പുതുവൈയിൽ താമരൈ മലരുമാ..: കൈച്ഛിന്നത്തുക്ക് ഒരു തടവൈ കൂടി വരുമാ?:ചാലക്കര പുരുഷു

പുതുവൈയിൽ താമരൈ മലരുമാ..:  കൈച്ഛിന്നത്തുക്ക് ഒരു   തടവൈ കൂടി വരുമാ?:ചാലക്കര പുരുഷു
പുതുവൈയിൽ താമരൈ മലരുമാ..: കൈച്ഛിന്നത്തുക്ക് ഒരു തടവൈ കൂടി വരുമാ?:ചാലക്കര പുരുഷു
Share  
2024 Mar 31, 11:15 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: ഭരണപരമായി പുതുച്ചേരിയുടെ ഭാഗവും, ഭൂമിശാസ്ത്രപരമായി കേരളക്കരയോട് ചേർന്ന് കിടക്കുകയും ചെയ്യുന്ന മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിലെ ഏക പാർലിമെൻ്റ് മണ്ഡലത്തിലേക്ക് ഇക്കുറി അഗ്നി ചിതറുന്ന പോരാട്ടമാണ് നടക്കുക.

.പുതുച്ചേരി മണ്ഡലത്തിലെ വിജയം തമിഴ്നാട് ബിജെപിയുടെ വളർച്ചക്ക് വളമാകുമെന്നത് കൊണ്ടാണ് , സംസ്ഥാന ആഭ്യന്തര മന്ത്രിയും മുഖ്യ മന്ത്രിയുടെ മരുമകനുമായ എ. നമ:ശ്ശിവായത്തെ തന്നെ സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കിയിരിക്കുന്നത്. ഒരു കാലത്ത് കോൺഗ്രസ്സിൻ്റെ തെന്നിന്ത്യയിലെ തന്നെ ശക്തിദുർഗ്ഗമായിരുന്ന കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയെ ജീവൻമരണ പോരാട്ടം നടത്തി സംരക്ഷിച്ചു നിർത്താനാണ് സംസ്ഥാനത്തെ കോൺഗ്രസ്സിൻ്റെ സർ വാദരണീയനായ നേതാവും മുൻ മുഖ്യമന്ത്രിയും സിറ്റിങ്ങ് എം.പി.യുമായ വി. വൈദ്യലിംഗത്തെ തന്നെ ഇന്ത്യ മുന്നണി രംഗത്തിറക്കിയിട്ടുള്ളത്.


1c629964-bb29-4855-8228-005975543cf5

1963ൽതെരഞ്ഞെടുപ്പാരംഭിച്ച പുതുച്ചേരിയിൽ 2001ലാണ്,ഡിഎംകെ യുമായി കൂട്ടു ചേർന്ന് ആദ്യമായി ബിജെപി എംഎൽഎ ആയത്.2014ൽ ബിജെപിക്ക് ഒരു നിയമന എംഎൽഎ യും,2016ൽ മൂന്ന് നിയമന എംഎൽഎ മാരേയും കേന്ദ്രം വക ലഭിച്ചു.20 വർഷങ്ങൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പിലൂടെ ബിജെപിക്ക് സ്വന്തമായി 6 എംഎൽഎമാരെ ലഭിച്ചത്.എൻ.രംഗസാമിയുടെ എൻ ആർ കോൺഗ്രസ്സ്,എഐഎഡിഎംകെ മുന്നണിയിൽ മൽസരിച്ച ബിജെപിക്ക് രണ്ട് മന്ത്രിമാരെയും സ്പീക്കറെയും ലഭിച്ചു,ഒപ്പം മൂന്ന് നിയമന എംഎൽഎമാരും.ആദ്യ ഘട്ടങ്ങളിൽ ലോക്സഭയിലേക്ക് തനിച്ച് മൽസരിച്ച ബിജെപി 1999ൽ ഡിഎംകെ മുന്നണിയിൽ മൽസരിച്ചെങ്കിലും, തോൽവിയടഞ്ഞു.2004ൽ എ ഐ ഡി എം കെ മുന്നണിയിൽ മൽസരിച്ച ബിജെപിയുടെ ലളിതാ കുമരമംഗലം തോൽവിയടഞ്ഞെങ്കിലും ഡിപ്പോസിറ്റ് തുക തിരികെ ലഭിച്ചു.2009ൽ തനിയെ മൽസരിച്ച ബിജെപിക്ക് 13000 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളു.2014ൽ ഡിഎംഡികെ,പിഎംകെ,എംഡിഎംകെ പാർട്ടികളോടൊപ്പം മുന്നണിയിലായിരുന്ന ബിജെപി .ആ തെരഞ്ഞെടുപ്പിൽ,മുന്നണിയിൽ മൽസരിച്ച  പിഎംകെ സ്ഥാനാർത്ഥി തോറ്റു.2019ൽ എൻ ആർ കോൺഗ്രസ്സ് ,എഐഎ ഡിഎംകെ ,ബിജെപി മുന്നണിയിൽ ,എൻ ആർ കോൺഗ്രസ്സ് മൽസരിച്ചെങ്കിലും, തോൽവിയടഞ്ഞു. തനിച്ചു മത്സരിച്ചാൽ, ' സംസ്ഥാനത്ത് കെട്ടിവെച്ച കാശ് കിട്ടാത്ത പാർടി യാ യിരുന്നു ബി.ജെ.പി.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, കോൺഗ്രസ്സിലെ വൈത്തിലിംഗം 57.8% വോട്ടുകൾ നേടി 1.30 ലക്ഷം ഭൂരിപക്ഷത്തിനാണ് വിജയിച്ചതെങ്കിലും, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ ചിത്രം മാറി. 2021ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി ,എൻആർ കോൺഗ്രസ്സ് (10)ബിജെപി (6) സഖ്യം 16 സീറ്റുകളും,കോൺഗ്രസ്സ് (2)ഡിഎംകെ (6)സഖ്യം 8 സീറ്റുകളും,സ്വതന്ത്ര സ്ഥാനാർത്ഥികൾ 6 സീറ്റുകളും നേടി.സ്വതന്ത്ര സ്ഥാനാർത്ഥികൾ ബിജെപി മുന്നണിക്ക് പിന്തുണ നൽകുന്നതിനാൽ ഫലത്തിൽ ,30ൽ 22 മണ്ഡലങ്ങളും ബിജെപി മുന്നണിക്കൊപ്പമാണ്.

അതേ സമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ,എൻ ആർ സഖ്യത്തിലായിരുന്ന എഐഡിഎംകെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥിയായ എ. നമശിവായം( 54 ) രംഗസാമി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയാണ്.പ്രബല സമുദായമായ വണ്ണിയർ കുടുംബാഗമായ നമശിവായം ,മുഖ്യമന്ത്രി രംഗസാമിയുടെ മരുമകൻ കൂടിയാണ്. മൂന്ന് പതിറ്റാണ്ടുകാലം എം എൽ എ യും, മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും, നിലവിൽ എം.പി.യുമൊക്കെയായ വൈത്തി ലിംഗം അഴിമതിക്കറ പുരളാത്ത സർവ്വാദരണീയനായ പെരും തലൈവരാണ്.പുതുച്ചേരിയിൽ കോൺഗ്രസ്സ് സഖ്യത്തിന് വേണ്ടി കൈമെയ്യ് മറന്ന് രംഗത്തുള്ള സി.പി.എം. ഇങ്ങ് മയ്യഴിയിൽ കേരള രാഷ്ട്രീയത്തിലെ അലയൊലികൾക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്.ഏപ്രിൽ 19 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാഹിയിൽ സി.പി.എം.നിലപാട് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല.


15b0774d-a3e2-4c1e-996a-b1dd41e27114-(1)

നവീകരിച്ച കഞ്ഞിപ്പുര തുറന്നു


മാഹി: മാഹി ഗവ: ജനറൽ ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ എട്ട് വർഷമായി മാഹി സി.എച്ച്.സെൻറർ നടത്തിവരുന്ന നവീകരിച്ച കഞ്ഞിപ്പുര തുറന്നു.

സി.എച്ച്.സെൻറർ പ്രസിഡണ്ട് എ.വി.യൂസഫിൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.

എ.വി.അൻസാർ, കെ.നം ഷീർ, എ.വി.സലാം, കെ.പി. ഷക്കീൽ, മുഹമ്മദ് റംസാൻ സംസാരിച്ചു.

എട്ട് വർഷമായി പ്രവർത്തിച്ചു വരുന്ന കഞ്ഞിപ്പുരയിലൂടെ കിടപ്പ് രോഗികൾക്ക് കഞ്ഞിക്ക് പുറമെ ആവശ്യക്കാർക്ക് ജൂസും നൽകാനാവും., നിത്യേന നൂറ് കണക്കിനാളുകൾ കഞ്ഞിപുരയിലെത്തുന്നുണ്ട്.


ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.

cffaba19-6462-4b56-a78a-8a2dbcffed4b

ഇലക്ഷൻ റൺസംഘടിപ്പിച്ചു


മാഹി :തിരഞ്ഞെടുപ്പ് വകുപ്പ് സ്വീപ് പ്രോഗ്രാമിൻ്റെ ഭാഗമായി ഇലക് ഷൻ റൺ സംഘടിപ്പിച്ചു. പന്തക്കൽ മൂലക്കടവിൽ നിന്നും മാഹി എസ്പി  ജി. ശരവണൻ ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ , സെക്ടർ ഓഫിസർ എം. സദാനന്ദൻ, സ്വീപ് കോഓർഡിനേറ്റർ സചീന്ദ്രൻ, എം.സി.സി നോഡൽ ഓഫിസർ ടി.ഷിജിത്ത്, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു, പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു


ചിത്രവിവരണം:പന്തക്കലിൽ നിന്ന് പള്ളൂരിലേക്ക് നടന്ന ഇലക്ഷൻ റൺ

രക്ഷിതാക്കൾ ആശങ്കയിൽ


മാഹി:മാഹിയിൽ സി ബി എസ് ഇ സിലബസ് നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ പത്താം തരത്തിനുള്ള 'ക്ലാസ്സ്‌ ഏപ്രിൽ 1 ന് ആരംഭിക്കുകയാണ്.മെയ്‌ മാസമാണ് വേനലവധി. എന്നാൽ ഇലക്ഷനുമായി ബന്ധപെട്ടു മിക്ക സ്കൂളിലെയും പത്താം ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ചെക്ക്‌ പോസ്റ്റിലും മറ്റും ഡ്യൂട്ടി കൊടുത്തിരിക്കയാണ്.. ഇത് പത്താം ക്ലാസ്സിലെ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബന്ധിക്കുമെന്ന് രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്..

d79c2488-8083-459a-9b57-38b4c3c08ca1

ഗുരുസ്മരണയിൽ പ്രാർത്ഥനാ യോഗവും പ്രഭാഷണവും നടത്തി


മാഹി: എസ്.എൻ.ഡി.പി.മാഹി യൂണിയൻ്റെ ആഭിമുഖ്യത്തിൽ പൂഴിത്തല വർദ്ധൻ അങ്കണത്തിൽ

പ്രാർത്ഥനാ യോഗവും പ്രഭാഷണവും നടത്തി.

കല്ലാട്ട് പ്രേമൻ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഗുരുവും മയ്യഴിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.രാജേഷ് അലങ്കാർ പ്രാർത്ഥനാ ഗീതങ്ങളാലപിച്ചു.

 ശ്രീ നാരായണീയൻ കെ.വി.ജിനദാസിനെ പി.സി.ദിവാനന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചു.കല്ലാട്ട് പ്രേമൻ സ്വാഗതവും, കെ.പി.അശോക് നന്ദിയും പറഞ്ഞു.പി.സി.രമേശ്, ഡോ:വി.കെ.വിജയൻ ,ബീന ശശികുമാർ ,ദേവു അമ്മ, രജിന സജീവൻ നേതൃത്വം നൽകി.


ചിത്രവിവരണം: ചാലക്കര പുരുഷു പ്രഭാഷണം നടത്തുന്നു

ef57c859-c020-4825-b3a4-f7e32a80c9ce

പി.രാമകൃഷ്ണൻ  നിര്യാതനായി                    

  മാഹി: പഴയ കാല ആർ.എസ്.എസ്. പ്രവർത്തകനായ ചാലക്കരയിലെ 'മാലതി 'യിൽ സായിവിന്റെ പറമ്പത്ത് മൂലേരി രാമകൃഷ്ണൻ (63) . നിര്യാതനായി .പുതുച്ചേരി ഹോം ഗാർഡ് സിലും, പിന്നീട് വില്ലേജ് ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു മാതാപിതാക്കൾ :പരേതരായ ഗോവിന്ദൻ/രോഹിണി , ഭാര്യ : ഷെല്ലി, മകൾ: ആതിര ( നേഴ്സ് സൗദി അറേബ്യ ), ഭർത്താവ് : സുരേന്ദ്രൻ ( നേഴ്സ് ഛത്തീസ്‌ഗഡ് ).  സഹോദരങ്ങൾ: രുദ്ര (റിട്ട:സീനിയർ സ്റ്റാഫ് നഴ്സ് ) അനിത (റിട്ട. പ്രധാനാദ്ധ്യാപിക സ: എൽ.പി.എസ് ചെമ്പ്ര) കാഞ്ചന ( സ്റ്റാഫ് നഴ്സ് ജി.എച്ച്.മാഹി) ബീന (ഗുരു ലാബ് ചാലക്കര) ശുഭ (പോസ്റ്റ് മാസ്റ്റർ പന്തക്കൽ) ഹരി, ഗിരീഷ് (യു.എസ്) പരേതയായ മാലതി സംസ്കാരം തിങ്കളാഴ്ച വൈ: 4 മണിക്ക് വീട്ടുവളപ്പിൽ.

9c1242ca-a2ca-47fe-9039-abb9f78f383c

ഇഫ്താർ സംഗമം സംഘടിപ്പിച്ചു


മാഹി .ചാലക്കര റസിഡൻ്റ്സ് വെൽഫേർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പാരീസ് കോട്ടേർസ് പരിസരത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ടി.വി.രജിനയുടെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു, റീന അനിൽ, എം.പി.ശിവദാസ്, എം.ശ്രീജയൻ ,സി.കെ.പത്മനാഭൻ ,അനുപമ സഹദേവൻ, വി.ശ്രീധരൻ മാസ്റ്റർ, ശ്യാം സുന്ദർ, കീഴന്തൂർപത്മനാഭൻ ,നിഷാസുരേഷ് സംസാരിച്ചു

ടി.പി.സുധീഷ് സ്വാഗതവും, സഹദേവൻ അച്ചമ്പത്ത് നന്ദിയും പറഞ്ഞു


ചിത്രവിവരണം: ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം

3d43f513-fa7e-470b-84d3-c0e40e6cf6ce

പുതുച്ചേരി ലോകസഭ മണ്ഡലം ഇന്ത്യാ മുന്നണിയുടെ കോൺഗ്രസ്സ് സ്ഥാനാർത്ഥി വി.വൈദ്യലിംഗത്തിൻ്റെ മാഹിയിലെ തിരഞ്ഞൈടുപ്പ് കൺവെൻഷൻ മുൻ മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു.

ഇന്ത്യ മുന്നണി മാഹി മണ്ഡലം തിരെഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

രാഷ്ട്രത്തിൻ്റെ നിലനിൽപ്പിന് കോൺഗ്രസ്സ് അധികാരത്തിലെത്തണം


മാഹി: പുതുച്ചേരി ലോകസഭ മണ്ഡലം ഇന്ത്യാ മുന്നണിയുടെ കോൺഗ്രസ്സ് സ്ഥാനാർത്ഥി വി.വൈദ്യലിംഗത്തിൻ്റെ തിരെഞ്ഞെടുപ്പ് കൺവെൻഷൻ മുൻ അഭ്യന്തരമന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. രാജ്യം ഇന്ന് കോർപ്പറേറ്റ് മുതലാളികളുടെ കൈകളിലാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയിൽ ജനങ്ങൾ ദുരിതമനുഭവിക്കയാണ്. ജനാധിപത്യവും മതേതരത്വവും നിലനിർത്താനുള്ള പ്രവർത്തനത്തിലുടെ ഇന്ത്യയെ ഇന്ത്യയായി നിലനിർത്താൻ നമ്മൾ ഒറ്റകെട്ടായി വൈദ്യലിംഗത്തിൻ്റെ

വിജയത്തിനായി നിലകൊള്ളണമെന്ന് കൺവെൻഷനിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. രമേഷ് പറമ്പത്ത് എം.എൽ.എ, കണ്ണൂർ ഡി.സി.സി.പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, കണ്ണൂർ മുൻ മേയർ ടി.ഒ.മോഹനൻ, മുസ്ലിം ലീഗ് നേതാക്കളായ പി.യൂസഫ്, എം.പി.അഹമ്മദ് ബഷീർ, റഷീദ്, കോൺഗ്രസ്സ് നേതാക്കളായ സത്യൻ കേളോത്ത്, പി.പി.വിനോദ്, എ.വി. ഇസ്മയിൽ, രജിലേഷ്.കെ.പി, പി.പി.ആശാലത സംസാരിച്ചു.

പെൻഷൻ വർദ്ധിപ്പിക്കണം


മാഹി:പെൻഷൻവർധന ഉടൻ അനുവദിക്കണമെന്നുംപി എഫ് പെൻഷനേഴ്സ്.

കഴിഞ്ഞ പത്തു വർഷമായി പെൻഷനിൽ യാതൊരു വർധനവും അനുവദിക്കാതെ പെൻഷൻകാരെ ദുരിതത്തിലാഴ്ത്തരുതെന്നും, ഉള്ളത് കുറവുവരുത്താൻ ശ്രമിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെയും പി എഫ് അധികൃതരുടെയും നടപടിയിലും മാഹി മേഖല പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം പ്രതിഷേധിച്ചു. മുൻകാല പ്രാബല്യത്തോടെ മിനിമം പെൻഷൻ 9000 രൂപയും വാർഷിക ക്ഷാമബത്തയും അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ ടി. പി. ഉണ്ണിക്കുട്ടി ഉത്ഘാടനം ചെയ്ത യോഗത്തിന് സെക്രട്ടറി പി. ഭരതൻ സ്വാഗതവും എൻ. കെ പ്രേമൻ അദ്ധ്യക്ഷതയും വഹിച്ചു ആദ്യകാല പ്രസിഡന്റ്‌ ടി കെ ജനാർദ്ദനനെ ആദരിച്ചു. എം ശ്രീജയൻ എസ്. കെ. വിജയൻ, ടി. കെ. ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി എൻ. കെ. പ്രേമൻ (പ്രസിഡന്റ്‌ ) പി. ഭരതൻ ജ: സെക്രട്ടറി, എം ശ്രീജയൻ( ഖജാൻജി )എന്നിവരെ തെരെഞ്ഞെടുത്തു


ചിത്രവിവരണം: സംസ്ഥാന പ്രസിഡണ്ട് ടി.പി.ഉണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

12c765c3-6b2f-41f8-ae50-c3b22e0873c6

സംയമീന്ദ്ര തീർത്ഥ സ്വാമിജിയുടെ അനുഗ്രഹം തേടി തലശ്ശേരി ഗൗഡ സാരസ്വത സമൂഹം 


തലശ്ശേരി :  ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ ആത്മീയ ആചാര്യനും, ധർമഗുരുവുമായ കാശിമഠാധിപതി ശ്രീമദ്‌ സംയമീന്ദ്ര തീർത്ഥ സ്വാമിജിയുടെ അനുഗ്രഹം തേടി തലശ്ശേരി ഗൗഡ സാരസ്വത സമൂഹം. കോഴിക്കോട് വെസ്റ്റ് ഹില്ലിൽ സ്ഥിതി ചെയ്യുന്ന കാശിമഠത്തിൽ എത്തിച്ചേർന്ന സ്വാമിജിയെ, തലശ്ശേരി ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്ര ഭരണാധികാരികളുടെ നേതൃത്വത്തിൽ സ്വാമിജിയുടെ പാദ പൂജ, ഭിക്ഷാ സേവ എന്നിവ നടത്തി ഗുരുകാണിക്ക സമർപ്പിക്കുകയും ചെയ്തു.

സ്വാമിജി ഭക്തജനങ്ങൾക്ക് തപ്ത മുദ്രാധാരണം, ഫലമന്ത്രാക്ഷതം മുതലായവ നൽകി ആശിർവദിച്ചു. തലശ്ശേരി ശ്രീ ലക്ഷ്മി നരസിംഹ ഭജന മണ്ഡലിയുടെഭജന, മഠം ആരാധനാമൂർത്തികൾക്ക്

 പവമാനഭിഷേകം, സമൂഹം വക ദുർഗ്ഗാനമസ്കാരം, സമരാധന എന്നിവയും സംഘടിപ്പിച്ചിരുന്നു



ചിത്രവിവരണം:സംയമീന്ദ്ര തീർത്ഥ സ്വാമിജിയുടെ അനുഗ്രഹം തേടാനെത്തിയ ഗൗഡസാരസ്വത സമൂഹം

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal