പ്രിയദർശനി യുവകേന്ദ്രയുടെ ഇഫ്താർ സംഗമം പുതു തലമുറയ്ക്ക് മാതൃക: ഇ.വത്സരാജ്

പ്രിയദർശനി യുവകേന്ദ്രയുടെ ഇഫ്താർ സംഗമം പുതു തലമുറയ്ക്ക് മാതൃക: ഇ.വത്സരാജ്
പ്രിയദർശനി യുവകേന്ദ്രയുടെ ഇഫ്താർ സംഗമം പുതു തലമുറയ്ക്ക് മാതൃക: ഇ.വത്സരാജ്
Share  
2024 Apr 02, 10:41 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ പള്ളൂർ എ വി എസ് സിൽവർ ജൂബിലി ഹാളിൽ ഇഫ്താർ സംഗമം നടത്തി. വിശുദ്ധ റംസാൻ മാസത്തിൽ നടത്തുന്ന ഇത്തരം കൂട്ടായ്മകൾ മത സൗഹാർദ്ദവും സാഹോദര്യവും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കാൻ സാധ്യമാവുമെന്നും ഇത് മാതൃകാപരമാണെന്നും ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പുതുച്ചേരി മുൻ അഭ്യന്തരമന്ത്രി ഇ.വത്സരാജ് പറഞ്ഞു. സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ചാലക്കര മഹല്ല് പ്രസിഡണ്ട് കാദർ മുഖ്യഭാഷണം നടത്തി. ചാലക്കര പുരുഷു, ജോസ് ബേസിൽ ഡിക്രൂസ്, പി.ടി.കെ.റഷിദ്, അഡ്വ.എ.പി.അശോകൻ, കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം സംസാരിച്ചു.

ഐ.എൻ.ടി.യു.സി.പ്രതിഷേധിച്ചു


തലശ്ശേരി:നഗരത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് എതിരെ നിസ്സാര കാര്യത്തിൽ പിഴ ഈടാക്കുന്ന പൊലീസ് നടപടിയിൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ഐ.എൻ.ടി യു.സി പ്രവർത്തകയോഗം പ്രധിഷേധിച്ചു ടി.എം.സി. നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷകൾ നഗരത്തിൽ പാർക്ക് ചെയ്ത് സർവ്വീസ് നടത്തുന്നതിന് എതിരെ കർശന നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു ഈ ആവശ്യം നേടിയെടുക്കുന്നതിന് വേണ്ടി ഏപ്രിൽ 6 ന് കാലത്ത് 10.30 ന്പഴയ ബസ്സ് സ്റ്റാന്റിൽ ധർണ്ണ നടത്തുവാൻ തീരുമാനിച്ചു. പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.രാജീവ്, കെ.രാമചന്ദ്രൻ, അജിത്ത് കുമാർ എൻ, നിഷാന്ത് വി.പി , എം.കെ. ഉദയകുമാർ സംസാരിച്ചു.

കെ.എം.ധർമ്മപാലൻ

പ്രസിഡണ്ട്

തലശേരി: പ്രസിദ്ധമായ മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയുടെ 2024-2027 വർഷത്തെ ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു. കെ.എം ധർമപാലൻ. (പ്രസിഡണ്ട്) പി . രമേഷ്.(വൈ.പ്രസി) കെ.ലിജിൻ ( സിക്രട്ടറി) :ടി.കെ പരമാനന്ദ് (ജോസെക്രട്ടരി ) അജിത്ത് കുമാർ (ട്രഷറർ, കെ.വി. ചന്ദ്രശേഖരൻ ,പി .വി. വിനോദ്കുമാർ (മെമ്പർമാർ | എന്നിവരാണ് ചുമതലയേറ്റത്.

ഐ.എൻ.ടി.യു.സി.പ്രതിഷേധിച്ചു


തലശ്ശേരി:നഗരത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് എതിരെ നിസ്സാര കാര്യത്തിൽ പിഴ ഈടാക്കുന്ന പൊലീസ് നടപടിയിൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ഐ.എൻ.ടി യു.സി പ്രവർത്തകയോഗം പ്രധിഷേധിച്ചു ടി.എം.സി. നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷകൾ നഗരത്തിൽ പാർക്ക് ചെയ്ത് സർവ്വീസ് നടത്തുന്നതിന് എതിരെ കർശന നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു ഈ ആവശ്യം നേടിയെടുക്കുന്നതിന് വേണ്ടി ഏപ്രിൽ 6 ന് കാലത്ത് 10.30 ന്പഴയ ബസ്സ് സ്റ്റാന്റിൽ ധർണ്ണ നടത്തുവാൻ തീരുമാനിച്ചു. പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.രാജീവ്, കെ.രാമചന്ദ്രൻ, അജിത്ത് കുമാർ എൻ, നിഷാന്ത് വി.പി , എം.കെ. ഉദയകുമാർ സംസാരിച്ചു.

85605244-3e43-43b5-9378-5b487d4ce385

ലോക ജനകീയ ആരോഗ്യസഭ: കെ ഹരിദാസൻ അർജൻറീനയിലേക്ക്


തലശ്ശേരി:അഞ്ചാമത് ജനകീയ ആരോഗ്യസഭ (പീപ്പിൾസ് ഹെൽത്ത് അസംബ്ലി ) ലാറ്റിനമേരിക്കയിലെ അർജൻറീനയിലെ മാർഡൽ പ്ളാറ്റയിൽ ഏപ്രിൽ ഏഴു മുതൽ 11 വരെ നടക്കും.

ഐക്യദാർഢ്യത്തിന്റെ അന്താരാഷ് നിയമം, നിർബന്ധിത കുടിയേറ്റത്തെയും യുദ്ധത്തെയും ചെറുക്കുക, ആരോഗ്യത്തിലെ ലിംഗനീതി, ആവാസ വ്യവസ്ഥ ഭക്ഷണം ഊർജ്ജം കാലാവസ്ഥ വ്യതിയാനം, ആരോഗ്യ സംവിധാനങ്ങളുടെ പരിവർത്തനം ,ആരോഗ്യം ജന്മവകാശ ക്യാമ്പയിൻ, ഗ്ലോബൽ ഹെൽത്ത് വാച്ച് , പ്രാഥമിക ആരോഗ്യ സംരക്ഷണം എന്നിവ സംബന്ധിച്ച് ചർച്ചയും സെമിനാറും നടക്കും .


ഇന്ത്യയിൽ നിന്ന് 13 പ്രമുഖ ആരോഗ്യ പ്രവർത്തകരിൽ ശാസത്രസാഹിത്യ പരിഷത്ത് നേതാവ്

മീത്തലെ ചമ്പാട്ടെ കെ.ഹരിദാസനും പങ്കെടുക്കുന്നുണ്ട്.

capture_1712077313

രമേശ് പറമ്പത്ത് എം.എൽ എ യുടെ സഹോദരി ശാരദനിര്യാതയായി..        


  മാഹി:രമേശ് പറമ്പത്ത് എം.എൽ എ യുടെ സഹോദരി പള്ളുരിലെപുലിക്കോട്ടിൽ ശാരദ (75 | നിര്യാതയായി. ഭർത്താവ്: കുമാരൻ,   മക്കൾ - സ്മിത, ഷെരിത, പ്രബിത, ശ്രീജിത്, പ്രഷിത. മരുമക്കൾ :ജനാർദ്ദനൻ മാഹി , അരവിന്താക്ഷൻ കോടിയേരി. മധുസൂദനൻ ബാലുശ്ശേരി,വിനുരാജൻ ഒഞ്ചിയം. മറ്റ്സഹോദരങ്ങൾ :,ഇന്ദിര,രമണി, രജിത, പ്രീത, ശരീജ,പ്രഭാകരൻ, പ്രാശാന്ദൻ, പരേതനായ  പുരുഷോത്തമൻ.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടു പറമ്പിൽ..

5cba915e-f886-4ec2-aed4-4371c403db78

കാളിയത്ത് ചന്ദ്രമതി നിര്യാതയായി


തലശ്ശേരി:കൊടുവള്ളി ചിറക്കക്കാവിനടുത്തുള്ള ശരണ്യയിൽ പി. കെ.ചന്ദ്രമതി (81) നിര്യാതയായി.. ഭർത്താവ്: പരേതനായ എം.ബാലകൃഷ്ണൻ. മക്കൾ: ലസിത, സജിത, രാജീവ്.

മരുമക്കൾ. രാജേന്ദ്രൻ, ജിഷ, പരേതനായ പ്രദീപൻ.

സഹോദരങ്ങൾ. കമല, രഘുനാഥ്, പുരുഷോത്തമൻ, ഗീത, ഉഷ, മഹിജ, പരേതനായ ചന്ദ്രൻ.

പ്രഹസനം മാത്രമായി മാഹിയിൽ അദ്ധ്യായനവർഷാരംഭം


മാഹി: യാതൊരു മുന്നൊരുക്കവുമില്ലാതെ കഴിഞ്ഞ വർഷം ഒറ്റയടിക്ക് നടപ്പിലാക്കിയസി.ബി.എസ്.ഇ.യുടെചുവട് പിടിച്ച് യാതൊരു വിധ മുൻ ഒരുക്കങ്ങളുമില്ലാതെ ഏപ്രിൽ ഒന്നിന് സ്കൂൾ തുറന്നത് അദ്ധ്യാപകരേയും രക്ഷിതാക്കളേയും വിദ്യാർത്ഥികളേയും വലച്ചു. മുമ്പൊരിക്കലുമില്ലാത്ത വിധം അതികഠിനമായ ചൂട് അനുഭവപ്പെടുകയാണ്. കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥ പല സ്ഥലങ്ങളിലുമുണ്ട്. അധ്യാപകർക്കാണെങ്കിൽ ഇലക്ഷൻ ഡ്യൂട്ടിയും. പാഠപുസ്തകങ്ങൾ ഇനിയും എത്തിയിട്ടുമില്ല. അധ്യയന വർഷം കണക്കാക്കാൻ വേണ്ടി മാത്രമാണ് സ്കൂൾ തുറന്നത്. കുട്ടികളുടെ ഭാവി തുലക്കൽ മാത്രമാണ് ഫലം.സി.ബി.എസ്.ഇ. സിലബസിനെ ക്കുറിച്ച് യാതൊരു ധാരണയും ഇപ്പോഴും ഇല്ലാത്ത കുറെ അധ്യാപകർ മാഹിയിലുണ്ട്. ആകെ കൂടി കിട്ടിയത് രണ്ടോ മൂന്നോ ദിവസം പോണ്ടിച്ചേരിയിൽ പോയി ഒരു കോഴ്സ് മാത്രം. അതും പേരിന് മാത്രവും. ഇലക്ഷൻ, വിഷു, പെരുന്നാൾ, ഒക്കെ ആയി പൊതു അവധികൾ വേറെയും. മാഹി യുടെ സാഹചര്യം അനുസരിച്ച് വിദ്യാഭ്യാസ വകുപ്പും ഭരണാധികാരികളും പോണ്ടിച്ചേരിയിൽ ബന്ധപ്പെട്ട അധികാരികളെ ധരിപ്പിച്ചിരുന്നെങ്കിൽ ഈ പ്രഹസനം ഒഴിവാക്കാമായിരുന്നുവെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.കുട്ടികളുടെ ഭാവി കൊണ്ടുള്ള ഈ ഞാണിൻമേൽ കളി അവസാനിപ്പിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു

58f7cbe0-e020-4f44-8ee2-70546be1dc4e

അബ്ദുൾ റഹിം നിര്യാതനായി


മാഹി:ചാലക്കര പി.എം.ടി.ഷെഡിന്നടുത്ത ബൈത്തുൽ റസൂഖിൽ പി കെ അബ്ദുൽ റഹീം(68) നിര്യാതനായി

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal