ചുറ്റിലും പൊരിഞ്ഞ പോരാട്ടം: മയ്യഴി തീർത്തും ശാന്തം :ചാലക്കര പുരുഷു

ചുറ്റിലും പൊരിഞ്ഞ പോരാട്ടം: മയ്യഴി തീർത്തും ശാന്തം :ചാലക്കര പുരുഷു
ചുറ്റിലും പൊരിഞ്ഞ പോരാട്ടം: മയ്യഴി തീർത്തും ശാന്തം :ചാലക്കര പുരുഷു
Share  
പുരുഷു ചാലക്കര എഴുത്ത്

പുരുഷു ചാലക്കര

2024 Apr 06, 11:33 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: കേരളത്തിലെ ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് പോര് നടക്കുന്ന അപൂർവ്വം മണ്ഡലങ്ങളിലൊന്നായ വടകര പാർലിമെൻ്റ് മണ്ഡലത്തിനകത്ത് കിടക്കുന്ന പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ, കേരളത്തിലേതിന് മുൻപ് തന്നെ 19 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇങ്ങിനെയൊരു തെരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ യാതൊരു ലക്ഷണവുമില്ല. അനക്കവുമില്ല, ആവേശവുമില്ല. ബഹളങ്ങളുമില്ല. കൊടിതോരണങ്ങൾ, ബോർഡുകൾ, ബാനറുകൾ ചുമരെഴുത്തുകൾ, പോസ്റ്ററുകൾ ഇവയൊന്നും എവിടേയും കാണാനില്ല. വാർത്താ - ദൃശ്യ മാധ്യമങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവ വഴിയാണ് സ്ഥാനാർത്ഥികളെ വോട്ടർമാർ പരിചയപ്പെടുന്നത്.ശക്തിപ്രകടനങ്ങളോ, വലിയ പൊതുയോഗങ്ങളോ ഒന്നും നടത്താൻ പാടില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ പ്രചാരണങ്ങൾക്ക് പോലും കടുത്ത നിയന്ത്രണങ്ങളുണ്ട്.സ്ഥാനാർത്ഥികൾക്കും പാർടികൾക്കും ഇതുവഴി ചിലവ് വളരെയേറെ കുറഞ്ഞിട്ടുമുണ്ട്.



പോളിങ്ങ് ബൂത്തുകളിൽ വനിതാ ഓഫീസർമാർ മാത്രം

സർവ്വീസ് റോഡുകളെ മദ്യശാലകളും പമ്പുകളും പൊതിയുന്നു.

മാഹി:അഴിയൂരിൽ നിന്നും മുഴപ്പിലങ്ങാട്ടേക്കുള്ള പുതിയ ബൈപാസ് റോഡിൻ്റെ മാഹി പള്ളൂർ മേഖലയിൽ ഉൾപ്പെടുന്ന രണ്ട് കി.മി. ദൈർഘ്യമുള്ള പ്രദേശത്ത് 13 പെട്രോൾ പമ്പുകൾ വരുന്നു. ഇതിൽ ആറ് പമ്പുകൾക്ക് അനുമതിയായി. രണ്ടെണ്ണത്തിൻ്റെ ടാങ്കുകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.

 കേവലം ഒൻപത് ചതുരശ്ര കി.മി.വിസ്തീർണ്ണമുള്ള മാഹിയിൽ ഒന്നര ഡസൻ പെട്രോൾ പമ്പുകളും, 68 മദ്യഷാപ്പുകളുമാണുള്ളത്. മദ്യത്തിനും, പെട്രോളിയം ഉദ്പന്നങ്ങൾക്കും മാഹിയിൽ കേരളത്തെ അപേക്ഷിച്ച് ഗണ്യമായ വിലക്കുറവുണ്ട്. ഇപ്പോൾ പുതിയ ഹൈവേയോട് ചേർന്ന് രണ്ട് മദ്യശാലകൾ മാത്രമേയുള്ളൂ. പുതിയ ബാർ ലൈസൻസ് നൽകില്ലെന്നിരിക്കെ, മറ്റിടങ്ങളിൽ നിന്നും അഞ്ചോളം മദ്യഷാപ്പുകൾ ഇവിടേക്ക് മാറ്റി സ്ഥാപിക്കാൻ തകൃതിയായി നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.

ഇവയെല്ലാം വന്നു കഴിഞ്ഞാൽ ഫലത്തിൽ ഇടുങ്ങിയ സർവ്വീസ് റോഡുകളിലൂടെയുള്ള വാഹനയാത്ര തന്നെ അസാദ്ധ്യമായിത്തീരും

capture_1712425617

ആസിയ സാലിഹ്   നിര്യാതയായി.     

തലശ്ശേരി പ്രസ് ഫോറം പ്രസിഡൻ്റും, രാഷ്ട്രദീപിക തലശ്ശേരി ലേഖകനുമായ നവാസ് മേത്തറുടെ മാതാവ് ആസിയ സാലിഹ്(70) മാലൂർ

തൃക്കടാരിപ്പൊയിൽ ഒതളപ്പറമ്പിൽ ചിറ്റേത്തുകുടിയിൽ നിര്യാതയായി. 

 ഭർത്താവ് :പരേതനായ സാലിഹ് മേത്തർ.

മക്കൾ: നവാസ് മേത്തർ ( ദീപിക, തലശേരി, കണ്ണൂർ വിഷൻ ) 

നിഷാദ് മേത്തർ, നൗഷാദ് മേത്തർ,

നിസാർ മേത്തർ,

സൈറ ബാനു,

ബുഷ്റ, പരേതയായ താഹിറ,

മരുമക്കൾ: അലി, ജലാൽ, നൗഷാദ്,സാജിത , ജാസ്മിൻ, താഹിറ,റസിയ,

സഹോദരങ്ങൾ:

സെയ്ദ്, ഷൗക്കത്തലി, സിദ്ദീഖ്, ഷെരീഫ , ഖദീജ, മിസ്റിയ, പരേതരായ പരീത്, മുഹമ്മദ്,

9a90c220-3bfe-4f7f-89c9-bd6ef0a3c9db

ചിരുകണ്ടോത്ത് തിറയുത്സവം സമാപിച്ചു 


മാഹി: പളളൂർ ശ്രീചിരു കണ്ടോത്ത് പോർക്കലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഏപ്രിൽ 3 മുതൽ 5 വരെ വിവിധ പരിപാടികളോടെ ആഘോഷിച്ചു.3 ന് ഗണപതിഹോമം, ദീപാരാധന,നട്ടത്തിറ എന്നിവയുണ്ടായി. വൈകിട്ട് ദീപാരാധന, വെള്ളാട്ടം, താലപ്പൊലി വരവ്, കുളിച്ചെഴുന്നള്ളത്ത്, കലശം വരവ് എന്നിവയും, 5ന് പുലർച്ചെ മുതൽ ഗുളികൻ, ബപ്പൂരൻ ഘണ്ട കർണ്ണൻ, ശാസ്തപ്പൻ, അങ്കക്കാരൻ, ഇളയടത്ത് ഭഗവതി, കാരണവർ, വസൂരിമാല ഭഗവതി, പോർക്കലി ഭഗവതി തെയ്യങ്ങൾ കെട്ടിയാടി. പ്രസാദ്ഊട്ടും ഉണ്ടായിരുന്നു


ചിത്രവിവരണം:പോർക്കലി ഭഗവതി തെയ്യം കെട്ടിയാടിയപ്പോൾ

aa49fcd1-534f-4abe-a5e4-f2e06b492b04

ദയാവതി നിര്യാതയായി.


മാഹി .. മഞ്ചക്കൽ ബോട്ട് ഹൗസിന്നടുത്ത അമ്മ വീട്ടിൽ പറമ്പത്ത് ദയാവതി (83) നിര്യാതയായി. പരേതരായ കേളപ്പൻ - പറമ്പത്ത് മാധവി ദമ്പതികളുടെ മകളാണ്.

 ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ വൈദ്യർ (ബാലുശ്ശേരി)

മക്കളില്ല

സഹോദരങ്ങൾ: പി.വി.ചന്ദ്രദാസ്, പരേതരായ പി.വി.ഉഷാകുമാരി, പി.വി.മനോഹരൻ

സംസ്ക്കാരം ഇന്ന് (ഞായർ) വൈ:4 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ നടക്കും

ലോകസഭ തിരെഞ്ഞെടുപ്പ്:

മാഹിയിലെ മുഴുവൻ ബൂത്തുകളും പെൺകരുത്തിൽ 


മാഹി: പുതുച്ചേരിയിലെ ഏക ലോകസഭ മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിൽ ഇത്തവണ വോട്ടെട്പ്പ് സ്ത്രീകൾ നയിക്കും. ഏപ്രിൽ 19 ന് നടക്കുന്ന തിരെഞ്ഞെടുപ്പിൽ മാഹി നിയമസഭ മണ്ഡലത്തിലെ 31 ബൂത്തുകളിലെയും പ്രിസൈഡിംങ്ങ് ഓഫീസർ മുതൽ 4 പ്രധാന ജീവനക്കാരും സ്ത്രീകളാണെന്നതാണ് പ്രത്യേകത. കൂടാതെ എല്ലാ ബൂത്തുകളിലും സുരക്ഷയ്ക്കായി മുഴുവൻ സമയ വനിത പോലീസും ഉണ്ടായിരിക്കും. ഇത്തവണ ഈ പൊതു തിരെഞ്ഞെടുപ്പിൽ രാജ്യത്ത് സ്ത്രീകൾ നയിക്കുന്ന ആദ്യ മണ്ഡലമായിരിക്കും മാഹി. ചരിത്രം സംഭവമാവുന്ന ഈ തിരെഞ്ഞെടുപ്പിൽ മാഹിയിൽ 31,038 വോട്ടർമാരിൽ 14,363 പുരഷവോട്ടറും 16,675 സ്ത്രീ വോട്ടർമാരുമാണുള്ളത്.

26 സ്ഥാനാർത്ഥികൾ മത്സര രംഗത്തുള്ളതിനാൽ രണ്ട് ബാലറ്റ് യൂണിറ്റുകളിലായാണ് സ്ഥാനാർത്ഥിയുടെ ചിഹ്നവും പേരു ഉണ്ടാവുക. സ്ത്രീകൾ നയിക്കുന്ന തിരെഞ്ഞെടുപ്പിൻ്റെ പ്രമോ വിഡിയോ മാഹി ഗവ.ഹൗസിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ പ്രകാശനം ചെയ്തു. മാഹിയിലെ 31 പോളിംങ്ങ് സ്റ്റേഷനുകളിൽ പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടി സ്ക്കൂൾ മാതൃക പോളിംങ്ങ് സ്റ്റേഷനായിരിക്കും. 3 പോളിംങ് സ്റ്റേഷനുകൾ യുവാക്കൾ (ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ), ശാരീരിക വൈകല്യമുള്ളവർ (മാഹി ഗവ.എൽ.പി.സ്കൂൾ) ബൂത്തുകളും നിയന്ത്രിക്കുന്നതായിരിക്കും. മാഹിയുടെ അതിർത്തികളിൽ 6 ചെക്ക് പോസ്റ്റുകളും ഫ്ലൈയിംങ്ങ് സ്വകാഡുളും പ്രവർത്തനമാരംഭിച്ചു. മാഹിയിൽ ചുവർ പരസ്യങ്ങൾക്ക് അനുമതി നൽകില്ല. ഇലക്ട്രോണിക്ക് മീഡിയകളിലൂടെയുള്ള സ്ഥാനാർത്ഥികളുടെ പ്രചരണം പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെയുള്ള പ്രചരണങ്ങൾ നിയമവിരുദ്ധമായിരിക്കും. 85 വയസിനുമുകളിലുള്ള മുതിർന്ന പൗരന്മാർ, ശാരീരിക വൈകല്യമുള്ളവർ ഉൾപ്പെടെയുള്ള 269 വോട്ടർമാരിൽ 258 പേരുടെ വോട്ട് അവരുടെ വീടുകളിൽ വെച്ച് പോസ്റ്റലായി രേഖപ്പെടുത്തി. അവസരമുണ്ടാകും മാഹി ഗവ. ഹൗസിൽ ഇലക്ഷൻ ഓഫീസ് പ്രവർത്തിക്കും ടോൾഫ്രീ നമ്പർ 1950 ആണ്. വോട്ടെണ്ണൽ ജൂൺ 4 ന് മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെങ്കണ്ടറി സ്കൂളിൽ നടക്കും. വാർത്താ സമ്മേളനത്തിൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അറിയിച്ചു. മനോജ് വളവിൽ സംബന്ധിച്ചു.

യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ പര്യടനം


ന്യൂമാഹി: വടകര ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ പ്രചരണ പര്യടനം 7 ന് രാവിലെ പുന്നോൽ കുറിച്ചിയിൽ ടൗണിന് സമീപത്ത് നിന്ന് തുടങ്ങും.

രാവിലെ ഒമ്പതിന് മുൻ കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പെരിങ്ങാടിയിൽ സ്വീകരണം നൽകും

83e25084-193d-4f76-b0ea-709a734bbc5f

ഓട്ടോ തൊഴിലാളികൾക്കെതിരെയുള്ള പീഡനം തുടർന്നാൽ പ്രതികരിക്കും.


തലശ്ശേരി:ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ പോലീസ് പീഡനം ആവർത്തിച്ചാൽ അതേ നാണയത്തിൽ പ്രതികരിക്കേണ്ടി വരുമെന്ന് ഐഎൻടിയുസി സംസ്ഥാന ജനറൽ 'സെക്രട്ടറി മനോജ് എഡാനി മുന്നറിയിപ്പു നൽകി. 

അകാരണമായി ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ പിഴ ചുമത്തുന്ന പോലീസ് നടപടി അവസാനിപ്പിക്കുക.ടി എം സി നമ്പർ ഇല്ലാതെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്ത് സർവീസ് നടത്തുന്നത് തടയുക എന്നീ ആവശ്യഉന്നയിച്ചാണ് തലശ്ശേരി താലൂക്ക് നാഷണൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ഐഎൻടിയുസി തലശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മനോജ് എടാനീ യൂണിയൻ പ്രസിഡൻറ് പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എൻ കെ രാജീവ് .ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ വി പവിത്രൻ,യൂണിയൻ നേതാക്കളായ അജിത്ത് കുമാർ എൻ,രാമചന്ദ്രൻ കെ. യു രാജേഷ്, എൻ.പ്രദീപ് കുമാർ സംസാരിച്ചു,ധർണ്ണയ്ക്കുശേഷം തൊഴിലാളികൾ പ്രകടനം നടത്തി



ചിത്രവിറ്റണം: ഓട്ടോ തൊഴിലാളികൾ നടത്തിയ ധർണ്ണ മനോജ് എടാനി ഉദ്ഘാടനം ചെയ്യുന്നു.

b186768f-71db-49dc-bc58-d2421a24a908

എ.പ്രഭാകരൻ(65) നിര്യാതനായി.        


  മാഹി: റിട്ട. പൊലീസ് എസ്.ഐ. ഈസ്റ്റ്‌ പള്ളൂരിലെ പറമ്പിലാംകണ്ടി പ്രഭാതത്തിൽ എ പ്രഭാകരൻ (65) നിര്യാതനായി., സംസ്കാരം ഞായർ രാവിലെ 10 മണിക്ക് , ഭാര്യ: വൽസല, മക്കൾ പ്രവീഷ് മാതൃഭൂമി, പ്രയാഗ് വ്യോമസേന, മരുമക്കൾ: ദൃശ്യ, ദീപ്തി, സഹോദരങ്ങൾ:പരേതനായ വേണുഗോപാലൻ, സുരേഷ് ബാബു, ബോംബേ, ഹരിശ്ചന്ദ്രൻ എൽഐസി ഏജൻറ്, രമേശൻ, സേലം

ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം വിഷു മഹോത്സവത്തിന് കൊടിയേറി


മാഹി :പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ 11 ദിവസം നീണ്ടു നില്ക്കുന്ന വിഷു മഹോത്സവത്തിന് കൊടിയേറി.

കൊടിയേറ്റ കർമ്മങ്ങൾക്ക് ക്ഷേത്ര കർമ്മി ചിങ്കാളിൻ്റവിട പുരുഷോത്തമൻ കാർമ്മികത്വം വഹിച്ചു.

ഏപ്രിൽ 7 ന് വൈകീട്ട് 7.3O ന് സാംസ്കാരിക സമ്മേളനം ഉണ്ടായിരിക്കും

തുടർന്ന് മെഗാ തിരുവാതിര ഉണ്ടായിരിക്കും

ഏപ്രിൽ 8 ന് കാവേരി അമ്മൻറവിട തറവാട്ടിൽ നിന്ന് നിവേദ്യം വരവ്

ഏപ്രിൽ 9 ന് രാവിലെ 8 മണിക്ക് 

കലവറ നിറയ്ക്കൽ ഘോഷയാത്ര

വളവിൽ അയ്യപ്പ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും.

വൈകീട്ട് 5.30 ന് തുക്കുടി തറവാട്ടിൽ നിന്ന് നിവേദ്യം വരവ്

രാത്രി 9 മണിക്ക് പ്രാദേശിക കലാകാരന്മാരുടെ നൃത്ത സംഗീത വിരുന്ന്

 നാട്ടു കേളി

ഏപ്രിൽ 10 ന് രാത്രി 9.30 ന് നാടൻപ്പാട്ട് 

വയനാട് മാനന്തവാടി ഒരുക്കുന്ന

 ചിലമ്പൊലി

ഏപ്രിൽ 11 ന് രാത്രി 9 ന് 

കണ്ണൂർ സംഗീത് ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ

ദീപക്ക് ജെ ആർ, അരുൺ കുമാർ കല്ലിങ്കൽ, റൈഷ് മാർലിൻ, ദിൽജിന, ശിവാനി ,ഷാനിഫ് ഡെന്നോ മുസാഫിർ എന്നിവർ അണിചേർന്നൊരുക്കുന്ന ഗാനമേള

ഏപ്രിൽ 12 ന് രാത്രി 7.30 ന് ലിംക ബുക്ക് റെക്കോർഡ് ജേതാവ് ശുകപുരം ദിലീപും, സുധീഷ് കുരിയാടിയും ചേർന്ന് 125 വാദ്യകലാകാരന്മാർ ചേർന്നൊരുക്കുന്ന മേളാർച്ചന

 പാണ്ടിമേളം

രാത്രി 12 ന് കർപ്പൂര താലപ്പൊലി എഴുന്നള്ളത്ത്

ഏപ്രിൽ 14 ന് പുലർച്ചെ 2 ന് വിഷുക്കണി

വൈകീട്ട് പരദേവതാ ക്ഷേത്രദർശനത്തിന് ശേഷം ക്ഷേത്രനടയടക്കൽ കർമ്മത്തോടെ ഉത്സവം സമാപിക്കും

ഉത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 10, 11, 12 തീയ്യതികളിൽ അന്നദാനം ഉണ്ടായിരിക്കും

c8dcdf30-b77f-40a8-8d2d-557103b3d58f

പാറക്കണ്ടി ഹൗസിൽ

മഹേഷ് ഷാർജയിൽ അന്തരിച്ചു


ന്യൂമാഹി :ഷാർജയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന

കുറിച്ചിയിൽ ഈയ്യത്തുങ്കാട് പാറക്കണ്ടി ഹൗസിൽ മഹേഷ് (47) താമസസ്ഥലത്ത് വ്യാഴാഴ്ച രാവിലെ കുഴഞ്ഞുവീണു മരിച്ചു.

അച്ഛൻ: പരേതനായ എം. നാരായണൻ

അമ്മ: മാധവി അമ്മ

സഹാേദരൻ: പി.മനോജ്

സംസ്കാരം: ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ

എം. എസ് എസ് വനിതാ വിഭാഗം

ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

തലശ്ശേരി :

മുസ്ലിം സർവീസ് സൊസൈറ്റി തലശ്ശേരി യൂണിറ്റ് വനിതാ വിങ്ന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ സൗജത് ടീച്ചർ അധ്യക്ഷത വഹിച്ചു Adv പി വി സൈനുദ്ധീൻ, പി അബ്ദുൽ റസാഖ്, എ കെ റംല എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി തെസ്നി ഫാത്തിമ സ്വാഗതവും സൗജത് ലത്തീഫ് നന്ദി പറഞ്ഞു

അന്യസംസ്ഥാന തൊഴിലാളികൾക്ക് സ്പെഷൽ ഈദ് നമസ്കാരം 


തലശ്ശേരി: തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി പഴയ ബസ് സ്റ്റാൻ്റ് സലഫി സെൻ്ററിൽ പ്രത്യേക  ഈദ് നമസ്കാരം സംഘടിപ്പിക്കുന്നു. ഇമാം മുഖീം അഹമ്മദ് ഈദ് നമസ്കാരത്തിന് നേതൃത്വം നൽകും. ഈദ് ഖുതുബ ഉർദുവിലായിരിക്കും. സമയം രാവിലെ 8:00മണി

434291695_120207579822420632_3379020529344643823_n
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal