കാരുണ്യം പറവകളോടും ജീവജാലങ്ങളോടും

കാരുണ്യം പറവകളോടും ജീവജാലങ്ങളോടും
കാരുണ്യം പറവകളോടും ജീവജാലങ്ങളോടും
Share  
2024 Mar 31, 12:21 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തലശ്ശേരി: നാട് കത്തിയെരിയുകയും, കുടിവെള്ളം കിട്ടാക്കനിയായി മാറുകയും ചെയ്ത സാഹചര്യത്തിൽ, പക്ഷിമൃഗാദികൾക്കായി വീട്ടുമുറ്റത്തും പരിസരങ്ങളിലുമൊക്കെ തണ്ണീർകുടങ്ങൾ സ്ഥാപിച്ചുകൊണ്ട് മാതൃകയാവുകയാണ് സാമൂഹ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ താഴെ പൂക്കോത്തെ റാഫി ഐച്ചസ്. ജലാശയങ്ങൾ വറ്റിവരണ്ടുകൊണ്ടിരിക്കെ, ചുറ്റിലുമുള്ള ജീവജാലങ്ങൾക്കായി ദാഹം അകറ്റാനായി തണ്ണീർക്കുടങ്ങൾ വ്യാപകമായി സ്ഥാപിച്ചിരിക്കുകയാണ്. ചൂട് സഹിക്കാനാവാതെ ദിവസേന പക്ഷികളും മറ്റും പിടഞ്ഞു വീഴുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കെയാണ പക്ഷിമൃഗാദികളോടും മറ്റു ജീവജാലങ്ങളോടും കരുണ കാണിക്കുകയെന്ന സദ് പ്രവൃത്തികൾക്ക് തിരക്കിനിടയിലും ഇദ്ദേഹം സമയം കണ്ടെത്തുന്നത്. സാമൂഹ്യ പ്രവർത്തകൻ കൂടിയായ റാഫി ഐച്ചസ്. തക്കാളി, മുളക്, വഴുതിന തുടങ്ങി നിരവധി പച്ചക്കറികളും, മാങ്ങ, സപ്പോട്ട തുടങ്ങിയവയുമെല്ലാം റാഫിയുടെ വീട്ടിലെ തോട്ടത്തിലുണ്ട്. ദുബായിലെ തൻ്റെ വീട്ടിലും നിറയെ ചെടികൾ വച്ചുപിടിപ്പിക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ജീവകാരുണ്യ പ്രവർത്തകനായ ഇദ്ദേഹം ഇത്തരം പ്രവർത്തികളിലൂടെ മറ്റുള്ളവർക്കും മാതൃകയാവുകയാണ്


ചിത്രവിവരണം: റാഫി ഐച്ചസ് തൻ്റെ തോട്ടത്തിൽ

പി.സി.ജോർജിനെതിരെ പ്രതിഷേധം ശക്തം


മാഹി: മലബാറിലെ മതസൗഹാർദ്ദത്തിന്റെയും, സാംസ്കാരിക ഉന്നതിയുടെയും ഭൂമികയായ മയ്യഴിയിലെ സ്ത്രീകൾക്കെതിരെയും, പൊതു സമൂഹത്തിനെ അപകീർത്തിപ്പെടുത്തുന്നതുമായ പിസി ജോർജിന്റെ നിരുത്തരവാദപരമായിട്ടുള്ള പ്രസ്താവനയെ മാഹിയിൽ ചേർന്ന ലത്തീൻ കാത്തലിക് അസോസിയേഷൻ യോഗം ശക്തമായി അപലപിച്ചു.

പ്രസ്തുത വിഷയത്തിൽ ശക്തമായിട്ടുള്ള നടപടികൾ പി സി ജോർജിനെതിരായി ഉണ്ടാവണമെന്നു യോഗം അധികൃതരോടാവശ്യപെട്ടു

 വിൻസൻ്റ് ഫെർണാണ്ടസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജോസ് ബാസിൽ ഡിക്രൂസ് ,ഷാജു കാനത്തിൽ ,മാർട്ടിൻ കൊയ്ലോ, സ്റ്റാൻലി ഡിസിൽവ, പോൾ ഷിബു സംസാരിച്ചു..

തലശ്ശേരിയിൽ മോഷണം തുടർക്കഥ


തലശേരി:തലശേരിയിൽ മോഷണം തുടർക്കഥയാകുന്നു. ചിറക്കര സുഭിക്ഷ ഹോട്ടലിൽ ശനിയാഴ്ച പുലർച്ചെ മോഷണം നടന്നു. 3000 ത്തോളം രൂപ മോഷണം പോയി.തലശേരി പൊലീസ് അന്വേഷണം തുടങ്ങി.

ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ സഹകരണത്തോടെ ഒരുമ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ ചിറക്കരയിൽ പ്രവർത്തിക്കുന്ന സുഭിക്ഷ ഹോട്ടലിലാണ് ശനിയാഴ്ച പുലർച്ചെ മോഷണം നടന്നത്. '

മേശവലിപ്പിൽ സൂക്ഷിച്ച 1,500 രൂപയും, ചില്ലറയായി സൂക്ഷിച്ച 1,500 ഓളം രൂപയുമാണ് കവർന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. സമീപത്തെസി.സിടിവിയിൽ മോഷ്ടാവിൻ്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. നേരത്തെയും സുഭിക്ഷയിൽ മോഷണം നടന്നിട്ടുണ്ട്. അന്ന് ഹോട്ടലിലെജീവനക്കാരനായ പിണറായിലെ രവീന്ദ്രൻ്റെ പഴ്സും, പണവുമാണ് കവർന്നത്. 2000 ത്തോളം രൂപയും ഐഡി കാർഡ്, ആധാർ ഉൾപ്പടെയുള്ള രേഖകളും പേഴ്സിലുണ്ടായിരുന്നു. ഹോട്ടലിനു സമീപം നിർത്തിയിട്ട ബൈക്കിലായിരുന്നു പേഴ്സ് സൂക്ഷിച്ചിരുന്നത്. സുഭിക്ഷ മാനേജർ കെ.ഷിനോദ് തലശേരി പൊലീസിൽ പരാതി നൽകി.

3a581f7e-8a04-410a-acf8-1951992b0d6f

തലശ്ശേരി പ്രസ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപിച്ച ഇഫ്താർ സംഗമം കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

capture_1711825028

കാരായിമാതു അമ്മ നിര്യാതയായി

തലശ്ശേരി:കോട്ടയംപൊയിൽ കുന്നിൻമീത്തൽ കണ്ണോത്ത് പറമ്പിൽ കാരായി മാതു @ ജാനു (88) നിര്യാതയായി . ഭർത്താവ്: പരേതനായ മണാട്ട്‌ അനന്തൻ.

മക്കൾ: സൗമിനി പവിത്രൻ, രമണി, 

ശോഭന (സി.പി.എം കോലാവിൽ ബ്രാഞ്ചഗം)ഏഴാം മൈൽ അംഗനവാടി ടീച്ചർ )

മരുമക്കൾ: ഗോപാലൻ, പ്രേമ, ഭാസ്കരൻ (സി.പി.എം. തള്ളോട് സൗത്ത് ബ്രാഞ്ച് സെക്രട്ടറി)

സഹോദരി: പരേതയായ നാണി

9c2393fd-b08e-4d4b-8731-71faa1a69ee7

തലശ്ശേരി-മാഹി ബൈപ്പാസ് : ബാലത്തിൽ സർവീസ് റോഡ് അപകടമേഖല


തലശ്ശേരി: തലശ്ശേരി-മാഹി ബൈപ്പാസിൽ ബാലത്തിൽ സർവീസ് റോഡ് അപകടമേഖലയായി മാറി. മാർച്ച് 11-ന് ബൈപ്പാസ് ഉദ്ഘാടനം ചെയ്തതിനുശേഷം ഇതുവരെ 20-ലേറെ അപകടം സർവീസ് റോഡിലുണ്ടായി. ചില ദിവസങ്ങളിൽ മൂന്ന് അപകടം വരെ നടന്നു.

നാട്ടുകാർ ധർമടം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് അപകടം നടന്നത്. സ്റ്റേഷനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ സ്ഥിരമായി ഇവിടെ പൊലീസിനെ ഡ്യൂട്ടിയ്ക്ക് നിർത്താൻ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.

മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൊളശ്ശേരി, ചോനാടം എന്നിവിടങ്ങളിലേക്ക് പോകാനാണ് ഇവിടെ സർവീസ് റോഡിലിറങ്ങുന്നത്. കൊളശ്ശേരി ടോൾബൂത്ത് ഒഴിവാക്കി സഞ്ചരിക്കുന്നവരും ഇവിടെ സർവീസ് റോഡിലിറങ്ങുകയാണ്. ഇവിടെയിറങ്ങുന്ന ചില വാഹനങ്ങൾ ചോനാടത്തുനിന്ന് സർവീസ് റോഡിലൂടെ പോയി വീണ്ടും ബൈപ്പാസിൽ കയറും.

അതോടെ ബൈപ്പാസിന്റെ ടോൾബൂത്ത് ഒഴിവായിക്കിട്ടും. അതിനാൽ, ഇവിടെ സർവീസ് റോഡിലിറങ്ങുന്ന ഭാഗത്ത് വാഹനങ്ങൾ കൂടുതലാണ്. ബൈപ്പാസിൽ കയറുന്ന ഭാഗത്ത് വാഹനങ്ങൾ കുറവാണ്. ഇവിടെ അപകടവുമില്ല. വാഹനം കടന്നുപോകേണ്ട വഴിയറിയാതെ ഇവിടെയെത്തി അപകടത്തിൽപ്പടുന്നവരുമുണ്ട്.

ഇവിടെ സർവീസ് റോഡിൽ ഹംപുണ്ട്. എന്നാൽ, ഹംപ് കഴിഞ്ഞതിനുശേഷം വാഹനങ്ങൾ അമിതവേഗത്തിൽ പോകുകയാണ്. വേഗത്തിൽ പോകുന്ന വാഹനങ്ങൾ മമ്പറം-തലശ്ശേരി റൂട്ടിലാണ് കയറുന്നത്. റോഡിൽ ശ്രദ്ധിക്കാതെ കയറുന്ന വാഹനങ്ങളാണ് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുന്നത്.


ബൈപ്പാസ് തുറന്ന ദിവസം

മുതൽ അപകടം


 ബൈപ്പാസ് തുറന്ന ദിവസം മുതൽ ഇവിടെ സർവീസ് റോഡിൽ അപകടം തുടങ്ങി. മമ്പറം-തലശ്ശേരി റോഡിൽ പ്രവേശിച്ച പിക്കപ്പ് വാൻ തലശ്ശേരിയിൽ പോകുന്ന ബസുമായി കൂട്ടിയിടിച്ചു. തണ്ണിമത്തനുമായി പോകുന്ന വാനാണ് ഇടിച്ചത്. ഡ്രൈവർക്ക് പരിക്കേറ്റു. തൊട്ടടുത്ത ദിവസം ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു.

അതിനുശേഷം തുടർച്ചയായി അപകടം നടന്നു. ഇതുവഴി വാഹനങ്ങളിൽ പോകുന്നവർ സിഗ്നൽ ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഇവിടെ ബൈപ്പാസിന്റെ പാലത്തിന്റെ മുകളിൽനിന്ന് വീണ് ബൈപ്പാസ് ഉദ്ഘാടനദിവസം രാത്രി പ്ലസ്ടു വിദ്യാർഥി മരണപ്പെടുകയുണ്ടായി..

സർവീസ് റോഡിൽ വാഹനവേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന് കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉച്ചുമ്മൽ ശശി ആവശ്യപ്പെട്ടു. വാഹനങ്ങൾ വരുന്നത് കാണാൻ ഇവിടെ കണ്ണാടി സ്ഥാപിക്കണം.

capture_1711825286

എം.വി.നാണു നിര്യാതനായി


തലശ്ശേരി:വടക്കുമ്പാട് മണോളി കാവിനടുത്ത് മണോളി വീട്ടിൽ എം.വി.നാണു (89) നിര്യാത നാ യി.സി പി ഐ വടക്കുമ്പാട് ബ്രാഞ്ചംഗമാണ്. ഭാര്യ:പരേതയായ സാവിത്രി.മക്കൾ:ഇന്ദിര (പബ്ലിക്ക് സോഷ്യൽ വെൽഫെയർ സൊസൈറ്റി തലശ്ശേരി), സനിൽ കുമാർ (കെ.എസ്.ഇ ബി തലശ്ശേരി നോർത്ത് ), ഇന്ദു,സിന്ധു(വ്യാപാരി വ്യവസായി ഏകോപന സമിതി ബിൽ കലക്ടർ ).മരുമക്കൾ: പീതാംബരൻ പിണറായി, ബിന്ദു,സഹദേവൻ (ബാംഗ്ളൂർ),പരേതനായ ശ്രീജിത്ത്.സഹോദരങ്ങൾ: ശാരദ,ബാലൻ,ശാന്ത, പരേതരായ മന്ദി ,അംബു, കൃഷ്ണൻ.

പി.സി.ജോർജിനെതിരെ കേസ്


മാഹി:പി.സി ജോർജിനെതിരെ 

കോഴിക്കോട് കസമ്പ പൊലിസ് സ്റ്റേഷനിൽ സി.പി എം മാഹി ലോക്കൽ കമ്മറ്റി നൽകിയ പരാതിയിൽ ഇക്കഴിഞ്ഞ മാർച്ച് 29 ന്എഫ് ഐ ആർ റജിസ്തൃ ചെയ്തൂ.

പി.സി.ജോർജിനെതിരെ

പ്രതിഷേധം ശക്തം



മാഹി: മലബാറിലെ മതസൗഹാർദ്ദത്തിന്റെയും, സാംസ്കാരിക ഉന്നതിയുടെയും ഭൂമികയായ മയ്യഴിയിലെ സ്ത്രീകൾക്കെതിരെയും, പൊതു സമൂഹത്തിനെ അപകീർത്തിപ്പെടുത്തുന്നതുമായ പിസി ജോർജിന്റെ നിരുത്തരവാദപരമായിട്ടുള്ള പ്രസ്താവനയെ മാഹിയിൽ ചേർന്ന ലത്തീൻ കാത്തലിക് അസോസിയേഷൻ യോഗം ശക്തമായി അപലപിച്ചു.

പ്രസ്തുത വിഷയത്തിൽ ശക്തമായിട്ടുള്ള നടപടികൾ പി സി ജോർജിനെതിരായി ഉണ്ടാവണമെന്നു യോഗം അധികൃതരോടാവശ്യപെട്ടു

 വിൻസൻ്റ് ഫെർണാണ്ടസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജോസ് ബാസിൽ ഡിക്രൂസ് ,ഷാജു കാനത്തിൽ ,മാർട്ടിൻ കൊയ്ലോ, സ്റ്റാൻലി ഡിസിൽവ, പോൾ ഷിബു സംസാരിച്ചു..

വിനോദയാത്രക്ക് പോയ മെഡിക്കൽ വിദ്യാർത്ഥി കുറ്റ്യാടിപ്പുഴയിൽ മുങ്ങി മരിച്ചു

മാഹി: മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസസ് ആൻ്റ് ഹോസ്പിറ്റലിലെ മൂന്നാം വർഷ ബി.ഡി.എസ്.വിദ്യാർത്ഥി കുറ്റ്യാടി ജാനകിക്കാട്ടിൽ പുഴയിൽ വീണ് മരണപ്പെട്ടു. വേനൽ അവധിയായതിനാൽ അഞ്ച് സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച വിനോദയാത്രക്ക് പോയതായിരുന്നു' കാൽ തെറ്റി വീണ് ഒഴുക്കിൽ പെട്ടതാണെന്ന് അറിയുന്നു. കാരിക്കാൽ സ്വദേശിയായ എൽ ഗൗഷിക് ദേവ് എന്ന മൂന്നാം വർഷ ബി.ഡി.എസ്.വിദ്യാർത്ഥി 'കരിയ്ക്കാലിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഏക മകനാണ്.കുറ്റ്യാടി ഗവ: ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്.

പന്തക്കലിൽ മൂന്ന് പേർക്ക് പട്ടികടിയേറ്റു


മാഹി: പന്തക്കൽ പാണ്ടിവയൽ എം എൽ എ റോഡിൽ പട്ടി കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്. ഇവരെ തലശ്ശേരി ഗവ: ആശുപത്രിയിൽ പ്രവേശിIച്ചു.

ലോട്ടറി വിൽപ്പനക്കാരനായ പാണ്ടിയിൽ കുനിയിൽ രവി (66)ക്കും മറ്റ് രണ്ട് സ്ത്രീകൾക്കുമാണ് കടിയേറ്റത്.

സസ്പൻഷൻ പിൻവലിച്ചു.


മാഹി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി.ഇബ്രാഹിം കുട്ടിയേയും, മാഹി ജില്ലാ സെക്രട്ടരി ഇ.കെ.മുഹമ്മദലിയേയും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആറ് മാസം മുൻപ് സസ്പൻറ് ചെയ്ത നടപടി ദേശീയ ജനറൽ സെക്രട്ടരി പി.കെ.കുഞ്ഞാലിക്കുട്ടി എം എൽ എ പിൻവലിച്ചു

ഭാഗവത സപ്താഹയജ്ഞയവും, പ്രതിഷ്ഠാ മഹോത്സവവും 



മാഹി: പന്തോ ക്കാവ്‌ അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവും, പ്രതിഷ്ഠാ ഉത്സവവും ഏപ്രിൽ ആദ്യവാരത്തിൽ നടക്കും. സപ്താഹം ഏപ്രിൽ 1ന് തുടങ്ങി 8 ന് സമാപിക്കും. ഒന്നിന് വൈകിട്ട് 5.30 ന് ആചാര്യവരണം. ദീപാരാധനയ്ക്ക് ശേഷം യജ്ഞവേദിയിൽ ക്ഷേത്രം മേൽശാന്തി ഗോപീകൃഷ്ണൻ നമ്പൂതിരി ദീപം തെളിയിക്കും. തുടർന്ന് ഭാഗവത മഹാത്മ്യ പ്രഭാഷണം. പഴേടം വാസുദേവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.2 മുതൽ സമാപന ദിവസം വരെ രാവിലെ 6 ന് വിഷ്ണു സഹസ്രനാമം. തുടർന്ന് ഭാഗവത പാരായണം. 4 ന് വ്യാഴാഴ്‌ച്ച നരസിംഹാവതാരവും, 6 ന് രുഗ്മിണീ സ്വയംവരവും പാരായണം ചെയ്യും.8 ന് തിങ്കളാഴ്ച്ച യജ്ഞസമർപ്പണം, പ്രസാദ വിതരണം, പ്രസാദ | .ഊട്ട് എന്നിവയോടെ യഞ്ജം സമാപിക്കും.

    8 ന് പ്രതിഷ്ഠാ വാർഷികോത്സവത്തിൻ്റെ ഭാഗമായി രാവിലെ 5.45 ന് ഗണപതി ഹോമം, വൈകിട്ട് 7ന് ഭഗവതി സേവ.9 ന് ചൊവ്വാഴ്‌ച്ച രാവിലെ 7 ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 7ന് സർപ്പബലി, 10 ന് രാവിലെ 9 ന് ശ്രീഭൂതബലി, വൈകിട്ട് ഏഴിന് പയ്യന്നൂർ ശ്രീകുമാർ നമ്പൂതിരി അവതരിപ്പിക്കുന്ന തിടമ്പ് നൃത്തം. എല്ലാ ദിവസവും ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട് ഉണ്ടാകും.പ്രതിഷ്ഠാ പൂജകൾക്ക് തന്ത്രി പത്മനാഭനുണ്ണി നമ്പൂതിരി കാർമികത്വം വഹിക്കും

എൻ.ഡി.എ.തിരഞ്ഞെടുപ്പ്

കൺവെൻഷൻ 31 ന്


മാഹി ..എൻ.ഡി.എ മാഹി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ

 മാഹി റിട്സ് അവന്യൂവിൽ 31 ന് വൈകിട്ട് 3.30ന് നടക്കും.

 പുതുച്ചേരി ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ നമശിവായത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഉദ്ഘാടനവും , കൺവെൻഷനും നടക്കും.

 പുതുച്ചേരി എംഎൽഎ വെങ്കിടേഷ് മാഹി പ്രഭാരി  എസ് രവിചന്ദ്രൻ എന്നിവർ പങ്കെടുക്കുമെന്ന് മേഖലാ പ്രസിഡണ്ട്എ ദിനേശൻ അറിയിച്ചു.

പുതുച്ചേരിയിൽ 26 പേർ രംഗത്ത്:    


  മാഹി:   പത്രിക പിൻവലിക്കാനുള്ള അവസാന ഥിവസം കഴിഞ്ഞതോടെ മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിലെ ഏക ലോക്സഭാ മണ്ഡലത്തിൽ 26 പേർ മൽസര രംഗത്ത്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 പേരായിരുന്നു.കോൺഗ്രസ്സ് ,ബിജെപി ,ബഹുജൻ സമാജ് വാദി,എ ഐ ഡി എം കെ,എസ് യു സി ഐ(കമ്യൂണിസ്റ്റ് ),യുനൈറ്റഡ് റിപ്പബ്ളിക്കൻ പാർട്ടി,നാം തമിളർ കക്ഷി തുടങ്ങിയ പാർട്ടി സ്ഥാനാർത്ഥികളോടൊപ്പം 19 സ്വതന്ത്രരും മൽസര രംഗത്തുണ്ട് .നാം തമിളർ കക്ഷിയുടെ സ്ഥാനാർത്ഥിയും രണ്ട് സ്വതന്ത്രരും വനിതകളാണ്‌ .ഏപ്രീൽ 19നാണ് മാഹിയടക്കം പുതുച്ചേരിയിൽ വോട്ടെടുപ്പ്.

capture_1711825752

അപ്പുക്കുട്ടൻ നായർ നിര്യാതനായി.


 തലശ്ശേരി:തിരുവങ്ങാട് പുല്ലമ്പിൽ റോഡ് " ഉഷസ്സിൽ" അപ്പുക്കുട്ടൻ നായർ (86) നിര്യാതനായി. ഭാര്യ രത്നവല്ലി, മകൾ: ബീന, മരുമകൻ: സുനിൽകുമാർ.

ഇന്ന് വൈദ്യുതി മുടങ്ങും


 മാഹി:പള്ളൂർ ഇലക്ടിസിറ്റി ഓഫീസിന്റെ പരിധിയിൽ വരുന്ന പള്ളൂർ കമ്മ്യൂണിറ്റി ഹാൾ, നെല്ലിയാട്ട്, ശ്രികല ഫർണ്ണിച്ചാർ, ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതീ ക്ഷേത്രം അറവിലത്ത് പാലം ചാലക്കര മുക്കവൻ പറമ്പ് മണ്ടപ്പറമ്പ് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

വി.ബാലകൃഷ്ണനെ അനുസ്മരിച്ചു


തലശ്ശേരി: സി.പി.ഐ ടൗൺ ലോക്കൽ സെക്രട്ടറിയായിരുന്ന വി.ബാലകൃഷ്ണൻ്റെ ചരമദിനത്തിൽ

അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി.

 ജില്ലാ അസി:സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ്.

നിഷാദ് അദ്ധ്യക്ഷത വഹിച്ചു കാരായി സുരേന്ദ്രൻ, എം.ബാലൻ,അഡ്വ.കെ.ഗോപാലൻ,

പൊന്ന്യം കൃഷ്ണൻ

സംസാരിച്ചു.


ചിത്രവിവരണം:എ. പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു

ചിരുകണ്ടോത്ത് തിറയുത്സവം

മൂന്നിന് തുടങ്ങും


മാഹി: പളളൂർ ശ്രീചിരു കണ്ടോത്ത് പോർക്കലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഏപ്രിൽ 3 മുതൽ 5 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.3 ന് ഗണപതിഹോമം, ദീപാരാധന,നട്ടത്തിറ എന്നിവയുണ്ടാകും. Yന് ദീപാരാധന, വെള്ളാട്ടം, താലപ്പൊലി വരവ്, കളിച്ചെഴുന്നള്ളത്ത്, കലശം വരവ് എന്നിവയും, 5ന് പുലർച്ചെ മുതൽ ഗുളികൻ, ബപ്പൂരൻ ഘണ്ട കർണ്ണൻ, ശാസ്തപ്പൻ, അങ്കക്കാരൻ, ഇളയടത്ത് ഭഗവതി, കാരണവർ, വസൂരിമാല ഭഗവതി, പോർക്കലി ഭഗവതി തെയ്യങ്ങൾ കെട്ടിയാടും.

dbe3feb1-6a67-4c08-9178-0d9aa5c62bf9

ഇഫ്താർ സംഗമം സംഘടിപ്പിച്ചു


മാഹി .ചാലക്കര റസിഡൻ്റ്സ് വെൽഫേർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പാരീസ് കോട്ടേർസ് പരിസരത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ടി.വി.രജിനയുടെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു, റീന അനിൽ, എം.പി.ശിവദാസ്, എം.ശ്രീജയൻ ,സി.കെ.പത്മനാഭൻ ,അനുപമ സഹദേവൻ, വി.ശ്രീധരൻ മാസ്റ്റർ, ശ്യാം സുന്ദർ, കീഴന്തൂർപത്മനാഭൻ ,നിഷാസുരേഷ് സംസാരിച്ചു

ടി.പി.സുധീഷ് സ്വാഗതവും, സഹദേവൻ അച്ചമ്പത്ത് നന്ദിയും പറഞ്ഞു


ചിത്രവിവരണം: ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം

fe884c53-2ce0-4850-9aaa-1bd74da1a289

പി സി ജോർജ് മയ്യഴി ജനസമൂഹത്തിനെതിരെ നടത്തിയ അശ്ലീലവും നിന്ദ്യവുമായ പരാമർശനത്തിൽ പ്രതിഷേധിച്ച് ജോയൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻ മാഹി നടത്തിയ പ്രതിഷേധ പ്രകടനം.

പ്രതിഷേധ യോഗത്തിൽ

പ്രസിഡണ്ട്, പത്മനാഭൻ

സിക്രട്ടറി, ശ്യാംസുന്ദർ

അനില രമേശ്

റീന അനിൽ

ശിവദാസൻ എം പി

ഷാജി പിണക്കാട്ട്

പള്ള്യൻ പ്രമോദ് തുടങ്ങി നിരവധി പേർ സംസാരിച്ചു

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal