തലശ്ശേരി: കലയുടെ ലോകത്തേക്ക് തന്നെ കൈപിടിച്ചുയർത്തിയ ഗുരുനാഥൻ്റെ ഒന്നാം വാർഷിക സ്‌മൃതി സംഗമത്തിൽ . പങ്കെടുക്കാനെത്തിയ പ്രിയശിഷ്യനും തെന്നിന്ത്യൻ ചലച്ചിത്ര താരവും, നർത്തകനുമായ വിനീത് ഗതകാല സ്മരണകളിൽ വികാരഭരിതനായി. സ്കൂൾ പഠനകാലത്ത് യുവജനോത്സവ വേദികളിൽ കൊയ്തെടുത്ത വിജയങ്ങൾക്ക് പിറകിൽ ഗുരുവായ ഹാസ്യ കലാ സാമ്രാട്ട് പെരുന്താറ്റിൽ ഗോപാലൻ്റെ കഠിനമായ ശിക്ഷണമായിരുന്നുവെന്ന് വിവിധ സന്ദർഭങ്ങളെ ഓർത്തെടുത്ത് വിനീത് പറഞ്ഞു.
അനുഗൃഹീതനായ ഗുരുവൻ്റെ ശിക്ഷണത്തിൽ വളരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് വിനീത് പറഞ്ഞു.
പെരുന്താറ്റിൽ ഗോപാലൻ സ്മൃതി സംഗമം 23 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ യുവജനോത്സവ വേളയിൽ അദ്ദേഹം നൽകിയ ഊർജ്ജമാണ് തന്നെ കലാകാരനാക്കി മാറ്റിയത്. കാലങ്ങൾക്കപ്പുറം കലകളെ കൊണ്ടെത്തിക്കുകയും, 'മലബാറിൻ്റെ ഭാഷയും സംസ്കൃതിയും നാടൻ പ്രയോഗങ്ങളും കലാകൈരളിക്ക് സമ്മാനിക്കുകയും ചെയ്ത മഹാപ്രതിഭയുമായിരുന്നു പെരുന്താറ്റിൽ ഗോപാലനെന്ന് വിനീത് അഭിപ്രായപ്പെട്ടു. അക്കാലത്തെ ഏറെ ജനപ്രീതി നേടിയ ഒരു മോണോ ആക്ടും വിനീത് അവതരിപ്പിച്ചപ്പോൾ, നിറഞ്ഞ സദസ്സ് ഇളകിയാടി.
പെരുന്താറ്റിൽ ഗുരുകൃപ ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ: ദാസൻ പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു.സമഗ്ര സംഭാവനയ്ക്കുള്ള പെരുന്താറ്റിൽ ഗോപാലൻ സ്മാരക പ്രഥമ കലാരത്ന അവാർഡ് ടി.കെ. ഡി. മുഴപ്പിലങ്ങാടിന് നടൻ വിനീത് സമ്മാനിച്ചു.
കലാപ്രതിഭകളായ ശാരങ്ധരൻ കൂത്തുപറമ്പ് ,രാജേന്ദ്രൻ തായാട്ട് എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. യതീന്ദ്രൻ മാസ്റ്റർ അനുസ്മരണഭാഷണം നടത്തി.
അനിൽ തിരുവങ്ങാട്, ടി.പി.ശ്രീധരൻ, സി.പി.സുരേന്ദ്രൻ, സുശാന്ത് മാസ്റ്റർ, വി.സുധാകരൻ, കെ. മനോഹരൻ, മോഹനൻ മാനന്തേരി ,ദേവൻ പെരുന്താറ്റിൽ, രാജേഷ് തന്ത്രി പി.പ്രീത, സംസാരിച്ചു. ചന്ദ്രമോഹൻ പാലത്തായി സ്വാഗതം പറഞ്ഞു.
പെരുന്താറ്റിലിൻ്റെ ശിഷ്യർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
ചിത്രവിവരണം: ഗുരു സ്മൃതിയിൽ നടൻ വിനീത്
ഒരാഴ്ച മുമ്പ് ജയിൽ മോചിതനായ കളവ് കേസിലെ പ്രതി ഷട്ടറുകളും പൂട്ടുകളും തകർക്കാനുള്ള ആയുധങ്ങളും മോഷ്ടിച്ച സ്കൂട്ടറുമായി മാഹി പോലീസിന്റെ പിടിയിൽ .
കോഴിക്കോട് കുന്ദമംഗലത്തെ അരിയാപ്പൊയിൽ മുജീബ് (36) ആണ് കഴിഞ്ഞ ദിവസം മാഹി പോലീസിന്റെ പിടിയിലാകുന്നത്.പന്തക്കൽ സ്വദേശി പുരുഷോത്തമന്റെ സുമാർ 75000 രൂപ വിലമതിക്കുന്ന ഹോണ്ടാ ഡിയോ സ്കൂട്ടർ കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെ മാഹി മുണ്ടോക്കിൽ വെച്ച് കളവ് പോയിരുന്നു. ഉടൻ തന്നെ അദ്ദേഹം മാഹി പോലീസിൽ പരാതി നൽകി. മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശാനുസരണം മാഹി സർക്കിൾ ഇൻസ് പെക്ടർ ബി.എം മനോജിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘം മണിക്കൂറുകൾക്കുള്ളിൽ സൈബർ സെല്ലിന്റേയും സി.സി.ടി.വി. കേമറകളുടേയും സഹായത്തോടെ കളവ് പോയ വാഹനത്തോടൊപ്പം പ്രതിയേയും വടകരയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാഹി എസ്.ഐ പി. പ്രദീപ് , ഏ എസ്.ഐ. കിഷോർ കുമാർ . ഹെഡ് കോൺസ്റ്റബിൾമാരായ സുജേഷ്, അശോകൻ .ശ്രീജേഷ് പോലീസ് കോൺസ്റ്റബിൾമാരായ ,നിജിൽ കുമാർ , ശ്രീജേഷ് ഹോംഗാർഡുമാരായ ജിതേഷ്, കൃഷ്ണപ്രസാദ്, അതുൽ രമേശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിൽ ഹാജരാക്കിയ പ്രതിയെ രാണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഇയാളുടെ പേരിൽ മുപ്പതോളം കേസുകൾ നിലവിലുണ്ട്. കുന്ദമംഗലത്തെ ബീവറേജ് കടയിൽ മോഷണം നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് രണ്ടര വർഷം ജയിലിൽ കിടന്ന പ്രതി ജൂലായ് 31 നാണ് പുറത്തിറങ്ങിയത്. ഒരു വൻ കവർച്ച ചെയ്യാനായി ആസൂത്രണം നടത്തി വന്ന പ്രതി ഇതിനായുള്ള ആയുധങ്ങളും ഉപകരണങ്ങളും സംഘടിപ്പിച്ചിരുന്നു. ഷട്ടറും പൂട്ടും തകർക്കാനുള്ള വലിയ ബോൾട്ട് കട്ടർ ഉൾപ്പെടെയുള്ള ആയുധങ്ങളും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഓ കെ ആയിഷ (അയിച്ചു) നിര്യാതയായി:
കവിയൂർ കൈരളി കോർണറിനു സമീപം ചാലിയാടത്ത് അയിച്ചു (82) നസീമാസിൽ നിര്യാതായായി.
പിതാവ്: പരേതനായ തച്ചർ പറമ്പത്ത് ഉപ്പക്കി. മാതാവ്: പരേതയായ ചാലിയാടത്ത് ആസിയ.
ഭർത്താവ്: പരേതനായ തച്ചർ പറമ്പത്ത് കുഞ്ഞിമ്മൂസ.
മക്കൾ: റഫീക്ക്, നസീമ, സാദിഖ്, പരേതയായ ശമീമ, ഷഫീക്ക്, ഷക്കീല, സഫീറ, സജീദ്.
ജാമാതാക്കൾ: റഷീദ് മല്ലിയോത്ത്, അഷറഫ് പുറക്കണ്ടി, പരേതനായ പുതിയടത്ത് കാദർ, സഫീറ, തസ്നി, ഷഫീന, റംഷി.
സഹോദരങ്ങൾ: ഓ കെ ഖാലിദ്, ഓ കെ ബഷീർ, പരേതനായ ഓ കെ അബ്ദുള്ള, ജമീല, റസിയ.
കബറടക്കം: അസറിനു ശേഷം പെരിങ്ങാടി ജുമാത്ത് പള്ളിയിൽ.
മാഹി: മാഹി വളവിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് പുതിയേടത്ത് അമ്മു (82) നിര്യാതയായി
അവിവാഹിതയാണ്. പരേതരായ വേലു - മാധവി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: ജാനു .തങ്കമ്മ
പരേതരായ വേലായുധൻ, വള്ളി, കാർത്ത്യായനി. ശവസംസ്കാരം 06/08/2023 (ഇന്ന്) വൈകുന്നേരം 4 മണിക്ക് മാഹി പൊതു ശ്മശാനത്ത്
വടവതി വാസുവിനെ അനുസ്മരിച്ചു
തലശ്ശേരി : സി പി എം നേതാവും സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവുമായിരുന്ന വടവതി വാസുവിനെ അനുസ്മരിച്ചു. ഇരുപത്തിഅഞ്ചാമത്ത് ചരമ വാഷിക ദിനത്തിന്റെ ഭാഗമായി വടവതി വാസു പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും പഠന ക്ലാസും സംഘടിപ്പിച്ചു സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. എം സി പവിത്രൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യ- വർത്തമാനം - ഭാവി എന്ന വിഷയത്തിൽ കോഴിക്കോട് എം കെ കേളുവേട്ടൻ പഠന കേന്ദ്രം ഡയരക്ടർ കെ ടി കുഞ്ഞിക്കണ്ണൻ സ്മാരക പ്രഭാഷണം നടത്തി. സി കെ രമേശൻ സ്വാഗതം പറഞ്ഞു
ചിത്രവിവരണം: കെ.ടി. കുഞ്ഞിക്കണ്ണൻ സ്മാരക പ്രഭാഷണം നടത്തുന്നു
സ്നേഹാദരവ് സംഘടിപ്പിച്ചു
തലശ്ശേരി: വടക്കുമ്പാട് എസ്.എൻ.പുരം ഇ.എം.എസ് മന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് പരിപാടി സംഘടിപ്പിച്ചു.സംസ്ഥാന യുവജന കമ്മിഷൻ . ചെയർമാൻ എം.ഷാജർ ഉദ്ഘാടനം ചെയ്തു.സി.പി..എം വടക്കുമ്പാട് ലോക്കൽ സെക്രട്ടറി കെ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.തിരുവനന്തപുരം ജ്യോതി ദേവ് ഡയബറ്റിസ് ആൻറ് റിസർച്ച് സെൻ്റർ ഏർപ്പെടുത്തിയ ഡയബറ്റിസ് ടെക് ഇന്നൊവേഷൻ അവാർഡ് നേടിയ ഡോ:അശ്വിൻ മുകുന്ദനേയും,കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി എം.എ.സംസ്കൃതത്തിൽ ഒന്നാം റാങ്ക് നേടിയ അനുപമ മനോഹരനേയും,കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി പ്രബന്ധ മത്സരത്തിൽ എം.പി.പോൾ അവാർഡ് നേടിയ ഹരിത ഹരിദാസനേയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ചിത്രവിവരണം: വടക്കുമ്പാട് എസ്.എൻ.പുരം ഇ എം എസ് മന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സ്നേഹാദരവ് സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ ഉദ്ഘാടനം ചെയ്യുന്നു.
മാഹി പാലം ജംഗ്ഷനിലെ വൻമരം ഭീഷണിയുയർത്തുന്നു
ന്യൂമാഹി: മാഹിപാലം ജംഗ്ഷനിലെ വൻ തണൽമരത്തിൻ്റെ കൊമ്പ് ഉണങ്ങിയത് വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി.
ഈ മരം അപകടത്തിലായിട്ട് ദിവസങ്ങളായി.ഇതിന് തൊട്ട് താഴെയുണ്ടായിരുന്ന ഗുഡ്സ് ഓട്ടോസ്റ്റാൻ്റ് ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. ജനങ്ങൾ സ്ഥിരമായി ഉണ്ടാകുന്ന ഇവിടെ അപകട ബാനർ ഉയർത്തിയിട്ടുണ്ട്.
അതിനിടെ മാഹി പാലം ജംഗ്ഷനിൽ പന്തലിച്ച് നിൽക്കുന്ന ഈ തണൽമരം പടേമുറിച്ച് മാറ്റുന്നതിൽ പ്രകൃതി സ്നേഹികൾ പ്രതിഷേധിച്ചിട്ടുണ്ട്.അപകടകരമായ ശാഖകൾ മാത്രം മുറിച്ച് മാറ്റി മരത്തെ സംരക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. ധാരാളം കടൽപ്പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മരം.
ദേശീയപാതയോട് ചേർന്നുള്ള ഈ മരത്തിൻ്റെ ശിഖരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്ന് വ്യാപാരികളും, ഡ്രൈവർമാരും അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടായിട്ടില്ല.
ദേശീയപാതാ അതോറിറ്റിയുടെതാണ് ഭൂമിയും മരവും'
ചിത്രവിവരണം: അപകടാവസ്ഥയിലായ മാഹി പാലം ജംഗ്ഷനിലെ മരം
ഗണപതി മിത്താണെങ്കില്‍ ക്ഷേത്രഭരണത്തില്‍ നിന്ന് സിപിഎം നേതാക്കള്‍ മാറിനില്‍ക്കണം: എന്‍. ഹരിദാസ്
തലശ്ശേരി: ഗണപതി കേവലം മിത്താണെങ്കില്‍ ഗണപതി ക്ഷേത്രങ്ങളുടെ ഭരണത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറാകണമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് ആവശ്യപ്പെട്ടു. ഗണപതി ക്ഷേത്രങ്ങളുടെ ഭരണത്തിലിരുന്ന് അതിലുള്ള വരുമാനം കൈകാര്യം ചെയ്യുന്നതിന് സിപിഎം നേതാക്കള്‍ക്ക് ഒരു സങ്കോചവുമില്ല. കേരളത്തില്‍ ദേവസ്വം ഭരണം കയ്യാളുന്നത് സിപിഎമ്മാണ്. കേരളത്തിലെ ഒട്ടുമിക്ക ഗണപതി ക്ഷേത്രങ്ങളുടെയും ട്രസ്റ്റിമാര്‍ സിപിഎം നേതാക്കളാണ്. ഗണപതി കേവലം മിത്താണെങ്കില്‍ എന്തിനാണ് ഇത്തരം ക്ഷേത്രങ്ങളില്‍ ട്രസ്റ്റിമാരാകുന്നത്. കള്ളത്തരമാണെങ്കില്‍ ഗണപതി ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണോയെന്ന് വ്യക്തമാക്കണം. ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് മിത്തില്ല, മറിച്ച് ക്ഷേത്രസങ്കല്‍പം മാത്രമാണ് മിത്തെന്നതാണ് സിപിഎം നിലപാട്. സിപിഎം നേതാക്കള്‍ നാഴികയ്ക്ക് നാല്‍പത് വട്ടം കള്ളം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
വിദ്യാഭ്യാസ മന്ത്രി പെന്തക്കോസ്തുകാരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. ഭജനം കൊണ്ട് രോഗം മാറുമെന്ന് പറഞ്ഞ് അതില്‍ പങ്കെടുത്ത് ജനങ്ങളെ വിശ്വസിപ്പിക്കുന്നു. അതിനെ മിത്താണെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. വിശ്വാസത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും ഇരട്ടത്താപ്പാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നത്. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ പൂര്‍ണ്ണമായും മിത്താണെന്ന് പറഞ്ഞ് അവഹേളിക്കാന്‍ തുനിഞ്ഞിറങ്ങുമ്പോള്‍ ഇതര വിഭാഗത്തിന്റെ വിശ്വാസം മാത്രം ശരിയെന്ന് പറയുന്ന നിലപാട് പൊതുസമൂഹം അംഗീകരിക്കില്ലെന്ന് സിപിഎം നേതൃത്വം മനസ്സിലാക്കണമെന്നും ഹരിദാസ് പറഞ്ഞു.
തോണികൾ മറിഞ്ഞു.
പത്ത് തൊഴിലാളികൾ രക്ഷപ്പെട്ടു
തലശേരി:മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞു; 10 തൊഴിലാളികൾ രക്ഷപ്പെട്ടു.
വടകര ചോമ്പാല ഹാർബറിൽ നിന്നും ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മത്സ്യബന്ധനത്തിന് പോയ ആയിത്താൻമകൻ, പറശ്ശിനി മുത്തപ്പൻ എന്നി ഫൈബർ തോണികളാണ് അപകടത്തിൽപ്പെട്ടത്. മുഴപ്പിലങ്ങാട് ബീച്ചിൽ നിന്നും അഞ്ച് നോട്ടിക്കിൽ മൈൽ അകലെ മത്സ്യബന്ധനത്തിനിടെ ശക്തമായതിരയിൽപ്പെട്ട് ഇരുതോണികളും മറിയുകയായിരുന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു വയർലെസിൽ വിളിച്ചിട്ട് തീരദേ ശ
പോലിസ് സഹായത്തിനെ
ത്തിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
സമീപത്ത് ഉണ്ടായിരുന്ന എടക്കാട് നിന്നുള്ള മെഹറാജ്, ന്യൂമാഹിയിലെ കടൽ പറവകൾ,തലായിലെ കാർവർണ്ണൻ എന്നീ തോണികളിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട തോണികളിലെ 10 തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവരെ തലായി ഹാർബറിൽ എത്തിച്ചു.തോണികളിൽ ഉണ്ടായിരുന്ന അമ്പതിനായിരത്തോളം വിലവരുന്ന മത്സ്യം നഷ്ടപ്പെട്ടു. ജി. പി. എസ്., സൗണ്ട് സിറ്റം, ബീഞ്ച്, വലകൾ എന്നിവ ഭാഗികമായി നശിച്ചു. അപകടം നടന്ന ഉടനെ വയർലെസിൽ തീരദേശ പോലീസിനെ അറിയിച്ചിരുന്നെങ്കിലും സഹായിക്കാൻ ആരും എത്തിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. വടകരകൂരിയാട് സ്വദേശികളാണ് അപകത്തിൽപ്പെട്ടത്. ക്യൂരിയാട്ടെ പ്രേമന്റെയും സുമേഷിന്റെയും ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട തോണികൾ '
സ്നേഹാദരവ് സംഘടിപ്പിച്ചു
തലശ്ശേരി: വടക്കുമ്പാട് എസ്.എൻ.പുരം ഇ.എം.എസ് മന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് പരിപാടി സംഘടിപ്പിച്ചു.സംസ്ഥാന യുവജന കമ്മിഷൻ . ചെയർമാൻ എം.ഷാജർ ഉദ്ഘാടനം ചെയ്തു.സി.പി..എം വടക്കുമ്പാട് ലോക്കൽ സെക്രട്ടറി കെ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.തിരുവനന്തപുരം ജ്യോതി ദേവ് ഡയബറ്റിസ് ആൻറ് റിസർച്ച് സെൻ്റർ ഏർപ്പെടുത്തിയ ഡയബറ്റിസ് ടെക് ഇന്നൊവേഷൻ അവാർഡ് നേടിയ ഡോ:അശ്വിൻ മുകുന്ദനേയും,കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി എം.എ.സംസ്കൃതത്തിൽ ഒന്നാം റാങ്ക് നേടിയ അനുപമ മനോഹരനേയും,കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി പ്രബന്ധ മത്സരത്തിൽ എം.പി.പോൾ അവാർഡ് നേടിയ ഹരിത ഹരിദാസനേയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ചിത്രവിവരണം: വടക്കുമ്പാട് എസ്.എൻ.പുരം ഇ എം എസ് മന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സ്നേഹാദരവ് സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ ഉദ്ഘാടനം ചെയ്യുന്നു.
ഒളവിലം പാത്തിക്കൽ പാലിക്കണ്ടി
നാണി (72) അന്തരിച്ചു.
ചൊക്ലി: ഒളവിലം പാത്തിക്കൽ പാലിക്കണ്ടി നാണി (72) അന്തരിച്ചു.
ഭർത്താവ് : കരുണൻ, (കോൺഗ്രസ് - എസ് മണ്ഡലം പ്രസിഡൻ്റ്).
മക്കൾ :ബേബി സ്മിത, ബിജോയ്, അഭിജിത്ത്.
മരുമക്കൾ: എം.വി.ശ്രീധരൻ, (ചോമ്പാല), രഞ്ജിത (മത്തിപ്പറമ്പ്), ലിജിന (കോടിയേരി).
ഷംസു കിഴക്കേടത്ത് അന്തരിച്ചു.
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ മസ്ജിദു റഹ്മ്മക്ക് സമീപം സനം പാലസിൽ കിഴ.ക്കേടത്ത് ഷംസു (62) അന്തരിച്ചു.
.പിതാവ്: പരേതനായ മങ്ങാടൻ ആബൂട്ടി.
മാതാവ്: പരേതയായ കിഴക്കേടത്ത് റാബിയ. ഭാര്യ: ചെറിയത്ത് താജുന്നിസ്സ.
മക്കൾ: സജിൻ, ഷിബുന, സനം, സിമുൺ, ഷെറിൻ.
മരുമക്കൾ: ശഹീം, റിയാസ്, ഷെഹരിയാർ, ഷഹബാസ്, സജിൻ.
സഹോദരങ്ങൾ: സുഹറ, അസ്മ,
നജ്മ, ഫൗസിയ, ഷക്കില, റിയാസ്,
പരേതയായ സുബൈദ.
ഖബറടക്കം തിങ്കളാഴ്ച
മകന്റെ ഘാതകരെ ശിക്ഷിക്കാൻ നിയമ പോരാട്ടത്തിനിറങ്ങി ആഷിറിന്റെ പിതാവ് അബ്ദുള്ള.
തലശ്ശേരി:അണിയാരത്തെ ഹാഷിർ കൊല്ലപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും, കൃത്യമായ അന്വേഷണമോ പ്രതികളെന്നാരോപിക്കപ്പെട്ടവരെ ചോദ്യം ചെയ്യാനോ തയ്യാറാവാതെ കേസ് ഡയറി പൂട്ടിവെച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വീണ്ടും നിയമ യുദ്ധത്തിനൊരുങ്ങി ആഷിറിന്റെ പിതാവ് അബ്ദുള്ള.
കുടുംബത്തിലെ ഏക ആൺതരിയും ഭാവി പ്രതീക്ഷയുമായിരുന്ന മകനെ പതിനാലാം വയസ്സിൽ കെണിയിൽപ്പെടുത്തുകയും പതിനാറാംവയസ്സിൽ കൊലപ്പെടുത്തുകയും ചെയ്ത മയക്കുമരുന്ന് മാഫിയ ഭീകരർക്കെതിരെ പരാതിപ്പെട്ടപ്പോഴെല്ലാം, സമൂഹത്തിലെ ചില ധനാർഢ്യരും, സമുദായ പ്രമാണിമാരും, ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം വേട്ടക്കാരോടൊപ്പം ചേരുന്ന സ്ഥിതിയാണുണ്ടായത്.
ഇവരുടെ ഒറ്റപ്പെടുത്തലും, അവഗണയുo, ഭീഷണിയുo നേരിട്ട് ആഷിറിൻ്റെ നിർദ്ധനകുടുംബം ഇന്നും കണ്ണീർക്കയത്തിലാണ് ജീവിക്കുന്നത്.
ഭൗതിക പഠനവും ആത്മീയ പഠനവുമൊക്കെയായി വളരെ ഉത്സാഹിയായിരുന്ന, 14 വയസ്സുള്ള മകനെ അധോലോക ബന്ധമുള്ള ചിലർ കെണിയിൽപ്പെടുത്തി, പ്രകൃതിവിരുദ്ധ പീഡനത്തിന് വരെ ഇരയാക്കിയാണ് ഇല്ലാതാക്കിയത്.
ഈയടുത്ത് നാദാപുരത്ത് നിന്ന് മയക്കുമരുന്നുമായി പിടിക്കപ്പെട്ട മുനീർ, ആഷിർ കൊലക്കേസിലെ മുഖ്യ പ്രതിപ്പട്ടികയിൽ പേര് കൊടുത്തിട്ടുള്ള ആളാണെന്ന് പിതാവ് സാക്ഷ്യപ്പെടുത്തുന്നു'
തന്റെ ഉപജീവന മാർഗ്ഗമായ ഓട്ടോറിക്ഷയുടെ തൊഴിലിനുപോലും സാധിക്കാത്ത വിധത്തിൽ ചില ഉന്നതർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പിതാവ് അബ്ദുള്ള പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിൽ കേസ് പുനരന്വേഷിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതകേന്ദ്രങ്ങളിൽ നിന്ന് അനുമതി ലഭ്യമാക്കാൻ
സി.പി. അഷ്‌റഫിന്റെ 'നേതൃത്വത്തിൽ മനുഷ്യാവകാശ പ്രവർത്തകരുടെ കൂട്ടായ്മ തീരുമാനിച്ചിരിക്കുകയാണ തലശ്ശേരി എ.എസ്.പി. ഓഫീസിലും പാനൂർ പോലീസ് സ്റ്റേഷനിലും പോയി കേസ് ഡയറി പരിശോധിക്കാനും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ അപാകതകൾ പരിശോധിക്കാനും, ഒരു പുനരന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട് .
ചിത്രവിവരണം: ആഷിർ
ഉമ്മൻ ചാണ്ടി സ്നേഹത്തിന്റെയും കരുതലിന്റെയും ആൾരൂപം: അഡ്വ. സണ്ണീ ജോസഫ് എം.എൽ.എ.
ദിവംഗതനായ മുൻ മുഖ്യമന്ത്രി സ്നേഹത്തിന്റെയും കരുതലിന്റെയും ആൾരൂപമായിരുന്നുവെന്ന് അഡ്വ: സണ്ണീ ജോസഫ് അഭിപ്രായപ്പെട്ടു. പൊന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പുല്ലോടി ഇന്ദിരാ ഗാന്ധി ഹാളിൽ അനുസമരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.വി.രാമദാസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. ജനാർദ്ദനൻ , എൻ ഹരിന്ദ്രൻ ,കെ.രാമചന്ദ്രൻ മാസ്റ്റർ, ടി.വി. ശിവദാസ് ബാബു, എ.കെ. പുരുഷോത്തമൻ നമ്പ്യാർ, കെ.ജയരാജൻ, ജതീന്ദ്രൻ കുന്നത്ത്, ടി.വി. അനൂപ് കുമാർ , എം.രാജീവൻ , കെ. യം രാജേഷ് എന്നിവർ പ്രസംഗിച്ചു.
മഹിളാ കോൺസ് ജില്ലാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എ ഷർമ്മിള ; ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. രാഗിണി, തലശേശരി ബ്ലോക്ക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.ലതിക ; ജവഹർ ബാല മഞ്ച് തലശ്ശേരി നിയോജകമണ്ഡലം ചേർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട അജിതകുമാരി കോളി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പൊന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group