യദുകൃഷ്ണന് കഴുതപ്പാൽ സുവർണ്ണപാനീയം :ചാലക്കര പുരുഷു

യദുകൃഷ്ണന് കഴുതപ്പാൽ സുവർണ്ണപാനീയം :ചാലക്കര പുരുഷു
യദുകൃഷ്ണന് കഴുതപ്പാൽ സുവർണ്ണപാനീയം :ചാലക്കര പുരുഷു
Share  
പുരുഷു ചാലക്കര എഴുത്ത്

പുരുഷു ചാലക്കര

2024 Apr 03, 11:53 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തലശ്ശേരി: സർക്കാർ ഉദ്യോഗത്തിനും വിദേശ ജോലികൾക്കുമായി ചെറുപ്പക്കാർ പരക്കം പായുമ്പോൾ, ഇതാ ഇവിടെ ഒരു പത്തൊമ്പതുകാരൻ കഴുത ഫാം നിർമ്മിച്ച് ജീവിതം കരുപ്പിടിപ്പിക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്നു.

ചൊക്ലി ഒളവിലത്തെ ബാല കമലത്തിൽ യദു കൃഷ്ണനാണ് വ്യതിരിക്തനായ ഈ ക്ഷീരകർഷകൻ'

കൽപ്പറ്റ മുണ്ടേരി വി.എച്ച്.എസ്.എസിൽ നിന്ന് ലൈവ് സ്റ്റോക്ക് ഡയറി ഫാമിങ്ങ് പഠിച്ചതിന് ശേഷമാണ് കഴുത വളർത്തലിനോട് ആഭിമുഖ്യമുണ്ടായത്.

vbnm

കർണ്ണാടക ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രമുഖ കഴുത ഫാമുകളെല്ലാം സന്ദർശിച്ചതിന് ശേഷമാണ് രണ്ട് ഡസനോളം കഴുതകളുമായി യദു കൃഷ്ണ വീട്ടിലെത്തിയത്.കഴിഞ്ഞ മാസം 24 നാണ് ഗ്രാമീൺ ബാങ്കിൻ്റെ സഹായത്തോടെ 'മിറാക്കിൾ ഡോങ്കീസ്' എന്ന പേരിൽ വീട്ടിനോട് ചേർന്ന് മലബാറിലെ ആദ്യത്തെ കഴുത ഫാം ആരംഭിച്ചത്.

:അച്ഛൻ ബാഷിന് ഇരുപത് പശുക്കളുള്ള ഒരു ഫാമുണ്ട്. അതിൽ നിന്ന് എട്ട് പശുക്കളെ വിൽപ്പന നടത്തിയുള്ള കാശsക്കമുപയോഗിച്ചാണ് മകൻ കഴുത ഫാം തുടങ്ങിയത്. 

നാടൻകഴുതക്ക് അറുപതിനായിരം രൂപ വില വരും. ഹൈബ്രീഡ് ഇനത്തിൽ പെട്ടവയ്ക്ക് ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ വില നൽകണം. ഇത്തരത്തിലുള്ള ഹെല്ലാരി, കത്തേവാടി വിഭാഗത്തിലുള്ള കഴുതകളും ഫാമിലുണ്ട്. കാഴ്ചയിൽ കുതിരകളെ പോലെ തോന്നിക്കുന്നവയാണിവ.

വീട്ടിലുള്ള കന്നുകാലികളോട് നന്നെ ചെറുപ്പത്തിൽ തന്നെ ആഭിമുഖ്യമുണ്ടായിരുന്ന യദുകൃഷ്ണന് ,ആളുകൾ അവജ്ഞയോട് കൂടി നോക്കിക്കാണുകയും, പറയുകയും, അമിതഭാരം ചുമപ്പിക്കുകയും ചെയ്യുന്ന കഴുതയെന്ന സാധു മിണ്ടാപ്രാണിയോട് അനുകമ്പ തോന്നിയത് അതിൻ്റെ നിസ്സംഗമായ മുഖ ഭാവം കാണുമ്പോഴാണ്.കർണ്ണാടകയിലും തമിഴ് നാട്ടിലും ആന്ധ്രയിലുമെല്ലാം എവിടെ നോക്കിയാലും ഒരു കാലത്ത് കാണാമായിരുന്ന കഴുതകൾ ഇന്ന് കടുത്ത വംശനാശം നേരിടുകയാണ്. അതിൽ നിന്ന് അവയെ രക്ഷിക്കുകയെന്നതും , കൗമാരം വിട്ടുമാറിയിട്ടില്ലാത്ത ഈ ചെറുപ്പക്കാരൻ്റെ ലക്ഷ്യമാണ്. കഴുത പാലിൻ്റെ സ്വാദ് നുണഞ്ഞാണ് തമിഴ്നാട്ടിലെ ഓരോ കുഞ്ഞും പിറന്ന് വീഴുന്നത്.നാടൻ കഴുതയിൽ നിന്നും പരമാവധി ഒരു ദിവസം 25O/300 മി.ലിറ്റർ പാൽ മാത്രമേ ലഭിക്കുകയുള്ളൂ. എട്ട് മാസം വരെ പാൽ കറന്നെടുക്കാം. മുലപ്പാലിന് തുല്യമായ ഈ പാലിന് പോഷകമൂല്യങ്ങൾ മാത്രമല്ല പ്രതിരോധശേഷിയുമുണ്ട്. ഫ്രീസറിൽ പാൽക്കട്ടിയായി അഞ്ച് മാസം വരെ കേട് കൂടാതെ സൂക്ഷിച്ചു വെക്കാനാവും.

കഴുത പാലിൻ്റെ മൂല്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും, കഴുതകളോടുള്ള അവജ്ഞയും ജനങ്ങളിൽ നിന്ന് മാറ്റിയെടുക്കാനായാൽ കഴുത പാലിന് ആവശ്യക്കാർ ഏറെയുണ്ടാവുമെന്ന് യദുകൃഷ്ണ പറഞ്ഞു. മലയാളികൾക്ക് പെട്ടെന്ന് ഇത് ബോദ്ധ്യപ്പെട്ടെന്ന് വരില്ല. സൗന്ദര്യവർദ്ധക വസ്തുക്കൾ ഉദ്പാദിപ്പിക്കുന്നതിലെ പ്രധാന ഘടകം കഴുത പാലാണ്.ഇറ്റാലിയൻ ലോകസുന്ദരി എലിസബത്ത്, താൻ കഴുതപ്പാലിലാണ് കുളിക്കാറ് പതിവെന്ന് പറഞ്ഞിട്ടുണ്ട്.



donkey

ചോളത്തണ്ട്, ചോളം പൊടി, പച്ചപ്പുല്ല്, ഉണക്കപ്പുല്ല് എന്നിവയാണ് കഴുതകൾക്ക് തീറ്റയായി നൽകുന്നത്.

പശുവിൻ ചാണകമുപയോഗിച്ച് ബയോഗ്യാസ് ഉദ്പാദിപ്പിക്കുന്നുണ്ട്. സൗരോർജ്ജമുപയോഗിച്ച് പശുവിനെ കറക്കുന്ന യന്ത്രവും, സി.സി.ടി.വി. കേമറയും പ്രവർത്തിപ്പിക്കുകയും, ബൾബുകൾ പ്രകാശിപ്പിക്കുകയും ചെയ്യുന്നുണ്ട്. കഴുത പാലിൻ്റെ അനന്തമായ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ ഈ ചെറുപ്പക്കാരൻ തൻ്റെ മിറാക്കിൾഡോങ്കിസ് എന്ന ഫാമിൻ്റെ ബോർഡിൽ ഇങ്ങിനെ എഴുതി വെച്ചിരിക്കുന്നു.' 'കഴുതപ്പാൽ സുവർണ്ണപാനീയം.. '

ചിത്രവിവരണം: യദു കൃഷ്ണ തൻ്റെ ഫാമിൽ


fec02763-9d9c-4439-bd41-a74cfa6f263f


മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ

പ്രതിഷ്ഠാ വാർഷിക ഉത്സവം 


മാഹി: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം 12 ന് നടക്കും.വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭജന, പ്രതിഷ്ഠാ പൂജകൾ, തുടർന്ന് കാഴ്ച്ച ശീവേലി. തന്ത്രി പുല്ലംഞ്ചേരി ലക്ഷ്മണൻ നമ്പൂതിരി കാർമികത്വം വഹിക്കും

സമയം വിലപ്പെട്ടത്:പര്യടനം ഹെലികോപ്ടറിൽ

 മാഹി:     വോട്ടർമാരെ കാണാൻ ബിജെപി സ്ഥാനാർത്ഥി

എ നമശിവായം ഹെലികോപ്ടറിലെത്തും. 

പുതുച്ചേരി ലോക്സഭാ മണ്ഡലത്തിലെ മാഹി,യാനം,കാരൈക്കൽ പ്രദേശങ്ങളിലെത്തി വോട്ടു തേടണമെങ്കിൽ സ്ഥാനാർത്ഥിക്ക് ദിവസങ്ങൾ വേണ്ടി വരും.തലസ്ഥാനമായ പുതുച്ചേരിയിൽ നിന്ന് മാഹിയിലേക്ക് 614 കിലോമീറ്ററും ,ആന്ധ്രയിലെ യാനത്തേക്ക് 822 കിലോമീറ്ററും, കാരൈക്കലേക്ക് 132 കിലോമീറ്ററുമാണ് ദൂരം.മാഹിയിലേക്ക് 15 മണിക്കൂറും,യാനത്തേക്ക് 18 മണിക്കൂറും റോഡ് വഴി യാത്ര ചെയ്യണം.19ന് വോട്ടെടുപ്പു നടക്കുന്നതിനാൽ രണ്ടാഴ്ച മാത്രമേ പ്രചരണം നടത്താനാവൂ.ഈ ബുദ്ധിമുട്ട് കണ്ടറിഞ്ഞ്,ബിജെപി നേതൃത്വം തങ്ങളുടെ സ്ഥാനാർത്ഥി നമശിവായത്തിന് പര്യടനത്തിനായി ഹെലികോപ്ടർ അനുവദിച്ചിരിക്കുകയാണ്. ഇന്നലെ ഹെലികോപ്ടർ പുതുച്ചേരിയിലെത്തി..

സ്ഥാനാർത്ഥികൾക്ക് പൊലീസ് കാവൽ


 മാഹി:           പുതുച്ചേരി മണ്ഡലത്തിൽ മൽസരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും പൊലീസ് കാവലേർപ്പെടുത്തുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യാനം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയ ബിജെപി നേതാവായിരുന്ന ദുർഗാ പ്രസാദിനെ കാണാതാവുകയും, തട്ടിക്കൊണ്ടു പോയതായി പ്രചാരമുണ്ടാവുകയും ചെയ്തു.എന്നാൽ തട്ടിക്കൊണ്ടു പോകൽ വാർത്ത നടകമാണെന്ന് കണ്ടെത്തുകയായിരുന്നു.ഇതെ തുടർന്നാണ് 7 പാർട്ടി സ്ഥാനാർത്ഥികൾക്കും,19 സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും പൊലീസ് കാവലിന് ഡിജിപി ഉത്തരവിട്ടത്.സ്വതന്ത്ര സ്ഥാനാർത്ഥികൾ ഭൂരിപക്ഷം പേരും വീട്ടിലൊതുങ്ങി കഴിയുന്നതിനാൽ ഇവരുടെ വീടുകൾക്ക് മുമ്പിലാണ് പൊലീസ് കാവൽ.

ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്


തലശ്ശേരി: 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് ഏപ്രിൽ 7ന് രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

01-09-2005 നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി അന്നേ ദിവസം രാവിലെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

04902321111

8593016464

മുൻസിപ്പൽ കമ്മീഷണറില്ല.

നഗരസഭ നോക്കുകുത്തിയായി 


 മാഹി: കഴിഞ്ഞ എട്ട് വർഷമായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ഇല്ലാത്ത മയ്യഴി നഗരസഭാ കാര്യാലയത്തിൽ കമ്മിഷണർ കൂടി ഇല്ലാതായതോടെ ഒന്നും നടക്കാത്ത സ്ഥിതിയായി.

മുനിസിപ്പൽ ഓഫീസിൽ സ്ഥിരമായി ഉണ്ടായിരുന്ന കമ്മീഷണർ പിരിഞ്ഞു പോയതിനുശേഷം ആരും പുതുതായി നിയമിക്കപ്പെട്ടിരുന്നില്ല. പകരം ആരും ചാർജ് എടുത്തിരുന്നുമില്ല. ഈ സാഹചര്യത്തിൽ സ്വാഭാവികമായും മാഹി അഡ്മിനിസ്ട്രേറ്ററുടെ ചുമതലയിലാണ് ഓഫീസ് കാര്യങ്ങൾ നിർവഹിക്കപ്പെടേണ്ടത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത് മുതൽ കമ്മീഷണറുടെ ചുമതലകൾ കൂടി മാഹി അഡ്മിനിസ്ട്രേറ്റർ നിർവഹിക്കാൻ തയ്യാറാകാതിരിക്കുന്ന 

സ്ഥിതിയാണുള്ളത്.

ജനന-മരണ രജിസ്ട്രേഷൻ,  വിവിധ കാര്യങ്ങൾക്ക് വേണ്ടിയുള്ള ലൈസൻസുകൾ, വിവാഹ രജിസ്ട്രേഷൻ, അടിയന്തര പ്രാധാന്യമുള്ള സർട്ടിഫിക്കറ്റുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ മുതലായവ തീർപ്പാവാതെ കെട്ടിക്കിടക്കുകയും, ജനങ്ങൾ ദുരിതത്തിലാവുകയും ചെയ്തിരിക്കുകയാണ്.

പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് അടിയന്തിര പരിഹാര നടപടികൾ തേടി മാഹിയിലെ വിവരാവകാശ സാമൂഹിക പ്രവർത്തകൻ മുനാസ് കണ്ടോത്ത് പുതുച്ചേരിയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഈമെയിൽ ആയിഹരജി സമർപ്പിച്ചിട്ടുണ്ട്.

ഒപ്പംപുതുച്ചേരി ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിനും സമർപ്പിച്ചിട്ടുണ്ട്.

കോൺഗ്രസ്സ് സ്ഥാനാർത്ഥി വി.വൈദ്യലിംഗം ഇന്ന് മാഹിയിൽ പര്യടനം നടത്തും


മാഹി :നിയമസഭ മണ്ഡല പര്യടന പരിപാടി

ഇന്ന് (2024 ഏപ്രിൽ 4 ന്) കാലത്ത് 9 മണിക്ക് മൂലക്കടവ് മാക്കുനിയിൽ ഉദ്ഘാടനം ചെയ്യും.

വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ കാണും.

സമാപനം വൈകു: 6 മണിക്ക് മാഹി മുനിസിപ്പാൽ മൈതാനിയിൽ പ്രചരണ പരിപാടി സമാപിക്കും

മാഹിയിൽ മദ്യശാലകൾക്ക്

തുടർച്ചയായ അവധി



മാഹി:മാഹിയിൽ മദ്യശാലകൾക്ക് തുടർച്ചയായ അവധി.

പുതുച്ചേരി ഇലക്ഷനോടനുബന്ധിച്ച് എപ്രിൽ 17 മുതൽ 19 വരെയും മഹാവീർ ജയന്തിയോടനുബന്ധിച്ച് 21നും, കേരള ഇലക്ഷനോടനുബന്ധിച്ച് ഏപ്രിൽ 24 മുതൽ 26 വരെയും മദ്യഷാപ്പുകൾക്ക് അവധിയായിരിക്കും.

കോൺഗ്രസ്സിന് വീണ്ടും

കൈ കൊടുക്കുമോ?


ചാലക്കര പുരുഷു

മാഹി:പുതുച്ചേരി മണ്ഡലത്തിൽ നടന്ന 15 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ 11 തവണ വിജയം വരിച്ച കോൺഗ്രസ്സ് 12ാം തവണയും വിജയത്തിലേക്കുള്ള പ്രവർത്തനത്തിൽ.1963,67,71 കാലത്ത് ഹാട്രിക് വിജയം നേടിയ കോൺഗ്രസ്സ് ,1980, 1984, 1989, 1991, 1996 തുടർച്ചയായി വിജയിച്ച കോൺഗ്രസ്സ് ,1999, 2009, 2019 ലും വിജയക്കൊടി പാറിച്ചു. എഡിഎംകെ,ഡിഎംകെ ,പിഎംകെ,എൻആർ കോൺഗ്രസ്സ് എന്നീ കക്ഷികൾ ഓരോ തവണ ലോക്സഭയിലെത്തി.സുബ്ബയ്യാ,പി കണ്ണൻ എന്നിവർ കോൺഗ്രസ്സിൽ നിന്ധ് പിളർന്ന് പുതിയ പാർട്ടികൾ രൂപീകരിച്ചെങ്കിലും ലോക്ഷഭ കണ്ടില്ല.അതേ സമയം കോൺഗ്രസ്സിൽ നിന്ധ് പിണങ്ങി പുതിയ പാർട്ടി രൂപികരിച്ച എൻ രംഗസാമിയുടെ എൻ ആർ കോൺഗ്രസ്സ് പ്രതിനിധി ഒയു തവണ ലോക്സഭയിലെത്തി.2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ,സ്പീക്കർ സ്ഥാനം രാജിവെച്ച്,മുൻ മുഖ്യമന്ത്രി കൂടിയായ വൈത്തിലിംഗം മൽസരിച്ച് ലോക്സഭാംഗമായി.തുടർന്ന് 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റുകൾ മാത്രം നേടി കോൺഗ്രസ്സ് ദയനീയ പരാജയമായി.മന്ത്രിയായിരുന്ന നമശിവായം ,അന്ന്ത്തെ മുഖ്യമന്ത്രിയായിരുന്ന നാരായണസാമിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബിജെപിയിൽ 'ചേരുകയായിരുന്നു.അദ്ദേഹത്തോടൊപ്പം എംഎൽഎമാരും അനുയായികളും പാർട്ടി പ്രവർത്തകരും ബിജെപിയിലെത്തി. മുൻ മന്ത്രി കൂടിയായ ലക്ഷ്മീനാരായണനും മറ്റും എൻആർ കോൺഗ്രസ്സിലും ചേർന്നു.നിലവിൽ കോൺഗ്രസ്സിന് മാഹി,ലാസ്പേട്ടൈ മണ്ഡലങ്ങൾ മാത്രമാണുള്ളത്.സഖ്യ കക്ഷിയായ ഡിഎംകെ ക്ക് 6 മണ്ഡലങ്ങളിൽ എംഎൽഎമാരുണ്ട്.ഡിഎംകെ , സിപിഐ,സിപിഎം,കമലഹാസന്റെ മക്കൾ നീതി മയ്യം,വിടുതലൈ സിറുത്തൈകൾ ,മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളാണ് കോൺഗ്രസ്സിനൊപ്പമുള്ളത്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൈത്തിലിംഗം വിജയിച്ചത് 2 ലക്ഷത്തിൽ പരം ഭൂരിപക്ഷത്തിനാണ്.നിലവിൽ ,30 നിയമസഭയാ മണ്ഡലങ്ങളിൽ 22 മണ്ഡലങ്ങൾ ബിജെപി മുന്നണിയോടൊപ്പവും,8 മണ്ഡലങ്ങൾ കോൺഗ്രസ്സ് മുന്നണിയോടൊപ്പവുമാണ്. കഴിഞ്ഞ തവണ ബിജെപി ,എൻആർ കോൺഗ്രസ്സ് മുന്നണിയിലായിരുന്ന,പുതുച്ചേരിയിൽ ആഴത്തിൽ വേരുകളുള്ള എഐഡിഎംകെ ഇപ്പോൾ മുന്നണി വിട്ട് തനിയെ മൽസരിക്കുന്നത് കോൺഗ്രസ്സിന്അൽപ്പം ആശ്വാസമാണ്. .പുതുച്ചേരി മണ്ഡലം നില നിർത്താൻ കോൺഗ്രസ്സ് പാർട്ടി ജീവൻ മരണ പോരാട്ടത്തിലാണ്. പുതുച്ചേരി മണ്ഡലം നില നിർത്തിയില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ അവസ്ഥ ഇന്നത്തേക്കാളും പരിണാപകരമായിരിക്കും.

09c3120a-b918-4626-b88b-6b017acc9b78
3c23a463-0805-448e-8728-917d6c4ac5ec

ജാനകി നിര്യാതയായി.                 

മാഹി: ഈസ്റ്റ് പള്ളൂർ മിത്തലെ മള്ളേരിയിൽ കൃഷ്ണ കൃപയിൽ ജാനകി (65) നിര്യാതയായി. സഹോദരങ്ങൾ: മള്ളേരി ബാലൻ (റിട്ട. പൊതുമരാമത്ത് വകുപ്പ്, മാഹി ), ഗോവിന്ദൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, മാഹി), പരേതയായ നാണി

capture_1712168985

ലക്ഷ്മണൻ നിര്യാതനായി .


തലശ്ശേരി :ഇല്ലത്ത് താഴ വാഴയിൽ ഹൗസിൽ കാട്ടിൽ ലക്ഷ്മണൻ (75) നിര്യാതനായി .

മാതാപിതാക്കൾ പരേതരായ കുഞ്ഞിക്കണ്ണൻ ,മാതു .

ഭാര്യ പരേതയായ ചന്ദ്രി .മക്കൾ നിഷ , ഷീന ,ഷിജിന. മരുമക്കൾ രജീന്ദ്രൻ ,സുരേഷ് ,സജീന്ദ്രൻ .സഹോദരങ്ങൾ ശ്രീധരൻ , പരേതരായ രാഘവൻ ,വാസു.

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal