ഷിനോജിൻ്റെ കുടുംബത്തിന് സുഹൃത്തുകളുടെ കൈത്താങ്ങ്.

ഷിനോജിൻ്റെ കുടുംബത്തിന് സുഹൃത്തുകളുടെ കൈത്താങ്ങ്.
ഷിനോജിൻ്റെ കുടുംബത്തിന് സുഹൃത്തുകളുടെ കൈത്താങ്ങ്.
Share  
2024 Apr 08, 12:06 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: അകാലത്തിൽ പൊലിഞ്ഞു പോയ നാട്ടുകാരുടെ പ്രിയപ്പെട്ട യുവ ഗായകൻ എ.വി. ഷിനോജിൻ്റെ അനാഥമായ കുടുംബത്തിന് അത്താണിയായി ആത്മസുഹൃത്തുക്കളും, കൊട്ടാരം ബ്രദേർസും കൈകോർത്തു.

ശ്രുതിമധുരമായ ശബ്ദം കൊണ്ട് സദസ്സുകളേയും സുഹൃദ് സംഘങ്ങളേയും ആനന്ദത്തിലാറാടിച്ച ഷിനോജിനെ നാട്ടുകാർക്ക് ഒരിക്കലും മറക്കാനാവില്ല.

മയ്യഴിയുടേയും തലശ്ശേരിയുടേയും ഗാനസദസ്സുകളിലെ ബ്രദ്ധേയനായ യുവഗായകനായിരുന്ന എ.വി.ഷിനോജിനെ മാരക രോഗം അകാലത്തിൽ കവർന്നെടുത്തപ്പോൾ, അനാഥമാക്കപ്പെട്ടത് അമ്മയും ഭാര്യയും മക്കളുമാണ്. നിരാലംബമായ കുടുംബത്തിന് സുഹൃത്തുക്കൾ നൂറ് നാടൻ മുട്ടക്കോഴികളേയും അതിൻ്റെ കൂടും നൽകുകയായിരുന്നു. മുട്ടയുടെ വിതരണോദ്ഘാടനം മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു നിർവ്വഹിച്ചു. ക്രൗൺബേക്കറി ഉടമ രൺദീപിന് ആദ്യ വിൽപ്പന നടത്തി.മുൻ നഗരസഭാംഗം ഉത്തമൻ തിട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. സി.കെ.പത്മനാഭൻ, പി.കെ.സത്യൻ സംസാരിച്ചു.

ഇതോടൊപ്പം വീട്ടുമുറ്റത്ത് തന്നെ സ്ത്രീകളുടേയും കുട്ടികളുടേയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിൽപ്പനയും തുടങ്ങി.

 വി.കെ.അനിൽ സ്വാഗതവും, ഗിരീശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.



ചിത്രവിവരണം: മുതിർന്നമാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു രൺദീപിന് മുട്ടകൾ കൈമാറി ഉദ്ഘാടനം ചെയ്യുന്നു

b63a1626-2726-4905-8c43-5d79e9cacf43

എന്നും കൊന്നയെ

കണി കണ്ടുണരുന്ന കവി


മാഹി:കർണ്ണികാരത്തിൻ്റെ കവിക്ക് പീതവർണ്ണം ഹൃദയത്തിലാമന്ത്രണം ചെയ്ത സർഗ്ഗ പരതയുടെ വർണ്ണരാജിയായി.

ഏത് കാലത്തും പൂക്കുന്ന കൊന്നമരം കാൽ നൂറ്റാണ്ട് മുമ്പ് മാഹി കൃഷി വകുപ്പിൽ നിന്നുമാണ് പ്രകൃതിയുടെ ഉപാസകനായ കവി എ ഗംഗാധരൻ വാങ്ങിയതാണ്. രണ്ട് തവണ അപകടാവസ്ഥയിലായ കൊമ്പുകൾ മുറിച്ച് മാറ്റേണ്ടി വന്നെങ്കിലും കൊന്ന ഒരിക്കലും പൂത്തുലയാൻ മറന്നില്ല. മാഹി നഗരസഭാ കമ്മീഷണറായിരുന്ന അദ്ദേഹം ഭാരത ദേശം മാസികയുടെ എഡിറ്റർ കൂടിയാണ്. തൻ്റെ വീടിനും ഇദ്ദേഹം കൊന്നയുടെ നിറം തന്നെയാണ് നൽകിയിട്ടുള്ളത്. തനിച്ചും കൂട്ടായ്മ കൃതികളായും, ഒട്ടേറെ കവിതകൾ കൊന്ന പൂക്കളുമായി ബന്ധപ്പെട്ട് രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഫ്രഞ്ച് ഭരണ പ്രദേശങ്ങളുടെ ചരിത്രം എന്ന ബൃഹദ്ഗ്രന്ഥത്തിൻ്റെ രചയിതാവ് കൂടിയാണ് ഇദ്ദേഹം.

കൊന്ന പൂക്കുന്ന കാലത്ത്, വിഷുവിളക്ക്, എന്നും കൊന്ന, കൊന്നപ്പൂക്കൾ, കൊന്നപ്പൂ പോലെ, തുമ്പപ്പൂ പോലെ.. തുടങ്ങിയ ധാരാളം കവിതകൾ കൊന്നയെ കുറിച്ച് മാത്രം എഴുതിയിട്ടുണ്ട്.

കാസിയ ഫിസ്റ്റുല എന്നാണ് കൊന്ന പൂവിൻ്റെ ശാസ്ത്രീയ നാമം.

ഇംഗ്ലീഷിൽ ഗോൾഡൻ ഷോവർ എന്നറിയപ്പെടുന്ന കൊന്നയ്ക്ക് പിന്നിൽ ഒരു ഇതിഹാസ കഥ കൂടിയുണ്ട്

ശ്രീരാമൻ കൊന്ന മരത്തിനു പിന്നിൽ മറഞ്ഞു നിന്നാണ് ബാലിയെ കൊന്നതെന്നാണ് ഐതീഹ്യം. അതാണ് കൊന്ന മരം എന്ന പേര് വരാൻ കാരണമത്രെ. 

ഉഷ്ണകാലത്താണ് പൂക്കൾ വിരിയുന്നത്

ഇക്കാലത്ത് ആഗോള താപനത്തിന് കാരണമായി ജനുവരിയിൽ തന്നെ പൂക്കുന്നതാണ് കാണുന്നത് ' ഏത് തീ പാറുന്ന വേനലിനേയും അതിജീവിക്കാൻ വാകമരങ്ങളുടെ ഗണത്തിൽ പെടുന്ന കൊന്നക്ക് കഴിയും.


ചിത്രവിവരണം: കവിയുടെ വീടിന് മുന്നിൽ

പൂത്തുലഞ്ഞ് നിൽക്കുന്ന കൊന്നമരം.

eba92cce-3d50-40b0-a669-14debe5f9c89

പെരിങ്ങാടി റെയിൽവേ മേൽപ്പാലം

യാഥാർത്ഥ്യമാക്കും. ഷാഫി പറമ്പിൽ.


ന്യൂ മാഹി:വടകരയുടെ പ്രതിനിധിയായി പർലമെൻ്റിൽ എത്തിയാൽ, പെരിങ്ങാടി പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ പെരിങ്ങാടി റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കുവാൻ എല്ലാ ശ്രമവും നടത്തുമെന്ന് വടകര മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി, ഷാഫി പറമ്പിൽ പ്രഖ്യാപിച്ചു.പെരിങ്ങാടി പോസ്റ്റ് ഓഫീസിന് സമീപം യു്. ഡീ.എഫ് പ്രവര്ത്തകർ നൽകിയ സ്വീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റെയിൽവേ ക്രോസിങ്ങിലെ രൂക്ഷമായ ഗതാഗത കുരുക്കിനെ ചൂണ്ടിക്കാട്ടി, റെയിൽവേ മേൽപ്പാലം ജനകീയ കർമസമിതി ജനറൽ കൺവീനർ സുധീർ കേളോത്ത് നൽകിയ നിവേദനത്തെ തുടർന്നായിരുന്നു ഷാഫി പറമ്പിലിൻ്റെ പ്രഖ്യാപനം.

0f0d07dd-e2a7-4877-9f2d-2ac9ffe9a594-(1)

ജനശബ്ദം ഇഫ്താർ സംഗമം നടത്തി


മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ശിശിരം ബംഗ്ലാവിൽ ഇഫ്താർ സംഗമം നടത്തി.

ചാലക്കര പുരുഷുവിൻ്റെ അദ്ധ്യക്ഷതയിൽ എം.എ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

എ.വി.യൂസഫ് മുഖ്യ ഭാഷണം നടത്തി.അഡ്വ.ടി.അശോക് കുമാർ, സജിത്ത് നാരായണൻ ,കെ.കെ.അനിൽകുമാർ, ഷൈജ പാറക്കൽ,

ദാസൻ കാണി' ടി.എ.ലതീബ്, അഡ്വ: പ്രസീന ശ്രീജിത്ത്, ഷാജി പിണക്കാട്ട്, രതി ചെറുകല്ലായി 'മർസീന, ഷിബു കാളാണ്ടി ,സവിതാ ദിവാകരൻ സംസാരിച്ചു.

ഇ.കെ.റഫീഖ് സ്വാഗതവും, ജസീമ മുസ്തഫ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: എം.എ.കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

bbf500a2-8b08-439f-a051-802ad4a3a74d

വി.വസന്ത നിര്യാതയായി.


ന്യൂമാഹി: കുറിച്ചിയിൽ ചവോക്കുന്നുമ്മൽ ഹൗസിൽ വാഴയിൽ വസന്ത (78) നിര്യാതയായി.

അച്ഛൻ: പരേതനായ എൻ.വി. അച്ചുതൻ.

അമ്മ: പരേതയായ വാഴയിൽ മാധവി.

സഹോദരങ്ങൾ: പ്രഭാവതി പുരുഷു (കോറോത്ത് റോഡ്), പരേതരായ എൻ.വി.ലീല (മുൻ പഞ്ചായത്ത് അംഗം), എൻ.വി.വിശ്വനാഥൻ.

വിവാഹം


സോയ ശശിധരൻ - ആകാശ് വത്സൻ

മാഹി: ചാലക്കരയിലെ സദ്ഗമയ യിൽ എ.വി.ശശിധരൻ്റെ മകൾ സോയ ശശിധരനും, നാലു തറയിലെ മാധവി നിലയത്തിൽ വത്സലൻ്റെ മകൻ ആകാശ് വത്സലനും വിവാഹിതരായി.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal