തമിഴും മലയാളവും കലർത്തി വൈദ്യലിംഗം ജനങ്ങളെ കൈയ്യിലെടുത്തു : ചാലക്കര പുരുഷു

തമിഴും മലയാളവും കലർത്തി വൈദ്യലിംഗം ജനങ്ങളെ കൈയ്യിലെടുത്തു :  ചാലക്കര പുരുഷു
തമിഴും മലയാളവും കലർത്തി വൈദ്യലിംഗം ജനങ്ങളെ കൈയ്യിലെടുത്തു : ചാലക്കര പുരുഷു
Share  
പുരുഷു ചാലക്കര എഴുത്ത്

പുരുഷു ചാലക്കര

2024 Apr 04, 11:00 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി :' മതിപ്പുക്കും മര്യാദക്കും കുറിയ മയ്യഴി മാനിട മക്കളേ.... പെരിയോർകളേ, തായ് മാർകളേ.. ഉങ്കൾ അനൈവരിക്കും മുതൽക്കെൻ വണക്കത്തെ ഊർ കിറേൻ ...'

കൈകൾ കൂപ്പി സ്വതസിദ്ധമായ പുഞ്ചിരിയോടെ പുതുച്ചേരിക്കാരുടെ പെരുംതലൈവർ വി. വൈദ്യലിംഗം ഇന്നലെ മയ്യഴിയിൽ വോട്ടഭ്യർത്ഥിക്കുകയാണ്. വൈദ്യലിംഗത്തെ മയ്യഴിക്കാർക്കെല്ലാം നാല് പതിറ്റാണ്ടുകാലമായി നന്നായറിയാം. രണ്ട് തവണ മുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ ,പ്രതിപക്ഷ നേതാവ്, പി.സി.സി.പ്രസിഡണ്ട്, മൂന്ന് പതിറ്റാണ്ടുകാലം എം എൽ എ, നിലവിൽ പാർലമെൻ്റംഗം അങ്ങിനെ പലവട്ടം മയ്യഴി സന്ദർശിച്ച അദ്ദേഹത്തിന് മയ്യഴി സ്വന്തം നാടുപോലെ തന്നെയാണ്. മയ്യഴിയിലെ ഒട്ടുമിക്ക പൊതു പ്രവർത്തകരേയും പേര് വിളിച്ച് സംസാരിക്കുന്നത് കാണുമ്പോൾ, നാട്ടുകാരനെന്നേ തോന്നുകയുള്ളൂ.

ഇന്ത്യാ മുന്നണിയുടെ ബാനറിൽ പുതുച്ചേരി ലോകസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്ന വി. വൈദ്യലിംഗം മാഹിയിലെ പ്രചാരണത്തിന് തുടക്കമിട്ടത് തെക്കൻ അതിർത്തിയായ മാക്കുനിയിൽ നിന്നുമാണ്. ഇന്ത്യ മുന്നണിയുടെ ചെയർമാൻ എംപി അഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു രമേശ് പറമ്പത്ത് എംഎൽഎ, വി.വൈദ്യനാഥൻ എം.എൽ.എ , കെ.മോഹനൻ,സത്യൻ കേളോത്ത്, ആവോളം ബഷീർ പി.പിവിനോദ് തുടങ്ങിയവർ സംസാരിച്ചു കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ലീഗ് നേതാക്കൾ തുടങ്ങിയവർ സ്ഥാനാർത്ഥിയുടെ പര്യടനത്തിന് നേതൃത്യം നൽകി.

രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങളെ വിറ്റ് തുലച്ച് വൻകിട കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുന്ന മോദി രാജ്യത്തെ ജനങ്ങളെ ത്രേതായുഗത്തിലേക്ക് നയിക്കുകയാണെന്നും, ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും, ഭരണഘടനയെ തന്നെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ വൈദ്യലിംഗം പറഞ്ഞു. മോദി വീണ്ടും വന്നാൽ പൂർവ്വികർ കരുതി വെച്ച വിത്തടക്കം വിറ്റ് നശിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാഹിയോടുള്ള ഹൃദയ ബന്ധം തുടരുമെന്നും, മാഹിയുടെ ശബ്ദം പാർലിമെൻ്റിൽ മുഴങ്ങുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

താൻ വിജയിച്ചാൽ

പള്ളൂർ അരവിലകത്ത് റെയിൽവെ അടിപ്പാലം യാഥാർത്ഥ്യമാക്കാൻ ആദ്യ പരിഗണന നൽകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ഉറപ്പ് നൽകി.

 മാഹി മേഖലയിലെ വിവിധ പ്രദേശങ്ങളിലെ പ്രചരണത്തിന് ശേഷം മാഹി മുൻസിപ്പൽ മൈതാനിയിൽ സമാപിച്ചു



ചിത്രവിവരണം: ഇന്ത്യാ മുന്നണി സ്ഥാനാർത്ഥി വി. വൈദ്യലിംഗം മാഹിയിൽ പ്രചാരണത്തിൽ

ഗർഭസ്ഥ ശിശുവിൻ്റെ മരണം. ഡോക്ടർമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ്


തലശ്ശേരി:വിവാഹം കഴിഞ്ഞ് വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ഭാര്യ ഗർഭിണിയായെങ്കിലും, ചികിത്സക്കിടയിൽ ഒമ്പത് മാസത്തെ പൂർണ്ണ വളർച്ചയെത്തിയ ശിശു ഗർഭപാത്രത്തിൽ മരിക്കാനിടയായത് തലശ്ശേരി മിഷ്യൻ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റ്, ഡോക്ടർ വേണുഗോപാലിന്റെയും, സ്കാനിങ്ങ് ചുമതലയുള്ള ഡോക്ടർസൈയിദ് ഫൈസലിന്റെയും പിഴവ് കാരണമാണെണ് പിതാവ് ഗോപാൽ പേട്ട കൊക്കപ്പുറം അൽ നൌഗറിൽ പി.വി.നൌഷാദിന്റെ ആരോപണം. ചികിത്സയിൽ അശ്രദ്ധ വരുത്തിയ ഇരു ഡോക്ടർമാർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പത്ര സമ്മേളനത്തിൽ നൌഷാദ് ആവശ്യപ്പെട്ടു. നീതി കിട്ടും വരെ ആശുപത്രിയിൽ തന്നെ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം 18 ന് ആശുപത്രിയിൽ എത്തിയ ഭാര്യ സാഹിറയെ പരിശോധിച്ചപ്പോൾ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞതാണ്. 19 ന് സ്കാൻ ചെയ്തപ്പോൾ ബ്ലഡ് പാസിങ്ങിൽ കുറവുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇതിൽ പിന്നീട് ഡോ. വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം അലമിൻ സിൻ എന്ന ഇഞ്ചക്ഷൻ കുത്തിവച്ചു. ഇതിന് ശേഷമാണ് കുട്ടിയുടെ ഹൃദയമിടിപ്പും ചലനങ്ങളും പൂർണ്ണമായി ഇല്ലാതായത്. ഉടൻ ലേബർ റൂമിൽ എത്തിച്ചു. സ്കാൻ ചെയ്തു. തുടർന്നാണ് കുട്ടി മരണപ്പെട്ടതായി അറിയിച്ചത്. മരണപ്പെട്ട ഗർഭസ്ഥ ശിശുവിനെ പ്രസവിപ്പിച്ച ശേഷം എത്രയും പെട്ടെന്ന് മറവ് ചെയ്യണമെന്നും ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ദുരൂഹതയുണ്ട്. ഡോക്ടർ പറഞ്ഞത് പ്രകാരം ഒന്നും ആലോചിക്കാതെ സൈദാർ പള്ളിയിൽ കുഞ്ഞ് ദേഹം സ്വന്തം കൈയ്യിലെടുത്ത് ഖബറിൽ വെച്ചതായും നൌഷാദ് ഗദ്ഗദത്തോടെ പറഞ്ഞു. സംഭവിച്ചതിന്റെ വിശദീകരണം ചോദിക്കാൻ ഡോക്ടറെ സമീപി ച്ചപ്പോൾ ' അദ്ദേഹത്തിന്റെ സമീപം ക്വട്ടേഷൻ സംഘത്തെ കണ്ടതായും ഇത് തന്നെ ഭീഷണിപ്പെടുത്താനായിരുന്നുവെന്നും നൌഷാദ് ആരോപിച്ചു. താൻ ഒറ്റയ്ക്കാണെന്നും സഹായത്തിന് ആരുമില്ലെന്നും പറഞ്ഞ് ആ കുടുബ നാഥൻ പത്രപ്രവർത്തകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ഇനിയൊരാൾക്കും ഈ അനുഭവം ഉണ്ടാവരുതെന്നും പറഞ്ഞാണ് നൌഷാദ് പത്രസമ്മേളനം അവസാനിപ്പിച്ചത്.

മാമൂൽ പിരിക്കുന്ന സംഘം റിമാണ്ടിലായി


മാഹി:മാലിന്യ വണ്ടി തടഞ്ഞു നിർത്തി മാമൂൽ പിരിക്കാൻ ശ്രമിച്ചവർ പൊലീസ് പിടിയിലായി. പ്രതികളെ പന്തക്കൽ പൊലീസ് എസ്.ഐ. ജയരാജ്‌, എ.എസ്.ഐ മാരായ സുരേഷ്, വിനീത്,സുജിത് , കോൺസ്റ്റബിൾമാരായ വി.പി. സിജി, എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്, പ്രതികൾ പോലീസ് സ്റ്റേഷനിലെ സി.സി.ടി സി.ക്യാമറയും മറ്റും നശിപ്പിച്ചതിന് ഇൻചാർജ് എ.എസ്.ഐ. സുരേഷിന്റെ പരാതി പ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്തു, പ്രതികൾ പാനൂർ മൊകേരി യിലെസിപിഎംപ്രവർത്തകരായ അതുൽ അശോകൻ, നിതുൽ അശോക് ,

അഭിജിത് പ്രകാശ് കൂരാറ. എന്നിവരെ മാഹീ' കോടതി 14ദിവസം റിമാൻഡ് ചെയ്തു. പ്രതികൾ പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മദ്യപിച്ച് സ്ഥിരം പ്രശ്നക്കാർ ആണെന്ന് പൊലീസ് പറഞ്ഞു..

d5338d1d-feff-4e32-bb3d-e2a2a2dc3318

തെരഞ്ഞെടുപ്പ് ചൂടിൽ ഒരു സപ്തതി മധുരം


മാഹി: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ വന്നു ചേർന്ന പുതുച്ചേരിയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ഇ.വത്സരാജിൻ്റെ സപ്തതി ആഘോഷങ്ങൾ ലളിതമായ ചടങ്ങുകളിലൊതുങ്ങി.

കാലത്ത് വത്സരാജിൻ്റെ മാഹിയിലെ വസതിയിൽ , കാൽ നൂറ്റാണ്ടുകാലം നിയമസഭയിൽ സഹസാ മാജികരും, മന്ത്രിമാരുമായിരുന്ന ഇരുവരും പരസ്പരം മധുരം പങ്കുവെച്ചു. എം എൽ എ മാരായ വൈദ്യനാഥൻ, രമേശ് പറമ്പത്ത് എന്നിവരടക്കം പാർടി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.

പുതുച്ചേരിയിൽ മുൻ മുഖ്യമന്ത്രി വി.നാരായണസ്വാമിയുടെ നേതൃത്വത്തിൽ പാർടി നേതാക്കളും പ്രവർത്തകരും വത്സരാജിന് ആയുരാരോഗ്യങ്ങൾ നേർന്ന് മണക്കുള വിനായക ക്ഷേത്രത്തിൽ സ്വർണ്ണത്തേര് വലിച്ചു.അഗതി മന്ദിരങ്ങളിൽ ഭക്ഷണം നൽകി: മാഹിയിൽ പായസദാനവും, മധുര പലഹാര വിതരണവുമുണ്ടായി.


ചിത്രവിവരണം:പിറന്നാൾ ദിനത്തിൽ മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, സഹപ്രവർത്തകനും മുൻ മുഖ്യമന്ത്രിയുമായ വി. വൈദ്യലിംഗത്തിന് മധുരം നൽകുന്നു.

b87c7bb7-3676-4708-9e4b-c12858a0ee87-(1)

സ്കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: സെൻറ് ജോസഫ്സ് ഹയർ സ്കൂളിന് വിജയം 


എം എം പ്രദീപ് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ലാ സ്കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ 99 റൺസിന് മമ്പറം ഹയർ സെക്കന്ററി സ്കുളിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സെൻറ് ജോസഫ്സ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എടുത്തു. ഫർഹാൻ ദിലീപ് 74 റൺസും എ എസ് ഗോവർദ്ധ് പുറത്താകാതെ 36 റൺസും മിലൻ നാഥ് 26 റൺസുമെടുത്തു.മറുപടിയായി മമ്പറം ഹയർ സെക്കന്ററി സ്കൂൾ 14.5 ഓവറിൽ 61 റൺസിന് ഓൾഔട്ടായി. കെ യദുകൃഷ്ണ 23 റൺസെടുത്തു.സെൻറ് ജോസഫ്സിന് വേണ്ടി റെനാൻ സ്കോട്ട് 2 റൺസിന് 3 വിക്കറ്റും എം മാനവ് 8 റൺസിന് 3 വിക്കറ്റും വീഴ്ത്തി. ഫർഹാൻ ദിലീപിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.


രാവിലെ നടന്ന മൽസരത്തിൽ മട്ടന്നൂർ ഹയർ സെക്കന്ററി സ്കുളിനെതിരെ തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിന് വാക്കോവർ ലഭിച്ചു.


നാളെ (വെള്ളിയാഴ്ച) രാവിലെ മണത്തണ ഹയർ സെക്കന്ററി സ്കൂൾ ഗവ ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിനേയും ഉച്ചയ്ക്ക് തലശ്ശേരി മുബാറക്ക് ഹയർ സെക്കന്ററി സ്കൂൾ മണത്തണ ഹയർ സെക്കന്ററി സ്കൂളിനേയും നേരിടും. 


രാവിലെ ടൂർണമെന്റ് കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വി.പി അനസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ സി എം ഫിജാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ.അഭിമന്യു സ്വാഗതം പറഞ്ഞു.

ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വി.പി അനസ് കളിക്കാരെ പരിചയപ്പെടുന്നു.


ff524ae1-30ad-4fa3-a93f-4499f74db82a

വള്ളോപ്പിള്ളി പിതാവിനെ അനുസ്മരിച്ചു


തലശ്ശേരി:എം. പി. ബാലകൃഷ്ണൻ മാസ്റ്റർ സെന്ററിൻ്റെ ആഭിമുഖ്യത്തിൽ പ്രഥമ രൂപതാ മെത്രാനും, മദ്യനിരോധന സമിതിയുടെ അമരക്കാരനുമായിരുന്ന വള്ളോപ്പിള്ളി പിതാവിനെ അനുസ്മരിച്ചു. ഫിനിക്സ് കോളജിൽ ചേർന്ന അനുസ്മരണ ചടങ്ങ്

ഡോ. പി.ജെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സെന്റർ പ്രസിഡന്റ്‌ ചുര്യയി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, സി. പി. സദാനന്ദൻ, സി. എൻ. മുരളി, എൻ. പ്രശാന്ത്, വി. കെ. ജയന്തൻ പ്രസംഗിച്ചു


ചിത്രവിവരണം: ഡോ: പി.ജെ.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.

f27bbcee-6202-4ac2-ac54-6f6ce057dff7

നെയ്യമൃത് കൂട്ടായ്മയും

കുടുംബ സംഗമവും 7 ന്


മാഹി: ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ ആഭിമുഖ്യത്തിൽ നെയ്യ മ്യത് കൂട്ടായ്മയും കുടുംബ സംഗമവും ഏപ്രിൽ 7ന് കാലത്ത് 9 മണിക്ക് ഏറാമല എടവന ശ്രീ പരദേവതാ ക്ഷേത്രത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

പ്രസിഡണ്ട് സേതുമാധവൻ നായരുടെ അദ്ധ്യക്ഷതയിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ ഉദ്ഘാടനം ചെയ്യും.കെ.സി.സോമൻ നമ്പ്യാർ മുഖ്യഭാഷണം നടത്തും.ചടങ്ങിൽ മഠം കാരണവൻമാരെ ആദരിക്കും.സർഗ്ഗപ്രതിഭകളെ അനുമോദിക്കും. തുടർന്ന് ശാസ്ത്രീയ സംഗീതം, നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് സേതുമാധവൻ നായർ, ജനറൽ സെക്രട്ടരി മഹേഷ് മാസ്റ്റർ, വില്ലിപ്പാലൻ സന്തോഷ്, പ്രദീപൻ, ചന്ദ്രൻ പാറക്കൻ സംബന്ധിച്ചു.

പുതുച്ചേരി ലോകസഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി നമശിവായത്തിന്റെ റോഡ് ഷോ ഇന്ന്


 മാഹി:പുതുച്ചേരി ലോകസഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി നമശിവായത്തിന്റെ മാഹി മണ്ഡലം പര്യടനത്തോട് അനുബന്ധിച്ച്

വെള്ളിയാഴ്ച്ച റോഡ് ഷോ നടക്കും.

ഏപ്രിൽ 5 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് പൂഴിത്തലയിൽ നിന്നും ആരംഭിച്ച് ഇരട്ടപ്പിലാക്കൂലിൽ സമാപിക്കുന്ന റോഡ് ഷോയിൽ പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി, എൻഡിഎ സ്ഥാനാർത്ഥി  നമശ്ശിവായം , പുതുച്ചേരി എംഎൽഎ കെ വെങ്കിടേഷ് , മാഹി പ്രഭാരി രവിചന്ദ്രൻ എന്നിവർ  പങ്കെടുക്കും.


പൂഴിത്തലയിൽ നിന്നാരംഭിച്ച് വളവിൽ,മാഹി മുൻസിപ്പൽ മൈതാനം, ഉസ്മാൻ സ്മാരക വായനശാല പരിസരം, ചെമ്പ്ര ആശാരിക്കാവ്, ഈസ്റ്റ് പള്ളൂർ ബി എഡ് കോളേജ് പരിസരം, ഇടയിൽപീടിക , പന്തക്കൽ, മൂലക്കടവ്, എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം ഇരട്ടപ്പിലാക്കൂൽ ടൗണിൽ സമാപിക്കും.

അതിഥി തൊഴിലാളി അറസ്റ്റിൽ


തലശ്ശേരി:കോടതി കോമ്പൗണ്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അതിഥി തൊഴിലാളി അറസ്റ്റിൽ. കഴിഞ്ഞ ദിവസം അർദ്ധരാത്രിക്ക് ശേഷം കോടതി കോമ്പൗണ്ടിൽ കാണപ്പെട്ട അതിഥി തൊഴിലാളിയായ മാണിക് ചാന്ദിനെ (42 ) യാണ് തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി വാച്ച് മാനാണ് ഇത് സംബന്ധിച്ച് പൊലീസിൽ വിവരം നൽകിയത്. തുടർന്ന് കോടതി ശിരസ്താദാർ പരാതിയും നൽകി. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി റിമാണ്ട് ചെയ്തിട്ടുണ്ട്

സേനാപുതുക്കുടി ശ്രീഭദ്രകാളി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം


ന്യൂ മാഹി:പെരിങ്ങാടി സേനാപുതുക്കുടി ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 6ന് ശനിയാഴ്ച ബ്രഹ്മശ്രീ തരണനല്ലൂർ ശ്രീ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്ത്വത്തിൽ നടക്കും കാലത്ത് 5.30 നടതുറക്കൽ ,6 ന് ഇളനീർ അഭിഷേകം, മലർ പൂജ, 7 ന് അഷ്ടദ്രവ്യ ഗണപതി ഹോമം,9 ന് ഉഷപൂജ, 12ന് ഉച്ചപൂജ, 12.30 അന്നദാനം,

വൈകുന്നേരം 6.15 ദീപാരാധന, 7 ന് തായമ്പക കടമേരി ശ്രീജിത്ത് മാരാരും സംഘവും ,രാത്രി 8.30 അത്താഴപൂജ എന്നിവയുണ്ടാവും.

7fc170e4-60a1-4fe6-aeb8-ec0785352ce0

സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു


മാഹി: ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മയ്യഴിയിലെ മുഴുവൻ വോട്ടർമാരെയും പോളിംഗ് ബൂത്തിൽ എത്തിച്ച് മയ്യഴിയിലെ പോളിംഗ് ശതമാനം ഉയർത്തുക എന്ന ഉദ്ദേശത്തോട് കൂടി തിരഞ്ഞെടുപ്പ് വകുപ്പിന്റെ നേതൃത്വത്തിൽ സ്വീപ് ആക്റ്റീവിറ്റിയുടെ ഭാഗമായി മാഹി വാക് വേ യിൽ സെൽഫി പോയിന്റ് ഉദ്ഘാടനം മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്ററും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമായ ഡി. മോഹൻ കുമാർ നിർവഹിച്ചു. വോട്ടർമാരെ വോട്ടിങ്ങിന്റെ പ്രാധാന്യം അറിയിക്കുന്നതിനും അവരുടെ കടമകൾ നിറവേറ്റുന്നതിനും അവരെ ബോധവൽക്കരിക്കുന്നതിന്റെയും ഭാഗമായി തിരഞ്ഞെടുപ്പ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു വരികയാണ്.


ചിത്രവിവരണം: സെൽഫി പോയിൻ്റ് അസി.റിട്ടേണിങ്ങ് ഓഫീസർ ഡി. മോഹൻകുമാർ

ഉദ്ഘാടനം ചെയ്യുന്നു

b939d57b-3228-4357-8fe8-a9d7e648b743

ബസ്സ് ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ലോട്ടറി തൊഴിലാളി മരിച്ചു.


തലശ്ശേരി: കീഴന്തി മുക്കിൽ ബസ്സ് ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ലോട്ടറി തൊഴിലാളി മരിച്ചു.

കീഴന്തിമുക്കിലെ കോവിലകത്ത് ഹേമന്ദ് കുമാർ(73) ആണ് ചികിൽസക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം.അവിവാഹിതനാണ്.പരേതരായ ടി.കെ.അമ്പുവിന്റെയും കെ.രാധയുടെയും മകനാണ്.സഹോദരങ്ങൾ. വിജയലക്ഷ്മി, രതീഷ് കുമാർ, പുഷ്പരാജ്, പരേതരായ വിജയ 'രാഘവൻ, ഭക്തവൽസലൻ, സരോജിനി.

ഹേമന്ദ് കുമാർ ലോട്ടറി വിൽപ്പനക്കൊപ്പം വാഹനങ്ങൾ നിയന്ത്രിച്ച് വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുന്നത് ഏറെ ശ്രദ്ധേയവുമായിരുന്നു. കയ്യിൽ ഒരു വിസിലുമായി രാവിലെയും,വൈകീട്ടും കീഴന്തി മുക്കിൽ നിറ സാന്നിധ്യവുമാണ്.അതിനാൽ വിദ്യാർത്ഥികളുടെ ഹരമായിരുന്നു ഹേമന്ദ് എന്ന് നാട്ടുകാർ പറഞ്ഞു.

cfd2b3de-d9f4-45b6-ba7a-334666cda415

ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു 


തലശ്ശേരി : ബി ഇ എം പി ഹാർട്ട് ബീറ്റ്സ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 1981-90 ബാച്ച് റീജൻസി ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം നവ്യാനുഭവമായി.  

സെക്രട്ടറി നൗഫൽ കോറോത്ത് സ്വാഗതം പറഞ്ഞു. മുൻ സെക്രട്ടറി അബ്ദുൽ റസാക്ക്, എം എം മനോജ്, വി എം സുനിൽ, ജലീൽ കോട്ടേക്കാരൻ, അബ്ദുൽ കരീം, രജിത്ത്, എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് മുനീസ് അറയിലകത്ത് നന്ദി പറഞ്ഞു. 

വി എം സുനിൽ, ജവാദ് അഹമ്മദ്, അജയൻ, മുസ്തഫ ധർമടം സംബന്ധിച്ചു. പ്രവാസികളെ പ്രതിനിധീകരിച്ച് നിഷാന്ത് പുന്നോൽ, ഹനീഫ എന്നിവരും പങ്കെടുത്തു. പ്രസിഡന്റ് സലിം പാലിക്കണ്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബി ഇ എം പി ഹാർട്ട് ബീറ്റ്സ് കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിസ്വാർത്ഥ സേവകരാണ്.

capture_1712251614

പി.എം.ബാലൻ നിര്യാതനായി

തലശ്ശേരി:ചിറക്കര കുഴിപ്പങ്ങാട് - സുർജിത്ത് നിവാസിൽ പി.എം ബാലൻ (90) നിര്യാതനായി ഭാര്യ പരേതയായ വി.സി സതി മക്കൾ ഷെറി, സാജൻ, പരേതനായ സുർജിത്ത്. മരുമക്കൾ രീഷ്മ പരേതനായ സുജിത്ത്, സംസ്ക്കാരം 5 ന് വെള്ളിയാഴ്ച 12 മണിക്ക് കുണ്ടുചിറ ഗ്യാസ് ശ്മശാനത്തിൽ

capture_1712251691

ചേനോത്ത് ഭരതൻ നിര്യാതനായി. 

മാഹി: മാഹി ഗവ. ആശുപത്രി റോഡിൽ ചൂടിക്കോട്ട പി.കെ.രാമൻ സ്കൂളിന് സമീപം ചേനോത്ത് ഭരതൻ (85) നിര്യാതനായി. 

ഭാര്യ : ചിങ്ങാം തോട്ടത്തിൽ ഉഷ.

മക്കൾ : ജയപ്രകാശ് (ദുബായി), ഹർഷ, ഹൃദ്യ.

മരുമക്കൾ: ബിബിൻ (മാഹി), അമിത്ത് രാജ് (അബുദാബി), ശിവപ്രിയ, സഹോദരങ്ങൾ : പരേതരായ ദേവി, രേവതി ശ്രീധരൻ, ശ്രീനിവാസൻ, രാമൃകൃഷ്ണൻ.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal