്വേല ശ്രീധരൻ്റെ 'ചതുർ ദ്രാവിഡ ഭാഷാ പദ പരിചയം' എന്ന പുസ്‌തകത്തിന്റെ ഓൺ ലൈൻ പതിപ്പ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡിക് ഡിജിറ്റൽ ആർ ക്കൈവ് ഫൗണ്ടേഷനാണ് ഒരുക്കിയത്. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് പ്രവർത്തകരുടെ സാങ്കേതിക സഹായത്തോടെ 7 മാസം കൊണ്ടാണ് 'സമം' തയാറാക്കിയത്. ഫൗണ്ടേഷൻ പ്രവർത്തകരായ ഷിജു അലക്സ്, ജിസോ ജോസ്, കൈലാഷ്‌ നാഥ്, കംപ്യൂട്ടിങ് വിദഗ്‌ധൻ സന്തോഷ് തോട്ടിങ്ങൽ എന്നിവരാണ് 'സമ'ത്തിനു പിന്നിൽ. Samam.net എന്ന വെബ് അഡ്രസിൽ സമത്തിലെ സേവനങ്ങൾ ലഭ്യമാകും. ഒരു ലക്ഷത്തോളം മലയാളം വാക്കുകളുടെ പര്യായപദങ്ങളാണ് ഇതിലുള്ളത്.

86 വയസ്സുകാരനായ ഞാറ്റ്വേല ശ്രീധരൻ കാൽ നൂറ്റാണ്ടുകാലം വിവിധ സംസ്ഥാനങ്ങളിൽ താമസിച്ചു പഠിച്ചാണ് നിഘണ്ടു തയാറാക്കിയത്. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം മീശ മുളക്കും പ്രായത്തിൽ പാലക്കാട്ടെ ഉൾഗ്രാമങ്ങളിൽ ബീഡി കമ്പനി തൊഴിലാളിയായാണ് ജീവിതം തുടങ്ങിയത്. പിന്നീട്, മറ്റു തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി ഭാഷ വൈദഗ്ധ്യം നേടി. ഒപ്പം തമിഴ് തൊഴിലാളികളോട് സംസാരിച്ചും, പത്രങ്ങൾ വായിച്ചും തമിഴ് പഠിച്ചു. തുടർന്ന് പൊതു മരാമത്ത് വകുപ്പിൽ ജീവനക്കാരനായി. സാഹിത്യകൃതികളുടെ വായന ശക്തമാക്കിയപ്പോഴാണ് നാല് ദ്രാവിഡ ഭാഷകളെയും ബന്ധിപ്പിക്കുന്ന പുസ്തകം

വേണമെന്ന ആശയം മനസ്സിൽ ഉദിച്ചത്.

ജോലിക്കിടെ അവധിയെടുത്ത് കർണാടകയിലെ മൈസൂരുവിലും മംഗളൂരുവിലും താമസിച്ചു കന്നഡ പഠിച്ചു. തുടർന്ന് തെലുങ്ക് പഠിക്കാൻ ആന്ധ്ര പ്രദേശിലെ നെല്ലൂരിലെത്തി. മൂന്നു മാസം ഇവിടെ ചെലവഴിച്ചു. 50-ാം വയസ്സിൽ നാല് ഭാഷകളിലെയും വാക്കുകൾ ഉൾപ്പെടുത്തി നിഘണ്ടു നിർമാണം ആരംഭിച്ചു. 2012 ൽ കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് ശ്രീധരന്റെ മലയാളം - തമിഴ് നിഘണ്ടു പുറത്തിറക്കി. 2022ൽ ചതുർ ദ്രാവിഡ ഭാഷാ പദ പരിചയവും പ്രസിദ്ധീകരിച്ചു. നിലവിൽ 'ഓർമകളുടെ തിറയാട്ടം' എന്ന ആത്മകഥയുടെ പണിപ്പുരയിലാണ് അദ്ദേഹം. ശ്രീധരന്റെ ജീവിതത്തെ ആസ്‌പദമാക്കി നന്ദൻ സം വിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ 'ഡ്രീമിങ് ഓഫ് വേർഡ്‌സ്' എന്ന ഡോക്യു മെന്ററിക്ക് ദേശീയ ചലച്ചിത്ര പുരസ്ക‌ാരം ലഭിച്ചിരുന്നു. വെള്ളവും വെളിച്ചവുമില്ലാതിരുന്ന കോടിയേരിയിലെ ഇല്ലത്ത് താഴെയിലെ കുന്നിന്നോ രത്ത് ജനിച്ചു വളർന്ന്, പട്ടിണിയുടെ രുചിയറിഞ്ഞ്, പ്രാഥമിക വിദ്യാഭ്യാസം മാത്രം സിദ്ധിച്ച്, സ്വയം പഠിച്ച് ,നാട്ടിൽ നിന്ന് നിരക്ഷരത നീക്കാൻ ഏഴ് പതിറ്റാണ്ട് മുമ്പ് തന്നെ സാക്ഷരതാ പ്രവർത്തകനായി അനവരതം പോരാടി. കടുത്ത ദാരിദ്യത്തിലും, തുടരെ തുടരെയുണ്ടായ പ്രതികൂലമായ സാഹചര്യത്തിലും മുന്നോട്ട് പോകാനാവാതെ നിഘണ്ടു രചന നിർത്തിവെക്കണ്ടുന്ന അവസ്ഥയിലെത്തിയപ്പോൾ, ഈ മനുഷ്യനെ കൈ പിടിച്ചുയർത്തിയത് ദശകങ്ങൾക്ക് മുമ്പ് 'കേരളകൗമുദി'യായിരുന്നു

ത്യാഗപൂർണ്ണവും, കഠിനവുമായ ശ്രമങ്ങളിലൂടെ

 സ്വയം ആർജ്ജിച്ച അറിവുകളിലൂടെ, തെന്നിന്ത്യൻ ഭാഷകളുടെ താക്കോൽ സൂക്ഷിപ്പു കാരനായി മാറിയ ഞാറ്റ്വേല ശ്രീധരൻ, ഒരു കാലത്ത് , തന്നെ തള്ളിപ്പറഞ്ഞ അക്കാദമിക് പണ്ഡിതരുടെയടക്കം ആരാധനാപാത്രമായി ഇന്ന് മാറിയിരിക്കുകയാണ്


ചിത്രവിവരണം: സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർക്കൊപ്പം ഞാറ്റ്വേല ശ്രീധരൻ

eb1923d9-8d4a-42e7-a11f-9909b45e4538

സ്റ്റാലിൻ പ്രചരണം നടത്തി:      

  മാഹി: മാഹി ഉൾപ്പടെ പുതുച്ചേരി മണ്ഡലം കോൺഗ്രസ്സ് സ്ഥാനാർത്ഥി വൈത്തിലിംഗത്തിനായി ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിൻ പുതുച്ചേരിയിൽ പ്രചരണം നടത്തി.സ്വാതന്ത്ര്യ സമര സേനാനി കുടുബത്തിൽ പെട്ട വൈത്തിലിംഗത്തിന്റെ രണ്ടാം സ്വാതന്ത്ര്യ സമരമാണിതെന്നും അദ്ദേഹത്തെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡിഎംകെയും കോൺഗ്രസ്സും സംസ്ഥാനത്തെ പുരോഗതിയിലേക്ക് നടത്താൻ ശ്രമിക്കുമ്പോൾ,ബിജെപി ,എൻആർ കോൺഗ്രസ്സ് സംസ്ഥാനത്തെ പിന്നോട്ടേക്ക് നയിക്കുകയാണ്.രംഗസാമി ബിജെപിയുടെ കളിപ്പാവയായി മാറിയതിനാരാണ് തങ്ങൾക്കവകാശപ്പെട്ട സീറ്റ് ബിജെപിക്ക് നൽകിയത്.പുതുച്ചേരിയിൽ വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരണം നടത്തിയാൽ വൈദ്യുതി നിരക്ക് വർദ്ധിക്കും.റേഷൻ സംവിധാനമൊരുക്കാതെ,പുതിയ നിയമസഭാ കെട്ടിടം പണിയാനാണ് ഗവണ്മെൻറിന് താൽപര്യം.കോർപ്പറേഷനുകളും,പൊതു സ്ഥാപനങ്ങളും അടച്ചിടുകയാണ്. ഒൻപത് വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പുതുച്ചേരിയിൽ 'കുഞ്ഞുങ്ങൾക്ക് പോലും സംരക്ഷണമില്ല.ബിജെപി സ്ഥാനാർത്ഥിയായ നമ:ശിവായം ,ഡിഎംകെ ,എംഡിഎംകെ,ടിഎംസി,പിഎംസി തുടങ്ങിയ പാർട്ടികളിൽ മാറിക്കയറി കോൺഗ്രസ്സിലെത്തുകയും ഇപ്പോൾ ബിജെപിയിലെത്തുകയും ചെയ്ത ആളാണ്.രണ്ടു മാസം കഴിഞ്ഞാൽ അദ്ദേഹം ഏതു പാർട്ടിയിലാണെന്ന് പറയാനാകില്ലെന്നും സ്റ്റാലിൻ പറഞ്ഞു.നേരത്തെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും വൈത്തിലിംഗത്തിനായി പുതുച്ചേരിയിൽ പ്രചരണം നടത്തിയിരുന്നു.


ചിത്രവിവരണം: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഇന്ത്യ മുന്നണിക്ക് വേണ്ടി പ്രചാരണത്തിൽ

73b2717b-60c9-4a7d-a28a-c648c2437f47

വാർഷികം ആഘോഷിച്ചു


മാഹി:ഈസ്റ്റ് പള്ളൂരിലെ മാർവൽ റസിഡൻസ് അസോസിയേഷൻ അഞ്ചാം വാർഷികം പിന്നണി ഗായകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.

മാർവൽ അസോസിയേഷൻ പ്രസിഡണ്ട് ടി.പി. രമേഷ് അധ്യക്ഷത വഹിച്ചു. വാർഷിക ഉദ്ഘാടന സമ്മേളനത്തിൽ മാഹി ജോയിൻ്റ് ഫോറം ഓഫ് റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് സി. കെ. പത്മനാഭൻ മാസ്റ്റർ, ശ്യാം സുന്ദർ, ഷിനോജ് രാമചന്ദ്രൻ,

സിന്ധു രാമചന്ദ്രൻ,ബീന ടീച്ചർ സംസാരിച്ചു. ടി.കെ.അനൂപ് സ്വാഗതവും കെ.കെ.ആനന്ദ് നന്ദിയും പറഞ്ഞു.

 വിവിധ മത്സരങ്ങളിൽ വിജയികളെ ചടങ്ങിൻ ഉപഹാരങ്ങൾ നല്കി അനുമോദിച്ചു.കലാ പരിപാടികളുമുണ്ടായി.


ചിത്രവിവരണം: ഗായകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വൈദ്യുതി മുടങ്ങും


മാഹി: ഇന്ന് ചൊവ്വ ) രാവിലെ 9 മണി മുതൽ 11 മണി വരെ പള്ളൂർ സബ് സ്റ്റേഷൻ പരിസരം പള്ളൂർ ശ്രീ നാരായണ മഠം പരിസരം ഇരട്ടപ്പിലാക്കൂൽ നാമത്ത് റോഡ് ഗ്രാമത്തി എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. 11 മണി മുതൽ വൈകുന്നേരം 5 മണി വരെ മൂന്നങ്ങാടി ഇടയിൽപ്പീടിക പന്തക്കൽ കുന്നുമ്മൽ പാലം മൂലക്കടവ് മാക്കുനി എന്നീ പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും

തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല


ന്യൂമാഹി : ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.തലശ്ശേരിക്കും മാഹിക്കും ഇടയിൽ ഏടന്നൂർ ഭാഗത്തെ റെയിൽവെ ട്രാക്കിലാണ് കഴിഞ്ഞ ദിവസം

മൃതദ്ദേഹം കണ്ടെത്തിയത്. മെറൂൺ കളർ ഷർട്ടും പച്ചക്കര മുണ്ടുമാണ് വേഷം. ഏകദേശം 150 സെ.മീ നീളം, ഇരു നിറം, 50 വയസ് പ്രായം തോന്നിക്കും. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ ന്യൂമാഹി പോലീസുമായി ബന്ധപ്പെടണം. 

 0490 2356688, 9497964073.

0b0b7fcc-9a22-44ae-a9f5-a78f940a5e67

ശാന്ത അമ്മ നിര്യാതയായി

തലശ്ശേരി തിരുവങ്ങാട് കേളോത്ത് വീട്ടിൽ ശാന്ത (79) ഭർത്താവ് പരേതനായ ബാലൻ മക്കൾ റീന, ശ്രീജ, ജിതേഷ് (ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ,തലശ്ശേരി) റിജേഷ്.    മരുമക്കൾ പത്മനാഭൻ, ബാബു, രജിത, റെജിന സഹോദരങ്ങൾ രാജൻ, രവി, സാവിത്രി, സുജാത, പുഷ്പ

capture

അബ്ദുൽ ഖാദർ നിര്യാതനായി

 തലശ്ശേരി:കൊടുവള്ളി ആ മൂക്ക പള്ളിക്ക് സമീപം നൂർജഹാനിൽ അബ്ദുൾ ഖാദർ (82) നിര്യാതനായി.. ഭാര്യ - റംല..മക്കൾ :ശമിറ, മുഹമ്മദ് റോഷൻ, ഷൈൻ, റോശ്നി, മരുമക്കൾ: മുഹമ്മദലി, ഉമർ ഫാറൂഖ്, റോസ് ന, മുബീന

എ.സി. മോഹനൻ നിര്യാതയായി.


തലശ്ശേരി:എരഞ്ഞോളി

 പെരുന്താറ്റിൽ

 ഇളയിടത്ത് മുക്കിൽ ലക്ഷ്മികൃപ വീട്ടിൽ

 എ.സി. മോഹനൻ ( 70 ) നിര്യാതയായി.

മുൻ സർക്കസ് കലാകാരനാണ്

 ഇപ്പോൾ തലശ്ശേരിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്

ഭാര്യ. രാജലക്ഷ്മി 

മകൾ. റിയ മരുമകൻ :

പരേതനായ .സനീഷ് സഹോദരങ്ങൾ :വേണു 

ഗിരീഷ് ,രമ 

പരേതരായ 

രാമകൃഷ്ണൻ ,ഹരിദാസൻ ,വനജ ,ശാന്ത ,രാധ

capture_1712605110

തലശ്ശേരി:. റിട്ട. അധ്യാപിക , കുമാരനെല്ലൂർ കുരുടത്ത് പി. തങ്കം (79) നിര്യാതയായി.' 


 ഭർത്താവ്: പരേതനായ കുരുടത്ത് രാരുക്കുട്ടി നായർ. മക്കൾ: അനിൽ കുരുടത്ത് (സ്പെഷ്യൽ കറസ്പോണ്ടന്റ് മലയാള മനോരമ കണ്ണൂർ ), കെ. ഷാജി 

(പ്രഫസർ, മെക്കാനിക്കൽ എൻജിനീയർ , 

ഗവ: എഞ്ചി: കോളജ് കോഴിക്കോട്) , കിഷോർ കുരുടത്ത് (എൻജിനീയർ , അബുദാബി). മരുമക്കൾ : മീരാബായ് എൻ.കെ., (അധ്യാപിക. ചിന്മയ വിദ്യാലയ കണ്ണൂർ ), ശാന്തിനി (അസി. പ്രഫ. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട്) , രശ്മി ഹരിദാസ് (കുഞ്ഞിമംഗലം, പയ്യന്നൂർ 

capture_1712605401

വിമലഅമ്മ  നിര്യാതയായി             

 തലശ്ശേരി:  പൊന്ന്യം കുണ്ടു ചിറ കൈരളി അംഗൻവാടി പരിസരത്തെ "ശ്രീഗറിലെ" പരപ്രത്ത് വിമല (71) നിര്യാതയായി.ഭർത്താവ് പരേതനായ പുതുക്കുടി ശ്രീധരൻ വടക്കുമ്പാട് മക്കൾ: സിന്ധു (ജൂനിയർ സുപ്രണ്ട് തലശ്ശേരി സബ്ബ് ട്രഷറി ) പ്രസൂൽ  പി.ഡബ്ല്യു.ഡി കോൺട്രാക്റ്റർ തലശ്ശേരി മരുമക്കൾ: ബാബു മാസ്റ്റർ (റിട്ടയേഡ് മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ ) രസ്ന ചാലക്കര സഹോദരങ്ങൾ രാജൻ കൊളശ്ശേരി , വസന്ത , വനജ ,വത്സല വിജയലക്ഷ്മി  മൂന്നാം മൈൽ സംസ്ക്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കുണ്ടുചിറ  വാതക സ്മശാനത്തിൽ '

capture_1712606148
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal