തെരുവിൽ നൃത്തം ചെയ്ത് പ്രതിഷേധിച്ചു.

തെരുവിൽ നൃത്തം ചെയ്ത് പ്രതിഷേധിച്ചു.
തെരുവിൽ നൃത്തം ചെയ്ത് പ്രതിഷേധിച്ചു.
Share  
2024 Mar 25, 10:34 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY

തലശ്ശേരി: ഡോ.ആർ എൽ വി രാമകൃഷ്ണനെതിരെ നടന്ന ജാതി വിവേചനത്തിനും വംശീയ ആക്രമണത്തിനുമെതിരെ

ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നർത്തകികൾ

 തെരുവിൽ നടനമാടി

പ്രതിഷേധിച്ചു.

തലശേരി പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന തെരുവോര നൃത്ത പ്രതിഷേധം സിനിമാ തിരക്കഥാകൃത്ത് അജിത്ത് സായ് ഉദ്ഘാടനം ചെയ്തു

ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അദ്ധ്യക്ഷം വഹിച്ചു.

അനാമിക വിനോദ്,  അലൈന അനിൽകുമാർ , അയന അനിൽകുമാർ . ദേവിക അണ്ടലൂർ, തുടങ്ങിയവർ നൃത്തം അവതരിപ്പിച്ചു

പ്രൊഫസർ ദാസൻ പുത്തലത്ത്, സുരാജ് ചിരക്കര , ഷീലാ ലാൽ ,ഷമീൽ ഇഞ്ചിക്കൽ , രഞ്ജിത്ത് പൂമുറ്റം, സി ഗിരീഷ്, സൗമി മട്ടന്നൂർ, രേഖ സജയ്, രമണി പുല്ല്യോട് സംസാരിച്ചു.. മോഹൻദാസ് പാറാൽ സ്വാഗതവും, സഞ്ജന രാജീവൻ നന്ദിയും പറഞ്ഞു


ചിത്രവിവരണം: ജാതിവിവേചനത്തിനെതിരെ നടന്ന പ്രതിഷേധ നടനം

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


തലശ്ശേരി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി യാണെന്ന് കരുതുന്നു, പിഞ്ചുകുഞ്ഞ് ദാരുണമായി മരണമടഞ്ഞു.

എരഞ്ഞോളി ചുങ്കത്തെ സുദീപത്തിൽ അനൂപ്, നിഷ ദമ്പതികളുടെ മകൾ അഞ്ച് മാസം പ്രായമുള്ള യാഷികയെയാണ് മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ ഇരട്ട കുട്ടികളിലൊന്നാണ് മരിച്ചത്. ഞായറാഴ്ച രാത്രി മുലപ്പാൽ കുടിച്ച് കിടന്നതായിരുന്നു. പുലർച്ചയോടെയാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തലശേരി പൊലീസ് ജഡം ഇൻക്വസ്റ്റ് നടത്തി. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാവാമെന്നാണ് സൂചന.  

715391fc-6c06-4d70-bf5b-291355113553

തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കതിരൂർ ബീഡി കമ്പനിയിലെത്തിയ കെ.കെ.ശൈലജ ടീച്ചർക്ക് അവരുടെ ഛായാപടമുഖം മൂടി ധരിച്ച് വനിതകൾ നൽകിയ വരവേൽപ്പ്.

വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം തുടങ്ങി



ന്യൂമാഹി :ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം തുടങ്ങി. വിശേഷാൽ ദീപാരാധന, കലാവിരുന്ന്, നൃത്തനൃത്യങ്ങൾ, പ്രഭാഷണം, കരോക്കെ ഗാനമേള ഉണ്ടായി, വെറ്റില കൈ നീട്ടം, ദൈവത്തെ കാണൽ, മുത്തപ്പനെ മലയിറക്കൽ, വൈകിട്ട് ആറിന് ശാസ്തപ്പൻ വെള്ളാട്ടം, തുടർന്ന് കുന്നോത്ത് തറവാട്ടിൽ നിന്ന് അടിയറ വരവ്, പോന്തയാട്ട് ആരൂഢ സ്ഥാനമായ വേട്ടക്കൊരുമകൻ സ്ഥാനത്ത് നിന്നും താലപ്പൊലി വരവ്, 'പൊതുവാച്ചേരി വയലിൽ നിന്നും ഘോഷയാത്ര വരവ്, തുടർന്ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ, 26 ന് പുലർച്ചെ 3.30 ന് ഗുളികൻ, രാവിലെ 8.30 ശാസ്തപ്പൻ, 9.30ന് മുത്തപ്പൻ തിരുവപ്പന, 11 ന് കണ്ഠാകർണ്ണൻ, ഉച്ച 12 മുതൽ അന്നദാനം, ഉച്ച ഒന്നിന് നാഗഭഗവതി, വൈകുന്നേരം നാലിന് വസൂരി മാല എന്നീ തെയ്യങ്ങൾ കെട്ടിയാടും. തുടർന്ന് 6.30ന് ഗുരുസി, വരപ്രത്ത് കുട്ടിച്ചാത്തൻ്റെ തിരുമുടി വെപ്പോടെ കളിയാട്ട ഉത്സവസമാപനം.

6d01061d-16ef-403e-b56f-91b4025f37f0-(1)

മലയാള കലാഗ്രാമത്തിലെ "ഇതിഹാസം മുകുന്ദം: വേദിയിൽ പ്രശസ്ത ഗസൽ ഗായിക സുസ്മിതയെ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ആദരിക്കുന്നു

e3652c50-cd7d-4718-b534-57b071959fe6

കതിരൂർ ബാങ്കിന്റെ നവീകരിച്ച

കെട്ടിടം തുറന്നു

തലശ്ശേരി:കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പുല്ല്യോട് വെസ്റ്റ് സായാഹ്ന ശാഖയുടെ സോളാറധിഷ്ഠിത നവീകരിച്ച കെട്ടിടം ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് . പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. 2011 ൽ പ്രവർത്തനം ആരംഭിച്ച ശാഖയിൽ ഇടപാടുകാർക്ക് വേണ്ടത്ര സൗകര്യം ഇല്ലായിരുന്നു പ്രസ്തുത ശാഖ നവീകരിച്ച് ശാഖയുടെ പ്രവർത്തനം പൂർണ്ണമായും സോളാർ എനർജിയിലേക്ക് മാറ്റി ശീതികരിച്ച കെട്ടിടമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. 11 കോടി രൂപ നിക്ഷേപവും 22 കോടി രൂപ വായ്പ ബാക്കി നില്പുമുള്ള സ്വയം പര്യാപ്തതയിലെത്തിയ ഒരു ബ്രാഞ്ചാണിത്. ഊർജ്ജ സംരക്ഷണത്തെ മുൻനിർത്തി ബാങ്ക് ചെയ്തുവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്കിന്റെ മുഴുവൻ ശാഖകളിലും സോളാർ പാനൽ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം കൂടിയാണ് ഇവിടെ നടന്നത്. ബാങ്കിന്റെ 10 ശാഖകളിൽ 5 എണ്ണം ഇതിനോടകം പണി പൂർത്തീകരിച്ചിട്ടുണ്ട്. 6 മാസത്തിനകം മുഴുവൻ ശാഖകളും സോളാറധിഷ്ഠിതമാക്കും. ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ട് ഇ-ബിൽ ചലഞ്ച്, ഐഡിയത്തോൺ മത്സരം, നൂറോളം എനർജി കൺസർവേഷൻ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

      ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രജിത ടി, ബാങ്ക് മുൻ പ്രസിഡണ്ട് കെ ചന്ദ്രൻ, മുൻ സെക്രട്ടറിമാരായ അശോകൻ കെ , ഹേമലത പി എം, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേക്കിലേരി രാഘവൻ, ഇ ദാമു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബാങ്ക്‌ സെക്രട്ടറി ശ്രീ. പി സുരേഷ്ബാബു സ്വാഗതവും ബ്രാഞ്ച് മാനേജർ രമിത ഇ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യുന്നു

91f108ce-6f9a-48bb-9cbf-123534b41bb7-(2)

പച്ചക്കറി വിളവെടുത്തു


തലശ്ശേരി:കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്‌, കേരള സഹകരണ വകുപ്പിന്റെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ സഹകരണ മേഖലയിലെ നൂതന പദ്ധതിയുടെ ഭാഗമായി ചുണ്ടങ്ങാപൊയിൽ വയലിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. കാർഷിക രംഗത്ത് വൈവിധ്യമാർന്ന പദ്ധതികളാണ് ബാങ്ക്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എരുവട്ടി വയലിൽ 34 ഏക്കറിലായി പഴയകാല കാർഷിക പ്രൗഡി വിളിച്ചോതുന്ന തരത്തിലാണ് കൃഷിയിൽ കർഷകർ ഏർപ്പെട്ടിട്ടുള്ളത്. വിദ്യാർത്ഥികൾക്കായി "ഇത്തിരി വിത്ത്... ഒത്തിരി നെല്ല്..." പദ്ധതി മെയ് മാസം ആരംഭിക്കും. ബാങ്കിന്റെ കീഴിൽ അടുത്തമാസം തന്നെ കാർഷിക ഉത്പന്നങ്ങൾ വിൽക്കപ്പെടുന്ന അഗ്രിസെന്ററും, കാർഷിക നഴ്സറിയും വിപണന കേന്ദ്രവും ആരംഭിക്കുന്നുണ്ട്.റബ്കോ ചെയർമാൻ 

കാരായി രാജൻ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക്‌ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ധനലക്ഷ്മി ടി, ഷനിൽ കുമാർ ടി, എം രാജേഷ് ബാബു സംസാരിച്ചു. ബാങ്ക്‌ സെക്രട്ടറി പി സുരേഷ്ബാബു സ്വാഗതവും, സി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.


ചിത്രവിസ്തണം:കാരായി രാജൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു

52029c1e-049d-49bc-ba64-22a1c2d7ccd9

കെ. പി രഘു നിര്യാതനായി.



തലശ്ശേരി : ടെമ്പിൾ ഗേറ്റ് പാർവ്വതിയിൽ കെ. പി രഘു (83) നിര്യാതനായി. (റിട്ട ഫാർമസിസ്റ്റ് ഗവ. ആയ്യുർവേദ ഹോസ്പിറ്റൽ തിരുവങ്ങാട്) ഭാര്യ: പരേതയായ പാർവ്വതി. മക്കൾ: ശരത്ത്, കൃഷ്ണ.

പരേതരായ അക്കാളി ഗോവിന്ദൻ്റെയും ദേവകിയുടെയും മകനാണ്. 

സഹോദരങ്ങൾ : പുരുഷോത്തമൻ, 

ബാലകൃഷ്ണൻ, ഭാനുമതി

പരേതരായ അച്ച്യുതൻ, രേവതി, ലക്ഷ്മണൻ, ഗംഗാധരൻ.

7045ffbf-6a77-4416-98d6-f62690b2b6da

രമണം നാടകത്തിന് 3 ഒന്നാം സമ്മാനം. മാഹി നാടകപ്പുരക്ക് അപൂർവ നേട്ടം.


മാഹി:കണ്ണൂർ പെരളശ്ശേരി എ.കെ.ജി. ദിനത്തോടനുബന്ധിച്ച് നടന്ന ഉത്തര കേരള അമേച്ചർ നാടകമൽസരത്തിൽ ഏറ്റവും നല്ല നാടകമായി അരുൺ പ്രിയദർശൻ സംവിധാനം ചെയ്യ്ത മാഹി നാടകപ്പുര അവതരിപ്പിച്ച രമണം കരസ്ഥമാക്കി. ഏറ്റവും നല്ല രചനക്കുള്ള പുരസ്കാരം പുഷ്പനെ അറിയാമോ എന്ന ഗാനമെഴുതിയ സവ്യസാചിയും

മികച്ച നടിക്കുള്ള പുരസ്ക്കാരം നിഹാരിക എസ് മോഹനനും കരസ്ഥമാക്കി.


ചിത്രവിവരണം:രമണം നാടകത്തിലെ ഒരു രംഗം

മാലിന്യക്കൂമ്പാരത്തിൽ തിപ്പിടിച്ചു


തലശ്ശേരി പുതിയ ബസ് സ്റ്റാന്റിന് സമിപം   ഒഴിഞ്ഞ പറമ്പിലെ മാലിന്യക്കൂമ്പാരത്തിൽ തിപ്പിടിച്ചു - തിങ്കളാഴ്ച ഉച്ച രണ്ട് മണിയോടെയാണ് തീ പിടുത്തമുണ്ടായത്.കത്തി പടർന്ന തീയ്ക്കൊപ്പം മാലിന്യത്തിൽ നിന്നും വിഷപ്പുക ഉയർന്നതും ദുർഗ്ലന്ധം കാറ്റിൽ പരിസരമാകെ എത്തിയതും സമീപത്തെ സ്ഥാപനങ്ങളിലുള്ളവരെയും ഇവിടത്തെ മരത്തണലിൽ വിശ്രമിക്കുന്നവരെയും വീർപ്പുമുട്ടിച്ചു. വിവരം ലഭിച്ച് എത്തിയ തലശേരി അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് വെള്ളം ചീറ്റി കഠിന പരിശ്രമം ചെയ്താണ് തീയണച്ചത്. അനാഥമായി കിടക്കുന്ന ഇവിടത്തെ ഒഴിഞ്ഞ പറമ്പ് സമീപ വാസികളുടെയും സാമൂഹ്യദ്രോഹികളുടെയും വിഹാര കേന്ദ്രമാണ് . ഇവിടെ നിന്ന് ഇലക്ടിക് വയറുകളിലെയും മറ്റും ചെമ്പുകമ്പിയെടുക്കാൻ നാടോടികളും തെരുവിൽ അലയുന്നവരും മാലിന്യത്തിന് തീയിടാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു.

ജൽ ജീവൻ മിഷൻ പെപ്പ് ലൈൻ

പ്രവൃത്തി പാതി വഴിയിൽ 


ന്യൂമാഹി: ഗ്രാമ പഞ്ചായത്തിലെ മിക്ക റോഡുകളും ജൽ ജീവൻ മിഷൻ പെപ്പ് ലൈൻ പ്രവൃത്തി പാതി വഴിലായതിനാൽ കുഴിയെടുത്ത റോഡുകളിലൂടെ ഗതാഗതം ദു:സ്സഹമാണ് സ്കൂൾ വാഹനങ്ങളും ഒട്ടോറിക്ഷഅടക്കമുള്ള വാഹനങ്ങളും കടന്നുപോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നു ഇതു കൊണ്ട് തന്നെ ജനങ്ങൾ ദുരിതത്തിലാണ് വേനൽ ചൂട് കനത്തതോടെ പൊടി ശല്യം കാരണം ഏറെ പ്രയാസമാണ് കൂടതെ മഴ തുടങ്ങിയാൽ ഈ വഴികളിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാകും റോഡ് ടാറിങ്ങ് നടത്തി പൂർവ്വസ്ഥിതിയിലാക്കാൻ പഞ്ചായത്ത് അടിയ ന്തിര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

b4523538-6065-43cd-8855-61f022313c39

ചാലക്കര യൂത്ത് ഇഫ്താർ മീറ്റ് നടത്തി


ദുബൈ : ചാലക്കര പ്രവാസി യുവകൂടായ്മയുടെ നേതൃതത്തിൽ ദുബൈ കാറാമ വൈഡ് റേഞ്ച് ഹാളിൽ വെച്ച് ചാലക്കര യൂത്ത് ഇഫ്‌താർ മീറ്റ് 2024 നടത്തി.റഹീസ് എം പിയുടെ അധ്യക്ഷതയിൽ നജഫ് ചാലക്കര ഉത്ഘാടനം നിർവഹിച്ചു.വിശിഷ്ടാതിഥി അഫ്സൽ കല്ലേരി സംസാരിച്ചു. പർവീസ് മാഹി സ്വാഗതവും പി. പി നാസിഫ് നന്ദിയും പറഞ്ഞു.

ആറ് വർഷത്തോളമായി ഇഫ്താർ മീറ്റ് നടത്തിവരുന്നുവെന്നും വരും വർഷങ്ങളിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും കൺവീനർ തൗസീഫ് പാച്ചാങ്കണ്ടി പറഞ്ഞു.

ചാലക്കര മഹല്ലിന് വേണ്ടി 

പല സഹായങ്ങളും ഈ കൂട്ടായ്മ നടത്തി വരുന്നു.

സിറാസ് കുന്നുംപുറത്ത്, റാസി ബലൂർ, റാഷിദ്‌ ജി, മുനാഫ് ചാലക്കര 

ഹിഷാം ചാലക്കര, എന്നിവർ നേതൃത്വം നൽകി. രക്ഷാധികാരി മാജിദ് മൂസ ആശംസയർപ്പിച്ചു

cfaa52b2-ad84-4542-b62c-2aa45c31a0f7

വരപ്രത്ത് കാവ് ദേവീ ക്ഷേത്രത്തിൽ തിറയുത്സവം തുടങ്ങി


ന്യൂമാഹി :ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം തുടങ്ങി. നൃത്തനൃത്യങ്ങൾ, പ്രഭാഷണം, കരോക്കെ ഗാനമേള, വെറ്റില കൈ നീട്ടം, ദൈവത്തെ കാണൽ, മുത്തപ്പനെ മലയിറക്കൽ, ശാസ്തപ്പൻ വെള്ളാട്ടം, കുന്നോത്ത് തറവാട്ടിൽ നിന്ന് അടിയറ വരവ്, പോന്തയാട്ട് ആരൂഢ സ്ഥാനമായ വേട്ടക്കൊരുമകൻ സ്ഥാനത്ത് നിന്നും താലപ്പൊലി വരവ്, പൊതുവാച്ചേരി വയലിൽ നിന്നും ഘോഷയാത്ര വരവ്, തുടർന്ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ എന്നിവയുണ്ടായി. 26 ന് പുലർച്ചെ 3.30 ന് ഗുളികൻ, രാവിലെ 8.30 ശാസ്തപ്പൻ, 9.30ന് മുത്തപ്പൻ തിരുവപ്പന, 11 ന് കണ്ഠാകർണ്ണൻ, ഉച്ച 12 മുതൽ അന്നദാനം, ഉച്ച ഒന്നിന് നാഗഭഗവതി, വൈകുന്നേരം നാലിന് വസൂരി മാല എന്നീ തെയ്യങ്ങൾ കെട്ടിയാടും. തുടർന്ന് 6.30ന് ഗുരുസി, വരപ്രത്ത് കുട്ടിച്ചാത്തൻ്റെ തിരുമുടി വെപ്പോടെ കളിയാട്ട ഉത്സവസമാപനം.

ചാലക്കര വരപ്രത്ത് കാവിൽ തിറയുത്സവത്തിൻ്റെ ഭാഗമായി നടന്ന പൊതുവാച്ചേരി വയലിൽ നിന്നുള്ള ഘോഷയാത്ര

1d9e8cdd-5ec3-49b9-b3b5-65141c2a1272_1711386769

വിജയലക്ഷ്മി'അമ്മ നിര്യാതയായി 


മാഹി: ഈസ്റ്റ് പള്ളൂർ സ്പിന്നിംഗ്‌ മില്ലിന് സമീപം ചട്ടേൻറവിടെ വിജയലക്ഷ്മി (70) നിര്യാതയായി. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു'  

ഭർത്താവ് ഗോപാലൻ കണ്ണപുരം. പരേതരായ കുഞ്ഞിരാമൻ നാണിയമ്മ ദമ്പതികളുടെ മകളാണ്.

മക്കൾ: ഹരിദാസ് (ബഹറിൻ) ലാഷീജ (എറണാകുളം)

സതീഷ് കുമാർ (യു എസ് )

ജമാതാക്കൾ

നിഷ, സുനിൽ, പ്രിയ

സഹോദരങ്ങൾ:

ശ്രീമതി, കാർത്തി, ചന്ദ്രൻ (അബുദാബി)

പുഷ്പ, ശോഭ (തിത്തി ടൈലർസ് ചൊക്ലി )

തിലകരാജ് (കേബിൾ നെറ്റ് വർക്ക്)

രമേശൻ (പി.ആർ.ടി.സി. മാഹി )

ശശികല (കാനഡ)

സംസ്കാരം ചൊവ്വാഴ്ച

കാലത്ത് 11 മണിക്ക്

എറണാകുളത്ത്'.

90f295b3-b788-4ce7-aca2-e05941aa356f_1711386908

റോഡ് ടാറിങ്ങ് നടത്തി പൂർവ്വസ്ഥിതിയിലാക്കാൻ പഞ്ചായത്ത് അടിയ ന്തിര നടപടി സ്വീകരിക്കണം 


ന്യൂമാഹി: ഗ്രാമ പഞ്ചായത്തിലെ മിക്ക റോഡുകളും ജൽ ജീവൻ മിഷൻ പെപ്പ് ലൈൻ പ്രവൃത്തി പാതി വഴിലായതിനാൽ കുഴിയെടുത്ത റോഡുകളിലൂടെ ഗതാഗതം ദു:സ്സഹമാണ് സ്കൂൾ വാഹനങ്ങളും ഒട്ടോറിക്ഷഅടക്കമുള്ള വാഹനങ്ങളും കടന്നുപോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നു ഇതു കൊണ്ട് തന്നെ ജനങ്ങൾ ദുരിതത്തിലാണ് വേനൽ ചൂട് കനത്തതോടെ പൊടി ശല്യം കാരണം ഏറെ പ്രയാസമാണ് കൂടതെ മഴ തുടങ്ങിയാൽ ഈ വഴികളിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാകും റോഡ് ടാറിങ്ങ് നടത്തി പൂർവ്വസ്ഥിതിയിലാക്കാൻ പഞ്ചായത്ത് അടിയ ന്തിര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

8b3f8499-ec34-4893-8e03-070e4937d8c1-(1)

വടക്കുമ്പാട് കോരച്ചങ്കണ്ടി ക്ഷേത്രത്തിൽ കെട്ടിയാടിയ തമ്പുരാട്ടി, കൈക്കോലൻ തെയ്യം.

715391fc-6c06-4d70-bf5b-291355113553_1711387853

തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കതിരൂർ ബീഡി കമ്പനിയിലെത്തിയ കെ.കെ.ശൈലജ ടീച്ചർക്ക് അവരുടെ ഛായാപടമുഖം മൂടി ധരിച്ച് വനിതകൾ നൽകിയ വരവേൽപ്പ്

2c0453b2-4f5e-46dc-9b4c-18bf759a23c9

കെ.എം. 'രാഗേഷിന് ചിത്രകലാപുരസ്കാരം 


 

 തലശേരി:കലാ സാഹിത്യ മേഖലയിൽ കഴിഞ്ഞ അര നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ ഈ വർഷത്തെ ചിത്രകലാപുരസ്കാരം തലശേരിയിലെ കെ.എം.രാഗേഷിന് . ചെണ്ടമേളം, കളരി അഭ്യാസം, എഴുത്ത്, ചിത്രരചന തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള ബഹുമുഖപ്രതിഭയുടെ ചിത്രകലാ പാടവത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് സാഹിത്യ വേദി വർക്കിംഗ് പ്രസിഡണ്ട് സോമൻ മാഹി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മാർച്ച് 29 ന് കണ്ണൂർ എ.കെ.ജി. ആശുപത്രിക്ക് സമീപത്തെ സംഗിത കലാ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. 5001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം.. 

 മഹാകവികളായ പി.കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി ശ്രീധരമേനോൻ, എന്നിവരുടെ സ്മാരക പ്രഭാഷണങ്ങൾ, ഡോ.എൻ.കെ.ശശിധരന്റെ കവിതയുടെ കനക രേണുക്കൾ എന്ന പുസ്തകത്തിന്റെ ആസ്വാദനം, കവിതാ ഗാനാലാപനം, പ്രഭാഷണം, എന്നീ പരിപാടികൾക്കൊപ്പമാണ് ചിത്ര കലാപുരസ്കാര .സമർപ്പണവും നടത്തുന്നത്. ചടങ്ങുകളുടെ ഉദ്ഘാടനവും അവാർഡ് സമർപ്പണവും കണ്ണൂർ കോർ റേഷൻ മേയർ മുസ്‌ലി ഹ് മഠത്തിൽ നിർവ്വഹിക്കും. പ്രൊ. പി.മനോഹരൻ, ഡോ.കുമുള്ളി ശിവരാമൻ, ആർ.എൽ.വി. ധന രേഖ, ആർട്ടിസ്റ്റ് ശശി കല, അക്ഷര ഗുരു കവിയൂർ, സൗമി മട്ടനൂർ, കെ.എൻ, രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ. പി.കെ.രവീന്ദ്രൻ, വി.കെ.ഭാസ്കരൻ മാസ്റ്റർ, ഗംഗാധരൻ മാഹി, ഡോ. എൻ.കെ.ശശിന്ദ്രൻ, കെ.എം.രാഗേഷ്, രമാ ബാലൻ എന്നിവർ വിവിധ സെഷനുകളിൽ സംബന്ധിക്കും. കാർട്ടൂണിസ്റ്റ് എം.അജയകുമാർ, കവയത്രി രതി രവീന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

350a0b83-90d1-4ad8-84f8-f8a311c285fa_1711387761

ക്ഷേത്രപറമ്പിൽ ഹരിത പ്രോട്ടോകോൾ


തലശ്ശേരി: തിറ മഹോൽസവം ഹരിതാഭമാക്കാൻ എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ ക്ഷേത്ര കമ്മിറ്റിയും' രംഗത്ത്.തോട്ടുമ്മലിലെ കാവുള്ളതിൽ കാളീ ക്ഷേത്രത്തിൻ്റെ പഞ്ചദിനതിറ മഹോത്സവം നടക്കുന്നതിൻ്റെ ഭാഗമായാണ്

ഹരിത പെരുമാറ്റ ചട്ടം നിലനിർത്തി കൊണ്ടും, പ്ലാസ്റ്റിക്ക് വെയ്സ്റ്റുകൾ ഓലകൊണ്ട് മെടഞ്ഞ വല്ലത്തിൽ നിക്ഷേപിക്കുകയും ഉത്സവം കഴിഞ്ഞാൽ അത് ഹരിതകർമ്മസേനക്ക് കൈമാറുകയും ചെയ്യും.

ഉത്സവത്തിൻ്റെ ഭാഗമായി വൃത്തിയാക്കിയ ചപ്പുചവരുകൾ കത്തിക്കാതെ അത് വളമാക്കി മാറ്റുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ എരഞ്ഞോളി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.സുനിൽകുമാറും ക്ഷേത്ര കമ്മിറ്റി ട്രഷറർ സി.എം.സുരേഷ് ബാബുവും ചേർന്ന് ഹരിത കർമ്മ സേനക്ക് വല്ലങ്ങൾ കൈമാറി.ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് കുന്നുംപുറത്ത് ബാബു,ക്ഷേത്രം തന്ത്രി ബാലൻ നായർ ,മാവിലോടൻ പവിത്രൻ,സനിൽകുമാർ, പുലപ്പാടി സജീവൻ, കാരായി സജീവൻ,മറ്റ് ക്ഷേത്രം ഭാരവാഹികളും, വനിത കമ്മിറ്റി സേവാസമിതി അംഗങ്ങളും പങ്കെടുത്തു.


ചിത്രവിവരണം:ഹരിത കർമ്മ സേനക്ക് ഓലകൊണ്ട് മെടഞ്ഞവല്ലങ്ങൾ കൈമാറുന്നു

Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY