മാഹിയിൽ സി.പി.എം.നിലപാട് അവ്യക്തം : ചാലക്കര പുരുഷു

മാഹിയിൽ സി.പി.എം.നിലപാട് അവ്യക്തം : ചാലക്കര പുരുഷു
മാഹിയിൽ സി.പി.എം.നിലപാട് അവ്യക്തം : ചാലക്കര പുരുഷു
Share  
പുരുഷു ചാലക്കര എഴുത്ത്

പുരുഷു ചാലക്കര

2024 Mar 28, 10:55 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY

മാഹി: മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിലെ ഏക പാർലിമെൻ്റ് മണ്ഡലത്തിൽ പത്രികാ സമർപ്പണം നടന്നു കഴിഞ്ഞെങ്കിലും, മാഹിയിൽ സി.പി.എം. നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല.പുതുച്ചേരിയിൽ തമിഴ്നാട് സഖ്യമാണ് നിലവിലുള്ളത്. കോൺഗ്രസ്സ് / ഡിഎംകെ / മുസ്ലിം ലീഗ്/ സി.പി.ഐ / വിടുതലൈ കക്ഷി സംഖ്യത്തിനൊപ്പമാണ് സി.പി.എം.നിലയുറപ്പിച്ചിട്ടുള്ളതെങ്കിലും, മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിൽ ഇനിയും നില പാട് പ്രഖ്യാപിച്ചിട്ടില്ല.പുതുച്ചേരിയിലെ സംഖ്യത്തോടൊപ്പം കോൺഗ്രസ്സ് സ്ഥാനാർത്ഥി വി. വൈദ്യലിംഗത്തിന് വേണ്ടി മാഹിയിൽ സി.പി.എം രംഗത്തിറങ്ങിയാൽ, മയ്യഴിക്ക് ഇരു വശങ്ങളിലുമുള്ള കേരളത്തിൽ അത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കും

മുൻകാലങ്ങളിലെല്ലാം ഇത്തരം പ്രതിസന്ധികളുണ്ടായപ്പോൾ ഒന്നുകിൽ മാഹിക്ക് മാത്രമായി ഒരു സ്ഥാനാർത്ഥിയെ നിർത്തുകയോ, അല്ലെങ്കിൽ സ്വകാര്യനായ പുതുച്ചേരിയിലെ മറ്റേതെങ്കിലും സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയോ ആണ് പതിവ്.1999 ൽ പുതുച്ചേരിയിൽ കോൺഗ്രസ്സ് സഖ്യം നിലനിൽക്കെ പാട്ടാളി മക്കൾ കക്ഷി സ്ഥാനാർത്ഥിക്കാണ് മാഹിയിലെ സി.പി.എമ്മുകാർ വോട്ട് ചെയ്ത് .2014ൽ സി.പി.ഐ.സ്ഥാനാർത്ഥിക്കും 2019 ൽ കമലഹാസൻ്റെ മക്കൾ നീതി മയ്യം പാർട്ടി സ്ഥാനാർത്ഥിക്കുമാണ് വോട്ട് ചെയ്തത്.എന്നാൽ 2009ൽ മാഹി സ്വദേശിയായ അഡ്വ.ടി.അശോക് കുമാറിനെ സി.പി.എം. സ്വന്തം നിലയിൽ നിർത്തുകയുണ്ടായി. ഇത്തവണ അത്തരമൊരു പരീക്ഷണത്തിന് സി.പി.എം ഇല്ല. ഒരേ മണ്ഡലത്തിൽ രണ്ട് രാഷ്ട്രീയ നിലപാട് എടുക്കേണ്ട അവസ്ഥയിലാണ് സി.പി.എം. ഏത് നിലപാടെടുത്താലും ഇന്ത്യ മുന്നണിയിൽ അത് വലിയ വിവാദങ്ങൾക്കും, അമർഷത്തിനുമിടയാക്കും.തൊട്ടപ്പുറം കേരളക്കരയിൽ തീപാറുന്ന പോരാട്ടം നടക്കുമ്പോൾ മാഹിയിലെ എൽ.ഡി.എഫുകാർക്ക് ആവേശത്തിന് വകയുണ്ടാവില്ല.

മാഹി ഉൾപ്പടെ പതുച്ചേരിയിലെ ഏക ലോക്സഭാ മണ്ഡലത്തിൽ ഇന്ത്യ മുന്നണിക്ക് വേണ്ടി കോൺഗ്രസ്സിലെ സിറ്റിങ്ങ് എം.പി.യും മുൻ മുഖ്യമന്ത്രിയുമായ വി. വൈദ്യലിംഗമാണ് മത്സരിക്കുന്നത്.

.എൻഡിഎ മുന്നണിക്കു വേണ്ടി നിലവിൽ മന്ത്രിയായ ബിജെപി യുടെ എ. നമശിവായമാണ് മാറ്റുരക്കുന്നത് ,എ ഐ ഡി എംകെ സ്ഥാനാർത്ഥിയായി തമിഴ് വേന്ദർ, നാം തമിളർ കക്ഷി സ്ഥാനാർത്ഥിയായി ആർ മേനക,എസ് യു സി ഐ(കമ്യൂണിസ്റ്റ് ) സ്ഥാനാർത്ഥിയായി പി.ശങ്കരൻ തുടങ്ങിയവരാണ് പ്രധാനമായും രംഗത്തുള്ളത്. മൊത്തം 34 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. . പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് മുപ്പതിനാണ്.

 ബിജെപി സഖ്യം ഭരിക്കുന്ന തെക്കെ ഇന്ത്യയിലെ ഏക സംസ്ഥാനമായ,കേന്ദ്ര ഭരണ പ്രദേശം കൂടിയായ പുതുച്ചേരിയിലെ ഏക ലോക്സഭാ സീറ്‌റ് നേടുക എന്നത് ബിജെപിക്ക് അഭിമാന പ്രശ്നം കൂടിയാണ് . ലോക്സഭാ തെരഞ്ഞെടുപ്പിൽ മാഹി ഉൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്ത് ഒരു മണ്ഡലമാണുള്ളത്.

.പ്രാദേശിക പാർട്ടിയായ എൻ ആർ കോൺഗ്രസ്സും,ബിജെപിയുമാണ് സംസ്ഥാന ഭരണത്തിൽ.എൻ ആർ കോൺഗ്രസ്സിനാണ് കൂടുതൽ എംഎൽഎമാരുള്ളതെങ്കിലും, ബി ജെ പിക്ക്സീറ്റ് നൽകാൻ എൻ ആർ കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ എൻ രംഗസാമി സമ്മതമറിയിക്കുകയായിരുന്നു..കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ,പുതുച്ചേരിയിൽ സ്വാധീനമുള്ള എ ഐ ഡി എം കെ,എൻ ഡി എ കൂട്ടു കെട്ടിൽ മൽസരിച്ചെങ്കിലും ഒരംഗത്തെ പോലും ജയിപ്പിക്കാനായില്ല.ഇപ്പോൾ എ ഐ ഡി എം കെ, എൻ ഡി എ മുന്നണി വിട്ടു.

 2019 ലെ തെരഞ്ഞെടുപ്പിൽ എൻ ആർ കോൺഗ്രസ്സ് -എഐഡി എം കെ സഖ്യം സ്ഥാനാർത്ഥിയെ 1,97,025 വോട്ടിനാണ് വൈത്തിലിംഗം പരാജയപ്പെടുത്തിയത്.

 കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് (2) -ഡിഎംകെ (7) -സിപിഐ സിപിഎം സഖ്യത്തിന് 9 സീറ്റുകളും,എൻ ആർ കോൺഗ്രസ്സ് /എ ഐ ഡി എം കെ /ബിജെപി സഖ്യത്തിന് 16 സീറ്റുകളുമാണ് ലഭിച്ചത്.5 സ്വതന്ത്രർ എൻ ഡി എ മുന്നണിയെ പിന്തുണക്കുന്നുമുണ്ട്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 പേരാണ് മൽസരിച്ചത്.

.കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പിന്തുടരുന്ന മാഹിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കായി , സിപിഎം പ്രവർത്തിക്കുന്നത്, മാഹിയിൽ മാത്രമല്ല,അതിർത്തി മണ്ഡലങ്ങളായ വടകരയിലെയും,കണ്ണൂരിലേയും സിപിഎം സ്ഥാനാർത്ഥികൾക്ക് ദോഷം ചെയ്യും.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ,സിപിഎം ,കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയെങ്കിലും ,കമലഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി സ്ഥാനാർത്ഥിക്കായിരുന്നു മാഹിയിൽ സിപി എം പിന്തുണ നൽകിയത്.

ഗുരുസ്ഥാനത്തിന് കട്ടിളവെച്ചു:


ന്യൂമാഹി:മങ്ങാട് വാണുകണ്ട കോവിലകം ഭഗവതിക്ഷേത്രം തറവാട് ഗൃഹത്തിൽ ഗുരുസ്ഥാനത്തിൻ്റെയും പടിഞ്ഞീറ്റയുടെയും കട്ടിളവെപ്പ് കർമം നടന്നു.വ്യാഴാഴ്ച കാലത്ത് നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി അജയൻ നമ്പൂതിരി,തറവാട് കാരണവർ വി കെ നാണു അടിയോടി,വാസ്തു ശാസ്ത്രഞ്ജൻ കെ ഭാഗ്യനാഥ് ചമ്പാട്, ആർ കെ മുരളീധരൻ ആചാരി, സ്ഥാനികർ തുടങ്ങിയവർ നേതൃത്വം നൽകി.

acd23e3d-00e1-458d-8c00-46001f6e9b70

കൊടിമര ഘോഷയാത്ര


മാഹി: പന്തക്കൽ പന്തോക്കാവ് അയ്യപ്പ .ക്ഷേത്ര സന്നിധിയിൽ കൊടിമരം സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി കൊടിമര ഘോഷയാത്ര നടന്നു. രാവിലെ 8 ന് പന്തോക്കാട് മഠം പരിസരത്ത് നിന്നും പുറപ്പെട്ട് പന്തോക്കാവ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. ക്ഷേത്രമാതൃസമിതി, നവീകരണ കമ്മിറ്റി, ക്ഷേത്ര കമ്മിറ്റി എന്നിവർക്കൊപ്പം ഭക്തരും ഘോഷയാത്രയിൽ പങ്കെടുത്തു.

 2025 ൽ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ കലശത്തിൻ്റെ ഭാഗമായി ധ്വജപ്രതിഷ്ഠ നടക്കും. ഇതിന് മുന്നോടിയായി സംഘടിപ്പിച്ച കൊടിമര ഘോഷയാത്ര ഭക്തി നിർഭരമായി മാറി.


ചിത്രവിവരണം: പന്തോക്കാവിൽ നടന്ന കൊടിമരഘോഷയാ

8828fd59-0c4d-4e08-9a33-b961e846c5af

പെട്രോൾ പമ്പിൽ നിന്നും പണം മോഷ്ടിച്ച ജീവനക്കാരന് 3 വർഷം തടവും 5000/- രൂപ പിഴയും  


 മാഹി : മാഹിയിലെ മയ്യഴി പെട്രോളിയത്തിൽ ജീവനക്കാരനായി എത്തി  പണവുമായി കടന്നു കളഞ്ഞ കേസിലെ പ്രതി വയനാട് നടവയൽ സ്വദേശി കെ സി ഷൈലനെ [42]യാണ് മാഹി ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് 3 വർഷം തടവിനും 5000/- രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. 

കഴിഞ്ഞ സെപ്റ്റംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം

 പമ്പിൽ ജോലിക്കെത്തിയ ആദ്യ ദിനം തന്നെ ലഭിച്ച മുഴുവൻ കലക്ഷനായ ഒരു ലക്ഷത്തി അമ്പത്തിഒന്നായിരം രൂപയുമായി ഇയാൾ കടന്നു കളയുകയായിരുന്നു.തുടർന്ന് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ തിരിച്ചറിയുകയായിരുന്നു. മൈബൈൽ ടവർ ലൊക്കേഷനിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാഹി പൊലീസ് ഡൽഹിൽ എത്തുകയും ഡൽഹിയിലെ ബദൽപൂറിൽ നിന്നും പൊലീസ് സാഹസികമായി ഇയാളെ പിടികൂടുകയുമായിരുന്നു . പ്രതി ആദ്യം കളവ് നടത്തി മൈസൂരിലും , ബാഗ്ലൂരിലും പിന്നിട് ഡൽഹിക്കും കടന്നു കളയുകയായിരുന്നു. കള വിനു ശേഷം കിട്ടുന്ന പണം കൊണ്ട് ആർഭാട ജിവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി .കേരളത്തിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ . അന്നത്തെ മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിൻ്റെ പ്രത്യേക  നിർദ്ദേശത്തെ തുടർന്ന് മാഹി സി ഐ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത് . അന്നത്തെ മാഹി എസ്.ഐ. സി വി റെനിൽ കുമാർ, ക്രൈം എസ് ഐ കിഷോർകുമാർ, എഎസ്ഐ ശ്രീജേഷ് സി വി, ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഡൽഹിയിൽവെച്ച് പിടികൂടിയത്. പ്രോസിക്യുഷനു വേണ്ടി അഡ്വ::എം ഡി തോമസ് ഹാജരായി.

ചിത്രം .കെ സി ഷൈലൻ 

704c5fd8-5c21-499f-ac28-257323b2d13c-(1)

ബി ഇ എം പി അലൂമ്നി അസോസിയേഷൻ ജനറൽ ബോഡി യോഗവും ഇഫ്താർ സംഗമവും


തലശ്ശേരി :ബി.ഇ.എം.പി അലൂമ്നി അസോസിയേഷൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ജനറൽ ബോഡി യോവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. 

 തുടർന്ന് ഇഫ്താർ സംഗമവും നടത്തി അസോസിയേഷൻ രക്ഷാധികാരി സി പി ആലുപ്പി കേയി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് 

കെ.വി ഗോകുൽ ദാസ് അധ്യക്ഷത വഹിച്ചു .

സെക്രട്ടറി

പ്രസീൽ കുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രധാനാധ്യാപികയും അസോസിയേഷൻ ട്രഷററുമായ

ദീപ ലില്ലി സ്റ്റാൻലി, രക്ഷാധികാരികളായ

ജവാദ് അഹമ്മദ്,

വി.ബി. ഇസ്ഹാഖ്, വൈസ് പ്രസിഡന്റ്

പി.എം.അഷറഫ്,

അധ്യാപകരായ പ്രസീന തയ്യിൽ,

എം.കെ.രതീഷ്, 

നിർവ്വാഹക സമിതി അംഗം പി ഒ റാഫി ഹാജി, ജോ. സെക്രട്ടറി 

കെ.സിനേഷ് എന്നിവർ സംസാരിച്ചു. സ്കൂൾ പരിസരത്തെ യാത്രക്കാർക്കും വ്യാപാരികൾക്കും ശീതളപാനീയങ്ങളും പലഹാരങ്ങളും വിതരണം ചെയ്തു.


ചിത്രവിവരണം:ബി.ഇ.എം.പി.യിൽ നടന്ന ഇഫ്താർ സംഗമം

കെ.പി.സാജുവിനെ പുറത്താക്കി


തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി.സാജുവിനെ സഹകരണ ചട്ടം ലംഘിച്ചതിന് കണ്ണൂർ സഹകരണ ജോയിൻ്റ് രജിസ്ട്രാർ അംഗത്വത്തിൽ നിന്നും നീക്കം ചെയ്തു.

പരിശോധിച്ചതിൽ നിന്നും മമ്പറം സഹകരണാശുപത്രി സംഘത്തിൻ്റ ഭരണ സമിതി അംഗമായും പ്രസിഡണ്ടായും കെ പി സാജു തെരഞ്ഞെടു ക്കപ്പെട്ടതിന് ശേഷം സംഘം നടത്തുന്ന, ആശുപത്രി സ്കാനിങ്ങ്, എക്സ്റേ തുടങ്ങിയ ബിസിനസിന് സമാനമായ ബിസിനസാണ് ദ് നോവ മൾട്ടി സ്പെഷ്യലി ഹെൽത്ത് കെയർ

 എന്ന സ്ഥാപനം നടത്തുന്നതെന്നും, പ്രസ്തുത സ്ഥാപനത്തിന്റെ മാനേജിങ്ങ് പാർടണ്ർ കെ പി സാജു ആയിരുന്നു വെന്നും ഈ സ്ഥാപനം 2023 ജൂൺ മാസം വരെ പ്രവർത്തിച്ചിരുന്നുവെന്നും പരിശോധനയിൽ തെളിഞ്ഞു. സംഘം ബൈലോ വ്യവസ്ഥ 16 (1) പ്രകാരം സംഘത്തിൻ്റെ അനുവാദമില്ലാതെ ആശുപത്രിയുടെ പ്രവർത്തനത്തിന്റെ അതേ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും സ്ഥാപനത്തിന്റെ ഉടമയോ, ഡയരക്ടറോ, ഉദ്യോഗസ് ഥനോ ആകുന്നത് ഭരണ സമിതി അംഗമായി പ്രവർത്തിക്കുന്നതിനുള്ള അയോഗ്യതയാണ് ' കേരള സഹകരണ നിയമം ചട്ടം 44(1) ഐ പ്രകാരം സംഘംനടത്തുന്ന അതേ വ്യാപാരം നടത്തുന്നത് ഭരണ സമിതി അംഗമായി തുടരുന്നതിനുള്ള അയോഗ്യതയാണ്. 

 1969 ലെ കേരള സഹകരണ ചട്ടം 44 (1) ഐ . സംഘം ബൈലോ വ്യവസ്ഥ 16 (f) എന്നിവക്ക് വിരുദ്ധമായി പ്രവർത്തിച്ചു വെന്ന് നമ്പർ സി 952 മമ്പറം കോ.ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സഹകരണ സംഘത്തിൻ്റെ ഭരണസമിതി അംഗത്വത്തിൽ നിന്ന് അയോഗ്യത കൽപ്പിച്ച് ഉത്തരാവായി.

Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY