ട്വൻ്റി ഫോർ കാരറ്റിൻ്റെ തിളക്കം :ചാലക്കര പുരുഷു

ട്വൻ്റി ഫോർ കാരറ്റിൻ്റെ തിളക്കം :ചാലക്കര പുരുഷു
ട്വൻ്റി ഫോർ കാരറ്റിൻ്റെ തിളക്കം :ചാലക്കര പുരുഷു
Share  
പുരുഷു ചാലക്കര എഴുത്ത്

പുരുഷു ചാലക്കര

2024 Mar 27, 11:25 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY

ആത്മാർത്ഥതയോടെ ജോലി ചെയ്യുക.

തീർച്ചയായും വിജയം നിങ്ങളെ തേടി വരും.

പുതിയ തലമുറയിലെ ബിസ്സിനസ്സുകാരോട് തി ലാന്നൂർ ദേവകി നിലയത്തിലെ ബാലേട്ടന് പറയാനുള്ള|ത് ഇതാണ്.

അക്കാദമിക് യോഗ്യതകളോ,

ദേശത്തിൻ്റെയോ ഭാഷയുടേയോ അതിരുകളോ ഒരു നല്ല ബിസ്സിനസ്സുകാരന് പ്രതിബദ്ധങ്ങളല്ലെന്ന് തെളിയിച്ച പ്രതിഭയാണ് മാണോക്കര ബാലേട്ടൻ '

വ്യാപാര അവസരങ്ങൾ നമുക്ക് ചുറ്റിലും ധാരാളമുണ്ട്. അത് കൃത്യതയോടെ കണ്ടെത്തുന്നിടത്താണ് നമ്മുടെ വിജയം'

എനിക്കുള്ളതെല്ലാം ഞാൻ കെട്ടിപ്പടുത്തത് ഇവിടെ നിന്നാണ്. കണ്ണൂരിലെ ജനങ്ങളുടെ ജീവിതനിലവാരവും, കണ്ണൂരിൻ്റെ വികസനവും സംബന്ധിച്ച് സ്വന്തമായ കാഴ്ചപ്പാടുകൾ സൂക്ഷിക്കുന്ന മനസ്സിന്നുടമ കൂടിയാണ് ബാലേട്ടൻ സഹജീവികളോട് കാരുണ്യമുള്ള മനുഷ്യ സ്നേഹി

വർഗ്ഗ സംഘടനയുടെ വിവിധ സ്ഥാനങ്ങൾ വഹിച്ച് സമൂഹത്തോടുള്ള ഉത്തരവാദിത്വത്തിൽ പങ്കാളിയാവുകയാണ് ബാലേട്ടൻ ചെയ്തത്. തൻ്റെ നേട്ടങ്ങൾ മറ്റുള്ളവർക്ക് കൂടി മാറ്റി വെച്ച് മാതൃകയാവുകയായിരുന്നു ഈ മനുഷ്യൻ

ആയിരം പൂർണ്ണചന്ദ്രൻ മാരെ ദർശിച്ച ഈ മനുഷ്ൻ, ധരിച്ചിരിക്കുന്ന തൂവെള്ള വസ്ത്രവും നിറചിരിയും പോലെ ഹൃദയ വിശുദ്ധിയും കാത്തു സൂക്ഷിക്കുന്ന ധന്യതയാണ്.

കള്ളവും ചതിയുമില്ലാതെ നേരായ വഴിയിലൂടെ മുന്നോട്ട് പോയാൽ വിജയം ഉറപ്പാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. ഉപഭോക്താക്കളുടെ തൃപ്തിയാണ് എല്ലാറ്റിലും വലുത്. പരസ്യം ചെയ്ത് മാർക്കറ്റ് കൂട്ടാമെന്ന് പുതുതലമുറ കരുതുന്നുണ്ട്. എന്നാൽ അത് സ്ഥായിയായി നിലനിർത്താനാവില്ല. ഉപഭോക്താവിൻ്റെ മനമറിഞ്ഞ് പ്രവർത്തിക്കാനായാലേ ഈ മേഖലയിൽ പിടിച്ചു നിൽക്കാനാവൂ

അക്ഷയത്രിദീയ പോലുള്ള അവസരങ്ങൾ വൻകിടക്കാർക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ. സ്വർണ്ണത്തിൻ്റെ മൂല്യവും വിശുദ്ധിയും തിരിച്ചറിയാത്തവർ ഈ രംഗത്ത് കടന്ന് വരാൻ തുടങ്ങിയത് പാരമ്പര്യ മൂല്യാധിഷ്ഠിത വ്യാപാരികൾക്ക് ദോഷം ചെയ്യുന്നുണ്ട്. ചെറുകിട കച്ചവടക്കാരുടേയും തൊഴിലാളികളുടേയും ജീവിതം പ്രയാസകരമായിക്കൊണ്ടിരിക്കുന്നു. യന്ത്രവൽക്കരണവും സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും തൊഴിൽ സാദ്ധ്യതകളാകെ തകർത്തു. കരകൗശല വൈദഗ്ധ്യത്തിൻ്റെ തിളക്കമേറിയ പാരമ്പര്യതൊഴിലിൻ്റെ കുറ്റിയറ്റു പോവുകയായിരുന്നു.

കഠിനാദ്ധ്യാനവും ആത്മാർപ്പണവും കൈമുതലാക്കിയാണ് വളർച്ചയുടെ ഓരോ പടവും കയറിയത്.

ജീവിതത്തിൻ്റെ ഇല്ലാക്കയത്തിൽ നിന്നും കരകയറുവാൻ പന്ത്രണ്ടു

വയസ്സുള്ളപ്പോൾ ജോലി തേടി വയനാട്ടിലേക്ക് പോയ ഈ ബാലൻ അവിടെ വസൂരി രോഗം പടർന്ന് പിടിച്ചപ്പോൾ തിരികെ നാട്ടിലെത്തി. പാരമ്പര്യതൊഴിലിൽ നിത്യ ജീവിതം കരുപ്പിടിപ്പിക്കാനാ യിരുന്നു പിന്നത്തെ ശ്രമം 

കണ്ണൂരിലെ കാപ്പാട് നിന്നും 1983 ൽ മേലെ ചൊവ്വയിൽ സ്വരസ്വതി ജ്വല്ലറി എന്ന പേരിൽ സ്വർണ്ണം വെള്ളി ആഭരണ ശാല ചെറിയ തോതിൽ ആരംഭിച്ചു. ക്രമേണ ഈ സ്ഥാപനം ഉപഭോക്താക്കളുടെ ഹൃദയത്തിൽ വിശ്വാസ്യതയുടെ പര്യായപദമായി മാറുകയായിരുന്നു

തന്നെ താനാക്കി മാറ്റിയ സമൂഹത്തിൻ്റെ വികസനത്തോടൊപ്പം, ആദ്യകാലത്ത് സ്വർണ്ണ തൊഴിലാളികളുടെ സംഘടന കെട്ടിപ്പടുക്കാനും, പിന്നീട് ജ്വല്ലറിക്കാരുടെ സംഘടനയുണ്ടാക്കാനും മുന്നിൽ നിന്ന് പ്രവർത്തിച്ചു. കഴിഞ്ഞ നാലര പതിറ്റാണ്ടുകാലമായി എ.കെ.ജി.എസ്.എം.എ. യുടെ വിവിധ ഭാരവാഹിത്വത്തിൽ പ്രവർത്തിക്കുന്നു. ഏറെക്കാലം സി.വി.രവീന്ദ്രനാഥ് ജില്ലാ പ്രസിഡണ്ടും സരസ്വതി ബാലൻ സെക്രട്ടരിയുമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന അദ്ദേഹം ഇപ്പോൾ സംസ്ഥാന സമിതി അംഗമാണ്. തൊഴിൽ പ്രശ്നങ്ങളുണ്ടാവുമ്പോഴൊക്കെ തൊഴിലാളികൾക്കും ഉടമകൾക്കുമിടയിലെ രമ്യതയുടെ പാലമായി ബാലേട്ടനുണ്ടാവുമായിരുന്നു. ജീവിതത്തിൻ്റെ സായം കാലത്തും സാമൂഹ്യ-ജീവകാരുണ്യ രംഗത്ത് സജീവമായ ബാലേട്ടൻ ഭാര്യ കമല മക്കളായ പ്രകാശൻ, വിനോദ് ,ഷൈന, ബീന എന്നിവർക്കൊപ്പം വിശ്രമജീവിതം നയിക്കുന്നു. മകൾ ഷൈനയുടെ ഭർത്താവ് പ്രദീപ് സ്റ്റാർ അറിയപ്പെടുന്ന ഗായകനാണ്.

4810af7b-9a62-4181-a40d-865c311e9762

മാഹി വ്യാപാര മേഖല തളരുന്നു


ചാലക്കര പുരുഷു

മാഹി: ഉത്തര കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമെന്ന ഖ്യാതി മയ്യഴിക്ക് നഷ്ടമാകുന്നു.

ഒരു കാലത്ത് ഒരു പെട്ടിക്കട പോലും ലക്ഷങ്ങൾ നൽകി വാങ്ങാൻ ആളുണ്ടായിരുന്ന ഈ നഗരത്തിൽ മാത്രം എഴുപത്തിലേറെ കടകളാണ് ഇപ്പോൾ വ്യാപാരമില്ലാതെ അടഞ്ഞ് കിടക്കുന്നത്.രാജ്യത്ത് നികുതി ഏകീകരണം വന്നതോടെ അതേ വരെ എല്ലാ സാധനങ്ങൾക്കും വിലക്കുറവുണ്ടായിരുന്ന മാഹിയിൽ അതൊക്കെ ഏകീകരിക്കപ്പെട്ടു. പെട്രോൾ, മദ്യം എന്നിവയ്ക്ക് മാത്രമാണ് നിലവിൽ വിലക്കുറവുള്ളത്.അടുത്തിടെ തലശ്ശേരി-മാഹി ബൈപസ് വന്നതോടെ മാഹി വഴിയുള്ള വാഹന ഗതാഗതം നന്നെ കുറഞ്ഞു. പെട്രോൾ പമ്പുകളിലെ വിൽപ്പന പകുതിയായി കുറഞ്ഞു മദ്യഷാപ്പുകളേയും ബാറുകളേയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

കടകളിൽ ജോലി ചെയ്തിരുന്ന നൂറ് കണക്കിന് തൊഴിലാളികൾ വഴിയാധാരമായി.

നേരത്തെ പ്രശസ്തമായ നിലയിൽ നടന്നിരുന്ന ഇലക്ട്രിക്, ഇലക്ട്രോണിക്സ്, ടൈൽസ് കടകളിൽ പലതും ഇന്നില്ല. പ്രമുഖ കമ്പനികളുടെ സ്ഥാപനങ്ങൾ പോലും പുതുതായി ആരംഭിക്കുന്നത് മാഹിക്ക് പുറത്താണ്. നിക്ഷേപ സൗഹൃദ അന്തരീക്ഷം മാഹിയിലില്ല. തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ കൗൺസിൽ മാഹിയിൽ ഇല്ലാതായിട്ട് വർഷങ്ങളേറെയായി.

മാഹിയിൽ കഴിഞ്ഞ രണ്ട് വർഷമായി സ്ഥിരം കമ്മീഷണറുമില്ല.കഴിഞ്ഞ രണ്ട് വർഷമായി പുതിയ ലൈസൻസും നൽകുന്നില്ല.എന്നാൽ മുൻകൂട്ടി ഫീസും, ടാക്സും വാങ്ങി വെക്കുന്നുമുണ്ട്

ഉദ്യോഗസ്ഥർക്ക് വ്യാപാരി വ്യവസായികളോട് സഹകരണ മനോഭാവമില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. യൂസർ ഫീ' ബിൽഡിങ്ങ് ടാക്സ്, ലൈസൻസ് ഫീ, തുടങ്ങിയ സംഖ്യയാണ് ഈടാക്കുന്നത്. ഇത് ചെറുകിട വ്യാപാരികൾക്ക് താങ്ങാനാവുന്നില്ല. എന്തെങ്കിലും കാര്യത്തിന് നഗരസഭാ കാര്യാലയത്തിൽ പോയാൽ വ്യാപാരികൾ വട്ടം കറങ്ങി പോവും. സാങ്കേതിക കാരണങ്ങൾ നിരത്തി പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയാണത്രെ. പുതിയ കടകൾ ആരംഭിക്കണമെങ്കിൽ മറ്റെങ്ങുമില്ലാത്ത ഒട്ടേറെ കടമ്പകൾ കടന്ന് പോകേണ്ടതുണ്ട്. അപ്പോഴേക്കും വർഷങ്ങൾ തന്നെ വേണ്ടി വരും

പാർക്കിങ്ങ് സൗകര്യമില്ലാത്തതും ഉപഭോക്താക്കളെ മയ്യഴിയിൽ നിന്നുമകറ്റുകയാണ്

മുൻസിപ്പാൽ മൈതാനം, ഫിഷറീസ് കോമ്പൗണ്ട്, തുറമുഖ റോഡ് എന്നിവിടങ്ങളിൽ പാർക്കിങ്ങ് സൗകര്യമൊരുക്കണം. വ്യാപാര - ടൂറിസം മേഖലയെ പരിപോഷിപ്പിക്കണം - J

കെ.കെ.അനിൽകുമാർ

ചെയർമാൻ, വ്യാപാരി / വ്യവസായി ഏകോപന സമിതി  മാഹി



ചിത്രവിവരണം:അടച്ചിട്ട മെയിൻ റോഡിലെ കടകളിൽ ചിലത്

പ്രസവത്തിനിടെ

നവജാത ശിശു മരണപ്പെട്ടു


തലശേരി:പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. ചികിത്സാ പിഴവെന്ന് പരാതി. അസ്വാഭാവിക മരണത്തിന് കേസ്.. കാരണമറിയാൻ ചോരക്കുഞ്ഞിന്റെ ദേഹം പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തും.

തലശേരി ജനറൽ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മട്ടനൂർ ഉരുവച്ചാൽ പെരിഞ്ചേരിയിലെ ശ്രീനന്ദനത്തിൽ അനിഷ (26)യുടെ ആദ്യ പ്രസവത്തിലെ കുഞ്ഞാണ് മരണപ്പെട്ടത്. .

 ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ആക്ഷേപം ഉയർന്നു. ബന്ധുക്കൾ രോഷാകുലരായി. വിവരമറിഞ്ഞ് എത്തിയ തലശേരി പോലീസ് ഇടപെട്ട് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി. ബന്ധുക്കളെ പൊലീസ് ഭീഷണിപ്പെടുത്തി വിരട്ടിയതായും ആരോപണമുണ്ട്. അനിഷയുടെ ഭർത്താവ് ശരത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് തലശ്ശരി പൊലിസ് കേസെടുത്തു. മരണകാരണമറിയാൻ ചോരക്കുഞ്ഞിന്റെ ശരീരം പരിയാരം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. ഓപ്പറേഷനിടെ ബോധമറ്റ അനിഷയ്ക്ക് രാവിലെ ബോധം തിരിച്ചു കിട്ടി.ഗൈനോക്കോളജിസ്റ്റ് ഡോക്ടർ പ്രീജയുടെ ചികിത്സാ 'പരിചരണത്തിലായിരുന്നു അനിഷ - പ്രസവ മടുത്തതോടെ ചൊവ്വാഴ്ച 'ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . രാത്രിയോടെ ഗർഭപാത്രത്തിൽ നിന്നും സ്രാവമുണ്ടായി. ഡ്യൂട്ടി ഡോക്ടർ പൂർണിമയുടെ നിർദ്ദേശപ്രകാരം രാത്രി പത്തരയോടെ ഓപ്പപറേഷൻ തീയ്യറ്ററിലേക്ക് മാറ്റി.

 പുലർച്ചെ രണ്ടര മണിയോടെ ഡോക്ടർ വന്നു. ഇതിന് ശേഷമാണ് കുഞ്ഞ് മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്. 'ഒരു വർഷം മുൻപാണ് ഫർണിച്ചർ ജോലിക്കാരനായ ശരത്തും അനിഷയും വിവാഹിതരായത്. 

 

f095507b-2f0a-4713-997d-bb82a05bffde

ശൈലജ ടീച്ചർക്ക് മാഹി

ദന്തൽ കോളജിൽ സ്വീകരണം


മാഹി: കേരളീയരായ വിദ്യാർത്ഥി വോട്ടർമാരെ തേടി വടകര പാർലിമെൻ്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചർ പുതുച്ചേരിയുടെ ഭാഗമായ മാഹി ദന്തൽ കോളജിലെത്തി.കോളജ് എം.ഡി..കെ രമേഷ് കുമാർ ഉൾപ്പടെയുള്ള അധികൃതർ സ്വീകരിച്ചു. മുഴുവൻ വിദ്യാർത്ഥികളും ഇരുവശങ്ങളിലുമായി അണിനിരന്ന് ടീച്ചറെ കോളജിലേക്ക് ആനയിച്ചു.മാനേജിങ്ങ് ഡയറക്ടർ.കെ.രമേഷ് കുമാർ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തി. സി പി എം ഏരിയ സെക്രട്ടറി സി.കെ.രമേശൻ/ജില്ലാ കമ്മിറ്റി അംഗം എം.സി.പവിത്രൻ, ഏരിയാ കമ്മിറ്റി അംഗം പി.ജനാർദ്ദനൻ, ലോക്കൽ സെക്രട്ടറി ടി.സുരേന്ദ്രൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ഇതാദ്യമായാണ് കേരളത്തിലെ ഒരു സ്ഥാനാർത്ഥി വോട്ട് നേടി മാഹിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെത്തുന്നത്.


ചിത്രവിവരണം: ദന്തൽ കോളജ് എം.ഡി.കെ.രമേഷ് കുമാർ പ്രസംഗിക്കുന്നു.

9b2d962d-1618-42dd-86a4-9d26cce6e311

സ്കോളർഷിപ്പ് തുക വിതരണം ചെയ്തു


തലശ്ശേരി:ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഗവ. ബ്രണ്ണൻ കോളേജിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നൽകി വരുന്ന സ്കോളർഷിപ്പ് വിതരണം ചെയ്തു.

 ചടങ്ങിൽ ഫോറം പ്രസിഡണ്ട് പ്രൊഫ. കെ കുമാരൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജെ വാസന്തി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി മേജർ പി. ഗോവിന്ദൻ സ്വാഗതവും ട്രഷറർ പ്രൊഫ. വി രവീന്ദ്രൻ നന്ദിയും പറഞ്ഞു. 

 അദ്ധ്യാപക പ്രതിനിധികളായി പ്രൊഫ. സുജിത്ത്, പ്രൊഫ. നന്ദകുമാർ, ഡോ. കെ വി മഞ്ജുള എന്നിവരും വിദ്യാർത്ഥി പ്രതിനിധിയായി കെ അക്ഷയും സംസാരിച്ചു. വിവിധഡിപ്പാർട്ടുമെൻ്റുകളെ പ്രതിനിധീകരിച്ച് പതിമൂന്ന് വിദ്യാർത്ഥികൾക്കാണ് 5000 രൂപ വീതം മെറിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് തുക നൽകിയത്. 

  അപർണ വിജയൻ എക്കണോമിക്സ്, വിസ്മയ ഫിസിക്സ്,

പവിത്ര ടി മലയാളം, യദുകൃഷ്ണ എം കെമിസ്ട്രി, അക്ഷയ് കെ ഹിസ്റ്ററി, സ്വാതി മനോഹരൻ എം കെ ഇംഗ്ലീഷ്, ആദിത്യ എസ് എം കോമേഴ്സ്, യദുപ്രിയ യു സി പൊളിറ്റിക്സ്, അനുശ്രീ പുരുഷോത്തമൻ സുവോളജി, നന്ദന ചന്ദ്രൻ ബോട്ടണി, ആതിര പി മാത്തമാറ്റിക്സ്, രാധിക കെ ഹിന്ദി, അനീന സി ഫിലോസഫി എന്നിവരെയാണ് സ്കോളർഷിപ്പ് നൽകി ആദരിച്ചത്.


ചിത്രവിവരണം: ഡോ: ജെ. വാസന്തി ഉദ്ഘാടനം ചെയ്യുന്നു

ഇരട്ട ജീവപര്യന്തവും

രണ്ടേകാൽ ലക്ഷം പിഴയും


തലശ്ശേരി:വളപട്ടണത്തെ വാടക ക്വാർട്ടേഴ്സിൽ ഒഡീഷ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ നാല് ഒഡീഷക്കാരെ ഇരട്ട ജീവപര്യന്തം തടവിനും രണ്ടേകാൽ ലക്ഷം രൂപ പിഴയടക്കാനും ' 

തലശ്ശേരി അഡീഷണൽ ജില്ലാ കോടതി(ഒന്ന്)ജഡ്ജി എ.വി.മൃദുലശിക്ഷിച്ചു.

 38 കാരനായഒഡീഷ സ്വദേശി പ്രഭാകർദാസിനെ അദ്ദേഹംതാമസിക്കുന്നകണ്ണൂർ വളപട്ടണംകീരിയാട്ടെ വാടക ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് കൊലപ്പെടുത്തിയെന്നാണ്

പ്രൊസിക്യൂഷൻകേസ്.

ഗണേഷ് നായക് എന്ന ഗോണിയ(32)റിൻടു എന്ന തൂഫാൻ(33) ബപ്പുണ എന്ന രാജേഷ് ബെഹറ(30) ചിൻ്റു എന്ന പ്രശാന്ത് സേത്തി(30) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്

.പിഴ അടച്ചാൽ പിഴ സംഖ്യ ഭാര്യക്കും മകൾക്കും നൽകണം പിഴ അടച്ചില്ലെങ്കിൽ 7 മാസം അധിക തടവ് അനുഭവിക്കണം ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

അഞ്ചു പ്രതികളുള്ള കേസിൽ ഒരു പ്രതി ബോലിയ ബഹുറിയെ

ഒളിവിലാണ്. ഇത് വരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. 

2018 മെയ് 19-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം

വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതികൾ പ്രഭാകർദാസിൻ്റെ ഭാര്യ ലക്ഷ്മി പ്രഭാദാസിൻ്റെ ഭീഷണിപ്പെടുത്തി സ്വർണവും 80,000 രൂപയും രണ്ട് മൊബൈൽ ഫോണും തട്ടിയെടുത്തു.അക്രമത്തിൽ ലക്ഷ്മി പ്രഭാദാസിനും പരിക്കേറ്റു.സംഭവ സമയത്ത് 11 വയസുള്ള മകൾ രശ്മിത' ദാസിനെയുംവിസ്തരിച്ചിരുന്നു'കേസിലെ ഒന്നാം പ്രതി ഗണേശ് നായിക്ക് പ്രഭാകർ ദാസിന്റെ കടയിൽ ജോലിക്കാരനായിരുന്നു.കടയിലെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷണം നടത്തിയതിനെ തുടർന്ന്പിരിച്ചുവിട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത് കുമാർ ഹാജരായി.

സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്

തലശ്ശേരി:കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സമ്മർ ക്രിക്കറ്റ് കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രമുഖ പരിശീലകരും രഞ്ജി താരങ്ങളും നേതൃത്വം കൊടുക്കുന്ന ക്യാമ്പ് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഏപ്രിൽ 2 ന് ആരംഭിക്കും.വളർന്നു വരുന്ന താരങ്ങൾക്ക് ക്രിക്കറ്റ് പരിശീലനത്തിന് പുറമേ ക്രിക്കറ്റ് നിയമങ്ങൾ,ഫിസിക്കൽ ഫിറ്റ്നസ്,പേർസണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവക്ക് കൂടി പ്രാധാന്യം നൽകിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.കഴിഞ്ഞ വർഷത്തെ പോലെ തന്നെ പെൺകുട്ടികളുടെ ക്രിക്കറ്റിന് ഊന്നൽ കൊടുത്തു കൊണ്ട് , അവരെ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണയും സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്നത്. 

കേരള രഞ്ജി ട്രോഫി ടീം അസിസ്റ്റൻറ് കോച്ച് ഒ.വി.മസർ മൊയ്തു,കേരള അണ്ടർ 19 ഗേൾസ് ടീം സഹപരിശീലകൻ ഡിജുദാസ്,കേരള ടീം സ്ട്രെങ്ങ്ത്ത് ആൻഡ് കൺഡീഷനിങ്ങ് കോച്ച് എ.കെ രാഹുൽ ദാസ് എന്നിവർ നേതൃത്വം കൊടുക്കുന്ന ഈ വർഷത്തെ സമ്മർ ക്യാമ്പിൽ ആവേശം പകരുവാനും യുവതലമുറകളെ പരിശീലിപ്പിക്കുന്നതിനും വേണ്ടി കേരളത്തിന് വേണ്ടി പാഡണിഞ്ഞ പ്രമുഖ രഞ്ജി താരങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടാകുമെന്നതാണ് പ്രത്യേകത. 

സമ്മർ ക്യാമ്പിലേയ്ക്ക് ജില്ലയിലെ മുഴുവൻ ബാലതാരങ്ങളെയും പ്രതീക്ഷിക്കുകയാണ് കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ഏപ്രിൽ 2 ന് മുൻപായി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

 കൂടുതൽ വിവരങ്ങൾക്ക് : 04902321111, 8593016464

ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്


തലശ്ശേരി:16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് മാർച്ച് 30ന് രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

01-09-2008 നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക്തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി അന്നേ ദിവസം രാവിലെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

04902321111,8593016464

c2e07090-f4db-461c-b111-11feb72f34d7

പുതുച്ചേരി ലോകസഭ മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി വി.വൈദ്യലിംഗം നാമനിർദ്ദേശ പത്രിക വരണാധികാരി കുലോത്തുങ്ങൻ ഐ എ എസ്സ് മുമ്പാകെ സമർപ്പിക്കുന്നു. മുൻ മുഖ്യമന്ത്രി വി.നാരായണസ്വാമി, പ്രതിപക്ഷ നേതാവ് ശിവ, സലിം, ദേവപുഴിലൻ എന്നിവർ സമീപം

751662f4-b64e-4d69-8026-336fd10294df

നമശിവായം പത്രിക നൽകി:      

മാഹി:  പുതുച്ചേരി ലോകസഭാ തെരഞ്ഞെടുപ്പിൽ ആഭ്യന്തര മന്ത്രി നമശിവായം (ബിജെപി ) പത്രിക നൽകി.എ ഐ ഡി എം കെ സ്ഥാനാർത്ഥിയായി തമിഴ് വേന്ദൻ,ആർ മേനക(നാം തമിളർ കക്ഷി), ശങ്കരൻ (എസ് യു സി ഐ കമ്യൂണിസ്റ്റ് ),എസ് കല (സ്വതന്ത്ര സ്ഥാനാർത്ഥി)തുടങ്ങിയവരും പത്രിക നൽകി.

16 പേർ പത്രിക നൽകി:   


        മാഹി: മാഹി ഉൾപ്പെടുന്ന പുതുച്ചേരി മണ്ഡലത്തിൽ,അവസാന ദിവസമായ 27ന് ഡമ്മി ഉൾപ്പെടെ 16 പേർ പത്രിക നൽകി.എൻഡിഎ മുന്നണിക്കു വേണ്ടി ബിജെപി യുടെ നമശിവായം (മന്ത്രി),ഐ എൻ ഡി ഐ എക്കു വേണ്ടി കോൺഗ്രസ്സിലെ നിലവിലെ എംപിയായ വൈത്തിലിംഗം ,എ ഐ ഡി എംകെ സ്ഥാനാർത്ഥിയായി തമിഴ് വേന്ദർ, നാം തമിളർ കക്ഷി സ്ഥാനാർത്ഥി ആർ മേനക,എസ് യു സി ഐ(കമ്യൂണിസ്റ്റ് ) സ്ഥാനാർത്ഥിയായി പി.ശങ്കരൻ തുടങ്ങിയവരും, കൊട്ടൻ ദിവാനദെ,എസ് കല,എം മണികണ്ഠൻ ,കിഷോർ കുമാർ,എം കൃഷ്ണമൂർത്തി,അരുണാചലം,നിർമ്മല,കൊളഞ്ഞിയപ്പൻ,കെ രാംദാസ് എന്നീ സ്വതന്ത്രരുമാണ് പത്രിക നൽകിയത്. പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 28. ബിഹാറിൽ മാർച്ച് 30. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 30.

Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY