പയറ്റുകയാണ്, താമര വിരിയിക്കാൻ പണി പതിനെട്ടും : ചാലക്കര പുരുഷു

പയറ്റുകയാണ്, താമര വിരിയിക്കാൻ പണി പതിനെട്ടും : ചാലക്കര പുരുഷു
പയറ്റുകയാണ്, താമര വിരിയിക്കാൻ പണി പതിനെട്ടും : ചാലക്കര പുരുഷു
Share  
പുരുഷു ചാലക്കര എഴുത്ത്

പുരുഷു ചാലക്കര

2024 Apr 05, 11:55 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: 'നമ്പ പ്രഥമർ മോദിജി മറുപടിയും അധികാരത്തിൽ ഏറപ്പൊ റോം എന്തതിൽ സന്ദേഹമേ കടയാത്...'

താമര ശിന്നത്തിൽ വോട്ട് പണ്ണി എന്നെ വന്ത് എം.പി.യാക്കി വിട്ടാൽ പുതുവൈ മക്കൾക്ക് റൊമ്പ വികസനം നടന്ത് പോയിടും.. ' 


പുതുച്ചേരി ലോകസഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എ നമശിവാ യം മയ്യഴിയിലെമ്പാടും നടത്തിയ റോഡ് ഷോയിൽ തന്നെ സ്വീകരിക്കാനെത്തിയ ജനങ്ങളോടായി പറഞ്ഞതിങ്ങനെ-

ഇന്നലെ കാലത്ത് പൂഴിത്തലയിൽ നിന്നും ബൈക്കുകളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ മുലക്കടവിൽ സമാപിച്ചു.


റോഡ് ഷോയിൽ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, എൻഡിഎ സ്ഥാനാർത്ഥി എ. നമശ്ശിവായം , പുതുച്ചേരി എംഎൽഎ കെ വെങ്കിടേഷ് , മാഹി പ്രഭാരി രവിചന്ദ്രൻ ,ബി.ജെ.പി.മാഹി മണ്ഡലം പ്രസിഡണ്ട് എ.ദിനേശൻ എന്നിവരും എൻ.ആർ.കോൺഗ്രസ്സ് നേതാക്കളായ വി.പി. അബ്ദുൾ റഹ്മാൻ, ശിവദാസ് എന്നിവരും പ്രവർത്തകരും പങ്കെടുത്തു.


കാലത്ത് പ്രത്യേകം ഹെലികോപ്റ്ററിലെത്തിയ സംഘം

 പൂഴിത്തലയിൽ നിന്നാരംഭിച്ച് വളവിൽ,മാഹി മുൻസിപ്പൽ മൈതാനം, ഉസ്മാൻ സ്മാരക വായനശാല പരിസരം, ചെമ്പ്ര ആശാരിക്കാവ്, ഈസ്റ്റ് പള്ളൂർ ബി എഡ് കോളേജ് പരിസരം ഇരട്ടപ്പിലാക്കൂൽ, ഇടയിൽപീടിക , പന്തക്കൽ, മൂലക്കടവ്, എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി.

 പുതുവൈയിൽ താമരൈ വിടരുമെന്ന്, സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ എണ്ണിപറഞ്ഞ് മുഖ്യമന്ത്രി എൻ. രംഗസ്വാമിയും സംസാരിച്ചു.  



91d8af89-e725-4ef5-990a-5f0dcb8a2300

വിജയതന്ത്രം മെനയുന്നു


പുതുച്ചേരി മണ്ഡലത്തിലെ മറ്റെല്ലാ ഭാഗങ്ങളിലും കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ പിന്തുണക്കുന്ന സി.പി.എം. മാഹിയിൽ കോൺഗ്രസ്സിനെ പിന്തുണയ്ക്കുകയുമാണ്.


ഈ സാഹചര്യം മുതലെടുത്ത് മാഹിയിൽ നിന്ന് പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് എൻ.ഡി.എ. തന്ത്രം മെനയുന്നത്.

പുതുച്ചേരി മണ്ഡലത്തിലെ വിജയം തമിഴ്നാട് ബിജെപിയുടെ വളർച്ചക്ക് വളമാകുമെന്നതു കൊണ്ടാണ് , സംസ്ഥാന ആഭ്യന്തര മന്ത്രിയെ തന്നെ സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കിയിരിക്കുന്നത്.


1963ൽ തെരഞ്ഞെടുപ്പാരംഭിച്ച പുതുച്ചേരിയിൽ 2001ലാണ്,ഡിഎംകെ യുമായി കൂട്ടു ചേർന്ന് ആദ്യമായി ബിജെപിക്ക് എംഎൽഎ ഉണ്ടാവുന്നത്..2014ൽ ബിജെപിക്ക് ഒരു നിയമന എംഎൽഎ യും,2016ൽ മൂന്ന് നിയമന എംഎൽഎ മാരേയും കേന്ദ്ര സർക്കാർ വക ലഭിച്ചു.20 വർഷങ്ങൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പിലൂടെ ബിജെപിക്ക് സ്വന്തമായി 6 എംഎൽഎമാരെ ലഭിച്ചത്.


എൻ.രംഗസാമിയുടെ എൻ ആർ കോൺഗ്രസ്സും,എഐഡിഎംകെ മുന്നണിയിൽ മൽസരിച്ച ബിജെപിക്ക് രണ്ട് മന്ത്രിമാരെയും സ്പീക്കറെയും ലഭിച്ചു,ഒപ്പം മൂന്ന് നിയമന എംഎൽഎമാരും.


ആദ്യ ഘട്ടങ്ങളിൽ ലോക്സഭയിലേക്ക് തനിച്ച് മൽസരിച്ച ബിജെപി 1999ൽ ഡിഎംകെ മുന്നണിയിൽ മൽസരിച്ചെങ്കിലും ' തോൽവിയടഞ്ഞു.2004ൽ എ ഐ ഡി എം കെ മുന്നണിയിൽ മൽസരിച്ച ബിജെപിയുടെ ലളിതാ കുമരമംഗലം തോൽവിയടഞ്ഞെങ്കിലും ' ഡിപ്പോസിറ്റ് തുക തിരികെ ലഭിച്ചു.

2009ൽ തനിയെ മൽസരിച്ച ബിജെപിക്ക് 13000 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളു.2014ൽ ഡിഎംഡികെ, പിഎംകെ,എംഡിഎംകെ പാർട്ടികളോടൊപ്പം മുന്നണിയിലായിരുന്ന ബിജെപി .ആ തെരഞ്ഞെടുപ്പിൽ,മുന്നണിയിൽ മൽസരിച്ച  പിഎംകെ സ്ഥാനാർത്ഥി തോറ്റു.2019ൽ എൻ ആർ കോൺഗ്രസ്സ് ,എഐഡിഎംകെ ,ബിജെപി മുന്നണിയിൽ ,എൻ ആർ കോൺഗ്രസ്സ് മൽസരിച്ചെങ്കിലും തോൽവിയടഞ്ഞു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, കോൺഗ്രസ്സിലെ വി. വൈത്തിലിംഗം 57.8% വോട്ടുകൾ നേടി 1.30 ലക്ഷം ഭൂരിപക്ഷത്തിനാണ് വിജയിച്ചതെങ്കിലും, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ ചിത്രം മാറി.


2021ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി ,എൻആർ കോൺഗ്രസ്സ് (10)ബിജെപി (6) സഖ്യം 16 സീറ്റുകളും,കോൺഗ്രസ്സ് (2)ഡിഎംകെ (6)സഖ്യം 8 സീറ്റുകളും,സ്വതന്ത്ര സ്ഥാനാർത്ഥികൾ 6 സീറ്റുകളും നേടി.

സ്വതന്ത്ര സ്ഥാനാർത്ഥികൾ ബിജെപി മുന്നണിക്ക് പിന്തുണ നൽകുന്നതിനാൽ ഫലത്തിൽ ,30ൽ 22 മണ്ഡലങ്ങളും ഇപ്പോൾ ബിജെപിയോടൊപ്പമാണ്.അതേ സമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ,എൻ ആർ സഖ്യത്തിലായിരുന്ന എഐഡിഎംകെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്.

ബിജെപി സ്ഥാനാർത്ഥിയായ എ. നമശിവായം( 54 ) രംഗസാമി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയാണ്.പ്രബല സമുദായമായ വണ്ണിയർ കുടുംബാഗമായ നമശിവായം ,മുഖ്യമന്ത്രി എൻ. രംഗസാമിയുടെ മരുമകൻ കൂടിയാണ്.

ആത്മാഭിമാനം സംരക്ഷിക്കാൻ കോൺഗ്രസ്സ് കളം നിറഞ്ഞാടുമ്പോൾ ,ഏത് വിധേനയും ഈ കൊച്ചു കേന്ദ്ര ഭരണ പ്രദേശം പിടിച്ചെടുക്കാനാണ് എൻ.ഡി.എ പഠിച്ച പണി പതിനെട്ടും പയറ്റുന്നത്.



ചിത്രവിവരണം:മാഹിയിൽ നടന്ന എൻ.ഡി.എ.യുടെ റോഡ് ഷോ

mannan-advt-----jpg----revised-dec-5.2023

ശുദ്ധം സുരക്ഷിതം

അശേഷം മായം ഇല്ലാത്തത് .

മന്നൻ കോക്കനട്ട് ഓയിൽ 

ഗുണമേന്മയുളള കൊപ്ര ആധുനിക സാങ്കേതിക വിദ്യയിൽ ( Steam Drying Technology )

ഉണക്കിയെടുത്ത് ജലാംശം മുഴുവനായി നീക്കം ചെയ്‌ത്‌ വെളിച്ചെണ്ണ ഉത്പ്പാദിപ്പിക്കുന്നു ,

ശുദ്ധം സുരക്ഷിതം അശേഷം മായം ഇല്ലാത്തത് .

കൊതിപ്പിക്കുന്ന നറുമണം .

വെളിച്ചെണ്ണയുടെ തനതായ രുചിയും ഗുണമേന്മയും.

നിങ്ങളുടെ പരിപൂർണ്ണ സംതൃപ്‌തി .മറ്റുള്ളവരുമായി പങ്കുവെയ്ക്കൂ .


ബിരിയാണി, സദ്യ ,ഹൽവ ,ചിപ്‌സ് തുടങ്ങിയ പലഹാരങ്ങളുടെ നിർമ്മാണത്തിനായിപ്രത്യേകം തയ്യാർചെയ്യുന്ന സ്‌പെഷ്യൽ വെളിച്ചെണ്ണ .

1998 മുതൽ ഗുണമേന്മയ്ക്ക് ഭാരത സർക്കാരിൻറെ തുടർച്ചയായ അംഗീകാരം നേടിയ ഇന്ത്യയിലെ ഒന്നാമത്തെ വെളിച്ചെണ്ണ .

2012 മുതൽ സുരക്ഷിത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ അന്താരാഷ്‌ട്ര അംഗീകാരം ISO 22000 : 2005 ലഭിച്ച മികച്ച ഉൽപ്പന്നം ,


മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണയുടെ ഓരോ ബാച്ചും സർക്കാർ നിയന്ത്രണത്തിലുള്ള ലബോറട്ടറിയിൽ പരിശോധിച്ചശേഷമാണ് നിങ്ങളുടെ കൈകളിലെത്തുന്നത് .

തലശ്ശേരിയിലെ അംഗീകൃത മൊത്തവ്യാപാരി

: കോറോത്ത് ട്രേഡേഴ്‌സ് ,

മട്ടാമ്പ്രം പള്ളിക്ക് സമീപം  

വ്യാപാരാവശ്യങ്ങൾക്ക് ബന്ധപ്പെടുക : 9895745432 , 703429 2058


fc2c9cd1-7dd8-4402-a17a-43b9a8146dea

ന്യൂമാഹി റെയിൽവേ അടിപ്പാത യാഥാർത്ഥ്യമാക്കാൻ സമ്മർദ്ദം

ചെലുത്തും: വി.വൈദ്യലിഗം

 

മാഹി: പള്ളൂരിൽ നിന്നും മാഹിയിലെക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയായ അറവിലകത്ത് പാലത്തിനു സമീപത്തായി ന്യൂമാഹിയിലുടെ കടന്നു പോവുന്ന റെയിൽവേ ലൈനിൽ അടിപ്പാത നിർമ്മിക്കണമെന്ന ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരം കാണണമെന്ന് പുതുച്ചേരി ലോകസഭ മണ്ഡലം കോൺഗ്രസ്സ് സ്ഥാനാർത്ഥി വി.വൈദ്യലിംഗത്തെ നേരിൽ കണ്ട് അക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ സമ്മർദ്ദം ചെലുത്തി അടിപ്പാത യാഥാർത്യമാക്കാൻ ശ്രമിക്കുമെന്ന് എം.എൽ.എ മാരായ രമേശ് പറമ്പത്ത്, വി.വൈദ്യനാഥൻ എന്നിവരോടൊപ്പം സംഭവ സ്ഥലത്തെത്തിയ സ്ഥാനാർത്ഥി വൈദ്യലിംഗം ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എടോളിൽ പുരുഷു, ശോഭ.പി.ടി സി, പ്രേമൻ, കെ.വി.ഹരീന്ദ്രൻ എന്നിവരെ അറിയിച്ചു.

432435931_831318282344689_1113345257519125863_n

ആശുപത്രി അധികൃതർക്കെതിരെ

നടപടി വേണം


തലശ്ശേരി: സ്വകാര്യ ആശുപത്രിയിൽ വെച്ച് ഗോപാലപ്പേട്ടയിലെ 'നൗഷാദ് -താഹിറ ദമ്പതികളുടെ നവജാത ശിശു മരിക്കാനിടയായ സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പു മന്ത്രി എന്നിവരോട്‌ ഡി.സി.സി.അംഗം കെ.ശിവദാസൻ ആവശ്യപ്പെട്ടു

capture_1712341863

വാസന്തി വി.ഷേണായ് നിര്യാതയായി.


തലശേരി:മുകന്ദമല്ലർ റോഡിലെ ശ്രീ ഗണേഷിൽ

വാസന്തി വി.ഷേണായ് (76) നിര്യാതയായി.

ഭർത്താവ്: വി. വസന്ത് ഷേണായ്

മക്കൾ: ജയപ്രസാദ് ഷേണായ്, അഡ്വ.ശ്യാം പ്രസാദ് ഷേണായ്.വിജയകുമാർ ഷേണായ്, മനോഹർ ഷേണായ്, അർച്ചന മല്ലർ, സുജാതനായിക്.

മരുമക്കൾ: രൂപ ഷേണായ്, വീണ ഷേണായ്, അനിത ഷേണായ് ,വിദ്യ ഷേണായ്, മനോജ് മല്ലർ, വെങ്കിടേഷ് നായിക് .

സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് സമുദായ സ്മശാനത്തിൽ.

ayru-mantra_1712134277
capture_1712342304

വേണുഗോപാൽ നിര്യാതനായി.


മാഹി: പന്തക്കൽ പടിക്കോത്ത് റോഡിന് സമീപം പുതിയ പറമ്പത്ത് വേണുഗോപാൽ ( 62 ) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: നിവേദ്യ, നവനീത്. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: പങ്കജം, റീന

capture_1712342399

യശോദ അമ്മനിര്യാതയായി..  


മാഹി: മൂലക്കടവ് കോപ്പാലത്തെ കുനിയിൽ യശോദ(95) നിര്യാതയായി.. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ.മക്കൾ: വത്സല, സുരേന്ദ്രൻ (എടച്ചേരി), മീറ ( ചെമ്പ്ര), രവീന്ദ്രൻ (കോവൈ), അജിത, ജയരാജൻ, രാമചന്ദ്രൻ. മരുമക്കൾ: വിജയൻ ,കമല, അജിത, പരേതരായ ദിവാകരൻ, രവീന്ദ്രൻ, സാവിത്രി.

   സഹോദരങ്ങൾ: ജാനകി (ധർമ്മടം), സാവിത്രി (മൂഴിക്കര), ശാന്ത (കോപ്പാലം), സീത ( ഇല്ലത്ത് താഴ) പരേതരായ ബാലകൃഷ്ൻ, കാർത്ത്യായനി

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal