പ്രകൃതിയുടെ നിദർശനങ്ങളായി പതിമുഖവർണ്ണചിത്രങ്ങൾ : ചാലക്കര പുരുഷു

പ്രകൃതിയുടെ നിദർശനങ്ങളായി പതിമുഖവർണ്ണചിത്രങ്ങൾ : ചാലക്കര പുരുഷു
പ്രകൃതിയുടെ നിദർശനങ്ങളായി പതിമുഖവർണ്ണചിത്രങ്ങൾ : ചാലക്കര പുരുഷു
Share  
പുരുഷു ചാലക്കര എഴുത്ത്

പുരുഷു ചാലക്കര

2024 Apr 02, 12:36 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

പ്രകൃതിയിലേക്കൊരു വർണ്ണസഞ്ചാരവുമായി

യുവചിത്രകാരൻ

സി കെ ഷിബുരാജ്

കലാ മാനസങ്ങളെ

കീഴടക്കുന്നു..........

സ്വയം നിർമ്മിച്ച പ്രകൃതി വർണ്ണങ്ങൾ തന്നെ ഉപയോഗിച്ച് ,പാരമ്പര്യാധിഷ്ഠിത രീതികളിലൂടെ, തൻ്റെ കണ്ണിൽ വിടരുന്ന കാഴ്ചകളെ കാൻവാസിൽ പകർത്തുന്ന ഈ കലാകാരൻ പ്രകൃതിയുടെ ഉപാസകൻ കൂടിയാണ്.

ചാലിയാർ പുഴയും തീരങ്ങളും പ്രകൃതി ലാവണ്യവും കുഞ്ഞുനാളിലേ ഷിബുരാജിൻ്റെ ഹൃദയത്തെ വർണ്ണാഞ്ചിതമാക്കിയിരുന്നു

പ്രകൃതിദൃശ്യങ്ങൾ തന്നെയാണ് ഈ ചിത്രകാരന് പ്രിയതരം ' അതുകൊണ്ടുതന്നെ പ്രകൃതിയെ വരയ്ക്കാൻ പ്രകൃതിയിൽ നിന്നുതന്നെ വർണ്ണങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുറിയൂട്ടി എന്ന ഇല ഉപയോഗിച്ചുകൊണ്ട് 2006 ആദ്യമായി ഒരു പ്രകൃതി വർണ്ണ ചിത്രം തയ്യാറാക്കുകയും അതിനുശേഷം മൈലാഞ്ചി പച്ചമഞ്ഞൾ തേയില തേക്കിൻ ഇല ചീനി മരത്തിന്റെ ഇല മുന്തിരി തൊലിയും ആര്യവേപ്പ് തുളസി അപ്പച്ചെടി എന്നിവയെല്ലാം അരച്ചെടുത്തും ചാലിച്ചും കുറുക്കിയും ഉണക്കിയെടുത്തും പല രൂപത്തിൽ ആക്കി അതിൽ നിന്നും വർണ്ണങ്ങൾ ഉണ്ടാക്കി പേപ്പർ കോറത്തുണി ക്യാൻവാസ് എന്നിവയെല്ലാം മനോഹരമായ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു.. കേരള ലളിതകലാ അക്കാദമിയുടെ വിവിധ ഗ്യാലറികളിൽ അടക്കം ഇലച്ചായം എന്ന പേരിൽ പ്രദർശനങ്ങൾ നടത്തിവരികയാണ് കൂടാതെ പ്രകൃതി വർണ്ണ ചിത്രങ്ങൾക്ക് 2019 യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ നാഷണൽ റെക്കോർഡും ലഭിച്ചിട്ടുണ്ട്.

തിരുവണ്ണൂർ സ്വാതിതിരുനാൾ കലാകേന്ദ്രയിൽ പ്രശസ്ത ചിത്രകാരൻ ഷാജി സുബ്രഹ്മണ്യത്തിന്റെ കീഴിൽ ചിത്രകല പരിശീലനം നേടിയ ഷിബു. വാട്ടർകളറിംഗ് അക്രലിക് പെയിൻറിംഗ് ഓയിൽ പെയിൻറിംഗ് എന്നിവയിലെല്ലാം ചിത്രങ്ങൾ വരയ്ക്കാറുണ്ട്.

പുതിയ പ്രകൃതി വർണ്ണ പരീക്ഷണം എന്ന നിലയിൽ പതിമുഖം എന്ന മരത്തടിയിൽ നിന്ന് കാതൽ സംസ്കരിച്ചെടുത്ത്ഏക വർണ്ണത്തിൽ നൂറിൽപരം ചിത്രങ്ങൾ വരയ്ക്കുകയും 2023 ടാലൻറ് റെക്കോർഡ് ബുക്കിൻ്റേ ഏഷ്യൻ റെക്കോർഡും കരസ്ഥമാക്കിയിട്ടുണ്ട്. 

കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിലെ ചാലിയാറിനു തീരത്തുള്ള കായലം എന്ന ഗ്രാമത്തിൽ നെടുമ്പുറത്ത് അയ്യപ്പൻ കമല ദമ്പതികളുടെ ഇളയ മകനാണ്.

'പതിമുഖം' എന്ന പേരിൽ കൂത്തുപറമ്പിലെ ഏഷ്യൻ ആർട്സ് സെൻററിൽ പതിമുഖ വർണ്ണ ചിത്രങ്ങളുടെ പ്രദർശനം നടന്നുവരികയാണ്.


ചിത്രവിവരണം: പ്രദർശനം കാണാനെത്തിയവർ പ്രശ്നത ചിത്രകാരൻ കെ.കെ.മാരാർ മാഷിനൊപ്പം

89dd39dc-6ac5-4095-83c7-ff4114073692

മയ്യഴിയിൽ സർക്കാർ

വിദ്യാലയങ്ങളിൽ

പുതിയ അധ്യയന വർഷത്തിന് തുടക്കമായി!


മാഹി: പുതുച്ചേരി സംസ്ഥാനത്ത് സി. ബി. എസ്. ഇ സിലബസ്സ് നടപ്പിലായതോടെ വിദ്യാലയ കലണ്ടർ എകീകരിച്ചതിൻ്റെ ഭാഗമായി മയ്യഴിയിൽ സർക്കാർ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷം ഏപ്രിൽ ഒന്നിനു ആരംഭിച്ചു. 

വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജയുടെ നിർദ്ദേശമനുസരിച്ച്

മാർച്ച് മുപ്പതിന് തന്നെ മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷാഫലം പ്രസിദ്ധികരിച്ചിരുന്നു. 

ക്ലാസ്സ് കയറ്റം ലഭിച്ചവർ ആഹ്ളാദത്തോടെ പുതിയ ക്ലാസ്സുകളിലേക്ക് പ്രവേശിച്ചു.

വിദ്യാലയങ്ങളിൽ പുതിയ കുട്ടികൾക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.

രണ്ടാഴ്ചക്കള്ളിൽ അഡ്മിഷൻ നല്കും.

 മധ്യവേനലവധി മെയ് മാസം മാത്രമായിരിക്കും.

പുതിയ കുരുന്നുകളെ വരവേൽക്കുന്ന പ്രവേശനോത്സവം

മധ്യവേനലവധി കഴിഞ്ഞ് ജൂണിൽ സ്കൂളുകളിൽ നടക്കും.

പൊതു തെരഞ്ഞെടുപ്പും ബക്രീദ്, വിഷു തുടങ്ങിയ ആഘോഷങ്ങളും കത്തുന്ന വേനലും ഏപ്രിൽ മാസത്തെ അധ്യയന ദിവസങ്ങളെ ബാധിക്കുമെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്.

മൂലക്കടവ് ഗവ. എൽ.പി.സ്കൂളിൽ പുതിയ അധ്യയന വർഷ ദിനാരംഭം ഗായകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക ഒ. ഉഷ അധ്യക്ഷത വഹിച്ചു.

എം റെന്യ സ്വാഗതവും എം.വിദ്യ നന്ദിയും പറഞ്ഞു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ.പി. നഫീസ അധ്യാപികമാരായ കെ. രൂപശ്രീ, എം.കെ. പ്രീത, ജിൽറ്റി മോൾ ജോർജജ് എന്നിവർ പരിപാടികൾക്കു നേതൃത്വം നല്കി

nnn

കുട്ടികളുടെ വോളിബോൾ

കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു


തലശ്ശേരി: സ്പോർട്സ് അക്കാദമിയുടെയും , ചമ്പാട് കെ. സി. കെ. സ്പോർട്ട്സ് ക്ലബ്ബിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ , ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഏപ്രിൽ മാസം മുതൽ ആരംഭിക്കുന്ന, 8 വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ ( ആൺ - പെൺ ) തുടർച്ചയായ വോളിബോൾ കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷൻ 05. 04. 2024 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് , ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടത്തുന്നതാണ്.

പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും കൃത്യസമയത്തു തന്നെ സ്പോർട്സ് ഡ്രസ്സു സഹിതം ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാവേണ്ടതാണെന്ന്

തലശ്ശേരി സ്പോർട്സ് അക്കാദമി സിക്രട്ടരി

പി. ബാലൻ മാസ്റ്റർ അറിയിച്ചു.ഫോൺ: 7034257770,

 9446535760

sd

നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലകനായി മസർ മൊയ്തു


തലശ്ശേരി:ആന്ധ്രാപ്രദേശിലെ അനന്ത്പൂരിൽ ഏപ്രിൽ 28 മുതൽ മെയ് 23 വരെ നടക്കുന്ന നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഹൈ പെർഫോർമൻസ് ക്യാമ്പിൽ ഫീൽഡിങ്ങ് പരിശീലകനായി തലശ്ശേരിക്കാരനായ ഒ.വി മസർ മൊയ്തു തെരഞ്ഞെടുക്കപ്പെട്ടു. ബിസിസിഐ ലെവൽ ബി പരിശീലകനായ മസർ മൊയ്തു കഴിഞ്ഞ രണ്ട് വർഷവും നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ  എൻ സി എ ക്യാമ്പിൽ ഫീൽഡിങ്ങ്പരിശീലകനായിസേവനമനുഷ്ഠിച്ചിട്ടുണ്ട്. 

2018-19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിൻറെയും 2017-18 സീസണിൽ രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച കേരള ടീമിൻറെയും സഹപരിശീലകനായിരുന്നു മസർ. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഫീൽഡിങ്ങ് വിഭാഗത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ 16 വയസ്സിന് താഴെയുള്ള അക്കാദമി പരിശീലകനുള്ള അവാർഡ് നേടി.കണ്ണൂർ സർവകലാശാല ടീം ക്യാപ്റ്റനായിരുന്നു.സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ ആൺകുട്ടികളുടെ കേരള ടീമിൻറെ മുഖ്യ പരിശീലകനായിരുന്നു മസർ. 2012-13 ൽ കേരള ക്രിക്കറ്റ് അസോസിയേഷൻറെ മികച്ച ബ്രണ്ണൻ കോളേജ്, തലശ്ശേരി സ്റ്റുഡന്റ്സ് സ്പോർട്ടിങ്ങ് ക്ലബ്ബ്, തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്,തലശ്ശേരി ബി .കെ 55 ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകൾക്ക് വേണ്ടി ജില്ലാ ലീഗ് മൽസരങ്ങളിൽ കളിച്ചിട്ടുണ്ട്.

തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.


1b8e6e58-6bb4-4ace-a60b-70545424e08f

യു.ഡി.എഫ്. ന്യൂ മാഹി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ചുനാവ് പാഠശാല സംഘടിപ്പിച്ചു.


മാഹി: മയ്യഴിയിലെ പരമാവധി വോട്ടർമാരെ പോളിങ്ങ് ബൂത്തിലെത്തിച്ച് പോളിങ്ങ് നൂറു ശതമാനമാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെ മാഹി അസിസ്റ്റൻ്റ് റിട്ടേണിങ്ങ് ഓഫീസർ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ചുനാവ് പാഠശാല സംഘടിപ്പിച്ചു.

പാറക്കൽ ഗവ. എൽ.പി. സ്കൂൾ, ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ, ഗവ. മിഡിൽ സ്കൂൾ അവറോത്ത് ഗവ.എൽ.പി.സ്കൂൾ മൂലക്കടവ് എന്നിങ്ങനെ മാഹിയിലെ നാലു സെക്ടറുകളിലുമായാണ് ചുനാവ് പാഠശാല സംഘടിപ്പിച്ചത്.

ബോധവല്ക്കരണ ക്ലാസ്സുകൾ ,പോസ്റ്റർ പ്രദർശനം , എന്നിവയുമുണ്ടായി. 

സ്വീപ് പ്രോഗ്രാം കോർഡിനേറ്റർ സി.സജീന്ദ്രൻ ഇലക്ഷൻ ബോധവല്ക്കരണ പ്രശ്നോത്തരി നയിച്ചു.

മുലക്കടവ് ഗവ് എൽ.പി. സ്കൂളിൽ നടന്ന ചുനാവ് പാഠശാല ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ ഉദ്ഘാടനം ചെയ്തു.

അസംബ്ലി ലെവൽ മാസ്റ്റർ ട്രെയിനർ ടി.ഷിജിത്ത് ക്ലാസ്സ് നയിച്ചു. സ്വീപ് പ്രോഗ്രാം നോഡൽ ഓഫീസർ കെ.രമ്യ സംസാരിച്ചു.

 സെക്റ്റർ ഓഫീസർ വി.ശിവകുമാർ സ്വാഗതവും സദാനന്ദൻ നന്ദിയും പറഞ്ഞു.

സെക്ടർ ഓഫീസർമാരും ബൂത്ത് ലെവൽ ഓഫീസർ മാരും ചുനാവ് പാഠ ശാലക്ക് വേണ്ട ഒരുക്കങ്ങൾക്ക് നേതൃത്വം നല്കി.

a6caa0ec-367b-45b7-859a-fd8f6916be2f

പുതുച്ചേരി ലോകസഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി നമശിവായ ത്തിന്റെ മാഹിയിലെ തിരഞ്ഞൈടുപ്പ് കൺവെൻഷൻ എം ൽ എ വെങ്കിടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

mannan-new-21-x14-cm-shibin-(1)-(1)

കണ്ണൂക്കരയിലെ  അംഗീകൃത വ്യാപാരി:

KMB MART ബീച്ച് റോഡ് ,ഫോൺ :6282493733 


സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷട്ര അംഗീകാരവും ഗുണമേന്മയിൽ ഭാരത സർക്കാരിൻറെ അഗ് മാർക്ക് അംഗീകാരവും തുടർച്ചയായി നേടിയതാണ് മന്നൻ വെളിച്ചെണ്ണ .

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സുപ്പർ മാർക്കറ്റുകളിലും മറ്റ്‌ഷോപ്പുകളിലുടെയുമാണ് മന്നൻ വെളിച്ചെണ്ണ വിപണിയിലെത്തുന്നത് .  

ആയുർവ്വേദ നിർമ്മാതാക്കൾ , കാറ്ററിംഗ് സ്ഥാപനങ്ങൾ ,ആശുപത്രി കാന്റീനുകൾ ,ബേക്കറികൾ തുടങ്ങിയ മറ്റിടങ്ങളിലും മന്നൻ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരേറെ .വ്യാപാരാന്വേഷണങ്ങൾക്ക് : 9895745432 .


  

a5a26df4-4d07-4fba-bc95-9de342c4120b

പേന പിടിച്ച  കൈകളിൽ ബ്രഷുമായിറങ്ങി

ക്ളാസ് മുറി കളർഫുള്ളാക്കി അധ്യാപികമാർ



മാഹി:ഒന്നാം ക്ലാസ്സിലെ ഡസ്കിനു മുഴുവൻ കളർ പെയിൻ്റടിച്ച് ക്ലാസ്സു മുറി വർണ്ണാഭമാക്കിയ അധ്യാപികമാർ രക്ഷിതാക്കളുടെ അഭിനന്ദനത്തിന് പാത്രമായി.

മൂലക്കടവ് ഗവ. എൽ.പി.' സ്കൂളിലെ അധ്യാപികമാരായ കെ.രൂപശ്രീ, എം. വിദ്യ ,എം. രെന്യ , എം.കെ. അശ്വന എന്നിവരാണ് സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് പെയിൻ്റും ബ്രഷുമായി ഇറങ്ങിയത്. 

പ്രധാന അധ്യാപിക ഒ. ഉഷ സഹപ്രവർത്തകരായ എം.കെ. പ്രീത, ജിൽറ്റി മോൾ ജോർജ് എന്നിവർ കൂടെ നിന്നതോടെ ലക്ഷ്യം വൻ വിജയമായി.

സ്കൂൾ ഫണ്ടിൽ നിന്നു പണമെടുത്ത് പ്രൈമറും കളർ പെയിൻ്റും വാങ്ങിയ ചെലവ് മാത്രം 

ഏപ്രിൽ ഒന്നിനു തിങ്കളാഴ്ച പുതിയ അധ്യയന വർഷാരംഭ ദിനത്തിൽ സ്കൂളിലെത്തിയ കുട്ടികൾക്ക് പുതിയ ക്ലാസ്സ്റൂം കാഴ്ച വിസ്മയമേകി.

രക്ഷിതാക്കളാകട്ടെ അധ്യാപികമാരെ അകമഴിഞ്ഞ് അഭിനന്ദിച്ചു

mediaface_ad_new-(3)

വടകര ടൗണിലെ 

അഗീകൃത വ്യാപാരി :

TR STORE.വടകര 

കേന്ദ്ര സർവകലാശാല

പ്രവേശന പരീക്ഷാ പരിശീലനം ആരംഭിച്ചു 

തലശ്ശേരി : കെയർ ആൻ്റ് ക്യൂയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പിലാക്കൂൽ സി സി എഫ് ട്രെയിനിംഗ് ഹാളിൽ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ (സി യു ഇ ടി ) കോച്ചിംഗ് ക്ലാസ് ആരംഭിച്ചു. കേരള കേന്ദ്ര സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥി ഷാഹിദ് അൻവർ ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി. 


സി സി എഫ് പ്രസിഡൻറ് പി ഒ ജാബിർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഫറൂഖ് പാലോട്ട്, സെക്രട്ടറി കെ പി നിസാർ, റമീസ് പാറാൽ, എം സൗജത്ത്, തസ്നി ഫാതിമ എന്നിവർ പ്രസംഗിച്ചു. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ഒരു മണി വരെ വിവിധ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകുമെന്ന് സി സി എഫ് സെക്രട്ടറി അറിയിച്ചു. ഫോൺ 8891274112

3784d069-7ce9-4e0e-b80a-9c296b0e9e66

പള്ളൂർ മഹാത്മാ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി.സിയാദ് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ റാഫി ഐച്ഛസിനെ ആദരിക്കുന്നു

d

ജാനകി അമ്മ നിര്യാതയായി 

മാഹി: പന്തക്കൽ പന്തോ ക്കാട്ടിലെ കാടൂ ൻ്റവിട ജാനകി (83) നിര്യാതയായി. ഭർത്താവ് :പരേതനായ ബാലൻ.മക്കൾ: രാജു, സാവിത്രി (റിട്ട. അധ്യാപിക), മാലതി, പ്രമീള. മരുമക്കൾ: സത്യഭാമ (പാനൂർ) അശോകൻ (അരയാക്കൂൽ), പുരുഷോത്തമൻ (കടവത്തൂർ). സഹോദരങ്ങൾ: ലീല, പരേതരായ ദേവി, അനന്തൻ, നാണു

capture

നാരായണൻ നിര്യാതനായി.

തലശ്ശേരി:വള്ള്യായി തെരുവിലെ പുളിക്കുൽ ഹൌസിൽ ചൊവ്വ നാരായണൻ (73). നിര്യാതനായി.

ഭാര്യ :ശ്യാമള.മക്കൾ:

സജിത്ത് (ധ്യാൻ ടെക്സ്റ്റൈൽസ് ). സജീഷ് (ഫിറ്റ്‌വെൽ). സജിന .

മരുമക്കൾ:സുധാകരൻ (ഡെക്കാൻ തലശേരി).

ചൈതന്യ, ലതിക

സഹോദരങ്ങൾ:

രാമൻ ശാന്ത, സതി, കമല,കൃഷ്ണൻ.

സഞ്ചയനം ബുധനാഴ്ച

പി.രാമകൃഷ്ണനെ അനുസ്മരിച്ചു.


മാഹി: കലാ -സാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന പി.രാമകൃഷ്ണൻ്റെ വേർപാടിൽ നാട്ടുകാരുടെ യോഗം അനുശോചിച്ചു

സത്യൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു.വി ശ്രീധരൻ മാസ്റ്റർ, കെ.മോഹനൻ, ചാലക്കര പുരുഷു സംസാരിച്ചു

capture_1712001311

സായിന്റെ പറമ്പത്ത് രാമകൃഷ്ണൻ (64)(മൂലേരി) മരണപ്പെട്ടു..

thakachan
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal