പ്രണയ സുരഭില ഗാനങ്ങളിൽ സുസ്മിത മധുമഴയായി : ചാലക്കര പുരുഷു

പ്രണയ സുരഭില ഗാനങ്ങളിൽ സുസ്മിത മധുമഴയായി : ചാലക്കര പുരുഷു
പ്രണയ സുരഭില ഗാനങ്ങളിൽ സുസ്മിത മധുമഴയായി : ചാലക്കര പുരുഷു
Share  
പുരുഷു ചാലക്കര എഴുത്ത്

പുരുഷു ചാലക്കര

2024 Mar 24, 09:32 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

എത്രയോ മധുരിതങ്ങളായ ഗാനങ്ങൾ നിറച്ചു വെച്ച മലയാള കലാഗ്രാമത്തിലെ ആസ്വാദകർക്ക് മുന്നിൽ സുസ്മിത പ്രണയ വിഷാഭം ഗസലുകളിIലൂടെ പങ്ക് വെച്ചപ്പോൾ മനസ്സിലോമനിക്കുന്ന ഒട്ടേറെ ഗാനങ്ങൾ ആസ്വാദക മനസ്സുകളിൽ രോമാഞ്ചം വിതറി. പ്രണയത്തിൻ്റേയും, വിരഹത്തിൻ്റേയും തീവ്ര മാധുര്യമറിയിച്ച ഗസൽ രാവ്. ഭാവനയുടേയും സംഗീതത്തിൻ്റേയും, മാന്ത്രിക സൗന്ദര്യം വിതറി.

ആർദ്രതയുടെ സരോവരം വെട്ടിത്തിളങ്ങും പോലെ ..

കഴിഞ്ഞ വർഷം ഗസൽ സംഗീത രംഗത്ത് ആയിരം വേദികൾ പിന്നിട്ട കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശിനി സുസ്മിത 'ഇതിഹാസം മുകുന്ദം' പരിപാടിക്ക് സംഗീതാമൃതം ചാർത്തി.

വേനൽ ചൂടിൽ കുളിർ മഴയായി പെയ്തിറങ്ങിയ ഗസലുകളിലൂടെ

സംഗീതപ്രേമികളുടെ മനസ്സിൽ ഒരു കുങ്കുമപ്പാടം തന്നെ പൂത്തുലയുകയായിരുന്നു.

സുസ്മിത പാടുമ്പോൾ ഹൃദയസമ്മേളനത്തിൻ്റെ സ്പന്ദനം നാം അനുഭവിച്ചറിയുന്നു. ആത്മാവിൽ മുട്ടിവിളിക്കും പോലെ ആ സ്വരരാഗധാര മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു.

സുസ്മിത ഉമ്പായിക്കയുടെ അനുരാഗഗാനങ്ങൾ പാടിയപ്പോൾ പ്രകൃതിയിൽ രതിരൂപങ്ങൾ വരച്ച് പ്രണയ നടനമാടിയ നർത്തികിയെയാണ് മനസ്സിൽ തെളിയുക.

അനൂപ് ജലോട്ടയുടേയും, ബാബുരാജിൻ്റെയും, പങ്കജ് ഉദാസിൻ്റേയും, ലതാ മങ്കേഷ്ക്കറുടേയും, രമേശ് നാരായണൻ്റെയും, ഉമ്പായിക്കയുടേയും പ്രണയ പരാഗമുള്ള ആത്മ ഗാനങ്ങളാണ് സുസ്മിത ഏറെയും പാടിയത്. അവയൊക്കെ കേൾവിക്കാരുടെ ആത്മാവിൽ നിത്യവിസ്മയമായി നിലകൊണ്ടു. വിരഹഗാനങ്ങളിൽ മനസ്സ് നീറിപ്പിടിച്ചു. പ്രണയഗീതങ്ങളിൽ അനുരാഗം തളിരിടുകയും കതിരിടുകയും ചെയ്തു.

ഈണങ്ങളുടേയും രാഗങ്ങളുടേയും കടലാഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത രചനാ സൗന്ദര്യമുള്ള ഒന്നര ഡസൻ ഗസലുകളാണ് ആലപിക്കപ്പെട്ടത്. പ്രണയ വിടർച്ചകളുടെ മഹാവനം മുഴുവൻ കൺമുന്നിൽ നിറഞ്ഞത് പോലുള്ള അസുലഭമായ അനുഭവ വിശേഷം.

f34810db-7812-4f35-917e-ff93456de384

പോയ കാലത്തെ ഏത് മലയാളികാമുകനും പ്രണയം പറഞ്ഞ ബാബുക്കയുടെ ഒരു പുഷ്പം മാത്രമെൻ പൂങ്കലയിൽ .. ഇന്നലെ മയങ്ങുമ്പോൾ ഒരു മണികിനാവിൻ്റെ ... താമസമെന്തേ വരുവാൻ .. പ്രാണസഖി ഞാൻ വെറുമൊരു.. തുടങ്ങി ശ്രോതാക്കളാവശ്യപ്പെട്ട ഗാനങ്ങളും സുസ്മിത അവിസ്മരണീയമാക്കി. പൂഞ്ചോലക്കടവിൽ പാ ദസരം കിലുങ്ങുന്നതും, ഹേമന്ദ യാമിനിയുടെ പൊൻവിളക്ക് പൊലിയുന്നതുമെല്ലാം അനുവാചകർ അനുഭവിച്ചറിഞ്ഞു.

കിനാക്കളുടെ മായിക നൃത്തം പോലെ, സ്വപ്ന സുഗന്ധം പോലെ...

ചെബൈ സംഗീത കോളജിൽ നിന്നും ബിരുദം നേടിയതിന് ശേഷം

ഉസ്താദ് അനിൽദാസ് ,വിജയ് സൂരസൻ എന്നിവരിൽ നിന്ന് ഉപരിപഠനം നടത്തി വരുന്നു. ഗസലിൽ മനോധർമ്മ പ്രസ്താരം നടത്തി ഏറെ ശ്രദ്ധ നേടിയിരുന്നു. നാടകപ്രവർത്തകനായ ഗിരീഷാണ് ഭർത്താവ്. മക്കൾ ഗൗതം നിലാവ്

പന്തലായനി ബി.ആർ.സിയിലെ സംഗീതാദ്ധ്യാപികയാണിവർ


capture

മയക്ക് മരുന്ന് സംഘം പിടിയിൽ


തലശ്ശേരി:മയക്കു മരുന്നു സംഘം മധ്യവയസ്കനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെIയ്തു

തലശേരി ചാലിൽ സ്വദേശി ചാക്കേരി ഹൗസിൽ മടക്ക് നസീർ എന്ന കെ.എൻ.നസീർ, മാട പ്പീടിക സ്വദേശി ജമീല മൻസിലിൽ സിറാജ് മുഴപ്പിലങ്ങാട് സ്വദേശി തച്ചം കണ്ടി ഹൗനിൽ ടി.കെ.സജീർ എന്നിവരെയാണ്

 

capture_1711292821

തലശേരി എസ്.ഐ.എ.അഷറഫ് എസ്.ഐ.അഖിൽ, സിവിൽപ്പോലിസ് ഉദ്യോഗസ്ഥൻ വിജേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.സജീറിന ഞായറാഴ്ച പുലർച്ചെ ഒളിസങ്കേതത്തിൽ നിന്നാണ് പോലിസ് പിടികൂടിയത്

 കടൽപ്പാല പരിസരത്ത് ഉന്തുവണ്ടിയിൽ ഉപ്പിലിട്ട വിൽക്കുന്ന മട്ടാമ്പ്രത്തെ റഷീദിനെയാണ് ആറോളം വരുന്ന സംഘം അക്രമിച്ചത്. സംഘം കുപ്പി ഗ്ലാസ് ഉപയോഗിച്ച് കുത്തുകയായിരുന്നു.

capture_1711292871

സാരമായി പരുക്കേറ്റ റഷീദിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. ശനിയാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. റഷീദ് ഉപ്പിലിട്ടത് വിൽപന നടത്തുന്നതിനിടെ സംഘം അക്രമിക്കുകയായിരുന്നു.കടൽ പാലം പരിസരം മയക്കുമരുന്ന് സംഘത്തിൻ്റെ പ്രധാന താവളമായി മാറിയിരിക്കയാണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പോലിസ് കേസ്സെടുത്തിട്ടുള്ളത് '

 

തൊഴിലാളി സംഗമം സംഘടിപ്പിച്ചു

മാഹി:നിർമ്മാണ തൊഴിലാളി യൂനിയൻന്യമാഹി ഡി വിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി സംഗമം നടത്തി. എസ്. കെ. വിജയന്റെ അദ്ധ്യക്ഷതയിൽ, സി.ഐ. ടി. യു. ജില്ലാ വൈസ് പ്രസിഡൻറ്, എസ്.ടി ജയ്സൺ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രമോദ് സംസാരിച്ചു.


ചിത്രവിവരണം എസ്.ടി.ജയ്സൺ ഉദ്ഘാടനം ചെയ്യുന്നു

d31d398b-49d3-46a7-822e-af7ce880b561

മയ്യഴിക്കാരന്റെ ജാലവിദ്യ

സിനിമയിലും : ചാലക്കര പുരുഷു 


മയ്യഴിയെ ഹിപ്നോട്ടിക് നഗരമെന്ന് വിശിഷിപ്പിച്ചത് മയ്യഴിയിൽ നിന്നും കേരളവും കടന്ന് ഇന്ത്യയുടെ പ്രിയപ്പെട്ട സാഹിത്യകാരനായി മാറിയ എം മുകുന്ദനാണ്. ചരിത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള മയ്യഴിയെക്കുറിച്ച് പറയുമ്പോൾ എം മുകുന്ദനെകുറിച്ച് ഓർക്കാത്തവരില്ല. മുച്ചിലോട്ട് മാധവൻ , ഐ കെ കുമാരൻ മാസ്റ്റർ, സി.ഇ. ഭരതൻ, പി.കെ. രാമൻ, ഉസ്മാൻ മാസ്റ്റർ എന്നിങ്ങനെ മയ്യഴിയിൽനിന്നും ഇന്ത്യാ ചരിത്രത്തിൽ ഇടം നേടിയ മയ്യഴിക്ക് പ്രിയപ്പെട്ടവർ ഏറെയുണ്ട്. സഞ്ചാര സാഹിത്യത്തിൽ എസ്.കെ. പൊറ്റക്കാടും മയ്യഴിയുമായി ബന്ധപ്പെട്ടത് തന്നെ.

 

സ്വാതന്ത്ര്യ സമരചരിത്രത്തിലും സാഹിത്യത്തിലുമെന്നപോലെ സിനിമയിലും ഇന്ത്യാ ചരിത്രത്തിൽ ഇടം നേടുകയാണ് ഒരു മയ്യഴിക്കാരൻ. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ AI സിനിമ നിർമ്മിച്ചത് ഒരു മയ്യഴിക്കാരനാണ്. ഇന്ത്യാ സർക്കാരിന്റെ ഔദ്യോഗികമായ AI പോർട്ടലിൽ ഈ സിനിമ ചരിത്രപരമായി അടയാളപ്പെടുത്തുമ്പോൾ മയ്യഴിക്കാർക്കും അഭിമാനിക്കാം. ലോക ചലനങ്ങളെ അടയാളപ്പെടുത്തിയ പുസ്തകമായ “ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?” എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ മയ്യഴിക്കാരൻ മൻസൂർ പള്ളൂരാണ് ആദ്യ എഐ സിനിമ നിർമ്മിച്ചിരിക്കുന്നത്. പ്രവചനങ്ങളുടെ എഴുത്തുകാരൻ എന്നാണ് മൻസൂർ പള്ളൂരിനെ എം മുകുന്ദൻ വിശേഷിപ്പിച്ചത്. നല്ലൊരു പ്രഭാഷകൻ കൂടിയായ മൻസൂർ പള്ളൂർ ‘മോണിക്ക ഒരു എഐ സ്റ്റോറി’യുടെ തിരക്കഥയിലെന്നപോലെ ഈ സിനിമയിലെ പ്രൊമോഷൻ ഗാനവും രചിച്ചിട്ടുണ്ട്. സിനിമയിൽ എ ഐ കഥാപാത്രത്തെ അവതരിപ്പിച്ച അമേരിക്കക്കാരിയ സോഷ്യൽ മീഡിയ താരം അപർണ്ണ മൾബറിയാണ് ഈ ഗാനം മലയാളത്തിൽ പാടിയിരിക്കുന്നത്. മൻസൂർ പള്ളൂർ ഒരു സ്കൂൾ പ്രധാനഅധ്യാപകന്റെ റോളിൽ ഈ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. പ്രശസ്ത മാധ്യമ പ്രവർത്തകനായ കണ്ണൂരുകാരൻ ഇ എം അഷ്റഫാണ് “മോണിക്ക ഒരു എഐ സ്റ്റോറി”സംവിധാനം ചെയ്തത്. നേരത്തെ എം മുകുന്ദനെക്കുറിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കൃതിയായ മയ്യഴിപ്പുഴയുടെ തീരങ്ങളെ അവലംബിച്ച് ഇ എം അഷ്റഫ് സംവിധാനം ചെയ്ത ബോൺജോ മയ്യഴി സംസ്ഥാന അവാർഡ് നേടിയിരുന്നു. മോണിക്ക ഒരു എഐ സ്റ്റോറി മെയ് 3 ന് കേരളത്തിലെ തിയേറ്ററുകളിലെത്തും.


സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൗദി അറേബ്യയിൽ വെച്ചാണ്  റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ദമ്മാമിൽ നടന്ന ചടങ്ങിൽ പ്രശസ്ത അറബ് സംവിധായകനും നിർമ്മാതാവും നടനും എഴുത്തുകാരനുമായ സമീർ അൽ നാസ്സറാണ് പോസ്റ്റർ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തത്. 

കലയും സാങ്കേതികതയും സമന്വയിക്കുന്ന സിനിമയുടെ പോസ്റ്റർ റിലീസ് ചടങ്ങിൽ പ്രശസ്ത ശാസ്ത്രജ്ഞനും അറ്റോമിക്സ് കമ്പനിയുടെ സി ഇ ഒയുമായ ഡോ. മാത്യു എം സാമുവലും പങ്കെടുത്തു.


മാന്ത്രിക വിസ്മയമായ ഗോപിനാഥ് മുതുകാടും, മാളികപ്പുറം ഫെയിം ശ്രീപദും ഈ സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനി അബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്,

ഹാതിം,അലൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രത്തിന്റെ കഥ സംവിധായകൻ ഇ എം അഷ്റഫ്. തിരക്കഥസംഭാഷണം ഇ എം അഷ്റഫ് , മൻസൂർ പള്ളൂർ എന്നിവർ ചേർന്നാണ് രചിച്ചത്.

.ഷൈജു ദേവദാസാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. ചിത്രത്തിന്റെ എഡിറ്റിംഗ് ഹരി ജി നായരും വി എഫ് എക്സ് വിജേഷ് സി ആറുമാണ്. സംഗീതം യുനുസിയോയും പശ്ചാത്തല സംഗീതം റോണി റാഫേൽ. പ്രഭാവർമ്മ ഗാന രചന നിർവഹിച്ച ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജീഷ് രാജാണ്. നജീം അർഷാദ് , യർബാഷ് ബാച്ചു എന്നിവർ ചിത്രത്തിൽ പാടിയിട്ടുണ്ട്.

രാധാകൃഷ്ണൻ ചേലേരിയാണ് ചിത്രത്തിന്റെ പ്രൊഡക് ഷൻ കൺട്രോളർ. കോസ്റ്റ്യും പുഷ്പലത കാഞ്ഞങ്ങാടും പരസ്യകല സജിഷ് എം ഡിസൈനും കലാ സംവിധാനം ഹരിദാസ് ബക്കളവും മേക്കപ്പ് പ്രജിത്തുമാണ് .

9dce3b0e-8fa5-4220-8cae-aa2b4c4d7446

തൊഴിലാളി സംഗമം സംഘടിപ്പിച്ചു

മാഹി:നിർമ്മാണ തൊഴിലാളി യൂനിയൻന്യമാഹി ഡി വിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി സംഗമം നടത്തി. എസ്. കെ. വിജയന്റെ അദ്ധ്യക്ഷതയിൽ, സി.ഐ. ടി. യു. ജില്ലാ വൈസ് പ്രസിഡൻറ്, എസ്.ടി ജയ്സൺ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രമോദ് സംസാരിച്ചു.


ചിത്രവിവരണം എസ്.ടി.ജയ്സൺ ഉദ്ഘാടനം ചെയ്യുന്നു

94cb5607-3122-499a-84e9-d1e178a51aa3

നോവലിസ്റ്റ് മനസ്സ് തുറന്നു; നോവലിൻ്റെ പിറവിയെക്കുറിച്ച്...


മാഹി .: ഇരുപത്തിയഞ്ചാം വയസ്സിൽ എഴുതിത്തുടങ്ങിയതായിരുന്നു മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ ' പക്ഷെ അത് ശരിയായില്ല. മൂന്ന് വർഷത്തിന് ശേഷം വീണ്ടുമെഴുതി. ഇന്ന് കാണുന്ന നോവലാണിത്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന ഇതിഹാസ സമാനമായ തൻ്റെ നോവലിൻ്റെ പിറവിയെക്കുറിച്ച് മുകുന്ദൻ ഉള്ളുതുറന്നു

കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ മലയാള കലാഗ്രാമത്തിലെ എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇതിഹാസം മുകുന്ദം എന്ന ആദര ചടങ്ങിൽ മറു ഭാഷണം നടത്തവെ , നോവലിൻ്റെ പിറവിയെക്കുറിച്ച് ഹൃദയം തുറന്ന് അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം

ഇത്രയും കാലം നോവൽ സജീവമായി നിൽക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല അഞ്ചോ പത്തോ വർഷങ്ങൾക്ക് ശേഷം മറന്ന് പോകുമെന്നാണ് കരുതിയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അര നൂറ്റാണ്ടിന്നിപ്പുറവും ആളുകൾ അത് വായിക്കുന്നു. ആദ്യംഅത് എൻ്റെ നോവൽ മാത്രമായിരുന്നു' പിന്നീടത് മയ്യഴിക്കാരുടെ മുഴുവൻ നോവലായി. കുറച്ച് കൂടി കഴിഞ്ഞപ്പോൾ എല്ലാ മലയാളികളുടേയും നോവലായി മാറുകയായിരുന്നു. പിന്നീട് നിരവധി ഭാഷകളിൽ വിവർത്തനങ്ങളുണ്ടായി. ഇംഗ്ലീഷ് വിവർത്തനമുണ്ടായപ്പോൾ ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് സഞ്ചരിച്ചു. ഫ്രഞ്ച് പരിഭാഷയുണ്ടായപ്പോഴാകട്ടെ രാജ്യത്തിനുമപ്പുറത്തേക്ക് കടന്നു ചെന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഡൊമനിക് ദ് വിൻപേൻ ഉൾപ്പടെയുള്ള ഫ്രഞ്ച് വായനാലോകം നോവൽ വായിച്ചു.മുൻഫ്രഞ്ച് കോളനികളായിരുന്ന അൽജീരിയ, മൊറോക്കോ, മോറിഷ് ഐലൻ്റ് എന്നിവിടങ്ങളിലുള്ളവരൊക്കെ നോവൽ വായിച്ചു.അങ്ങിനെ മയ്യഴിക്കാർക്ക് വേണ്ടി എഴുതിയ നോവൽ ഒടുവിൽ ലോകം മുഴുവനുമുള്ളവരുടെ നോവലായി. എന്ത് കൊണ്ട് ദാസന് ഒരു ദാരുണാന്ത്യം കൊടുത്തുവെന്ന് പലരും പരാതി പറഞ്ഞിരുന്നു.അത് ആ കാലത്തിൻ്റെ സവിശേഷതയായിരുന്നു. ലോകമെങ്ങുമുള്ള യുവാക്കൾ അസ്വസ്ഥരായിരുന്നു. അവർക്ക് പ്രതീക്ഷകൾ നഷ്ടപ്പെട്ടിരുന്നു. ഭാവിയെക്കുറിച്ച് അവർക്ക് പ്രതീക്ഷകൾ നഷ്ടമായിരുന്നു. ആശങ്കാകുലരായിരുന്നു. കമ്മ്യൂണിസം ക്ഷീണിക്കുകയും, സാമ്രാജ്യത്വം ശക്തിപ്പെടുകയും ചെയ്തു. അത് ലോകത്തെയാകെ നിരാശപ്പെടുത്തി. ആ നിരാശാബോധം ലോകമെങ്ങുമുള്ള സാഹിത്യകാരന്മാരുടെ കഥകളേയും, കവിതകളേയും, നോവലിനേയും സ്വാധിച്ചതായി കാണാം. ഫ്രാൻസിലെ നവതരംഗ സിനിമകളിലും ഇത് പ്രകടമാണ്.ലക്ഷ്യബോധമില്ലാതായതോടെ ആശങ്കകളായി എങ്ങും. ദാസനും ചന്ദ്രികയും വിവാഹവും കഴിച്ച് സന്തോഷത്തോടെ കഴിയുകയാണെങ്കിൽ ഈ നോവൽ പരാജയപ്പെടുമായിരുന്നു. കാരണം എല്ലാ മികച്ച നോവലുകളും ദു:ഖ പര്യ വസായിയായിരുന്നു.പലരും പറയുന്നത് വെളളിയാങ്കല്ല് മിത്താണെന്നാണ്. എന്നാൽ അത് സത്യം തന്നെയാണ്. ആഴക്കടലിൽ ഏറെ സവിശേഷതകളുള്ള വെളളിയാങ്കല്ല് ഇപ്പോഴും കാണാം. നോവലെഴുതുന്ന കാലത്ത് അവിടെ ആരും പോകാറില്ലായിരുന്നു. മത്സ്യതൊഴിലാളികൾ പോകും മുമ്പ് ചില ആചാരാനുഷ്ഠാനങ്ങൾ നടത്തിവരാറുണ്ട്. വെള്ളിയാങ്കല്ലിന് നിഗൂഢതകളുണ്ടായിരുന്നു. മയ്യഴിക്കാരുടെ ആത്മാവുകൾ പുനർജൻമം കാത്ത് അവിടെ പാറി നടന്നിരുന്നു. ഇതുപോലുള്ള ഒരു സങ്കൽപം ബുദ്ധിസത്തിലുമുണ്ട്. മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഈ അവസ്ഥക്ക് അവർ ബാർദോ എന്നാണ് പറയാറുള്ളത്.

ഇപ്പോഴും പലരും പറയുന്നത് ഫ്രഞ്ചുകാരുടെ വെള്ള കുതിരകളും, വെള്ളിയാങ്കല്ലും, ഫ്രഞ്ച് പേരുള്ള റോഡുകളുമെല്ലാം തൻ്റെ ഭാവനാസൃഷ്ടികളാണെന്നാണ്. ഇതൊക്കെ ഉള്ളത് തന്നെയായിരുന്നു. ഇനിയിപ്പം ഇല്ലെങ്കിൽ തന്നെ എന്താണ് കുഴപ്പം? ഒരു നോവലിസ്റ്റിൻ്റെ ജോലി ഇല്ലാത്തതിനെ ഉണ്ടാക്കുകയെന്നതാണ്. അതിന് ഉദാഹരണങ്ങൾ ഏറെയാണ്.കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ നോവൽ എന്ന് പറയുന്നത് മാർക്കേസിൻ്റെ നൂറ് വർഷത്തെ ഏകാന്തതയാണ്. നോവലിലെ കഥ നടക്കുന്നത് മുഴുവൻ മക്കോടണ്ട ' എന്ന നാട്ടിലാണ്.അങ്ങിനെ ഒരു നാടില്ല.' അത് മാർക്കേസ് നോവലിന് വേണ്ടി സൃഷ്ടിച്ചതാണ്.ആർ.കെ.നാരായണൻ്റെ കഥകളും നോവലുകളുമെല്ലാം നടക്കുന്നത് മാൽഗുഡിയിലാണ്.അത് നാരായണൻ്റെ സൃഷ്ടിയാണ്. എന്ത് കൊണ്ട് മയ്യഴിയെ ഇതിവൃത്തമാക്കി മൂന്നാമതൊരു നോവൽക്കൂടി എഴുതി കൂടാ എന്ന് പലരും ചോദിക്കാറുണ്ട്. മയ്യഴിയിൽ പുതിയ എഴുത്തുകാർ വളർന്നു വരുന്നുണ്ട്. അവർക്കായി അത് വിട്ട് നൽകുന്നുവെന്നാണ് അതിനുള്ള ഉത്തരം -.മുകുന്ദൻ പറഞ്ഞു.

ഏപ്രിൽ ഒന്നിന് മാഹിയിൽ

അധ്യയന വർഷാരംഭം


മാഹി: പുതുച്ചേരി സംസ്ഥാനത്ത് സി. ബി. എസ്‌ .ഇ പാഠ്യപദ്ധതി ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പ്‌ നടപ്പാക്കുന്ന ഏകീകൃത വിദ്യാഭ്യാസ കലണ്ടർ മാഹിയിലും പിന്തുടരും. ഇതിൻ പ്രകാരം മാഹിയിലെ എല്ലാ സർക്കാർ സ്കൂളുകളിലും പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ ഏപ്രിൽ ഒന്നിനു ആരംഭിക്കും. ഇപ്പോൾ നടന്നു വരുന്ന വാർഷിക പരീക്ഷകളുടെ റിസൽട്ട്‌ പ്രഖ്യാപനവും തുടർന്ന് വിദ്യാർത്ഥികളുടെ അടുത്ത ക്ലാസുകളിലേക്കുള്ള പ്രവേശനവും ഏപ്രിൽ ഒന്നിനു നടക്കും. എന്നാൽ, ഒന്ന്, അഞ്ചു, ഒൻപത്‌ ക്ലാസുകളിൽ അഡ്മിഷൻ നടപടികൾ ഏപ്രിൽ 3 മുതൽ 5 വരെ തിയ്യതികളിൽ നടത്തിയതിന് ശേഷമായിരിക്കും ക്ലാസുകൾ തുടങ്ങുന്നത്‌. സർക്കാർ സ്കൂളുകളിലെ വേനലവധി മേയ്‌ ഒന്നു മുതൽ ജൂൺ രണ്ട് വരെ ആയിരിക്കും.

9046e402-b3e6-42cd-a8c6-72b6c09ba61e

റമദാൻ കിറ്റുകൾ വിതരണം ചെയ്തു


പൊന്ന്യം: ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികച്ച സേവനങ്ങൾ ചെയ്യുന്ന പൊന്ന്യംപാലം മുസ്ലിം വെൽഫെയർ അസോസിയേഷൻ വർഷങ്ങളായി നൽകി വരുന്ന റമദാൻ കിറ്റുകളുടെ വിതരണ ഉദ്ഘാടനം പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് പരിസരത്ത് സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് താജുദ്ദീൻ നിസാമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

വെൽഫെയർ അസോസിയേഷൻ സെക്രട്ടറി കെ അഫ്രീദ്, പ്രസിഡന്റ് എ കെ ശാമിൽ ട്രഷറർ സി കെ സിനാൻ എന്നിവരിൽ നിന്നും മഹല്ല് പ്രസിഡന്റ് കെ നൂറുദ്ദീനും കമ്മിറ്റി അംഗം കാദർ മുസ്തലിഫയും ചേർന്ന് ഏറ്റുവാങ്ങി.

മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി ടി അലിഹജി, ടി ടി അസ്കർ, എം എം അഷ്റഫ്, കെ. ഹനീഫ, വെൽഫെയർ അസോസിയേഷൻ അംഗങ്ങളായ റിഷ്ബു, നൗഫൽ,സിനാൻ, സമീൽ തുടങ്ങിയവർ സംബന്ധിച്ചു.

3c7bada8-e1fc-4fcc-8e33-894a5ed742fb_1711297226

നിയന്ത്രണം വിട്ട ലോറി കടയിലിയിലേക്ക് ഇടിച്ച് കയറി മൂന്ന് കടകൾ തകർന്നു . 


തലശേരി:േ ദേശീയ പാതയിൽ സൈദാർ പള്ളിക്കടുത്ത് നിയന്ത്രണം വിട്ട ലോറി കടയിലിയിലേക്ക് ഇടിച്ച് കയറി മൂന്ന് കടകൾ തകർന്നു . പുലർച്ചെയാണ് അപകടം ആയതിനാൽ മറ്റ് ദുരന്തങ്ങൾ ഒഴിവായി. ഇന്ന് പുലർച്ചെ അഞ്ചര മണിക്കാണ് സംഭവം.

തലശേരി സൈദാർ പള്ളിക്ക് സമിപത്തെ സിറാജിൻ്റ ഉടമസ്ഥതയിലുള്ള ഉമ്മാർക്കാ ചുക്ക് കാപ്പികട പൂർണ്ണമായും തകർന്നിട്ടുണ്ട്. ബഷീറിൻ്റെ ഉടമസ്ഥതയിലുള്ള കിളിക്കൂട് കടയും, മോഹനൻ്റെ ഉടമസ്ഥതയിലുള്ള പ്രസ്റ്റും.  എ ഭാഗികമായിതകർന്ന നിലയിലുമാണ്ലോറി ക്ലീനർ മലപ്പുറം സ്വദേശി സഹലിന് പരിക്കേറ്റ തിനാൽ ജനറൽ ആശുപത്രിയിൽപ്രാഥമിക ചികിത്സ നൽകി. മാഹി ഭാഗത്ത് നിന്നും വരികയായിരുന്ന '

കെ.എൽ.56ഡബ്ലു4006 ലോറിയാണ് അപകടത്തിൽപ്പെട്ടത്


 ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലശേരി പോലിസ് സ്ഥലത്ത് എത്തി ലോറി മാറ്റുകയാണുണ്ടായത്. തുടർന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്. വാർഡ് കൗൺസിലർ എൻ.അജേഷ്,നാട്ടുകാരായ മൻസൂർ മട്ടാബ്രം തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 

 

വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം തുടങ്ങി


ന്യൂമാഹി :ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം തുടങ്ങി. ഇന്നലെ വൈകുന്നേരം 6.30ന് വിശേഷാൽ ദീപാരാധന, കലാവിരുന്ന്, നൃത്തനൃത്യങ്ങൾ, പ്രഭാഷണം, കരോക്കെ ഗാനമേള നടന്നു, 25 ന് രാവിലെ 11ന് വെറ്റില കൈ നീട്ടം, ദൈവത്തെ കാണൽ, മുത്തപ്പനെ മലയിറക്കൽ, വൈകിട്ട് ആറിന് ശാസ്തപ്പൻ വെള്ളാട്ടം, തുടർന്ന് കുന്നോത്ത് തറവാട്ടിൽ നിന്ന് അടിയറ വരവ്, പോന്തയാട്ട് ആരൂഢ സ്ഥാനമായ വേട്ടക്കൊരുമകൻ സ്ഥാനത്ത് നിന്നും താലപ്പൊലി വരവ്, പൊതുവാച്ചേരി വയലിൽ നിന്നും ഘോഷയാത്ര വരവ്, തുടർന്ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ, 26 ന് പുലർച്ചെ 3.30 ന് ഗുളികൻ, രാവിലെ 8.30 ശാസ്തപ്പൻ, 9.30ന് മുത്തപ്പൻ തിരുവപ്പന, 11 ന് കണ്ഠാകർണ്ണൻ, ഉച്ച 12 മുതൽ അന്നദാനം, ഉച്ച ഒന്നിന് നാഗഭഗവതി, വൈകുന്നേരം നാലിന് വസൂരി മാല എന്നീ തെയ്യങ്ങൾ കെട്ടിയാടും. തുടർന്ന് 6.30ന് ഗുരുസി, വരപ്രത്ത് കുട്ടിച്ചാത്തൻ്റെ തിരുമുടി വെപ്പോടെ കളിയാട്ട ഉത്സവസമാപനം.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal